രചന: രാഗേന്ദു ഇന്ദു
സ്റ്റിച് ഇട്ടിട്ടുണ്ടെന്നും ഡ്രിപ് കഴിഞ്ഞാൽ തിരിച്ചു പോകാം എന്നു പറഞ്ഞപ്പോഴാണ് അവൾക്ക് കുറച്ചൊരു ആശ്വാസം ആയതു
അന്ന് രാത്രി തന്നെ അവർ വീട്ടിലേക്ക് തിരിച്ചു
വിവരം അറിഞ്ഞിട്ടു വരുണിന്റെ അനിയൻ വന്നിരുന്നു നിതിൻ ലാൽ
ആള് ഡോക്ടർ ആണ് ഹോമിയോപ്പതി,
എങ്കിലും അവനും നോക്കി പറഞ്ഞു കുഴപ്പമൊന്നും ഇല്ലെന്ന്
വരുണിനെയും ദേവികയേയും വീട്ടിൽ കൊണ്ടു വിട്ടു ഭക്ഷണം കഴിഞ്ഞാണ് അവൻ പോയത്
ദേവികയും അവനും ആദ്യമായ് കാണുകയാണല്ലോ
പിന്നെയും വൈകിയാണ് റാം വന്നത്
ഭാസ്കരന്റെ ഭാര്യയുടെ അനിയനാണ് വന്ന കക്ഷി അമ്പാട്ടുകാർക്കെതിരെ കേസ് ആയെന്നും റൈയ്ഡ് നടന്നെന്നും പറഞ്ഞപ്പോൾ ദേവികയെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചു കേസ് പിൻവലിപ്പിക്കാനും എല്ലാം കൂടി വന്നതാണ് വിവരം കൊടുത്ത ആൾ പറഞ്ഞത് ദേവിക ഒറ്റയ്ക്ക് താമസം എന്നാവും
ഒറ്റയ്ക്കാണല്ലോ എന്നോർത്താണ് വേറെ ആരെയും കൂടാതെ വന്നത്
എന്നാൽ വരുൺ ഉണ്ടായതു ആണ് പ്രശ്നം ആയതു
നമുക്ക് കേസ് ഒന്നുടെ മുറുക്കാനും പറ്റി
എന്തായാലും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്
പോലീസ് കറക്ട് ടൈമിംഗ് ആയിരുന്നു എന്നും പറയാം
എന്തായാലും ചെറിയ രീതിയിലൊരു പ്രൊട്ടക്ഷൻ വെക്കാം എന്നത് റാമിന്റെ തന്നെ നിർബന്ധം ആയിരുന്നു
ഓരോന്ന് ഓരോന്നായി നമ്മളെ തേടി വരുകയാണല്ലോ വരുന്നിനോട് ചേർന്നു കിടക്കുമ്പോൾ ദേവിക പറഞ്ഞു
നമ്മളോട് മാത്രമെന്ത് ഇത്ര പരീക്ഷണം
എല്ലാർക്കും അങ്ങനെ തന്നെയാണ് ദേവു
വലിയൊരു ലക്ഷ്യം മുമ്പിൽ കണ്ടിട്ടല്ലേ നമ്മൾ നടക്കുന്നത് അതിനു ഒരുപാട് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും
ഹ്മ്മ്
സാരമില്ല എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി
പിറ്റേന്ന് കടയിൽ പോകാൻ ദേവു മടിച്ചെങ്കിലും വരുൺ ഉന്തി തള്ളി വിടുകയായിരുന്നു, അവൻ ലീവ് ആക്കി അടികൂടിയതിൽ അത്യാവശ്യം മോശമല്ലാതെ കിട്ടിയിട്ടിട്ടുണ്ട് നല്ല ബോഡി പെയിൻ ....
മനാഫ് സർനോടും hr ഇലും വിളിച്ചുപറഞ്ഞു ഇനി സെറ്റിൽമെന്റിന് ഹെഡ്ഓഫീസിലേക്ക് എത്തിയാൽ മതി എന്ന് ഒപ്പിച്ചെടുത്തു വരുൺ
എല്ലാ ദിവസവും മീറ്റിംഗ് വെച്ചുകൊണ്ടാണ് ദേവിക ഷോപ്പ് തുടങ്ങിയിരുന്നത്
സ്റ്റാഫിനുള്ള വസ്ത്രങ്ങളും കൊടുത്തുവിട്ടു
അവരുടെ സാലറിയും ഫിക്സ് ചെയ്തു രാവിലെ ഒൻപത് മുതൽ
ടാക്സി ഡ്രൈവറുടെ വൈഫിനു മാത്രം 3 മണി വരെയാണ് സമയം ബാക്കി ഉള്ളവർക്ക് രാത്രി 7 വരെ
ഓരോന്നിനും പ്രത്യേകം പ്രേത്യേകം സെക്ഷനുകളും അതിലെല്ക് ആളുകളെയും സെറ്റ് ചെയ്തു
പകുതിയോളം അറേഞ്ച് ചെയ്തതോടെ അടുത്ത ലോഡിന് അവൾ ടെൻഡർ അയച്ചു
അടുത്ത കടമ്പ എന്നാൽ ഇന്നാഗുറേഷൻ തന്നെ ആണ്
കുറച്ചു ഗ്രാൻഡ് ആയിട്ട് തന്നെ വേണം എന്നുള്ളത് രണ്ടുപേരുടെയും മനസ്സിൽ ഉണ്ടായിരുന്നു കാരണം ആർക്കോ വേണ്ടി എന്നപോലെ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം ആണ് സാധനങ്ങൾ ഉണ്ട് വിലയും താങ്ങാവുന്നതാണ് എന്നെല്ലാം കസ്റ്റമർ അറിഞ്ഞാൽ മാത്രമേ ആളുകൾ വരുകയുള്ളു അതിനു നല്ല രീതിയിൽ ഒരു അട്ട്രാക്ഷൻ ആവശ്യം തന്നെയാണ്
ദേവിക ഓർത്തിട്ട് യാതൊരു എത്തും പിടിയും കിട്ടുന്നില്ല
അവസാനം ബാന്നേറുകളും നോട്ടീസും ഉണ്ടാക്കുന്ന വരുണിന്റെ തലയിൽ തന്നെ കൊണ്ടിട്ടു
കാര്യമായിട്ടൊന്നു ചൂടുപിടിച്ചു മസ്സാജ് ചെയ്തു തന്നാൽ ഒരു ഐഡിയ പറയാം
വരുൺ ഡിമാൻഡ് വെച്ചു
കുറച്ചൊന്നു ചുറ്റികളിച്ചെങ്കിലും ദേവിക സമ്മതിച്ചു
അല്ലെങ്കിലും കുറച്ചു ഡിമാൻഡ് ഇട്ടന്നെ ഉള്ളു അവനു വേദനിക്കുന്നുണ്ടോ എന്താ ചെയ്യേണ്ടത് എന്നുനോക്കി നടക്കുവായിരുന്നു പെണ്ണ്
ചൂടുവെള്ളവും തുണിയുമായി അവൾ വരുമ്പോളേക്കും വരുൺ ഷർട്ട് ഊരി മാറ്റുകയായിരുന്നു
അവിടിവിടെ ആയി നല്ലോണം ഇടികൊണ്ട പാടുകൾ ഉണ്ട്
ദേവികയ്ക്ക് വല്ലായ്മ തോന്നി താൻ കാരണം ആണല്ലോ എന്നോർത്തുകൊണ്ട്
എന്റെ പൊന്നുകൊച്ചേ.... ഭംഗി പിന്നെ നോക്കാം ആദ്യം അവിടൊക്കെ ഒന്ന് ചൂടുപിടിക്ക്
ഒറ്റയ്ക്ക് ചെയ്യാം ആവുന്നില്ല... അതുകൊണ്ടാ.....
കേറി അടിക്കുമ്പോൾ ജാക്കിജാൻ ആണെന്നല്ലായിരുന്നോ ഭാവം ദേവിക കെറുവിച്ചു
ഓ ഇല്ലെങ്കിൽ കാണാമായിരുന്നു അയാൾ തൂക്കിക്കൊണ്ട് പോകുന്നത്
വരുണും വിട്ടുകൊടുത്തില്ല
അതിനവൾ മറുപടി കൊടുത്തത് കുറച്ചധികം ചൂടോടെ കല്ലിപ്പിൽ അമർത്തിയാണ്
നമുക്ക് മനുവിനെ വിളിച്ചാലോ....
അത് വേണോ ഇപ്പോൾ തന്നെ നമുക്ക് വേണ്ടി ഒരുപാട് ചിലവാക്കിയിട്ടുണ്ട്
ഇനിയും ബുദ്ധിമുട്ടിക്കണോ
ദേവികയ്ക്കതു ഉചിതമായി തോന്നിയില്ല
പിന്നെ എന്തു ചെയ്യും
തുടക്കത്തിൽ നല്ലൊരു കച്ചവടം കിട്ടണം എങ്കിലേ നമുക്ക് മുൻപോട്ട് പോകാൻ ആവൂ
അവസാനം മനുവിനെ വിളിക്കാം എന്നുതന്നെ തീരുമാനിച്ചു അവന്നാണെങ്കിൽ നൂറുതവണ സമ്മതം
ഒരുവിധം എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ഓരായ്ച്ചക്കുള്ളിൽ
ഇന്നാഗുറേഷൻ നടത്താം എന്ന് തീരുമാനിച്ചപ്പോഴാണ് ചെന്നൈയിൽ നിന്നും ഒരു കാൾ വരുന്നത്
അവരുടെ ഒരു ലോഡ് ഷർട്ട് and കുർത്ത ഒരു കസ്റ്റമർ ടീം റിജക്റ്റ് ചെയ്തു പെട്ടന്ന് പെയ്ത മഴയിൽ കുടുങ്ങി ലോഡ് വെള്ളത്തിൽ ആയതാണ് ബാക്കി എല്ലാം ഡാമേജ് ആയില്ല ഇതിൽ മാത്രം നന്നായി ചെളി പറ്റി വെറുതെ കളയുക എന്നു വെച്ചാൽ അവർക്ക് വലിയ ലോസ് ആണ് ദേവികയ്ക്ക് വാങ്ങാൻ പറ്റുമോ എന്നറിയാൻ വിളിച്ചതാണവർ
സർ.... ഞങ്ങൾ കട ഓപ്പൺ ആക്കിയില്ല അതിനുമുൻപ് പൂട്ടിക്കുമോ
ദേവിക അല്പം തമാശയോടെ ആണ് ചോദിച്ചത്
അങ്ങനെ അല്ല മോളേ.... നിങ്ങൾ തുടക്കം അല്ലെ നേർ പകുതി വിലയ്ക്ക് തരും നല്ല ക്വാളിറ്റി ഡ്രസ്സ് ആണ്
പുതിയ മോഡലും ഒന്ന് അലക്കി എടുത്താൽ സെറ്റ് ആകും മാക്സിമം ഒരു 10,15 എണ്ണമൊക്കെയേ കളയേണ്ടി വരുള്ളൂ
നിങ്ങൾക്കാണ് ഏറ്റവും ബെനിഫിറ്റ് അതുകൊണ്ടാണ് നിങ്ങളെ വിളിച്ചത് അയാൾ കാര്യം വ്യക്തമാക്കി
കേട്ടപ്പോൾ തന്നേ വരുൺ ok പറഞ്ഞ് എന്നിട്ടും കുറച്ചു സമയമെടുത്തു കാര്യങ്ങൾ മനസിലാക്കിയാണ് ദേവിക ഫോൺ വെച്ചത്
പിന്നെ വരുൺ അവരെ വിളിച്ചു ഒന്നുടെ ഡിസ്‌കൗണ്ട് ഒപ്പിച്ചു ഡീൽ ഫിക്സ് ചെയ്തു അല്ലെങ്കിലും അതിനു സെയിൽ ടീമിന് പ്രേത്യേക കഴിവ് ആണല്ലോ
പിന്നെയങ്ങോട്ട് തിരക്കുപിടിച്ച ദിവസം ആയിരുന്നു ഉറക്കമില്ലാതെയുള്ള ഓട്ടപ്പാച്ചിൽ വയ്യെങ്കിലും വരുൺ തന്നെ ആയിരുന്നു എല്ലാത്തിനും മുൻപിൽ, അവനെ അധികം വീട്ടിൽന്ന് പുറത്തിറങ്ങാൻ ദേവിക സമ്മതിച്ചില്ല എന്നുമാത്രം ആ ലോഡ് മുഴുവൻ അലക്കി ഉണക്കി ആയേൺ ചെയ്തു പാക്ക് ചെയ്തു ഡിസ്‌കൗണ്ട് പ്രൈസ് ടാഗ് വെച്ച് സെറ്റ് ചെയ്യാനായി ഷോപ്പിൽ എത്തിക്കുമ്പോയേക്കും ഇരുവരും ശെരിക്കും തളർന്നുപോയിരുന്നു... നല്ല ക്വാളിറ്റി ഉള്ളവ ആയിരുന്നെങ്കിലും ഷോപ്പിലുള്ള ജോലിക്കാരെ പോലും ഇതിനായി അവർ വിളിച്ചിരുന്നില്ല കാരണം മോശം തുണികളാണ് ഞങ്ങൾ അലക്കി ഇട്ടതാണ് എന്ന് ആരുടേലും വായിൽ നിന്നു വീണാൽ അതുപോലും ടെക്സ്റ്റൽസിന്റെ നിലവാരം കുറയ്ക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു
ഇന്നാഗുറേഷന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യ്തു ഒപ്പിച്ചത് തനിച്ചു തന്നെയാണ് ഇവന്റ് ടീമിനെ ഒന്നും വിളിച്ചിരുന്നില്ല മൈയിനായി ചിലവ് കുറക്കുക എന്നതായിരുന്നു ലക്ഷ്യം
ഒരിടത്തു ഒരു ടീം ആയി വർക്ക് ചെയ്തപ്പോൾ അടി കൂടിയെങ്കിലും ഇപ്പൊ ൾ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഏറ്റവും സഹായകരം ആയതു അത് തന്നെയാണ് ദേവികയുടെ മനസിലുള്ളത് വരുണിനും തിരിച്ചും പെട്ടന്ന് മനസിലാക്കാൻ പറ്റുമായിരുന്നു
ഇന്നാഗുറേഷന് രണ്ടു ദിവസം മുൻപ് അടുത്ത രണ്ടു ബസ്സ് സ്റ്റാന്റുകളിൽ teddy യെ കൊണ്ടു നോട്ടീസ് വിതരണം ചെയ്തു അത് ദേവികയുടെ ഐഡിയ ആയിരുന്നു
എപ്പോയോ യൂട്യൂബിൽ കണ്ട ഒരു വീഡിയോ ജപ്പാനിൽ ചൈനയിലുമൊക്കെ ഫേമസ് teddy ആണ്
അതൊന്നു പരീക്ഷിച്ചു എന്നു തന്നെ പറയാം
ഇന്നാഗുറേഷൻ day വന്നെത്തി. മനു തലേന്ന് തന്നെ വന്നിരുന്നു കൂടെ ആരതിയും അമ്മയും ഉണ്ടായിരുന്നു
ദേവികയും ആരതിയും പെട്ടന്ന് തന്നെ കൂട്ടായി , അമ്മയും വളരെ കമ്പനി ആയി എല്ലാവരുമായി