Happy Wedding തുടർക്കഥ ഭാഗം Last Part വായിക്കൂ...

Valappottukal




@night.....കുരീക്കാട്

"ഡാ രണ്ടെണ്ണം ഒഴിക്കെടാ.... എത്ര ദിവസത്തെ ഓട്ടമാ??"... സാം പറഞ്ഞു.

"സത്യം നടുവൊടിഞ്ഞു!!".... (സാമൂവൽ )

"ഹോ.... സത്യം.എന്തോക്കെയാ നടന്നെ??ആലോചിക്കുമ്പ എന്തോ സിനിമയിൽ അഭിനയിച്ച പോലെ...!!".... ഏയ്‌റ ചിരിയോടെ പറഞ്ഞു.

"ആന്നെ....!!എന്തൊക്ക ആരുന്നു സമൂഹ വിവാഹം, സിവാന്റെ വരവ്, അവന്റെ കെട്ട്, സെലിൻ വന്നത്....!!".... (റബേക്ക )

"അടി, ഇടി,വെടി, പൊഹ
ആശുപത്രി....ഇത്തിക്കര പക്കി, കായംകുളം കൊച്ചുണ്ണി....!"... (സൈമൺ )

"തട്ടിക്കൊണ്ടു പോകല്, വല്യപപ്പയുടെ വക ബോംബ് പൊട്ടിക്കല്... ഒന്നാവല്, ദ....ഇപ്പോ കെട്ട് വരെ!!".... റീന നെഞ്ചത്ത് കൈ വെച്ച് പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.അപ്പോഴാണ് അച്ചുവും റിച്ചുവും അങ്ങോട്ടേക്ക് വന്നത്.

"ഇച്ചായ അങ്ങോട്ട് നോക്കിക്കേ!!രണ്ടിന്റെയും മുഖം കണ്ടിട്ട് എന്തോ പോയ ആരെയോ പോലെ ഇല്ലേ??".... ഏയ്‌റ സാമിനെ തോണ്ടി കൊണ്ട് പിള്ളേരെ നോക്കി പറഞ്ഞു.

"ഹ്മ്മ്....എന്നാടാ രണ്ടിന്റെയും മുഖം വക്രിച്ചു ഇരിക്കുന്നെ "??.... സാം ചോദിച്ചു.

" പപ്പാ.....ആഹ്...കൊച്ചപ്പ ഞങ്ങളെ രണ്ടിനെയും മുറിയിൽ നിന്ന് പിടിച്ചു പുറത്താക്കി!!".... അച്ചു പറഞ്ഞു.

"അതെന്തിന്??"....

"ആഹ് ഞങ്ങൾക്ക് എങ്ങും അറിയില്ല.ഞങൾ അവിടെ ഇരുന്നു കളിക്കുവാരുന്നു.!!"....

"ആഹ് ബെസ്റ്റ്!!എന്നിട്ടോ??".....റീന പറഞ്ഞു.

"എന്നിട്ട് എന്നാ?? കൊച്ചപ്പ എളേമ്മയെയും കൊണ്ട് മുറിയിൽ കേറി വാതിൽ അടച്ച്!!"... റിച്ചു പറഞ്ഞു.അത് കേട്ട് എല്ലാരും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

"ഹ്മ്മ്..കുറേ ദിവസത്തെ പരാതി കാണുമല്ലോ!!".... ഏയ്‌റ മെല്ലെ പറഞ്ഞു.

"ആഹ് .... ഇച്ചായന്മാരുടെ അല്ലേ അനിയൻ!!".... റബേക്ക സാമൂവലിനെ നോക്കി പറഞ്ഞു.

"നാറ്റിക്കല്ലെടി!!"... സാമൂവൽ റബേക്കയെ നോക്കി എക്സ്പ്രഷൻ ഇട്ടു.

"ആഹ്....എല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി അധികം വൈകാതെ ഒരു കൊച്ചിന്റെ കരച്ചിൽ കൂടെ കേൾക്കാം!!".... സൈമൺ പറഞ്ഞത് അത് കേട്ട് എല്ലാവരും ചിരിച്ചു.

"പപ്പാ!!".... അച്ചു വിളിച്ചു.

"എന്താടാ "??..... സാം ഒരു പെഗ് സ്വിപ് ചെയ്യുന്നതിനിടയിൽ ചോദിച്ചു.

"എന്റെ ഫസ്റ്റ് നൈറ്റ് എന്നാ??"...

"എന്നാന്ന്??".... 😳😳അപ്പനും ഇളേപ്പന്മാരും അമ്മച്ചിമാരും ഒരുപോല ഞെട്ടി.

"ആഹ് പപ്പാ ജാക്കി ഇളേപ്പൻ പറയുന്ന കേട്ടല്ലോ ഇന്ന് കൊച്ചപ്പയുടെ ഫസ്റ്റ് നൈറ്റ് ആണെന്ന്. ഞങ്ങൾക്കും വേണം അത്!!".... റിച്ചു പറഞ്ഞു.

"പണ്ട് ഞാൻ ഒന്ന് ഫസ്റ്റ് കൂടാൻ പോയതിന്റെ ബാക്കിയാണ് ഇന്ന് എന്നോട് ഫസ്റ്റ് നൈറ്റ് വേണോന്ന് പറഞ്ഞു മുന്നിൽ വന്ന് നിക്കുന്നത്. എനിക്ക് എന്തിന്റെ കേടാരുന്നു!!".... സാം സ്വയം ഓർത്തു പോയി.

"ടാ... നിന്റെയൊക്കെ ജാക്കി ഇളേപ്പന് തലക്കൊരു അടി കിട്ടിയാരുന്നു. അതുകൊണ്ട് അവനിപ്പോ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാ പറഞ്ഞോണ്ട് നടക്കണേ. അതുകൊണ്ട് നിങ്ങൾ ഇതൊന്നും കേട്ട് പഠിക്കണ്ട. പോയി കിടന്ന് ഉറങ്ങടാ!!".... സാമൂവൽ പറഞ്ഞു.

"അയ്യേ.... നിങ്ങക്കൊക്കെ ഫസ്റ്റ് നൈറ്റ് എന്താന്ന് അറിയില്ലെങ്കിൽ അത് അങ്ങ് പറഞ്ഞാൽ പോരെ?? മോശം!!".... അച്ചു കളിയാക്കി.

"ആഹ്... എനിക്ക് അറിയില്ലല്ലോ!!അറിയാത്ത കൊണ്ടാണല്ലോ ഒരു ട്രോഫി ഇപ്പോ തൊട്ടിലിൽ കിടന്ന് ഉറങ്ങണേ!!".... സാമൂവൽ മനസ്സിൽ ഓർത്തു.

"അച്ചു റിച്ചു രണ്ടാളും പോയി കിടന്ന് ഉറങ്ങിക്കെ. നാളെ ക്ലാസ്സിൽ പോകണ്ടതാ!!"... റീന പറഞ്ഞു.

"അല്ലേലും ഇവിടെ ഉള്ളവരൊക്കെ ഇങ്ങനെയാ. കാര്യം പറയുമ്പോ കൊഞ്ഞനം കുത്തും. വാ ഇച്ചായ!!"... റിച്ചു അച്ചുവിന്റെ കയ്യും പിടിച്ച് റൂമിലേക്ക് പോയി.

"ഹോ... ഇപ്പോഴത്തെ പിള്ളേർക്ക് എന്തൊക്കെ അറിയണം?? ആ ജാക്കി എന്തിയെ അവനെ ആദ്യം തല്ലി കൊല്ലണം!!".... സൈമൺ അത്
പറഞ്ഞു കൊണ്ട്
ഇരിക്കുമ്പോൾ ആണ് ഒരു കാർ കുരീക്കാട്ടിലെക്ക് കേറി വന്നത്.

"ആരാടാ അത്??".... സാമൂവൽ കാർ കണ്ടപ്പോൾ ചോദിച്ചു.

"ആവോ??".....

"ഇതാരാ ഈ നേരത്ത് "??... മുറ്റത്തു നിന്ന വല്യപപ്പാ കാർ കണ്ട് ചോദിച്ചു.

"ആവോ അറിയത്തില്ല ഇച്ചായ....??"... ഇളേപ്പൻ കണ്ണ് കുറുക്കി കൊണ്ട് കാറിലേക്ക് നോക്കി.

കുരീക്കാടു തറവാട് മുറ്റത്തായി ആ കാർ നിർത്തിയതും അതിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി.ഹാഫ് സാരീ ആയിരുന്നു വേഷം. കാലിൽ ചങ്ങല പോലെ കിലുക്കമുള്ള കൊലുസ് കിടപ്പുണ്ട്. മൂക്കിൽ ഒരു വളയൻ മൂക്കുത്തി ഉണ്ട്. നീളൻ മുടി ആണ് അതിൽ പിച്ചി പൂവും കനകാമ്പരവും വെച്ചിരിക്കുന്നു.ഉണ്ടക്കണ്ണുകൾ. മലയാളി അല്ലെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ അവർക്ക് മനസിലായി.

"ഇതാരാ "??...അങ്ങോട്ട് വന്ന സാം ചോദിച്ചു.

"ആഹ് എനിക്ക് അറിയില്ല ഇച്ചായ!!"..... ഏയ്‌റ പറഞ്ഞു.

"തോട്ടത്തിൽ നിന്ന് ആണോ??"... സാമൂവൽ സംശയം പറഞ്ഞു.

"വാ നോക്കാം!!"... അവർ എല്ലാവരും കൂടെ വല്യപപ്പയുടെ അടുത്തേക്ക് പോയി.

മെലിഞ്ഞു കൊലുന്നനെ ഉള്ള ആ പെൺകുട്ടി ഓടി വന്ന് വല്യപപ്പയുടെ കാലിലേക്ക് വീണു.വല്യപപ്പാ ഒന്ന് ഞെട്ടി.😳

"അപ്പ bless പണ്ണുങ്കോ??".... ആ പെൺകുട്ടി കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"അപ്പനാ "??.... 😳😳😳വല്യപപ്പാ ഉൾപ്പെടെ എല്ലാവരും കണ്ണും തള്ളി നിന്നു. ഇത് കേട്ട വല്യമ്മമി വല്യപപ്പയെ അടിമുടി ഒന്ന് സൂക്ഷിച്ചു നോക്കി.

"അഹ്... എ... എ...എനിക്ക് ഒന്നും അറിഞ്ഞൂടാ....!!".... വല്യപപ്പാ ഞെട്ടലോടെ പറഞ്ഞു.

വല്യമ്മമിയുടെ ബിപി കൂടാൻ തുടങ്ങി. മമ്മി കരയാൻ തുടങ്ങി.

"എനിക്ക്.... എനിക്ക് എല്ലാം മനസിലായി.... നിങ്ങള് പണ്ട് എക്സ്പോർട്ട് import എന്ന് പറഞ്ഞു നടന്ന് ഏതോ ദുർബല നിമിഷത്തിൽ നിങ്ങക്ക് ഉണ്ടായി പോയ തമിഴ്നാട് product അല്ലേ മനുഷ്യ ഇത്??"......😭

"ഏഹ് 😳...എന്തോന്ന്??.ഒന്ന് പോയെടി.... എനിക്ക് അങ്ങനെ ഒന്നും!! മനസ്സാ വാച.... കർണാടക.... അല്ല കർമണ ഞാൻ വെറുതെ പോലും.... എയ്...."....വല്യപപ്പ പറഞ്ഞു.

"പോ മനുഷ്യ... നിങ്ങളിനി ഒരു തേങ്ങയും പറയണ്ട.എനിക്ക് എല്ലാം മനസിലായി!!"... മമ്മി നിന്ന് കരയാൻ തുടങ്ങി. അപ്പോഴാണ് ജേക്കബ് ഇച്ചായനും ജാക്കിയും ബാക്കി ഉള്ളവരും പുറത്തേക്ക് വന്നത്.

"ആ... അമ്മച്ചി ആരാ ഇത് "??... ജേക്കബ്ബ് ചോദിച്ചു.

"എടാ മക്കളെ നിങ്ങടെ അപ്പൻ പിഴച്ചു പോയെടാ....!!".... വല്യമ്മമി അങ്ങോട്ട് വന്ന ജേക്കബ്ബിനേം ജാക്കിയേം കെട്ടിപിടിച്ചു നിലവിളിച്ചു കൊണ്ട് പറഞ്ഞു.

"ഏഹ് അപ്പനാ?? 😳അതും ഈ പ്രായത്തിലോ??"... ജാക്കി അതും പറഞ്ഞ് അപ്പനെ അടിമുടി ഉഴിഞ്ഞു നോക്കിയപ്പോൾ ആണ് അവന് നേരെ ഒരു ഉണ്ടക്കണ്ണ് പാഞ്ഞു വന്നത്.

"കർത്താവേ മധുരക്കനി...!!"...😳 ജാക്കിയുടെ കണ്ണ് പുറത്തേക്ക് തള്ളി.

"എയ് മാമാ.... എവളോ നാളായി ഉങ്കളെ പാത്തിട്ട്...!! എന്നെ മറന്തിട്ടേയാ??".... അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.

"മധുരക്കനി my darling നൊ....!!".... 😫അവൻ പേടിയോടെ അവളെ നെഞ്ചിൽ നിന്നും അടർത്തിമാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.എല്ലാവരും ജാക്കിയെയും ആ കുട്ടിയേയും കൂർപ്പിച്ചു നോക്കി.

"ഇതാരാടാ മോനെ "??... 🙄വല്യമമ്മി ചോദിച്ചു.

"അതേയ്....പിഴച്ചത് അപ്പനല്ല അമ്മച്ചിയുടെ മോനാ...!!"... ജേക്കബ് അമ്മച്ചിയുടെ ചെവിയിൽ പറഞ്ഞതും അമ്മച്ചി ബോധം കെട്ട് വീണു.

"അയ്യോ അമ്മച്ചി....!!".... എല്ലാവരും കൂടെ വല്യ മമ്മിയെ താങ്ങി പിടിച്ചു.

"അപ്പാ ഒരു ദുർലബ നിമിഷത്തിൽ....!!".... ജാക്കി പറഞ്ഞതും വല്യപപ്പാ അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

"സാമേ!!".... വല്യപപ്പാ വിളിച്ചു.

"എന്തോ "??

"പിള്ളേരോടൊക്കെ ലീവ് extend ചെയ്യാൻ പറ. അവനെ കെട്ടിച്ചിട്ട് ഇനി എല്ലാം തിരികെ പോയാ മതി...!!ഇല്ലേൽ അവൻ അടുത്ത കൊല്ലം ഇനി വേറെ കനിയെയും കണിയെയും കൊണ്ട് വരും!!"..... വല്യപപ്പാ പറഞ്ഞതും ഇനിയൊരു കല്യാണത്തിന് മൂഡില്ല എന്ന് പറഞ്ഞ് എല്ലാവരും പെട്ടിയും വട്ടിയും എടുത്ത് അന്ന് രാത്രി തന്നെ സ്ഥലം വിട്ടു.

ഇതേ സമയം......♥️

"ഇച്ചായ... എന്തിനാ ഇപ്പോഴേ വാതിൽ അടച്ചേ?? ദേ തുറന്നെ...!!ആരോ വന്നിട്ടുണ്ട് താഴെ.".... സെലിൻ പറഞ്ഞു.

"അത് നമുക്കുള്ള ഗസ്റ്റ് അല്ല ജാക്കിക്ക് ഉള്ള ഗോസ്റ്റ. അതവൻ നോക്കിക്കോളും !! "...

"ഗോസ്റ്റോ??"... 🙄

"മ്മ്... അവന് ഈയിടെയായി ചെറിയൊരു അഹങ്കാരം കേറീട്ടുണ്ട്. എന്റെ കഞ്ഞിയിൽ കുറേ പാറ്റയും ഇട്ട് തന്നു. അപ്പോ ചെറിയൊരു പുൽ ചാടിയെ എങ്കിലും ഞാൻ ഇട്ട് കൊടുക്കണ്ടേ??"... 😜

"ഏഹ് എന്തൊക്കെയാ ഈ പറയണേ?? വാതിൽ തുറക്ക് ഇച്ചായ!!"...

"ഇല്ല മോളെ ഇനി ഈ വാതിൽ നാളെ രാവിലെയാ ഞാൻ തുറക്കൂ ....!!".....

"ഇച്ചായ...!!".. 😫

"ഒരു ഇച്ചായനുമില്ല. കുച്ചായനുമില്ല. എന്നെ ഇട്ട് കുറച്ച് വട്ടം കളിപ്പിച്ചതല്ലേ നീ?? കുറച്ച് മര്യാദ പഠിപ്പിക്കാൻ ഉണ്ട്.... വാ ഇങ്ങോട്ട്!!".... സിവാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു. സെലിൻ അവന്റെ ദേഹത്തു ചെന്ന് വീണു.

"ആഹ്.. ഐ.... ഇച്ചായ...!!"....

"മ്മ്....!!"....അവൻ അവളുടെ ഇടുപ്പിലൂടെ വട്ടം പിടിച്ച് അവനിലേക്ക് ചേർത്തു.സെലിന്റെ ശ്വാസം ഒന്ന് വിലങ്ങി.

"എന്ത് ചെയ്യാൻ പോവാ "??

"എന്ത് വേണേലും ചെയ്യും. നീ സമ്മതിച്ചാൽ!!"....സെലിൻ അവനെ തള്ളി മാറ്റി ഡ്രസിങ് റൂമിലേക്ക് ഓടി പോയി. അവൻ അത് ഒട്ടും പ്രതീക്ഷിച്ചില്ലാരുന്നു.

"ദേ.... സെലിനെ വാതിൽ തുറന്നെ!!എന്തുവാ ഇത്?? നിനക്ക് കുറേ കൂടുന്നുണ്ട് കേട്ടോ!!".... അവൻ വാതിൽ മുട്ടിയിട്ടും അവൾ തുറന്നില്ല. ഒടുക്കം അവൻ ചവിട്ടി തുള്ളി കട്ടിലിൽ പോയി ഇരുന്നു. അൽപ്പം കഴിഞ്ഞതും ഡ്രസിങ് റൂമിന്റെ വാതിൽ തുറന്ന് സെലിൻ പുറത്തേക്ക് വന്നു. അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.

"ഇത്.... ഇത് ഞാൻ അന്ന് വാങ്ങിയ മാക്സി അല്ലേ "??.... അവൻ ചോദിച്ചതിന് അവൾ തലയാട്ടി.

"പൊന്ന് മോള് എന്നെ വഷളാക്കാൻ ഇറങ്ങിയേക്കുവാ അല്ലേ?? അപ്പോ എങ്ങനാ സമ്മതം ആണോ "??....സിവാൻ കള്ള നോട്ടത്തോടെ അത് ചോദിച്ചതും സെലിൻ അവന്റെ ചെവിക്ക് താഴെയുള്ള മറുകിൽ ചുണ്ടും നാവും ചേർത്ത് അമർത്തി ചുംബിച്ചു.

"ആഹ്....!!".... അവൻ ഒന്ന് ഞെട്ടി.

"പെർമിഷൻ ഗ്രാന്റഡ്....!!".... അവൾ മെല്ലെ പറഞ്ഞതും സിവാൻ കിതപ്പോടെ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.അവളും അവനെ ചേർത്ത് പിടിച്ച് ആ ചുംബന തിരയിലേക്ക് ആഴ്ന്നിറങ്ങി.ആ ചുംബന ചൂട് മാറാതെ തന്നെ അവളെ ഇറുകെ പിടിച്ചു കൊണ്ട് അവൻ കട്ടിലിന്റെ അടുത്തേക്ക് നടന്നു ലൈറ്റ് ഓഫ്‌ ചെയ്തു. മഞ്ഞ നിറമുള്ള ടേബിൾ ലാമ്പ് ഓൺ ചെയ്തു. അവളെയും കൊണ്ട് കട്ടിലിലേക്ക് വീണു. അവളുടെ അധരങ്ങളിൽ ആഴ്ന്ന് ഇറങ്ങി കൊണ്ടേയിരുന്നു. എത്ര നുണഞ്ഞിട്ടും മതിയാവാതെ ആവേശത്തോടെ അവൻ ആ രുചി ആസ്വദിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ചോര ചവർപ്പ് നിറഞ്ഞതും.

"സ്സ്....!!".... എന്ന് ശബ്ദമുണ്ടാക്കി സെലിൻ തല വെട്ടിച്ചു. അവൾ ശ്വാസം ആഞ്ഞു വലിച്ചു. സിവാന്റെ ശരീരത്തിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി. അവൻ മെല്ലെ ഷർട്ടിന്റെ ബട്ടൺ ഊരുന്നതും നോക്കി സെലിൻ കിടന്നു. മസിലുകൾ ഉള്ള ആ ഫിറ്റ്‌ ബോഡി കണ്ട് സെലിന്റെ ഉള്ളിൽ നാണം വിരിഞ്ഞു. അവൾ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു.സിവാൻ മെല്ലെ അവളുടെ നെറ്റിമേൽ മൃദു ആയി ചുംബിച്ചു. പിന്നെ കണ്ണിൽ, നാസിക തുമ്പിൽ, ചുണ്ടിൽ, കഴുത്തിലെ കറുത്ത മറുകിൽ. അവൻ മെല്ലെ അവളുടെ പിടക്കുന്ന മിഴികളിലേക്ക് നോക്കി.

"ഇ... ഇ.... ഇച്ചായ....!!".... ആ വിളിയിൽ അവന്റെ വികാരങ്ങൾക്ക് മൂർച്ച കൂടി വരുന്ന പോലെ തോന്നി അവന്.

"സെലിൻ...... എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ ആവില്ല. എന്നെ കൊണ്ട് പറ്റണില്ല. എനിക്ക് നിന്നെ വേണം. എനിക്ക് നിന്നെ അറിയണം. എന്റേത് മാത്രമായി എന്നും നീ വേണം.... I love you സെലിൻ.... I love you സൊ much....!!"..... അതും പറഞ്ഞവൻ അവളെ നോക്കിയതും.

"Love you too ഇച്ചായ ....!!"....എന്ന് പറഞ്ഞവൾ അവനെ തന്നിലേക്ക് പിടിച്ച് അടുപ്പിച്ചു. അവരുടെ ചുണ്ടുകൾ ഇണകളിൽ പരസ്പരം ചേർന്നു കുസൃതി കാട്ടുന്നതിന് അനുസരിച്ച് ഉടയാടകൾ വിരലുകളാൽ അഴിഞ്ഞു വീഴപ്പെട്ടു.അവന്റെ വിരലുകൾ അവളുടെ ശരീരത്തിന്റെ ഓരോ അണുവിനെയും തൊട്ടുണർത്തി. നാവുകൾ പരസ്പരം കെട്ട് പിണഞ്ഞും കുസൃതി കാട്ടിയും പല രുചികൾ തേടി അലഞ്ഞു. പല്ലുകളും നഖങ്ങളും ചെറു നോവുകൾ സമ്മാനിച്ചെങ്കിലും പ്രണയത്തിന്റെ ലഹരിയിൽ ആ നീറ്റൽ അലിഞ്ഞില്ലാതെയായി.പരസ്പരം അവരുടെ സ്വരവും, നിശ്വാസവും, ചൂടും, ഗന്ധവും ലഹരിയും ഒരു പുതപ്പിൻ കീഴിലെ മറയിൽ അലിഞ്ഞു ചേർന്ന രാത്രിയിൽ അവൻ അവളിലേക്ക് പലവട്ടം ഒരു പേമാരിയായി ഒഴുകി തീർന്നു. ഒടുവിൽ പരസ്പരം നനഞ്ഞോട്ടി പുതപ്പിൻ കീഴിൽ ഇനിയുള്ള ഏഴു ജന്മവും ഒന്നിച്ചെന്ന് ഉറപ്പിച്ചു അവരുടെ രാവുകളും പകലുകളും പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

"അവർ ജീവിക്കട്ടെ കളങ്കമില്ലാതെ സ്നേഹിക്കുന്ന ഒരു പറ്റം മനുഷ്യർക്കിടയിൽ ഉയിരും ഉടലുമായി ഒന്നിച്ചു ജീവിച്ച് തീർക്കട്ടെ ഈ ജന്മം. കുരീക്കാട് വീടിന്റെ മുകളിൽ എന്നും തെളിഞ്ഞു നിക്കുന്ന ജോണിന്റെയും അന്നമ്മയുടെയും പ്രതീകങ്ങളായ നക്ഷത്രങ്ങൾ എന്നും ഇങ്ങനെ കണ്ണ് ചിമ്മി സന്തോഷിക്കട്ടെ.....!!"

💕💍💕💍💕💍💕💍💕💍💕💍💕💍💕💍💕💍💕💕💍💕💍💕💍💕💍💕💍💕💍💕💍💕

അപ്പോ കഥ തീർന്നുട്ടോ. ജാകിക്ക് ഒരാളെ കൊടുക്കാൻ പറഞ്ഞിരുന്നില്ലേ അതിനെ ഞാൻ കൊണ്ട് കൊടുത്തിട്ടുണ്ട്. അപ്പോ ഇനി നന്ദി പറച്ചിലിന്റെ സമയം ആണ്. പാതിക്ക് വെച്ച് ഞാൻ ഉപേക്ഷിച്ചു കളഞ്ഞ ഈ കഥ വീണ്ടും എഴുതാൻ പ്രേരിപ്പിച്ച നിങ്ങളോട് എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. എന്റെ എല്ലാ കഥകളെയും പോലെ ഈ കഥയും സ്വീകരിച്ചതിനു നന്ദി. തുടർന്നും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വരെ റിവ്യൂസ് തരാത്തവരും, തന്നവരും എല്ലാം കഥയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഇന്നത്തെ പാർട്ടിൽ അറിയിക്കണേ...
Love you all 😍😍😍പിന്നെ പറ്റുന്നവരൊക്കെ ആ അധരം മധുരം കൂടെ പോയി ഒന്ന് വായിക്കണേ. 🫣🫣 ഫോളോ ചെയ്യാത്ത കൂട്ടുകാർ ഫോളോ ചെയ്യണേ....

💕💍ശുഭം💕💍


രചന :-അനു അനാമിക


To Top