എന്റെ മാത്രം 5 🍂🍂

Valappottukal


രചന: ശിവ

നടക്കുംതോറും പിന്നോട്ട് വലിയുന്ന പോലെ തോന്നി. 

വീട്ടിലെത്തി വാതിലടച്ചപ്പോ എന്റെ ജീവിതത്തിന്റെ എല്ലാ വാതിലുകളും അടഞ്ഞപോലെ..........  കുട്ടനിത് പറയാതിരുന്ന മതിയായിരുന്നു ...... എന്റെ വിധിക്ക് രൂപം നൽകിയത് ഞാനാണ്.

 എന്റെ ഭയം, ഈഗോ, തെറ്റിധാരണകൾ എല്ലാം എന്റെ വിധിയെ മാറ്റി മറച്ചു ..... എനിക്കിനി ഒന്നും ചെയ്യാനില്ല...... ഇനി ഞാൻ എന്തെങ്കിലും ചെയ്ത അത് ഏറ്റവും വലിയ തെറ്റായിപോകും...... കുറച്ച് വർഷങ്ങൾ അല്ലെങ്കിൽ മാസങ്ങൾ മുന്നോട്ട് പോയിരുന്നേൽ ഇവരുടെ മനസ്സിലെ ആഗ്രഹം അറിഞ്ഞിരുന്നെങ്കിൽ ...,...

സമയം 2 മണി ....... എന്റെ കണ്ണുകളിൽ അന്ധകാരം വന്നു നിറയുന്നു ......
ഇതൊക്കെ മാളു അറിഞ്ഞാൽ അവളെന്നെ ശപിക്കും........ പിന്നെയും പിന്നെയും വേദനകൾ മാത്രം ബാക്കി....... 

ഉറക്കം വന്നില്ല കണ്ണുകൾ അടയ്ക്കുമ്പോൾ മാളുവിന്റെ കല്യാണമാണ് കാണുന്നത്. ഇനി ഞാനെന്താ ചെയ്യണ്ടത് ........ അറിയില്ല....... ഒന്നും മനസിലാകുന്നില്ല....... മുറിഞ്ഞ കയ്യിൽ മുറിവുണങ്ങാൻ തെളിക്കുന്ന സ്പ്രേ പോലെ കുട്ടന്റെ വാക്കുകൾ ..,.. പക്ഷേ മുറിവ് പഴുക്കുകയാണ് ... അന്ധകാരത്തിൽ പുതപ്പിനടിയിൽ ഞാൻ വിതുമ്പി കരഞ്ഞു.....

ആ കല്യാണം കാണാൻ ഞാൻ ഇല്ലായിരുന്നെങ്കിൽ ..... സമയത്തെ പിടിച്ചുവേക്കൻ പറ്റിയിരുന്നെങ്കിൽ അല്പം സമാധാനമായിരുന്നു..... കുറെ നേരം ജനലിനരികിൽ പോയി ഇരുന്നു .. മാളുവിനെ ഒന്ന് കണ്ടിരുന്നെങ്കിൽ ........
4 30 ആയപ്പോ വീട്ടിൽ പ്രകാശം പരന്നു...... ജയമ്മ എഴുന്നേറ്റ് ........ അമ്മ ജയമ്മയുടെ അടുത്തേക്ക് പോകുന്നത് ഞാൻ ജനൽ വഴി കണ്ട്....... ഞാൻ കണ്ണാടിയിൽ നോക്കി ..... എനിക്ക് എന്നോട് തന്നെ ദേഷ്യവും പുച്ഛവും തോന്നി..... കുളിച്ച് മാറ്റി ഞാനും പോയി കുട്ടന്റെ അടുത്തേക്ക്.

കുട്ടനും കസിൻസും എഴുന്നേറ്റില്ല ..... ഞാൻ കോലായിൽ ഇരുന്നു .... മണ്ഡഭം പോളിച്ചിടാൻ എനിക്ക് തോന്നി.... കയ്യും കാലും അനക്കാൻ പറ്റുന്നില്ല......ഓരോരുത്തരായി എഴുനേറ്റു തുടങ്ങി 

കുട്ടൻ എന്നെയും കൂട്ടി ചെറുക്കനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആളുകൾ കൂടി ക്കൂടി വന്നു .... മാളുവിനെ  കാണാൻ പറ്റിയതെ ഇല്ലാ.... 

മാളുവിനെ കാണണം എന്നിട്ട് മാപ്പ് പറയണം..... വിശ്വാസ വഞ്ചനയാണ് ഞാൻ എല്ലാരോടും ചെയ്തിരിക്കുന്നത് ... പന്തലിൽ ഒരുക്കങ്ങൾ നോക്കാൻ പോയപ്പോ ഒരു നിമിഷം കണ്ണുകൾ അടച്ച് ഇരിക്കാൻ തോന്നി.,. ഉറങ്ങാത്തത് കൊണ്ടായിരിക്കും ചെറുതായി മയങ്ങിപ്പോയി.... ഒപ്പം സമയവും പോയി...

" ഉണ്ണീ..,. ഉണ്ണി...... നീ ഉറങ്ങാണോ.,.."
കുട്ടന്റെ വിളിയാണ് എന്നെ ഉണർത്തിയത്... പെട്ടന്ന് ഇന്ന് കുട്ടികളിൽ ആരോ ആരോ ഉച്ചത്തിൽ പറഞ്ഞു 
" ചെറുക്കനും കൂട്ടരും വന്നേ"
പാതി ജീവൻ  പോയപോലെ  എനിക്ക് തോന്നി.
മണ്ഡപത്തിന് മുന്നിലേക്ക്  ഞാനും കുട്ടനും  ഒരുമിച്ചു പോയി.
 ചെക്കനെ  സ്വീകരിച്ചു മണ്ഡപത്തിൽ ഇരുത്തി. എനിക്ക് ഒന്നും ഒന്നും വ്യക്തമാകാത്ത പോലെ വല്ലാത്ത ഒരു അസ്വസ്ഥത. ഞങ്ങൾ വീടിനുള്ളിൽ കയറി. മാളു എല്ലാവരുടെയും അനുഗ്രഹം  വാങ്ങുകയായിരുന്നു   എൻറെ അനുഗ്രഹവും  കൂട്ടത്തിൽ അവൾ വാങ്ങി. അവൾ തികച്ചും  യാന്ത്രികമായി  നടക്കുന്ന  പോലെ  എനിക്ക് തോന്നി. ഒരല്പം സന്തോഷം പോലും അവളുടെ മുഖത്ത് കാണാനില്ല. മണ്ഡപം ചുറ്റി അവൾ ചെറുക്കനെ എടുത്തിരുന്നു. ഹൃദയത്തിൻറെ മേലെ കരിങ്കല്ല് വെച്ച പോലെ ഒരു ഭാരം എൻറെ നെഞ്ചിൽ അനുഭവപ്പെട്ടു. പൂജാരി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഒരുനിമിഷം എവിടേക്കെങ്കിലും ഓടി പോകണം എന്ന് എനിക്ക് തോന്നി. പൂജാരി താലി എടുത്ത് ചെക്കന്റേ കയ്യിൽ കൊടുത്തു. ജയ് അമ്മയും ലാൽ അച്ഛനും കുട്ടനും നല്ല സന്തോഷത്തിൽ ആയിരുന്നു. അവിടെ ഒരു കരിനിഴൽ ആയി നിൽക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ ഒരു നിമിഷം മാളുവിന്റേ മുഖത്തേക്ക് നോക്കി. അവളെ കണ്ടപ്പോൾ എനിക്ക് കത്തിച്ചുവെച്ച മെഴുകുതിരിയെ പോലെയാണ് തോന്നിയത്. സ്വർണ്ണ പ്രകാശം ഓണം നൽകുന്ന വെളുത്ത സുന്ദരിയായ മെഴുകുതിരി സ്വയമുരുകി പ്രകാശം നൽകാറുണ്ട്. സ്വർണ്ണം ധരിച്ച് വളരെ സുന്ദരിയായ എൻറെ മാളൂട്ടി മറ്റുള്ളവർക്ക് സന്തോഷം നൽകുമ്പോഴും കണ്ണുകളിൽ തെളിനീർ ഒഴുകി വീഴുകയാണ്.

എൻറെ ഹൃദയമിടിപ്പ്  കൂടിയ ആ നിമിഷത്തിൽ ഞാൻ പുറത്തേക്കിറങ്ങി ഓടി. ഒരുനിമിഷം കണ്ണുകളടച്ച് ശ്വാസം കിട്ടാതെ നിലച്ചതുപോലെ. ഇപ്പോൾ മേളങ്ങൾ കേൾക്കുന്നില്ല ആരവങ്ങളും കേൾക്കുന്നില്ല മൊത്തം നിശബ്ദത......
എന്തോ സംഭവിച്ചിരിക്കുന്നു ഞാൻ ഓടി പന്തലിലേക്ക് കയറി. മാളുവിനെ മുഖത്തേക്ക് നോക്കി അവിടെ ഒരു ചെറുപുഞ്ചിരി സ്ഥാനം പിടിച്ചിരിക്കുന്നു. ബാക്കിയുള്ളവരുടെ മുഖത്താകെ സങ്കടം പന്തലിച്ചിരിക്കുന്നു. പൂജാരി വരെ നിശബ്ദനായി ഇരിക്കുന്നു.
എന്താണ് സംഭവിച്ചത്............

ഇനി മാളു എല്ലാം തുറന്നു പറഞ്ഞോ........?

To Top