ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
രചന :-അനു അനാമിക
"മിന്ന് കെട്ടാനും കൂടെ പൊറുപ്പിക്കാനും നിനക്ക് സ്വന്തം പെങ്ങളെയെ കിട്ടിയുള്ളോടാ നാറി "??..... എബി അരിശത്തിൽ ചോദിച്ചു.
"ഇളേപ്പൻ....!!"... വർക്കി ഞെട്ടലോടെ പറഞ്ഞു.
സകലതിനെയും ചുട്ട് ചാമ്പലാക്കും എന്ന പരുവത്തിൽ നിൽക്കുന്ന എബി ഇളയപ്പനെയും സ്വന്തം അപ്പനെയും മുന്നിൽ കണ്ടതും സണ്ണിയും വർക്കിയും ഞെട്ടി.
"ഇവരെങ്ങനെ ഇവിടെ "??.... വർക്കി മെല്ലെ പറഞ്ഞു.
"ആഹ് അറിയില്ലെടാ!!"..... അവൻ പേടിയോടെ പറഞ്ഞു.
"ഡാ.....ഈ കൊച്ചിനെ ഇവിടെ കൊണ്ട് വന്ന് ഇട്ട് ആരുടെ എന്നാ ഉണ്ടാക്കുവാടാ നീയൊക്കെ?? ഇതിനെ തിരക്കി എത്രപേര് പരക്കം പായുന്നുണ്ടെന്ന് നിനക്കൊക്കെ അറിയാവോഡാ നാറികളെ "??...
എബ്രഹാം അലറികൊണ്ട് കൈയിൽ ഇരുന്ന നീളൻ തോക്കിന്റെ മൂട് കൊണ്ട് അവന്മാരെ മൂന്നിനെയും തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.അദേഹത്തിന്റെ കലി തീരുന്നുണ്ടായിരുന്നില്ല.
"മോളെ വാ... എണീക്കെടി!!"... എബി ഓടി ചെന്ന് സെലിന്റെ കെട്ട് അഴിച്ച ശേഷം അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. അവൾ കരഞ്ഞു കൊണ്ട് എണീറ്റു നിന്നു.എബിക്ക് അവളുടെ കരഞ്ഞു കലങ്ങിയ മുഖവും വാടി തളർന്ന നിൽപ്പും കണ്ട് സഹിക്കാനായില്ല. അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.
"മോളെ....!!"....അയാൾ അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി.സെലിൻ ഒന്നും മനസിലാവാതെ നിന്നു.
"ആഹ്.... ആഹ്.... അപ്പ... അപ്പ.... തല്ലല്ലേ.... ആഹ്... ആഹ്... അപ്പ!!...."..... അവർ മൂന്നും വേദന കൊണ്ട് അലറി.
"കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായ സാത്താന്റെ ജന്മങ്ങള്!!".... എബ്രഹാം കലി തീരാതെ വീണ്ടും അവരെ തല്ലി കൊണ്ടിരുന്നു.സെലിൻ അത് കണ്ട് കണ്ണടച്ചു കളഞ്ഞു.അവർ ഓരോരുത്തരുടെയും ദേഹത്തായി ചുവന്ന പാടുകൾ തിണർത്തു തുടങ്ങി.വേദന കൊണ്ടവർ പുളഞ്ഞു.
"അപ്പാ വേണ്ടപ്പാ.... ആഹ്... അപ്പാ.... വേണ്ടപ്പാ.....!!തല്ലല്ലേ!!".... അവരുടെ നിലവിളി അവിടെ ഉയർന്നു.
"ഇളെപ്പ.... ഇളെപ്പാ.. ഒന്ന്.... ഒന്ന് പറ.... ഇളെപ്പ.... വേണ്ടന്ന് പറ!!".... വർക്കി കരഞ്ഞു കൊണ്ട് പറഞ്ഞു.എബി വേഗം എബ്രഹാമിന്റെ അടുത്തേക്ക് ഓടി വന്നു.
"ആഹ് ഇച്ചായ.... ഇച്ചായ.... മതി... മതി... നിർത്ത്.... നിർത്താൻ. അവന്മാര് ചത്തു പോകും!!".... എബി എബ്രഹാംമിന്റെ കൈയിൽ നിന്ന് തോക്ക് പിടിച്ചു വാങ്ങി.
"ചാവട്ടെടാ ഈ കണ്ണിൽ ചോര ഇല്ലാത്ത നായിന്റെ മക്കളൊക്കെ ചാവട്ടെ ....!!എനിക്ക് വേണ്ട ഇങ്ങനെ മൂന്നെണ്ണത്തിനെ....!!"...
എബ്രഹാം ദേഷ്യത്തോടെ പറയുന്നതിന്റെ ഇടയിലും അദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സണ്ണിയും വർക്കിയും വേദന കൊണ്ട് പുളഞ്ഞു. ടോമി വേദനക്ക് ഇടയിലും സെലിനിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല.
"ഇല്ല... സെലിൻ അവളിപ്പോ എന്റെ കൈയിൽ നിന്നും പോയാൽ പിന്നെ ഒരിക്കലും എന്റെ കൈയിൽ അവളെ കിട്ടില്ല....!! ഇല്ല ഞാൻ അവളെ ഇപ്രാവശ്യം വിട്ട് കൊടുക്കില്ല!! ആർക്കും വിട്ടു കൊടുക്കില്ല.!!"... ടോമി ഒരു ഭ്രാന്തനെ പോലെ സ്വയം പറഞ്ഞു കൊണ്ട് അവൾക്ക് അടുത്തേക്ക് ഓടി വന്നു.
"ടോമി....!!!".... സണ്ണി അലറി.എല്ലാവരും ഞെട്ടലോടെ അവനെ നോക്കി.
കുറച്ച് സമയം മുൻപ് ......
"ഇനി ഇങ്ങനെ നോക്കി ഇരിക്കണ്ട ഇച്ചായ... നമുക്ക് ഒഫീഷ്യൽ ആയിട്ട് കേസ് കൊടുക്കാം. സമയം കഴിയും തോറും കൊച്ചിന്റെ ഗതി എന്നാന്ന് ആർക്ക് അറിയാം "??... വല്യമ്മമി വല്യപപ്പയോട് പറഞ്ഞു.
"മ്മ്....അതേ വല്യപപ്പാ. എനിക്കും അതാ തോന്നണേ... വെച്ചോണ്ട് ഇരുന്നിട്ട് കാര്യമില്ല. ജിമ്മി പപ്പ പപ്പയുടെ ഫോഴ്സിനെ വെച്ചു അന്വേഷിക്കുന്നുണ്ടെങ്കിലും ഒഫീഷ്യൽ ആയി പരാതി കൊടുക്കുവാണേൽ അതല്ലേ നല്ലത്!!".... സാം അവന്റെ അഭിപ്രായം പറഞ്ഞു.
"അതേ അപ്പാ അങ്ങനെ ചെയ്യാം നമുക്ക്!!".... ജേക്കബ്ബും സാമിനെ പിന്തുണച്ചു.
"എങ്കിലിനി സമയം കളയണ്ട സിവാനോട് പറഞ്ഞ്... ബാക്കി....!!".... വല്യപപ്പാ പറഞ്ഞ് പൂർത്തി ആക്കും മുൻപ്.
"ഇച്ചായ....!!".... സൈമനും ജാക്കിയും പിള്ളേരും അലറി വിളിച്ച് കൊണ്ട് ഓടി വന്നു.
"എന്താടാ "??... സാം ആദിയോടെ ചോദിച്ചു.
"ഇച്ചായ സെലിൻ ചേട്ടത്തിയെ കൊണ്ട് പോയ ആ ചുവന്ന ഒമിനി കണ്ടുപിടിച്ചു. അത് മേക്കലാത്തെ ഡ്രൈവറുടെ മകന്റെ ഒമിനിയാ.!!"... ജാക്കി പറഞ്ഞു.
സാമും സിവാനും സാമൂവലും ഏയ്‌റയും മറ്റ് എല്ലാവരും ഞെട്ടി. വല്യപപ്പയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
"ഇതെങ്ങനെയാ നിങ്ങൾ അറിഞ്ഞേ "??.... വല്യ പപ്പാ ഗൗരവത്തിൽ ചോദിച്ചു.
"ഞങ്ങൾ രാവിലെ നടക്കാൻ ഇറങ്ങിയപ്പോ കുരിശുപള്ളി കവലയിലെ വർക്ക് ഷോപ്പിൽ ഒരു ചുവന്ന ഒമിനി കണ്ടിരുന്നു. സെലിൻ ചേട്ടത്തിയെ പിടിച്ചോണ്ട് പോയപ്പോ അവന്മാർ ഉപയോഗിച്ച ഒമിനിയുടെ ഏകദേശ രൂപം വെച്ച് ഞങ്ങൾ ഈ നാട്ടിലെ ഒമിനികളുടെ list എടുത്തു. കൂട്ടത്തിൽ മേക്കലാത്തുകാരുടെ പരിചയത്തിലോ അവരിലേക്ക് connect ചെയ്യുന്ന രീതിയിൽ ഒരു വണ്ടിയുണ്ടോ എന്നും അന്വേഷിച്ചു. അപ്പോഴാ ഈ ഒമിനി കിട്ടിയത്.!!"..... വിപിൻ പറഞ്ഞു.
"ഞങ്ങളാ വർക്ഷോപ്പിൽ കിടന്ന ഒമിനി പരിശോധിച്ചപ്പോൾ സെലിൻ ചേട്ടത്തി മേടിക്കാൻ പോയ ഡ്രസ്സ് ആ വണ്ടിയുടെ ടിക്കിയിൽ നിന്ന് കിട്ടി... അപ്പോ ഞങ്ങൾ ഉറപ്പിച്ചു ഇത് തന്നെയാ വണ്ടിയെന്ന്!"... ഡെറിക് പറഞ്ഞു.
"അപ്പോ ഇതിന്റെയൊക്കെ പുറകിൽ അവന്മാര് തന്നെയാണല്ലേ "??... സിവാൻ കലി പുരണ്ട് നിന്നു. അവന്റെ കണ്ണുകളിൽ കലിയുടെ ഉഗ്ര രൂപം തെളിഞ്ഞു. അവന്റെ മുഖം കനക്കുന്നതും ഞരമ്പ് വലിഞ്ഞു മുറുകുന്നതും എല്ലാവരും കണ്ടു.
"ടാ പിള്ളേരെ....മേക്കലാത്ത് ഇനി മുണ്ട് മടക്കി കുത്താൻ പോയിട്ട് എണീറ്റ് നിൽക്കാൻ പോലും ഒരുത്തനും ബാക്കി ഉണ്ടാവരുത്.!!"... സാം ദേഷ്യത്തിൽ പറഞ്ഞു. സാമൂവലും സൈമനും സിവാനും കലിയോടെ നിന്നു.
"പക്ഷെ,ഇച്ചായ ഇതുവരെ സണ്ണിയും ടോമിയും വർക്കിയും എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല...!!".... ജാക്കി പറഞ്ഞു.
"ഹ....അതിന് വഴിയുണ്ടെടാ.നിങ്ങൾ ആമ്പിള്ളേര് ഇനി പുറത്ത് നിന്ന് കളി കണ്ടാൽ മതി. കളത്തിൽ ഇറങ്ങേണ്ടത് ഇനി പെൺപിള്ളേരാ....!! വല്യ പെണ്ണെ... കൊച്ച് പെണ്ണെ വാടി!!".... വല്യ പപ്പാ പറഞ്ഞതും ഏയ്‌റയും റബേക്കയും ഉടുത്തിരുന്ന സാരിയുടെ തുമ്പ് എടുത്തു എളിയിൽ കുത്തി പുറത്തേക്ക് ഇറങ്ങി. കൂടെ കുരീക്കാട്ടിലെ ആമ്പിള്ളേരും അവരുടെ കസിൻസും.
"ജേക്കബ്ബേ എടുക്കെടാ വണ്ടി
മേക്കലാത്തേക്ക്....!! അവിടുത്തെ കെട്ടിലമ്മയെ ഒന്ന് മുഖം കാണിച്ചിട്ട് വരാം !!"....വല്യ പപ്പാ പറഞ്ഞതും ഏയ്‌റയും റബേക്കയും നിഗൂഢമായി ഒന്ന് ചിരിച്ചു.
@മേക്കലാത്ത്
"ഞാൻ പറഞ്ഞത് മറക്കണ്ട. കൈയിൽ കിട്ടിയാൽ കൊണ്ട് പൊക്കോണം അവളെ. ഇവിടെ എങ്ങും നിർത്തിയേക്കരുത്!!"... സാന്ദ്ര ആരോടോ ഫോണിൽ പറഞ്ഞു.
"അതൊക്കെ ഞങ്ങൾ നോക്കിക്കോളാം. അതിന്റെ ഇടയിൽ ഇനി വേറെ ആരും വരാതെ ഇരുന്നാൽ മതി."!!.... മറുതലക്കൽ ഉണ്ടാരുന്ന ആൾ പറഞ്ഞു.
"അതൊന്നും ഉണ്ടാവില്ലെന്നേ.... ആർക്കും കണ്ട് പിടിക്കാൻ പറ്റില്ല.!!".... സാന്ദ്ര ഫോണിൽ അത് പറഞ്ഞു നിന്നപ്പോൾ ആണ് കുറച്ച് കാറുകൾ മേക്കലാത്തേ ഗേറ്റ് കടന്ന് വന്നത്.
"ഇതാരാ ഇപ്പോ ഈ നേരത്ത് "??.... സാന്ദ്ര ഓർത്തു. കാർ തുറന്ന് എല്ലാവരും പുറത്തേക്ക് ഇറങ്ങി.
"കുരീക്കാട്ടിലെ കാർന്നോന്മാരും പടകളും ഉണ്ടല്ലോ... ഇതെന്നാ ഇങ്ങോട്ട്?? എല്ലാം കണ്ടുപിടിച്ചു കാണുവോ??"... സാന്ദ്ര സംശയത്തോടെ ഓർത്തു. കാർ തുറന്ന് ഏയ്‌റയും റബേക്കയും പുറത്തേക്ക് ഇറങ്ങി.
"ഈശോയെ ഇവളുമാർ എന്തിന് വന്നതാ??"... 😳സാന്ദ്ര കണ്ണ് മിഴിച്ച് നിന്നു.
വല്യപപ്പാ കാറിൽ നിന്ന് ഇറങ്ങി പിള്ളേരെ എല്ലാം നോക്കി. സാമും സാമൂവലും സൈമനും സിവാനും എല്ലാം ഒരു പടക്ക് ഒരുങ്ങി വന്ന പോലെ തന്നെ കൈ കെട്ടി കാറിൽ ചാരി നിന്നു.
"ഡാ..... മക്കളെ നിങ്ങൾ ഇവിടെ നിന്നോ ഞങ്ങൾ പോയിട്ട് വരാം.!!വാടി പിള്ളേരെ...!!"... വല്യ പപ്പാ പറഞ്ഞു. ഏയ്‌റയും റബേക്കയും സാമിനെ തിരിഞ്ഞു നോക്കി.
"പോയി കുടഞ്ഞു പൊടിച്ചിട്ട് വാടി....!!".... സാം പറഞ്ഞത് കേട്ടതും ഏയ്‌റയും റബേക്കയും വല്യ പപ്പയുടെ കൂടെ അകത്തേക്ക് നടന്നു.
"ഏഹ്.... ആരിത്....ജോയി ചേട്ടായിയോ??എന്നതാ എല്ലാരും കൂടെ "??...വല്യപപ്പയെയും പിള്ളേരെയും കണ്ടപ്പോൾ മേരി അത്ഭുദത്തോടെ ചോദിച്ചു.
"അതൊക്കെ പറയാം മേരി കൊച്ചേ. എബ്രഹാം ഇവിടില്ലേ "??... വല്യ പപ്പാ ചോദിച്ചു.
"ഇല്ല. എബി വന്നിട്ടുണ്ട് അവന്റെ കൂടെ പുറത്തേക്ക് പോയി.".... മേരി പറഞ്ഞു.
"ഇവിടുത്തെ പിള്ളേരോ "??
"അവന്മാർ ജോലിയുടെ കാര്യമായിട്ട് രണ്ട് ദിവസായി ഇവിടില്ല... എന്നതാ ചേട്ടായി "??... മേരി ചോദിച്ചു.
"ഒന്നുമില്ല മേരി. സാന്ദ്ര ഇവിടുണ്ടോ "??
"ആഹ് ഉണ്ട്. ഞാൻ വിളിക്കാം...!!"....
"വേണ്ട മേരി കൊച്ചേ....!!ടി.... പിള്ളേരെ നിങ്ങക്കല്ലേ സാന്ദ്രയെ കാണണ്ടേ?? പോയി കണ്ടേച്ചും വാ!! ഞാൻ ഒരു ചായയൊക്കെ കുടിച്ച് ഇവിടെ ഇരിക്കാം ".... വല്യപപ്പാ പറഞ്ഞപ്പോൾ ഏയ്‌റയും റബേക്കയും അദ്ദേഹത്തെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് നടന്നു.
"എന്നതാ ജോയി ചേട്ടായി കാര്യം "??... മേരി ചോദിച്ചു.
"ഓഹ്.. അത് അവർക്ക് സാന്ദ്രയോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന്. മേരി പെണ്ണ് ചെന്ന് ഒരു കാപ്പി ഇട്ടോണ്ട് വാ. വർഷം കുറെ ആയില്ലേ ഞാൻ നിന്റെ കൈയിൽ നിന്നൊരു കാപ്പി കുടിച്ചിട്ട്!!".....
"അയ്യോ ഞാൻ അത് മറന്നു. ഇപ്പോ കൊണ്ട് വരാമേ!!".... മേരി അകത്തേക്ക് ഓടി. വല്യപപ്പാ വാച്ചിൽ സമയം ഒന്ന് നോക്കി കസേരയിലേക്ക് ഇരുന്നു നിഗൂടമായി ചിരിച്ചു.
"ഇവളുമാർ എന്തിനാ ഇങ്ങോട്ട് കേറി വരുന്നേ?? എന്നെ എന്തിനാ അന്വേഷിക്കുന്നെ??"...ഒളിഞ്ഞു നിന്ന സാന്ദ്ര പേടിയോടെ ഓർത്തു.
"ഹലോ.... സാന്ദ്ര കൊച്ചമ്മ എന്താ വല്യ ചിന്തയിൽ ആണല്ലോ!!".....ഏയ്‌റ പുച്ഛത്തിൽ ചോദിച്ചു.
"അ... ആഹ്.... ഏഹ് ഇതാര് കുരീക്കാട്ടിലെ ചേച്ചിയമ്മയോ?? ആഹ് റബേക്ക ചേച്ചിയും ഉണ്ടല്ലോ!! എന്നതാ വഴി തെറ്റി വന്നതാണോ??"... സാന്ദ്ര തിരിച്ചും പുച്ഛത്തോടെ ചോദിച്ചു.
"വഴിയാണോ തെറ്റിയത് അതോ അടിയാണോ തെറ്റിയത് എന്നൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം. ഇപ്പോ പൊന്നുമോള് പറ എവിടെ സണ്ണിയും ടോമിയും വർക്കിയും!!"... റബേക്ക ചോദിച്ചു.
"അ... അ...അവര് ജോലിയുടെ ആവശ്യമൊക്കെ ആയിട്ട് out of station ആ....!!"... സാന്ദ്ര പറഞ്ഞു.
"അവന്മാരുടെ സ്റ്റേഷൻ പണ്ടേ ഔട്ട് ആണെന്ന് ഞങ്ങൾക്ക് അറിയാം. അതൊന്ന് ക്ലിയർ ആക്കി കൊടുക്കാനാ ഞങ്ങൾ വന്നത്!! അല്ലിയോടി??"... ഏയ്‌റ റബേക്കയോട് ചോദിച്ചു.
"പിന്നല്ല....!!"... റബേക്ക കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു.
"What do you mean "??... സാന്ദ്ര അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.
"മീനല്ല... ഇറച്ചി. ഞങ്ങൾ ചോദിക്കുന്നതിനു വെക്തമായി മറുപടി തന്നില്ലേൽ അടുക്കളയിൽ ഇറച്ചി അറുക്കുന്ന കത്തി കൊണ്ട് നിന്നെ ഞങ്ങൾ ഇവിടെ ഇട്ട് അറുക്കും!! ആരും ചോദിക്കാൻ പോലും വരില്ല!!...അതുകൊണ്ട് മര്യാദക്ക് പറഞ്ഞോ?? എവിടെ അവള് "??.... ഏയ്‌റ ചോദിച്ചു.
"ആര്?? ഏത് അവള് ?? എനിക്ക് അറിയില്ല....'??.... സാന്ദ്ര പറഞ്ഞു.
"കിടന്ന് പൊട്ടൻ കളിക്കല്ലേ മോളെ കെട്ടിലമ്മേ!! എവിടെടി ഞങ്ങടെ സെലിൻ കൊച്ച്?? അവന്മാർ എങ്ങോട്ടാ അവളെയും കൊണ്ട് പോയത് "??....
റബേക്ക അരിശത്തിൽ സാന്ദ്രയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ച ശേഷം കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു.
"അ... അ... എ... എനിക്ക്... എനിക്ക് അറിയില്ല!!".... സാന്ദ്ര പറഞ്ഞു.
"ചേട്ടത്തി ഇവൾക്ക് അറിയില്ലെന്ന്... പാവം മറന്ന് പോയതാവും നമുക്ക് ഒന്ന് ഓർമിപ്പിച്ചേക്കാം അല്ലേ "??... റബേക്ക ചോദിച്ചു.
"ആഹ് മറന്ന് പോയൊണ്ടാവും അങ്ങ് ഓർമിപ്പിച്ചെക്കെടി...!!"... ഏയ്‌റ പറഞ്ഞു.
റബേക്ക സാന്ദ്രയുടെ മുടിക്കത്തിൽ പിടിച്ചു കവിളിൽ രണ്ടെണ്ണം പൊട്ടിച്ചു. ഏയ്‌റ സാന്ദ്രയുടെ കഴുത്തിൽ കുത്തി പിടിച്ചു.സാന്ദ്രയുടെ കണ്ണുകൾ മിഴിഞ്ഞു പുറത്തേക്ക് വന്നു. കണ്ണുകൾ നിറഞ്ഞു ശ്വാസം മുട്ടാൻ തുടങ്ങി.റബേക്ക അവളുടെ കൈ പിന്നിലേക്ക് പിടിച്ചു തിരിച്ചതും അവൾ വേദന കൊണ്ട് പുളഞ്ഞു. ഏയ്‌റ അവളുടെ കഴുത്തിലെ പിടി മുറുക്കി.
"ഈ കൈ ഒന്ന് മുറുക്കിയാൽ അവിടം കൊണ്ട് തീർന്നു നിന്റെ ഈ ജീവിതം. നീ ഈ ജന്മം കൊണ്ട് നേടിയതൊക്കെ ഇവിടെ അവിശേഷിപ്പിച്ചു നിനക്ക് പള്ളി സെമിത്തേരിയിലേക്ക് യാത്ര പോണോ അതോ മര്യാദക്ക് സെലിൻ എവിടെയെന്നു പറയുന്നോ???".... ഏയ്‌റ ചോദിച്ചു.
"ആഹ്.... ആഹ്....!!".... വേദന കൊണ്ട് സാന്ദ്രയുടെ കണ്ണിൽ കൂടെ പൊന്നീച്ച വരെ പാറി.
"പറയെടി എവിടെ നിന്റെ കെട്ടിയോനും അനിയന്മാരും?? എങ്ങോട്ടാ അവന്മാർ സെലിനെ കൊണ്ട് പോയത്?? എന്താ അവരുടെ പ്ലാൻ "??... റബേക്ക അരിശത്തോടെ ചോദിച്ചു.
"അ... ആഹ്... എന്നെ... എന്നെ ഒന്നും ചെയ്യല്ലേ!! അവര് അവര് മൂന്നും ഈ നാട്ടിൽ തന്നെയുണ്ട്. ടോമിക്ക്... ടോമിക്ക്.....സെലിനെ കഴിഞ്ഞ കുറേനാൾ ആയിട്ട് ഇഷ്ടം ആയിരുന്നു. പലവട്ടം അവളോട് അത് പറഞ്ഞിട്ടും അവൾ അത് കേട്ടില്ല. ഞാനും സണ്ണിച്ചായനും ജർമനിയിൽ നിന്ന് വന്നപ്പോൾ ടോമിക്ക് വേണ്ടി സെലിനെ പെണ്ണ് ആലോചിച്ചു ചെന്നതാ. പക്ഷെ,മദർ അമ്മ സമ്മതിച്ചില്ല. അങ്ങനെയാ നിങടെ കുടുംബക്കാർ നടത്തുന്ന സമൂഹ വിവാഹത്തിൽ അലമ്പ് ഉണ്ടാക്കി നിങ്ങളെ നാണം കെടുത്തി സെലിനെ കെട്ടാൻ ടോമി വന്നത്. പക്ഷെ സിവാനും ...സാം ഇച്ചായനും കൂടെ ആ പ്ലാൻ പൊട്ടിച്ചപ്പോൾ ടോമിയുടെ സ്വബോധം പോലും പോയി. അവൻ സെലിനെ വേണം എന്നുള്ള വാശിയിൽ തന്നെ ആരുന്നു. നിങ്ങളെ തമ്മിൽ തല്ലിച്ച് സെലിനെ പുറത്ത് ചാടിക്കാൻ വേണ്ടിയാ സാമൂവൽ ഇച്ചായൻ നടത്തിപ്പിച്ച കല്യാണ കേസും പറഞ്ഞ് അന്ന് വന്നത്. പിന്നെ നിങ്ങളോടൊക്കെ വഴക്ക് ഇട്ട് സിവാൻ പോയത് ഓർത്ത് ടോമി സന്തോഷിച്ച് ഇരിക്കുമ്പോൾ ആരുന്നു സെലിന്റെ ആ അപകടം. അതിൽ അവളുടെ ഓർമ പോയെന്ന് അറിഞ്ഞ കൊണ്ടാ ടോമിയും ഇച്ചായനും വർക്കിയും കൂടെ ഇപ്പോ സെലിനെ തട്ടി കൊണ്ട് പോയത്. അവളെ ടോമിയെ കൊണ്ട് ഇന്ന് 12 മണി ആവുമ്പോ മിന്ന് കെട്ടിച്ച് ഇന്ന് അവരെ പറഞ്ഞ് വിടും സണ്ണിച്ചായൻ...!!അവർ മൂന്നും ഇപ്പോ എന്റെ അപ്പന്റെ പൂട്ടി കിടക്കുന്ന പഴയ റൈസ് മില്ലിൽ ഉണ്ട്. ഇന്ന് 12മണിക്കാ കെട്ട്. എനിക്ക് ഇത്രേ അറിയൂ "....സാന്ദ്ര വിറയലോടെ പറഞ്ഞ് നിർത്തി. ഏയ്‌റയും റബേക്കയും പരസ്പരം നോക്കി.
"മിടുക്കി... ഇങ്ങനെ മണി മണി പോലെ ഉത്തരം പറയണം!!!".... റബേക്ക അതും പറഞ്ഞു കൊണ്ട് സാന്ദ്രയുടെ കവിളിൽ കുത്തി പിടിച്ച് പിന്നോട്ട് തള്ളി.
"ഇതിനെ ഇങ്ങനെ ഇവിടെ വെച്ചിട്ട് പോകണ്ടടി. അങ്ങനെ പോയാൽ അവന്മാര് മുങ്ങും. അതുകൊണ്ട് പൊക്കെടി ഇവളെ!!".... ഏയ്‌റ പറഞ്ഞതും റബേക്ക സാന്ദ്രയെ പിടിച്ച് വലിച്ച് കൊണ്ട് പുറത്തേക്ക് നടന്നു.
"എന്നെ വിട്... ആഹ്... വിട്....എന്നെ...!!"... സാന്ദ്ര വേദന കൊണ്ട് പിടഞ്ഞ്.
"മിണ്ടരുത്.... വാ തുറന്നാൽ നിന്റെ വായിൽ ഞാൻ ആസിഡ് ഒഴിച്ച് തരും!!എന്നെ അറിയാല്ലോ നിനക്ക്??"... റബേക്ക പറഞ്ഞതും സാന്ദ്ര silent ആയി.
"അയ്യോ... ഇതെന്നാ?? ഇവളെ എവിടെ കൊണ്ട് പോകുവാ "??.. മേരി ആദിയോടെ ചോദിച്ചു.
"ഇവളെ കൊണ്ട് ഞങ്ങൾക്ക് ചെറിയൊരു ആവശ്യം ഉണ്ട് മേരി മമ്മി. അത് കഴിഞ്ഞ് ഇങ്ങ് വിട്ടേക്കാം...!!വല്യപപ്പാ നമുക്ക് ഇവളുടെ അപ്പന്റെ ആ റൈസ് മില്ലിലേക്ക് എത്രയും വേഗം പോണം....!!"...ഏയ്‌റ പറഞ്ഞു.
"എന്താടി മോളെ കാര്യം "??.. വല്യപപ്പ ചോദിച്ചു.
"ഇന്ന് 12മണിക്ക് ടോമി ബലമായി സെലിന്റെ കഴുത്തിൽ മിന്ന് കെട്ടുമെന്ന ഇവൾ പറഞ്ഞത്. നമുക്ക് എത്രയും വേഗം പോണം!!".... റബേക്ക പറഞ്ഞത് കേട്ട് സിവാൻ ഞെട്ടി.
"ഇനി ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല ആ നാറിയെ ഞാൻ!!"... സിവാൻ ദേഷ്യത്തിൽ പറഞ്ഞു.
"മേരി മമ്മി... ആൺമക്കളുടെ എണ്ണം കുറയാതിരിക്കാൻ കർത്താവിനോട് മുട്ടിപ്പായി പ്രാർഥിച്ചോ!!ഇപ്രാവശ്യം വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ഞങ്ങൾ "...ഏയ്‌റ പറഞ്ഞു.
"വണ്ടി എടുക്കെടാ പിള്ളേരെ!!"... വല്യ പപ്പാ പറഞ്ഞു.മേരി ആദിയോടെ നെഞ്ചിൽ കൈ വെച്ചു പോയി.
നിമിഷങ്ങൾക്ക് ശേഷം.....
"ടോമി....!!!"... സണ്ണി അലറി. സെലിന്റെ അടുത്തേക്ക് ഓടി അടുത്ത ടോമിയുടെ നെഞ്ചിൽ കാൽ കൊണ്ട് ആഞ്ഞു ചവിട്ടി തെറിപ്പിച്ചു സിവാൻ. എന്നിട്ട് ടോമിയുടെ പിന്നിൽ കൂടെ ചെന്ന് അവനെ അടിച്ചിട്ടു.
"ഡാ നീ എന്റെ അനിയനെ തൊടുവോട??"... സണ്ണി സിവാന് നേരെ ചെന്നതും സാം മുന്നിൽ കേറി നിന്നു.
"എന്റെ ചെറുക്കനെ തൊട്ടാൽ നിന്റെ അടിയാഥാരം കലക്കും ഞാൻ... പന്നി!!".... മുണ്ട് മടക്കി കുത്തി കൊണ്ട് സാം പറഞ്ഞു.
"എങ്കിൽ ഒന്ന് കലക്കെടാ!!"... സണ്ണി പറഞ്ഞു. സാം അവന്റെ കൈ രണ്ടും പിന്നിലേക്ക് ആക്കി നടുവ് നോക്കി ചവിട്ടി ഒടിച്ചു.
"ആഹ്.....!!".... വേദന കൊണ്ടവൻ അലറി.
"നിനക്കൊക്കെ തൊട്ട് കളിക്കാൻ കുരീക്കാട്ടിലെ പെണ്ണിനെയെ കിട്ടിയുള്ളൂ അല്ലെടാ നാറി??".... സൈമനും സാമൂവലും കൂടെ വർക്കിയെ എടുത്ത് അമ്മാനമാടി. അവർക്ക് നാലുപേർക്കും നേരെ ചീറി പാഞ്ഞു വന്ന ഗുണ്ടകളെ കുരീക്കാട്ടിലെ കസിൻ പിള്ളേര് അടിച്ചൊടിച്ചു.
ഇരു കൂട്ടരും തമ്മിലുള്ള കൂട്ടയടി കണ്ടിട്ടും അപ്പന്മാർ എല്ലാം കയ്യും കെട്ടി ഇത് നോക്കി നിന്നു. കുറച്ച് സമയം കഴിഞ്ഞതും അടി അതിന്റെ ഉച്ച സ്ഥായിയിൽ എത്തിയപ്പോൾ ചോര പൊടിഞ്ഞു തുടങ്ങി. സർജിക്കൽ ബ്ലേഡ് മുതൽ കത്തി വരെ ഉള്ള സാധനങ്ങൾ പുറത്തേക്ക് ഇറങ്ങി തുടങ്ങിയതോടെ കാര്യങ്ങൾ കൈ വിട്ട് പോകാൻ തുടങ്ങി.
"ഇച്ചായ കാര്യങ്ങൾ കൈ വിട്ട് പോകുവാ... എന്തേലും ചെയ്യ്!! ഇല്ലേൽ എല്ലാം കൂടെ ചത്തു മലച്ചു തീരും."... ജിമ്മി പപ്പാ വല്യപപ്പയോട് പറഞ്ഞു.
"ജോണി പൊട്ടിക്കെടാ ഒരു വെടി!!".... വല്യപപ്പാ പറഞ്ഞതും ഇളേപ്പൻ വെടി പൊട്ടിച്ചു.
വെടിയൊച്ചയുടെ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സെലിൻ സിവാനെ നോക്കി.
"ഇച്ചായ!!".... അവൾ അലറി വിളിച്ചു.
"സെലിനെ....!!".... സിവാൻ അടുത്തേക്ക് വരാൻ പോയതും ടോമി അവളെ പിന്നിൽ നിന്ന് കേറി പിടിച്ചു. അവളുടെ കഴുത്തിൽ കത്തി വെച്ചു.
"ആരേലും അടുത്ത് വന്നാൽ ഇവളെ ഞാൻ കൊല്ലും. എന്നിട്ട് ഞാനും ചാവും. സിവാനെ അടുത്ത് വരരുത് നീ...!!".... ടോമി ഒരു ഭ്രാന്തനെ പോലെ പറഞ്ഞു.
സാമും സണ്ണിയും സമൂവലും ഏയ്‌റയും റബേക്കയും അവിടെ ഉള്ളവർ എല്ലാവരും പേടിയോടെ അവനെ നോക്കി.
"ഇച്ചായ വേണ്ട!!"... വർക്കി പറഞ്ഞു.
"പോടാ....!! സിവാനെ...... നീ ഇവളെ കണ്ടിട്ട് കുറച്ച് നാൾ ആവുന്നേ ഉള്ളു. ഞാൻ ഇവളെ ഉള്ളിൽ ഇട്ടോണ്ട് നടക്കാൻ തുടങ്ങിയിട്ട് അതിലും കൂടുതൽ ആയി. ശരിയാ എന്നെപോലെ ഒരു താന്തോന്നിക്ക് ഇവളെ പോലൊരു പെണ്ണിനെ കെട്ടാൻ ഒരു യോഗ്യതയും ഇല്ല. പക്ഷെ, ഇവളെ ടോമി ആത്മാർഥമായി സ്നേഹിച്ചതാ. എനിക്ക് വേണം ഇവളെ. വിട്ട് തരില്ല ഒരുത്തനും ഞാൻ!!".....ടോമി ഒരു വട്ടനെ പോലെ പറഞ്ഞു.
"ടോമി നീ കത്തി മാറ്റ്!!"... എബ്രഹാം പറഞ്ഞു.
"അപ്പച്ച വേണ്ട അടുത്ത് വരണ്ട. ഞാൻ വിടില്ല ഇവളെ. അടുത്ത് വന്നാൽ കൊന്ന് കളയും ഞാൻ!!".... ടോമി പറഞ്ഞു.
"ടോമി നിനക്ക് സ്വന്തം പെങ്ങളെ കഴുത്ത് അറുത്തു കൊല്ലാൻ കൈ വിറക്കില്ലെങ്കിൽ കൊല്ലെടാ നായെ നീ അവളെ....!!".... വല്യപപ്പാ പറഞ്ഞത് കേട്ട് ടോമി ഞെട്ടി.
ടോമി മാത്രമല്ല സാം, സാമൂവൽ , ഏയ്‌റ,റബേക്ക, സൈമൺ ജേക്കബ് , സിവാൻ, സെലിൻ,സണ്ണി, വർക്കി, സാന്ദ്ര എല്ലാവരും ഞെട്ടി.
"ദേ.... ആവശ്യം ഇല്ലാത്തത് പറയരുത്!!".... ടോമി അൽപ്പം ഞെട്ടലോടെയും വിറയലോടെയും പറഞ്ഞു.
"ആവശ്യം ഇല്ലാത്തത് ഒന്നും അവൻ പറഞ്ഞില്ല. അവള് മേക്കലാത്തെ ചോര തന്നെയാ. നിന്റെയൊക്കെ പെങ്ങള് തന്നെയാ അവള്!! അവളെ കൊല്ലാൻ നിന്റെ കൈ വിറക്കില്ലെങ്കിൽ കൊല്ലെടാ നീ അവളെ!!".... എബ്രഹാം പറഞ്ഞത് കേട്ട് എല്ലാവരും സെലിനെ നോക്കി. അവളും ഒന്നും മനസിലാവാതെ ഞെട്ടി നിന്നു.
"അ...അപ്പച്ച.... അപ്പച്ചൻ... അപ്പച്ചൻ എന്താ ഈ പറയുന്നേ "??... സണ്ണി ഞെട്ടലോടെ ചോദിച്ചു.
"സത്യം. മേക്കലാത്തെ ചോരയാ ഇവൾ. മേക്കലാത്തെ എബ്രഹാംമിന്റെയും എബിയുടെയും ഒരേയൊരു പെങ്ങൾ ആയ ക്ലാരയുടെ മകളാണ് ഇവൾ സെലിൻ.... സെലിൻ തോമസ്!!"...
എബ്രഹാം പറഞ്ഞത് കേട്ട് സണ്ണിയും ടോമിയും വർക്കിയും സെലിനും സാന്ദ്രയും ഞെട്ടി. വല്യപപ്പയുടെ മുഖത്തൊരു വിജയചിരി തിളങ്ങി.
"അ... ആഹ്...അപ്പോ അപ്പച്ചൻ പറഞ്ഞു വരുന്നത് ഞങ്ങടെ ക്ലാര ആന്റിടെ....!!മേക്കലാത്തെ സർവ സ്വത്തിന്റെയും അവകാശി "??... വർക്കി വിറയലോടെ ചോദിച്ചു.
"അതേ... ഇവൾ തന്നെയാണ് എല്ലാത്തിന്റെയും അവകാശി!!".... എബി അത് പറഞ്ഞതും സാന്ദ്ര ഞെട്ടലോടെ സെലിനെ നോക്കി.
"ഇളെപ്പ നിങ്ങളൊക്കെ എന്താ ഈ പറയുന്നേ?? വല്ലടിത്തും നിന്ന് വലിഞ്ഞു കേറി വന്നവൾ എങ്ങനെ നമ്മടെ കുടുംബത്തിലെ ആവും "??... സാന്ദ്ര ദേഷ്യത്തോടെ ചോദിച്ചു.
"ച്ചി.... നിർത്തേടി. ഇനി ഒരക്ഷരം മിണ്ടി പോകരുത്. അങ്ങനെ വലിഞ്ഞു കേറി വന്നവൾ ഒന്നുമല്ല ഇവള്. ഇവള് ഞങ്ങടെ ചോരയാ!!".... എബ്രഹാം പറഞ്ഞു.
"അത് അപ്പന്മാർ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ?? ഇവള് ക്ലാര ആന്റിയുടെ മോളാണെന്ന് ഉള്ളതിന് എന്ത് തെളിവാ നിങ്ങടെ കൈയിൽ ഉള്ളത്??"... വർക്കി ചോദിച്ചു. സെലിൻ അപ്പോഴും കരയുകയായിരുന്നു.
"നിന്നെയൊന്നും അത് ബോധിപ്പിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ഞങ്ങടെ ക്ലാരയുടെ മുഖം പച്ച കുത്തിയ പോലെ ഇവൾക്ക് കിട്ടിയിട്ടുണ്ട്. അതിലും വലിയ തെളിവൊന്നും ഞങ്ങൾക്ക് വേണ്ട....!!"... എബി പറഞ്ഞു.
"ഇനി തെളിവ് വേണേൽ കഥ ഞാൻ പറഞ്ഞു തരാം.!!"... വല്യപപ്പാ പറഞ്ഞത് കേട്ട് എല്ലാവരും അദ്ദേഹത്തെ നോക്കി.
(ബോംബ് പൊട്ടിക്കേണ്ടത് മൂട്ടിൽ ഇട്ടല്ല നെഞ്ചത്ത് ഇട്ടാ. ഓർമ്മയുണ്ടോ 🫣)
ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...