രചന: രാഗേന്ദു ഇന്ദു
ഇന്നാഗുറേഷൻ day വന്നെത്തി. മനു തലേന്ന് തന്നെ വന്നിരുന്നു കൂടെ ആരതിയും ഉണ്ടായിരുന്നു
ദേവികയും ആരതിയും പെട്ടന്ന് തന്നെ കൂട്ടായി അമ്മയും വളരെ കമ്പനി ആയി എല്ലാവരുമായി
ദേവികയുടെ കാര്യങ്ങളെല്ലാം കേട്ടിട്ടു കാണാൻ വേണ്ടി വന്നതായിരുന്നോ കണ്ടപ്പോൾ രണ്ടുപേരെയും നന്നായി ബോധിച്ചു അതോടെ വീട്ടിലേക്ക് വിളിക്കുകയും മനുവിനെപ്പോലെയും ആരതിയെപ്പോലെയും തന്നെ കണ്ടുതുടങ്ങി
അന്നുരാത്രി വൈകിയെങ്കിലും അവരോരുമിച്ചു ഭക്ഷണം കഴിച്ചു സംസാരിച്ചെല്ലാമാണ് കിടന്നത്
രാവിലെ പത്തുമണിക്ക് ആയിരുന്നു ഫങ്ക്ഷൻ വെച്ചിരുന്നതു വിചാരിച്ചതിലും കുറവ് ആളുകളാണ് ഉണ്ടായിരുന്നത്
ദേവിക ഒരു ലൈറ്റ് ഗ്രീൻ സാരി ആണ് ഉടുത്തത് താലിചെയിൻ ഉള്ളിലാക്കി ഇട്ടിരുന്നു ഒരു ജിമുക്കിയും പിന്നെ കണ്ണൊന്നു നന്നായി കറുപ്പിച്ചേഴുതി നാട്ടിയിലൊരു കുഞ്ഞി പൊട്ടും അതോടെ അവളുടെ ഒരുക്കം കഴിഞ്ഞിരുന്നു പിന്നെ ആരതിയുടെ നിർബന്ധം കാരണം ഒരു നെക്‌ളേസ് ഇടീപ്പിച്ചു അതും ആരതിയുടേത് പിന്നെ കുറച്ചു ക്രീംമും കോംപക്റ്റും എല്ലാ ഇട്ടപ്പോൾ വരുൺ പറഞ്ഞപോലെ നല്ല കിടു ലുക്ക്
വരുൺ
അതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു peacock കളർ ഷർട്ടും
ഒരു മുണ്ടും വൈശാകും അതെ കളർ ഷർട്ടായിരുന്നു.. ഇന്നാഗുറേഷൻ ആയോണ്ട് വൈശാഖ് രണ്ടു day ആയി ലീവ് ആണ് അല്ലെങ്കിലും റിസൈൻ പേപ്പർ ഇട്ടാൽ പിന്നെ തോന്നിയപോലെ ആണ്
എന്നാൽ മനുവും ആരതിയും അമ്മയും സെറ്റ് ഒപ്പിച്ചിരുന്നു
ആരതിയുടെ സെലെക്ഷൻ ആണ്
കാലംകാരി വർക്ക് വരുന്ന ജുബ്ബയും മുണ്ടും അതിനൊത്ത ദാവാണിയുമാണ് അവരിട്ടത് അമ്മയ്ക്കുള്ള സെറ്മുണ്ടിലും ആ വർക്ക് വരുന്നുണ്ടായിരുന്നു
മനുവും ആരതിയും കൂടിയാണ് അവിടേക്ക് എത്തിയത് ബിൽഡിങ് ആകെ ഒരു ബ്ലൂ cloth കൊണ്ടു മൂടിയിട്ടുണ്ട്,റോഡിൽ നിന്നും കയറവുന്ന ഷോപ്പ് ആണെങ്കിലും ചെറിയൊരു പാർക്കിംഗ് സ്പേസ് ഉണ്ട് അവിടെന്നു മുതൽ തുടങ്ങുന്ന red കാർപെറ്റിനു ഇരുവശവും ആയി പൂക്കൾ കൊണ്ടൊരു കവാടം തീർത്തിട്ടുണ്ട് അതിനു അറ്റാതായി സ്റ്റെപ്പിന് മുകളിൽ ഒരു വിളക്ക് വെച്ചിട്ടുണ്ട് എന്നിട്ടാണ് ഡോറിലായി റിബൺ കെട്ടിയിരിക്കുന്നത്
വരുണും ദേവികയും മറ്റു സ്റ്റാഫുകളും അവിടെ നിൽപ്പുറപ്പിച്ചിട്ടുണ്ട്
വരുണിന്റെയും ദേവികയുടെയും ഡെക്കറേഷൻസ് മനുവിന് വളരെ ഇഷ്ടപ്പെട്ടു
അവർ വന്നിറങ്ങിയപ്പോൾ തന്നെ അവരിരുവരും ഇറങ്ങി വരുകയും അവരെ വിളക്ക് തെളീയ്ക്കാൻ ആനയിക്കുകയും ചെയ്തു
മനുവും അമ്മയും ദേവികയും വരുണും ആരതിയുമാണ് വിളക്ക് വെച്ചത്
വിളക്ക് തെളിയിച്ചു റിബണ് കട്ട് ചെയ്തു അതോടെ ടെസ്റ്റയിൽസിനു മുകളിൽ ഇട്ടിരുന്ന ക്ലോത്തു താഴേക്ക് വീണു മൂന്നു നിലകളിൽ ആയി ഭംഗിയായി ചെയ്തു വെച്ചിരിക്കുന്നു ഏറ്റവും മുകളിൽ sheet ആണ് അവിടെയാണ് ദേവികയുടെ ക്യാബിൻ ഉള്ളത് ബാക്കി സ്ഥലം സ്റ്റോക്കിനും സ്റ്റാഫിന് ഭക്ഷണം കഴിക്കാനും എല്ലാമായി ഇട്ടിയിരിക്കുകയാണ്... മനുവിനോടൊപ്പം ബാക്കി ഉള്ളവരും ടെക്സ്റ്റയിൽസിനുള്ളിലേക്ക് കയറി അവിടെ
വെൽകം ഡ്രിങ്കും മറ്റും ഉണ്ടായിരുന്നു
കയറി ചെല്ലുന്നിടത്തുതന്നെ ഒരു ഗണേശ പ്രതിമ ഉണ്ട് വരുന്നവർ ആരിലും പെട്ടന്ന് കാന്നുടക്കുന്ന തരത്തിൽ ഉള്ളത് അതിനു രണ്ടു വശത്തുടെയും ആണ് തുണികൾ അറേഞ്ച് ചെയ്തിരിക്കുന്നത്
എനിക്കൊരു പട്ടുസാരി നോക്കണം മനുവിന്റെ അമ്മയാണ്...
അതിനെന്താ നോക്കാലോ
അവരുടെ കൂടെ ഉണ്ടായിരുന്ന സെയിൽസ് ഗേൾ അവരെ പട്ടുസാരിയുടെ സെക്ഷനിലേക്ക് കൊണ്ടുപോയി
ദേവികയും കൂടെ പോയിരുന്നു
വരുണപ്പോൾ എല്ലാർക്കും വെൽകം ഡ്രിങ്ക്സ് കൊടുക്കാനും സ്റ്റേജ് റെഡി ആക്കാനും ഉള്ള തിരക്കിൽ ആയിരുന്നു
മനുവിന്റെ അമ്മ ആരതിക്കായി ഒരു പാട്ടുസാരി എടുത്തു സ്കൈ ബ്ലൂ കളറിൽ peacock വർക്ക് വരുന്ന ഒരെണ്ണം
ഓറഞ്ച് യെല്ലോവിൽ വർക്ക് വരുന്ന ഒരെണ്ണം ദേവികയ്ക്കും എടുത്തു
ഇരുവർക്കും അമ്മയുടെ വക വിവാഹ സമ്മാനം
ഇരുവരും സ്നേഹത്തോടെ സന്തോഷത്തോടെ അത് സ്വീകരിച്ചു
മാഡത്തിന് കല്യാണം ഉണ്ടോ.... സെയിൽസ് ഗേൾ ആണ് അതും ദേവികയോട്
മനുവിന്റെ അമ്മയും ആരതിയും കൂടി അവളെ തുറിച്ചുനോക്കി
അപ്പോഴാണ് ദേവിക അതെപ്പറ്റി ഓർത്തത് ഷോപ്പിൽ ഇതുവരെ ആരെയും അറീച്ചിട്ടില്ല കല്യാണം ആയതു
അമ്പാട് തറവാട്ടിൽ നിന്നും ഇറങ്ങി പോന്നു എന്നല്ലാതെ ഈ കാര്യങ്ങളൊന്നും അധികം ആർക്കും അറിയില്ല
ടെക്സ്റ്റൽസിലേക്ക് ഒരിക്കൽ പോലും അവൾ താലിയും സിന്ദൂരവുമായി ചെന്നിട്ടുണ്ടാകില്ല
സത്യം പറഞ്ഞാൽ നല്ലൊരു കോലത്തിൽ അണിഞ്ഞൊരുങ്ങി ആദ്യമായായിരിക്കും അവരെല്ലാം ദേവികയെ കാണുന്നത്
ദേവിക എന്തുപറയണം എന്നറിയാതെ നിന്നപ്പോൾ അമ്മ തന്നെയാണ് തുണച്ചത്
ഉണ്ട്.... നിങ്ങളുടെ മാഡത്തിനും ദാ ഇവൾക്കും വിവാഹമുണ്ട് അതുകൊണ്ടല്ലേ ഞാൻ സാരി ഗിഫ്റ്റ് നൽകിയത്
പിന്നെ വരുണിനും മനുവിനും ഓരോ ജോഡി കുർത്ത സെറ്റും എടുത്തു അവർ
ബില്ലു പേ ചെയ്യേണ്ടെന്ന്
ദേവിക പറഞ്ഞെങ്കിലും ആദ്യത്തെ കസ്റ്റമർ ആവാൻ വേണ്ടിയാണ് ഇത്രെയും ദൂരം വന്നത് എന്നുപറഞ്ഞു പണവുമടച്ചു
പിന്നെ അവർ സ്റ്റേജിലേക്ക് ചെന്ന് ആരതിയോടൊപ്പം സ്റ്റേജിനു മുൻപിലായിട്ട കസേരയിൽ ഇരുന്നു..
മനു ചെറിയതോതിൽ ഒരു പ്രസംഗം നടത്തുകയായിരുന്നു
നല്ല ഷോപ്പ് ആണെന്നും ക്വാളിറ്റിയും വ്യത്യസ്ഥവുമായ തുണികൾ ഉണ്ടെന്നും എല്ലാം പറഞ്ഞുകൊണ്ടു
പിന്നെയാണ് പാട്ടിലേക്ക് കയറിയത്
സത്യം പറഞ്ഞാൽ അവിടെത്തെ നാട്ടുകാർക്ക് മനുവിനെ വലിയ പിടി ഇല്ലായിരുന്നു ഞാൻ എഴുതി ഈണം നൽകി പാടിയ പാട്ട് എന്നുപറഞ്ഞാന് ആദ്യം തുടങ്ങിയത്
ഒന്നുരണ്ടു പാട്ടോടു കൂടി മനു അവിടെ പൂരപ്പറമ്പാക്കി
നിറയെ ആളുകൾ തടിച്ചുകൂടി അതിൽ പകുതിപേര് ഷോപ്പിൽ കയറുകയും വസ്ത്രങ്ങൾ കണ്ടു ക്വാളിറ്റിയും വിലയുമെല്ലാം നോക്കുകയും അതിൽ പകുതിപേര് വാങ്ങുകയും ചെയ്തു
ഷർട്ടിന്റെയും കുർത്തയിടെയും ഓഫർ സ്റ്റോക്ക് പെട്ടന്നുതന്നെ പകുതിയോളം വിറ്റുപോയി
ഒന്ന് ഒന്നര മണിക്കൂറോളം മനു അവിടെ ചിലവഴിച്ചു പിന്നെ തിരിച്ചുപോയി ദേവികയും വരുണിനെയും തിരക്കിനിടയിൽ ശല്യപെടുത്താതെ അവനും അമ്മയും ആരതിയും നാട്ടിലേക്ക് തിരിച്ചു,. ദേവികയും വരുണും ഇന്ന് പോകേണ്ടെന്ന് പറഞ്ഞെങ്കിലും അവർ തിരിച്ചുപോയി
അവനറിയാം ഇന്നവർ പന്ത്രണ്ടു മണി കഴിയാതെ ഇറങ്ങില്ലെന്ന്
അത്രയ്ക്ക് ആളുകൾ വരുന്നുണ്ട്
രാവിലെ ആരെയും കാണാത്തിരുന്നു വല്ലാത്തൊരു വിഷമം തോന്നിയിരുന്നു വളരെ കുറച്ചു കസ്റ്റമറെ മാത്രമേ കിട്ടിയിരുന്നുള്ളു അതുകൂടി ആയപ്പോൾ അവൾ വല്ലാതെ ടെൻഷൻ ആയിരുന്നു
പക്ഷെ മനുവിന്റെ പാട്ടും മേളവും കഴിഞ്ഞതോടെ രാത്രി പത്തുമണി വരെ ആളുകൾ വന്നു കൊണ്ടിരുന്നു
എല്ലാം തന്നെ നന്നായി വിറ്റുപോയി
പത്തുമണിയോടെ കട അടച്ചു ജോലിക്ക് നിന്നവർ എല്ലാർക്കും ഭക്ഷണം വാങ്ങിച്ചുകൊടുത്തു എല്ലാവരെയും അവരവരുടെ വീട്ടിൽ കൊണ്ടുവിട്ടാണ് ദേവികയും വരുണും വൈശാകും വീട്ടിലെത്തിയത്
അല്ല ദേവു.... വരുന്നവരെ വെൽകം ചെയ്യാൻ ആരെയും നിർത്തിയിട്ടില്ലേ സാധാരണ അങ്ങനെ ഒരാൾ നല്ലതല്ലേ
ഏത് സെക്ഷൻ എവിടെയാണെന്ന് പറഞ്ഞുകൊടുത്തു അവിടേക്ക് പറഞ്ഞുവിടാൻ
വൈശാഖ് ആണത് ചോദിച്ചത്
അതെ ഞനും ഓർത്തു അത് നീ ആളെ എടുത്തു എന്നാണല്ലോ പറഞ്ഞിരുന്നത്
പക്ഷെ കണ്ടില്ല വരുണും ഓർത്തുപറഞ്ഞു
ഉണ്ട്.... അവരിന്നു ലീവ് ആണ് ആദ്യമേ പറഞ്ഞിരുന്നു അച്ഛന്റെ എന്തോ ചടങ്ങ് ഉണ്ടെന്ന്
രാവിലെ എല്ലാരും നേരത്തെ തന്നെ ഇറങ്ങി വരുണിന് സെറ്റിൽമെന്റ് ചെയ്യാൻ പോകാനുണ്ട് വൈശാഖിന് കമ്പനിയിലും ദേവിക ടെസ്റ്റയിൽസിലും പോയി
വരുൺ സെറ്റിൽമെന്റ് ചെയ്‌താൽ അവർക്കൊരുമിച്ചു പോയി തുടങ്ങാം
അതിനിടക്ക് വീട്ടിലും ഒന്ന് പോകണം അമ്പാട്ടും ഒന്ന് പോകണം വീടൊന്നു വൃത്തിയാക്കി പറ്റിയാൽ വാടകക്ക് കൊടുക്കണം
അമ്പാട് പോയി വല്യച്ഛനോട് കാര്യങ്ങൾ പറയണം വന്നാൽ കൂടെ കൂട്ടണം