Happy Wedding തുടർക്കഥ ഭാഗം Part 43 വായിക്കൂ...

Valappottukal



ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

രചന :-അനു അനാമിക

Part 43
സാമും, സാമൂവലും, സൈമനും സിവാനും കൂടെ മേക്കലാത്തേക്ക് പുറപ്പെട്ടു.
പതിവില്ലാതെ കാറുകൾ മേക്കലാത്തേക്ക് കേറി വരുന്ന കണ്ട് മേരിയും സാന്ദ്രയും ഇറങ്ങി വന്നു. കാർ തുറന്ന് സാമും അനിയന്മാരും ഇറങ്ങി.

"കുരീക്കാട്ടിൽ അപ്പോ തീ പിടിച്ചു തുടങ്ങി. ഇനി അതിൽ മണ്ണെണ്ണ ഞാൻ ഒഴിച്ച് കൊടുക്കണം!!"... സാന്ദ്ര മനസ്സിൽ ഓർത്തു.

"ആഹ്...എന്നതാ.... എന്നാ.....സാമേ എല്ലാരും കൂടെ "??... മേരി ചോദിച്ചു.

"മേരി ആന്റി എബ്രഹാം സാർ എവിടെ "??... സാം ചോദിച്ചു.

"ഇവിടില്ല തൃശൂർക്ക് പോയേക്കുവാ. ഇന്ന് എത്തുവാരിക്കും.!!".... മേരി പറഞ്ഞു.

"കർത്താവേ ഭൂതം ഇന്ന് കെട്ടി എടുക്കുവോ??".... സാന്ദ്ര ഞെട്ടലോടെ ഓർത്തു.

"നിങ്ങൾ എല്ലാവരും കൂടെ എന്താ?? ഇപ്പോ ഇങ്ങനെ ഒരു വരവ് "??... മേരി ചോദിച്ചു.

"ഏയ് ഒന്നുമില്ല. അവന്മാർ ഇവിടില്ലേ "??.... സാമൂവൽ ചോദിച്ചു.

"ആഹ്.... ഇന്നലെ വരെ ഉണ്ടാരുന്നു എല്ലാവരും. വർക്കി ഇപ്പോ പുറത്ത് പോയെ ഉള്ളു. സണ്ണി തിരുവനന്തപുരത്തു ഒരു ഫ്രണ്ടിനെ കാണാൻ പോയി. പിന്നെ ടോമി ചെന്നൈ വരെ പോയി ഒരു കൂട്ടുകാരന്റെ കല്യാണത്തിന്!!".... മേരി പറഞ്ഞു.

"ഹ്മ്മ് ... എങ്കിൽ ശരി മേരി ആന്റി!!"... എന്ന് പറഞ്ഞവർ പോകാൻ തുടങ്ങിയതും ഒരു കാർ അവിടേക്ക് വന്നു.അത് സണ്ണിയുടെയൊക്കെ പപ്പ ആരുന്നു.

"ഓഹ് എത്തിയോ കാലൻ??"... സാന്ദ്ര ദേഷ്യത്തോടെ ഓർത്തു.

"ഇതെന്നാ എല്ലാവരും കൂടെ "??... കാർ തുറന്ന് ഇറങ്ങിയതും അയാൾ അത്ഭുതത്തോടെ ചോദിച്ചു.

"ഇവര് ഇച്ചായനെ അന്വേഷിച്ച് വന്നതാ!!"...മേരി പറഞ്ഞു.

"എന്നെയോ?? എന്നതാ സാമേ കാര്യം "??... അയാൾ ചോദിച്ചു.

"സാർ....ഞങ്ങടെ സെലിനെ കാണുന്നില്ല. സിവാന്റെ കൂടെ പുറത്ത് പോയതാ ഡ്രസ്സ്‌ തയ്ക്കാൻ കൊടുക്കാൻ. പിന്നെ ആളെ കാണാൻ ഇല്ല. Cctv നോക്കിയപ്പോൾ ഒരു ഒമിനി വാനിൽ കൊച്ചിനെ പിടിച്ചോണ്ട് പോകുന്നതാ കണ്ടത്!!"... സാം പറഞ്ഞു.

"അ... അപ്പോ നിങ്ങള് പറയുന്നേ ആ കൊച്ച്!!".... അയാൾ ഞെട്ടലോടെ ചോദിച്ചു.

"കാണാത്തെ ആയിട്ടിപ്പോ 3മണിക്കൂർ ആയി!!".... സൈമൺ പറഞ്ഞു. അയാൾ സിവാന്റെ കരഞ്ഞ മുഖത്തേക്ക് നോക്കി.

"നേരത്തെയും ഒരു attempt ഇതുപോലെ ഉണ്ടായപ്പോ സാർ അല്ലേ help ചെയ്തേ?? അപ്പോ അവരാണോ എന്നൊരു സംശയം. അതുകൊണ്ട് സാറിനോട് അന്നത്തെ കാര്യങ്ങൾ ഒന്ന് ചോദിക്കാൻ വന്നതാ!!".... സൈമൺ പറഞ്ഞു.

"അന്ന് എനിക്ക് അറിയുന്നതൊക്കെ ഞാൻ പറഞ്ഞില്ലേ!! അതിൽ കൂടുതൽ ഒന്നും അറിയില്ല സൈമ !!"... അയാൾ പറഞ്ഞു.

"ശരി സാർ... എങ്കിൽ ഞങ്ങൾ ഇറങ്ങുവാ!!"...സാമൂവൽ പറഞ്ഞു.

"നിങ്ങള് വിഷമിക്കണ്ട ഞാനും എന്റെ വഴിക്ക് അന്വേഷിക്കാം!!"... അയാൾ പറഞ്ഞു.

"Thank you sir "..... സിവാൻ വേദനയോടെ പറഞ്ഞു.
അവർ നാലും തിരികെ പോയി.

"ഈശ്വര കൊച്ച് എവിടെ പോയി??".... എബ്രഹാം പേടിയോടെ ഓർത്തു.

"അപ്പച്ചൻ എന്തിനാ ആ പെണ്ണിനെ അന്വേഷിക്കാം എന്നൊക്കെ പറഞ്ഞത്??വല്ലിടത്തും നിന്ന് വന്ന തെണ്ടികളെ എന്തിനാ നമ്മൾ അന്വേഷിക്കുന്നെ??"... സാന്ദ്ര ചോദിച്ചു.

"ടി.... മിണ്ടാതെ നാവ് അടക്കി വെച്ചോണം. ആ കൊച്ചിനെ കണ്ട് പിടിക്കേണ്ടത് ഇപ്പോ എന്റെ കൂടെ ആവശ്യാ.മേരി പെണ്ണെ എബി നാളെ രാവിലെ കുവൈറ്റിൽ നിന്ന് എത്തും.".... എബ്രഹാം പറഞ്ഞു.

"ഏഹ് എബിച്ചനോ?? ഇതെന്നാ പെട്ടെന്ന്??"....മേരി ഞെട്ടലോടെ ചോദിച്ചു.

"ചില കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ട്!!".... എബ്രഹാം സാൻഡ്രയെ നോക്കി അതും പറഞ്ഞു അകത്തേക്ക് പോയി.

"കർത്താവേ.....ഇളേപ്പൻ വരുന്നുണ്ടേൽ അത് വെറുതെ ആവില്ലല്ലോ!! എന്തോ കാര്യമായിട്ട് നടക്കാൻ പോകുവാ... ഉറപ്പാ!!ഇങ്ങേര് സർപ്പം ആണേൽ അങ്ങേരു വിഷ സർപ്പാ.... എന്താണാവോ ഉണ്ടാവാൻ പോണേ.".... സാന്ദ്ര പേടിയോടെ ഓർത്തു.

ഇതേ സമയം

"കർത്താവേ ഞാനിപ്പോ എങ്ങനെയാ ഇവിടുന്ന് ഒന്ന് രക്ഷപ്പെടുക?? ഇച്ചായനോക്കെ എന്നെ അന്വേഷിച്ച് ഇപ്പോ ആദി പിടിക്കുവാരിക്കും!!"... സെലിൻ വേദനയോടെ ഓർത്തു.

"ഡാ... സാന്ദ്ര വിളിച്ചിരുന്നു.കുരീക്കാട്ടിൽ ഇപ്പോ തീ പുകയുവാണെന്ന കേട്ടത്!! എല്ലാവരും കൂടെ നമ്മടെ അപ്പന്റെ അടുത്ത് ചെന്നാരുന്നു എന്ന്!!"... സണ്ണി പറഞ്ഞു.

"പുകയാതെ ഇരിക്കുവോ?? ഇളമുറ തമ്പുരാന്റെ പെണ്ണല്ലേ ഇവിടെ ഇരിക്കുന്നെ!!".... വർക്കി സെലിനെ നോക്കി പറഞ്ഞു.അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.

"ഹ... ടോമി നാളെ കെട്ട് കഴിഞ്ഞാൽ ഉടനെ നിങ്ങൾ ഇവിടുന്ന് വിട്ടോണം. പിന്നെ ഈ നമ്പറിൽ നിന്ന് മാത്രേ ഞങ്ങളെ contact ചെയ്യാവൂ!! ഇത് പുതിയ നമ്പറാ. ഞങ്ങളും വേറെ നമ്പർ എടുത്തിട്ട് നിന്നെ വിളിച്ചോളാം...!!"... സണ്ണി പറഞ്ഞു.

"ആഹ് ശരി ഇച്ചായ!!"....

"എങ്കിൽ ടോമിച്ചായൻ പോയി റസ്റ്റ്‌ ചെയ്തോ... നാളെ കെട്ട് അല്ലേ "??... വർക്കി പറഞ്ഞു.

"കെട്ട് എല്ലാം ഒരു വശത്തു നടക്കുമെടാ.ഇത് അടിച്ചുപൊളിക്കാൻ ഉള്ള സമയാടാ ...!!!"... ടോമി സന്തോഷത്തോടെ പറഞ്ഞു.

"അതേ ഒരു വെടിക്ക് രണ്ട് പക്ഷി!!".... അവർ മദ്യം നിറച്ച ഗ്ലാസുകൾ കൂട്ടി മുട്ടിച്ചു കൊണ്ട് പറഞ്ഞു.

ശേഷം അവർ അവരുടേതായ ആഘോഷത്തിലേക്ക് ഇറങ്ങി. സെലിന്റെ മുന്നിൽ വെച്ച് കള്ള് കുടിച്ച് ആടി പാടി അവർ മൂന്നും നടന്നു. ടോമി ഇടയ്ക്കിടെ നോക്കുന്ന വഷളൻ നോട്ടം അത് സെലിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

"സെലിൻ മോളെ നമ്മുടെ മിന്ന് കെട്ടാട്ടോ നാളെ. എന്റെ മോള് ഇപ്പോ സുഖായി ഉറങ്ങിക്കോ!!"..... ടോമി അതും പറഞ്ഞ് അവൻ വലിച്ച സിഗരറ്റിന്റെ പുക ഊതി അവളുടെ മുഖത്തിന്‌ നേരെ വിട്ടു. സെലിൻ മുഖം ചുളിച്ചു കളഞ്ഞു. അവൻ ബോധം ഇല്ലാതെ പുറത്തേക്ക് വേച്ചു വേച്ചു നടന്നു.

"ഇല്ല.... എന്ത് വന്നാലും ശരി ഇവന്റെയോന്നും മുന്നിൽ ഞാൻ തോറ്റു കൊടുക്കില്ല. കുരീക്കാട്ടിലെ സിവാന്റെ പെണ്ണാ ഞാൻ.....!!അത് ഞാൻ മരിക്കും വരെ അങ്ങനെ തന്നെ ആരിക്കും.എന്റെ ഇച്ചായന്റെ മിന്ന് അല്ലാതെ വേറേ ഒരുത്തന്റെ മിന്നും എന്റെ കഴുത്തിൽ കേറാൻ ഞാൻ സമ്മതിക്കില്ല!!".... സെലിൻ മനസ്സിൽ തീരുമാനിച്ചു.

@കുരീക്കാട്

കുറേനേരത്തെ അന്വേഷണത്തിന് ഒടുവിൽ സെലിനെ കുറിച് ഒരു വിവരവും കിട്ടാതെ എല്ലാവരും തിരികെ വീട്ടിലേക്ക് വന്നു. കുറച്ച് മണിക്കൂർ കൊണ്ട് തന്നെ കല്യാണ വീട് മരണവീടിനു തുല്യമായി മാറിയിരുന്നു.

"എന്തായി ഇച്ചായ കൊച്ച് എവിടെ "??... ഏയ്‌റ ഓടി വന്നു സാമിനോട് ചോദിച്ചു.

"കണ്ട് കിട്ടിയില്ലെടി....!!"... സാം വേദനയോടെ പറഞ്ഞു.

"കർത്താവെ എന്റെ സെലിൻ?? അതിന് മാത്രം എന്നാ കർത്താവേ ഇങ്ങനെ ഒരു വിധി??"... റീന കരഞ്ഞു കൊണ്ട് ചോദിച്ചു.

സൈമന്റെ കണ്ണ് നിറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു.എല്ലാവരും ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു. ഒടുവിൽ കണ്ണീർ തുടച്ചു കൊണ്ട് ഏയ്‌റ എണീറ്റത് കണ്ടതും എല്ലാവരും അവളെ തന്നെ നോക്കി.

"ഇച്ചായ....!!".... ഇടിമുഴക്കം പോലുള്ള ആ വിളി കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. സാം അവളുടെ മുഖത്തേക്ക് നോക്കി.

"ഞാൻ ഇതുവരെ ഒന്നിന്റെ പേരിലും ഇച്ചായനോട് വാശി പിടിച്ചിട്ടില്ല. പക്ഷെ ആദ്യായി വാശിപിടിക്കുവാ!! സെലിന്റെയും സിവാന്റെയും കെട്ടിന് മുൻപ് സെലിൻ ഒരു പോറൽ പോലും ഇല്ലാതെ ഇവിടെ എത്തിയിരിക്കണം.നമ്മൾ നിശ്ചയിച്ച പ്രകാരം ചടങ്ങുകൾ നടന്നിരിക്കണം. ഇല്ലങ്കിൽ ഈ ഏയ്‌റ പിന്നെ കുരീക്കാട്ടിൽ ഉണ്ടാവില്ല!!"... ഏയ്‌റ അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി. എല്ലാവരും പകപ്പോടെയും വേദനയോടെയും അവളെ നോക്കി.

"സിവാനെ... നീ ചെല്ല് പോയി കിടന്നോ...!!".... സാമൂവൽ പറഞ്ഞു. അവൻ കരഞ്ഞു കൊണ്ട് ഒന്ന് അവനെ നോക്കി. യാന്ത്രികമായി മുറിയിലേക്ക് നടന്നു.

"എല്ലാം എന്റെ തെറ്റാ.... ഒറ്റക്ക് വിടാൻ പാടില്ലാരുന്നു അവളെ!!".... അവൻ വിങ്ങി പൊട്ടി.

@room.....

വാതിൽ തുറന്നതും ഓരോ മുക്കിലും മൂലയിലും പോലും സെലിൻ നിറഞ്ഞു നിൽക്കുന്നതായി സിവാന് തോന്നി.ആ മുറി നിറയെ അവളുടെ ഗന്ധം ഉള്ളത് പോലെ. അവന്റെ നെഞ്ച് നീറി.

"സെലിൻ... എവിടാ സെലിൻ നീ?? എന്നെ തനിച്ചാക്കി വീണ്ടും നീ എവിടെക്കാ മോളെ പോയെ "??.... സിവാൻ പൊട്ടിക്കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് തളർന്ന് വീണു.

അടുത്ത ദിവസം

"സാർ അവരെ  ട്രാക്ക് ചെയ്തിട്ടുണ്ട് ...!!".... ആരോ എബ്രഹാംമിനോട് ഫോണിൽ കൂടെ പറഞ്ഞു.

"മ്മ് ഇനി എല്ലാം ഞാൻ നോക്കിക്കോളാം!!"... എബ്രഹാം ഫോണിൽ പറഞ്ഞു.

"ഇച്ചായ ദേ എബി എത്തി...!!"... മേരി വന്നു പറഞ്ഞു.

"മ്മ്...."!!...എബ്രഹാം പുറത്തേക്ക് ഇറങ്ങി ചെന്നു. കാറിൽ നിന്നും ബാഗും എടുത്ത് കറുത്ത കോട്ടും സൂട്ടും ധരിച്ച 55 വയസ്സിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ നടന്നു വന്നു. അതാണ് എബി സ്റ്റീഫൻ. എബ്രഹാം സാറിന്റെ അനിയൻ. ചേട്ടൻ തീ എങ്കിൽ അനിയൻ കാട്ട് തീ ആണ്. കുടുംബത്തോടൊപ്പം കുവൈത്തിൽ ആണ്. കാരിരുമ്പിന്റെ ബലവും കാട്ട് കൊമ്പന്റെ ശക്തിയുമുള്ള മേക്കലാത്തെ വലിയ ശക്തി. എബ്രഹാംമിനെക്കാൾ ശൗര്യവും വാശിയുമുള്ള കറ തീർന്ന സ്വർണ കച്ചവടക്കാരൻ. ആരെയും ഒരു നോട്ടം കൊണ്ട് വിറപ്പിച്ചു നിർത്താൻ കഴിയുന്ന കൂർമ ബുദ്ധിക്കാരൻ. എബ്രഹാംമിന് എന്നും പ്രിയപ്പെട്ടവൻ. മറ്റൊരാൾക്കും.

"ഇച്ചായ.... !!"... എബി വിളിച്ചു.

"മ്മ്.....!!".... എബ്രഹാം ഗൗരവത്തിൽ മൂളി കൊണ്ട് ചുവരിൽ വെച്ചിരുന്ന തോക്ക് കൈയിൽ എടുത്തു.മേരി ആകെ ഞെട്ടി.

"ഇച്ചായ....!!".... അവർ ഞെട്ടലോടെ വിളിച്ചു.എബിയും എബ്രഹാംമിനെ സംശയത്തോടെ നോക്കി.

"എന്നതാ ഇച്ചായ ഉണ്ടായേ "??....

"പറഞ്ഞു നിൽക്കാനുള്ള സമയമില്ല ഇറങ്ങു നീ...!!".... എബ്രഹാം ഗൗരവത്തിൽ പറഞ്ഞതും അവർ പുറത്തേക്ക് ഇറങ്ങി.

ഇതേ സമയം

"ഹ....ടോമിച്ചായന്റെ സുന്ദരി കുട്ടി ഉറങ്ങുവാണോ?? സെലിൻ മോളെ... എണീക്ക് മോളെ!!""... ടോമി അവളെ തട്ടി വിളിച്ചു.

"ആഹ്...!!"... ടോമിയൊക്കെ കസേരയിൽ കെട്ടി ഇട്ടിരിക്കുവാണ് സെലിനെ.അവൾ മെല്ലെ കണ്ണ് തുറന്നു.

"ആഹ് വാ മോളെ!!സമയമായി!!"....

"എ....എന്തിന് "?? 😳

"നമ്മടെ കെട്ട് അല്ലേ "??...

"ഏഹ്??കെട്ടോ???ഒന്ന് പോടോ... മാറി നിക്ക് അങ്ങോട്ട് !!"...

"ഹ.....എന്താ മോളെ ഇത്?? ഒരു ഭർത്താവിനോട് ഇങ്ങനെ ആണോ പറയണ്ടേ "??

"ച്ചി....പോടോ... എന്റെ കഴുത്തിൽ ഒരൊറ്റ മിന്നെ ഉള്ളു. കുരീക്കാട്ടിലെ സിവാന്റെ മിന്ന്... കണ്ണിൽ കണ്ടവന്മാരുടെ ഭാര്യ ആവാൻ ഈ സെലിനെ കിട്ടില്ല!!"..... സെലിൻ ദേഷ്യത്തിൽ പറഞ്ഞു.

അത് കേട്ടതും സണ്ണിയും ടോമിയും വർക്കിയും ഞെട്ടി.

"നീ... നീ എന്താ പറഞ്ഞെ?? അപ്പോ നിന്റെ ഓർമ "??.... സണ്ണി ചോദിച്ചു.😳

"എന്റെ ഓർമയും പോയില്ല ഒരു തേങ്ങയും പോയിട്ടില്ല.എന്റെ തലക്ക് നല്ല വെളിവും ഉണ്ട്. ആ വെളിവോട് കൂടെ പറയുവാ. നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല. ഇനിയൊരു നൂറു ജന്മം ഉണ്ടെങ്കിലും ശരി സെലിൻ കുരീക്കാട്ടിലെ സിവാന്റെ മാത്രം ആയിരിക്കും..... നീ എന്നല്ല നിന്റെ അപ്പുറത്തവൻ വിചാരിച്ചാലും ശരി എന്റെ മേൽ ഒന്ന് തൊടാൻ പോലും ഞാൻ സമ്മതിക്കില്ല....!!".... സെലിൻ വീറോടെ പറഞ്ഞു.

"എന്ത് പറഞ്ഞെടി നീ??എങ്കിൽ നീ കേട്ടോ ഇന്ന് മുതൽ നീ എന്റെ ഭാര്യയാ... കെട്ടി കൂടെ പൊറുപ്പിക്കും നിന്നെ ഞാൻ!!"...

"എങ്കിൽ അന്ന് എന്റെ ശവം താൻ കാണും!! എനിക്ക് എന്തേലും പറ്റി എന്ന് എന്റെ ഇച്ചായൻ അറിഞ്ഞാൽ കൊണ്ട് കുഴിച്ചു മൂടാൻ പോലും മേക്കലാത്തുകാർക്ക് ഒരു തരി എല്ല് പോലും കിട്ടില്ല....."...

"പ്ഫാ....നിർത്തടി.....!! വർക്കി പിടിയെടാ അവളെ!!"... ടോമി പറഞ്ഞതും വർക്കി അവളെ മുറുകെ പിടിച്ചു.

"എന്നെ വിട്.... എന്നെ വിടാൻ... എന്നെ വിടെടോ...!!"... സെലിൻ കിടന്ന് അലറി.അവൾ അവനെ ചവിട്ടി തൊഴിക്കാൻ നോക്കുന്നത് കണ്ട് സണ്ണി അവളുടെ കാൽ പിടിച്ചു വെച്ചു.

ടോമിയുടെ കയ്യിലെ മിന്ന് സെലിന്റെ അടുക്കലേക്ക് കൊണ്ട് വന്നതും. പെട്ടെന്ന് പിന്നിൽ നിന്നാരോ അവനെ ചവിട്ടി വീഴ്ത്തി.

"ആാാാാ.....!!".... അലർച്ചയോടെ അവൻ തെറിച്ചു വീണു.

സണ്ണിയും വർക്കിയും ഞെട്ടലോടെ തിരിഞ്ഞു നോക്കി.

"ആഹ്...!!"... അവൻ അലറി പോയി.

"മിന്ന് കെട്ടാനും കൂടെ പൊറുപ്പിക്കാനും നിനക്ക് സ്വന്തം പെങ്ങളെയെ കിട്ടിയുള്ളോടാ നാറി "??..... എബി അരിശത്തിൽ ചോദിച്ചു.

"ഇളേപ്പൻ!!"..... വർക്കി ഞെട്ടലോടെ പറഞ്ഞു. സെലിൻ അത്ഭുദത്തോടെ അവരെ നോക്കി.

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


To Top