ഹൃദയസഖി തുടർക്കഥ ഭാഗം 97 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു

ശബ്ദം കേട്ടിട്ടും അവർ തുറക്കുന്നില്ലെന്ന് കണ്ടതോടെ വീണ്ടും ശക്തമായി തട്ടിയിട്ടവൾ പറഞ്ഞു 
ചേച്ചി.... പോലീസ് ആണ് തുറന്നു വന്നേ.... കുറച്ചു കാര്യങ്ങൾ ചോദിക്കാൻ 
ഉണ്ട് 

അകത്തുള്ളവർ അത് കേട്ടോ എന്നറിയില്ലെങ്കിലും പിന്നിൽ നിന്നവർ ഒന്നു ഞെട്ടി എന്നവൾക്ക് ഉറപ്പായിരുന്നു 

പോലീസോ.... എന്ത് പ്രശ്നം 

ഇവർ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നു പോലീസ് പ്രൊട്ടക്ഷൻ വേണം എന്നെല്ലാം പറഞ്ഞു അതിനെപ്പറ്റി അന്നെഷിക്കാൻ വന്നതാണ് 

അതെയോ... എങ്കിൽ വാടോ... പോകാം ഇവിടെ നിന്നാൽ ഇതെല്ലാം നമ്മുടെ തലയിൽ ആകും 
അവർ അവിടെ നിന്നും പോയിട്ടും കുറച്ചു സമയം കഴിഞ്ഞാണ് അകത്തുള്ളവർ കതക് തുറന്നത് 

മാഡം ഞാൻ പ്രൊട്ടക്ഷൻ വേണം എന്നുപറഞ്ഞു കംപ്ലൈൻറ്  കൊടുത്തിരുന്നില്ല....

എനിക്കറിയാം ചേച്ചി... ഞാൻ പോലീസ്  ഒന്നുമല്ല അവരെ ഓടിക്കാൻ വേണ്ടി പറഞ്ഞതാണ് 

അവരൊക്കെ ആരാണ്....

ചേട്ടൻ കടം വാങ്ങിയവർ ആണ്... കുറച്ചു ബാക്കി ഉണ്ട് ഇപ്പൊ ചേട്ടൻ ഇല്ലാതായത്തോടെ ഇല്ലാത്ത കടവും പറഞ്ഞു വാതിലിൽ മുട്ടാൻ വന്നിരിക്കുകയാണ് 
എട്ടും പൊട്ടും തിരിയാത്ത കൊച്ചിനെ വെച്ച് എന്തു ചെയ്യും എന്നൊരു പിടിയും ഇല്ലാ..... അവർ കണ്ണീരോടെ പറഞ്ഞു 

കുഞ്ഞന് എത്ര വയസ് ആയി 

നഴ്സറിയിൽ പോയി തുടങ്ങി 
അല്ല.... കൊച്ചു ഏതാണെന്ന് പറഞ്ഞില്ല 

ഞാൻ അമ്പാട് ചന്ദ്രൻന്റെ മകൾ ആണ് ഞങ്ങൾ ഇത്രെയും കാലം ഇവിടെ അല്ലായിരുന്നു അച്ഛനും അമ്മയും ഇവിടെ വന്ന ശേഷമാണ് നഷ്ടമായതു നിങ്ങള് കൊടുത്തപോലെ ഒരു കംപ്ലൈറ് ഞനും കൊടുത്തിട്ട് ഉണ്ട് റാം സർ പറഞ്ഞിട്ട് കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുമല്ലോ 
ഇപ്പൊ ടെസ്റ്റിൽസ് ഞാനാണ് നോക്കുന്നത് ചേച്ചിക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ  ടെസ്റ്റിസിൽ ജോലിക്ക് വരാം ഓപ്പൺ ആയിട്ടില്ല പക്ഷെ പണി നടക്കുകയാണ് 

ഞാൻ വരാം.... മറുപടി പെട്ടന്നായിരുന്നു 
ദേവിക പറഞ്ഞതെല്ലാം ശ്രെദ്ധയോടെ കേട്ടെന്നല്ലാതെ അവർ മറ്റൊന്നും പറഞ്ഞില്ല 

വീട്ടിലെത്തിയപ്പോയെക്കും വരുൺ എത്തിയിരുന്നു പുറത്തുനിന്നു ഫുഡല്ലാം വാങ്ങിയിട്ടുണ്ട് 

ഇന്ന് നേരത്തെ വന്നോ....

ഹ... കൺഗ്രേറ്റുലേഷൻ വൈഫി ഇന്ന്  upsc പ്രിലിംസ്റ്റ് റിസൾട്ട്‌ വന്നു 

അതിന്.... ദേവിക സംശയത്തോടെ ചോദിച്ചു..... ഇനി എങ്ങാനും പാസ്സായോ..... ഹേയ്.... അങ്ങനെ വരാൻ വഴി ഇല്ല 

എന്റെ കെട്ടിയോൾ അതി സഹസീകമായി പൊട്ടിയിരിക്കുന്നു 

ദേവികയ്ക് ദേഷ്യം തോന്നി.... കളിയാക്കിയതാണ് 
ഒരു നിമിഷമെങ്കിലും ഒരുനിമിഷം ആഗ്രഹിച്ചുപോയി പാസ്സായോ എന്ന് 
ഇങ്ങേരെ ഇന്ന് ഞാൻ.....
കയ്യിൽ കിട്ടിയതും എടുത്തു അവന്റെ പിന്നാലെ ഓടുമ്പോൾ അവൾ മറ്റൊന്നും ആലോചിച്ചിരുന്നില്ല 
ഓടി ഷീണിച്ചു അവന്റെ കയ്യിൽ തന്നെ കുടുങ്ങിയിട്ടും പണി ഇരന്നു വാങ്ങിക്കുവാണെന്ന് ആ പൊട്ടിപെണ്ണിന് മനസിലായില്ല 

കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ കടിച്ചുനുണഞ്ഞു കൊണ്ടു  വരുൺ പതുക്കെ ചോദിച്ചു 

നീ എന്തിനാ എന്നെ ഇങ്ങനെ പ്രോകോപിപ്പിക്കുന്നെ ദേവു...
വിയർത്തൊലിക്കുന്ന 
മുഖം ചുണ്ടുവിരൽ കൊണ്ടു തുടച്ചുകൊണ്ട് വരുൺ ചോദിച്ചു 
കിതയ്ക്കുന്ന ആ കുഞ്ഞി മേനിയെ ഒന്നുടെ അടക്കി പിടിച്ചു 

പറ്റിച്ചില്ലേ....

അതിനൊരു ചിരി ആയിരുന്നു മറുപടി 

അടുത്ത വർഷം നോക്കാം....

ഹ്മം.....
അവന്റെ ശ്വാസം തട്ടുന്നിടത്തു ഇക്കിളിയിട്ടിട്ടു പിടച്ചിലോടെ  അവൾ മൂളി 

അടങ്ങി നിൽക്ക്..... കഴുത്തിൽ നിന്നും കാതിലേക്ക് കയറുമ്പോൾ അവൻ പറഞ്ഞു 

അമ്മ... വിളിച്ചിരുന്നോ.....

ഓ....

എന്തുപറഞ്ഞു 

കുറെ സംസാരിച്ചു.....    പിന്നെ....
അങ്ങോട്ട്‌... ച്ച.... ചെല്ലൻ പറഞ്ഞു 

അവന്റെ ചെയ്തികളിൽ വിവശയായി ദേവികയ്ക്ക് വാക്കുകൾ കിട്ടാതെ ആയി 

മ്മം.....

ഷോൾഡറിൽ നിന്നും ഡ്രസ്സ്‌ മാറുന്നത് അറിഞ്ഞതും ദേവികയൊന്നു പകച്ചു  ചുണ്ടുകൾ കൂടി പതിച്ചതോടെ വല്ലാത്തൊരു മൂളലോടെ ഉയർന്നുപോങ്ങി വരുണിനെ ആള്ളിപിടിച്ചു 

ആ നേരം തന്നെയാണ് കാളിങ് ബെൽ അടിഞ്ഞത് 
കിട്ടിയ അവസരം മുതലാക്കി ദേവിക ഡോറിനടുത്തേക്ക് ഓടി 
ശിവദാസൻ ആയിരിക്കും ഇരിക്കാൻ പറയ് 
വരുൺ ഒരു ചിരിയോടെ ഫ്രിഡ്ജിനടുത്തേക്ക്  നടന്നു 

തടിയും അതിനൊത്ത നീളവുമുള്ള വലിയൊരു മനുഷ്യൻ ആണ് ബെല്ലടിച്ചത് മുറ്റത്തൊരു വണ്ടിയും ഉണ്ട് 

ആരാ.... ശിവദാസൻ ആണോ 
ദേവിക ചോദിച്ചു 

ദേവിക അല്ലെ... ചന്ദ്രന്റെ മകൾ......

അ അതെ... ആരാണ് 
അയാളെ എവിടെയോ കണ്ടപോലെ തോന്നി അവൾക്ക് 

നിന്റെ കാലൻ.... നീ അമ്പാട്ടുകാർക്കിട്ട് കേസ് കൊടുക്കാൻ ആയോ 
പറയുന്നതോടൊപ്പം കൊടുത്ത അടിയിൽ ദേവിക താഴേക്ക് വീണിരുന്നു 
അവൾ അലറിക്കരഞ്ഞു പോയി 

അവിടേക്ക് വരുകയായിരുന്ന വരുൺ ശബ്ദം കേട്ട് പേടിച്ചുപോയി
നിലത്തു വീണുകിടക്കുന്ന ദേവികയേയും മുൻപിൽ നിൽക്കുന്ന ആളെയും കണ്ടതോടെ കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി എടുത്തു തലയ്ക്കു ഉന്നം വെച്ചറിഞ്ഞു 
പെട്ടന്ന് വെള്ളം മേലായപ്പോൾ അയാളോന്നു ഞെട്ടി 
ആ സമയം മതിയായിരുന്നു വരുണിന് ദേവികയെ തന്റടുത്തേക്ക് ആക്കാൻ 
വന്നയാളും മോശം അല്ലായിരുന്നു 

ദേവിക ഒറ്റയ്ക്കാണ് എന്ന് പറഞ്ഞതിനാലാണ് ഒറ്റയ്ക്ക് വന്നത് കൂട്ടത്തിൽ ആണൊരുത്തനെ കണ്ടതോട അയാളോന്നു പകച്ചു എന്നാൽ ഇനി വിട്ടുകൊടുക്കാൻ ആവില്ലെന്നതിനാൽ വരുണിന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ടു കെടുത്താണ് അയാൾ തുടങ്ങിയത്  പിന്നെ പൊരിഞ്ഞ അടിയായിരുന്നു 
അയാൾ കൊടുക്കുന്ന ഓരോ അടിയും വരുണിന് ഏൽക്കുന്നതിലും വേദന ദേവികയിലാണ് ഉണ്ടാക്കിയത് 
ആവുന്നപോലെ ഒഴിഞ്ഞു മാറാനും തിരിച്ചടിക്കാനും വരുണും ശ്രെമിക്കുന്നുണ്ട് 

ദേവിക ആകെ ഭയന്നു 
അയാളുടെ അടുത്ത് അധിക നേരം വരുണിന് പിടിച്ചു നിൽക്കാൻ ആവില്ലെന്ന് 
ദേവികയ്ക്ക് അറിയാമായിരുന്നു 
വിറയലോടെ ആണ് റാമിനെ വിളിച്ചത് 
അഞ്ചു മിനുട്ടിൽ വരാം എന്നു പറഞ്ഞെങ്കിലും അവൾ വീണ്ടും വരുന്നിനടുത്തേക്ക് ഓടി 

അയാളുടെ പുറത്തിരുന്നു കയ്യിൽ കിട്ടിയ ഒരു ഫ്ലവർവെസ് എടുത്തു തലയ്ക്കടിക്കുന്ന വരുണിനെ ആണ് ദേവിക കണ്ടത് അവൾ അലറിക്കരഞ്ഞു പോയി 
ഒരു നിമിഷം അയാളോന്നു അനക്കമറ്റ് കിടന്നപ്പോൾ ദേവികയും വരുണും ഒരുപോലെ ഭയന്നു 

എന്നാൽ ഞൊടിയിടയിൽ തിരിഞ്ഞെണീറ്റ് അരയിൽ വെച്ചിരുന്ന കത്തിയെടുത്തു വരുണിനെ ആഞ്ഞു കുത്തി 

രണ്ടു തവണ വരുൺ ഒഴിഞ്ഞു മാറിയെങ്കിലും മൂന്നാമത്തേത് വരുണിന്റെ ശരീരത്തിൽ നല്ലൊരു മുറിവുണ്ടാക്കി 
നിലത്തുവീണു ചോരയിൽ പുളയുന്നവനെ 
കണ്ടു അലറിവിളിച്ചുകൊണ്ട് വരുന്നിനടുത്തേക്ക് ഓടി വരുന്നവളുടെ മുടിയിൽ ചുറ്റിപ്പിടിച്ചു വരുണിനെ വീണ്ടും കുത്താൻ ആഞ്ഞു 

അപ്പോയെക്കും റാം അയച്ച പോലീസ് ടീം എത്തിയിരുന്നു വരുണിനെ വിട്ടു അവർക്കു നേരെ കത്തിവീശി രക്ഷപെടാൻ അയാൾ ശ്രെമിച്ചെങ്കിലും പോലീസ് അയാളെ കീഴടക്കി 
ഇരുവരെയും ഹോസ്പിറ്റലിലും കൊണ്ടുപോയി, അയാൾക്കും ഉണ്ടായിരുന്നു തലയിൽ മുറിവ് 

ദേവിക കരച്ചിൽ തന്നെ ആയിരുന്നു 
ഈ ലോകത്തു തന്റേതായി ആകെ ഉള്ളവനാണ് വിളിക്കാത്ത ദൈവങ്ങളും നേരത്ത നേർച്ചയും ഇല്ലാ 
അവളുടെ കരച്ചിൽ കണ്ടു നഴ്സും ഡോക്ടർ വരെ സങ്കടപ്പെട്ടു 

കുറച്ചു സമയത്തിനു ശേഷം പേടിക്കേണ്ട കാര്യം ഇല്ല മുറിവിന് അധികം ആഴം ഇല്ലെന്ന് ഡോക്ടർ വന്നു പറഞ്ഞിട്ടും അവൾക്ക് പേടി മാറിയിരുന്നില്ല 

സ്റ്റിച് ഇട്ടിട്ടുണ്ടെന്നും ഡ്രിപ് കഴിഞ്ഞാൽ തിരിച്ചു പോകാം എന്നു പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം ആയതു 



To Top