ഹൃദയസഖി തുടർക്കഥ ഭാഗം 92 വായിക്കൂ...

Valappottukal




രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി ❤️92

Load വരുന്നതിന്റെ തലേന്ന് തന്നെ ഓട്ടോ ചേട്ടൻന്റെ വണ്ടി ബ്രേക്ക്‌ ഡൌൺ ആയി  നാളെ രാവിലെ എത്താൻ ആവില്ല എന്നു വിളിച്ചു പറഞ്ഞതോടെ വല്യച്ഛന്റെ നിർബന്ധം കാരണം പിറ്റേന്ന് അജയ് ഡ്രോപ്പ് ചെയ്യും എന്നൊരു തീരുമാനത്തിൽ എത്തി 

അജയ് വല്ലാതെ നാല്ലാൾഭാവം നടിക്കുന്നത് ദേവികയ്ക്ക് വല്ലാതെ അലോസരം ഉണ്ടാക്കി അവന്റെ ലക്ഷ്റി വണ്ടിയിൽ അവൾ കയറിക്കോട്ടെ എന്നു പറഞ്ഞത് തന്നെ ഒരു അപാകത ആണ് അതോർത്തുകൊണ്ടിരുന്നതിനാൽ ടൗണിലേക്ക് എത്തും മുൻപുള്ള വളവിൽ വണ്ടി സ്ലോ ആയി ഡോർ തുറന്ന് ആരോ രണ്ടു പേര് ഒരാൾ ഉള്ളിൽ കയറിയതും ദേവിക ഡോർ തുറന്നു പുറത്തേക്ക് ചാടി  അജയ് അത് പ്രതീക്ഷിച്ചില്ലായിരുന്നു കുറച്ചു ദൂരം പോയിട്ടാണ് വണ്ടി നിർത്തിയത് 
എന്നാൽ പെട്ടന്നുള്ള വീഴ്ചയിൽ റോഡ് സൈഡിലേക്ക് തെറിച്ചുപോയവളെ  കണ്ടു കാർ റിവേഴ്‌സ് വരാൻ തുടങ്ങിയതോടെ ദേവിക തട്ടിപിടച്ചു എണീറ്റു വീഴ്ചയിൽ പലയിടത്തും ചതവ് പറ്റിയിട്ടുണ്ട് അതൊന്നും വക വെയ്ക്കാതെ അവൾ എതിർവശത്തെ റോഡിലേക്ക് ഓടി പക്ഷെ അവളെ 
നിഷ്പ്രയാസം വലിച്ചെടുത്തു കാറിലേക്ക് കയറ്റാൻ പിന്നാലെ വന്നവർക്ക് രണ്ടുപേർക്കും കഴിഞ്ഞു  വീണ്ടും കുതറിയവളെ കവിളടക്കം അടിച്ചുകൊണ്ടായിരുന്നവർ അടക്കി നിർത്തിയത് 
.
.
.

ഇതേ സമയം അമ്പാട് തറവാട് വക ഗോഡൗണിൽ അവൾക്കായി കുറച്ചുപേർ കാത്തിരുപ്പുണ്ടായിരുന്നു 

ആദ്യം കരുതിയത് ഒരു ശല്യമായാണ് പിന്നീട് തോന്നി  അവൾക്ക് പോലും അറിയാത്ര അത്ര സ്വത്തുക്കൾ ഉള്ള അവളെ ശല്യം എന്ങ്ങനെ വിളിക്കും നാട്ടുകാരുടെ മുൻപിൽ കല്യാണം നടത്തികൊടുത്തു ബാംഗ്ലൂർ അല്ലെങ്കിൽ ഡൽഹി കൊണ്ടുപോയി വിൽക്കാം എന്നു കണ്ടുവെച്ച പയ്യനും സ്വന്തം ആളുത്തന്നെ 
പക്ഷെ ടെക്സ്റ്റ്ൽസ് ഏറ്റെടുത്തു ചെന്നെയും പോയി ഡീലും സെറ്റ് ആക്കി വന്ന അവളെ അങ്ങനെ വിടാൻ പറ്റില്ലല്ലോ 
അവിടെ വച്ചു തന്നെ ശ്രെമിച്ചതാ പക്ഷെ പാളിപ്പോയി 

എന്നാൽ ഒരു കാര്യം അറിഞ്ഞു അവൾ ഒറ്റയ്ക്കല്ല 
കൂടെ ആരോ ആണൊരുത്തൻ ഉണ്ട് 
മുഖം കിട്ടിയില്ലെങ്കിലും ഒന്നുരണ്ടു ഫ്റ്റോ ഒപ്പിച്ചു വെച്ചിട്ടുണ്ട് 
ഓരോന്നും ഓർത്തുകൊണ്ട് 
ഭാസ്ക്കരൻ ഇരുട്ടുമുറിയിലെ തുള്ളിവെളിച്ചതിൽ ഇരുന്നു പൊട്ടിച്ചിരിച്ചു 

എന്താണ് അളിയാ ചിരിക്കുന്നത് 
അത്രയ്ക്ക് സന്തോഷിക്കണ്ട പ്ലാൻ സക്സസ്സ് ആയിട്ട് മാത്രം ഇത്രക്ക് ആഘോഷിച്ചാൽ മതി 
ഭാസ്കരന്റെ ചിരി കേട്ടുകൊണ്ട് അവിടെ നിന്ന  രാജൻ      പറഞ്ഞു 
ഇപ്പോൾ തന്നെ അജയ് പറഞ്ഞത് അവൾ വണ്ടിയിൽ നിന്നും ചാടി എന്നാണ് 
എങ്കിലും നമ്മുടെ പയ്യന്മാർ പിടിച്ചെടുത്തു വരുന്നുണ്ട് 
ബോധം പോയിട്ടുണ്ടെന്നാണ് പറഞ്ഞത് 

ഹ്മം... ചന്ദ്രനെ പോലെ ഒടുക്കത്തെ ആയുസ്സ പെണ്ണിന്.... എത്ര തവണ ഞാൻ ശ്രമിച്ചത് ആണെന്നോ പക്ഷെ അപ്പോയൊക്കെ അവൻ സ്കിപ്പായി പോയി  എന്നിട്ടും ഞാൻ കരുതി ശല്യം ആവില്ലെങ്കിൽ ജീവിച്ചോട്ടെ എന്ന അപ്പോയതാ എന്റെ പുന്നാര ഏട്ടൻ പോയി കൂട്ടികൊണ്ട് വന്നിരിക്കുന്നു 
എന്തുചെയ്യാം..... അവന്റെ യോഗം ഇവിടെ കുടന്നു ഒടുങ്ങാൻ ആണ് 

അത്രക്കൊക്കെ എനിക്ക് പറ്റിയിട്ടുണ്ടെങ്കിൽ പിന്നാണോ ഈ പെണ്ണ് 
സാരമില്ല ഈ പ്രാവശ്യം മിസ്സാവില്ല കുറച്ചു സാധനം കൊടുക്കാൻ പറഞ്ഞിട്ടുണ്ട് ഞാൻ അധികം ഒന്നുമല്ല ഒരു സഹകരണത്തിന് 
പിന്നെ......
കുറച്ചൂടെ ഫോട്ടോസ് ഒപ്പിച്ചു, ഓടിപ്പോയി എന്നു വരുത്തി തീർത്താൽ മതി അച്ഛനും അമ്മയും അങ്ങനെ ആയതിനാൽ അത് ആളുകൾ വിശ്വസിച്ചുകൊള്ളും

എന്തായാലും നമ്മുടെ മക്കൾക്ക് കുഴപ്പം വരാതെ നോക്കണം അല്ലെങ്കിലേ... നാട്ടുകാർക്ക് എന്തൊക്കയോ ഡൌട്ട് ഉണ്ട് ചന്ദ്രന്റെ മരണവും ആയി ബന്ധപ്പെട്ട് 

നാട്ടുകാർ... പോകാൻ പറ... അവന്മാർ കുറച്ചു ചിലയ്ക്കും പിന്നെ നിർത്തിക്കോളും നമുക്ക് കിട്ടാൻ പോകുന്നത് അവളുടെ പേരിലുള്ള സ്വത്തുക്കൾ ആണ് പിന്നെ ആ സേട്ടും ആയിട്ടുള്ള ഡീലും 
ഡോക്യൂമെന്റസ് എല്ലാം റെഡി ആണ് 
അവളൊന്നിങ്ങു വന്നോട്ടെ......

ഭാസ്കരൻ വീണ്ടും പൊട്ടിച്ചിരിച്ചു 

.
.
.

വല്ലാതെ തല പൊട്ടിപൊളിക്കുന്ന വേദനയോടെ ആണ് ദേവിക ഉണർന്നത് 
കണ്ണുപോലും തുറക്കാൻ കഴിയാത്ത അവസ്ഥ 
ശരീരമെല്ലാം വേദനയും 
വളരെ പ്രയാസപ്പെട്ടാണ് അവൾ എണീറ്റിരുന്നത് 
ഏതോ മുറിയിൽ ബെഡിലായ് കിടക്കുകയാണ് താനെന്നറിഞ്ഞപ്പോൾ 
ദേവിക ഞെട്ടിപിടഞ്ഞു എണീറ്റു 
കാറിൽ നിന്നും ചാടിയത് എങ്ങനെങ്കിലും രക്ഷപ്പെടണം എന്നോർത്തുകൊണ്ടാണ് എന്നാൽ പിന്നാലെ വന്നവരുടെ കൈക്കരുതിനു മുൻപിൽ എതിർപ്പുകൾ നിഷ്ഫലം ആയിപോയിരുന്നു 
മുഖത്തു അടിയേറ്റത്തോടെ കണ്ണിൽ ഇരുട്ടുകയറിയപോലെ തോന്നിയതെ ഓർമ്മയുള്ള 
അവൾ ഭയത്തോടെയും വിറയലോടെയുമാണ് ശരീരമാകെ നോക്കിയത് ധരിച്ച ഡ്രെസ്സും മറ്റും അതുപോലെ തന്നെ ഉണ്ട്... ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും ഇവിടെങ്ങനെ എത്തിയെന്നോർത്തു പേടി തോന്നി വലിയച്ഛന്റെ ആളുകളുടെ കയ്യിലാണ് എന്നത് ഉറപ്പാണ്  വരുണിനെ ഒന്ന് വിളിക്കാൻ പോലും തോന്നിയില്ല തലേന്ന് വിളിച്ചപ്പോൾ അജയന്റെ കൂടെ ആണെന്ന് പറയാൻ വിട്ടുപോയി... വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ഭയപ്പെടുന്നുണ്ടാകും ഇപ്പോൾ 
Load വന്നതും നാശമായി കാണും എന്തെല്ലാം പ്രതിക്ഷകൾ ആയിരുന്നു 
അമ്പാട് ഉള്ളവർ പ്രബലരായ ശത്രുക്കൾ ആണെന്ന് താൻ ഓർക്കേണ്ടതായിരുന്നു 

അവൾ ആലോചനയോടെ എണീറ്റു. തലയ്ക്കു ഇപ്പോഴും നല്ല കനം തോന്നുന്നുണ്ട് ബോധം പോകാൻ എന്തെങ്കിലും ഉപയോഗിച്ചുകാണും 

അപ്പോഴാണ് റൂമിലെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത് 
അതോടെ അവളുടെ വിറയൽ കൂടി പുറത്തേക്കുള്ള രണ്ടു വാതിലുകളും അവൾ തുറക്കാൻ ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ല 

എന്നാൽ വാതിൽ തുറന്നു ഇറങ്ങിവന്ന ആളെ കണ്ടതോടെ ദേവിക ആ വാതിലിനോട് ചാരി തന്നെ താഴ്ക്കിരുന്നുപോയി 

മനു....

മനുഎട്ടൻ  തന്നെയല്ലേ....

അതെ.... അപ്പോൾ മനുയേട്ടനും വല്യച്ഛന്റെ കൂട്ടത്തിൽ ഉള്ളയാളാണോ 

ന്യൂസിലും ഫിലിമിലൊക്കെ കാണുമ്പോലെ  ഒരു രാത്രിക്ക് വേണ്ടി......

അവളുടെ കണ്ണുമിഴിച്ചുള്ള നോട്ടം കണ്ടിട്ടു
കുളി കഴിഞ്ഞിറങ്ങിയ മനുവും ഒന്ന് പേടിച്ചു 

ദേവു റിലാക്സ് 

എന്നുപറഞ്ഞുകൊണ്ട് അടുത്തേക്ക് വരുന്നവനിൽ നിന്നും ആ ചുമരിലേക്ക് അവൾ കൂടുതൽ പതുങ്ങുകയാണ് ചെയ്തത് 

അപ്പോയെക്കും റൂമിന്റെ വാതിലിൽ മുട്ടുകേട്ടു.....
പേടിച്ചരണ്ടു നിൽക്കുന്നവളെ ഒന്നുകൂടെ നോക്കികൊണ്ട്‌ മനുപോയി വാതിൽ തുറന്നു 

വാതിൽ തുറന്നതും അകത്തേക്ക് കയറിയ വരുണിനെ കണ്ടു ദേവിക ഓടിച്ചെന്നവനെ കെട്ടിപിടിച്ചു 
പൊട്ടിക്കരഞ്ഞു 

ഉള്ളിലേക്ക് കയറിയവൻ രണ്ടു കയ്യിലെ കാവറും കൊണ്ടു അവളെയൊന്നു ചേർത്തുപിടിക്കാൻ പോലും പറ്റാതെ സ്റ്റക്ക് ആയിപോയി 

വരുണിന്റെ കയ്യിൽ നിന്നും കവർ വാങ്ങിവെക്കുമ്പോൾ തന്നെ മനു അവളെ ചീത്ത പറയാൻ തുടങ്ങിയിരുന്നു എന്നാൽ പേടിച്ചു വിറച്ചു നിൽക്കുന്നവൾ അതൊന്നും കേട്ടാതെ ഇല്ല... വരുന്നിനോടൊപ്പം ആ ബെഡിൽ വന്നിരിക്കുമ്പോഴും അവളുടെ വിറയൽ മാറി ഇരുന്നില്ല മനുവിനോടുള്ള ഭയവും 

തലയ്ക്കിട്ടൊരു കിഴുക്ക് കിട്ടിയപ്പോൾ ദേവിക ഞെട്ടിപ്പോയി 
മനു ആണ് 

അപ്പോൾ എന്താണ് നിന്റെ തീരുമാനം 

എന്ത്?

ഒന്നുമറിയാത്ത പോലുള്ള അവളുടെ ചോദ്യം വീണ്ടും മനുവിനെ ചൊടിപ്പിച്ചു 

ഒന്ന് തന്നാലുണ്ടല്ലോ.....
വരുണേട്ടാ നിങ്ങള് തന്നെ ഒന്ന് പറഞ്ഞു കൊട്..... ഇനി ഞാൻ നിന്നാൽ ഇവളെന്റെ കയ്യിൽ നിന്നും വാങ്ങിക്കും 
മാത്രവുമല്ല എനിക്ക് ടൈം വൈകും 

ഞാൻ ഇന്നാഗുറേഷൻ കഴിഞ്ഞിട്ടു വരാം അപ്പോയെക്കും നിങ്ങളൊന്നു സെറ്റ് ആവു... സെക്യൂരിറ്റി ഉണ്ട് എന്നാലും  പുറത്തെ 
ഡോർ ലോക്ക് ചെയ്തേക്കു 
ഞാൻ വന്നിട്ട് തുറന്നാൽ മതി 

ഡ്രെസ്സുമെടുത്‌ അടുത്ത റൂമിലേക്ക് പോകുമ്പോൾ മനു വരുന്നിനോടായ് പറഞ്ഞു 

തന്നോട് പതുങ്ങി ഇരിക്കുന്നവളെ ഒന്നുടെ ചേർത്തുപിടിച്ചു വരുൺ അവളുടെ മുർദ്ധാവിലായ് ചുംബിച്ചു 
അവന്റെ പിടിത്തതിന് മുറുക്കം കൂടിയതറിഞ്ഞാണ് ദേവിക തല ഉയർത്തി നോക്കിയത് 
അപ്പോൾ തന്നെ അവളുടെ  ചുണ്ടുകളും വരുൺ കവർന്നിരുന്നു 
ഒന്നു പിടഞ്ഞുപോയി പെണ്ണ് 
ഒന്നുടെ അവളെ മടിയിലേക്ക് കയറ്റി ഇരുത്തി അടക്കിപിടിച്ചു വരുൺ 

ഒരു കൈകൊണ്ട് അവളുടെ തല താങ്ങി മറ്റേ കൈ കൊണ്ടു അവളെ ചുട്ടിപിടിച്ചുകൊണ്ട് തീവ്രമായി ചുണ്ടുകൾ ചപ്പിവലിച്ചു മറ്റൊരു ഭാവവും ഉണരാതെ 
കീഴ്ച്ചുണ്ടും മേൽചുണ്ടും മാറിമാറി നുണയുന്നവനെ തടയാനാകാതെ ദേവിക വിവശയായി 
ഇരുമ്പ് രുചിക്കൊപ്പം ഉപ്പുരസം കളർന്നതും ദേവിക എരിവ് വലിച്ചു അപ്പോഴാണ് വരുന്നവളെ വിട്ടത് 

കണ്ണീർ കലർന്ന മുഖത്തെ കൈകുമ്പിളിലെടുത്തു  അവന്റെ നെറ്റിയിലായ് നെറ്റിമുട്ടിച്ചു

സോറി....

പിന്നിലേക്ക് പിടിച്ചു ഒരുന്തായിരുന്നു മറുപടി 

സോറി!!!!
എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ..... മനു ഒരു നിമിഷം വൈകിയിരുന്നെങ്കിലോ.....
ഇന്നലെ ഞാൻ വിളിച്ചപ്പോയെങ്കിലും  അജയന്റെ കൂടെ പോകുന്നതിനെ പറ്റി ഒരു വാക്ക് എന്നോട് പറഞ്ഞൂടെ ദേവു.....
അത്രക്കും ആരുമല്ലേ ഞാൻ നിനക്ക്‌ 

അങ്ങനെ പറയരുതേ.... പറ്റിപ്പോയി 

ഇനിയിപ്പോ കരഞ്ഞിട്ട് എന്താണ്..... ഒന്നും വേണ്ട..... നമുക്ക് തിരിച്ചു പോകാം എന്തേലും സെര്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എടുക്കാം അവിടെ ഇനി നിൽക്കാൻ പറ്റില്ല 
നിന്റെ ആഗ്രഹം പോലെ നടന്നോട്ടെ എന്നു കരുതിയതാണ് തെറ്റിയത് 
ഒന്നും വേണ്ട.....

ദേവിക ഒന്നും പറഞ്ഞില്ല.... തെറ്റാണു ചെയ്തത് 
അവർ ചതിയർ ആണെന്നക്റിഞ്ഞിട്ടും ഇറങ്ങിപുറപെട്ടത് തെറ്റ് അതൊന്നു ഈ മനുഷ്യനോട് പറയാഞ്ഞത് അതിലും വലിയ തെറ്റ് 

എന്താ ഉണ്ടായത് എന്നു പറയാമോ....





To Top