ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
രചന :-അനു അനാമിക
"ഇനി തെളിവ് വേണേൽ കഥ ഞാൻ പറഞ്ഞു തരാം.!!"... വല്യപപ്പാ പറഞ്ഞത് കേട്ട് എല്ലാവരും അദ്ദേഹത്തെ നോക്കി.
"വല്യ പപ്പ...!!"..... സൈമൺ ആശ്ചര്യത്തോടെ വിളിച്ചതും അയാൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ മക്കളെ എല്ലാം നോക്കി പറഞ്ഞു തുടങ്ങി.
"വർഷങ്ങളായിട്ട് മേക്കലാത്തുകാരും കുരീക്കാട്ടിൽക്കാരും ശത്രുക്കൾ ആണെന്ന് നിങ്ങൾ രണ്ട് കൂട്ടർക്കും അറിയാല്ലോ!! പക്ഷെ അതിന് മുൻപ് നിങ്ങളൊക്കെ ജനിക്കും മുന്നേ എല്ലാവരും ഒന്നിച്ചൊരു കുടുംബമായി കഴിഞ്ഞിരുന്ന കാലം ഞങ്ങൾക്ക് ഉണ്ടാരുന്നു. ഞാനും, ജോണും, ജോണിയും, ജിമ്മിയും, ജൂലിയും, എബ്രഹാംമും,എബിയും, ക്ലാരയും, തൊമ്മിച്ചനും....!! എല്ലാവരും സന്തോഷത്തോടെ ജീവിച്ചൊരു കാലം.
ഓർമ വെച്ച നാൾ മുതൽ ഞങ്ങൾ ഒന്നിച്ചാരുന്നു. ഇവിടൊരു വിശേഷം ഉണ്ടായാൽ എല്ലാവരും ഇങ്ങോട്ട് വരും അവിടൊരു വിശേഷം ഉണ്ടായാൽ എല്ലാവരും കൂടെ അങ്ങോട്ട്... എന്ത് കാര്യത്തിനും എല്ലാവരും വിളി പുറത്ത് തന്നെ ഉണ്ടാവും.രണ്ടും രണ്ട് കുടുംബം ആയിരുന്നെങ്കിലും ഒറ്റ കുടുംബം ആയിട്ടാരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്.
ആർക്കും ആരോടും ഒരു കുശുമ്പോ ദേഷ്യമോ അസൂയയോ ഒന്നുമില്ലാതെ ഞങളുടെ രണ്ട് കൂട്ടരുടെയും കാർന്നൊന്മാർ ഞങ്ങളെ വളർത്തി. എന്തിനും ഏതിനും ഞങ്ങൾ ഒന്നിച്ചായിരുന്നു.തല്ലാൻ ആയാലും കൊല്ലാൻ ആയാലും!!".... പഴയ ഏതോ ഓർമയിൽ വല്യപപ്പാ ഒന്ന് ചിരിച്ചു.
എല്ലാവരും കൗതുകത്തോടെ അദ്ദേഹം പറയുന്നത് കേൾക്കാനായി നിന്നു.
"ഹ.....അങ്ങനെ ഞങ്ങടെ ജീവിതവും ഞങ്ങളും ഒരുപോലെ വളർന്നുകൊണ്ടിരുന്ന സമയത്താണ് എന്റെ കല്യാണം കഴിയുന്നത്. അതിന് തൊട്ടു പുറകെ ജോണിന്റെയും കഴിഞ്ഞു. അവൻ സിവാന്റെയൊക്കെ അമ്മച്ചിയെ കെട്ടി.ഞങ്ങടെ അന്ന കൊച്ചിനെ. അപ്പോഴും രണ്ട് കുടുംബങ്ങളുടെയും ബന്ധം വിടവുകൾ ഒന്നുമില്ലാതെ മുന്നോട്ട് പോയി. അപ്പോഴാണ് ഞങ്ങടെ രണ്ട് കൂട്ടരുടെയും അപ്പച്ചന്മാർക്ക് ഒരു പൂതി തോന്നിയത്.!!"...
എല്ലാവരും അത് എന്താ എന്ന അർഥത്തിൽ അദ്ദേഹത്തെ നോക്കി.
"മേക്കലാത്തെ ക്ലാരയെ ജോണിക്ക് വേണ്ടി ആലോചിച്ചാലോ എന്നൊരു പൂതി(ഇളേപ്പനെ ). പക്ഷെ ജോണിക്കും ഞങ്ങൾക്ക് എല്ലാവർക്കും ക്ലാര പെങ്ങളെ പോലെ ആയത് കൊണ്ട് ആ കല്യാണം നടത്തിയില്ല. പകരം ക്ലാരക്ക് വേറെ ആലോചനകൾ വന്നു തുടങ്ങി.
അത് കൊടുമ്പുരി കൊണ്ട് നിന്ന സമയത്താണ് ജോണിന്റെ കൂട്ടുകാരൻ തോമസ്... ഞങ്ങടെ തോമാച്ഛൻ വന്ന് അവനും ക്ലാരയും തമ്മിൽ ഇഷ്ടത്തിൽ ആണെന്നും അവളെ കിട്ടിയില്ലേൽ ചത്തു കളയുമെന്നും പറഞ്ഞത്. എന്ത് ചെയ്യണമെന്ന് ഒരു രൂപവും ജോണിനും എനിക്കും ഇല്ലാരുന്നു. രണ്ടും കൽപ്പിച്ചു ഞങ്ങൾ മേക്കലാത്തു ചെന്ന് ക്ലാരയുടെ അപ്പനോട് കാര്യങ്ങളൊക്കെ പറഞ്ഞു.മേക്കലാത്തുകാരേക്കാൾ ഒരുപാട് താഴെക്കിടയിൽ നിൽക്കുന്ന തോമാച്ഛന്റെ കുടുംബത്തിലേക്ക് ക്ലാരയെ അയക്കാൻ അദ്ദേഹത്തിന് ഇഷ്ടമില്ലാരുന്നു. പെങ്ങടെ പ്രേമത്തെ കുറിച്ച് അറിഞ്ഞ എബ്രഹാംമും എബിയും കൂടെ തോമാച്ഛനെ തല്ലി ചതച്ചു. അവൻ കാലൊടിഞ്ഞു ഹോസ്പിറ്റലിൽ ആയി.കുറച്ച് നാൾ കഴിഞ്ഞ്,ഒരു ദിവസം രാത്രി ക്ലാര വന്നു കുരീക്കാട്ടിലെ വാതിലിൽ മുട്ടി വിളിച്ച് ജോണിന്റെ കാലിൽ വീണു കരഞ്ഞു.അവളുടെ മനസമ്മതം ഇച്ചായന്മാരും അപ്പനും കൂടെ ഉറപ്പിക്കാൻ പോകുവാ. ആരെയും അറിയിച്ചിട്ടില്ല. എങ്ങനെ എങ്കിലും സഹായിക്കണം എന്നവൾ പറഞ്ഞു. ഞങ്ങൾ സഹായിച്ചില്ലേൽ അവൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ അന്ന് മുന്നും പിന്നും നോക്കാതെ ജോൺ ക്ലാരയെയും തോമസിനെയും പിടിച്ചു കെട്ടിച്ച് അവരെ ഇടുക്കിയിലേക്ക് വിട്ടു.ഈ കാര്യങ്ങൾക്ക് പിന്നിൽ ജോൺ ആണെന്ന് അറിഞ്ഞതും വർഷങ്ങൾ ആയുള്ള സ്നേഹം പരസ്പരമുള്ള പകയിലേക്ക് മാറി. അത് പിന്നെ അടിയിലും വഴക്കിലും പോലീസ് കേസിലുമൊക്കെ ചെന്ന് നിന്നു. അന്ന് രണ്ട് കുടുംബങ്ങൾക്ക് ഇടയിലും ഉണ്ടായ വിടവ് പിന്നീട് മാറിയേയില്ല. ഞങളുടെ മക്കളുടെ കാലമായിട്ടും അത് ഇങ്ങനെ തുടർന്ന് പോകുന്നു. സത്യത്തിൽ ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ എന്തെന്ന് പോലുമറിയാതെ പരസ്പരം വഴക്ക് കൂടി കൊണ്ടിരുന്നത് നിങ്ങൾ പിള്ളേര് തന്നെയാ!!സത്യത്തിൽ തെറ്റ് ചെയ്തത് ഞങ്ങളാ നിങ്ങൾ മക്കൾ പരസ്പരം വഴക്ക് അടിക്കുന്നത് കണ്ടിട്ടും ഞങ്ങൾ തടയാൻ നിന്നില്ല.ഒരു വട്ടമെങ്കിലും മനസ്സറിഞ്ഞൊരു മാപ്പ് പരസ്പരം ഞങ്ങൾ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പെങ്ങൾക്ക് നേരെ കത്തി വീശാൻ ഇവന്റെ കൈ പൊങ്ങില്ലാരുന്നു."... വല്യ പപ്പാ വേദനയോടെ പറഞ്ഞു നിർത്തി.
എബ്രഹാംമും എബിയും മക്കളും കുരീക്കാട്ടിലെ പിള്ളേരും എല്ലാം തല കുനിച്ചു നിന്നു.
സെലിൻ കരഞ്ഞു കൊണ്ട് നിന്നു.
"എബി....!!"... വല്യ പപ്പാ അവനെ വിളിച്ചു.
എബി മുഖം ഉയർത്തി അയാളെ നോക്കി.
"എന്റെ ജോൺ മരണക്കിടക്കിയിൽ വെച്ചും ചോദിച്ചാരുന്നെടാ നീ വന്നോ എന്ന്?? നീ വരില്ലേ എന്ന്... അത്രക്ക്... അത്രക്ക് ഇഷ്ടമാരുന്നു അവന് നിന്നെ!!".... വല്യ പപ്പാ വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു.
"ജോയി ചേട്ടായി....!!"... എന്ന് വിളിച്ച് കൊണ്ട് എബി അയാളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
"എന്റെ ജോൺ പോയന്ന് അറിഞ്ഞപ്പോൾ ഓടി വന്നതാ ഞാനും ഇച്ചായനും.പക്ഷെ അപ്പോഴും അപ്പച്ചനാരുന്നു ഞങ്ങളെ തടഞ്ഞത്. അവസാനമായി ഞങ്ങടെ ജോണിന് ഒരു മുത്തം പോലും കൊടുക്കാൻ പറ്റാതെ നെഞ്ച് പൊട്ടി പള്ളി സെമിത്തേരിയിൽ മാറി നിന്നത് ആരും കണ്ടില്ല ചേട്ടായി. അപ്പന്റെ മരണ ശേഷം ക്ലാരയെ അന്വേഷിച്ച് ഞങ്ങൾ പോകാത്ത സ്ഥലങ്ങൾ ഇല്ല.!!"... എബി പൊട്ടിക്കരഞ്ഞു.
"ഒരുപാട് നാളത്തെ അന്വേഷണത്തിന് ഒടുവിൽ ക്ലാരയും തോമാച്ഛനും ഇടുക്കിയിൽ ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞു. അവൾക്കൊരു മോളുണ്ടെന്നും ഞാൻ അറിഞ്ഞു. അവരെ വിളിച്ചോണ്ട് വരാൻ പോകാൻ ഇരുന്നതിന്റെ തലേ ദിവസമാ ഒരു മല വെള്ള പാച്ചിലിൽ ഞങ്ങടെ ക്ലാര മോളും തോമാച്ഛനും ....!!"... എബ്രഹാം അത് പറഞ്ഞു പൊട്ടിക്കരഞ്ഞു. സണ്ണി അപ്പനെ ചേർത്ത് പിടിച്ചു. എല്ലാവരുടെയും കണ്ണുകൾ അത് കണ്ട് നിറഞ്ഞു തുളുമ്പി.
"ക്ലാരയുടെ മകളെ അന്വേഷിച്ച് പിന്നീട് ഞങ്ങൾ പോയെങ്കിലും കൊച്ചിനെ കണ്ട് പിടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം ക്ലാരയുടെ അതേ മുഖമുള്ള സെലിൻ കൊച്ചിനെ പള്ളിയിൽ വെച്ചു കണ്ട് എന്ന് പറഞ്ഞ് ഇച്ചായൻ എന്നെ വിളിക്കുമ്പോൾ അത് ഞങ്ങടെ ക്ലാരയുടെ കൊച്ച് ആവണേ എന്ന് എത്രത്തോളം ആഗ്രഹിച്ച് പോയെന്ന് അറിയുവോ??അതിന്റെ സത്യം അറിയാൻ വേണ്ടിയാ ഇച്ചായൻ ഇടുക്കിക്കും അവിടുന്ന് നേരെ തൃശ്ശൂർക്കും പോയത്.പക്ഷെ എല്ലാ സത്യവും അറിഞ്ഞു ഞങ്ങൾ ഇവിടെ വന്നപ്പോ... അവളുടെ സ്വന്തം രക്തത്തിൽ പിറന്നവന്മാർ തന്നെ അവളെ വേദനിപ്പിക്കുന്നത് കണ്ടപ്പോ....!!".... എബി അത് പറഞ്ഞ് ടോമിയെ നോക്കി. അവൻ തല കുനിച്ചു കരഞ്ഞു കൊണ്ട് നിന്നു.എല്ലാം തകർന്നവനെ പോലെ.
"വല്യ പപ്പാ... സെലിൻ മേക്കലാത്തെ കുട്ടി ആണെന്ന് നേരത്തെ അറിഞ്ഞിട്ടും പപ്പാ എന്താ ഞങ്ങളോട് പറയാതെ ഇരുന്നേ "??.... സാം ചോദിച്ചു.
''പറയാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി. അതുകൊണ്ട് പറഞ്ഞില്ല....!!".... വല്യ പപ്പാ പറഞ്ഞു.
"പിന്നെ സാന്ദ്രേ നിനക്ക് തെളിവല്ലേ വേണ്ടത്. വീട്ടിൽ ചെന്നിട്ട് ഇവന്മാരുടെ പെങ്ങൾ ക്ലാരയുടെ മുഖം ശരിക്കൊന്ന് ഫോട്ടോയിൽ നോക്കിയിട്ട് കുരീക്കാട്ടിലേക്ക് വാ. ജോണിന്റെ ആൽബത്തിൽ ഈ കൊച്ചിന്റെയും ഇവളുടെ അപ്പന്റെയും അമ്മയുടെയും എല്ലാം ഫോട്ടോസ് ഉണ്ട്. തെളിവുകളും ഉണ്ട്... അങ്ങോട്ട് പോര്....!!".... വല്യ പപ്പാ പറഞ്ഞതും സാന്ദ്ര മുഖം തിരിച്ചു നിന്നു.
സിവാൻ ടോമിയെ ഒന്ന് നോക്കി. ടോമി അവന്റെ അടുത്തേക്ക് നടന്നു.ആ കണ്ണുകൾ നിറഞ്ഞിരുന്നു. ചുണ്ടുകൾ വിതുമ്പി വിറച്ചു.
"സി... സി... സിവാനെ.... പ....പറ്റി.. പറ്റി പോയെടാ. അറിയില്ലാരുന്നു ഞങ്ങൾക്കൊന്നും....!!"....ടോമി പൊട്ടിക്കരഞ്ഞു കൊണ്ട് സിവാനെ കെട്ടിപിടിച്ചു.സിവാനും അവനെ നിറഞ്ഞ കണ്ണുകളോടെ ഇറുകെ പുണർന്നു. ടോമിയുടെ അലറി കരച്ചിൽ കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി.
"പിടിക്കെടാ അവളെ!!".... പെട്ടെന്ന് ഒരു ശബ്ദം കേട്ടതും എല്ലാവരും പിന്നോട്ട് തിരിഞ്ഞു നോക്കി.സാന്ദ്ര അയാളെ കണ്ട് ഞെട്ടി.
"കർത്താവേ ഇവന്മാർ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ!!".... അവൾ പേടിയോടെ ഓർത്തു.
"ആഹ് വിട് എന്നെ... ആന്റപ്പാ വിട് എന്നെ... ആഹ്...!!"... സെലിൻ കരഞ്ഞു കൊണ്ട് പറഞ്ഞു.ആന്റപ്പനും കൂടെ ഉണ്ടാരുന്ന അവന്റെ വാലുകളും സെലിന്റെ കൈയിൽ കേറി പിടിച്ചു. ചാക്ക് കെട്ടുകൾ കൂട്ടി ഇട്ടിരുന്നത് കൊണ്ട് തന്നെ അവിടെ ഉണ്ടാരുന്നവരെ എല്ലാം ആന്റപ്പൻ കണ്ടിരുന്നില്ല.
"അഹ്.... വിട് എന്നെ!!".... സെലിൻ കുതറി കൊണ്ടിരുന്നു.
"നീ എന്താടി പുല്ലേ വിചാരിച്ചത്??എന്റെ കൈയിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതിയോ?? നിന്നെ വെറുതെ വിട്ട് കളയാൻ ആന്റപ്പൻ ഒരു മണ്ടൻ അല്ലടി. നിന്നേം കൊണ്ടേ ഞാൻ പോകൂ...."....ആന്റപ്പൻ പറഞ്ഞു.
"കൊണ്ട് പോകുവോ നീ ഞങ്ങടെ പെങ്ങളെ??"..... സണ്ണിയുടെ ഇടി മുഴക്കം പോലുള്ള ശബ്ദം കേട്ടതും ആന്റപ്പൻ അങ്ങോട്ട് നോക്കി. സണ്ണിയും സാമും ടോമിയും വർക്കിയും സമൂവലും സൈമനും നിര നിരയായി മുന്നോട്ട് നടന്നു വന്നു.
"ഈ നിരന്നു നിക്കുന്ന അവളുടെ ഇച്ചായന്മാരെയും അവളെ മിന്ന് കെട്ടിയ ചെറുക്കനെയും മറി കടന്ന് നീ പോകുവോ അവളെ ?? കൊണ്ട് പോകുമെങ്കിൽ അത് ഞങ്ങൾക്ക് ഒന്ന് കാണണം....!!"..... ടോമി പറഞ്ഞു. ആന്റപ്പൻ പേടിയോടെ അവന്മാരെ നോക്കി.
"ഇവന്മാരുടെ ഒരു കൈക്ക് ഞാൻ ഇല്ല.!"... ആന്റപ്പൻ ഓർത്തു.
"തല്ലി കൊല്ലെടാ നമ്മടെ കൊച്ചിനെ ഉപദ്രവിക്കാൻ നോക്കിയ ഈ നായയെ!!"... സാം പറഞ്ഞതും കുരീക്കാട്ടിൽക്കാരും മേക്കലാത്തുകാരും കൂടെ ആന്റപ്പനെ എടുത്തിട്ട് മേഞ്ഞു.
"ആരാടാ മോനെ സാമേ അവൻ "??... എബി ചോദിച്ചു.
"സെലിൻ കൊച്ചിനെ പള്ളിയിൽ വെച്ചു പിടിച്ചോണ്ട് പോകാൻ നോക്കിയതും അവളെ കേറി പിടിക്കാൻ നോക്കിയതുമൊക്കെ ഇവനാ എബി പപ്പ....!!".. സാം പറഞ്ഞത് കേട്ടതും അപ്പന്മാരും കൊടുത്തു ആന്റപ്പന് വേണ്ടുവോളം.
"ആഹ്... നിർത്ത്...നിർത്ത് മതി... മതി.... എന്റെ പൊന്നു ചേട്ടന്മാരെ ഒന്ന് നിർത്ത്..!!"... ആന്റപ്പൻ എല്ലാവരുടെയും കാലിൽ വീണു കരഞ്ഞതും അവർ അടി നിർത്തി.അവൻ പട്ടി മോങ്ങും പോലെ കിടന്ന് മോങ്ങാൻ തുടങ്ങി. അത് കണ്ടതും എല്ലാവരും വായും പൊളിച്ചു അവനെ നോക്കി നിന്നു.
"ഈ പെണ്ണിന്റെ പേരിൽ 25 ലക്ഷം രൂപ കുരീക്കാട്ടിലെ ജോൺ സാറ് കൊച്ചിലെ എങ്ങാണ്ട് ബാങ്കിൽ ഇട്ടിട്ടുണ്ട്. ഇവളുടെ അപ്പച്ചൻ തോമാച്ഛൻ ഒരിക്കൽ മരിക്കുന്നതിന് മുൻപ് തൃശൂർ ഉള്ള ഞങ്ങടെ വീട്ടിൽ വന്നപ്പോ എന്റെ അപ്പനോട് പറഞ്ഞതാ അത്. അന്ന് ആ ബാങ്കിലെ പാസ് ബുക്കും ചെക്കുമൊക്കെ അങ്ങേര് ഞങ്ങടെ വീട്ടിൽ വെച്ച് മറന്നാരുന്നു. പിറ്റേന്ന് അത് കൊണ്ട് കൊടുക്കാൻ എന്റെ അപ്പൻ ഇടുക്കിക്ക് പോയപ്പോഴാ അവരൊക്കെ മരിച്ചെന്നും മണ്ണിടിച്ചിൽ ഉണ്ടായെന്നും അറിയുന്നേ. കുറുക്കന്റെ ബുദ്ധിയുള്ള എന്റെ അപ്പൻ സെലിനെയും കൂട്ടി വീട്ടിലേക്ക് വന്നു. അവളുടെ ചെക്ക് ഉപയോഗിച്ച് പലപ്പോഴായി പൈസ അക്കൗണ്ടിൽ നിന്ന് എടുക്കാൻ തുടങ്ങി.
അപ്പൻ മരിച്ചപ്പോ ഞങ്ങളും. ഇവളെ അന്ന് ഞാൻ കേറി പിടിക്കാൻ ചെന്നപ്പോ ഇവൾ ഇറങ്ങി ഓടിയതോടെ കിട്ടാറുണ്ടാരുന്ന പൈസ കിട്ടാതെ ആയി. അങ്ങനെ വന്നപ്പോ ഇവളെ പിടിച്ചോണ്ട് പോകാൻ വന്നതാ ഞാൻ അന്ന് പള്ളിയിൽ.അത് കഴിഞ്ഞ് ഒളിവിൽ ആരുന്നു. അപ്പോഴാ ദേ ഈ കൊച്ചു വന്നു പൈസ തരാം സെലിനെ കൊണ്ട് പോണം എന്നൊക്കെ പറഞ്ഞത്.!!"... ആന്റപ്പൻ കരഞ്ഞു കൊണ്ട് സാന്ദ്രയുടെ നേരെ വിരൽ ചൂണ്ടി...
"ഏഹ് ഞാനോ "??...😳 സാന്ദ്ര ഒന്നും അറിയാത്ത പോലെ ചോദിച്ചു.
"ആഹ് ഈ കൊച്ച് തന്നെ. സിവാനും സെലിനും ഒന്നിച്ചു ജീവിക്കണ്ട മേക്കലാത്തേക്ക് സെലിനെ ടോമി കൊണ്ട് വരല്ല് എന്നൊക്കെ പറഞ്ഞു.എന്നോട് ഇവിടെ വന്നു സെലിനെ കൊണ്ട് പോകുന്നതിനു 30ലക്ഷം രൂപ തരാമെന്നും പറഞ്ഞു...ഞാൻ വേറെ ഒന്നും ചെയ്തില്ല. ങ്ങി... ങ്ങി... ങ്ങി!!".... ആന്റപ്പൻ കരഞ്ഞു.
"അയ്യേ ശവം!!".... ജാക്കി ആന്റപ്പനെ തള്ളി നീക്കി കൊണ്ട് പറഞ്ഞു.
"ഹ്മ്മ്... വർക്കി... സൈമ...അവൻ ഇത്രേം പാട് പെട്ടതല്ലേ.....!!അവന് കൊടുക്കാനുള്ളത് പലിശ സഹിതം അങ്ങ് കൊടുത്തേക്ക് !!".... സണ്ണി പറഞ്ഞു.
"അക്കാര്യം ഞങളേറ്റു സണ്ണിച്ചായ!!"...
സൈമൺ പറഞ്ഞു.അവരെല്ലാം കൂടെ ആന്റപ്പനെ എടുത്തിട്ട് ഇഞ്ച പരുവം ആക്കി.
"ടാ പിള്ളേരെ അവന്റെ ബോഡി ഇനി ഒന്നിനും കൊള്ളുമെന്ന് തോന്നുന്നില്ല. നിങ്ങള് തിരികെ പോകുമ്പോ കൊണ്ട് പൊക്കോ, കൊണ്ടോയി അനാട്ടമി പഠിച്ചോ!!".... സാമൂവൽ കസിൻ പിള്ളേരോട് പറഞ്ഞു.
"ഇനി എല്ലാവരും ഇങ്ങോട്ട് ഒന്ന് നോക്കിക്കേ ചെറിയൊരു നേർച്ച കൂടെ ഉണ്ട്!!".... വർക്കി സണ്ണിയെ നോക്കി പറഞ്ഞു.
"ഇനി എന്റെ ഭാര്യ... ആഹ്... ഭവതി ഇങ്ങ് വന്നേ...!!"... സണ്ണി പറഞ്ഞപ്പോൾ സാന്ദ്ര അടുത്തേക്ക് വന്നു.അവൻ കൈ രണ്ടും ഒന്ന് കൂട്ടി തിരുമി. സാന്ദ്ര നെറ്റി ചുളിച്ചു നോക്കിയതും സണ്ണി കൈ ഉയർത്തി അവളുടെ കരണം മൂന്ന് തവണ അടിച്ച് പുകച്ചു.അവളുടെ ചുണ്ട് പൊട്ടി ചോര ഒലിച്ചു.
"പലവട്ടം ഇത് ഞാൻ ഓങ്ങി വെച്ചതാ. നിന്റെ തനി കൊണം അറിഞ്ഞിട്ട് തന്നെയാ നിന്നെ ഞാൻ കെട്ടിയത്.സിവാന്റെ ബിസിനസ്സ് ഡൾ ആയപ്പോ എനിക്ക് കല്യാണം പറഞ്ഞു വെച്ചിരുന്ന പെണ്ണിന്റെ വീട്ടിൽ ചെന്ന് എന്നെപ്പറ്റി വേണ്ടാത്തത് മുഴുവൻ പറഞ്ഞു പിടിപ്പിച്ച്. നിനക്ക് ഞാൻ വയറ്റിൽ ഉണ്ടാക്കി തന്നെന്നും പറഞ്ഞ് എന്റെ കല്യാണം മുടക്കിയവൾ അല്ലേ നീ??"..... സണ്ണി ചോദിച്ചത് കേട്ട് സാന്ദ്ര ഞെട്ടി.
"എന്നിട്ട് കല്യാണത്തിന്റെ തലേ രാത്രി കല്യാണം മുടങ്ങി നിന്ന നിന്റെ കണ്ണീർ കണ്ട് മുന്നും പിന്നും നോക്കാതെ തലയിൽ കേറ്റി വെച്ചോണ്ടാടി ഞാൻ ഇപ്പോഴും നിന്നെ ഇങ്ങനെ സഹിക്കുന്നെ!! ജർമനിയിൽ വെച്ച് നീ കാട്ടി കൂട്ടിയ തെണ്ടിത്തരങ്ങളുടെ വീഡിയോ അടക്കം എല്ലാം എന്റെ കൈയിൽ ഉണ്ട്. എന്നിട്ടും ഞാൻ സഹിച്ചത് ദാ നിന്റെ കഴുത്തിൽ ഞാൻ കെട്ടി പോയ ഈ മിന്നിനെ ഓർത്തിട്ടാ....!!"... സണ്ണി ദേഷ്യം കൊണ്ട് വിറച്ചു.
"സിവാനെ നിന്നെ ശരിക്കും കർത്താവ് രക്ഷിച്ചതാടാ. അതുകൊണ്ടാ അവിടെ വീഴണ്ട മിസൈൽ എന്റെ തലക്ക് മേലെ വീണത്...!!".... സണ്ണി പറഞ്ഞത് കേട്ട് എല്ലാവരും പുച്ഛത്തോടെ സാന്ദ്രയെ നോക്കി.
"ഇച്ചായ ഞാൻ ഒന്നും....!!".... സാന്ദ്ര ആകെ വിളറി വെളുത്തു.
"മിണ്ടരുത് നീ.....!! നിന്റെ അഹങ്കാരവും വാശിയും പകയും ഇവിടെ ഉപേക്ഷിച്ചിട്ട് വരമെങ്കിൽ ഇനി നീ മേക്കലാത്തേക്ക് വന്നാൽ മതി...അതല്ലങ്കിൽ ആ മിന്ന് ഊരി തന്നിട്ട് പൊയ്ക്കോണം ഇപ്പോ തന്നെ. ഇനി എന്റെ പെങ്ങളെയോ അളിയനെയോ കുരീക്കാട്ടിൽ ഉള്ള ആരെയെങ്കിലും ഉപദ്രവിക്കുന്ന രീതിയിൽ നീ എന്തേലും ഓർത്താൽ മതി അന്ന് നിന്റെ തല ഞാൻ അരിഞ്ഞെടുക്കും!!"..... സണ്ണി പറഞ്ഞു. സാന്ദ്ര അവന്റെ മുൻപിൽ തല കുനിച്ചു നിന്നു.
"ഹ....അപ്പോ എല്ലാം പറഞ്ഞു തീർത്തു കൊമ്പ്ലിമെൻസ് ആക്കിയ സ്ഥിതിക്ക് സെലിൻ ചേട്ടത്തി ... ഇനി എന്നാ നോക്കി നിൽക്കുവാ.... ഇങ്ങോട്ട് പോര്. കുരീക്കാട്ടിലെ തമ്പുരാൻ ഇവിടെ നിപ്പുണ്ടെ!!".... ജാക്കി പറഞ്ഞു. സെലിൻ കണ്ണുകൾ തുടച്ച് സിവാനെ ഒന്ന് നോക്കി.സെലിൻ ഓടി വന്നു സിവാനെ കെട്ടിപിടിച്ചു.
"ഇച്ചായ....!!"...
"ന്തോ....!!".... സിവാൻ അവളെ ചേർത്ത് പിടിച്ചു.
"പേടിച്ച് പോയോ "??.... സിവാൻ ചോദിച്ചു.
"മ്മ്....പേടിക്കാനോ?? നിന്റെ കെട്ടിയോൾ അല്ലേ പാമ്പിനെ പോലെ കിടന്ന് ചീറ്റുവാരുന്നു....!!".... സണ്ണി പറഞ്ഞു.
"ചോരയുടെ ഗുണം കാണിക്കാതെ ഇരിക്കുവോ വല്യളിയാ....!!"....
സിവാൻ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.
അവർ ഒന്നിച്ച് നിൽക്കുന്നത് കണ്ട് എല്ലാവരും ചിരിയോടെ നിന്നു.എബ്രഹാം വല്യപപ്പയെ കെട്ടിപിടിച്ചു. പരസ്പരം ഉള്ള വഴക്കുകൾ എല്ലാം പറഞ്ഞ് തീർത്ത് അവർ വീണ്ടും ഒന്നിച്ചു. ഇതെല്ലാം കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു.ടോമി സിവാന്റെയും സെലിന്റെയും അടുത്തേക്ക് വന്നു. അവൻ സെലിനെ വാത്സല്യത്തോടെ നോക്കി.
"എനിക്ക്.... എനിക്ക് ഒന്നും അറിയില്ലാരുന്നു.ഇ.... ഇ....ഇച്ചായനോട് ക്ഷമിക്കടി മോളെ!!".... ടോമി പൊട്ടികരഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് വീണു ചിരിയോടെ കണ്ണ് തുടച്ചു.
"ഇതൊക്കെ ഉണ്ടായൊണ്ടല്ലേ എനിക്ക് എല്ലാവരെയും തിരിച്ചു കിട്ടിയത്.... പോട്ടെ ഇച്ചായ സാരമില്ല!!".... സെലിൻ അവളുടെ ആങ്ങളെയെ ചേർത്ത് പിടിച്ചു. ടോമി സിവാനെയും സെലിനെയും ചേർത്ത് പിടിച്ചു നിന്നു.
"അപ്പോ എങ്ങനാ ഇനി ഞങ്ങടെ പെങ്ങളെ ഒഫീഷ്യൽ ആയിട്ട് പെണ്ണ് ചോദിക്കാൻ കുരീക്കാട്ടിൽക്കാർ എപ്പോഴാ വരുക??".... വർക്കി ചോദിച്ചു.
"ദേ നാളെ തന്നെ!!"..... സാം പറഞ്ഞു.
"അതെ വർഷങ്ങൾക്ക് മുൻപ് നമ്മടെ അപ്പന്മാര് കൊതിച്ച കാര്യം ഇപ്പോ ഇങ്ങനെ അങ്ങോട്ട് നടന്നോട്ടെ!! അല്ലെടാ ജോയി??"..... എബ്രഹാം ചോദിച്ചതും.
"അങ്ങനെ ആയിക്കോട്ടെടാ!!".... വല്യപപ്പാ എബ്രാംഹാമിനെ കെട്ടിപിടിച്ചു.എല്ലാവരും സന്തോഷത്തോടെ അത് നോക്കി നിന്നു.വർഷങ്ങളായുള്ള ആ രണ്ട് കുടുംബത്തിന്റെയും ഉള്ളിലെ കനൽ ഒരൊറ്റ നിമിഷം കൊണ്ട് അലിഞ്ഞില്ലാതെയായി.
മേക്കലാത്തെ ആകെയുള്ള പെൺ തരിയുടെ വിവാഹം ഒരു ഉത്സവമാക്കാൻ അവളുടെ ഇച്ചായന്മാർ തീരുമാനിച്ചു. അതുകൊണ്ട് തന്നെ പെണ്ണിനേയും കൊണ്ട് അവർ മേക്കലാത്തേക്ക് പോയി.
രണ്ട് കുടുംബത്തിലും കല്യാണത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തി നില്കുന്നു. പെങ്ങക്ക് വേണ്ടതൊക്കെ വാരി കൂട്ടുന്ന തിരക്കിൽ ആണ് അവളുടെ ഇച്ചായന്മാർ, കുറച്ച് ദിവസമേ മുന്നിൽ ഉള്ളെങ്കിലും നാടറിഞ്ഞുള്ള കല്യാണമാക്കാൻ നെട്ടോട്ടം ഓടുവാണ് എല്ലാവരും. കുരീക്കാട്ടുകാരും മേക്കലാത്തുകാരും ഒന്നിക്കുന്ന കല്യാണം കാണാൻ ആ നാടും കാത്തിരിക്കുകയാണ്.
💕3 ദിവസത്തിന് ശേഷം💍
"അയ്യോ എനിക്ക് പ്രാന്ത് പിടിക്കുന്നെ.... ഏത് കഷ്ടകാലം പിടിച്ച നേരത്താണോ എബി പപ്പാ കല്യാണം അവര് നടത്തും. പെണ്ണിനെ അങ്ങോട്ട് കൊണ്ട് പോകുവാ എന്നൊക്കെ പറഞ്ഞത്?? വല്യപപ്പയും ഇച്ചായന്മാരും ചേട്ടത്തിമാരുമൊക്കെ അതിന് സമ്മതവും മൂളിയ കൊണ്ട് ഒന്ന് കാണാൻ പോലും പറ്റുന്നില്ല അവളെ.
എനിക്കിനി വല്ല വട്ടും ആവും. വിളിച്ചാൽ ആ കുരിപ്പ് ഫോണും എടുക്കില്ല. ഇപ്പോ 24മണിക്കൂറും ഇച്ചായന്മാരുടെ തോളിൽ കേറി അല്ലേ നടപ്പ്...!!".... സിവാൻ ഓരോന്നൊക്കെ പിറുപിറുത്തുകൊണ്ട് റൂമിൽ കൂടെ തേരാ പാര നടക്കുമ്പോൾ ആണ് ജാക്കി അങ്ങോട്ട് വന്നത്.
"നീ എന്നാടാ ഇച്ചായ കോഴി മുട്ട ഇടാൻ നടക്കുന്ന പോലെ നടക്കുന്നെ??"... ജാക്കി ചോദിച്ചു.
"കോഴിമുട്ട അല്ല താറാ മുട്ട.!!"....
"ഏഹ് എവിടെ "??
"എന്റെ തലയിൽ "??
"ഏഹ് താരൻ പോകാൻ തേച്ചത് ആണോ?? ഒന്നും കാണാൻ ഇല്ലല്ലോ!!"....ജാക്കി സിവാന്റെ തലയിൽ തപ്പി കൊണ്ട് പറഞ്ഞു.
"ഡാ ജാക്കി....!!".... സിവാൻ കൊച്ചു പിള്ളേരെ പോലെ വിളിച്ച്.
"എന്നാടാ ഇച്ചായ "??
"എനിക്ക് അവളെ കാണാൻ തോന്നുന്നു!!"....
"ആരെ "??🙄
"വേറെ ആരെ എന്റെ കെട്ടിയോളെ. അവളെ അങ്ങോട്ട് കൊണ്ട് പോകേണ്ട കാര്യം എന്നാരുന്നു ഇവിടെ നിർത്തിയാൽ പോരാരുന്നോ??".... സിവാൻ പരാതി പറഞ്ഞു.
"ഹ്മ്മ് ചേട്ടത്തി ഇവിടെ നിക്കുവാരുന്നേൽ അതിന് ഈ മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങാൻ സമയം കാണില്ലാരുന്നു...!!"....
"പോടാ പട്ടി.....!!
ഡാ ജാക്കി എനിക്ക് അവളെ കാണാൻ തോന്നുന്നെടാ ഒരു വഴി പറഞ്ഞു താ!!"....
"ആ റോഡിലേക്ക് ഇറങ്ങി ചെന്നിട്ട് മേക്കലാത്തേക്കുള്ള വഴി നേരെ വിട്ടോ....!!"....
"ആഹ് കൊള്ളാം.... ഹ്മ്മ്... വാ!!"....
"ഏഹ്... എ എങ്ങോട്ട് "??😳😳😳
"മേക്കലാത്തേക്ക്!!"....
"നിനക്ക് എന്താടാ മുതു പ്രാന്തോ?? ഈ പാതിരാത്രിയിലോ?? ചേട്ടത്തി ഉറങ്ങി കാണും!!"....
"ഉറങ്ങിയെങ്കിൽ ഞാൻ വിളിച്ച് എഴുന്നേൽപ്പിച്ചോളാം... നീ വരുന്നുണ്ടോ??"
"ഞാൻ എങ്ങുമില്ല. ഇനി പാതി രാത്രി അവിടെ പോയി കേറീട്ടു വേണം എല്ലാരും കൂടെ എടുത്തിട്ട് പൊതിക്കാൻ!!"...
"നീ മര്യാദക്ക് എന്റെ കൂടെ വന്നില്ലേൽ ഓസ്ട്രേലിയയിലെ മധുരക്കനിയുടെയും, അമേരിക്കയിലെ ലില്ലിയുടെയും, അയർലന്റിലെ സോഫിയുടെയൊക്കെ കാര്യം ഞാൻ വല്യ പപ്പയോട് പറഞ്ഞു കൊടുക്കും !!".... സിവാൻ അത് പറഞ്ഞതും ജാക്കി ഒന്ന് ഞെട്ടി.
"മർമത്തിന് ചവിട്ടിയല്ലോ ഈ പട്ടി.!!"... ജാക്കി ഓർത്തു.
"ഹിഹിഹി 😁....എന്റെ കൊച്ചിന് എവിടെയാ പോകണ്ടേ?? ഞാൻ കൊണ്ട് പോകാല്ലോ... വാ ഇങ്ങോട്ട്!! അപ്പച്ചനോട് പറയല്ലേ!! ഐസ് മുട്ടായി വാങ്ങി തരാം!!".....ജാക്കി പറഞ്ഞു.
"അങ്ങനെ വഴിക്ക് വാടാ!!".... സിവാൻ പറഞ്ഞു.
അവർ രണ്ടാളും കൂടെ നേരെ മേക്കലാത്തേക്ക് വെച്ച് പിടിച്ചു.
💕💍💕💍💕💍💕💍💕💍💕💍💕
രചന :-അനു അനാമിക
ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...