എന്റെ മാത്രം 6🍂🍂 last part

Valappottukal


രചന: ശിവ

മാളു എല്ലാം തുറന്നു പറഞ്ഞോ.....?!

അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ചെറുക്കന്റെ കുടുംബത്തിലെ മൂന്നാല് പേരിലും സന്തോഷം കവിഞ്ഞൊഴുകുന്നു..  ചെക്കന്റെ അച്ഛൻ രോഷാകുലനായി ഇരിക്കുന്നു.

ചെറുക്കന്റെ അച്ഛൻ : "മോനേ നീ എന്താണ് ഈ പറയുന്നത്...."

ചെറുക്കൻ : എനിക്കിതിന്‌ കഴിയില്ല അച്ഛാ...ഇനിയും ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ എൻറെ ഭാര്യയായി വരാൻപോകുന്ന നിത്യയോട് ( മാളു ) ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകും. നിത്യയുടെ ജീവിതം നശിപ്പിക്കാൻ എനിക്ക് വയ്യ. ഞാൻ സ്നേഹിച്ചത് അനുവിനെ ആണ്.ചെറുപ്പം മുതലേ മുറപ്പെണ്ണ് ആണ് നിൻറെ ഭാര്യ എന്ന് പറഞ്ഞു പഠിപ്പിച്ചിട്ട് കുറച്ചു പണം കയ്യിൽ വന്നപ്പോൾ അവൾ നമുക്ക് യോജിച്ചതല്ല എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഇത്രയും ദിവസം ഇത് പറയാതിരുന്നത് എൻറെ തെറ്റ്.അച്ഛൻ ഇത്ര വലിയ ചതി ചെയ്തിട്ടും മാമനും അമ്മായിയും അനുവും അനൂപും വന്നില്ലേ.... അച്ഛാ അച്ഛൻ കൂട്ടുനിന്നില്ലേ..... ഈ താലി എനിക്ക് അനുവിന്റെ കഴുത്തിൽ അല്ലാതെ മറ്റൊരാളുടെയും കഴുത്തിലണിയാൻ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാ ഞാനിത് പറയുന്നത് "

ചെറുക്കൻറെ അച്ഛൻ : "നിർത്തെടാ നീ എൻറെ മകനാണ് എങ്കിൽ നിത്യയുടെ കഴുത്തിൽ താലികെട്ട് ഇനിയുമെന്നെ അപമാനിക്കരുത് .."

 ലാലച്ഛൻ : " വേണ്ട....മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ചെക്കനെ എൻറെ മോൾക്ക് വേണ്ട ദയവായി പോയാലും ......

 കൈകൂപ്പി നിൽക്കുന്ന ലാൽ അച്ഛനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി
 അനുവിനെ കയ്യും പിടിച്ച് ചെക്കൻ നടന്നു.ഒരു നിമിഷം തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു

  " എല്ലാവരും എന്നോട് ക്ഷമിക്കുക അനുവിനെയും നിത്യയെയും വഞ്ചിക്കാൻ എനിക്ക് വയ്യ..ചില ഓർമ്മകൾക്ക് വാളിനേക്കാൾ മൂർച്ച യാണ് അതുകൊണ്ടാണ് എനിക്ക് അനു ഇല്ലാതെ പറ്റില്ല എന്ന് മനസ്സിലായത്.  എന്നോട് ക്ഷമിക്കണം തുറന്നുപറയാനുള്ള ഭയമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഒരുനിമിഷം ആ ഭയത്തെ  മാറ്റിവെച്ച് ഒരു തീരുമാനമെടുക്കാൻ മണ്ഡപം വരെ വരേണ്ടി വന്നു ക്ഷമിക്കുക ...നിത്യ..... എന്നെ നീ ശപിക്കരുത്.........

  ജയമ്മ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി ഇന്നലെ അമ്മയുടെ തോളിലേക്ക് ചാഞ്ഞു എല്ലാവരും അമ്മയുടെ അടുത്തേക്ക് പോയി ......

അമ്മ : ജയയെ ....വിഷമിക്കാതെടി അവൻ പോട്ടെ അവനെ നമ്മുടെ കുട്ടി കല്യാണം കഴിച്ചിരുന്നെങ്കിൽ നമ്മുടെ കുട്ടിയുടെ ജീവിതം തുലഞ്ഞു പോയേനെ ....

ജയമ്മ : എന്നാലും കമലേ എൻറെകുട്ടീനെ അവര് ഒരു കോമാളിയെപോലെയാക്കിയില്ലേ...... അതിന് നമ്മൾ കൂട്ടുനിന്നില്ല....... എൻറെ മോളുടെ കല്യാണം മണ്ഡപത്തിൽ നിന്ന് മുടങ്ങിയില്ലേ....

അമ്മ : കരയല്ലെടി...

ഞാൻ എല്ലാവരുടെയും മുഖത്തുനോക്കി ലാൽ അച്ഛനും അച്ഛനും അമ്മയും കുറെ ബന്ധുക്കളുമൊക്കെ വിതുമ്പുന്ന ഉണ്ടായിരുന്നു. ചിലരുടെ മുഖത്ത് പരിഹാസച്ചിരി. ചിലർക്ക് സഹതാപം. കുട്ടൻ തലയിൽ കൈവെച്ച് ഇരിപ്പാണ് നടന്നത് എന്താണെന്ന് അവനിപ്പോഴും മനസ്സിലായിട്ടില്ല.... ഞാൻ കല്യാണപ്പെണ്ണിന്റെ മുഖത്തേക്ക് നോക്കി. അവൾ കരയണോ ചിരിക്കണോ എന്ന് വിചാരിച്ച് ഇരിക്കുകയാണ്.
ചിരി പിടിച്ച് വെച്ച് കരയാൻ ശ്രമിക്കുന്ന മാളുവിൻറെ മുഖം കണ്ടപ്പോൾ  എനിക്കും  ചിരി വന്നു.

"ജയമ്മേ വിഷമിക്കല്ലേ..... ജയമ്മേ....."

ജയമ്മ : " ഉണ്ണിയെ എൻറെ കുട്ടി ഒരു പാവമായിരുന്നു. എന്നിട്ടും ദൈവം ഇങ്ങനെയൊരു വിധി എൻറെ കുട്ടിക്ക് കൊടുത്തില്ലേ......."

" എന്ത് വിധി എന്ന ജയമ്മ പറയുന്നേ അങ്ങനെ ഒരുത്തനെ കല്യാണം കഴിക്കാതെ ഇരുന്നത് നന്നായി .."

എൻറെ വാക്കു കേട്ടപ്പോൾ അയൽപക്കത്ത് ലെ പരദൂഷണകാരി രമണിയേടത്തി പറയാണ്

 " കല്യാണം മുടങ്ങി പോകുന്നത് ഏതൊരു പെണ്ണിനും അപമാനമാണ്..."
ഈ ഒരു വാക്ക് കേൾക്കാൻ കൊതിച്ച ഞാൻ അപ്പൊ തന്നെ ചാടി കേറി പറഞ്ഞു

" ആരു പറഞ്ഞു കല്യാണം മുടങ്ങി എന്ന്...? മാളുവിനെ ഞാൻ കല്യാണം കഴിക്കും..."
എല്ലാവരുടെ മുഖത്തും സന്തോഷ പൂത്തിരികൾ കത്തി കേട്ട പാതി കേൾക്കാത്ത പാതി അച്ഛനും കുട്ടനും പുറത്തേക്ക് നടന്നു.

" അച്ഛാ കുട്ടാ രണ്ടാളും എങ്ങോട്ടാ ....."

" ഞാൻ താലി വാങ്ങാൻ പോവ ഉണ്ണിയേ...."അതും പറഞ്ഞ് അച്ഛൻ വേഗം നടന്നു.

"ഞാൻ നിനക്ക് വെള്ള മുണ്ടും വെള്ള ഷർട്ടും വാങ്ങാൻ പോവാ ഉണ്ണിയെ..." കുട്ടൻ പോയി..

പിന്നെ അവിടെ എന്താ നടന്നേ  എന്ന് എനിക്ക് തന്നെ അറിയില്ല. ഒന്നുമാത്രം അറിയാം മാളുവിന് വരനായി ഇപ്പോൾ ഞാൻ ആണ് ഉള്ളത്..

കയ്യിൽ തന്നെ പൂജാരി കെട്ടാൻ പറഞ്ഞു. ഞാൻ താലികെട്ടി സിന്ദൂരവും ചാർത്തി ഒരു നെടുവീർപ്പിട്ടു.
മാളുവിനെ മുഖത്തേക്ക് ഒന്ന് നോക്കി. അവൾ താഴോട്ട് നോക്കി നിൽക്കുകയാണ് .അവളെ കുറ്റം പറയാൻ പറ്റില്ല ......അമ്മാതിരി അവൾ ചിരിക്കുന്നേ ...
നേരെ നിന്ന് ചിരിച്ചാൽ കല്യാണം മുടങ്ങിയ സങ്കടത്തിൽ ചിരിവന്നു വട്ടായി എന്ന് പറഞ്ഞു എല്ലാരും കൂടെ കുതിരവട്ടത്ത് കൊണ്ടുപോയിരിക്കും അവളെ....
ഇത്ര ദിവസം അനുഭവിച്ച സമ്മർദ്ദങ്ങളെ കുറിച്ചും സങ്കടങ്ങളെ കുറിച്ചും ആലോചിക്കുമ്പോൾ ചിരിവരുന്നു ..ഇന്നലെ ആലോചിച്ചു കൂട്ടിയത് ഒന്നും ആരോടും പറയാത്തത് നന്നായി.....
ദൈവം അങ്ങനെയാണ് മക്കളെ കുറച്ചൊക്കെ കളിപ്പിക്കും വേവലാതി ഉണ്ടാക്കും വല്ലാത്ത ടെൻഷൻ അടിപ്പിക്കും പക്ഷേ കൈവിടുകയില്ല....എന്നും കൂടെയുണ്ടാകും ഈ കാര്യത്തിൽ മാത്രമല്ലട്ടോ .......നന്മയുള്ള എല്ലാ കാര്യത്തിലും.....
ഇപ്പോ ഞാനും എൻറെ ഫാമിലിയും ബിഗ്  ഹാപ്പിയിലാണ്.
ഒരു മനസ്സും രണ്ടു കുടുംബവും എന്നുള്ളത് ഒരു മനസ്സും ഒരു കുടുംബവും ആയിരിക്കുന്നു....ഇപ്പോ എൻറെ വീട്ടിൽ നിലവിളക്കും കയ്യിൽ പിടിച്ചു നിൽക്കുന്ന മാളുവിനെ കാണുമ്പോൾ ഇന്നലെകളിലെ സങ്കടങ്ങൾ ഇന്നത്തെ സ്വർണ്ണ പൂക്കളായി മാറിയതുപോലെ.....
ലൈക്ക് കമന്റ് ചെയ്യൂ...
           🍂🍂ശുഭം 🍂🍂
          
To Top