ഹൃദയസഖി തുടർക്കഥ ഭാഗം 96 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു


വേ....
പറയാൻ വന്നത് മുഴുമിക്കും മുൻപ് അവനാ 
ചുണ്ടുകൾ നുണയാൻ തുടങ്ങിയിരുന്നു 

വല്ലാത്തൊരു ആവേശത്തോടെ ചുണ്ടുകൾ തേൻ നുകരുമ്പോൾ അവന്റെ കൈകൾ ആ തണുത്ത ശരീരത്തെ ആകെ തഴുകി ഉണർത്തിതുടങ്ങിയിരുന്നു 
മധുരം നുണയുന്ന ലഘവത്തോടെ ചുണ്ടുകൾ ചപ്പിവലിക്കുന്നവന്റെ തീവ്രത
കൂടിയതോടെ ദേവികയും അവനെ ചുറ്റിപ്പിടിച്ചു 
നാവുകൊണ്ടും ചുണ്ടുകൊണ്ടും അവളെ ഇതുവരെ ഇല്ലാത്തൊരു നിലയില്ലാ കയത്തിലേക്ക്  വരുണവളെ തള്ളിയിട്ടു
വായിൽ ഇരുമ്പ് ചുവച്ചിട്ടും  വിടാതിരുന്നവൻ ദേവിക ശ്വാസം മുട്ടി പിടഞ്ഞപ്പോഴാണ് വിട്ടതും അതും ചുണ്ടുകൾ മാത്രം.... കഴുത്തിലേക്ക് മുഖത്തെ പൂഴ്ത്തി വെച്ച് കിതപ്പടക്കുമ്പോൾ 
ഒരു കൈ അവളുടെ തലയിൽ തഴുകുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിക്കാം.... അവന്റെ ശബ്ദം നേർത്തിരുന്നു 
ഹ്മ്മ്.... അവളുടേതു അതിലും നേർത്തിരുന്നു 

അവരിരുവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു പരസ്പരം ഊട്ടിയും മുൻപോട്ടുള്ള കാര്യങ്ങൾ ആലോചിച്ചും സംസാരിച്ചുമെല്ലാം സാവധാനം......
തൊട്ടുമുൻപ് കടന്നുപോയ സാഹചര്യത്തിൽ ഉള്ളവരായിരുന്നില്ലേ ഇവരെന്നു തോന്നിക്കുമാറ്...

രാത്രിയും ഒരുപാട് വൈകിയാണ് കിടന്നതു പുതിയ ഡിസൈനുകൾ നോക്കിയും ടെസ്റ്റിൽസ് പ്ലാനുകൾ നോക്കിയുമെല്ലാം ദേവിക ഇരുന്നപ്പോൾ ഫൈനഷ്യൽ കാര്യങ്ങളും അക്കൗണ്ടസുമെല്ലാം വരുൺ ക്ലിയർ ചെയ്തു 
ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി പണമിടപാട് നടത്തിയത് വ്യക്തമായതിനാൽ 
പിറ്റേന്ന് അതിനുകൂടി ഒരു പെറ്റിഷൻ ഫയൽ ചെയ്യാൻ തീരുമാനിച്ചു 

ഓരോന്ന് സേർച്ച്‌ ചെയ്തു വേണ്ട കാര്യങ്ങൾ നോട്ട് ചെയ്തു ദേവിക എപ്പോ ഉറങ്ങിയെന്നു അറിയില്ല 
വരുൺ നോക്കുമ്പോൾ ഇരുന്ന ഡെസ്കിൽ തന്നെ തലവെച്ചു നല്ല ഉറക്കമാണ് 
ഉണർത്താൻ തോന്നാഞ്ഞതിനാൽ 
അതുപോലെ തന്നെ കയ്യിലെടുത്തു അരികിലായി കിടത്തി  
ഒന്നു ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നവളെ വീണ്ടും പിടിച്ചു അരികിലേക്ക് ഒതുക്കി കിടത്തി ഇടയ്ക്കിടെ കവിളിലായ് ഉമ്മവെച്ചും 
തലയിൽ തലോടിയുമെല്ലാം അവളെ കൂടുതൽ കൂടുതൽ ചേർത്തുപിടിച്ചു 
നല്ല ഉറക്കത്തിലും കിട്ടിയ ആ സംരക്ഷണചൂടിൽ ദേവിക ഒരു പൂച്ചാകുഞ്ഞിനെപ്പോലെ പതുങ്ങി കിടന്നു 

രാവിലെ  ആദ്യം ഉണർന്നത് ദേവിക ആണ്, പൊതിഞ്ഞു പിടിച്ച കൈക്കുള്ളിൽ നിന്നും പതിയെ ഊർന്നിറങ്ങി തലേന്ന് വരുൺ കൊണ്ടുവന്ന സാധനങ്ങൾ എടുത്തു ബ്രേക്ഫാസ്റ് ഉണ്ടാക്കി കുളിയും കഴിഞ്ഞിട്ടും ഉണരാഞ്ഞിട്ട് ഒരു കപ്പ്‌ ചായയും ആയാണ് വരുണിനെ വിളിക്കാൻ ചെന്നത് 
അപ്പോഴും ആൾ ഉറക്കം തന്നെ 

ആദ്യമായാണ് ഒരു ചായ ഇതുപോലെ ഇട്ടുകൊടുക്കുന്നത്  ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു ദേവികയ്ക്ക് ഈ ഫിലിമിലൊക്കെ കാണുന്നപോലെ കല്യാണമൊക്കെ കഴിഞ്ഞു പിറ്റേന്ന് കുളിച്ചു മുടിയൊക്കെ കെട്ടിവെച്ച് ചായ ഗ്ലാസും ആയി ഭർത്താവിനെ വിളിച്ചുണർത്തുന്ന ഭാര്യ  പിന്നെ റൊമാൻസ്...... ഹോ....
ഏകദേശം  സ്വയം അവൾക്ക് അതുപോലെ തോന്നി 
ചെറിയൊരു വ്യത്യാസമുണ്ട്.....

വരുണേട്ട..... വരുണേട്ട.....

എവിടുന്ന് ആൾ നല്ല ഉറക്കം തന്നെ 
ഇങ്ങനെയും ഉറങ്ങുമോ മനുഷ്യന്മാർ 

ലാലു ഏട്ടാ....
കമന്നു കിടക്കുന്നവന്റെ കൈക് തട്ടി ഒന്നുടെ വിളിച്ചു ദേവിക....

" ഹ മ്മേ...."
തിരിഞ്ഞു മറിഞ്ഞു ചാടി എണീറ്റു മുന്നിൽ നിൽക്കുന്നവളെ കണ്ടു കണ്ണുതള്ളി കിടക്കയിലേക്ക് തന്നെ ഇരുന്നുപോയി 

എന്താ.... ദേവികയും പേടിച്ചുപോയി 
ഇതുപോലൊന്ന് അല്ലല്ലോ അവൾ പ്രതീക്ഷിച്ചത് 

ഹേയ്.... ഒന്നുല്ല..... ഞാൻ പെട്ടന്ന് വീട്ടിലാണെന്ന് ഓർത്തുപോയി 

വീട്ടിലോ.... അവിടുന്ന് ഇങ്ങനെ ആണോ ദേവിയ്ക്ക് അതിശയം 

ഒന്നുമില്ലെന്റെ പെണ്ണെ..... വാ ഇങ് 
കൈ പിടിച്ചു മടിയിലായ് ഇരുത്തി വയറിലൂടെ കയ്യിട്ടു പിടിച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തി 
ദേവിക ഒന്നു പുളഞ്ഞു 

വരുണിന്റെ ചുണ്ടുകൾ കഴുത്തിലൂടെ കവിളിൽ വിശ്രമിച്ചപ്പോൾ കൈകൾ അറിയാതെ തന്നെ അവനിൽ മുറുകി 

പോകേണ്ടേ... ഇതെപ്പോഴും ഇങ്ങനെ....

എങ്ങനെ....

ഇങ്ങനൊക്കെ....?

നിന്റെ ഈ പിടച്ചിൽ കാണാൻ, ഈ വിറയൽ ആസ്വദിക്കാൻ അവനൊരു കുസൃതിയോടെ പറഞ്ഞു 

കണ്ണിമായ്ക്കാതെ അവനെ തന്നെ നോക്കിയിരിക്കുന്നവളോട് അവൻ ചെവിയിൽ പറഞ്ഞു 

വേറൊന്നും ചെയ്യുന്നില്ലലോ.... ഇത്രേയല്ലേ ഉള്ളു..... അതുപോലും പറ്റുന്നില്ലേ...... 

ദേവികയ്ക്ക് വീണ്ടും മറുപടി ഇല്ലാ.... അവളിലെ അതിശയം കണ്ടു വരുൺ വീണ്ടും ചോദിച്ചു 
എന്താടാ.....

ഇത് വരുൺലാൽ തന്നെ ആണോ....

വരുണിന്റെ മടിയിലിരുന്നു  കവിളിലായ് കൈവെച്ചു അവന്റെ മുഖത്തേക്ക് നോക്കിയാണ് ചോദ്യം 

എന്തൈ...?

ആ വരുൺലാൽ എവിടെപ്പോയി ഞനറിയുന്ന 
വരുൺ ലാൽ ഇങ്ങനെയല്ല.... മൂക്കിന്റെ തുമ്പിൽ ദേഷ്യമുള്ള 
ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി തരുന്ന, ആരെയും കൂസാത മറുപടി കൊടുക്കുന്ന 
അങ്ങേര് എവിടെപ്പോയി 
കണ്ണുകൾ വിടർത്തി അതിശയത്തോടെ കുഞ്ഞു കുട്ടികളെപ്പോലെ ചോദ്യം 

അവനെ ഞാൻ ഓഫീസിൽ വെച്ച് മറന്നു 
അതിലേറെ അതിശയത്തോടെ ആയിരുന്നു മറുപടി 

ബ്രേക്ഫാസ്റ് കഴിച്ചു അവർ ഒരുമിച്ചാണ് ഇറങ്ങിയത് 
സ്റ്റേഷനിൽ പോയി ടെസ്റ്റിസിലെ ഫണ്ട്‌ തട്ടിപ്പിന്  ഒരു കംപ്ലയിന്റ് കൂടി കൊടുത്തു 

അപ്പോഴാണ് അമ്പാട് ഉള്ളവരുടെ ലോറി തട്ടി ആണ് ഭർത്താവ് മരണപെട്ടത് എന്ന് കാണിച്ചു ഒരു സ്ത്രീ പരാതി കൊടുത്തു എന്നറിയുന്നത് അവരുടെ ഡീറ്റെയിൽസ് ഒന്നയച്ചു തരാൻ കൂടി പറഞ്ഞിട്ടാണ് അവർ ഇറങ്ങിയത് 

ടെസ്റ്റിൽസിൽ അവൾ വെച്ച നോട്ടീസ് നോക്കി ഒരുപാടാളുകൾ വന്നിരുന്നു 
സെയിൽസ്, ക്ലീനിങ് വെൽകം സ്റ്റാഫ്‌ അക്കൗണ്ടിങ് തുടങ്ങി എല്ലാത്തിലേക്കും പഴയ സ്റ്റാഫിൽ പകുതി ആളുകളും എത്തിയിരുന്നു 

നോട്ടീസ് ഇട്ട് പിറ്റേന്ന് തന്നെ ഇത്രെയും ആളുകളെ അവൾ പ്രതീക്ഷിച്ചില്ല ഇതിപ്പോ ആകെ വെട്ടിലായി ആകെ ഒരു ഇന്റർവ്യൂ അറ്റാൻഡ് ചെയ്തത് കമ്പനിയിലെ ജോലിക്ക് വേണ്ടി ആണ് എങ്ങനെ തുടങ്ങും എങ്ങനെ ആളെ എടുക്കും എന്നുപോലും അറിയില്ല വരുണിനെ വിളിച്ചപ്പോൾ കുറച്ചു ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്തു ഇന്റർവ്യൂ ചെയ്തു എടുത്തുകൊള്ളാൻ പറഞ്ഞു 

അങ്ങനെ സകലമാന ദൈവങ്ങളെയും AGM, BSH, SM HR തുടങ്ങി അന്ന് ഹെഡ്ഓഫീസിൽ കണ്ട സ്റ്റാഫിനെ മുഴുവൻ മനസ്സിൽ ധ്യാനിച്ചു അവൾ വന്നവരോടൊക്കെ സംസാരിച്ചു പത്തു സ്റ്റാഫിനെ സെലക്ട്‌ ചെയ്തു 

വെൽകം ചെയ്യാൻ ഒരാളും ബാക്കി ഉള്ളവർ  സെയിൽ ടീമിലേക്കും 
സെലക്ട്‌ ചെയ്തവരെ എല്ലാം അപ്പോൾ തന്നെ മീറ്റിംഗ് വെച്ച് അവളുടെ കണ്ടിഷൻസും സാലറി പാക്കേജും എല്ലാം വിവരിച്ചു കൊടുത്തു അതുമായി adjst ആവുന്നവർ മാത്രം മതി എന്നായിരുന്നു അവളുടെ തീരുമാനം 
സാലറി നന്നേ കുറവായിരുന്നു അത് ആദ്യം അവിടെ work ചെയ്തവർക്ക് സ്വീകര്യം ആയില്ല 
മൂന്നു മാസത്തിൽ സാലറി കൂടും എന്നവൾ പറഞ്ഞത് അവർ ശ്രെധിച്ചു കാണില്ല 
അവരുടെ ചിന്തയിൽ ആദ്യം പൊട്ടിപ്പോളിയറായ കമ്പനി ആയപ്പോൾ വെറുതെ ഇരുന്നു വാങ്ങിയ ശമ്പളത്തിന്റെ പകുതി ഇതില്ലല്ലോ എന്നായിരുന്നു 

അമ്പാട്കാരുടെ യാതൊരു ഷെയറും ഇതിൽ ഇല്ലെന്ന് അവൾ വ്യക്തമാക്കിയിട്ടും അതിലൊരാൾ അപ്പോൾ തന്നെ നിർത്തി പോയി 

ബാക്കി ഉള്ളവർ പിറ്റേന്ന് തന്നെ ജോലിയിൽ കയറാം എന്ന് പറഞ്ഞാണ് പിരിഞ്ഞത് 

ദേവിക ഇറങ്ങാൻ നിൽകുമ്പോൾ ആണ് റാം, ഡെത്ത് കേസ് ഫയൽ ചെയ്തവരുടെ ഡീറ്റെയിൽസ് അയക്കുന്നത് 
ദേവിക ഉദ്ദേശിച്ചപോലെ അത് അന്ന് അവളെ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാൻ വന്ന ഡ്രൈവർ തന്നെ ആയിരുന്നു 
അയാളുടെ  വീട്ടിലൊന്ന് പോയി അന്നെഷിക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല 

ടെസ്റ്റിസിൽ നിന്നും കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളു 
ഒരു ഓട്ടോ പിടിച്ചു ദേവിക അവിടെ എത്തുമ്പോൾ 
ഓടിട്ട ആ കുഞ്ഞു വീടിന്റെ മുറ്റത്തു രണ്ടു മൂന്നാളുകൾ നിൽപുണ്ടായിരുന്നു  അധികായന്മാരായ മൂന്നു നാല് ആണുങ്ങൾ കൂട്ടത്തിൽ വെള്ള ഇട്ട ഒരാൾ അവരുടെ നേതാവ് എന്ന് തോന്നിപ്പിച്ചു 

എന്തുപറ്റി??
അപരിചിതയായ ഒരു സ്ത്രിയെ അവരെല്ലാം മിഴിച്ചു നോക്കുന്നുണ്ടായിരുന്നു അതുപോലെ തന്നെ അവരെ നോക്കികൊണ്ട് ദേവിക ചോദിച്ചു 

പൈസ കടം വാങ്ങിയിട്ട് ഇതുവരെ തിരിച്ചു തന്നിട്ടില്ല 
അത് ചോദിക്കാൻ വന്നതാണ് 
നിങ്ങളുടെയും എന്തേലും വാങ്ങിട്ടുണ്ടോ 

ഇല്ല....
അവിടെത്തെ സാഹചര്യവും ഓരോരുത്തരുടെ കുശുകുശുപ്പും കേട്ടപ്പോ തന്നെ കാര്യങ്ങൾ ഏകദേശം അവൾ ഊഹിച്ചു അതുകൊണ്ട് തന്നെ ആ ഉമ്മറത്തേക്ക് കയറി വാതിലിൽ തട്ടി വിളിച്ചു 
ശബ്ദം കേട്ടിട്ടും അവർ തുറക്കുന്നില്ലെന്ന് കണ്ടതോടെ വീണ്ടും ശക്തമായി തട്ടിയിട്ടവൾ പറഞ്ഞു 
ചേച്ചി.... പോലീസ് ആണ് തുറന്നു വന്നേ.... കുറച്ചു കാര്യങ്ങൾ ചോദിക്കാൻ 
ഉണ്ട് 


To Top