Happy Wedding തുടർക്കഥ ഭാഗം 42- 49 വായിക്കൂ...

Valappottukal


ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

രചന :-അനു അനാമിക

"സെലിൻ..... സെലിൻ.....!!".... സിവാൻ അലറി വിളിച്ചു. അവനാകെ ഭ്രാന്ത്‌ എടുക്കുന്ന പോലെ തോന്നി. മനസ്സ് കൈ വിട്ട് പോകുമെന്ന് തോന്നിയ നിമിഷം സെലിന്റെ മുഖം അവന്റെ മനസ്സിലേക്ക് തിങ്ങി നിറഞ്ഞു.

"ഇല്ല....!!എന്റെ സെലിനെ എനിക്ക് വേണം. അവളെ ഞാൻ കണ്ട് പിടിക്കും. ഇനിയും അവളെ വിധിക്ക് വിട്ട് കൊടുത്തു നോക്കി നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല!!".... സിവാൻ കണ്ണ് തുടച്ച് കൊണ്ട് എണീറ്റു.

അവന്റെ കൈയിൽ ഉള്ള സെലിന്റെ ഫോട്ടോ ഉപയോഗിച്ച് വന്നവരോടും പോയവരോടുമൊക്കെ അവളെ കുറിച്ച് അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.

കുറേ നേരം അവളെ അന്വേഷിച്ചു കാണാതെ വന്നതും സിവാൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി.

"സെലിൻ... നീ എവിടാ മോളെ "??... ആർത്തിരമ്പി പെയ്ത മഴയെ പോലും അവഗണിച്ചു കൊണ്ടവൻ നടു റോഡിൽ ഇരുന്ന് അലറി കരഞ്ഞു പോയി.


ഇതേ സമയം.......


"എന്നെ വിട്... ആാാ....എന്നെ വിടാൻ... എന്നെ വിട്!!ആരാ നിങ്ങളൊക്കെ!!??"... സെലിൻ പേടി കൊണ്ട് അലറി.

"കിടന്ന് പിടക്കാതെ അടങ്ങി ഇരിക്കേടി അവിടെ!! നിന്നെ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിട്ട് ഞങ്ങൾ അങ്ങ് പൊക്കോളാം!!".... സെലിനെ പിടിച്ചു കൊണ്ട് പോയവരിൽ ആരോ പറഞ്ഞു.അവർ അവളുടെ കൈ കയർ കൊണ്ട് കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിക്കാൻ നോക്കിയതും സെലിൻ അതിൽ ഒരുത്തന്റെ കൈ കടിച്ചു പറിച്ചു.

"ആാാാാ..... ആാാ..... വിടെടി..... ആാാാ...!!"... അവൻ അലറി.അപ്പോഴും അവൾ പിടി വിട്ടില്ല.

"എടി വിടെടി. എടി വിടാൻ അവന്റെ കൈയിൽ നിന്ന് വിടടി!!".... വേറെ ഒരുത്തൻ അവളെ പിടിച്ചു വെച്ചു. സെലിൻ വായിൽ പറ്റിയ ചോര തുള്ളി തുപ്പി കളഞ്ഞു കൊണ്ട് അവനെ നോക്കി.

"നീയെന്താടി പട്ടിയുടെ ജന്മമോ??ആാാ എന്റെ കൈ!!".... കടി കിട്ടിയവൻ ചോദിച്ചു.

"അല്ല ചെന്നായ!!".... അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വന്ന ഭാവം അവർക്ക് മനസിലായില്ല.

കുറച്ച് സമയം കഴിഞ്ഞ് അവർ സെലിനെയും കൊണ്ട് പൂട്ടി കിടക്കുന്നൊരു  മില്ലിലേക്ക് കയറി പോയി.

"വിട്.... വിടെന്നെ.... ആ....!!വിടെടാ പട്ടി....!".... സെലിൻ പറഞ്ഞു.

"മിണ്ടാതെ ഇരുന്നോണം. ഇല്ലങ്കിൽ ഇവിടെ ഇട്ട് ഇപ്പോ ചവിട്ടി കൂട്ടും!!".... ഗുണ്ടകളിൽ ഒരാൾ പറഞ്ഞു. അവർ അവളെയും കൊണ്ട് അകത്തേക്ക് കയറി.

"സാർ ദാ ആളെ കൊണ്ട് വന്നിട്ടുണ്ട്!!"... ഗുണ്ടകളിൽ ഒരാൾ പറഞ്ഞു. പിന്നോട്ട് തിരിഞ്ഞു നിൽക്കുന്ന ആളെ സെലിൻ ഒന്ന് നോക്കിയതും അയാൾ സെലിന്റെ അടുത്തേക്ക് തിരിഞ്ഞു വെളിച്ചത്തേക്ക് വന്ന് നിന്നു.

"Welcome my dear princess...!!".... ടോമിയുടെ  ശബ്ദം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ സെലിൻ ആകെ ഭയന്നു.

ഇരുട്ടിൽ നിന്നും അവൻ കുറച്ച് കൂടെ വെളിച്ചത്തിലേക്ക് ഇറങ്ങി വന്നപ്പോൾ ആ മുഖത്തെ ഭാവം കണ്ടവൾ പകച്ചു.

"സെലിൻ തോമസ്... ഓഹ് sorry... സെലിൻ സിവാൻ ജോൺ കുരീക്കാട്ടിൽ!!.... ഓർമ്മയുണ്ടോ എന്നെ??".... ടോമി ചോദിച്ചു.സെലിൻ അവനെ ഭയത്തോടെ നോക്കി.

"എന്നാ ചോദ്യമാടാ ടോമി അത്?? കൊച്ചിന്റെ തല പൊട്ടി പോയില്ലാരുന്നോ??ഓർമിച്ചു വെക്കേണ്ട കാര്യങ്ങളൊക്കെ മറന്ന് പോയില്ലേ??".... സണ്ണി പുച്ഛത്തോടെ പറഞ്ഞത് കേട്ട് സെലിൻ ഒന്നും മനസിലാകാത്ത പോലെ നോക്കി.

"നിങ്ങളൊക്കെ ആരാ?? എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നേ?? എനിക്ക് തുണി വാങ്ങാൻ പോകണം!!"... സെലിൻ പറഞ്ഞു.

"ഹ... മോൾക്ക് എത്ര തുണി വേണം? ഇച്ചായൻ വാങ്ങി തരില്ലേ എന്റെ കൊച്ചിന്??"... ടോമി പറഞ്ഞു.

"എങ്കിൽ വാ നമുക്ക് പോകാം... തുണി വാങ്ങാൻ!!കട അടച്ചു പോയാൽ തുണി എങ്ങനെ വാങ്ങും??".... സെലിൻ  ചോദിച്ചു.

"അതൊക്കെ ഞാൻ വാങ്ങി തരും. നീ ചോദിച്ചാൽ തുണി അല്ല അമ്പിളി അമ്മാവനെ വേണമെങ്കിലും ഞാൻ കൊണ്ട് തരും!!"....

"തരുവോ?? എങ്കിൽ എനിക്ക് മൂന്ന് എണ്ണം വേണം!!"..... സെലിൻ കൊച്ച് കുട്ടികളെ പോലെ പറയുന്നത് കേട്ട് എല്ലാവരുടെയും കിളി ചെറുതായി ഒന്ന് പറന്നു.

"ഇച്ചായ ഇതിന്റെ complete റിലേ പോയെന്നാ തോന്നണേ!!"... വർക്കി സണ്ണിയോട് പറഞ്ഞു.

"മിണ്ടാതെ ഇരിക്കെടാ. നമുക്കും അത് തന്നെ ആണല്ലോ വേണ്ടേ??"... സണ്ണി പറഞ്ഞു.

"ഇവന്മാര് എന്റെ ഓർമ പോയെന്ന് ഓർത്ത് ഇരിക്കുവാണെന്ന തോന്നണേ!!തല്ക്കാലം അത് അങ്ങനെ ഇരിക്കട്ടെ.അതിനനുസരിച്ചു പെരുമാറാം!!"..... സെലിൻ മനസ്സിൽ കണക്ക് കൂട്ടി.

"തുണി എടുക്കാൻ പോകാം?? പന്തം കണ്ട പെരുചാഴിയെ പോലെ നിക്കാതെടാ കൊച്ച് ചെറുക്കാ!!".... സെലിൻ വർക്കിയേ നോക്കി പറഞ്ഞു.

"കൊച്ച് ചെറുക്കാനാ?? ഇവളെ ഇന്ന് ഞാൻ....!!".... വർക്കിക്ക് ദേഷ്യം വന്നു.

"ഡാ.... വേണ്ടടാ. ബോധോം വിവരവുമില്ല. ഇവിടെ കിടന്ന് എങ്ങാനും മോങ്ങിയാൽ ആ മെഷിൻ അടക്കാൻ വേറെ പണി നോക്കേണ്ടി വരും!!".... സണ്ണി പറഞ്ഞു.

"തുണി എടുക്കാൻ പോണ്ടേ "??.... അവൾ വീണ്ടും ചോദിച്ചു.

"ആഹ്ഹ് തുണിയെടുക്കാൻ പോകാം. ഈ തൂണി എടുക്കാൻ പോകുന്നത് എന്തിനാണെന്ന് പൊന്നു മോൾക്ക് അറിയുവോ??".... ടോമി വാത്സല്യത്തോടെ ചോദിച്ചു.

"ഇ... ഇല്ല...!!"....

"നമ്മടെ കല്യാണത്തിന്!!"...

"നമ്മടെ കല്യാണമോ??"...🙄

"മ്മ്... നാളെയെ നമ്മടെ കല്യാണം...!!മോൾക്ക് സ്വപ്നം കാണാൻ സമയം വേണല്ലോ അതുകൊണ്ട് മോള് ഇവിടെ ഇരുന്ന് സ്വപ്നം കണ്ടോ...!! ഇച്ചായൻ പോയി ഡ്രെസ്സും മിന്നും എല്ലാം വാങ്ങീട്ട് വരാം കേട്ടോ!!"... ടോമി പറഞ്ഞു.

സണ്ണിയും വർക്കിയും സെലിനെ പുച്ഛത്തോടെ ഒന്ന് നോക്കി പുറത്തേക്ക് പോയി.

"ഇച്ചായ ഇത് വേണോ?? ഈ പെണ്ണിന് റിലെ മുഴുവൻ പോയിരിക്കുവാ.... റിസ്ക് ഉള്ള കാര്യാ ഇത്!!".... വർക്കി ടോമിയോട് ചോദിച്ചു.

"ആര് എന്ത് പറഞ്ഞാലും ശരി എനിക്ക് വേണം അവളെ!!".... ടോമി അരിശത്തിൽ പറഞ്ഞു.

"എന്നാലും ടോമിച്ചായ!!"... വർക്കി പൂർത്തിയാക്കിയില്ല.

"വർക്കി വേണ്ട. അവനായിട്ട് തിരഞ്ഞെടുത്ത കാര്യാ ഇത്. ഇതിന്റെ പുറകെ ഇനി എന്തൊക്കെ വരുന്നോ അതൊക്കെ അവൻ തന്നെ അനുഭവിച്ചോളും!!".... സണ്ണി ആഞ്ജ പോലെ പറഞ്ഞു.വർക്കി പിന്നൊന്നും പറഞ്ഞില്ല.

"അവളെ ശ്രദ്ധിച്ചോണം!!".... ടോമി അവിടെ നിന്നൊരാളോട് ഗൗരവത്തിൽ പറഞ്ഞു.

"കർത്താവേ ഇവരെന്നെ ബലമായിട്ട് ആ ടോമിയെ കൊണ്ട് കെട്ടിക്കാൻ പോകുവാണോ?? ഞാൻ ഇപ്പോ എങ്ങനെയാ രക്ഷപ്പെടണെ?? വിളിക്കാൻ ആണേൽ ഫോൺ വണ്ടിക്ക് അകത്ത് ആണല്ലോ!! ഇച്ചായൻ വരുവാരിക്കുവോ എന്നെ അന്വേഷിച്ച്?? ഞാൻ ഇപ്പോ എന്നാ ചെയ്യാ "??... സെലിൻ പേടിയോടെ ഓർത്തു.

ഇതേ സമയം........

"ഇച്ചായ...!!"... സിവാൻ അലറി വിളിച്ച് കൊണ്ട് വീട്ടിലേക്ക് വന്നു.എല്ലാവരും ആ വിളി കേട്ട് ഇറങ്ങി വന്നു.സമയം കടന്ന് പോകും തോറും അവനിൽ ഭയം ഏറി വന്നു.

"എന്നാടാ "??... സാം വെപ്രാളത്തോടെ ചോദിച്ചു.

"ഇ... ഇച്ചാ....ഇച്ചായ സെലിൻ... എന്റെ സെലിൻ...!!".... സിവാൻ വിതുമ്പി കൊണ്ട് സാമിന്റെ നെഞ്ചിലേക്ക് വീണു.

"എന്ന.... എന്നതാടാ ഉണ്ടായേ "??..... അവൻ ചോദിച്ചു.

"ഇ.... ഇച്ചായ.... സെലിൻ!!"..... അവൻ വിതുമ്പി പോയി.

"ഏഹ്.....??കൊച്ച്....?? കൊച്ച് എവിടെ "??... ഏയ്‌റ ഞെട്ടലോടെ ചോദിച്ചു.

"സിവാനെ നിന്റെ കൂടല്ലേ അവള് വന്നത്?? എന്നിട്ട് കൊച്ച് എവിടെടാ "??.... റബേക്ക ചോദിച്ചു.

"എനിക്ക്... എനിക്ക് അറിയത്തില്ല ചേട്ടത്തി.!!"..... അവൻ പൊട്ടിക്കരഞ്ഞു.

"അറിയത്തില്ലന്നോ??"... സാമൂവൽ അവനെ ഞെട്ടലോടെ നോക്കി.

"മ്മ്.... അ.. അവള്.....ഡ്രസ്സ്‌ കൊടുക്കാൻ കടയിൽ കേറി പോയിട്ട് ഒരുമണിക്കൂർ ആയിട്ടും വന്നില്ല ഇച്ചായ. ഞാൻ ചെന്ന് നോക്കുമ്പോ വഴിയിൽ അവളുടെ ചെരുപ്പ് മാത്രേ കണ്ടുള്ളു. കടയിൽ ചോദിച്ചപ്പോ സെലിൻ നേരത്തെ പോയെന്ന് അവർ പറഞ്ഞു.!!".... സിവാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

"കർത്താവേ ഞങ്ങടെ കൊച്ച്!!".... റബേക്ക ആദിയോടെ വിളിച്ചു.

"ഞാൻ അവിടെ മുഴുവൻ നോക്കി. പക്ഷെ.... പക്ഷെ കണ്ടില്ല ഇച്ചായ!!".... അവൻ സാമിന്റെ നെഞ്ചിലേക്ക് വീണു മുഖം പൊത്തി കരഞ്ഞു.എല്ലാവരും വേദനയോടെയും ആദിയോടെയും അവനെ നോക്കി.

"സിവാനെ ... ഡാ.... കരയല്ലേടാ!!".... സാമും സൈമനും അവനെ ചേർത്ത് പിടിച്ചു.

"ഡാ.....മക്കളെ നിങ്ങളൊക്കെ വണ്ടിയെടുത്തു ഒന്ന് പോയി അന്വേഷിക്കേടാ...!!കൊച്ച് ചിലപ്പോ വഴി തെറ്റി വല്ലിടത്തും പോയതാണെങ്കിലോ?? ഒന്ന് ചെന്ന് നോക്ക്!!"... വല്യ പപ്പ പറഞ്ഞതും പിള്ളേർ എല്ലാവരും കൂടെ കൈയിൽ കിട്ടിയ വണ്ടിയും എടുത്ത് സെലിനെ അന്യേഷിക്കാൻ ഇറങ്ങി.

"നീ... നീ....അവിടെയൊക്കെ നോക്കിയോടാ മോനെ "??... സാമൂവൽ ചോദിച്ചു.

"ഞാൻ എല്ലാടത്തും നോക്കി ഇച്ചായ... കണ്ടില്ല അവളെ!!"... സിവാൻ പൊട്ടിക്കരഞ്ഞു.

"നീ കരയാതെടാ സെലി ഇങ്ങ് വരും. നമ്മൾ അവളെ കണ്ട് പിടിക്കും...!!വിഷമിക്കാതെ!!"... സൈമൺ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.അവരെല്ലാവരും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.

"ഇച്ചായ ഇനീ...അ....അന്നത്തെ പോലെ... ആ ആന്റപ്പൻ അവൻ ആരിക്കുവോ??"... ഏയ്‌റ സംശയം പറഞ്ഞതും എല്ലാവരുടെയും മുഖത്ത് ഞെട്ടൽ ഉണ്ടായി.

"സാമുവലെ... ഏത് പാതാളത്തിൽ ആണേലും പൊക്കെടാ അവനെ!!".... സാം കലിയോടെ പറഞ്ഞു.

"ശരി ഇച്ചായ.... സൈമ വാടാ!!".....സെലിനെ അന്വേഷിച്ചു എല്ലാവരും നാല് ദിക്കും അരിച്ചു പെറുക്കി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

കുറച്ച് സമയം കഴിഞ്ഞ്.....സൈമന് ഒരു call വന്നു.

"ഹലോ സൈമൺ ഇച്ചായ....!!"... ജാക്കി ആരുന്നു അത്.

"ആഹ് ഡാ പറ!!"....

"ഇച്ചായ ഒരു cctv ഫൂട്ടേജ് കിട്ടിയിട്ടുണ്ട്. ചേട്ടത്തിയെ ഒരു റെഡ് ഒമിനിയിൽ വന്ന ചിലവാന്മാരാണ് പിടിച്ചോണ്ട് പോയത് !!ചേച്ചി പോയ ബോട്ടീക്കിന്റെ മുന്നിലെ കെട്ടിടത്തിന്റെ  cctv യിൽ നിന്ന് കിട്ടിയതാ.".... ജാക്കി പറഞ്ഞു.

"റെഡ് ഒമിനി.... അന്ന് എബ്രഹാം സാറും പറഞ്ഞത് ഇതുപോലെ ഒരു ഒമിനിയുടെ കാര്യം അല്ലേ "??.... സൈമൺ ഓർത്തു.

"ശരി നീ ഫോൺ വെച്ചോ!!"......

"ഇച്ചായ...!!"... സൈമൺ വിളിച്ചു.

"എന്നാടാ "??.... സാം ചോദിച്ചു. സൈമൺ എല്ലാം അവനോട് പറഞ്ഞു.

"ഇതിന് പിന്നിൽ ആരായാലും ശരി പൊക്കിയെ പറ്റൂ...!! നിങ്ങള് വാടാ പിള്ളേരെ!!"... സാം പറഞ്ഞു.

സാമും, സാമൂവലും, സൈമനും സിവാനും കൂടെ മേക്കലാത്തേക്ക് പുറപ്പെട്ടു.
പതിവില്ലാതെ കാറുകൾ മേക്കലാത്തേക്ക് കേറി വരുന്ന കണ്ട് മേരിയും സാന്ദ്രയും ഇറങ്ങി വന്നു. കാർ തുറന്ന് സാമും അനിയന്മാരും ഇറങ്ങി.



To Top