കൊലുസ് PART-12 തുടർക്കഥ വായിക്കൂ

Valappottukal



രചന : പ്രവീണ സുജിത്ത്

ആദ്യഭാഗം മുതൽ വായിക്കാൻ, കൊലുസ്  എന്നു മുകളിൽ search ചെയ്യുക.
'അല്ല ആര് ഏത് രജിസ്റ്റർ നോക്കിയ കാര്യം ആണ് ആ കൊച്ച് പറഞ്ഞെ.....'. അനൂപ് സംശയത്തോടെ പറഞ്ഞു.

ദേഷ്യത്തിൽ തിളച്ചിരുന്ന കിഷോർ ഒന്ന് ഞെട്ടി.......

'ആർക്കറിയാം എന്തായാലും ഞങ്ങൾക്ക് കണക്കിന് കിട്ടി '. രാഹുൽ സോഫയിലേക്ക് ചാരി ഇരുന്നു.

'ചേച്ചിയോട് ആരാ അവളെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞേ....'.കിഷോർ തന്റെ കള്ളം മറച്ചു പിടിക്കാൻ ചോദിച്ചു.

'അത് പിന്നെ നിനക്ക് ആലോചിക്കാൻ. നിനക്ക് ആ കൊച്ചിനെ ഇഷ്ടം അല്ലെ നീയും അതിന്റെ പുറകെ ആയിരുന്നല്ലോ '. കാർത്തിക കാര്യങ്ങൾ വ്യക്തമാക്കി.

'എനിക്കോ..... ഞാൻ എപ്പോ ആ കൊച്ചിനെ നോക്കി.... നിങ്ങൾ അല്ലെ അന്വേഷണവും ചർച്ചയും... ഇൻസ്റ്റാഗ്രാം ഒക്കെ നോക്കിയത്'. കിഷോർ നെറ്റി ചുളിച്ചു.

'ഇൻസ്റ്റാഗ്രാം നോക്കിയ ആൾക്കാർ ഒക്കെ വേറെയും ഉണ്ട്'. കാർത്തിക്ക് കിഷോറിനെ ഒളിക്കണ്ണിട്ട് നോക്കി ഫോണിൽ ഫോട്ടോ കാണിച്ചു.
കിഷോർ ഫോണിലേക്ക് നോക്കി. അവൻ മാളവികയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേ ഫോട്ടോ നോക്കുന്ന പിക് ആയിരുന്നു കാർത്തിക്ക് അവന് നേരെ നീട്ടിയത്.കിഷോറിന്റെ കണ്ണ് തള്ളി പുറത്തു വരുമെന്ന പോലെ ആയി. അവന് എന്ത് പറയണം എങ്ങനെ എല്ലാരേം നോക്കും എന്നൊക്കെ ആയി ചിന്ത.

'ഇതിനി എന്താണാവോ....'. കാർത്തിക അവനെ കളിയാക്കി ചോദിച്ചു.
കിഷോർ തല ഉയർത്തി എല്ലാരേം നോക്കി. എല്ലാവരും അവന്റെ മറുപടിക്ക് ആയി കാത്തിരിക്കുക ആയിരുന്നു.എല്ലാവരുടെയും ചുണ്ടിൽ ഒരു കളിയാക്കി ചിരി ഒളിഞ്ഞിരിക്കുന്നതായി അവൻ കണ്ടു.

അനൂപ് എഴുന്നേറ്റു വന്നു അവന്റെ തോളിൽ കൈ ഇട്ട് പറഞ്ഞു.
'എടാ നിനക്ക് ആ കുട്ടിയോട് എന്തോ ഒരു താൽപര്യക്കൂടുതൽ ഉണ്ടെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. നിന്നെ കളിയാക്കാനോ ഒന്നും ഞങ്ങൾ നിക്കുന്നില്ല. നിനക്ക് അങ്ങനെ ഒരിഷ്ടം ഉണ്ടേൽ തുറന്നു പറഞ്ഞോളൂ...... നമുക്ക് കാര്യങ്ങൾ സംസാരിക്കാം........ ആതുവിന്റെ സ്ഥാനത്ത് നിനക്ക് ആ കുട്ടിയെ കാണാൻ പറ്റുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് സമ്മതം ആണ്...'.
'ആതുവിന്റെ സ്ഥാനത്ത് '. കിഷോറിന്റെ ചെവിയിൽ അത് വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.

'എനിക്ക് ഒരു പകരക്കാരി ഉണ്ടാവോ സീനിയറെ.....'. ആതുവിന്റെ ചിരിക്കൊപ്പം അവൾ പണ്ടെങ്ങോ ചോദിച്ചത് അവന്റെ മനസ്സിൽ മുഴങ്ങി.

ഇല്ല ആതുവിന്റെ സ്ഥാനത്തേക്ക് ഒരാളും ഒരിക്കലും ഉണ്ടാവില്ല. അവൻ മനസ്സിൽ ഒരുപാട് വട്ടം അത് ഉറപ്പിച്ചു പറഞ്ഞുകൊണ്ടേ ഇരുന്നു.

'മോനെ.....'. ലക്ഷ്മിയമ്മ അവന് അടുത്ത് വന്നിരുന്നു.
'ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് കിച്ചു നിന്റെ കല്യാണം,... നിനക്ക് ആ കുട്ടിയെ ഇഷ്ടം ആണെങ്കിൽ പറഞ്ഞോളൂ.......'. അവന്റെ മറുപടി കാത്ത് എല്ലാവരും ഇരുന്നു.

'ഇല്ല അമ്മേ എനിക്ക് അങ്ങനെ ആരേം.... ആതുവിന് പകരം........'. കിഷോറിന്റെ കണ്ണ് നിറഞ്ഞു. ബാക്കി പറയാൻ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി...
എല്ലാവരും അത് കണ്ടു കണ്ണ് നിറച്ചു.......

'നിനക്ക് അങ്ങനെ ഒരു താല്പര്യം മാളവികയോട് തോന്നിയിട്ടില്ലേ കിച്ചു....'. നിശബ്ദതയെ ബേധിച്ചു കൊണ്ട് കാർത്തിക അങ്ങേയറ്റം സൗമ്യമായി ചോദിച്ചു.

'ഇല്ല ചേച്ചി '. കിഷോർ ആർക്കും മുഖം കൊടുക്കാതെ പറഞ്ഞു.
പിന്നെ ആരും ഒന്നും മിണ്ടിയില്ല. കിഷോർ പതുക്കെ എണീറ്റു മുകളിൽ മുറിയിലേക്ക് പോയി.

*----*----*-----*-----*-------*----------*-------*--------*------*-------*
'നിനക്ക് എന്താ മാളു.... വെറുതെ ഒരു കാര്യോം ഇല്ലാണ്ട് '. ലൈബ്രറിയിൽ നടന്ന കാര്യങ്ങൾ കേട്ട് നവനീത് ചോദിച്ചു.

'വെറുതെ ആണോ '. അവൾ അവനെ കൂർപ്പിച്ചു നോക്കി.

'എന്റെ മാളു അവർ നിന്നെക്കുറിച്ചു അന്വേഷിച്ചു, ഇന്ന് കണ്ടപ്പോൾ മിണ്ടി അതിൽ ഇപ്പൊ എന്താഡോ ഒരു പ്രശ്നം...'. ഓർഡർ ചെയ്ത കോഫി വന്നപ്പോൾ അതെടുത്തു ഒരു സിപ് എടുത്തു അവൻ ചോദിച്ചു.

'എനിക്കെന്തോ അതിഷ്ടായില്ല.... ഒരു രജിസ്റ്റർ നോക്കലും അന്വേഷണവും.....'. മാളവിക പുച്ഛത്തോടെ പറഞ്ഞു.

'താൻ കോഫി കുടിക്ക്..... ഇനി അതൊരു ടെൻഷൻ ആയി തലേൽ എടുത്തു വെക്കണ്ട '. തനിക്ക് എതിർ വശത്തു ഇരിക്കുന്ന അവളെ നോക്കി നവീൻ പറഞ്ഞു.
മാളവിക കോഫി എടുത്തു ഒരു സിപ്പ് എടുത്തു തിരിച്ചു കപ്പ്‌ മേശയിൽ വെച്ച് ദൂരേക്ക് നോക്കി ഇരുന്നു.
നവനീത് അവളുടെ കൈ പിടിച്ചു കണ്ണിൽ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി അവളുടെ ചുണ്ടിലേക്കും പടരാൻ അധികം സമയം എടുത്തില്ല. 
'ഹോ ഭവതി ഒന്ന് ചിരിച്ചു കണ്ടല്ലോ, ഇനി എന്താ പ്ലാൻ വീട്ടിലേക്ക് പോവുന്നുണ്ടോ ഇപ്പൊ'

'മ്മ് നീ കൊണ്ട് വിടോ. എന്റെ വണ്ടി വിവേക് എടുത്തിരിക്കുവാ അവന്റേത് സർവീസിന് കൊടുത്തെന്നു '

'പിന്നില്ലാതെ ഞാൻ ഇത്തരം ചാൻസ് ഒക്കെ മിസ്സ്‌ ചെയ്യോ...'. നവനീത് കോഫി കുടിക്കുന്നതിനു ഇടയിൽ മാളവികയെ ഒളി കണ്ണിട്ട് നോക്കി കുസൃതിയോടെ പറഞ്ഞു.

                                        (തുടരും.......)

To Top