നിറഭേദം : ഭാഗം 2

Valappottukal



രചന : നിരഞ്ജൻ

അവളെ കണ്ടതും വരുൺ മെല്ലെ പിറകിലേക്ക് നീങ്ങി അർജുവിന്റെ അരികിലെത്തി... 

അളിയാ പെട്ടു നമ്മളുമായി രാവിലെ ഉടക്കിയ ആ പെങ്കൊച്ചാണ് എസ് ഐ... 

ന്റെ സിവനെ ഈ മാരണം ഇന്ന് നമ്മളെ വെറുപ്പിക്കാൻ ആയി ഇറങ്ങിയിരിക്കുകയാണോ... 

ഡോ എന്താടോ അവിടുന്ന് കുശുകുശുക്കുന്നത് നിങ്ങളോട് അല്ലേ മാഡത്തിനെ പോയി കാണാൻ പറഞ്ഞത്.... 

പോലീസുകാരൻ പറഞ്ഞതും അവർ വണ്ടിക്കരികിലേക്ക് നീങ്ങി... 

മാഡം.... 

തിരിഞ്ഞു നോക്കിയ അവൾ അവരോടായി പറഞ്ഞു.... 

അല്ല ആരിത്.... 
സാറമ്മാര് എങ്ങോട്ടേക്കാണാവോ.... 

മാഡം ഞങ്ങൾ..... 

നാരായണേട്ടാ..... 

യെസ് മാഡം... 

ഇവർക്ക് എന്താണ് ഇല്ലാത്തത്... 

പേപ്പേഴ്സ് ഒക്കെ കറക്റ്റ് ആണ് 
ഹെൽമെറ്റ്‌ ഇല്ലായിരുന്നു.... 

ആഹ അപ്പൊ സാറമ്മാര്ക്ക് അറിയില്ലേ ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ വയ്ക്കണം എന്ന്.... 

പെട്ടന്ന് ഇറങ്ങിയപ്പോൾ എടുക്കാൻ മറന്നു ഫൈൻ എത്രയാണ് എന്ന് പറഞ്ഞാൽ മതി ഞാൻ അടച്ചോളാം..

എന്തായാലും നിങ്ങളെ ഇത്ര പെട്ടന്ന് എന്റെ മുൻപിൽ കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല.... 

മാഡം അമ്പലത്തിൽ വച്ച് നടന്നതിന്റെ ചൊരുക്ക് ഇവിടെ തീർക്കരുത്... ഫൈൻ എത്രയാണ് എന്ന് എഴുതി തന്നാൽ പോകാമായിരുന്നു.... 

ഡാ നീ ആരോടാണ് സംസാരിക്കുന്നത് എന്നറിയാമോ....  എത്രയാണെലും നീ  അടയ്ക്കുമോ... 
നിയമം തെറ്റിച്ചു വണ്ടി ഓടിച്ചതും പോരാ നിന്ന് ന്യായം പറയുന്നോ..... 

മാഡം ഹെൽമെറ്റ്‌ വച്ചില്ല എന്ന തെറ്റേ ചെയ്തിട്ടുള്ളു ഫൈൻ അടയ്ക്കാനും തയ്യാറാണ് പിന്നെന്താണ് കുഴപ്പം.... 

മിണ്ടാതെ അങ്ങോട്ട് മാറി നിൽക്കേടോ.... 
താൻ കുറച്ചു കഴിഞ്ഞു പോയാൽ മതി..... 

മാഡം ഞാൻ..... 

നിന്നോട് അല്ലേ മിണ്ടാതെ അങ്ങോട്ട് മാറി നിൽക്കാൻ പറഞ്ഞത്... 

ദേഷ്യവും നിസ്സഹായതും കൊണ്ട് വരുണിന്റെ കണ്ണുകൾ ചുവന്നു.... 

മാറി നിൽക്കവേ അർജു പറഞ്ഞു... 

പണ്ടാരം രാവിലെ വെറുതെ ഉടക്കെണ്ടായിരുന്നു.... 

ആ നമുക്ക് നോക്കാം എത്ര സമയം നിൽപ്പിക്കും എന്ന്...
ഉടക്കാൻ തന്നെയാണ് ഭാവം എങ്കിൽ  പബ്ലിക് ആയി  സല്യൂട്ട് ചെയ്യിപ്പിക്കും അവളെക്കൊണ്ട്....

അതെങ്ങനെ.... 

ഇന്ത്യൻ പാരാമിലിറ്ററി കാമാൻഡിങ് ഓഫീസർ മേജർ വരുൺ കൃഷ്‌ണയുടെ 
രണ്ടുപടി താഴെയേ വരുള്ളൂ ഈ എസ് ഐ റാങ്ക് ഒക്കെ... 

അളിയാ എന്നിട്ടാണോടെ നീ അവൾക്ക്‌ മുന്നിൽ ഓഛാനിച്ചു നിൽക്കുന്നത്.... 

തെറ്റ്‌ നമ്മളുടേത് അല്ലേ നോക്കാം അവള് എവിടെവരെ പോകും എന്ന്.... 

റിയർമിററിലൂടെ അവരെ നോക്കി ഫോണിൽ സംസാരിച്ചു കൊണ്ട് അവൾ പറഞ്ഞു 

ഡോ ഇങ്ങോട്ട് വന്നേ.... 

ഇതാ നിന്റെ ബുക്കും പേപ്പറും ഇനിയെങ്കിലും ഹെൽമറ്റ് ഒക്കെ വച്ച് വണ്ടി ഓടിക്ക് ... 

ഫൈൻ എത്രയാണ്.... 

പോകുന്ന വഴിക്ക് ഒരനാഥമന്ദിരം കാണാം അവിടെ കൊടുത്തേക്ക് ആ പൈസ... 

ഇതിനാണോ മാഡം ഈ അരമണിക്കൂർ ഇവിടെ വെയിലും കൊണ്ട് നിൽപ്പിച്ചത്.... 

എന്തായാലും വെയിലും കൊണ്ട് വണ്ടി ഓടിക്കുന്നത് അല്ലേ കുറച്ചിവിടെ നിന്നും കൊണ്ടാൽ കുഴപ്പം ഒന്നുമില്ല... 

മാഡം പിൻഗാമി എന്ന സിനിമയിൽ മോഹൻലാൽ ഒരു ഡയലോഗ് പറയുന്നുണ്ട്... 
"ഞാൻ യൂണിഫോമിൽ ആയിരുന്നു വന്നത് എങ്കിൽ നീ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്തേനെ എന്ന് "
അതുപോലും വേണ്ടെനിക്ക് നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാൻ 
 ഒരു കാർഡ് നീട്ടിയാൽ മതി... 

നിന്ന് ഡയലോഗ് അടിക്കാതെ വണ്ടിയെടുത്തു പൊക്കോ... 
നാരായണേട്ടാ വണ്ടിയെടുക്ക്.... 

അകന്നുപോകുന്ന പോലീസ് ജീപ്പിനെ നോക്കി അർജു ചോദിച്ചു.... 

ഇതെന്ത് പറ്റി അവൾക്ക്‌ മനസാന്ത്രം വന്നോ.... 

ആ തമ്പുരാനറിയാം നീ വണ്ടിയെടുക്ക് നമുക്ക് പോകാം..... 

****

മാഡം... 
മാഡം എന്തിനാണ് അവരെ ഫൈൻ വാങ്ങാതെ ഒഴിവാക്കിയത്.... 

ചുമ്മാ നാണം കെടേണ്ട എന്ന് കരുതി നമ്മളായിട്ട് ഒഴിവായതാ... 

നമ്മളെന്തിനാ മാഡം നാണം കെടുന്നത്.... 

അത് ആരാണെന്ന് അറിയാമോ നാരായണേട്ടന്.... 

ഇല്ല... 

ഇന്ത്യൻ മിലിറ്ററി ഉദ്യോഗസ്ഥൻ ആണ്.... അത്രേം പേരുടെ മുന്നിൽ ഇറങ്ങി സല്യൂട്ട് അടിക്കേണ്ടി വന്നേനെ എല്ലാരും .... 

എന്നിട്ട് അയാൾ ഒന്നും പറഞ്ഞില്ലല്ലോ ഫൈൻ തരാൻ അല്ലേ നോക്കിയത്... 
അല്ല മാഡത്തിന് ഇത് എങ്ങനെ മനസ്സിലായി.... 

ഫൈൻ അടയ്ക്കും നേർമ്മയുള്ള ആളാണ് പുള്ളിയെ ഇന്നിപ്പോ മൂന്നാമത്തെ പ്രാവശ്യം ആണ് കാണുന്നത്.... 

മൂന്നാമത്തെ പ്രാവശ്യമോ....

അതെ ഇന്ന് രാവിലെ അമ്പലത്തിൽ വച്ച് ഞങ്ങൾ തമ്മിൽ ചെറിയൊരു സംസാരം ഉണ്ടായി 
അതും കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ കല്യാണബ്രോക്കർ വീട്ടിൽ 
പുള്ളി ഇയാളുടെ ആലോചനയുമായാണ് വന്നത് 
ഇപ്പൊ അവിടെ കുറച്ചു സമയം നിൽക്കാൻ പറഞ്ഞത് അയാള് തന്നെ ആണോ എന്നൊന്ന് കൺഫേം ചെയ്യാൻ ആയിരുന്നു... 

ആഹ... 

അമ്മയെ വിളിച്ചു ഫോട്ടോ ഡീറ്റെയിൽസ് വാട്സാപ്പ് ചെയ്യാൻ പറഞ്ഞു സംഭവം പുള്ളി തന്നെ ആണ് ആള്.. 

അപ്പൊ ആണ് കാണൽ കഴിഞ്ഞു ഇനി പെണ്ണ് കാണൽ എപ്പോഴാണാവോ... 
ആട്ടെ മാഡത്തിനു ഓക്കേ ആണോ 
വൈകാതെ ഒരു സദ്യ കിട്ടുമോ .... 

എനിക്ക് ഓക്കേ... 

മാഡം ഒരു കാര്യം പറയട്ടെ തെറ്റിദ്ധരിക്കരുത്... 

പറഞ്ഞോളൂ.... 

കുറച്ചൂടെ ഗ്ലാമർ ഉള്ള ഒരാളെ നോക്കിക്കൂടെ... 

നാരായണേട്ടാ  
മനസ്സിൽ നന്മ ഉണ്ടായാൽ പോരെ പുറം ഭംഗിയിൽ ഒക്കെ എന്തിരിക്കുന്നു 

ഞാൻ പറഞ്ഞെന്ന് മാത്രം... 

ഒരു കാര്യം ഉറപ്പാണ് ശുദ്ധനും നേർമ്മ ഉള്ളവനുമാണ് അല്ലെങ്കിൽ വണ്ടി നിർത്താൻ പറഞ്ഞപ്പോൾ തന്നെ കാർഡ് എടുത്തു കാണിച്ചു പോകുമായിരുന്നില്ലേ
 അധികാരം ദുർവിനിയോഗം ചെയ്യാതെ 
ഫൈൻ അടയ്ക്കാൻ നോക്കിയില്ലേ 
ആ കറുത്ത ശരീരത്തെക്കാൾ ആ വെളുത്ത മനസ്സ് അതെനിക്ക് ഇഷ്ടായി.... 

അപ്പൊ വൈകാതെ കല്യാണം കാണും അല്ലേ.... 
അയാളത് പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുണർന്നു 

******
ബിവറേജിൽ നിന്നും സാധനവും വാങ്ങി ഇറങ്ങിയതും പോലീസ് വണ്ടി കണ്ടതും അർജുൻ ഒന്ന് പകച്ചു.... 

ഡോ അവിടെ നിന്നെ... 

പണ്ടാരം ഇന്ന് കണ്ടകശനി ആണെന്ന് തോന്നുന്നു.... 
തിരിഞ്ഞു നോക്കിയതും അവളായിരുന്നു.... 

ഇതിനായിരുന്നോ ഇത്രയും തിരക്കിട്ട് ഓടി വന്നത്.... 

മാഡം അത് പിന്നെ... 

മ്മ്മ് പൊക്കോ എവിടെ തന്റെ കൂട്ടുകാരൻ... 

അപ്പുറത്ത് വണ്ടിയിൽ ഇരിക്കുകയാ... 

മര്യാദക്ക് നടന്നോളാൻ പറ ഹെൽമെറ്റ്‌ ഒക്കെ വച്ച് പോകാൻ പറഞ്ഞേക്ക്  
പപ്പടം പൊടിക്കുന്നത് പോലെ പൊടിക്കും ഞാൻ.... 

പിറുപിറുത്ത് കൊണ്ട് നടന്നു വരുന്ന അർജുവിന്റടുത്തു ചോദിച്ചു 

എന്താടാ എന്തുപറ്റി... 

എന്ത് പറ്റാൻ അളിയാ സാധനവും വാങ്ങി ഇറങ്ങിയത് പിന്നേം ആ പെണ്ണിന്റെ മുന്നിൽ.... 

ബെസ്റ്റ് ഞാൻ പറഞ്ഞത് അല്ലേ ക്യാന്റീനിൽ പോയി മേടിക്കാം എന്ന്.... 

നിനക്ക് ബിയർ അല്ലേ പറ്റുള്ളൂ അതവിടെ കിട്ടില്ലല്ലോ... 

ആ നീ കേറ്... 

അവസാനം ഒരു ഡയലോഗ് മര്യാദക്ക് നടന്നില്ലേൽ  പപ്പടം പൊടിക്കുന്ന പോലെ പൊടിക്കുമെന്ന്..... 

******

അമ്മേ വരുൺ എവിടെ.... 

ആ അർജുവോ... 
അവൻ റൂമിൽ ഉണ്ട്... 

ആട്ടെ എന്തിനാണ് രാവിലെ തന്നെ വരാൻ പറഞ്ഞത്.... 

വരുണിന് ഒരു പെണ്ണ് കാണാൻ... 
കയ്യോടെ കൊണ്ട് പോകാം എന്ന് കരുതി.... 

വീട്ടിൽ നിന്നും അച്ഛനെയും അമ്മയെയും അർജുവിനെയും കൂട്ടി കാറിൽ കയറുമ്പോൾ പെട്ടു പോയ അവസ്ഥയിൽ ആയിരുന്നു വരുൺ
 അർജുവിന്റെ ആക്കിയുള്ള ചിരിയും കൂടെ 
ആയതും ദേഷ്യം ഇരച്ചു കയറി 

പെണ്ണിന്റെ വീട്ടിൽ എത്തി സംസാരിച്ചിരിക്കവേ 
കൂൾഡ്രിങ്ക്സുമായി വന്ന പെണ്ണിനെ ഒന്ന് നോക്കി.... 

ങ്ങേ ഇത്രേം ചെറിയ കുട്ടിയോ... 
വരുൺ അമ്മയുടെ മുഖത്തേക്ക് നോക്കി.... 

അവളല്ല ദേ ഇവളാണ് പെണ്ണ് 
 ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ വരുൺ വെള്ളം കുടിക്കുന്നതിനോടൊപ്പം ഒന്ന് ചുമച്ചു... 

അനു.... 

 
To Top