ഹൃദയസഖി Part 95 മുതൽ മുഴുവൻ ഭാഗങ്ങളും വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു

തനിക്കിട്ട് ഞങ്ങൾ തരാം എന്നു മനസ്സിൽ കരുതി 
വൈശാഖ് വേഗം തന്നെ വരുണിനെയും കൂട്ടി ഇറങ്ങി 

ഉച്ചയ്ക്ക് ശേഷം ആയിരുന്നു വരുണിന് റിവ്യൂ വെച്ചിരുന്നത് 
എന്നാൽ അവർ പതിനൊന്നു മണിയോടെ തന്നെ ഹെഡ്ഓഫീസിൽ എത്തി 

ഇത്രേം നേരത്തെ വന്നത് ചോദ്യം ചെയ്തപ്പോൾ, ക്യാഷ് വാങ്ങാൻ പോകാനും രണ്ടു പ്ലാൻ റെഡി ആക്കാനും ഉള്ള തന്നെ നിർബന്ധിച്ഛ് എങ്ങോട്ട് വിട്ടതാണ് എന്നുതന്നെ വരുൺ പറഞ്ഞു 
പേർസണൽ റിവേജ് തീർക്കുകയാണ് മനാഫ് ഒരു പ്രേത്യേക സാഹചര്യം വന്നതോണ്ട് ആയിരുന്നു ഇന്നലെ വരാഞ്ഞത് അത് ഇൻഫോം ചെയ്തത് ആണ് എന്നും പറഞ്ഞതോടെ ട്രൈനെർ വിളിച്ചു മനഃഫിനെ നന്നോയൊന്നു കുടഞ്ഞു 

അതിനു ശേഷം ആണ് വരുൺ തന്റെ റിസൈൻ ന്റെ കാര്യം പറയുന്നത് 
ദേവികയുമായുള്ള വിവാഹവും എല്ലാം പറഞ്ഞു മനഫിനു കുഴപ്പം വരാത്ത രീതിയിൽ വരുണത് പറഞ്ഞു സമ്മതിപ്പിച്ചു എങ്കിലും അവർക്ക് സംശയം ബാക്കി ആയിരുന്നു 
എന്തായാലും വരുണിന് 7 day നോട്ടീസ് പീരീഡും വൈശാഖിന് ഒരു മാസത്തെ നോട്ടീസ് പീരീഡും ആണ് കിട്ടിയത് 
വിവരം ഷോറൂമിൽ അറിഞ്ഞതോടെ   മനാഫ് സർ ന്റെ കിളിപോയി..... എക്സ്പീരിയൻസ്ട് ആയ രണ്ടു എക്സിക്യൂട്ടീവ്സ് ആണ് ഒരുമിച്ചു റിസൈൻ ചെയ്യുന്നത് 
അവരോടു അങ്ങനൊക്ക പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു 

ദേവിക  ഷോറൂമിൽ പോയി ലോഡിന്റെ ക്വാളിറ്റി ചെക്ക് ചെയ്തു എണ്ണം തിട്ടപ്പെടുത്തി ക്യാഷ് tally ചെയ്തു 

പുതിയ ആളുകളെ  ജോലിക്ക് എടുക്കാൻ  ഒരു നോട്ടീസ് അടിച്ചു ബാനറിൽ ഇട്ടു നേരെ വീട്ടിലേക്ക് തിരിച്ചു 

രാവിലെ പുറത്തുനിന്നും കഴിച്ചതാണ് 
ഉച്ചയ്ത്തേക്ക് കഴിക്കാൻ ഫുഡും വാങ്ങി വീടൊക്കെയൊന്നു അടിച്ചുതുടച്ചിട്ടു വരുൺ വന്നിട്ട് മാർക്കറ്റിൽ പോയി പച്ചക്കറിയും സാധനങ്ങളും വാങ്ങിക്കണം വെച്ചുണ്ടാക്കാൻ കുറച്ചു പാത്രങ്ങളൊക്കെ ഇവിടുണ്ട് 
പുറത്തുന്നു കഴിക്കുന്നതിലും നല്ലത് മാത്രവുമല്ല പരിചയവും ഇല്ല.....വരുണിന്റെ അമ്മ കൊടുത്തുവിടുന്ന പൊതിച്ചോറാണ് കിച്ചൻ റെഡി ആകുമ്പോൾ ദേവിക ഓർത്തത്‌,

ഒന്നു രണ്ടു തവണ വരുണിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നപ്പോൾ അവൾ കുളിക്കാൻ കയറി 
ഇനിയിപ്പോൾ രാത്രി ആവും വരാൻ ഇന്നലെ റിവ്യൂന് ചെല്ലാത്തതിന് മനാഫ് സർ പൊരിക്കുന്നുണ്ടാകും.....

പോകുമ്പോൾ വരുൺ കഴിച്ചിട്ട ടീഷർട്ടും ഒരു ബ്ലാക്ക് പലാസയും ഇട്ടു തല തൂവർത്തിക്കൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ ആണ് കാളിങ്ബെൽ അടിഞ്ഞത് ദേവിക പെട്ടന്ന് ഞെട്ടിപ്പോയി 

ആരായിരിക്കും???

ഇവിടെ താമസം ഉണ്ടെന്നപോലും ആർക്കും അറിയാൻ ചാൻസ് ഇല്ലാ ഇനിപ്പോ  വല്യച്ഛന്റെ ആളുകൾ ആയിരിക്കുമോ...?
പോലീസ് കസ്റ്റഡിയിൽ ആയ സ്ഥിതിക്ക് ഉറപ്പായും അവർ വെറുതെ ഇരിക്കില്ല 

അവളാ വാതിലിനടുത്തു ചെന്നു തുറക്കണോ വേണ്ടയോ എന്നപോലെ പേടിയോടെ നിന്നു 

ദേവു.... അടുത്ത കാളിങ് ബെല്ലിനോടൊപ്പം വരുണിന്റെ ശബ്ദം കേട്ടപ്പോൾ അതെ ഞെട്ടലോടെ ആശ്വാസത്തോടെ തന്നെ വാതിൽ തുറന്നു 

രണ്ടു കയ്യിലും സാധനങ്ങളും ആയി നിന്നവൻ ദേവിക വാതിൽ തുറക്കാഞ്ഞിട്ടൊന്നു പേടിച്ചിരുന്നു 
എന്നാൽ മുൻപിൽ നിൽക്കുന്നവളെ കണ്ടപ്പോൾ അടിമുടിയൊന്നു നോക്കാതിരിക്കാൻ കഴിഞ്ഞില്ല....

കുളികയിഞ്ഞു ഈറനോട നിൽപ്പാണ് മാത്രവുമല്ല തന്റെ ടി ഷർട്ടാണ് ഇട്ടിരിക്കുന്നത് തലമുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഷോൾഡറിലേക്ക് ഉറ്റിറ്റു വീഴുന്നുണ്ട് 

വരുണിന്റെ നോട്ടത്തിൽ ദേവികയും ഒന്നു ചൂളിപോയി 
പിന്നെയാണ് തിരിച്ചറിഞ്ഞത് 
അവന്റെ ടിഷർട്ടാണ്  ഇട്ടിരിക്കുന്നത് 
തനിച്ചായപ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നി എടുത്തിട്ടതാണ് 
അവന്റെ മണം.... ആൾ അടുത്തുള്ളപോലെ തോന്നു എന്നിട്ട്.....

ദേവിക വേഗം തന്നെ കവർ എല്ലാം കൈനീട്ടി വാങ്ങി 

പേടിച്ചു പോയോ.... വരുൺ ചോദിച്ചു 

ഹാ... പെട്ടന്ന് ബെല്ലടിച്ചപ്പോൾ.....
പറഞ്ഞുകൊണ്ട് തന്നെ തിരിഞ്ഞു നടന്നു കവർ കൊണ്ടുവെച്ചു  റൂമിലേക്ക് കയറി 
ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിക്കുന്നവൻ കാണാത്ത രീതിയിൽ തല തുടക്കാൻ തുടങ്ങി 

എന്തൊരു മണ്ടി ആണ് 
ആകെ നാണക്കേടായി 
വരുണിന് തന്നെ ഓവർ size ആണ് അവളിട്ടിരിക്കുന്ന ടി ഷർട്ട്‌ 
ശെരിക്കും ദേവികയ്ക്കതു കുട്ടിച്ചാക്കിൽ കയറിയപോലെ ഉണ്ട് 
ഇത് മാറ്റിയിട്ട് പോയി ഡോർ തുറന്നാൽ മതിയായിരുന്നു അവൾ സ്വന്തം തലയ്ക്കടിച്ചു 

ഇരു കൈകൾ വയറിലൂടെ ചുറ്റിപ്പിടിച്ചത് ഒരു വിറയലോടെ ആണ് ദേവിക അറിഞ്ഞത് 
വല്ലാത്തൊരു തരിപ്പ് കയറി തല തുടച്ചുകൊണ്ടിരുന്ന കൈകൾ താനെ നിശ്ചലം ആയി 
ഒരുവലിക്ക് പിന്നിലേക്കടുപ്പിക്കുമ്പോൾ ദേവികയാകെ വിറച്ചിരുന്നു 

ശ്വാസം തന്റെ ഷോൾഡറിൽ തട്ടുന്നതവൾ അറിഞ്ഞു വരുണിന്റെ ചുണ്ടുകൾ അവിടെയൊന്നു ചുംബിച്ചതും പെണ്ണ് ഞെട്ടിപിടഞ്ഞു തിരിഞ്ഞു നിന്നു 
അവന്റെ നെഞ്ചിൽ കൈ വെച്ച് പിന്നിലേക്ക് ഉന്തി 

മുഖത്തു നോക്കാൻ കഴിയുന്നില്ല വല്ലാത്തൊരു ഭാവം 
അല്ലെങ്കിലും പ്രണയം തിരിച്ചറിഞ്ഞ ശേഷം അവന്റെ ഭാവം ഇങ്ങനെയൊക്ക ആണ് 
ആ കലിപ്പാൻ വരുൺ എവിടെപ്പോയോ.. ആവോ?

വരുൺ ഡ്രസ്സ്‌ മാറ്റിയിട്ടുണ്ട് ഒരു ഷോർട്സ് മാത്രമേ ഇട്ടിട്ടുള്ളു 
ശേ.... ഇ മനുഷ്യന് നാണമില്ലേ.... എന്തേലും എടുത്തിട്ടുകൂടെ ദേവിക തല കുടഞ്ഞു 

എന്താ....
ദേവിക നെഞ്ചിലെ കൈ എടുക്കാതെ തന്നെ ചോദിച്ചു 

എന്ത്... ഇതെന്താ.... എന്റെ ടീഷർട്ടൊക്കെ ഇട്ട് 

അത് പെട്ടന്ന്.... ഞാനൊന്നും കണ്ടില്ല... ബെല്ലടിച്ചപ്പോൾ പെട്ടന്ന് ഇറങ്ങി വന്നതാ...

ഓഹ്.... എങ്കിൽ ഇങ്ങു താ.... 
ദേവിക ഞെട്ടിപ്പോയി 

താ...ന്ന് 

ഇത്... ഇത് ഞാൻ ഇട്ടിരിക്കുവല്ലേ 

എന്റെ ഡ്രസ്സ്‌ മറ്റാരും ഇടുന്നത് എനിക്കിഷ്ടമില്ല ഷോൾഡറിൽ നിന്നും ഇറങ്ങിപോകുന്ന ഡ്രസ്സ്‌ നേരായാക്കി ഇട്ടുകൊണ്ട് പറഞ്ഞു 

ഇത് ഇതലക്കാൻ ഉള്ളതല്ലേ....
വേറെ ഇട്ടോ.... അവനെന്താ ഉദ്ദേശിക്കുന്നതെന്ന് അറിയാതെ അവൾ പറഞ്ഞു 

അലക്കാൻ ഉള്ളതായിട്ടാണോ നീ ഇട്ടിരിക്കുന്നെ..... കള്ളിപ്പാറു.....

ദേവിലയ്ക്ക് എന്തുപറയണമെന്നായി 
  ഒറ്റയ്ക്കായപോലെ തോന്നിട്ടാണെന്നോ അതോ അവന്റെ മണം ഇഷ്ടമായിട്ടാണെന്ന് പറയാണോ 
പറഞ്ഞാൽ എന്താവും അവസ്ഥ 
അവളവന്റെ കണ്ണുകളിലേക്ക്  നോക്കി 
വല്ലാത്തൊരു ഭാവം 

ടീഷർട് ഉയർത്തിയ കൈകൾ വയറിൽ തട്ടിയപ്പോൾ പെണ്ണൊന്നു പുളഞ്ഞു 

വരുണേട്ടാ.....

ശ് ശ്.....

അറിയാതെ അനുസരിച്ചു പോയി 

കണ്ണിൽ തന്നെ നോക്കുമ്പോഴും വല്ലാത്ത തളർച്ച തോന്നി ദേവികയ്ക്ക്  ടീഷർട് അവൻ ഊരിയാൽ.......വരുണിന്റെ മുൻപിൽ .....
ശരീരമാകെ ചൂടുപിടിച്ചു തളരുമ്പോലെ 

നെഞ്ചോളം ഉയർത്തി വരുണും കൂടി അതിലേക്ക് കയറുമ്പോൾ ദേവിക പിടഞ്ഞു പോയി 
അവളാകെ അവന്റെ നെഞ്ചിൽ തട്ടി നിന്നു  അവളെ വലയം ചെയ്ത വരുണിന്റെ കൈകൾ കൂടുതൽ കൂടുതൽ പെണ്ണിന്റെ തന്നോട് അടുപ്പിച്ചുകൊണ്ടിരുന്നു 
എന്നിട്ടും വിശ്രമമില്ലാതെ അവന്റെ കൈകൾ അവളുടെ പിന്നിലാകെ തഴുകികൊണ്ടിരുന്നു 

ദേവിക ശ്വാസം വിലങ്ങിയപോലെ നിൽപ്പായിരുന്നു 
അത്തരമോരു നീക്കം ദേവിക പ്രതീക്ഷിച്ചതല്ല 
നേരത്തെ തള്ളിമാറ്റിയിടത്തു ചുണ്ടുകൾ വീണ്ടും പതിഞ്ഞപ്പോൾ 
ഒന്നും ചെയ്യാനാകാതെ പെന്നവൾ കിടന്നു പുളഞ്ഞു 

വരുൺ ഷോൾടറിലെ വെള്ളത്തുള്ളികൾ നുണഞ്ഞതോടൊപ്പം അവയ്ടെയൊന്നും മൃദുവായി  കടിച്ചുവിട്ടു 

അഹ്... വരുണേട്ടാ... ദേവിക നിന്നിടത്തുനിന്നും ഉയർന്നുപോങ്ങിപോയി 

മം..
അവൻ വിളി കേട്ടുകൊണ്ട് അവൾക്കഭിമുഖമായി വന്നു 

വേ....
പറയാൻ വന്നത് മുഴുമിക്കും മുൻപ് അവനാ 
ചുണ്ടുകൾ നുണയാൻ തുടങ്ങിയിരുന്നു 


To Top