രചന: Jayareji Sree
രാവിലെ തിരക്കിട്ടു കെട്ടിയോന് ഉച്ചക്ക് കഴിക്കാൻ ഉള്ള ചോറ് പാത്രത്തിൽ ആക്കാൻ തുടങ്ങിയതാണ് മിനു.
മുറിയിൽ നിന്നും കെട്ടിയോന്റെ ഉറക്കെ ഉള്ള സംസാരം കേട്ടപ്പോൾ തന്നെ അവൾക്ക് മനസിലായി എന്തോ നോക്കിയിട്ട് കാണുന്നില്ല എന്ന്.
അല്ലെങ്കിലും ഒരു സാധനം വച്ചാൽ വച്ചെടുത്തു കാണില്ല ഈ വീട്ടിൽ. ഇതെന്താ ഇതിനൊക്കെ കാല് ഇണ്ടോ നടന്നു പോകാൻ. അങ്ങിനെ നീണ്ട് പോകുന്നു അതിയാന്റെ വർത്താനം.
സഹികെട്ടു മിനു അങ്ങോട്ട് ചെന്നു. എന്താ ഇപ്പൊ നിങ്ങൾ നോക്കുന്നത്.അവൾ ചോദിച്ചു.
കുളിക്കാൻ കേറിയപ്പോൾ ഞാൻ ഈ കട്ടിലിൽ ഇട്ടതാ എന്റെ ജെട്ടി.അതിപ്പോൾ കാണാനില്ല. അവളെ നോക്കാതെ തിരച്ചിനിടയിൽ അയാൾ പറഞ്ഞു.
ഓ അതാണോ അവൾക്ക് ദേക്ഷ്യം ഇരച്ചു കയറി. നിങ്ങടെ ജെട്ടി ഞാൻ എടുത്തു ഇട്ടു. ഇനി വേറെ അലമാരയിൽ നിന്ന് എടുത്തു ഇട്.
അവളുടെ മറുപടി കേട്ടപ്പോൾ തിരച്ചിൽ നിർത്തി അയാൾ അവളെ ഒന്ന് നോക്കി.
അവളുടെ കയ്യിൽ താൻ ഇടാൻ വച്ച ജെട്ടി ഇരിക്കുന്നു.തന്നെ നോക്കി ആ ജെട്ടി ചിരിക്കും പോലെ അയാൾക്ക് തോന്നി.
നിങ്ങൾ തേക്കാൻ കൊണ്ട് പോയ ഡ്രസ്സിന്റെ കൂടെ ഇതും കൂടി കൊണ്ട് പോയി. മറ്റേ മുറിയിൽ ഇട്ടു. എന്നിട്ട് അവിടെ ഒന്ന് നോക്കുക പോലും ചെയ്യാതെ,കഷ്ടം ഇണ്ട് കേട്ടോ...
അവളുടെ വാക്കുകളിൽ അപ്പോൾ സങ്കടം കൂടി നിറഞ്ഞിരുന്നു. മറുപടിക്ക് കാത്തു നിൽക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു.
അടുക്കള ജോലി തീരെ നിസ്സാരം എന്നാണ് വയ്പ്പ്. ഒരു ഗ്ലാസ് വെള്ളം പോലും തനിയെ എടുത്തു കുടിക്കില്ല അച്ഛനും, മക്കളും.
ഇപ്പൊ പള്ളിക്കുടം ഇല്ലാത്തത് കൊണ്ട് പഠിപ്പിക്കൽ കൂടി താൻ ചെയ്യണം. വായിൽ വന്നത് ഒക്കെ പിറു പിറുത്തു കൊണ്ടായി പിന്നെ അവളുടെ ബാക്കി ജോലി.
അടുക്കളയിലെ അന്തരിക്ഷം മേഘാവൃധം ആണെന്ന് അയാൾക്ക് മനസിലായി.ഇത് ഇനി ഇടിയോട് കൂടി പെയ്യാതെ നോക്കണം.അയാൾ മനസ്സിൽ ഓർത്തു.
പിന്നെ നേരെ അടുക്കളയിലേക്ക്. സോറിയെടാ ചക്കരെ എനിക്കറിയാഞ്ഞിട്ടല്ല നിന്റെ കഷ്ടപ്പാട് അയാൾ അങ്ങിനെ പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.
ഒന്ന് വിടുന്നുണ്ടോ ഒരു പഞ്ചാര വർത്താനം കൊണ്ട് വന്നേക്കുന്നു അവൾ കുതറി. ആ പിള്ളേരെ ഒന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ നോക്ക് ആ നേരത്ത്.
പേപ്പർ കയ്യിൽ എടുത്താൽ ഞാൻ സകലതും മറക്കും അയാളോർത്തു. ഓരോ പേജും അരിച്ചു പെറുക്കി വായിച്ചു വരുമ്പോൾ സമയം പോകുന്നത് താൻ പോലും അറിയാറില്ല.
മുറ്റം നിറയെ പച്ചക്കറി തൈകൾ അവൾ നട്ടിട്ടുണ്ട്. പിന്നെ കാടക്കോഴിയും വളർത്തുന്നു.വേണോന്ന് വച്ചാൽ അതിനെങ്കിലും തനിക്ക് സഹായിക്കാൻ പറ്റും.എല്ലാം അവൾ തന്നെ ചെയ്യുന്നു.
അയാൾ അവളെ ഒന്ന് നോക്കി അവൾ തിരക്കിട്ട പണിയിൽ തന്നെ.ഒരടുപ്പിൽ ദോശ, ചുടുന്നു.മറ്റേ അടുപ്പിൽ ചമ്മന്തിക്ക് കടുക് വറുക്കാൻ ചിനച്ചട്ടിയിൽ എണ്ണ ഒഴിക്കുന്നു.
കഞ്ഞികലം ഒഴിച്ച് ഒറ്റ അലുമിനിയ പാത്രം ആ അടുക്കളയിൽ ഇല്ല. ആരോഗ്യത്തിന് ദോക്ഷം ആണ് പോലും.അലുമിനിയം ക്യാൻസർ വരുത്തുമെന്ന് ഏതോ മാഗസിനിൽ വായിച്ചെന്ന്.
ഇത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് താൻ ചോദിച്ചത്. എല്ലാം ശ്രദ്ധിക്കുന്ന ആൾക്കാർക്കും ക്യാൻസർ വരുന്നുണ്ടല്ലോ മിനുട്ടി. അവളുടെ വായടപ്പിക്കാൻ വേണ്ടി ചോദിച്ചതാണ്.
അപ്പൊ ഉണ്ട് തന്നെ ഒരു നോട്ടം പിന്നെ എളിക്ക് കയ്യും കൊടുത്തു അങ്കത്തിന് ഒരുങ്ങി. തന്നോട് അതേയ് റോഡിൽ അരികിൽ പോകുന്നവരെയും വണ്ടി ഇടിക്കാറുണ്ട് , നടുക്ക് കൂടി നടക്കുന്നവരെയും വണ്ടി ഇടിക്കാറുണ്ട്. ആരെയാണ് കൂടുതൽ വണ്ടി ഇടിക്കുന്നത്. അത് കേട്ടപ്പോൾ അടഞ്ഞത് തന്റെ വായ് ആണ്.
ഇവിടുത്തെ അടുക്കളയിൽ ഒരു കലം ഒഴിച്ച് ബാക്കി എല്ലാം മൺചട്ടിയും, ഇരുമ്പ് ചിനച്ചട്ടിയും. പിന്നെ സ്റ്റിലും. സാധനങ്ങൾ എല്ലാം ഇട്ടു വയ്ക്കുന്നത് ചില്ല് കുപ്പിയിൽ.ഇതെല്ലാം കഴുകാൻ തന്നേ ആകും ഓരോന്നോര മണിക്കൂർ. അയാൾക്ക് അവളോട് സഹതാപം തോന്നി.
ജോലി സമയത്ത് നാലു കൈ ഉണ്ടെന്ന് തോന്നി പോകും വിധം എത്ര പെട്ടന്ന് ആണ് ജോലി ഒക്കെ ചെയ്യുന്നത്. ഈശ്വര എന്നിട്ടും തന്റെ ഓരോ കാര്യത്തിന് പോലും ഇവളെ വിളിച്ചു കൂവും അയാൾക്ക് കുറ്റബോധം തോന്നി.
അന്ന് ഓഫീസിലേക്ക് ഇറങ്ങാൻ നേരം അയാളെ യാത്ര ആക്കാൻ എത്തിയ അവളോട് പറഞ്ഞു.
നീ നോക്കിക്കോ നാളെ മുതൽ ഞാൻ പുതിയ ഒരു ഭർത്താവ് ആയിരിക്കും. നിന്നെ അടുക്കളയിൽ സഹായിക്കുന്ന ഒരു ഭർത്താവ്.
ഇത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. ഒന്നും വേണ്ടായേ എനിക്ക് ഈ പഴയ കെട്ടിയോനെ മതി. പറ്റുമെങ്കിൽ കുറച്ചു നേരത്തെ വന്നാൽ മാത്രം മതി. അത് പറയുമ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തിരുന്നു.
ലൈക്ക് കമന്റ് ചെയ്യണേ...
രചന: Jayareji Sree