Happy Wedding തുടർക്കഥ ഭാഗം Part 48 വായിക്കൂ...

Valappottukal



ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

രചന :-അനു അനാമിക




💞2 ദിവസത്തിന് ശേഷം💞

ഇന്നാണ് ആ കല്യാണം. കുരീക്കാട്ടിൽ ജോൺ പീറ്റർ അന്നമ്മ ദമ്പതികളുടെ ഇളയ പുത്രൻ സിവാനും മേക്കലാത്തെ ക്ലാര and തോമസ് ദമ്പതികളുടെ മകളുമായ സെലിൻ തോമസിന്റെയും നാടറിഞ്ഞ കല്യാണം. 💍💞💍ഇരു കുടുംബത്തിന്റെയും ക്ഷണം സ്വീകരിച്ചു ആ നാട് ഒന്നടങ്കം അവിടെ എത്തിയിട്ടുണ്ട്. ഇനി കല്യാണ തിരക്കൊക്കെ ഒന്ന് പോയി കണ്ടിട്ട് വരാം. പോര്.... 🫣🫣🫣(കല്യാണ തിരക്ക് പോലെ വായിക്കണേ )

"ഇച്ചായ... ആ കാറിന്റെ കീ ഇങ്ങ് ഇട്ടേ!!അച്ഛൻ വിളിച്ചാരുന്നു അങ്ങോട്ടേക്ക് ചെല്ലാൻ!!".....സാമൂവൽ പറഞ്ഞു.

"എടാ..... പോയിട്ട് വരുമ്പോ കുറച്ചൂടെ മുല്ലപ്പൂ വാങ്ങിക്കോ!!ഇവളുമാർ എനിക്ക് സമാധാനം തരുന്നില്ല!!".... സാം പറഞ്ഞു.

"നിങ്ങൾ ഇത് എന്ത് കോലത്തിൽ നിക്കുവാ മനുഷ്യ?? പോയി ഒരുങ്ങാൻ നോക്കിക്കേ!!സമയം ആവാറായി!!റബേക്കെ അവന്മാർ എന്ത്യേടി?? ഡ്രസ്സ്‌ ചെയ്യാൻ പറഞ്ഞു വിട്ടിട്ട് മൂന്ന് മണിക്കൂർ ആയി.".....ഏയ്‌റ ചോദിച്ചു.

"എനിക്ക് അറിയാൻ മേലാ ചേട്ടത്തി ആ കണ്ണാടിക്ക് മുന്നിൽ നിന്ന് എന്തൊക്കെയോ കോപ്രായം കാണിക്കുന്നുണ്ടാരുന്നു!!".....

"ഈ തല തെറിച്ച രണ്ടെണ്ണത്തിനെ കൊണ്ട്!!അച്ചു.... റിച്ചു "........

"ഇച്ചായ അമ്മച്ചി വരുന്നു!!ഇനി പിന്നെ സ്പ്രേ അടിക്കാം!!വാ!!".... റിച്ചു അച്ചുവിന്റെ കൈ പിടിച്ച് ഓടി.

"ടി... ചേട്ടത്തി വരുമ്പോ ദേ ഈ സ്റ്റെപ്പ് ഇടണേ!!എന്നിട്ട് കറങ്ങി ചെന്ന് റൈറ്റ് സൈഡ് വഴി സ്റ്റേജിൽ കേറണേ!!".... (പെൺപിള്ളേർ ഡാൻസിന്റെ last റിഹേഴ്സലിലാണെ )

"എടി റൂബിയെ.... സൈമൺ ഇച്ചായനെ കണ്ടോ??".... ജാക്കി ചോദിച്ചു.

"ആഹ് ഇച്ചായൻ റീന ചേച്ചിക്ക് പ്ലീറ്റ് പിടിച്ച് കൊടുക്കുന്നുണ്ടാരുന്നു!!".....

"ഹോ കൊതിപ്പിക്കാൻ ആയിട്ട്?? ഞാൻ ഇനി എന്നാണോ ഒരു പ്ലീറ്റൊക്കെ പിടിച്ചു കൊടുക്കാ??"....

"ഓഹ്.... എന്റെ ഇച്ചായ ഇത് കുത്തിട്ട് ഇരിക്കുന്നില്ല. ഒരു സാരീ!!"... റീന കലിപ്പ് ആക്കി.

"അഹ് നീ അടങ്ങു റീന മോളെ ഇപ്പോ ശരിയാക്കി തരാം!!".....

"ടാ.... ഡെറി ആൾക്കാർ വരുന്നതിനു അനുസരിച്ച് ഓഡിറ്റ്‌റ്റോറിയത്തിലേക്ക് വണ്ടി വിട്ടോ!!എല്ലാവരെ പോന്നെന്ന് ഉറപ്പിച്ചിട്ട് നിങ്ങൾ അങ്ങോട്ട് എത്തിയാൽ മതി!!".... ഇളേപ്പൻ പറഞ്ഞു.

"സിവാനെ.... എടാ.... സിവാനെ..... എടാ ഇച്ചായ!!".... ജാക്കി വിളിച്ചു.

"എന്താടാ പന്നി ഞാൻ ദേ ഇവിടുണ്ട്!!".... സിവാൻ കണ്ണാടിക്ക് മുൻപിൽ നിന്ന് കൊണ്ട് പറഞ്ഞു.

"ആ വിഡിയോ ഗ്രാഫർമാർ എത്തിയിട്ടുണ്ട്. നീ ഇങ്ങ് വന്നേ!!ഇനി അടുത്ത കെട്ടിന് ഒരുങ്ങാം!!"....

"ആരുടെ കെട്ട്?? 🙄"....

"നിങ്ങൾക്കൊക്കെ സമ്മതം ആണെങ്കിൽ ഞാൻ വേണേൽ 🫣🫣!!"....

"പ്ഫാ.... അതിന് നിന്നെ ആരാടാ കെട്ടിക്കുന്നെ?? അടുത്ത കൊല്ലം നിന്നെ ഞാൻ സെമിനാരിക്ക് വിടും!!"... വല്യമ്മമി പറഞ്ഞത് കേട്ട് ജാക്കിയുടെ നെഞ്ച് പൊട്ടി പീസ് പീസ് ആക്കി.

"നിങ്ങളൊക്കെ ഒരു തള്ളയാണോ തള്ളേ?? ഒരു കുഞ്ഞിക്കാൽ ഒന്നും കാണാൻ ഒരു മോഹോമില്ലേ??"....😫

"പ്ഫാ.... നാറി &%₹₹#%%₹₹!!".....

"ഹോ പുതിയത് ആണെന്ന് തോന്നുന്നു. അപ്പോ ഇച്ചായ അങ്ങോട്ട് പോര്. ബൈ the ബൈ.... പോട്ടെ മമ്മി ഇനി ഓഡിറ്റൊറിയത്തിൽ വെച്ച് പാക്കലാം!!"....

ഇതേ സമയം മേക്കലാത്ത്

"എടി മോളെ ഇതൂടെ കഴിക്കെടി. എത്ര നേരം ഈ കുന്തൊക്കെ ഇട്ടോണ്ട് ഇരിക്കേണ്ടതാ. ഇത് കഴിക്ക്!!"..... സണ്ണി പാലപ്പവും കറിയും പിടിച്ചോണ്ട് സെലിന്റെ പുറകെ നടപ്പ് ആണ്.

"ഇച്ചായ എനിക്ക് വേണ്ടാ. ഇതിപ്പോ മൂന്നാമത്തെ പാലപ്പവാ!!".... സെലിൻ കരഞ്ഞു പറഞ്ഞു.

"ഇച്ചായൻ അങ്ങ് മാറിക്കെ!!പാലപ്പം കഴിക്കണ്ട ഈ ജ്യൂസ്‌ അങ്ങ് കുടിച്ചേ!!"... ടോമി ഓറഞ്ച് ജ്യൂസും ആയി വന്നു.

"എന്നേ അങ്ങ് കൊല്ല്!!സാന്ദ്ര ചേട്ടത്തി ദേ ഇതുങ്ങളെ പിടിച്ചോണ്ട് പോയെ!!"....

"എന്റെ പൊന്ന് മനുഷ്യ നിങ്ങൾ ഇങ്ങ് വന്നേ!!ആ കൊച്ചിന് ഒരിത്തിരി സമാധാനം കൊടുക്കില്ല!!".... സാന്ദ്ര ടോമിയെയും സണ്ണിയെയും പിടിച്ചോണ്ട് പോയി.

"എടി മോളെ നീ ഈ പൊണ്ണതടിയന്മാരുടെ പിന്നാലെ നടക്കാതെ അടങ്ങി ഇരി. വയറ്റിൽ ഒരു കൊച്ച് ഉള്ളതാ!!"... മേരി മമ്മി പറഞ്ഞു.

"അമ്മച്ചി!!"....

"ഒരു കുമ്മച്ചിയും ഇല്ല. ടാ ടോമി ആ ജ്യൂസ്‌ അങ്ങ് കൊടുത്തേ. അവള് കുടിക്കട്ടെ!!നാത്തൂന്റെ കല്യാണം എന്ന് പറഞ്ഞു ഓടി നടന്നു ഒരു പരുവം ആയി!!".... മേരി ജ്യൂസ്‌ വാങ്ങി കൊണ്ട് പറഞ്ഞു.

സംഭവം കത്തിയില്ല അല്ലേ?? നമ്മടെ ജഗപൊക പരിപാടിയൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് കഴിഞ്ഞപ്പോ സണ്ണിച്ചായൻ സാന്ദ്ര ചേച്ചിയോട് പറഞ്ഞു പെട്ടിയും കിടക്കയും എടുത്തു ഇറങ്ങിക്കോളാൻ. പോകില്ലെന്ന് പറഞ്ഞതിന് രണ്ടെണ്ണം പൊട്ടിക്കുവേം ചെയ്തു. ആ അടിയിൽ ആളൊന്ന് ബോധം കെട്ട് വീണു. തൂക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോഴാ അറിയുന്നേ പ്രെഗ്നന്റ് ആണെന്ന്. അതൂടെ ആയപ്പോ സാന്ദ്ര ചേച്ചി ഇച്ചായന്റെ കാല് പിടിച്ച് കരച്ചിൽ തുടങ്ങി. നന്നായിക്കോളാം എന്ന വാക്കിന്മേൽ ആളിപ്പോ നല്ല നടപ്പ് സ്വീകരിച്ചു വരുന്നു. ഇപ്പോ ആള് പാവാട്ടോ. ഇച്ചായന്റെ അടി അതുപോലെ കൊണ്ട്.

"സെലിൻ മോളെ എല്ലാവർക്കും സ്തുതി കൊടുത്ത് ഇറങ്ങിക്കോ!!".... എബി പപ്പ പറഞ്ഞു.

എല്ലാവർക്കും സ്തുതി കൊടുത്ത് അവർ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.

@Auditorium 

"ഇച്ചായ എല്ലാം സെറ്റ് അല്ലേ??".... സാം ജേക്കബിന്നോട് ചോദിച്ചു.

"ആഹ് ഡാ. All set.ഇനി പെണ്ണും ചെക്കനും ഇങ്ങ് വന്നാൽ മതി.!!"....

"ഇച്ചായ ദേ ചെറുക്കനും പെണ്ണും എത്തിയിട്ടുണ്ട്.!!"... ഏയ്‌റ വന്ന് പറഞ്ഞതും.

പാട്ടും മേളവും തുടങ്ങി. രണ്ട് കുടുംബക്കാരാകും ആഘോഷ പൂർവ്വം അവരെ സ്വീകരിക്കാൻ ആയി കാത്ത് നിന്നു.

"Excuse me Ladies and gentleman.....!!".... ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി.

വയലറ്റ് നിറത്തിലുള്ള ഓർക്കിട് പൂവുകളും ചുവന്ന റോസാ പൂക്കളും കൊണ്ട് അലങ്കരിച്ച സ്റ്റേജിലേക്ക് നോക്കി എല്ലാവരും നിന്നു.
ജാക്കിയും വർക്കിയും മൈക്ക് എടുത്തു സ്റ്റേജിന്റെ നടുക്ക് നിന്നു.

"Good morning All....!!ഞങളുടെ ഇരു കുടുംബത്തിന്റെയും ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ നിങ്ങൾക്ക് ഏവർക്കും നന്ദി അറിയിക്കുന്നു. കുരീക്കാട്ടിലെയും മേക്കലാത്തെയും നീണ്ടു നിന്ന ഈ കല്യാണ മാമംങ്കത്തിന് ഇന്ന് ഇവിടെ തിരശീല വീഴുവാണ്. നിങ്ങൾ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും നമ്മുടെ പിള്ളേർക്ക് ഉണ്ടാവണെ!!".... ജാക്കി പറഞ്ഞു.

"അപ്പോ ഇനി അധികം വെച്ച് താമസിപ്പിക്കുന്നില്ല നമുക്ക് ചെക്കനെയും പെണ്ണിനേയും വിളിച്ചാലോ?? Let's welcome our Beautiful Bride And Groom. Mister Sivaan Jhon And Selin Thomas on to the stage......!!".... വർക്കി പറഞ്ഞതും എല്ലാവരും ഓഡിറ്റോറിയത്തിന്റെ വലിയ വാതിലിലേക്ക് ചിരിയോടെ നോക്കി. വാതിൽ തുറന്നതും.

ഇളം നീല നിറമുള്ള designer സാരീ ധരിച്ചു അതിന് ചേരുന്ന diamond ആഭരണങ്ങളും ധരിച്ചു ഒരു ദേവതയെ പോലെ സെലിൻ സിവാന്റെ അടുത്തേക്ക് വന്നു. ഇളം നീല നിറമുള്ള കുർത്തയും കസവു മുണ്ടും ആയിരുന്നു സിവാന്റെ വേഷം. പക്കാ അച്ചായൻ ലുക്ക്‌.

"അളിയോ പെങ്ങളെയും കൊണ്ട് ഇങ്ങ് വായോ??".... ടോമി വിളിച്ചു കൂവി.

"സിവാച്ചോ ഒട്ടും കുറക്കണ്ട ഒരു കിടുക്കൻ entry ആയിക്കോട്ടെ!"... റീന മോള്  ഉറക്കെ പറഞ്ഞതും സിവാൻ സെലിനെ രണ്ട് കൈ കൊണ്ടും പെട്ടെന്ന് എടുത്ത് പൊക്കി.

"ഇച്ചായ.... എയ്.... അയ്യേ!!".... സെലിൻ കിടന്ന് കുതറി.

"ചുമ്മാ ഇരിയെടി... ഇല്ലേൽ താഴെ വീഴും !!".... സിവാൻ അവളെ പൊക്കി എടുത്ത് വരുന്നത് കണ്ട് എല്ലാവരും അവരെ നോക്കി കയ്യടിച്ചു.അവരുടെ entry ആയതും പെൺപിള്ളേരും കസിൻ പിള്ളേരും കൂടെ ഡാൻസ് തുടങ്ങി.കൂകി വിളിച്ചും ഡാൻസ് കളിച്ചും അവർ ആ രംഗം കളറാക്കി. Happy wedding ന്റെ ഓരോ മുഹൂർത്തങ്ങളും ക്യാമറാമാൻ അയാളുടെ കാമറയിലേക്ക് ഒപ്പി എടുത്തു കൊണ്ടിരുന്നു.

സിവാനും സെലിനും സ്റ്റേജിലേക്ക് കയറിയതും അപ്പന്മാരും അമ്മച്ചിമാരും ഇച്ചായന്മാരും ചേട്ടത്തിമാരും സ്റ്റേജ് കയ്യടക്കി.വല്യപപ്പാ ഒരു കുരിശു മാല എടുത്തു സിവാന്റെ കൈലേക്ക് കൊടുത്തു. അവൻ നിറഞ്ഞ ചിരിയോടെ സെലിന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന മിന്ന് മാലക്ക് ഒപ്പം അതും കൂടെ കെട്ടി കൊടുത്തു കൊണ്ട് അവളുടെ കവിളിൽ ഒന്ന് അമർത്തി മുത്തി.

"ഇച്ചായ ഇങ്ങനെ ആക്രാന്തം കാണിക്കാതെ!!".... പിള്ളേര് സെറ്റ് അവനെ കളിയാക്കി. പരസ്പരം മാലയിട്ട് കേക്കും വൈനും കഴിച്ച് അവർ മധുരം പങ്കിട്ടു.

പരസ്പരമുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തു പുതിയൊരു ജീവിതത്തിലേക്ക് ആ ഇരു കുടുംബങ്ങളും കടന്നു.

പിന്നെ അങ്ങോട്ട് കലാശ കൊട്ട് ആരുന്നു. പാട്ടും, മേളവും, ഡാൻസും എല്ലാം കൊണ്ടും ഒരു ഉത്സവം അവിടെ തുടങ്ങി. ഒടുവിൽ പല രാജ്യങ്ങളിലെ വെറൈറ്റി ഫുടുകളിൽ തുടങ്ങിയ യുദ്ധം നാടൻ കള്ളിലെ മധുരം നാവിൽ നനച്ചു ഒരു പൂരം അവിടെ കെട്ടടങ്ങി.

ഇതിനിടയിൽ തെറ്റുകൾ ഏറ്റ് പറഞ്ഞ് സാന്ദ്ര സിവാനോടും സെലിനോടും മാപ്പ് ചോദിച്ചു. നമ്മുടെ ടോമിയും വർക്കിയും നല്ല നടപ്പ് തുടങ്ങിയതിനാൽ തന്നെ ഏയ്‌റയുടെ അനിയത്തി ആനിയെയും നമ്മടെ കുരീക്കാട്ടിലെ റോസി മോളെയും  മേക്കലാത്തേക്ക് കൊടുക്കുന്ന കാരാറിൽ ഒപ്പ് വെക്കാനും എല്ലാവരും തമ്മിൽ തീരുമാനം എടുത്തു.അങ്ങനെ കുരീക്കാട്ടിൽ സിവാന്റെയും മേക്കലാത്തെ സെലിന്റെയും നാടറിഞ്ഞുള്ള കല്യാണം പൂർണതയിൽ എത്തിയിരിക്കുന്നു.ഇനിയൊരു തീ പൊരി കൂടെ ഉണ്ടേ 🫣🫣🫣ആരും പോകല്ലേ!!".....😜😜😜😜

അപ്പോ Happy wedding അടുത്ത പാർട്ടോടു കൂടി അവസാനിക്കുകയാണ്. ഇതുവരെ കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി. വന്നവരൊക്കെ ചെറുക്കനും പെണ്ണിനും ഉള്ള ഗിഫ്റ്റ് സ്റ്റിക്കർ ആയിട്ടൊക്കെ കൊടുത്തിട്ട് പോണേ 🫣🫣. പിന്നെ നമ്മുടെ അധരം മധുരം ട്രാക്കിലേക്ക് എത്തുവാണ്. Happy wedding നും ഒരു രാത്രിക്കും തന്ന സപ്പോർട്ട് അതിനും കിട്ടുമെന്ന് കരുതുന്നു. ഇല്ലങ്കിൽ പാതിക്ക് വെച്ച് എനിക്ക് മനസ്സ് മടുക്കും 😫😫. പിന്നെ എഴുതണമെങ്കിൽ മഴ കാത്ത് ഇരിക്കുന്ന മാക്രിയെ പോലെ നോക്കി ഇരിക്കേണ്ടി വരും. ഞാൻ ഇങ്ങനെ ആയി പോയി എന്ത് ചെയ്യാനാ 😫😫😫.. അപ്പോ അടുത്ത പാർട്ടിൽ പാക്കലാം 🫣🫣🫣




To Top