Happy Wedding തുടർക്കഥ ഭാഗം Part 47 വായിക്കൂ...

Valappottukal



ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

രചന :-അനു അനാമിക

(റൊമാൻസ് വേണ്ടാത്തവർ skip കരോ )

"മോന് മാത്രല്ല എനിക്കും ചിലതൊക്കെ എടുക്കാൻ അറിയാം....!!"...അവൾ മെല്ലെ പറഞ്ഞു.

സിവാൻ നെറ്റി ചുളിച്ച് കൊണ്ട് അവളെ നോക്കി.സെലിൻ അവന്റെ കണ്ണുകളിലേക്ക് വശ്യതയോടെ ഒന്ന് നോക്കി. ആ നോട്ടത്തിൽ തന്നെ സിവാന്റെ നെഞ്ചിൽ ആയിരം ശലഭങ്ങൾ പാറി പറക്കുന്നതായി തോന്നി. സെലിൻ മെല്ലെ അവന് അടുത്തേക്ക് മുഖം ചെരിച്ചു കൊണ്ട് വന്നു. അവളുടെ കൈകൾ അവന്റെ കഴുത്തിനും താടി എല്ലിനും ഇടയിലായി മെല്ലെ അമർന്നതും അവളിലെ ചുടു നിശ്വാസം അവന്റെ ചുണ്ടിൽ തട്ടി തെറിച്ചു പോയി.സിവാന്റെ ചെവിക്ക് താഴെ ഉള്ള മറുകിൽ മെല്ലെ അവൾ വിരൽ ചൂണ്ടി.സിവാൻ അവളെ പകപ്പോടെ നോക്കി.

"ഇതാ എനിക്ക് ഇപ്പോ എടുക്കാൻ ഇഷ്ടം!!".....സിവാൻ അമ്പരന്നു പോയി. ഇതെന്റെ സെലിൻ ആണോ എന്ന അർദ്ധത്തിൽ. അവൾക്കും ആ നോട്ടം മനസിലായത് കൊണ്ടാവണം കുസൃതിയോടെ അവനെ നോക്കി ചിരിച്ചു.അവൻ ചിരിയോടെ അവളെ ഒന്ന് നോക്കി.

"മ്മ്.... എന്റെ കൊച്ച് ഞാൻ വിചാരിച്ച പോലെയല്ല!! ഇപ്പോ നല്ല പുരോഗതി ഉണ്ടല്ലോ!!"....അവൻ അവളെ ഒന്നുടെ ചേർത്ത് പിടിച്ചു.

"ഹ്മ്മ്....നിങ്ങടെ അല്ലേ കെട്ടിയോള്....!!"....

"ഹ്മ്മ്... ആണേ!!ഇപ്പോ വിശ്വാസം ആയി!!".... അവന്റെ ആ കുസൃതി ചിരി അവളെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൂട്ടി കൊണ്ട് പോയി. അവളുടെ മിഴികളുടെ ഗതി മാറി.ശ്വാസത്തിന്റെ അലയടികൾ കൂടി വന്നു.

"ഹ്.... ഇച്ചായ!!",....എന്നൊരു വികാര പരവശമായ വിളിയോടെ അവൾ തല ചെരിച്ചു  പെട്ടെന്ന് സിവാന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്തു. വല്ലാത്തൊരു കൊതിയോടെ അത് നുണയാൻ തുടങ്ങി.ഒരു നിമിഷം സിവാൻ ഒന്ന് പകച്ചെങ്കിലും അവനും ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു കൊണ്ട് അവളെയും കൊണ്ട് കട്ടിലിലേക്ക് വീണു. ആ ചുണ്ടിന്റെ മാർദവം അറിയും തോറും അവന് വേർപെടാൻ കഴിയാതെ വന്നു.കീഴ്ച്ചുണ്ടിൽ നിന്ന് മേൽച്ചുണ്ടിലേക്കും പിന്നെ നാവിൻ ചൂടിലേക്കും ആ ചുംബനം നീളുമ്പോൾ സെലിന്റെ നീളൻ വിരലുകളിൽ അവന്റെ വിരലുകൾ കോർത്തു പോയി.

"ഇ... ഇ.... ഇച്ചായ...!!".... ആ ചുംബനത്തിനിടയിൽ അവൻ ഒന്ന് ചുണ്ടിൽ കടിച്ചു വേദനിപ്പിച്ചപ്പോൾ അവൾ ഏങ്ങി വിളിച്ചു പോയി.

"മ്മ്....!!".... അവൻ ചുണ്ടുകൾ വേർപെടുത്താതെ അതിൽ അലിഞ്ഞു കൊണ്ട് തന്നെ ഒന്ന് ഞരങ്ങി. സിവാന്റെ കൈകൾ അവളുടെ ഷർട്ടിലെ ബട്ടനിൽ പിടുത്തമിട്ടു അതിൽ രണ്ടെണ്ണം അവളുടെ ശ്വാസ ഗതിയുടെ വേഗതയിൽ ഊരി വീണു.ശരീരത്തിൽ പരക്കുന്ന ചൂടിന്റെ അളവ് കൂടുന്നത് ഇരുവർക്കും മനസിലായിരുന്നു. അഴിഞ്ഞു പോയ ബട്ടനിലേക്ക് സിവാന്റെ നിശ്വാസ ചൂട് അടിച്ചതും സെലിൻ ഞെട്ടലോടെ അവനെ നോക്കി. അവളുടെ മുഖമാക്കെ ചുവന്നു പോയിരുന്നു.അവൻ ചുണ്ടുകൾ വേർപെടുത്തി അവളെ പ്രണയത്തോടെ നോക്കി. അവൾ പിടയുന്ന മിഴികളോടെ അവനെയും നോക്കി.സെലിന്റെ ശ്വാസ ഗതി അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ എവിടെയോ വികാരങ്ങളുടെ നീരുറവ പെയ്യാൻ തുടങ്ങിയതും പെട്ടെന്ന് അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ച് അവളുടെ മുഖത്തിന്‌ അഭിമുഖമായി അവനെ കൊണ്ട് വന്നു. സിവാൻ പകപ്പോടെ അവളെ നോക്കി.

"ഇച്ചായ ഞാൻ... ഞാൻ ഇതുവരെ ഇച്ചായനോട് ഇത് പറഞ്ഞിട്ടില്ല. ആദ്യായി പറയുവാ....!!".... സെലിൻ കിതപ്പോടെ പറഞ്ഞത് കേട്ട് സിവാൻ നെറ്റി ചുളിച്ചു.

"എന്താടാ "??.... അവൻ അരുമയായി ചോദിച്ചു.

"I Love You ഇച്ചായ....എനിക്ക് നിങ്ങൾ എന്ന് വെച്ചാൽ ഒരുതരം ഭ്രാന്ത് ആണ്!!"... സെലിന്റെ വായിൽ നിന്ന് അത് കേട്ടതും അവൻ ഒരു കിതപ്പോടെ ആ കഴുത്ത് ഇടുക്കിലേക്ക് ശര വേഗത്തിൽ മുഖം പൂഴ്ത്തി അവളുടെ ആ കറുത്ത മറുകിൽ അവൻ മൃദുവായി കടിച്ചു നുകർന്നു.

"ആഹ്....!!"....സെലിന്റെ കൈ വിരലുകൾ അവന്റെ മുടി ഇഴകൾ കൊരുത്തു വലിച്ചു.

"നിനക്ക് ഞാൻ ഭ്രാന്ത്‌ ആണെങ്കിൽ എനിക്ക് നീ എന്നുമെന്റെ ലഹരിയാണ്. ഒരിക്കലും മടുക്കാത്തൊരു ലഹരി.... I Love You സെലിൻ.... നിന്നെ ഒരിക്കൽ കൂടെ നഷ്ടപ്പെടുത്താൻ ഇനി ഞാൻ ഒരുക്കമല്ല. കാരണം നീ എന്റെയാ. എന്റെ മാത്രം....!!".... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ കൂടെയും മുഖത്തിൽ കൂടെയും ഒഴുകി നടന്നു.സെലിൻ അവന്റെ കവിളുകൾ മെല്ലെ കടിച്ചു കൊണ്ട് ചുംബിച്ചു. സെലിന്റെ നെഞ്ചിലെ മറുകിൽ ഒരു ചുംബനം ചാർത്തി അവൻ വിയർപ്പ് പൊടിഞ്ഞ ആ മേൽച്ചുണ്ടുകളിൽ ചുണ്ടുകൾ ചേർത്ത് ഏറെ നേരം അവൾക്കൊപ്പം കിടന്നു.അവന്റെ കൈകൾ അണി വയറിൽ കുസൃതി കാട്ടി തുടങ്ങി. അവൾ ഒന്ന് പിടഞ്ഞു. അവന്റെ ചൂണ്ട് വിരൽ അവളുടെ നാഭി ചുഴിക്ക് ചുറ്റും ചിത്രം വരയ്ക്കാൻ തുടങ്ങിയതും അവൾ വില്ല് പോലെ വളഞ്ഞു പോയി.അവൻ നാഭി ചുഴിയിൽ തലോടി കൊണ്ട് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി അവിടുത്തെ വിയർപ്പിന്റെ ഗന്ധം ആസ്വദിച്ചു. സെലിന്റെ ശ്വാസ ഗതി കൂടി വരുന്നത് അവൻ അറിഞ്ഞു.അവളുടെ മാറിലേക്ക് ഉള്ള തടസ്സങ്ങളെ അവൻ മാറ്റാൻ തുടങ്ങിയതും.

"ഇ... ഇച്ചായ... വേ... വേണ്ട....!!"... സെലിൻ വിറയലോടെ പറഞ്ഞതും അവൻ ചിരിയോടെ ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു അടർന്നു മാറി.

"മ്മ്...തല്ക്കാലത്തേക്ക് ഇത് മതി... ബാക്കിയുള്ളത് എന്റെ കൊച്ച് കുരീക്കാട്ടിൽ എന്റെ പെണ്ണായിട്ട് കേറി വന്നിട്ട് നമ്മടെ ബെഡ്‌റൂമിൽ വെച്ച് !!...."... അവൻ പറഞ്ഞത് കേട്ട് അവളിൽ നാണം നിറഞ്ഞുവെങ്കിലും ഉടനെ മുഖം മാറ്റി.

"അന്ന് നല്ല ക്ഷീണമാരിക്കും. അതുകൊണ്ട് ഒന്നും പറ്റില്ല !!".....

"അയ്യടി മോളെ എനിക്ക് ഇനി പട്ടിണി കിടക്കാൻ വയ്യ. ചിക്കൻ ബിരിയാണി മുന്നിൽ കൊണ്ട് വെച്ചിട്ട് അത് കഴിക്കരുത് നോക്കി ഇരുന്നോ എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല!!ഇപ്പോഴേ പറഞ്ഞേക്കാം!!"....

"അയ്യടാ....!!"... അവൾ ചുണ്ട് ചളുക്കി.

"ഞാൻ കാര്യമായിട്ട് പറഞ്ഞതാ മോളെ സെലിനെ. നിന്നെ മൊത്തത്തിൽ ഇച്ചായൻ അന്ന് അങ്ങ് എടുക്കും....!!അത് ഇപ്പോ കാണിച്ച പോലൊന്നും ആരിക്കില്ല!!"... അവൻ കീഴ് ചുണ്ട് ഒന്ന് കടിച്ചു കൊണ്ട് കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞതും സെലിൻ നാണം കൊണ്ട് തല താഴ്ത്തി.

"ഹ്മ്മ്...ഒരുപാട് നാണിക്കണ്ട. കല്യാണം ഒന്ന് കഴിഞ്ഞോട്ടെ അന്ന് കൊണ്ട് ഇതൊക്കെ തീർക്കും ഞാൻ. ഹാ....നേരം കുറേ ആയി...ഞാൻ പോട്ടെ.നീ കിടന്നോടി കെട്ടിയോളെ !! അപ്പോ ഇനി നമ്മുടെ കെട്ടിന് കാണാം.... ഉമ്മ!!"... അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ച് എഴുന്നേറ്റു.

സെലിൻ അവൻ എണീറ്റ് നിന്ന വശത്തേക്ക് ചെരിഞ്ഞു കിടന്നു. ആ കിടപ്പിൽ അവളുടെ ഷർട്ട് അൽപ്പം പൊങ്ങിയത് കണ്ട് അവൻ പെട്ടെന്ന് ആ ഇടം വയറിൽ ഒന്ന് നുള്ളി പറിച്ചു.

"ആഹ്... പോ ഇച്ചായ!!".... അവൾ ഡ്രസ്സ്‌ വലിച്ച് ഇട്ടോണ്ട് പറഞ്ഞു.

"മ്മ്.,.. ഇപ്പോ ഞാൻ പോകുവാ. ഒരു ദിവസം മുഴുവൻ ഞാൻ അങ്ങ് എടുക്കും അപ്പോ ഞഞ്ഞാ കുഞ്ഞാ പറയല്ല്!!!".... സെലിൻ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.

അവൻ ഡ്രസ്സ്‌ ശരിയാക്കി പോകാൻ തുടങ്ങിയതും സെലിനും എണീറ്റു വാതിലിന് അടുത്തേക്ക് ചെന്നു.

"പോട്ടെ "??....

"പോണോ "??..... അവൾ പരിഭവത്തോടെ ചോദിച്ചു.

"ഈ പെണ്ണ്....!!പോകാതെ പറ്റുവോ പെണ്ണെ??.... രണ്ട് ദിവസത്തെ കാര്യല്ലേ ക്ഷമിക്കെടാ....!!"....

"മ്മ്....!!".... അവൾ അവനെ ഇറുകെ പുണർന്നു നെഞ്ചിൽ മുഖം പൂഴ്ത്തി. അവൻ അവളെ ചേർത്ത് പിടിച്ചു നിന്നു.

"മ്മ്... പോയിട്ട് വരാം. ഹാപ്പി ആയിട്ട് ഇരിക്ക്....!!നമ്മുടെ ഹാപ്പി വെഡിങ്ങിന് വേണ്ടി.".... സിവാൻ അത് പറഞ്ഞതും സെലിൻ പെട്ടെന്ന് അവന്റെ ചെവിക്ക് ഇടയിൽ മൃദുവായി കടിച്ചു.

"I Love you ഇച്ചായ...!!"....

"Love you too baby....!!ചെല്ല് പോയി കിടന്നോ!!"....അവൻ പുറത്തേക്ക് ഇറങ്ങി. സെലിൻ വാതിൽ അടച്ചു.

ഇതേ സമയം ജാക്കി

"രാത്രി ശുഭ രാത്രി ഇനി എന്നും ശിവ രാത്രി..... ജന്മം ഈ ജന്മം!!"..... ജാക്കി കള്ള് കുടിച്ച് പാടാൻ തുടങ്ങി. ടോമി അവന്റെ അടുത്ത് ഇരുന്ന് പറഞ്ഞു.

"എന്റെ പൊന്നെടാ... കിടന്ന് ഒച്ചവെച്ചു എല്ലാരേയും എണീപ്പിക്കാതെ??... കർത്താവെ ഏത് നേരത്താണോ എനിക്ക്??"... ടോമി ഓർത്ത്.

"ആഹ്... ഇച്ചായൻ ഇങ്ങനെ പേടിക്കാതെ ഞാൻ ഇല്ലേ "??

"ഉവ്വ് ഉവ്വേ അതാ ഇപ്പോ എന്റെ വലിയ പേടി!!".... ടോമി പറഞ്ഞു.

"അളിയാ നിങ്ങള് പെഗ് കൊടുത്താ ഇവന് "??... സിവാൻ ഓടി വന്നു ചോദിച്ചു.

"പറ്റിപ്പോയി അളിയാ!!"...🤧

"രണ്ടെണ്ണം അകത്ത് ചെന്നാൽ ഈ കുരുത്തംകെട്ടവൻ പാടാൻ തുടങ്ങും. പിന്നെ നിർത്തണം എങ്കിൽ നേരം വെളുക്കണം!!"....ജാക്കി വീണ്ടും പാടി.

"എന്റെ പൊന്നു സിവാനെ ഇതിനെ പൊക്കികൊണ്ട് പൊ...ഇല്ലേൽ എല്ലാരും ഇപ്പോ എണീക്കും!!!ആകെ നാറും നമ്മള്!!"....

"ഡാ പരട്ടെ എണീക്കെടാ വാ പോകാം....!!".... സിവാൻ പറഞ്ഞു.

"ആഹ്... ആരിത്.... എന്റെ തങ്ക കുടം അല്ലിയോ "??....

"ഏഹ് 😳😳!!എന്ത് കുടം??"....

"മധുരക്കനി my darling... Ummaahhh!!"....ജാക്കി സിവാന്റെ കവിളിൽ ഉമ്മ വെച്ചു.

"അയ്യേ വൃത്തികെട്ട തെണ്ടി. വാടാ ഇങ്ങോട്ട്!! ശരിയാക്കി തരാം ഞാൻ!!".....

"തരുവോ?? എങ്കിൽ ഇവിടെ മതി!!".... ജാക്കി ചുണ്ടിൽ കൈ വെച്ചു പറഞ്ഞു.

"പോടാ പന്നി.....ഡാ നേരെ നിക്കേടാ!!അളിയാ അപ്പോ ഞങൾ അങ്ങോട്ട്!!"....

"ഒന്ന് വിളിച്ചോണ്ട് പൊ അളിയാ!!".... ടോമി കൈ കൂപ്പി കൊണ്ട് പറഞ്ഞു.

"ഈൗൗൗൗൗൗ!!"....സിവാൻ ഒന്ന് ഇളിച്ച ശേഷം അവനെയും കൊണ്ട് പുറത്തേക്ക് പോയി.

അടുത്ത രണ്ട് പാർട്ടോടു കൂടെ നമ്മുടെ കല്യാണ കഥ അവസാനിക്കുന്നതാണ്. അപ്പോ കല്യാണത്തിന് എല്ലാവരും വരണം ഈ മഹനീയ മുഹൂർത്തത്തിൽ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പാരിതോഷികങ്ങളും പ്രതീക്ഷിക്കുന്നു. (നമ്മക്ക് അങ്ങനെ അഹംകാരം ഒന്നുല്ല ). ചുമ്മാ കയ്യും വീശി പോരല്ല്. കല്യാണവീടാ ഓർമ വേണം. അപ്പോ ഇനി കല്യാണത്തിന് കാണാട്ടോ 😎😎😎😎😎

💕💍Happy Wedding Days💕💍


ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


To Top