കൊലുസ് PART-10 &11

Valappottukal


രചന : പ്രവീണ സുജിത്ത്



കൊലുസ്  PART-10

'മാളവിക '
കിഷോറിന്റെ ചുണ്ടുകൾ ചലിച്ചു. അവിടെ ബുക്ക്‌ നോക്കികൊണ്ടിരുന്ന അവൾ തിരിഞ്ഞു നോക്കി. 
'ഇയാൾ.....'. കിഷോറിനെ കണ്ടത് മാളവികയ്ക്ക് ഒരു ഞെട്ടൽ ആയിരുന്നു. അവൾ കയ്യിൽ ഇരുന്ന ബുക്ക്‌ റാക്കിൽ വെച്ച് കിഷോറിനെ നോക്കി ചിരിച്ചു. 
'ഞങ്ങൾ അന്ന് ആശ്രയം ഓർഫനേജിൽ...'
 'മ്മ് മനസിലായി ഡോക്ടർ കാർത്തികയുടെ കൂടെ ഉണ്ടായിരുന്നത് ......'. കിഷോർ സ്വയം പരിചയപെടുത്താൻ ശ്രെമിച്ചത് മുഴുവിക്കും മുൻപ് അവൾ മറുപടി പറഞ്ഞു.
'കൂടെ ഉണ്ടായിരുന്നത് മാത്രം അല്ല, എന്റെ ചേച്ചി ആണ് താൻ ഈ പറഞ്ഞ കാർത്തിക '. കിഷോർ കുറച്ച് കൂടി സൗമ്യ സംഭാഷണത്തിന് ഒരുങ്ങി.
'ഓഹ് എനിക്ക് അറിയില്ലായിരുന്നു...'. മാളവിക താല്പര്യം ഇല്ലാത്ത മട്ടിൽ തിരിഞ്ഞതും രാഹുലിനെയും കാർത്തിക്കിനെയും കണ്ടു.
'എല്ലാവരും ഉണ്ടോ '. അവൾ ചോദ്യഭാവത്തിൽ അവരെ നോക്കി.
'ഞങ്ങൾ ഇവിടെ എന്തോ തപ്പുകയായിരുന്നു അല്ലേടാ കാർത്തി '. മാളവിക അവരെ കണ്ടു എന്ന് മനസിലാക്കിയപ്പോൾ രാഹുൽ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.


മാളവികയ്ക്ക് എന്തോ അതൊന്നും അത്രയ്ക്ക് അങ്ങ് രസിക്കുന്നുണ്ടായില്ല. അവളുടെ മനസിൽ എന്തിനാണ് അന്ന് കാർത്തിക ഒക്കെ അവളെ കുറിച്ച് അന്വേഷിക്കുന്നെ എന്നൊരു ചിന്ത ആയിരുന്നു. 
'താൻ എന്താ ഇവിടെ '. കിഷോറിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്ന് ഉണർത്തി.
'അരിയും പഞ്ചസാരയും മേടിക്കാൻ വന്നതാണ്.ഇവിടെ അതാണല്ലോ കിട്ടുന്നെ... മണ്ടത്തരം ചോദിക്കാതെ ഇരിക്കു കിച്ചുവേട്ടാ..'. കാർത്തിക്ക് കിഷോറിനെ കളിയാക്കി. രാഹുലും ഒപ്പം ചിരിച്ചു.കിഷോറിന് ആകെ ദേഷ്യം വന്നു.
'ആഹാ നല്ല തമാശ ടിന്റുമോൻ ജോക്കസ് ആയിരുന്നോ ഈ ലൈബ്രറിയിൽ തപ്പിയത്....'. 


മാളവികയുടെ മറുപടി കാർത്തിക്കിന്റെ വായടപ്പിച്ചു. രാഹുൽ താൻ ഈ നാട്ടുകാരൻ അല്ല എന്ന ഭാവത്തിൽ നിന്നു. ദേഷ്യം നിറഞ്ഞ കിഷോറിന്റെ മുഖത്തും ചിരി വിടർന്നു.
'ബുക്ക്‌ എടുക്കാൻ വന്നതല്ലേ നടക്കട്ടെ.... എനിക്കും തിരക്കുണ്ട് '.മാളവിക അവരോടായി പറഞ്ഞു വേഗം ബുക്ക്‌ എടുത്തു നടക്കാൻ തുടങ്ങി. 
'താൻ പുളിക്കൽ അമ്പലത്തിൽ പോവാറുണ്ടല്ലേ.....എന്റെ അമ്മവീട് അവിടെ ആണ്..'. രാഹുൽ അവളെ പിടിച്ചു നിർത്താൻ വേണ്ടി പറഞ്ഞു.
'എന്താ അവിടെ വെച്ച് കണ്ടിട്ടുണ്ടോ '. മാളവിക തിരിഞ്ഞു നിന്നു ചോദിച്ചു.
'കണ്ടു പരിചയം തോന്നി '. രാഹുൽ ചിരിച്ചു .
'പിന്നെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയും കണ്ടു '. കാർത്തിക് പെട്ടെന്ന് പറഞ്ഞു.
'എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഒന്നും നിങ്ങളെ ആരേം കണ്ടതായി ഓർക്കുന്നില്ലല്ലോ'. കാർത്തിക്കിനെ നോക്കി അവൾ പറഞ്ഞു.


'തപ്പിയപ്പോ കിട്ടി '. കാർത്തിക്ക് കിഷോറിനെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു.
മാളവികയുടെ മുഖം ആകെ മാറി. അവൾ മൂന്നുപേരെയും കനപ്പിച്ച മുഖത്തോടെ നോക്കി. 
'എന്താ നിങ്ങൾക്ക് അറിയേണ്ടത്....' കൈ രണ്ടും മാറിൽ കെട്ടി നിന്നു മാളവിക അവരോട് ചോദിച്ചു.
മൂന്നുപേരും എന്താ എന്നറിയാതെ പരസ്പരം നോക്കി.



*---------*------*------*-----*-----*-----*------*-----*------*-----*---*
'എന്റെ പൊന്ന് കിച്ചു നീ ഒന്ന് പതുക്കെ ഓടിക്കെടാ....'. ദേഷ്യത്തിൽ കാർ ഓടിക്കുന്ന കിഷോറിനോട് രാഹുൽ കെഞ്ചി പറഞ്ഞു.
'മിണ്ടരുത് രണ്ടും വീടെത്തട്ടേ വെച്ചിട്ടുണ്ട് ഞാൻ രണ്ടിനും. ഒരുത്തന്റെ ഫോട്ടോ നോക്കലും ഇൻസ്റ്റാഗ്രാമും.....'. കിഷോർ ദേഷ്യം കൊണ്ട് തിളയ്ക്കുക ആയിരുന്നു.
കാർത്തിക്ക് വീട്ടിൽ ചെന്നാൽ എന്താ ഉണ്ടാവുക എന്ന ടെൻഷനിൽ ആയിരുന്നു. രാഹുലും അതിനും മാത്രം എന്താ ഉണ്ടായേ എന്ന ചിന്തയിൽ ആയിരുന്നു.

*----------*----------*--------*---------*--------*----------*-------------*
കാർ ലക്ഷ്മി നിവാസിന്റെ ഗേറ്റിൽ എത്തി. ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. കിഷോർ ദേഷ്യം തീരാതെ ഹോൺ അടിച്ചോണ്ട് ഇരുന്നു.
'എന്റെ കിച്ചു ഒന്ന് നിർത്ത് ഞാൻ തുറന്നോളം '. രാഹുൽ വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു.
വണ്ടി പോർച്ചിൽ വരുന്ന സൗണ്ട് കേട്ട് അനൂപ് കാർത്തികയേയും ലക്ഷ്മിയമ്മയെയും വിളിച്ചു
ഹാളിൽ വന്നിരുന്നു.
കാർത്തിക്ക് ആണ് ആദ്യം ഹാളിൽ എത്തിയത്.
'എന്തായെടാ ബുക്ക്‌ കിട്ടിയോ '. 
'മ്മ്മ് കിട്ടി ബാക്കി ഇനിം കിട്ടും '. അനൂപിന്റെ ചോദ്യത്തിന് കാർത്തിക്ക് പേടിച്ചു ഉത്തരം പറഞ്ഞു.
'ഇവന് എന്താ വട്ടായോ '. അനൂപ് രാഹുലിനോട് ചോദിച്ചു.
'ആ വട്ടായി ചികിൽസിക്കാൻ ഇവിടെ ഡോക്ടർ ഉണ്ടെല്ലോ '. കിഷോർ പല്ലിറുമ്മി കൊണ്ട് പറഞ്ഞു.


'ഞാൻ ആദ്യം നിന്നെ ചികിൽസിക്കട്ടെ എന്നിട്ടാവാം '. കാർത്തിക അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
'ആ വെറുതെ കിടന്നു തർക്കിക്കാതെ പിള്ളേരെ '. ലക്ഷ്മി അമ്മ അവരെ ശാസിച്ചു.
എല്ലാവരും അത് അനുസരിച്ചു അവിടെ മിണ്ടാതെ ഇരുന്നു. കാർത്തിക്ക് അനൂപിനെ നോക്കി കണ്ണ് കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു.അനൂപ് പക്ഷെ അതൊന്നും കാണാതെ കിഷോറിനോട് പറഞ്ഞു തുടങ്ങി.


'കിച്ചു നമ്മൾ അന്ന് സംസാരിച്ചത് അനുസരിച്ചു നിന്റെ കല്യാണകാര്യം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്'.
കിഷോർ ഒന്നും മിണ്ടാതെ കേട്ടിരിക്കുന്നത് കണ്ടു അനൂപ് ലക്ഷ്മിയമ്മയോട് പറഞ്ഞോളാൻ ആംഗ്യം കാണിച്ചു.ലക്ഷ്മിയമ്മ ഒരു നിർഘാനിശ്വാസം എടുത്തു പറഞ്ഞു തുടങ്ങി.
'അതിനി അധികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ അഭിപ്രായം. സുധാമണിയും അത് പറഞ്ഞു, നമ്മൾ അന്ന് ഓർഫനേജിൽ വെച്ച് കണ്ട കുട്ടി കൊള്ളാല്ലേ, ആ മാളവിക '.
ആ പേര് കേട്ടതും കിഷോറിന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി. രാഹുലും കാർത്തിക്കും പരസ്പരം നോക്കി രാഹുൽ കണ്ണിറുക്കി അടച്ചു കാണിച്ചു, കാർത്തിക്ക് എല്ലാം തീർന്ന് എന്ന് കൈകൊണ്ട് കാണിച്ചു.
'മാളവിക മാങ്ങാത്തൊലി...... അവൾ ആരാ....നിങ്ങൾ എന്തിനാ അവളുടെ പുറകെ നടക്കുന്നെ..... ബാക്കി ഉള്ളവരെ കൂടി നാണം കെടുത്താൻ ആയിട്ട്.....'. കിഷോർ ദേഷ്യത്തിൽ തിളയ്ക്കുകയായിരുന്നു.


കാർത്തികയും അനൂപും ലക്ഷ്മിയമ്മയും പരസ്പരം നോക്കി അവർക്ക് കാര്യം മനസിലാവുന്നുണ്ടായില്ല. രാഹുലും കാർത്തിക്കും ഇത് പ്രേതീക്ഷിച്ചെന്നോണം മിണ്ടാതെ ഇരുന്നു.
'എന്തിനാടാ കിടന്നു തുള്ളുന്നെ'. കാർത്തികയും ദേഷ്യത്തിൽ ആയിരുന്നു.
'താൻ എന്തിനാ ചേച്ചി അവളെ കുറിച്ച് അന്വേഷിച്ചേ. അവളുടെ വായിൽ ഇരിക്കുന്നത് ഞാൻ കേൾക്കേണ്ടി വന്നു '. കിഷോറിന്റെ മുഖത്തു ദേഷ്യോം സങ്കടോം ഒക്കെ വന്നു.
'ആരുടെ വായിന്നു '. അനൂപ് ഒന്നും മനസിലാവാതെ ചോദിച്ചു.
'ആ മാളവിക ലൈബ്രറിയിൽ ഉണ്ടായിരുന്നു....'. രാഹുൽ പറഞ്ഞു.
'അതിനെന്താ.....'കാർത്തിക ചോദ്യ രൂപത്തിൽ ചോദിച്ചു.

'അത് പിന്നെ......' കാർത്തിക്ക് പേടിച്ചു പേടിച്ചു പറയാൻ തുടങ്ങി.
'പറഞ്ഞു കൊടുക്കെടാ എന്താ ഉണ്ടായെന്നു അതോ ഇനി ഞാൻ തന്നെ പറയണോ......'. കിഷോർ കാർത്തിക്കിനെ ദേഷ്യത്തോടെ നോക്കി.
'ആരെങ്കിലും ഒന്ന് പറ എന്താ കാര്യം എന്ന്...'

ലക്ഷ്മിയമ്മ ആകാംഷയോടെ ചോദിച്ചു.
'ഞാൻ പറയാം...' രാഹുൽ പറഞ്ഞു 
'ലൈബ്രറിയിൽ വെച്ച് ഞങ്ങൾ മാളവികയെ കണ്ടിരുന്നു............'
എല്ലാവരും അവൻ പറയുന്നതും നോക്കി ഇരുന്നു .........

To Top