കൊലുസ് PART-11

Valappottukal


രചന : പ്രവീണ സുജിത്ത്

'എന്താ നിങ്ങൾക്ക് അറിയേണ്ടത്....' കൈ രണ്ടും മാറിൽ കെട്ടി നിന്നു മാളവിക അവരോട് ചോദിച്ചു.
മൂന്നുപേരും എന്താ എന്നറിയാതെ പരസ്പരം നോക്കി.
'അല്ല ചേച്ചി ഞാൻ വെറുതെ '. കാർത്തിക്ക് അവളുടെ ഭാവം കണ്ടു പേടിച്ചു പറഞ്ഞു.
'ചോദിച്ചോ എന്താ അറിയേണ്ടത്, എന്നെക്കുറിച്ചു ഏറ്റവും നന്നായി എനിക്ക് പറയാൻ പറ്റും അത് അന്വേഷിച്ചു അവിടേം ഇവിടേം നടക്കണമെന്നില്ല '. മാളവിക ഉറച്ച ശബ്ദത്തിൽ പറഞ്ഞു.


കാർത്തിക്കിനും രാഹുലിനും ഓർഫനേജിൽ കാർത്തികയും അനൂപും കൂടി അന്വേഷിച്ചു ചെന്ന കാര്യം ആണ് മാളവിക പറയുന്നതെന്ന് മനസിലായി, പക്ഷെ കിഷോറിനു മാത്രം ഒന്നും മനസിലായില്ല.

ആരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ അവൾ തന്നെ സംസാരിച്ചു.
'എന്തിനാ എന്നെ കുറിച്ച് ഓർഫനേജിൽ അന്വേഷിച്ചത്......'.
ഇത്തവണ കിഷോർ ശെരിക്കും ഒന്ന് ഞെട്ടി.
ഇവൾ എങ്ങനെ ഇതറിഞ്ഞു..... സ്റ്റാഫ് രജിസ്റ്ററിൽ പേരും ഡീറ്റെയിൽസും നോക്കിയപ്പോ ആരും അവിടെ ഉണ്ടായില്ലല്ലോ, ക്യാമറയും കണ്ടില്ല പിന്നെങ്ങനെ......കിഷോറിന്റെ മനസ്സിൽ കൂടി കുറെയധികം ചോദ്യങ്ങൾ പാഞ്ഞു.
'ഹലോ........' മാളവിക അവന്റെ കണ്ണിനു നേരെ കൈ ഞൊടിച്ചു വിളിച്ചു.
'ഞാൻ..... അത് പിന്നെ..... കണ്ടപ്പോ....... നോക്കി.......' കിഷോർ വാക്കുകൾക്ക് ആയി പരതി.

'അന്ന് തന്റെ ചേച്ചി വന്നു അന്വേഷിച്ചു പോയത് വെറുതെ ഒന്നും അല്ലല്ലോ '.
മാളവിക കിഷോറിനെ നോക്കി പറഞ്ഞു.

ഇത്തവണ കിഷോറിനു മനസ്സിൽ ഞെട്ടലിന് ഒപ്പം കുറച്ച് ആശ്വാസം കൂടി ആയിരുന്നു... ഭാഗ്യം താൻ മാളവികയെ കുറിച്ച് അന്വേഷിച്ചത് ആരും അറിഞ്ഞിട്ടില്ല അപ്പൊ.
എന്നാലും കാത്തു ചേച്ചി എന്തിനാ ഇവളെ കുറിച്ച് അന്വേഷിച്ചേ......

'അത് പിന്നെ ചേട്ടന് കല്യാണം ആലോചിക്കാൻ.....'. കാർത്തിക്ക് മുന്നും പിന്നും ആലോചിക്കാതെ വിളിച്ചു പറഞ്ഞു. പിന്നെ പെട്ടെന്ന് താൻ എന്താ പറഞ്ഞേ എന്ന് ഓർത്ത് നാക്ക് കടിച്ചു.
'വൗ സഭാഷ്....' രാഹുൽ ആത്മാഗതം എന്നോണം പറഞ്ഞു.


കിഷോറിന്റെ കണ്ണുകൾ കത്തി എരിയുന്നുണ്ടായി. അവൻ കാർത്തിക്കിനെ ദേഷ്യത്തോടെ നോക്കി. 

'താൻ എന്താ തമാശിക്കുവാണോ......' മാളവിക കാർത്തിക്കിനെ ദേഷ്യത്തോടെ നോക്കി.

'അതൊക്കെ കഴിഞ്ഞു താൻ ബുക്ക്‌ നോക്കാൻ വന്നത് അല്ലെ താൻ അത് നോക്ക് ഞങ്കൾക്കും ബുക്ക്‌ എടുക്കാൻ ഉണ്ട്. അപ്പൊ ഓക്കേ '. രാഹുൽ രംഗം ശാന്തമാക്കാൻ നോക്കി.

'വെറുതെ എന്നെക്കുറിച്ചു അന്വേഷിച്ചു നടക്കുന്നത് എന്തിനാ എന്ന് ഞാൻ അറിയണ്ടേ'.

'മാളവിക അവർ തന്നെക്കുറിച്ചു അന്വേഷിച്ചത് ഞാൻ അറിഞ്ഞിട്ടില്ല. അതെന്തിനാ എന്നും എനിക്ക് അറിയില്ല. ഇപ്പൊ കണ്ടപ്പോൾ സംസാരിച്ചു എന്നെ ഉള്ളൂ... ബുദ്ധിമുട്ടിച്ചതിൽ സോറി,'. കിഷോർ അവളോട് ക്ഷെമാപ്പണം നടത്തി.

മാളവിക അവനു നേരെ തിരിഞ്ഞു നിന്നു. കിഷോറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
'രജിസ്റ്റർ നോക്കിയതും അറിയാതെ ആവുല്ലേ...'.

കിഷോറിന്റെ ഉള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞു.....ഇനി എന്ത് പറയും എന്ന് അറിയാതെ അവൻ പകച്ചു നിന്നു. കാർത്തിക്കിനെയും രാഹുലിനെയും നോക്കാൻ ഉള്ള ധൈര്യം കൂടി അവന് ഇല്ലായിരുന്നു. അവന്റെ ഭാവം കണ്ടു മാളവിക സംശയങ്ങൾ ഉറപ്പിച്ച പോലെ തുടർന്ന് പറഞ്ഞു.
'എന്തായാലും ഇനി കൂടുതൽ അന്വേഷണം എന്നോട് തന്നെ ആവാം എന്താ എന്തെങ്കിലും അറിയണോ.....ഇങ്ങനെ യഥാർശ്ചികം എന്ന  രീതിയിൽ ഉള്ള കണ്ടുമുട്ടലുകൾ പോലും ഒഴിവാക്കാമോ......കൊറേ നേരം ആയി മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്.........
ഒന്ന് ശല്യം ചെയ്യാതെ പോകാമോ.......'. അവൾ തൊഴുകൈയോടെ പറഞ്ഞു നിർത്തി.

കിഷോർ ആകെ അപമാനിതൻ ആയതിന്റെ വിഷമത്തിൽ ആയിരുന്നു. ഇത്രയും പറയാൻ എന്താ ഉണ്ടായേ എന്നൊരു ഭാവത്തിൽ ആയിരുന്നു. 
'ഒന്ന് മാറാമോ എനിക്ക് പോണം '. അവൾക്ക് കുറുകെ നിന്ന കാർത്തിക്കിനോടും രാഹുലിനോടും ആയി പറഞ്ഞു. അവർ രണ്ടാളും മാറി കൊടുത്തു അവൾ കിഷോറിനെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു നടന്നകന്നു.അതും കൂടി ആയപ്പോൾ കിഷോറിനു ആകെ പ്രാന്ത് ആയി.
'ബുക്കും വേണ്ട ഒരു കുന്തോം വേണ്ട, വീട്ടിൽ പോയിട്ട് ബാക്കി.....'. കിഷോർ പല്ലിറുമ്മി കൊണ്ട് പറഞ്ഞു.

*------*-----*------*-----*-----*-----*------*-------*-------*------*---*
'കണ്ടപ്പോൾ ഒന്ന് മിണ്ടിയത് മാത്രേ ഓർമ ഉള്ളൂ..... അവൾ ഉറഞ്ഞു തുള്ളുക ആയിരുന്നു..'. രാഹുൽ പറഞ്ഞു നിർത്തി.'

'നിങ്ങൾ എന്തിനാ ഓരോന്ന് ഒക്കെ അന്വേഷിച്ചു നടക്കുന്നെ '. കിഷോർ നടന്ന കാര്യങ്ങൾ ഒന്നുടെ കേട്ടതിന്റെ ദേഷ്യത്തിൽ കാർത്തികയോട് ചോദിച്ചു.


'അല്ല ആര് ഏത് രജിസ്റ്റർ നോക്കിയ കാര്യം ആണ് ആ കൊച്ച് പറഞ്ഞെ.....'. അനൂപ് സംശയത്തോടെ പറഞ്ഞു.

ദേഷ്യത്തിൽ തിളച്ചിരുന്ന കിഷോർ ഒന്ന് ഞെട്ടി.......

                                              (തുടരും............)

To Top