ഹൃദയസഖി തുടർക്കഥ ഭാഗം 94 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

ഹൃദയസഖി ❤️94

വലിയൊരു ആക്‌സിഡന്റിൽ നിന്നാണ് രക്ഷപെട്ടത് എന്നാലും എല്ലാം നല്ലതിന് വേണ്ടി ആണെന്നാണ് ദേവികയ്ക്ക് തോന്നിയത് 

ദൈവമായിട്ടാണോ അതോ അച്ഛന്റ്റെ അമ്മയുടെയും അനുഗ്രഹമായിട്ടാണോ എന്നറിയില്ല മനു അപ്പോൾ 
പക്ഷെ അത് ദേവികയ്ക്ക് കാര്യങ്ങൾ എല്ലാം എളുപ്പമാക്കി ഷോപ്പ് പണിയാനും മറ്റുമുള്ള കാര്യങ്ങൾക്ക് ഫണ്ടും ആയി വലിയൊരു സമസ്യയായി മുൻപിൽ കിടന്നു അജയ്ക്ക് നല്ലൊരു പണിയും കിട്ടും 

വരുൺ പ്രതിസന്ധിയിൽ ആയിരുന്നു അതിനും തീരുമാനം ആയി എന്തുകൊണ്ട് ദൈവാനുഗ്രഹം 

പിറ്റേന്ന് തന്നെ ദേവികയും വരുണും പോയി കേസ് രജിസ്റ്റർ ചെയ്തു പോലീസിന്റെ ഹെൽപോടെ തന്നെ അമ്പാട് തറവാട്ടിലേക്ക് തിരിച്ചു് 

കുറച്ചു ഫയൽസും ഡോക്ക്യൂമെന്റുസും എടുക്കാനും വല്യച്ഛനോട് പറയാനും വേണ്ടി ആയിരുന്നു അത് 

ഗേറ്റിൽ വെച്ച് തന്നെ പണിക്കാർ അവളെ കണ്ടിരുന്നു പക്ഷെ പോലീസ് വെഹിക്കിൾ ആയതിനാൽ മാത്രം അവരൊന്നും ചെയ്തില്ല 

ദേവിക അകത്തളത്തിലേക്ക് കയറുമ്പോൾ തന്നെ കേട്ടു അച്ഛൻ പെങ്ങളുടെയും വല്യമ്മയുടെയും കുത്തുവാക്കുകൾ  പോലീസുകാർ പുറത്തു വല്യച്ഛനുമായി സംസാരിക്കുകയാണ് അയാൾ പൊടിപ്പും തോങ്ങലും വെച്ച് ദേവികയുടെ ദുർനടപ്പ് വിവരിക്കുന്നുണ്ട് 

എവിടെയോ പോയി അയിഞ്ഞാടി വന്നിരിക്കുന്നു ഒരുമ്പട്ടവൾ 
അച്ഛൻ ഉണ്ടാക്കിയതിലും വലിയ മാനക്കേട് ഉണ്ടാക്കി പോലീസിനെയും വിളിച്ചു വന്നിരിക്കുന്നു.....മൂദേവി.....
വല്യമ്മ കത്തിക്കയറുകയാണ് 

ഒരു ദിവസം തന്നെ കാണാതിരുന്നപ്പോൾ ഒന്ന് അന്നെഷിക്കുക പോലും ചെയ്യാതെ ഇല്ലാ കഥകൾ അച്ഛനും മകനും കൂടി എല്ലാവരെയും പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ് അല്ലെങ്കിലും അവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട താൻ സേഫ് ആണെന്ന് ആരെക്കാളും നന്നായി അവർക്ക് തന്നെ അല്ലെ അറിയുക ഓർത്തിട്ട് ദേവികയ്ക്ക് ചിരിയും കരച്ചിലും വന്നു 

അമ്മയെപ്പോലെ തന്നെ. തേവീടിശി 

ദേവികയ്ക്ക്  സഹിക്കാൻ ആയില്ല പെരുവിരൽ മുതൽ ദേഷ്യം വന്നു 
ദേ വല്യമ്മേ..... മര്യാദക്ക് സംസാരിക്കണം 
പ്രായത്തിനു മുതിർന്നത് ആണെന്നൊന്നും നോക്കില്ല വേണ്ടാത്തത് പറഞ്ഞാൽ കരണം പുകയ്ക്കും ഞാൻ 

എടി.... ഏതവന്റെയോ കൂടെ കിടന്നു വന്നിട്ട് എന്നോട് കുറയ്ക്കുന്നോ അവർ അവൾക്കുനേരെ 
കയ്യൊങ്ങിക്കൊണ്ട് അടുത്തേക്ക് വന്നെങ്കിലും അവളൊരു നോട്ടം കൊണ്ടു തന്നെ അത് നിർത്തിച്ചു 

വല്യമ്മ ആദ്യം ഇതൊക്കെ സ്വന്തം മക്കൾക്ക് ഒന്നിരുന്നു പറഞ്ഞുകൊടുക്ക് കൂട്ടത്തിൽ വേറെയും ഉണ്ടല്ലോ രണ്ടെണ്ണം അവരോടും 
ദേവിക നിങ്ങൾ ആ പറഞ്ഞ പണിക്ക് പോവാറില്ല 

പിന്നെ ഇന്നലെ എന്താണ് പറ്റിയതെന്ന് ഏറ്റവും കൂടുതൽ അറിയുന്നത് നിങ്ങളുടെ ഹസ്‌ബെൻഡിന്ന് ആങ്ങളയ്ക്കും തന്നെ ആവും 

അവൾ കടുപ്പിച്ചു പറഞ്ഞിട്ടു മുകളിലേക്ക് കയറിപ്പോയി, കുറച്ചു തുണികളും 
അച്ഛന്റെയും അമ്മയുടെയും ഫ്റ്റോയും സെര്ടിഫിക്കറ്റും എല്ലാമെടുത്തു 
വലിയച്ഛനോട് പറയാനായി അകത്തളത്തിലേക്കിറങ്ങി  ബാഗ്‌ അവിടെ വെച്ച് വരുണിനെയും കൂട്ടി വലിയച്ഛന്റെ റൂമിലേക്ക് കടന്നു

കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു അദ്ദേഹം അത്രെയും നേരം അവിടെ ഉള്ളവരിൽ നിന്നെല്ലാം കേട്ടത് അയാൾക്ക് വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല 

എന്റെ  ചന്ദ്രൻ വളർത്തിയ കുട്ടി ഞാൻ കേട്ടതുപോലൊന്ന്  ചെയ്യില്ല 

ദേവികയ്ക്കതു വല്ലാത്ത വിഷമം നൽകി 
വല്യച്ഛൻ എന്താണ് കേട്ടത് എന്നറിയില്ല 
പക്ഷെ സത്യമാവാൻ വഴി ഇല്ല 
പക്ഷെ ഒരു കാര്യം ഉണ്ട് ഇന്നലെ ഇവിടുന്നിറങ്ങിയ ഞാൻ ടെക്സ്റ്റൽസ് എത്തിയില്ല അതിനു മുൻപ് തന്നെ ഇവിടുള്ളവരുടെ കസ്റ്റഡിയിൽ ആയിരുന്നു അവിടെന്നെന്നെ രക്ഷിച്ചത് ദൈവമായിട്ടാണ് 
അവിടെ ആയിരുന്നു ഞാൻ ഇതുവരെ പിന്നെ.......
വരുണിന്റെ കൈ കോർത്തുപിടിച്ചുകൊണ്ട് ദേവിക പറഞ്ഞു 
ഇത്.... വലിയച്ഛനും വല്യമ്മയും ഈ കാര്യത്തിൽ എന്നോട് ഷെമിക്കണം 

ഇത്..... വരുൺ ലാൽ ഞാൻ വല്യച്ഛനോട് പറഞ്ഞിട്ടില്ല  ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു അച്ഛന് അറിയാമായിരുന്നു....
ഈ ഒരു തെറ്റ് ദേവിക ചെയ്തിട്ടുണ്ട് 
പക്ഷെ..... അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അച്ഛനും ഇതുതന്നെ ആവുമായിരുന്നു ഇഷ്ടം 

പറയുന്നതോടൊപ്പം ടോപ്പിനുള്ളിലായ് ഇട്ടിരുന്ന താലിയെടുത്തു പുറത്തിടുകയും ചെയ്തു 

ലീഗൽ ആയിട്ട് ഏറ്റവും സുരക്ഷിതമായ 
സ്ഥലത്തു തന്നെ ആയിരുന്നു ഞാൻ ഇന്നലെ 
അല്ലാതെ ഇവിടുള്ളവർ പറഞ്ഞതുപോലെ ആരുടെയോ കൂടെ പോയതല്ല 

അവളുടെ വാക്കുകൾ ഇരുവരിലും ഞെട്ടൽ ഉണ്ടാക്കിയെന്നത് ദേവികയ്ക്ക് മനസിലായി...ഇങ്ങനെ ഒരു കാര്യം അവർ പ്രതിക്ഷിച്ചു കാണില്ല 
അതറിഞ്ഞതുപോലെ വരുൺ ആളെ തോളോട് ചേർത്തുപിടിച്ചു 

അപ്പോയെക്കും അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി 
അതിൽ റാം എന്നുകണ്ടതോട ദേവിക 
വരുണിനെ കണ്ണുകാണിച്ചു 

കൂടുതലൊന്നും പറയാനോ കേൾക്കാനോ നിൽക്കാതെ 
പിന്നെ വരാം എന്നും പറന്നു അവർ പുറത്തേക്കിറങ്ങി 
അവർ വന്ന വണ്ടി ഗേറ്റ് കടന്നുപോയേക്കും പോലീസിന്റെ ഒരു ഫുൾ ഫോഴ്സ് അമ്പാട് തറവാട് മുറ്റത്തു എത്തിയിരുന്നു  അതെ സമയം തന്നെ അജയന്റെ കമ്പനിയിലും പോലീസ് എത്തി 

ഭാസ്കരനും അജയനും ഒന്ന് ചിന്തിക്കാൻ കൂടി സമയം കിട്ടും മുൻപ് രണ്ടിടത്തും ഒരുപോലെ റൈഡ് അറസ്റ്റും നടന്നിരുന്നു 

വീരവാദം പറഞ്ഞുകൊണ്ടിരുന്ന പെങ്ങളുടെ വായ അടഞ്ഞുപോയി 
എവിടുന്നു വന്ന പണി ആണെന്ന് പോലും അവർക്ക് മനസിലായില്ല 

അമ്പാട്കാർക്ക് ആരോ പോലീസിൽ ഒട്ടുകാരുണ്ട് എന്നു തോന്നിയതിനാൽ ദേവികയും വരുണും ഒരുമിച്ചു താമസിക്കാൻ തീരുമാനിച്ചവർ ആണെന്നും ദേവിക ഡ്രെസ്സും മറ്റും എടുക്കാൻ പോലീസ് കാരുടെ സഹായം തേടി എന്നുമുള്ള വ്യാജന ആയിരുന്നു അമ്പാട് തറവാട്ടിൽ എത്തിയത് റാം അവനു സംശയം ഉള്ളവരെ തന്നെ അവളുടെ കൂടെ വിടുകയും ചെയ്തു...
അവർ വിചാരിച്ചപോലെ തന്നെ നടന്നു 
അജയനും ഭാസ്കരനും ഒന്നും പെട്ടന്ന് ചെയ്യാൻ ആയില്ല 

ലീഗൽ ഡോക്യൂമെന്റസ് എല്ലാം കറക്റ്റ് ആയിരുന്നെങ്കിലും കമ്പനിയിൽ നിന്നും കുറച്ചധികം പണവും ബേസ്മെന്റിൽ  നിന്നും ലേഡീസിന്റെ കുറച്ചു വസ്ത്രങ്ങളും ബ്ലഡ്‌ സ്റ്റൈനും എല്ലാം കിട്ടി 
റാമിന് അത് തന്നെ മതിയായിരുന്നു അവയെല്ലാം പരിശോധനയ്ക്ക് അയച്ചു 
എംപ്ലംയിസിൽ ചിലരെ കസ്റ്റഡിയിലും എടുത്തു 
അമ്പാട്കാരുടെ ഗോഡൗണിലും അവർ സേർച്ച്‌ ചെയ്തു 
കുറച്ചു തെളിവുകൾ കിട്ടിയെന്നല്ലാതെ എവിടെ നിന്നാണ് എല്ലാം ചെയ്യുന്നത് എന്ന് വ്യക്തമായി മനസിലാക്കാൻ റാമിന് കഴിഞ്ഞില്ല 

ദേവികയെ ടെസ്റ്റിസിൽ ഡ്രോപ്പ് ചെയ്തു വരുൺ നേരെ പോയത് കമ്പനിയിലേക്ക് ആണ് 
ഇന്നലെ റിവ്യൂ അറ്റൻഡ്  ചെയ്യ്തത് അടക്കം ഒരുപാട് പണി കിടപ്പുണ്ടായിരുന്നു 

"Mr വരുൺലാൽ ഇവിടെത്തെ BSH ആയി സ്ഥാനം ഏറ്റത് എന്നാണ് "
മോർണിംഗ് മീറ്റിംഗ് കൂടിയപ്പോൾ മനാഫ് പുച്ഛത്തോടെ ചോദിച്ചു 

സർ ഞാൻ പറഞ്ഞല്ലോ ഒരു പ്രത്യേക സാഹചര്യം വന്നു അതാണ്‌ റിവ്യൂന് പോകാൻ പറ്റാഞ്ഞത് 

അതുകൊണ്ട് തനിക്ക്‌ വേണ്ടി ഹെഡ് ഓഫീസിലെ സ്റ്റാഫ്‌ വെയിറ്റ് ചെയ്യണം എന്ന് അല്ലെ...  താനോ..... പണി നല്ലപോലെ ചെയ്യുന്നില്ല അതിന് അങ്ങോട്ട്‌ വിളിപ്പിച്ചപ്പോ അതിനും മുടന്തൻ ഞ്യായം താനെന്താ കരുതിയെ അവരൊക്കെ ചൊറിയും മാന്തി ഇരിക്കുകയാണെന്നോ............................
അവർക്കൊക്കെ വേറെ പണിയില്ലേ.....

സർ ഞാൻ ഹെഡ് ഓഫീസിൽ വിളിച്ചു ട്രൈനേരെയും സ്റ്റാഫിനെയും കോൺടാക്ട് ചെയ്തതാണ് അവർ ok പറഞ്ഞു ഇന്ന് ചെല്ലാനും പറഞ്ഞിട്ടുണ്ട് 
ഇതിലിപ്പോ സർന്നു എന്താണ് പ്രശ്നം 

എനിക്കുണ്ട് ഞാൻ ആണ് ഇവിടെത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് 
നിങ്ങളുടെ പെർഫോമൻസ് കുറഞ്ഞാൽ അത് എന്നെയാണ് ബാധിക്കുന്നത് 
അതുകൊണ്ടാണ് ഞാൻ റിവ്യൂന് പേരിട്ടത് അപ്പോൾ അവിടെയും തനിക്കു എന്നെയൊരു വില ഇല്ല 
മനാഫ് വിടാനുള്ള ഭാവം ഇല്ലായിരുന്നു 

ടാർഗറ്റ് ആയില്ല എന്നു പറയുന്നത് വെറും ഒരു വണ്ടിക്ക് അല്ലെ 
മനഃപൂർവം എനിക്കിട്ടു പണിയുക ആണെന്ന് അറിയാഞ്ഞിട്ടല്ല ഞാൻ മിണ്ടാത്തത് 
വരുണിനും ദേഷ്യം തോന്നി താന്നു കൊടുക്കുന്നതിനു അനുസരിച്ചു തലയിൽ കയറുകയാണ് 

പുതിയ എക്സിക്യൂട്ടീവ് ന്റെ മുൻപിൽ വെച്ച് അത്രെയും ഇൻസൾട്ട് ആയപോലെ തോന്നി വരുണിന് 
അവർ തമ്മിൽ കയ്യാം കളി ആവും എന്നു തോന്നിയ വൈശാഖ് വേഗം ഇരുവരെയും പിടിച്ചു മാറ്റി 

സർ ഞാൻ പോകുന്നുണ്ട് ഇന്ന് ഹെഡ് ഓഫീസിൽ അപ്പോൾ ഞങ്ങൾ ഒരുമിച്ചു പോകാം ഇപ്പോൾ തന്നെ 
വിട്ടേക്ക്.... അവനെന്തോ പ്രേശ്നത്തിൽ ആയെന്ന് പറഞ്ഞില്ലേ 

നീ അങ്ങനെ നല്ല പിള്ള ചമയണ്ട നിനക്ക് റിവ്യൂ തരേണ്ട കാലം കഴിഞ്ഞു 
എല്ലാത്തിനും വെച്ചിട്ടുണ്ട് ഞാൻ ഇത്രേം ശമ്പളം തന്നു നിങ്ങളെ നിർത്തിയത് ചുമ്മ ഇരിന്നു സ്വന്തം കാര്യം നോക്കാനല്ല പണി എടുക്കണം ഇല്ലെങ്കിൽ മൂടും തട്ടി പോകണം 
മനാഫ് വീറോടെ വിളിച്ചു പറഞ്ഞു 

തനിക്കിട്ട് ഞങ്ങൾ തരാം എന്നു മനസ്സിൽ കരുതി 
വൈശാഖ് വേഗം തന്നെ വരുണിനെയും കൂട്ടി ഇറങ്ങി 

തുടരും
To Top