ഞാൻ ആരെയും നന്നാക്കാൻ ഒന്നും വന്നില്ല എന്റെ കൂട്ടുകാരിയെപ്പറ്റി ഇവർ പറഞ്ഞു...

Valappottukal


രചന : നിരഞ്ജൻ

ഡാ അർജു  നോക്കെടാ ഏതാ ആ കുട്ടി .... 

ഇവിടെങ്ങും ഉള്ളതല്ല ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ... 

ഒന്ന് കേറി മുട്ടിയാലോ... 

ആ ചെല്ല്  നിന്റെയീ കാക്കക്കറുപ്പും വച്ച് ചെന്നാൽ അപ്പൊ തന്നെ വീഴും..... 

കളറിൽ ഒക്കെ എന്തിരിക്കുന്നുടാ... 

പാല് പോലെ ഇരിക്കുന്ന അവളും അടുപ്പിലെ വിറക് കൊള്ളി പോലിരിക്കുന്ന നീയും എങ്ങനാടാ മാച്ച് ആവുക.... 

വേണ്ട അല്ലേ... 

ആ വേണ്ട അതാ നല്ലത്....

വേണ്ട.... 

എന്നാലും ഇതുപോലെ ഒരെണ്ണത്തിനെ ഇതിന് മുൻപ് ഇവിടൊന്നും കണ്ടിട്ടില്ലല്ലോ... 

 

ചേട്ടോ അവളുടെ കല്യാണം ഉറപ്പിച്ചതാ വേറെ ആരെയെങ്കിലും നോക്ക്... 

പിറകിൽ നിന്നുള്ള പെൺശബ്ദം കേട്ടതും ജാള്യതയോടെ തിരിഞ്ഞു നോക്കി 

നിങ്ങക്കൊക്കെ വല്ല പണിക്കും പൊയ്ക്കൂടേ രാവിലെ തന്നെ അമ്പലത്തിൽ വായിനോക്കാൻ വന്നിരിക്കുന്നു... 

ഡീ കൊച്ചേ മര്യാദക്ക് സംസാരിക്കണം നിന്നോട് ഞങ്ങൾ വല്ലതും പറഞ്ഞോ...

എന്റെ കൂട്ടുകാരിയെ നോക്കിയാൽ ഞാൻ പറയും.... 

അതിന് ആര് നോക്കി നല്ല അന്തസ്സായി പെണ്ണ് ചോദിക്കാൻ ആണ് നോക്കിയത്... 

ആ ബെസ്റ്റ് ഈ കളറും വച്ച് അങ്ങോട്ട് ചെന്നാൽ മതി.... 

എന്താടി അവന്റെ കളറിന് ഒരു  കുഴപ്പം ഇത്തിരി തൊലി വെളുത്തു എന്ന് കരുതി അഹങ്കരിക്കല്ലേ... 

അർജു വേണ്ടെടാ.... 

വരുണേ നീ മിണ്ടാതിരി...

തൊഴാൻ വന്നാൽ തൊഴുതിട്ടു പൊയ്ക്കോളണം.... 
ഇവിടെ ഉള്ളവരെ അളക്കാൻ നിൽക്കരുത്.... 

സ്വന്തം കൂട്ടുകാരന്റെ കളർ ഞാനല്ലല്ലോ നിങ്ങള് തന്നല്ലേ പറഞ്ഞത് എന്നിട്ട് ഇപ്പൊ എന്റെ മെക്കിട്ട് കേറുന്നോ... 

അതെ ഞാൻ പറയും എന്റെ ചങ്ക് ആണവൻ ഞാൻ പറഞ്ഞാൽ അവന് കൊള്ളില്ല അതെനിക്കും അവനും അറിയാം എന്നുകരുതി നിന്നെപ്പോലെ ഇത്തിരി തൊലി വെളുത്തതിന് അഹങ്കരിക്കുന്നവരുടെ മുന്നിലേക്ക് കളിയാക്കാൻ ആയി ഞാനവനെ വിടണമായിരുന്നോ.... 

സംസാരം ഉച്ചത്തിൽ ആയതും അമ്പലത്തിൽ വന്നവർ എല്ലാരും അങ്ങോട്ടേക്കായി ശ്രദ്ധ അമ്പലത്തിലെ കാര്യങ്ങൾ നോക്കുന്ന വാസു അങ്ങോട്ടേക്ക് ഓടി എത്തി 

എന്താ പിള്ളേരെ പ്രശ്നം... 

ഒന്നുല്ല വാസുവേട്ടാ 
അമ്പലത്തിൽ വന്നാൽ തൊഴുതു പോകണം അല്ലാതെ ഇവിടെ ഉള്ള ആൾക്കാരെ നന്നാക്കാൻ വരേണ്ടെന്ന് പറഞ്ഞു വരികയായിരുന്നു.... 

ഞാൻ ആരെയും നന്നാക്കാൻ ഒന്നും വന്നില്ല എന്റെ കൂട്ടുകാരിയെപ്പറ്റി ഇവർ പറഞ്ഞു അത് ഞാൻ കേട്ടു ചോദിച്ചു അത്രയല്ലേ ഉണ്ടായുള്ളൂ... 

അനു നീ നിർത്തിയെ വന്നേ 
കൂടെ വന്നവൾ അവളെ പിടിച്ചു കൂട്ടി പോകുമ്പോൾ അവൾ ദേഷ്യത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു.... 
നിന്നെയൊക്കെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും 

ഒന്ന് പോ കൊച്ചേ... 

എന്താടാ ഇതൊക്കെ പുറത്ത് നിന്നുള്ള ഒരാള് നമ്മുടെ അമ്പലത്തിൽ വരുമ്പോൾ ഇങ്ങനെയാണോ പെരുമാറുക... 
നമുക്കല്ലേ അതിന്റെ മോശം

വാസേട്ടാ നിങ്ങള് കഥയറിയാതെ ആട്ടം കാണല്ലേ... 
ഇന്നുവരെ എന്തെങ്കിലും പ്രശ്നം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ.... 

എന്താ ഉണ്ടായേ... 

വരുൺ ലീവിന് വന്നിട്ട് ഒരാഴ്ച ആയല്ലേ ഉള്ളു
 അവനെ ഈ പ്രാവശ്യം കെട്ടിച്ചിട്ടേ വിടുള്ളൂ എന്നാണ് അവന്റെ അമ്മ പറയുന്നത് 
അവന്  പെണ്ണ് നോക്കുന്നത് നിങ്ങൾക്കും അറിയാലോ 
ആ പെണ്ണിന്റെ കൂടെ വന്ന കൊച്ചിനെ കണ്ടപ്പോൾ  അവൻ പറഞ്ഞു നല്ല കുട്ടി ആണെന്ന്.... 
കണ്ടാൽ തന്നെ അറിയാം തല തെറിച്ച കൂട്ടത്തിൽ ഉള്ളത് ആണെന്ന്  അങ്ങോട്ട് പോയി ചോദിച്ചാൽ അവര് ഇവന്റെ നിറം പറഞ്ഞു ഇവനെ കളിയാക്കും 
പോകാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇവനോട് പറഞ്ഞത് നിനക്ക് ചേരില്ല പോകേണ്ടെന്ന് 
എന്റെ ഒരു വാക്കിൽ അത് തീരും 
പക്ഷേ അത് ആ പിള്ളേർ പറഞ്ഞാൽ അവന് എത്രത്തോളം വിഷമം ഉണ്ടാകും
 അതൊഴിവാക്കാൻ ആണ് ശ്രമിച്ചത് 
അപ്പൊ അവള് കളറും കൊണ്ട് വന്നേക്കുന്നു.... 

ആ ഇതായിരുന്നോ കാര്യം 
നിറത്തിൽ ഒക്കെ എന്തിരിക്കുന്നു 
നിന്റെ ജോലിയും സ്റ്റാറ്റസ് ഒക്കെ നോക്കിയാൽ നല്ല കിളി പോലത്തെ പിള്ളേർ വരില്ലേ 
നല്ല ആലോചന നമുക്ക് കണ്ടെത്താടാ...

ആാാ അതാണ് പ്രശ്നം  
ആലോചന ഇഷ്ടം പോലെ ഉണ്ട് 
ഇവന് അതൊന്നും വേണ്ട... 
ഇവന്റെ ജോലിയും കാര്യങ്ങളും അറിയാതെ ഇവനെ കണ്ടു ഇഷ്ടപ്പെടുന്ന നാടൻ  കുട്ടിയെ മതി എന്ന്.... 

വാസേട്ടാ അവൻ ചുമ്മാ പറയുന്നതാ നിങ്ങൾ പൊയ്ക്കോ.... 

ഡാ അർജു വന്നേ നീ... 
നീ മനുഷ്യനെ നാണം കെടുത്താൻ ഇറങ്ങിയതാണോ.... 

അതേടാ മലരേ നാണം കെടുത്താൻ തന്നെ ഇറങ്ങിയതാ 
ഞാൻ കണ്ടതാ ആ പെങ്കൊച്ചു പറഞ്ഞപ്പോൾ നിന്റെ മുഖം വാടിയത്  
അത് കണ്ട് ഞാൻ മിണ്ടാതെ ഇരിക്കണമായിരുന്നോ.... 

ആാാ എന്തായാലും ആ കൊച്ചിന്റെ തന്റേടം കൊള്ളാം... 

ന്തേ നിനക്ക് വല്ലാതെ പിടിച്ചോ ങ്കിൽ പോയി കെട്ടെഡാ അതിനെ 
എന്നിട്ട് പരിഹാസവും കേട്ട് നടക്ക്.... 

പൊന്നളിയാ നീ അത് വിട്ടേ 
ഇന്നത്തെ ദിവസം പോയി... 
നമുക്ക്  എവിടേലും പോയി വല്ലോം കഴിച്ചിട്ട് വരാം... 

എവിടേലും അല്ല  നിന്റെ വീട്ടിലേക്ക് പോകാം
 അവിടുന്നാവാം കഴിക്കുന്നത്..... 

വരുണിന്റെ വീട്ടിലെത്തി കഴിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു... 

ഡാ അർജു നിനക്കെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കരുതോ ആ വന്നു കിടക്കുന്ന ആലോചനകളിൽ ഏതേലും ഒന്ന് നോക്കാൻ... 

ഞാൻ പറഞ്ഞതാ കേൾക്കണ്ടേ.... 
ശാലീന സുന്ദരിയെ തേടി നടക്കുവല്ലേ 
കുറച്ചു മുൻപൊരു ഐശ്വര്യ റായിയെ കണ്ടതെ ഉള്ളൂ.... 

അർജു നീ മിണ്ടാതിരുന്നേ..... 

ഡാ മോനെ ഇന്നലെ ബ്രോക്കർ കൊണ്ട് വന്ന ആലോചന നമുക്ക് ഒന്ന് നോക്കിയാലോ പെണ്ണ് പോലീസ് ആണ് നിനക്ക് ചേരുകയും ചെയ്യും... 

ദേ അമ്മേ ഞാൻ പറഞ്ഞിട്ടുണ്ട് എനിക്കുള്ള പെണ്ണിനെ ഞാൻ കണ്ടെത്തിക്കോളാം എന്ന്... 

എപ്പൊ കണ്ടെത്താം എന്ന്... 
വയസ്സ് മുപ്പത്തിരണ്ടായി അതും കൂടി ഓർമ്മയിൽ ഉണ്ടാവണം.... 

അർജു കഴിച്ചു കഴിഞ്ഞെങ്കിൽ എണീറ്റെ ഇനിയിവിടെ നിന്നാൽ എന്റെ കല്യാണവും പതിനാറടിയന്തിരവും വരെ ഇന്ന് നടത്തും.... 

വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങവേ അർജുൻ ചോദിച്ചു... 

അളിയാ കൊണ്ട് വന്ന സാധനം വല്ലതും ബാക്കി ഇരിപ്പുണ്ടോ.... 

ആ ബെസ്റ്റ് നിന്നെപ്പോലെ ഉള്ള പത്തിരുപതു എണ്ണത്തിന്റെ ടാങ്ക് നിറയ്ക്കാൻ പോരാഞ്ഞിട്ട് പിന്നെയും വാങ്ങിയതാണ് 
കൂടെ ഉണ്ടായിരുന്നത് നീ തന്നെ അല്ലേ.... 

അത് ശരി തന്നെ വല്ലതും മാറ്റി വച്ചിട്ടുണ്ടെങ്കിൽ... 

ഒന്നും ഇല്ലെടാ നമുക്ക് വാങ്ങിക്കാം..... 

അമ്മേ ഞാൻ ഇറങ്ങുവാ കേട്ടോ... 

ഡാ ആ കൊച്ചിന്റെ ഫോട്ടോ എങ്കിലും നോക്കിയിട്ട് പോ ബ്രോക്കറോട് മറുപടി എങ്കിലും പറയാലോ.... 

മുറ്റത്ത്‌ നിർത്തിയിരിക്കുന്ന ബുള്ളറ്റിൽ കേറി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പറഞ്ഞു.... 

ഓക്കേ ആണെന്ന് പറഞ്ഞേക്ക് നമുക്ക് അച്ഛനെക്കൊണ്ട് ഒന്നുടെ കെട്ടിക്കാം.... 

ഡാ കുരുത്തം കെട്ടവനെ... 
എന്താ പറഞ്ഞത് നീ... 
ഇനി ഏത് പാതി രാത്രിക്കാ കേറി വരിക... 

ഞാൻ വേഗം വന്നോളും.... 

ദിവസവും ഇതല്ലേ പറയുന്നത്.... 

ഇന്നുറപ്പാ നേരത്തെ എത്തും എന്നെ.... 

വണ്ടിയെടുത്തു റോഡിലേക്ക് ഇറങ്ങിയതും വരുൺ ചോദിച്ചു.... 

എങ്ങോട്ടേക്കാണ്.... 

നീ വണ്ടി ടൗണിലേക്ക് വിട്... 
നമുക്ക് സാധനവും മേടിക്കാം വേറെ കുറച്ചു കാര്യങ്ങൾ എനിക്കും ചെയ്യാൻ ഉണ്ട്.... 

ഡാ നിനക്ക് ആ പ്രപ്പോസൽ ഒന്ന് നോക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ... 

വേണ്ടെടാ അതൊക്കെ നമ്മുടെ ജോലിയും മറ്റും ഒക്കെ കണ്ടു വരുന്നതാണ് 
മനസ്സ് കണ്ട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെ മതി എനിക്ക് 
അതിപ്പോ ചെറ്റക്കുടിലിൽ നിന്നായാലും വേണ്ടില്ല.... 

മ്മ്മ് വീരശൂര പരാക്രമി ആയ നീ തന്നെ ആണോടെ ഈ പറയുന്നത് ഒക്കെയും.... 

സംസാരിച്ചുകൊണ്ട് പോകവേ അർജുൻ പറഞ്ഞു 

ഡാ മലരേ പെട്ടു വണ്ടി നിർത്തു 
പോലീസ് ചെക്കിംഗ്.... 

ഇനി നിർത്തിയിട്ട് കാര്യമില്ല അവര് കണ്ടു ഹെൽമെറ്റ്‌ ഇല്ല 100പോയത് തന്നെ... 

കൈ കാണിച്ചു നിർത്തിയ പോലീസ് കാരന് അടുത്ത് വണ്ടി ഒതുക്കി 
 പേപ്പേഴ്സ് എല്ലാം എടുത്തു  നീട്ടി... 

മാഡം വണ്ടിയിൽ ഉണ്ട് അവിടെ കൊടുത്താൽ മതി.... 

പോലീസ് വണ്ടിയുടെ അടുത്തേക്ക് നീങ്ങി എസ് ഐ യുടെ മുഖത്തേക്ക് നോക്കിയതും വരുൺ ഒന്ന് പകച്ചു.... 

രാവിലെ അമ്പലത്തിൽ വച്ച് ഉടക്കിയ കൊച്ച്.... 
To Top