രചന: രാഗേന്ദു ഇന്ദു
വൈശാകും പൂജയും സപ്പോർട്ട് ചെയ്തതോടെ ദേവിക പഠിക്കാൻ തീരുമാനിച്ചു
🪷
ഒന്നര വർഷങ്ങൾക്കു ശേഷം ഉള്ളൊരു രാത്രി....
നിറയെ ലൈറ്റ്റിംഗ് ചെയ്ത് അലങ്കരിച്ച ഒരു ഓഡിറ്റോറിയത്തിൽ ഇരിക്കുകയാണ് വരുണും ദേവികയും വൈശാഖും പൂജയും അവരുടെ കുഞ്ഞു മോൾ ധൃതികയും
നമുക്ക് ചുറ്റും പുതിയ സംരംഭകർ ഒരുപാടുണ്ട് അതിൽ വളരെ നല്ല നിലയിൽ കഴിവ് തെളിയിച്ച വരുന്ന വനിതകൾക്കുള്ള അവാർഡ് ആണ്
Awards For Women Entrepreneurs,
മികച്ച തുടക്കക്കാരായ അഞ്ചു പേരെയാണ് ഞങ്ങൾ ഇതിനായി സെലക്ട് ചെയ്തിരിക്കുന്നതു ഓരോരുത്തരെ ആയി നമുക്ക് വെൽകം ചെയ്യാം
ആന്റിക് and ട്രെൻഡിംഗ് ജ്വല്ലറിയിൽ തന്റെതായി രീതിയിൽ വിസ്മയം തീർത്തുകൊണ്ട്
"Mrs പൂജ വൈശാഖ് "
ഒരു വർഷം കൊണ്ടു വളരെ നല്ല മുന്നേറ്റമാണ് ഈ രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്
മുൻപോട്ടും ആശംസകൾ നേർന്നുകൊണ്ട് പൂജയെ അവാർഡ് സ്വീകരിക്കാനായി വേദിയിലേക്ക് ക്ഷണിക്കുന്നു... അവതാരിക പറഞ്ഞു കഴിഞ്ഞപ്പോൾ ഉയർന്ന കയ്യടിയോടൊപ്പം
പൂജയുടെ ഫോട്ടോയും സ്ഥാപനത്തിന്റെ ഫ്ട്ടോയുമെല്ലാം പിന്നിലെ സ്‌ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു
പൂജ പോയി പ്രശസ്തി പത്രവും മോമെന്റൊയും വാങ്ങി എല്ലാവരോടും നന്ദി പറഞ്ഞു തിരിച്ചിറങ്ങി
ഏറ്റവും അഭിമാനം വൈശാഖിനായിരുന്നു
പിന്നെയും രണ്ടു കാറ്റഗറിയിൽ സമ്മാനദാനം കഴിഞ്ഞായിരുന്നു
Women In Business, best new Entrepreneur
എന്ന അവാർഡ് വിളിച്ചത്
തുടക്കകാർക്ക് എന്നും പ്രോചോദനമായി തകർന്നു പോയ ഒരു സ്ഥാപനത്തെ ഏറ്റെടുത്തു രണ്ടു വർഷങ്ങൾ കൊണ്ടു കോഴിക്കോടും മലപ്പുറത്തുമായി രണ്ടു ബ്രാഞ്ചുകളും 4 സ്റ്റിച്ചിങ് യൂണിറ്റും നിർമിച്ചു കൂടാതെ ഓൺലൈൻ ആയി അതി പ്രസക്തി നേടിയ ആൽബട്രോസ് എന്ന ഡിസൈനർ സ്ഥാപനത്തിന്റെയും
ഉടമ "mrs ദേവിക വരുൺ "
സ്നേഹപൂർവ്വം ഈ വേദിയിലേക്ക് ഷെണിക്കുന്നു
ദേവികയ്ക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു അന്നൗണ്സ്മെന്റ് തുടങ്ങിയപ്പോൾ മുതൽ വരുണിന്റെ കയ്യും മുറുക്കെ പിടിച്ചുകൊണ്ടായിരുന്നു ഇരിപ്പ്... പേര് വിളിച്ചതോടെ
ചുറ്റും നിറയുന്ന കയ്യടി കൂടി ആയതോടെ വെപ്രാളമായി
അള്ളിപ്പിടിച്ചിരിക്കുന്നവളെ പിടിച്ചുയർത്തി നേരെ നിർത്തി നെറുകയിലായി ഒരു ചുംബനം നൽകി ഒന്നു പുണർന്നു വരുൺ ദേവിക പകച്ചുപോയി ഇത്രെയും ആളുകൾക്ക് മുൻപിൽ......
ബോൾഡ് ആയിരിക്ക്.... നിനക്ക് ഈ പ്രൈസ് തരുന്നത് ആരാണെനറിയോ... നമ്മുടെ co ആണ്.... അവരുടെ എംപ്ലോയീ ആയിരുന്നോരുവൾ best new Entrepreneur അവാർഡ് co ന്റെ കയ്യിൽ നിന്ന് വാങ്ങുന്നു ഇതിലും വലുത് വേറെന്തു വേണം.... നിന്റെ വിജയമാണ് പോയി വാങ്ങിച്ചിട്ടു വാ....
വരുൺ പറഞ്ഞത് ദേവികയ്ക്ക് പുതിയ അരിവായിരുന്നു എങ്കിലും അവന്റെ വാക്കുകൾ വല്ലാത്തൊരു ഊർജ്ജവും
സ്റ്റേജിലേക്ക് നടക്കുമ്പോൾ കേട്ടു പ്രൈസ് നൽകാൻ വേണ്ടി അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നത്
കോട്ടും സുയ്‌റ്റും ഇട്ടു വേദിയിലേക്ക് വരുന്നയാളെ ആവൾ സതൂകം നോക്കുകയായിരുന്നു ഷമീം സർ
അധികം പ്രായമില്ല... ഷേവ് ചെയ്തു വൃത്തിയാക്കി ഒരു കണ്ണടയും വെച്ചു ഒരു കൈ പോക്കറ്റിൽ തിരുകി ചുറുചുറുക്കോട വരുന്നയാളെ കമ്പനിയിൽ ജോലി ചെയ്തപ്പോൾ ഒരിക്കൽ പോലും കണ്ടിട്ടില്ല ഏതോ ഒരു മാസികയിൽ പടം കണ്ടിരുന്നു അന്നത്തേതിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നുമില്ല
ബഹുമാനപെട്ട ഷമീം സർ... സർ ആണ് ഞങ്ങളുടെ ഗുരു... കാണണം എന്നൊരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു അവസരത്തിൽ കാണാൻ പറ്റിയതും താങ്കളുടെ കയ്യിൽ നിന്നുതന്നെ ഇത് വാങ്ങാൻ പറ്റുന്നതും ഒരു അഭിമാനം ആയാണ് ഞാൻ കാണുന്നത് അതിനാൽ ഞാൻ എന്റെ പ്രിയപെട്ടവരെ രണ്ടുപേരെ കൂടി ഇത് വാങ്ങിക്കാൻ വേദിയിലേക്ക് ഷണിക്കാൻ ആഗ്രഹിക്കുന്നു
കാരണം ഞങ്ങൾ മൂന്നുപേരും സർ ന്റെ എംപ്ലോയീസ് ആയിരുന്നു
അതിനാൽ പ്ലീസ്....
Really.... ഷമീം സാറിന്റെ മുഖത്തു അതിശയം
Yes.... ദേവിക പറഞ്ഞു
തീർച്ചയായും..... വിളിച്ചോളൂ അനുവാദം കിട്ടിയതോടെ ദേവിക വരുണിനെയും വൈശാഖിനെയും വിളിച്ചു
അവരൊന്നിച് ഷമീം സാറിൽ നിന്നും പ്രശസ്തി പത്രവും മോമെന്റൊയും വാങ്ങി രണ്ടു വാക്ക് സംസാരിക്കണം എന്നു പറഞ്ഞ
അവതാരികയോട് മൈക്കു വാങ്ങി നിൽകുമ്പോൾ ദേവികയ്ക്ക് വല്ലാത്ത അഭിമാനം തോന്നി
വേദിയിലിരിക്കുന്നവർക്കും ഷമീം സർ നും നന്ദി പറഞ്ഞു അവളാദ്യം....
ഷമീം സർ ന്റെ എഴുകണ്ടി ഷോറൂമിൽ വർക്ക് ചെയ്തിരുന്നവർ ആണ് ഞങ്ങൾ മൂന്നു പേരും... അവിടുന്ന് റിസൈൻ ചെയ്ത ശേഷം ഞനും ഹസ്‌ബെൻഡും കൂടി
ശ്രീനിലയം ടെസ്റ്റയിൽസ് ഏറ്റെടുക്കുമ്പോൾ അത് അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു
ഒരുപാട് സ്ട്രഗ്ഗൽ ചെയ്താണ് അത് ഉയർത്തികൊണ്ട് വന്നത് അതിന് ഞങ്ങളെ സഹായിച്ച ഒരുപാട് മുഖങ്ങൾ ഉണ്ട് മനു ഏട്ടൻ, വൈശാഖ്,മനാഫ്സാർ,ഫൈജ്സ് ദിജേഷേട്ടൻ കൂടെ നിന്ന ഞങ്ങളുടെ സ്റ്റാഫ് എല്ലാവരും ഈ അവർഡിന് പങ്കാളികൾ ആണ്, പിന്നെ ഒറ്റപ്പെട്ടുപോയ ഒരു അവസ്ഥയിൽ തള്ളി പറഞ്ഞവർ,ഒറ്റപ്പെടുത്തിയവർ കളിയാക്കിയവർ അങ്ങനെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു കാരണം അവരാണ് മുൻപോട്ട് പോകാനുള്ള വാശി നൽകിയത്
സത്യം പറഞ്ഞാൽ ഇതുവങ്ങാൻ പൂർണ്ണ അർഹത ഇവർക്ക് രണ്ടുപേർക്കും പിന്നെ mrs പൂജയ്ക്കും ഉള്ളതാണ് ഒന്നര വർഷമായി പൂർണമായും അവർ തന്നെയാണിത് നോക്കി നടത്തുന്നത്
ഇന്നത്തെ രീതിയിൽ രണ്ടു ബ്രാഞ്ചുകളും 50ൽ അധികം തൊഴിലാളികളുമായി മുൻപോട്ടു പോകുന്നുണ്ടെങ്കിൽ ഇവർ തന്നെയാണ് കാരണം ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയുന്നു
ദേവികയും വരുണും വൈശാകും സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോൾ അവിടെ കരഘോഷം നിറഞ്ഞിരുന്നു
അവാർഡ്ദാനമെല്ലാം കഴിഞ്ഞിട്ട് ഡിന്നർ കൂടി ഉണ്ടായിരുന്നു. അവർ നാലുപേരും കൂടി ഇരുന്നു കഴിക്കുമ്പോൾ ആണ് ഷമീം സർ അങ്ങോട്ട് വരുന്നത്
Hi... ഞനും കൂടി ജോയിൻ ചെയ്തോട്ടെ...
കയ്യിലിരിക്കുന്ന ബൗളുമായി അയാൾ ചോദിച്ചു
തീർച്ചയായും... ഒരുമിച്ചായിരുന്നു മറുപടി
അവർക്കു കൂട്ടത്തിൽ ഒരു ചെയറിൽ ഇരുന്നു വളരെ ഫ്രണ്ട്‌ലി ആയി ആ സൂപ് കഴിക്കുമ്പോൽ ഷമീം നന്നായി സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു
തന്റെ എംപ്ലോയീസ് ആയിരുന്നു എന്ന് ദേവികയിൽ നിന്നു കേട്ട ശേഷം അസിസ്റ്റന്റിനെ വിളിച്ചു അവരുടെ മൂന്നുപേരുടെയും ഫുൾ ഡീറ്റിൽസ് എടുപ്പിച്ചിരുന്നു അതിനു ശേഷമാണ് അവർക്കടുത്തേക്ക് വന്നത്
ദേവിക ഒന്നര വർഷം ഗ്യാപ് എടുത്ത് എന്നുപറഞ്ഞല്ലോ അതെന്തായിരുന്നു
സർ ദേവു സിവിൽ സർവീസ് എക്സാം ഇന്റർവ്യൂ കഴിഞ്ഞു റിസൾട്ട് വെയിറ്റ് ചെയ്തിരിക്കയാണ്
വൈശാഖ് ആണത് പറഞ്ഞത്
കുറച്ചു ഗർവോടെ തന്നെ
ഓഹ്... Really....
Wish you all the best
അതിശയത്തോടെ അവൾക്ക് കൈ നൽകി അയാൾ പറഞ്ഞു
അപ്പോയെക്കും മാറ്റാരോ വന്നുവിളിച്ചു ദേവികയോടല്ലാം എസ്ക്യൂസ് പറഞ്ഞു ഷമീം അങ്ങോട്ട് പോയി
ഇത് ശെരിക്കും ഒരു കിക്ക് ആണല്ലേ....
എന്ത്....
നമ്മൾ ഓരോന്ന് അച്ചിവ് ചെയ്യുന്നത് അത് മറ്റുള്ളവരുടെ കണ്ണിൽ അതിശയം ഉണ്ടാകുന്നതു കാണുമ്പോൾ ഉണ്ടല്ലോ ഒരു തരം കിക്ക് കിട്ടുന്നുണ്ട്...... ഇല്ലേ......
അത് ശെരിയാണ് എല്ലാരും അനുകൂലിച്ചു
🪷
ജനലിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട് പുലർകാല തണുപ്പും കിളികളുടെ ശബ്ദവും കേൾക്കാം
ഒരുപാട് കാലത്തിനു ശേഷമുള്ള ഒരു ഒത്തുചേരലിന് ശേഷം വരുണിനെ നോക്കി കിടക്കുകയായിരുന്നു ദേവിക അടുത്ത് കിടക്കുന്ന ആളുടെ ഉറക്കം കാണുമ്പോൾ
എണീക്കാൻ മടി തോന്നുന്നു
ആദ്യമായി വരുണിനെ കണ്ടതവൾക്ക് ഓർമ വന്നു ഓർത്തു
ചിരിയും വന്നു ..... എന്തൊക്കെ ആയിരുന്നു
അടുത്ത് കിടക്കുന്നവന്റെ മീശ ഒന്നുടെ ഉയർത്തി പിരിച്ചുവെച്ചു.... തെമ്മാടി....കാണാൻ എന്തൊരു cute ആണ് കയ്യിലിരിപ്പാണ് ശെരിയല്ലാത്തതു
അവൾ പിറുപിറുത്തു
അത് കേട്ടെന്നപോലെ വരുൺ ഒന്നുടെ അവളെ ചേർത്ത് പിടിച്ചു മാറിലേക്ക് മുഖം പൂഴ്ത്തി
ഇന്നല്ലേ... എന്റെ പെണ്ണിന്റെ റിസൾട്ട് വരുന്നത്
മം....
കിട്ടുമോ....
അറിയില്ല....
എണീക്കുന്നില്ലേ...
കുറച്ചൂടെ കിടക്കട്ടെ വല്ലാതെ ടെൻഷൻ ആവുന്നു
അവൾ പുതപ്പിലേക്ക് നൂണ്ടുകയറി
ടെൻഷൻ ഒന്നും വേണ്ട... കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഓക്കേ... വിട്ടേക്കാം.... നിനക്ക് താല്പര്യം ഉണ്ടെങ്കിൽ ഒന്നുടെ ശ്രെമിക്കാം എന്തായാലും ഞാനുണ്ടാകും കൂടെ
വരുൺ അവളുടെ നെറ്റിയിലായ് സ്നേഹ ചുംബനം നൽകി
എന്ത്ര മണിക്കാണ് റിസൾട്ട് പബ്ലിഷ്
10 മണിക്ക്
എന്നോട് ഇതിനെപറ്റി ഒന്നും സംസാരിക്കാതെ നിൽക്കാമോ ഇന്ന് plz......
അപ്പോൾ റിസൾട്ട് ആര് നോക്കും....
എന്ത് വന്നാലും ഫേസ് ചെയ്യാൻ പഠിക്കണം
Be സ്ട്രോങ്ങ്
വരുൺ അവൾക്ക് ധൈര്യം പകരാൻ ശ്രെമിച്ചു
നമുക്കൊരു ഫിലിമിന് പോകാം
രാവിലെ കിടക്കപ്പായിൽ നിന്ന് എണീറ്റിട്ടുപോലും ഇല്ല അപ്പോയെക്കും സിനിമയ്ക്ക് പോകാൻ പറയുന്നവളെ നോക്കി വരുൺ അന്താളിച്ചു
അവൾക്കുള്ള ടെൻഷൻ മറച്ചു പിടിക്കാനാണ് അതെന്ന് മനസിലായപ്പോൾ തലയാട്ടി സമ്മതിച്ചു
വൈശാഖേ....
റിസൾട്ട് ഒന്ന് നോക്കിയേക്കണെ....
പാസ്സായിട്ടുണ്ടെങ്കിൽ വിളിച്ചാൽ മതി ഇല്ലെങ്കിൽ വിളിക്കേണ്ട കിട്ടിയെന്ന് കരുതിക്കോളാം
അതിന് നിങ്ങൾ എവിടെ പോവാ ഇങ്ങോട്ട് വരുന്നില്ലേ...
ഇല്ലെടാ... ഞങ്ങള്ളൊരു ഫിലിം കാണാൻ പോവാ
ഏത്
ഏതെങ്കിലും....
Best..... ചെല്ല്..... ചെല്ല്
വരുണും ദേവികയും റെഡി ആയി ഇറങ്ങി നേരെ പോയത് RP മാളിലേക്ക് ആയിരുന്നു രാവിലെ തന്നെ ഉള്ള ഫസ്റ്റ് ഷോയ്ക്ക് കയറി
ഫിലിം എന്നൊക്കെ പറഞ്ഞങ്കിലും ദേവിക അത്രക്ക് ടെൻഷനും ആയിരുന്നു ഏത് ഫിലിം ആണ് കണ്ടത് എന്ന് ചോദിച്ചാൽ അവൾക്ക് അറിയില്ല അത്രക്കും ടെൻഷൻ
വരുണിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല
മൂന്നു മണിക്കൂറിന്റെ ആ ഷോ കഴിഞ്ഞു ഇറങ്ങിയിട്ടും സമയം പോവുന്നില്ലായിരുന്നു
കുറച്ചധികം സമയം അവരാ മാളിൽ കറങ്ങി നടന്നു
നമുക്ക് ഹൈലൈറ് മാളിൽ പോകാം
ദേവികയുടെ ചോദ്യം കേട്ട് വരുൺ അവളെ ഇരുത്തിനോക്കി
നിനക്ക് എന്തിന്റെ കാറ്റാണ് പെണ്ണെ....
ഇവിടെ ഇനിയും mal ഉണ്ട് അവിടെ എല്ലാം പോകണോ.... കിട്ടിയില്ലെങ്കിൽ ഓക്കേ ദേവു അത് അക്‌സെപ്റ് ചെയ്യ്
അല്ലാതെ ഇങ്ങനെ കറങ്ങി നടന്നിട്ട് കാര്യമുണ്ടോ.... വേലയും കൂലിയും ഇല്ലാത്തവർ ആണെങ്കിൽ ഓക്കേ. നമ്മളിപ്പോ അത്യാവശ്യം ശ്രെദ്ധിക്കേണ്ട ഉത്തരവാദിത്തം ഉള്ള പൊസിഷനിൽ ഇരിക്കുന്നവർ ആണ്
അത് മറക്കരുത്
പ്ലീസ്....
പോകാം.... ദേവിക കെഞ്ചി
ഹൈലൈറ്റ് മാളിൽ കയറി ഭക്ഷണവും കഴിച്ചപ്പോയെക്കും മൂന്നുമണി കഴിഞ്ഞിരുന്നു
ഇനിയിപ്പോ വലിയ പ്രതിക്ഷ വെക്കേണ്ട എന്നു ദേവിക മനസിലാക്കി
ഒരുപാട് ശ്രെമിച്ചിരുന്നു ഊണിലും ഉറക്കത്തിലും എന്നപോലെ
ഒന്നര വർഷക്കാലം എല്ലാം മാറ്റിവെച്ചു പരിശ്രമിച്ചു ഒരു ഫങ്ക്ഷന്, ഒരു മീറ്റിംഗ് എന്തിന് ഒരു ഫിലിമിന് പോലും പോയിട്ടില്ല തനിക്കുവേണ്ടി വരുണും വൈശാഖും പൂജയും ഒരുപാട് കഷ്ടപ്പെട്ടു.... പാവം....
എന്താ ആലോചിക്കുന്നെ....
പോട്ടെടി.....
വേണമെങ്കിൽ നീ ഒന്നുടെ try ചെയ്തുനോക്ക്
അതിനവൾ വരുണിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു
I love you
വരുൺ തിരിച്ചു പറയാൻ നോക്കുമ്പോയേക്കും ഫോൺ അടിഞ്ഞു അതോടെ അവളെ ചേർത്തുപിടിച്ചു കാൾ എടുത്തു
എടാ.... പാസ്സായെടാ.... 236മത്തെ റാങ്ക് ഉണ്ട്... രാവിലെ മുതൽ നോക്കുവാ... സൈറ്റ് കിട്ടുന്നില്ലായിരുന്നു മനുവാണ് വിളിച്ചു പറഞ്ഞത് ഇപ്പൊൾ.........
പൊളിച്ചു മോനെ.... പൊളിച്ചു.... വൈശാഖ് അവിടെന്ന് കാറി കൂവി അവന്റെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്
ശരീരത്തിലെ വരുണിന്റെ പിടുത്തം മുറുകിയപ്പോഴാണ് എസ്‌കേലീറ്റാറിന്റെ താഴേക്ക് നോക്കിയിരുന്ന ദേവിക തിരിഞ്ഞു അവനെ നോക്കിയത്
കണ്ണൊക്കെ നിറഞ്ഞൊരുത്തൻ......
എന്താ... പെട്ടന്നവൾക്ക് ആധിയായി
എന്റെ പെണ്ണിന് 236മത്തെ റാങ്ക് ഉണ്ടെന്ന്....
വരുൺ പറയുമ്പോൾ വാക്കുകൾ മുറിഞ്ഞിരുന്നു കരയുകയായിരുന്നു ആനന്ദ കണ്ണീർ...
ദേവിക തരിച്ചു നിന്നുപോയി i love you.... You are my pride എന്നു
വരുൺ ചേർത്തു നിർത്തി നെറുകയിൽ ചുംബിക്കുന്നത് അറിഞ്ഞെങ്കിലും
അവൾക്ക് അനങ്ങാനോ ശബ്ദിക്കനോ ആയില്ല....
എങ്കിലും പറഞ്ഞു...
I love you... Too
രണ്ടും കൂടി i love you പറഞ്ഞു കളിക്കാതെ ഇങ്ങോട്ട് വായോ.... ഞങ്ങൾ ലഡ്ഡുവുമായി വെയിറ്റ് ചെയ്യുകയാ.... വൈശാഖ്‌ന്റെ സൗണ്ട് സ്പീക്കറിലൂടെ കേൾക്കുന്നുണ്ടായിരുന്നു
അവസാനിച്ചു