രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി ❤️93
ദേവിക ഒന്നും പറഞ്ഞില്ല.... തെറ്റാണു ചെയ്തത്
അവർ ചതിയർ ആണെന്നക്റിഞ്ഞിട്ടും ഇറങ്ങിപുറപെട്ടത് തെറ്റ് അതൊന്നു ഈ മനുഷ്യനോട് പറയാഞ്ഞത് അതിലും വലിയ തെറ്റ്
എന്താ ഉണ്ടായത് എന്നു പറയാമോ....
ദേവിക കാറിൽ നിന്നും ചാടിയ സമയത്താണ് മനുവിന്റെ കാർ അതിലെ കടന്നുപോയത് അവനു ഏതോ ഫങ്ക്ഷന് ഉണ്ട് അതിന് വരുന്ന വഴി ആണ്
ഒരു പെണ്ണിനെ രണ്ടുപേരു ചേർന്നു വലിച്ചുകൊണ്ടുപോകുന്നത് മനു കണ്ടു എന്നാൽ അത് ദേവികയാണെന്ന് അറിയില്ലായിരുന്നു ആരാണെന്ന് അറിയാതെ ആ വണ്ടിയെ ഫോളോ ചെയ്തു
അജയൻ നേരെ പോയത് അമ്പാട് വക തന്നെയുള്ള ഒരു ഗോഡൗണിലേക്കായിരുന്നു അവിടെ നിന്നും ഇറക്കുമ്പോൾ ആണ് ആളെ മനസിലാക്കുന്നത്
അവിടെനിന്നും രക്ഷിച്ചു ഇവിടെ എത്തിച്ചു
ഇതെവിടെയാ....
മനുവിന്റെ വീട് ആണ് ടൗണിൽ, ശെരിക്കും അവരുടെ ടീമിന്റെ വർക്കിംഗ് സ്പേസ് ആണ്, അവനിപ്പോ അത്യാവശ്യം അറിയപ്പെടുന്ന സിങ്ങർ ആണ് ആൽബം മേക്കിങ്ങും ഉണ്ട് നിന്റെ ചങ്ക് ആയിട്ട് നീ ഇതൊന്നും അറിഞ്ഞില്ലേ
വരുണേട്ടൻ എങ്ങനെ അറിഞ്ഞു
ഞനിവിടെ ഉണ്ടെന്ന്
അവനെന്നെ വിളിച്ചു, നീ തന്നെ ആണോ എന്ന് കൺഫോം ചെയ്യാൻ വേണ്ടിയിട്ടു
ഞാൻ ഹെഡ് ഓഫീസിലേക്ക് പോകുകയായിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോ എനിക്ക് ഉറപ്പായി പിന്നെ അവിടുന്ന് നേരെ ഇങ്ങോട്ട് പോന്നു
അവരെന്തോ ഡ്രഗ് തന്നിരുന്നു തനിക്ക് അതാണ് ഇത്രേം സമയം ഉറങ്ങിയത് ക്ഷീണവും എല്ലാം
വലിയ പ്രശ്നം ആയോ അവിടെ പണിക്കാരൊക്കെ ഉണ്ടാകും എല്ലാം വല്യച്ഛന്റെ ആളുകൾ
വലുതായൊന്നും ഉണ്ടായില്ല
മനു പുറത്തുന്നു ഒരു സെക്യൂരിറ്റി ടീമിനെ ഏല്പിച്ചിരുന്നു ഇന്നഗുറേഷൻ ന്റെ ആവശ്യത്തിന് അവരുടെ കയ്യിൽ ഗൺ ഉണ്ടായിരുന്നു
അത് വല്യച്ഛനും കൂട്ടരും പ്രതീക്ഷിച്ചില്ല അതുകൊണ്ട് വലിയ കുഴപ്പം ഉണ്ടായില്ല
പക്ഷെ ഇനീപ്പോ ഉണ്ടാകും
മാത്രമല്ല നീ മനുവിന്റെ കൂടെയാണെന്ന് കരുതി അവനെയാവും ഇനി ഉന്നം വെക്കുന്നത്
മനു പറയുന്നത് കംപ്ലയിന്റ് കൊടുക്കാം എന്നാണ്
പക്ഷെ ഞാൻ പറയുന്നത് അതൊന്നും വേണ്ട നമുക്ക് പോകാം എന്നാണ് അമ്പാട് ഉള്ളവർ വലിയ പ്രേശ്നക്കാർ ആണ്
നമ്മൾ വിചാരിക്കുന്നതിലും അധികം..... ഒന്നും വേണ്ട..... തിരിച്ചുപോകാം
വരുൺ അവളുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു
നിങ്ങൾ തമ്മിൽ എങ്ങനെയ പരിജയം
ദേവികയ്ക്കതു ചോദിക്കാതിരിക്കാൻ ആയില്ല
എനിക്കൊരു പെണ്ണിനോട് ക്രഷ് തോന്നി നോക്കുമ്പോ അവൾക്ക് അവനോടൊരു അടുപ്പം പോലെ അപ്പോൾ ചെറിയൊരു പണി അങ്ങോട്ട് കൊടുത്തു ക്ലിയർ ആക്കി അതിപ്പോ തിരിച്ചു ഇങ്ങോട്ട് കിട്ടിയാൽ വാങ്ങണ്ടേ വാങ്ങി വെച്ചു.... പിന്നെ ഞങ്ങൾ സെറ്റ് ആയി അങ്ങനെ ഒരു കൊടുക്കൽ വാങ്ങൽ ബന്ധം
വരുൺ ചിരിച്ചു
രാത്രി വൈകും അവൻ വരാൻ കേസ് ഒന്നും വേണ്ട പോകാം നമുക്ക് വരുൺ വീണ്ടും അത് ആവർത്തിച്ചു
അങ്ങനെ പോയാൽ നമ്മൾ ഒരുപാട് കഷ്ടപ്പെട്ടതല്ലേ ലോഡ് എന്തായി.... എല്ലാം വെറുതെ ആയിപോവില്ലേ
ദേവിക സങ്കടപ്പെട്ടു
ലോഡ് ഒന്നും പോയിട്ടില്ല വൈശാഖ് പോയി ലോഡ് ഇറക്കി സെറ്റിൽമെന്റ് ചെയ്തിട്ടുണ്ട്
സത്യം.... ദേവികയ്ക്ക് സന്തോഷം അടക്കാനായില്ല
പക്ഷെ.... ദേവു നമുക്ക് തിരിച്ചുപോകാം
വരുൺ വീണ്ടും അത് ആവർത്തിച്ചു
വിശക്കുന്നു..... കഴിച്ചിട്ടു പോകാം
അവൻ കൊണ്ടുവന്ന ഭക്ഷണം നോക്കിയാണവൾ പറഞ്ഞത് രാവിലെ എപ്പോയോ കഴിച്ചതാണ് ഇതിപ്പോ സമയം 7കഴിഞ്ഞിരിക്കുന്നു
അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു, വരുൺ തന്നെയാണ് വാരി കൊടുത്തത് കൈയിലൊക്കെ അവിടെ ഇവിടെയായി കുറച്ചു പോറൽ ഉണ്ട് വണ്ടിയിൽ നിന്നും ചാടിയപ്പോൾ പറ്റിയത്
വരുണിന്റെ നിർബന്ധം കാരണം കുറച്ചുകൂടെ കയറി കിടന്നു
എപ്പോ ഉറങ്ങിയെന്നു ഓർമ്മയില്ല
ഉണർന്നപ്പോൾ വരുൺ മുറിയിൽ ഇല്ലായിരുന്നു
പുറത്തു നിന്നും സംസാരം കേട്ടിട്ടാണ് ദേവിക അവിടേക്ക് ചെന്നത്
ലിവിങ് ഏരിയയിൽ
വരുണും മനുവും വേറെ ഒരു ആളും ഉണ്ട്
അവൾ വരുന്നത് കണ്ടപ്പോയെ വരുൺ അവൾക്കായ് കുറച്ചു സ്പേസ് ഒരുക്കികൊടുത്തു
സ്ഥലം CI ആണ് റാം മോഹൻ
മനുവിന്റെ ഫിയാൻസി ആരതിയുടെ സഹോദരൻ ആണ് ആൾ അയാളിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു
അജയന്റെ കമ്പനി എല്ലാ റൂൾസും റഗുലേഷൻസും നന്നായി നോക്കുന്ന ഒരു startup ആണ് പക്ഷെ അതിന്റെ പിറകിൽ നല്ലൊരു മയക്കുമരുന്ന് റക്കറ്റ് തന്നെയുണ്ട് കൂടാതെ പെൺകുട്ടികളെ കേന്ദ്രികരിച്ഛ് നടക്കുന്ന സെക്സ് റാക്കറ്റും ഉണ്ട് വലിയതോതിൽ ഇല്ലാതെ വളരെ സേഫ് ആയി നടത്തികൊണ്ട് പോകുകയാണ്
ഇതുവരെ ഒരു കംപ്ലയിന്റ് കിട്ടിയിട്ടില്ല അത്യാവശ്യ തെളിവുകൾ മനുവിന്റെയും റാമിന്റെയും പക്കൽ ഉണ്ട്
പക്ഷെ സ്ട്രോങ്ങ് ആയൊരു റിട്ടേൺ കംപ്ലയിന്റ് വേണം എങ്കിലേ കേസ് പ്രോസഡ് ചെയ്യാൻ ആകുള്ളു അത് ദേവിക നൽകണം എന്നാണ് റാം പറയുന്നത്
ദേവികയ്ക്ക് അതിൽ എതിർപ്പ് ഇല്ലെങ്കിലും വരുണിന് തൃപ്തികരം അല്ലായിരുന്നു
പിന്നെയും മനുവും റാം കൂടി നിർബന്ധിച്ചാണ് അവനെ സമ്മതിപ്പിച്ചത്
ആരതി അവരുടെ വലയിൽ വീണതാണ് എന്നിട്ട് കഷ്ടിച്ചാണ് രക്ഷപെട്ടത് അതിനു ശേഷം അവരെയൊന്നു പൂട്ടാൻ മനുവും റാംമും ആവുന്നതുനോക്കി ഇരിപ്പായിരുന്നു
കുറച്ചു ഡോക്യൂമെന്റസും ഫ്റ്റോസും എല്ലാം ഉണ്ട് ദേവികയെ തട്ടിക്കൊണ്ടു പോകുന്ന ഫുടേജ് കൂടി വണ്ടിയുടെ ക്യാമെറയിൽ നിന്നും കിട്ടിയതോടെ കാര്യങ്ങൾ എളുപ്പമായി
അവളെക്കൊണ്ട് കംപ്ലൈന്റ് എഴുതി വാങ്ങിയാണ് റാം പോയത്
അന്ന് ദേവിക അജയ്ൻ ന്റെ കമ്പനിയിൽ പോയപ്പോൾ തോന്നിയ കുറച്ചു ആസ്വഭാവിക കാര്യങ്ങൾ അവൾ ഫോട്ടോ എടുത്തു വെക്കുകയോക്കെ ചെയ്തിരുന്നു അതും ഒന്നു രണ്ടു ഫയൽ കൂടി അവളും നൽകിയതോടെ കേസ് കൂടുതൽ സ്ട്രോങ്ങ് ആയി
മനു അവന്റെ ഫിയാൻസിയെ വിളിച്ചു എല്ലാവരും കൂടി സംസാരിച്ചു" ആരതി "
ഒരുമിച്ചു പഠിച്ചവർ ആണ് ന്യൂസ് റിപ്പോർട്ടർ ആണ് മനുവിന് ചേരുന്ന നല്ലൊരു കുട്ടി
കോക്കൈൻ കൂടുതൽ അടങ്ങിയ ഡ്രഗ്സ് പലയിടത്തും എത്തിച്ചു നൽകുന്നത് യാദൃശ്ചികമായാണ് ആരതി
കണ്ടുപിടിച്ചത്
അത് അന്നെഷിച്ചു പോയതോടെ അവളെ അവർ ട്രാപ്പിൽ ആക്കി മനുവും ഉണ്ടായിരുന്നു കൂടെ ,അത് പെൺകുട്ടികളുടെ ശരീരത്തിൽ എത്തുന്നത്തോടെ അവർക്ക് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ച് കാരണം ഓർമ നഷ്ടമാകും മാത്രവുമല്ല എന്തിനും അവർ സഹകരിക്കുകയും ചെയ്യും അതോടെ ഇടനിലക്കാർക്ക് കാര്യങ്ങൾ എളുപ്പമാകുന്നു പക്ഷെ ഹൈ ഡോസേജ് ഡ്രഗ് മനുവിന്റെ ശരീരത്തിലാണ് എത്തിപ്പെട്ടത് കുറച്ചു റിസ്ക് എടുത്താണ് അന്ന് രക്ഷപെട്ടത് അന്നേ അവർക്ക് കെണി ഒരുക്കുകയായിരുന്നു ഇരുവരും
ഇതുകൂടി അറിഞ്ഞതോടെ വരുണിന് അതുവരെ ഇണ്ടായിരുന്ന കൺഫ്യൂഷൻ ഒഴിവായി
രാത്രി ഒരുപാട് വൈകും വരെ അവർ സംസാരിച്ചിരുന്നു പാട്ടുകൾ ഇടയ്ക്ക് വൈശാഖിനെയും വിളിച്ചു
അതിനിടക്ക് ദേവികയുടെ ടെസ്റ്റിസിന്റെ കാര്യവും കയറിവന്നു
അപ്പോൾ മനുവാണ് പറഞ്ഞത് ജോലി കളഞ്ഞിട്ടു ദേവികയുടെ കൂടെ നിൽക്കാൻ സെയിൽസിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആളാകുമ്പോൾ കാര്യങ്ങൾ എളുപ്പത്തിൽ ആകും ഇങ്ങനെ ഒരു ഓഫർ ഉണ്ടാകുമ്പോൾ വെറുതെ എന്തിനാണ് ടെൻഷനും ആയി മനാഫ് സർ ന്റെ വായിൽ ഇരിക്കുന്നതും കേട്ടു അവിടെ നില്കുന്നത്
ആദ്യം അതിനു സപ്പോർട്ട് പറഞ്ഞത് വൈശാഖ് ആണ്
വരുൺ ഒന്നും മിണ്ടാതെ തന്നെ ഇരിപ്പായിരുന്നു
അപ്പോഴാണ് ദേവികയും മനുവുമെല്ലാം അറിയുന്നത് വരുൺ ഹെഡ് ഓഫീസിൽ പോയത് സെയിൽ റിവ്യൂ ൻ വേണ്ടിയിട്ടയായിരുന്നു കഴിഞ്ഞ രണ്ടു മാസം ആയി സെയിൽ ടാർഗറ്റ് ആയിരുന്നില്ല എന്തെങ്കിലും കാരണത്താൽ വരുൺ റിസൈൻ ചെയ്‌താൽ അപ്പോൾ താനും ഇറങ്ങും എന്നും പറഞ്ഞിരുപ്പായിരുന്നു വൈശാകും അതോടെ അതിനും തീരുമാനം ആയി
മനുവിന് പിറ്റേന്ന് പുലർച്ചയ്ക്ക് തന്നെ തിരിച്ചുപോകേണ്ടിയിരുന്നു പോകും മുൻപ് ആ വീട്ടിൽ താമസിച്ചുകൊണ്ട് ടെസ്റ്റിൽസ് നന്നാക്കി എടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചു പണവും കൊടുത്താണവൻ പോയത് ദേവികയും വരുണും ശെരിക്കും സർപ്രൈസ് ആയിപോയി ലോഡിന് കൊടുത്തത് അടക്കം 5 ലക്ഷം രൂപയോളം....
അത്രയൊക്കെ വാങ്ങിക്കാൻ ഇരുവർക്കും മടി തോന്നിയിരുന്നു അത് മനസിലാക്കി കടമായിട്ടാണ് മടക്കി തന്നാൽ മതിയെന്ന് പറഞ്ഞു ആശ്വസിപ്പിച്ചതും മനു തന്നെ ആണ്
വലിയൊരു ആക്‌സിഡന്റിൽ നിന്നാണ് രക്ഷപെട്ടത് എന്നാലും എല്ലാം നല്ലതിന് വേണ്ടി ആണെന്നാണ് ദേവികയ്ക്ക് തോന്നിയത്