Happy Wedding തുടർക്കഥ ഭാഗം Part 46 വായിക്കൂ...

Valappottukal



ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

രചന :-അനു അനാമിക


അവർ രണ്ടാളും കൂടെ നേരെ മേക്കലാത്തേക്ക് വെച്ച് പിടിച്ചു.

"എടാ ഇച്ചായ.... അതേയ് ഒന്നൂടെ ആലോചിച്ചിട്ട് പോരെ??"... ജാക്കി പരുങ്ങി കൊണ്ട് ചോദിച്ചു.

"ഇത്രക്ക് അങ്ങ് ആലോചിക്കാൻ നിന്നെ കെട്ടിച്ചു വിടാനൊന്നും പോകുവല്ലല്ലോ!!ഞാൻ എന്റെ കെട്ടിയോളെ കാണാൻ പോകുവല്ലേ!!"....

"ആഹ്....നീ കെട്ടിയോളെ കണ്ടിട്ട് വരുമ്പോഴേക്കും ഞാൻ കെട്ടും കെടാരവും എടുത്ത് പള്ളി സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുവാരിക്കും!!".... 😫

"നീ വിഷമിക്കണ്ടഡാ. അങ്ങനെ വല്ലോം ഉണ്ടായാൽ ഞങ്ങടെ ആദ്യത്തെ കൊച്ചിന് നിന്റെ പേര് വിളിച്ച് ഞാൻ മാമോദീസ മുക്കിക്കോളാം!!".....

"പ്ഫാ.... പരമ നാറി....!!ഉള്ളതൊക്കെ ഒപ്പിക്കാൻ പോകുന്നതും പോരാഞ്ഞിട്ട് ഇനി ഇതുവരെ ജനിക്കാത്ത കൊച്ചിന് എന്റെ പേരിട്ട് അതിനെ നശിപ്പിക്കുന്നോ??"....

"ഒഞ്ഞു പോടാപ്പാ!!"....

"ഡാ.... ഇച്ചായ... ഞാൻ ഒന്നൂടെ ചോദിക്കുവാ!!പോണോ അങ്ങോട്ട്?? റിസ്ക് എടുക്കണോ?? അവിടെ ഒന്നും രണ്ടും മസിലും കട്ടകൾ അല്ല ഉള്ളത്!!തടി നോക്കണ്ടേടാ പട്ടിച്ചായാ!!"......

"എന്റെ തടിക്ക് കേടു പറ്റാതെ നോക്കേണ്ടത് നിന്റെ ഉത്തരവാദിത്തം ആണ് മോനെ ഇല്ലങ്കിൽ അറിയാല്ലോ!!ഞാൻ വല്യ പപ്പയെ ശരിക്ക് ഒന്ന് കാണും!!"..... സിവാൻ അത് പറഞ്ഞതും ജാക്കി തോക്കും പിടിച്ചു നിക്കുന്ന സ്വന്തം അപ്പനെ ശരിക്ക് ഒന്ന് മനസിൽ കണ്ടു. കണ്ടു തീർത്തതും ഓർമയിൽ ഒരു വെടി പൊട്ടിയ പോലെ അവന് തോന്നി.

"കർത്താവേ....ഏത് നേരത്താണോ എനിക്ക് ഇങ്ങനെ ഉള്ള ഐഡിയയൊക്കെ തലക്ക് അകത്ത് പൊന്തി വരുന്നേ?? എനിക്ക് എന്തിന്റെ കേടാരുന്നു??ഇവനെ പിണക്കിയാൽ അപ്പന്റെ കൈ കൊണ്ടുള്ള മരണം. മേക്കലാത്തേക്ക് ചെന്നാൽ അവിടുത്തെ മസിൽ കട്ടകളുടെ ഇടി. ഹാവൂ മരണം ഒപ്ഷൻസും ആയി വന്ന് നിക്കുവാണല്ലോ!!മണിക്കുട്ടി കൂടെ ഓടിയാൽ എല്ലാം ശുഭം!!....".... ജാക്കി വണ്ടിയിൽ ഇരുന്ന് സ്വയം പതം പറഞ്ഞ് കരഞ്ഞു.

"ടാ.... മോനെ ജാക്കി നിനക്ക് അറിയില്ലേ ഈ പരസ്പരം പ്രേമിക്കുന്നവരുടെ വേദന...!!"...

"പിന്നെ എനിക്ക് അതാരുന്നല്ലോ പണി!!സ്വന്തം പല്ല് വേദന പോലും സഹിക്കാത്ത എന്നോട് നീ പ്രേമത്തിന്റെ വേദന ചോദിച്ചോണ്ട് വന്നാൽ ഞാൻ എന്ത് തേങ്ങ എടുത്തിട്ട് തരാനാ!!....".....

"ആഹ്.... നിനക്ക് അത് അറിയാത്ത കൊണ്ടാ ഇങ്ങനെ പറയണേ!!ഒരാളെ സ്നേഹിക്കുമ്പോഴേ നിനക്ക് ആ പ്രണയത്തിന്റെ വിങ്ങൽ മനസിലാവൂ.... വേദന മനസിലാവൂ....!!"....

"അയ്യോ.... ആ വേദന ഒന്നും  എനിക്ക്  അറിയില്ലേലും നാട്ടുകാരുടെ തല്ല് മേടിച്ച് കൂട്ടിയാൽ ദേഹം നല്ല പോലെ വേദനിക്കുമെന്ന് അറിയാം. നട്ടപാതിരക്ക് ഇറങ്ങിയേക്കുവാ വട്ടൻ. ബാക്കിയുള്ളോർക്ക് തല്ലു വാങ്ങി തരാൻ....!!".... ജാക്കി ഇരുന്നു കുശുകുശുത്തു.

"മിണ്ടാതെ ഇരുന്നില്ലേൽ പൊന്നുമോനെ ഞാൻ നിന്നെ ഈ ബൈക്കിൽ നിന്ന് ഉന്തി താഴെ ഇടും നോക്കിക്കോ!!".... സിവാൻ കലിപ്പിൽ പറഞ്ഞൂ.

"അയ്യടാ.... അങ്ങനെ ഇപ്പോ നീ എന്നെ തള്ളി ഇടാമെന്ന് വിചാരിക്കണ്ട. വീണാൽ നമ്മൾ ഒന്നിച്ചേ വീഴു. പൊന്ന് മോൻ വീണു കഴിഞ്ഞാൽ പിന്നെ ചോദ്യമായി പറച്ചിലായി ഹോസ്പിറ്റലായി കല്യാണം നീട്ടി വെക്കലായി ആഹ്...!!"...

ജാക്കി ഒരു നെടുവീർപ്പോടെ പറഞ്ഞതും സിവാന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

"കർത്താവേ ഈ പന്നി പറഞ്ഞതിലും കാര്യം ഉണ്ട്. ഇനിയും ഉപ്പില്ലാത്ത കഞ്ഞി കുടിക്കാൻ എനിക്ക് എങ്ങും വയ്യ 😫.ഇവനെ ഒരു നയത്തിൽ മുന്നോട്ട് കൊണ്ട് പോകുന്നതാ എന്റെ ആരോഗ്യത്തിനു നല്ലത് ....!!പക്ഷെ മോനെ ഇതിനുള്ള പണി പൊന്ന് മോന് ഈ ഇച്ചായൻ തരാട്ടോ....!!"....സിവാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു.

അൽപ സമയത്തെ യാത്രക്ക് ശേഷം അവർ മേക്കലാത്ത് എത്തി ചേർന്നു.സിവാൻ വീടിന്റെ അൽപ്പം മാറി കാർ നിർത്തി.

"ഇറങ്ങടാ....!!"...

"വേണോടാ ഇച്ചായ!!"....

"പ്ഫാ.... ഇങ്ങോട്ട് ഇറങ്ങേടാ!!"....

"ഓഹ് അലറണ്ട. ഇറങ്ങുവാ!!"... ജാക്കിയും  ഇറങ്ങി.

"ഇതിപ്പോ എങ്ങനെ അകത്ത് കേറും "??....സിവാൻ മേക്കലാത്തേ വല്യ മതിൽ നോക്കി കൊണ്ട് ചോദിച്ചു.

"കാല് കൊണ്ട്. അല്ലാണ്ട് കൈ കൊണ്ട് പറ്റില്ലല്ലോ!!".....

"ഓഹ് ഈ നാറി സമ്മയിക്കൂല്ല...!!എടാ മതിൽ എങ്ങനെ ചാടുമെന്ന് "??....

"ഓഹ് അത്.... നീ ഇവിടെ കുത്തി ഇരിക്ക് ഞാൻ നിന്റെ പുറത്ത് ചവിട്ടി അകത്ത് കയറിയിട്ട് നിനക്കൊരു കയർ ഇട്ട് തരാം....!!എന്നിട്ട് നീ അങ്ങ് കേറി വാ....!!"....

"ഓഹ് ഈ മരവാഴ. വേറെന്തെലും വഴി പറയെടാ...!!"...

"ആഹ്... പിന്നെ അടുത്ത വഴി പറയാൻ.എനിക്ക് ഓസ്ട്രേലിയയിൽ ഇതാരുന്നല്ലോ പണി!!നീ ആ പിന്നാമ്പുറത്തെ ഗേറ്റ് തുറന്നിട്ടുണ്ടോ എന്നെങ്ങാനും നോക്ക്. എന്നിട്ട് ചാടുന്ന കാര്യം തീരുമാനിക്കാം!!"....

"മ്മ് എങ്കിൽ വാ...!!".... അവർ രണ്ടും പുറകിലേക്ക് പോയി നോക്കി. ഭാഗ്യത്തിന് പിന്നിലെ ഗേറ്റ് തുറന്നിരുന്നു. അവരാ വഴി അകത്തേക്ക് കയറി.

"ഇതിൽ ഏതാവും സെലിന്റെ മുറി."??....സിവാൻ വീടിനു മുകളിലേക്ക് കണ്ണ് ഓടിച്ചു കൊണ്ട് ചോദിച്ചു.

"നീ ചെന്ന് ആ calling ബെൽ അടിക്ക് . അപ്പോ നിന്റെ അളിയന്മാർ ആരേലും വന്നു വാതിൽ തുറക്കും അവര് പറഞ്ഞു തരും പെങ്ങടെ മുറി ഏതാണെന്ന്!!! സൊ സിമ്പിൾ "... ജാക്കി പറഞ്ഞു.

"ഓഹ് ഇവനെ കൊണ്ട്.മിണ്ടാതെ ഇരിയെടാ പട്ടി!! എനിക്ക് അറിയാം എന്നാ വേണ്ടത് എന്ന്!!"....

"ഓഹ്... എങ്കിൽ നീ എന്നാന്ന് വെച്ചാൽ കാണിക്ക്. ഹോ ഏത് നേരത്താണോ എനിക്ക് ഇവന്റെ മുറിയിൽ ചെന്ന് കേറാൻ തോന്നിയത്?? അവിടെങ്ങാനും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങിയാൽ മതിയാരുന്നു!!"... ജാക്കി പറഞ്ഞു.

"ഡാ....കോപ്പേ മിണ്ടാതെ ഇരുന്നില്ലേൽ നിന്റെ വായിൽ ഞാൻ ഇനി മണ്ണിട്ട് പൊത്തി വെക്കും. നോക്കി നിക്കാതെ ഒരു ഏണി എടുത്തോണ്ട് വാടാ!!".....

"അയ്യടാ..... ഇവിടെ ഈ നട്ട പാതിരാക്ക് ഞാൻ എവിടെ പോയി ഏണി കണ്ടുപിടിക്കാനാ....?? നീ വേണേൽ വല്ല മരത്തിന്റെയും കൊമ്പിലും വലിഞ്ഞു കേറാൻ നോക്ക്. സഹാറ മരുഭൂമി പോലെ കിടക്കുന്ന വീട്ടിൽ ഇനി ഞാൻ ഏണി തപ്പി എടുത്തോണ്ട് വരാൻ പോകുവല്ലേ??ന്റെ പട്ടി പോകും.".... ജാക്കി പുച്ഛിച്ചു.

"ശേ... ഏത് നേരത്താണോ ഇവനെയും കൊണ്ട് എനിക്ക് ഇറങ്ങി പുറപ്പെടാൻ തോന്നിയത്??"....

"ദേ...കേറുന്നുണ്ടേൽ കേറ് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്...!!"...

"കേറ് കേറ് എന്ന് പറയാൻ ഇത് പ്രൈവറ്റ് ബസ് ഒന്നുമല്ല....!!അറിയാത്ത സ്റ്റോപ്പിൽ ചെന്ന് കേറിയാൽ നടുവ് ഉളുക്കി വീട്ടിൽ കിടക്കേണ്ടി വരും!!"....

"ആഹ് ആ ബോധം ഉണ്ടല്ലോ ഭാഗ്യം....!!....!!"!... ജാക്കി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.സിവാൻ ഒരു കല്ലിൽ ചവിട്ടി പൈപ്പിന്റെ മുകളിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി. ആ ശബ്ദം കേട്ടതും.

"ഇതെന്നാ ഒരു സൗണ്ട്??ആർഡാ അത് "??.... ടോമിയുടെ ശബ്ദം കേട്ടതും ജാക്കിയും സിവാനും ഞെട്ടി.

"കർത്താവേ.... ഇവനൊന്നും ഉറക്കൊമില്ലേ??!!"... സിവാൻ ഓർത്ത്.

"നോക്കി നിക്കാതെ ഇങ്ങോട്ട് ഇറങ്ങി വാടാ!!"... ജാക്കി പറഞ്ഞു.

"ആരാടാ അവിടെ "??.... ടോമി വീണ്ടും ശബ്ദം കേട്ട് ചോദിച്ചു.

"ഇത് ഞാൻ അല്ല!!"... ജാക്കി പറഞ്ഞു.

"എടാ... പന്നെ...!!".... സിവാൻ വിളിച്ചു

"Sorry ഡാ ഒരു ഫ്ലോയിക്ക് വന്നു പോയതാ....!!"...

"നോക്കി നിക്കാതെ ഇറങ്ങി ഓടടാ!!""...... സിവാൻ പറഞ്ഞു.ജാക്കി ഓടാൻ തുടങ്ങിയതും ടോർച് ലൈറ്റ് അവന്റെയും ജാക്കിയുടെയും മേലെ തെളിഞ്ഞു.

"ആഹ്... ആ...ആരിത് അളിയനോ ?? എന്നതാ പൈപ്പ് ന്റെ മണ്ടേൽ ഒരു പണി "??.... ടോമി ചോദിച്ചു.

"അത്... ആ... അളിയാ... ഇതിൽ വെള്ളമുണ്ടോന്ന് അറിയാൻ?? നല്ല ദാഹം അതാ... അല്ലെടാ "....സിവാൻ നിന്ന് പരുങ്ങി.

"ആഹ്... അതേ അതെ!!! എനിക്കും നല്ല ദാഹം!!""... ജാക്കി പറഞ്ഞു.

"മ്മ്...കുരീക്കാട്ടിൽ ജലക്ഷാമം രൂക്ഷം ആണല്ലേ??"..... ടോമി ചോദിച്ചു.

"അതേ... അതേ കിണർ വറ്റി പോയി....!!"... ജാക്കി പറഞ്ഞു.

"ഇവനിത് കൊളമാക്കും!!".... സിവാൻ പല്ലിറുമ്പി.

"ആഹ് പിന്നെ അളിയോ....അതിൽ നിറച്ചും വെള്ളമുണ്ട് ....!!വൈകിട്ട് സെലിൻ മോള് മോട്ടർ അടിച്ചാരുന്നു.അളിയന് ദാഹിക്കുന്നുണ്ടേൽ പെങ്ങടെ മുറിയിൽ വെള്ളമുണ്ട് അങ്ങോട്ട് ചെന്നാൽ മതി കേട്ടോ!!"....ടോമി പറഞ്ഞത് കേട്ട് സിവാൻ ഒന്ന് പരുങ്ങി.

"അല്ല... ആ... അളിയൻ ഉറങ്ങിയില്ലേ "??... സിവാൻ പൈപ്പ് ലൈൻ വഴി ഊർന്ന് ഇറങ്ങി കൊണ്ട് ചോദിച്ചു.

"മ്മ്... പെങ്ങൾ പറഞ്ഞാരുന്നു കല്യാണത്തിന് മുന്നേ അളിയനൊന്ന് മതില് ചാടാൻ ചാൻസ് ഉണ്ട്. ഒരു കണ്ണ് എപ്പോഴും വേണമെന്ന്...!! അതുകൊണ്ട് ഇവിടെ ഇരുന്നതാ. ഇനി നിന്ന് സമയം കളയണ്ട മുകളിലെ മൂന്നാമത്തെ മുറിയാ അങ്ങോട്ട് പൊക്കോ!!പോയി വെള്ളം കുടിക്ക്....!!ഞാൻ കാരണം അളിയൻ വെള്ളം കുടിക്കാതെ പോകണ്ട!!".... ടോമി ചിരിയോടെ പറഞ്ഞതും സിവാൻ ചമ്മലോടെ അകത്തേക്ക് നടന്നു.

ജാക്കി അപ്പോഴും ഓടണോ വേണ്ടയോ എന്ന  കൺഫ്യൂഷനിൽ നിൽക്കുവാരുന്നു.

"ജാക്കിയേ അവിടെ നിന്ന് മഞ്ഞു കൊള്ളണ്ട ഇങ്ങ് കേറി പോര്!!".... ടോമി വിളിച്ചതും അവനൊരു ഇളിയും പാസാക്കി ടോമിക്ക് ഒപ്പം അകത്തേക്ക് പോയി.

"മ്മ് നീ എങ്ങനാ ജാക്കി അടിക്കുവോ "??.... ടോമി കണ്ണിറുക്കി കൊണ്ട് ചോദിച്ചു.

"അത് പിന്നെ ഇച്ചായന്റെ മുന്നിൽ വെച്ച്....!!".... അവൻ നിന്ന് കളം വരച്ചു.

"ഓഹ് എങ്കിൽ വേണ്ട....!!"....

"അയ്യോ വേണം.!!"....

"ഏഹ്...."??.... ടോമി മുഖം ചുളുക്കി ചോദിച്ചു.

"അത് പിന്നെ ഒരു ധൈര്യത്തിന്....!!"...ജാക്കി നാണത്തോടെ പറഞ്ഞു.

"മ്മ് .... മോൻ ഇങ്ങ് വാ!!"....ടോമി അവനെയും കൂട്ടി പോയി.

ഇതേ സമയം സിവാൻ ടോമി പറഞ്ഞ് കൊടുത്ത സെലിന്റെ മുറിയുടെ വാതിൽക്കൽ വന്ന് ചുറ്റുമൊന്ന് നോക്കിയ ശേഷം ഡോറിന്റെ പിടിയിൽ പിടിച്ചു തിരിച്ചു.

"ഏഹ് door ലോക്ക് ചെയ്തിട്ടില്ലല്ലോ!!ഈ കുരിപ്പിന് അറിയാരുന്നോ ഞാൻ വരുമെന്ന്....!!"... സിവാൻ വാതിൽ തുറന്ന് അകത്തു കേറി കുറ്റി ഇട്ടു.സെലിൻ അപ്പോൾ നല്ല ഉറക്കത്തിൽ ആരുന്നു.തലയിണയും കെട്ടിപിടിച്ചു ഉറങ്ങുന്ന സെലിനെ തന്നെ നോക്കി അവൻ ഒരു നിമിഷം നിന്നു.

"ഹ്മ്മ് കെടക്കണ കിടപ്പ് നോക്ക്... എന്തേലും അറിയണോ?? ഞാൻ ഈ നട്ടപാതിരക്ക് മതിലും ചാടി കൈയും ഒരച്ചു പൈപ്പിന്റെ മണ്ടേലും കേറി അളിയന്റെ കാരുണ്യത്തിൽ ഇവിടെ വന്നു കേറിയപ്പോൾ എന്റെ കെട്ടിയോള് കിടന്ന് പൂക്കുറ്റി ഉറക്കം!!''.... സിവാൻ എളിയിൽ കൈ കുത്തി അവളെ നോക്കി നിന്നു. അവന്റെ നോട്ടം അവളുടെ അടി തൊട്ട് മുടി വരെ ചെന്നു.

കരിം പച്ച നിറമുള്ള ഒരു ഷർട്ടും ബ്ലാക്ക് skirt ഉം ആണ് വേഷം. ഷർട്ട് ഒരല്പം പൊങ്ങി കിടപ്പുണ്ട്. അതിൽ കൂടെ സ്വർണ നിറത്തിൽ ഉള്ള രോമങ്ങൾ ഉള്ള കുഞ്ഞി വയർ കാണാം. Skirt മുട്ടിനു താഴെ വരെയേ ഉള്ളു അതൽപം കേറി കിടക്കുകയാണ്. ആ കാലിൽ അരയന്നങ്ങളെ പോലെ സ്വർണ കൊലുസ് ഒതുങ്ങി കിടപ്പുണ്ട്.

"ശ്... ശ്....സ്സ്....സിവാനെ control.... ഇത് നിനക്കുള്ള സാധനം തന്നെയാ വെറുതെ ആക്രാന്തിക്കാതെ....!! ആഗ്രഹം ഉണ്ട് പക്ഷെ ഇങ്ങനെയൊക്കെ കാണുമ്പോ.... കണ്ട്രോൾ പോകാതെ എങ്ങനെ ഇരിക്കും??".... സിവാൻ  സങ്കടത്തോടെ മനസ്സിൽ ഓർത്തതും സെലിൻ പെട്ടെന്ന് കണ്ണ് തുറന്നു.

"ഇ... ഇച്ചാ....ഇച്ചായ..!!"... അവൾ ചാടി പിടഞ്ഞു എണീറ്റു.

"ഒച്ച വെക്കാതെ പെണ്ണെ!!"... അവൻ മെല്ലെ പറഞ്ഞു.

"ഇച്ചായൻ എങ്ങനെയാ ഇവിടെ ??കർത്താവേ ആരേലും കണ്ടോ?? എങ്ങനെയാ ഇങ്ങോട്ട് വന്നേ??".....അവൾ പേടിയോടെ ചോദിച്ചു.

"വന്നത് വണ്ടിക്കാ. പക്ഷെ, കേറി വന്നത് നിന്റെ രണ്ടാമത്തെ അങ്ങളയില്ലേ എന്റെ അളിയൻ അദേഹത്തിന്റെ കാരുണ്യം കൊണ്ടാ....!!"....

"ടോമിച്ചായൻ ആണോ ഇങ്ങോട്ട് പറഞ്ഞു വിട്ടേ "??😳😳

"മ്മ്... അതേ!! ഇത്രേം സ്നേഹനിധിയായ ഒരളിയൻ ഈ പഞ്ചായത്തിൽ കാണൂല്ല. അല്ല....ഞാൻ വരുമെന്ന് അറിയാവുന്ന കൊണ്ടാണോ എന്റെ കൊച്ച് door ലോക്ക് ചെയ്യാതെ കിടന്നേ??"....അവൻ കുസൃതിയോടെ ചോദിച്ചു.

"ഒ....ഓഹ് പിന്നെ എനിക്ക് അതല്ലേ പണി??"....

"ആഹാ അപ്പോ അല്ലേ "??... അവൻ കുറുമ്പോടെ ചോദിച്ചു.

"അ.... അ....അല്ല....!!"

"പിന്നെന്തിനാ ലോക്ക് ചെയ്യാതെ ഇരുന്നേ??"....

"ഏഹ്... അത്....ഇച്ചായൻ മാറിക്കെ... പോയെ... അ... ആരേലും കാണും!!"....

"Door ലോക്ക് ചെയ്തിട്ടുണ്ട് ആരും ഒന്നും കാണൂല്ല. പറ ഞാൻ വരുമെന്ന് അറിഞ്ഞോണ്ട് അല്ലേ door ലോക്ക് ചെയ്യഞ്ഞത്??"....

"അ... ആഹ്.. അത്.... അത് പിന്നെ....??"

"കിടന്ന് ഉരുളണ്ട. എന്നേക്കാൾ നന്നായിട്ട് ഇപ്പോ ഞാൻ എന്ത് മനസ്സിൽ വിചാരിക്കുമെന്ന് നിനക്ക് അറിയാം. അതുകൊണ്ടല്ലേ മോളെ നീ എനിക്ക് വേണ്ടി കാത്തിരുന്നേ??"....

"ഓഹ് പിന്നെ!!"....സെലിന്റെ നോട്ടം കുറുമ്പോടെ സിവാന്റെ കണ്ണിൽ തടഞ്ഞു.അവൻ അവളുടെ മുഖത്തേക്ക് പ്രണയത്തോടെ നോക്കി ഇരുന്നു ആദ്യമായി കാണും പോലെ.

"എന്നാത്തിനാ ഇങ്ങനെ നോക്കുന്നെ "??... അവൾ ചോദിച്ചു.

"കാത്തിരുന്ന് കണ്ട സ്ഥിതിക്ക് ഒന്നും തരാതെ പോകാൻ പറ്റില്ലല്ലോ!!അതുകൊണ്ട് ഇത് കിടന്നോട്ടേ കല്യാണം വരെ പിടിച്ചു നിക്കാൻ....!!".....

"എന്ത് "?? 😳

"ദാ ഇത്.....!!"..... സിവാൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

"ഇച്ചായ....!!"... അവൾ മെല്ലെ വിളിച്ചതും അവൻ മുഖം അടർത്തി മാറ്റി.

"എത്ര ദിവസായി ഞാൻ ഒന്ന് അടുത്ത് കണ്ടിട്ട്??"... അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. സെലിൻ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

"എന്നെ കാണാൻ ഇപ്പോഴാണോ ഇച്ചായന് തോന്നിയെ "??.... സെലിൻ ചോദിച്ചു.

"ഒന്ന് പോയെ പെണ്ണെ!! നിന്നെ അന്ന് ഇങ്ങ് കൊണ്ട് പോന്നപ്പോൾ മുതൽ വെരുകിനെ പോലെ നടക്കുവാ ഞാൻ.... വിളിച്ചാൽ തമ്പ്രാട്ടി ഫോൺ പോലും എടുക്കില്ലല്ലോ!!".....

"എപ്പോഴും ഇച്ചായന്മാർ കൂടെ ഉണ്ടാവും അതുകൊണ്ടല്ലേ!!"....

"മ്മ്...സാരമില്ല ഇനി 2 ദിവസം കൂടെ. അത് കഴിഞ്ഞ് എന്റെ അടുത്ത് തന്നെ കാണുമല്ലോ!!"... സിവാൻ അതും പറഞ്ഞു കട്ടിലിലേക്ക് ഇരുന്നു. സെലിൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി അവന്റെ അടുത്ത് ഇരുന്നു.

"മ്മ്.... എന്നാ എന്റെ കെട്ടിയോൾ എന്നെ ഇങ്ങനെ നോക്കണേ "??

"എയ്... വെറുതെ നോക്കി ഇരിക്കാൻ തോന്നി ...!! ഇച്ചായ ഡോർ കുറ്റി ഇട്ടേക്കുവാണോ??"..അവൾ  ചോദിച്ചു.

"മ്മ്.... അതെ എന്താ "??....

"അതോ.... എനിക്ക് ഒരു സാധനം എടുക്കാൻ ആരുന്നു.!!"....സെലിൻ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.

"എന്ത് "??....അവൻ പേടിയോടെ ചോദിച്ചു.

"മോന് മാത്രല്ല എനിക്കും ചിലതൊക്കെ എടുക്കാൻ അറിയാം....!!"... സെലിൻ അതും പറഞ്ഞ് സിവാന്റെ ചെവിക്ക് താഴെ ഉള്ള മറുകിൽ കൈ ചൂണ്ടി പറഞ്ഞതും സിവാൻ അമ്പരന്നു. അവൻ ചിരിയോടെ അവളെ നോക്കി.

രചന :- അനു അനാമിക



To Top