ഹൃദയസഖി തുടർക്കഥ ഭാഗം 91 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി ❤️91

എന്തിന്..... കൊച്ചു കുഞ്ഞിന്റെ ലഘവത്തോടെ ദേവിക തിരിച്ചും ചോദിച്ചു 

എന്തിനും......
നീയല്ലേ പറഞ്ഞേ.... പേടിയില്ല താലിയുടെ ബലം ഉണ്ടെന്നെല്ലാം....

പറഞ്ഞുതീരുമ്പോൾ അവളുടെ കണ്ണിലെ പിടപ്പ് ആസ്വദിക്കുക ആയിരുന്നു വരുൺ 

അതോണ്ട്.... അവനെ പിന്നിലേക്ക് ഉന്തികൊണ്ട് അവളാ ബാൽക്കണിയിലേക്ക്  ഇറങ്ങിനിന്നു 

നീ എന്തൊരു അംറൊമാന്റിക് മൂരാച്ചി ആണ് വരുൺ പിന്നിൽ നിന്നും പിറുപിറുത്തു 

ദേവിക അത് കേട്ടെങ്കിലും മുൻപിലായ് ഒഴുകുന്ന നഗരത്തിന്റെ തിരക്കിലേക്ക് നോക്കി നിന്നു 
നിലതെറ്റി മിടിക്കുന്ന ഹൃദയവും വിറയാർന്ന ശരീരവുമായി 

നാളെ ചെന്നെക്ക് പോയിട്ട്.... പേടിയുണ്ടോ 
ദേവികയ്ക്ക് അരികിലായ് നിന്നുകൊണ്ട് വരുൺ ചോദിച്ചു 

ഹേയ്..... പോയി നോക്കാം 

ആരെങ്കിലും അറിഞ്ഞാലോ നീ ഒറ്റയ്ക്കല്ല വന്നത് എന്നത് 

അറിയ്യോ..... ദേവിക മറുചോദ്യം ചോദിച്ചു 

വരുൺ പതുക്കെ അവളുടെ കൈ പിടിച്ചെടുത്തു  പറഞ്ഞു 

ഇല്ലെടോ......

ദേവികയ്ക്ക് എന്നാൽ അവനെ നോക്കാനോ മറ്റൊന്നും സംസാരിക്കാനോ പറ്റിയില്ല 

എന്തിനാണിത്ര ടെൻഷൻ 
ഒരു രാത്രിയിൽ അവനോടൊപ്പം താമസിക്കുന്നതിനോ അതിനിത്ര ടെൻഷൻ ആവണോ ഇന്ന് മുഴുവൻ അവന്റെ കൂടെ അല്ലായിരുന്നോ 
അതോ വൈശാഖിന്റെ വാക്കുകൾ കേട്ടപ്പോൾ 
മിസ്സിസ് ദേവിക വരുൺലാൽ അവന്റെ സമീപനം ആഗ്രഹിക്കുന്നു എന്നാണോ 
ദേവിക വല്ലാതെ ആയി 

അരയിലൂടെ ഒരു കൈ വന്നു ശരീരത്തെ ഒന്നാകെ ചേർത്തുപിടിച്ചു ആ ചൂട് നൽകിയപ്പോൾ ദേവികയൊന്നു പിടഞ്ഞുപോയി 
എന്നാൽ യാതൊരു കുലുക്കവും ഇല്ലാതെ തോളിൽ മുഖവും പൂഴ്ത്തി വെച്ചുകൊണ്ട് അവളുടെ പിടച്ചിലും അടക്കികളഞ്ഞു വരുൺ 

ഈ കുഞ്ഞിതലയിൽ എന്തെല്ലാമാണ് എന്റെ ദേവൂകുട്ടി ആലോചിച്ചു കൂട്ടുന്നത്
വെടക്ക് ചിന്തയൊന്നും വേണ്ടാട്ടോ 

അവൾ തപ്പിത്തടഞ്ഞുകൊണ്ട് എന്തോ പറയാനായി നോക്കിയെങ്കിലും നിഷ്ഭലമായി 
അടങ്ങി നിൽക്കേടി..... ആദ്യം നിന്റെ ഹൃദയമിടിപ്പൊന്നു നേരെയാക്ക് എന്നിട്ട് മറുപടി താ  ആ പൊട്ടൻ ചെക്കൻ എന്തോ വിളിച്ചുപറഞ്ഞതുകേട്ട അവള് നിന്നു പൂങ്കുല തുള്ളുന്നു നല്ലൊരു ദിവസം കുളമാക്കല്ലേ  ഞൻ നിന്നെ പിടിച്ചു തിന്നുകയൊന്നും ഇല്ല.... പുലരുവോളം നമുക്കിങ്ങനെ സംസാരിച്ചിരിക്കാം 
അവൻ അവളെ ഒന്നുടെ ശരീരത്തോട് ചേർത്ത് വെച്ചു 

എനിക്കിഷ്ടം ആ പഴയ ബാക്കിഓഫീസിനെ ആണ് എന്നോടിങ്ങനെ കട്ടയ്ക്ക് നിന്ന് തല്ലുപിടിക്കുന്ന പെണ്ണിനെ... ഇതൊരു മാതിരി...... വരുൺ കുറുമ്പെടുത്തു 

ദേവികയിൽ അറിയാതെ ഒരു പുഞ്ചിരി വന്നു 
വയറിനിട്ടൊരു ഇടിയായിരുന്നു അവനുള്ള മറുപടി 

തിരിഞ്ഞു നോക്കുമ്പോൾ അതെ പുഞ്ചിരിയോടെ നിൽക്കുന്നു അവിടെത്തന്നെ ഇരുന്നു അവർ ഒരുപാട് സംസാരിച്ചു നാട്ടുകാര്യവും വീട്ടുകാര്യവും കമ്പനിയും അങ്ങനെ അങ്ങനെ ഒരുപാട് 
ഒരുപാട് കാലം പട്ടിണി കിടന്നവർ ഭക്ഷണം കണ്ടപോലെ  ദേവികയാണ് ആർത്തി പിടിച്ചു സംസാരിച്ചത്  പലപ്പോഴും 
വരുണിന്  സംസാരിക്കാനൊരു ഗ്യാപ് അവൾ കൊടുത്തില്ലെന്ന് വേണമെങ്കിൽ പറയാം 
അവനൊരു ചിരിയോടെ എല്ലാം കേട്ടിരുന്നു 
അതിൽ അവളുടെ സ്വപ്നങ്ങളും സങ്കടങ്ങളും എല്ലാം ഉണ്ടായിരുന്നു

വരുണിന്റെ മൂളലുകൾ ഇല്ലാതായപ്പോഴാണ് അവൾ അവനെ നോക്കിയത് 
ബാക്കിലെ ചുമരിലേക്ക് ചാരി ഇറങ്ങിയിട്ടുണ്ട് കക്ഷി 
ദേവികയ്ക്ക് പാവം തോന്നി ഇന്ന് മുഴുവൻ അലച്ചിലാണ് പോരാത്തതിന് ടെഷൻ....
ആദ്യം വിളിച്ചുണർത്തിയാലോ എന്നോർത്തെങ്കിലും പിന്നീട് അവൾ ഉള്ളിൽ പോയി വലിയൊരു ബ്ലാങ്കറ്റ് എടുത്തു അവനെ പുതപ്പിച്ചു കൊടുത്തു 

കഴുത്തോളം ബ്ലാങ്കറ്റ് മൂടി ആ നെറ്റിയിലേക്ക് വീണുകിടക്കുന്ന 
മുടികളെ ഒന്നോതുക്കി വേച്ചു അത്രെയും പ്രണയത്തോടെ 
കുറച്ചു സമയം കൂടി നോക്കി നിന്നപ്പോൾ വരുണോന്നു അനങ്ങി കിടന്നു അതോടെ കഴിയുന്നത്ര സ്പീഡിൽ അവൾ എണീറ്റു അകത്തേക്കൊടി 
ബെഡിൽ കിടന്നു പുതപ്പെടുത്തു തലയോടെ മൂടി 
കുറച്ചു സമയം കഴിഞ്ഞിട്ടും തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ വീണ്ടും എണീറ്റു അവനടുത്തേക്ക് എത്തി 
പതിയെ തട്ടിവിളിച്ചു 

അകത്തേക്ക് കിടക്കാം.... നല്ല തണുപ്പുണ്ട് 
വരുണോന്നു ഞെട്ടിക്കൊണ്ടാണ് ഉണർന്നത് 

ഹാ... ഹാ... കിടക്കാം അവള് പുതപ്പിച്ച ബ്ലാങ്കേറ്റും എടുത്തു അവളെയും ചേർത്തുപിടിച്ചു അകത്തേക്ക് നിന്നു വാതിൽ കുറ്റിയിട്ടു

കട്ടിലിന്റെ അരികുപറ്റി കിടന്നവളെ തിരിച്ചു തന്റെ കയ്യിലേക്ക് കയറ്റി കിടത്തിയവൻ ഉറക്കം പിടിച്ചപ്പോൾ അവനറിയാതെ ഒന്നുയർന്നു ആ മൂക്കിന്റെ തുമ്പിലായ്  ഉരുമ്മ നൽകി ദേവികയും ഉറക്കം പിടിച്ചു 

പിറ്റേന്ന് പുലർച്ചെ തന്നെ അവർ ചെന്നെയിലേക്ക് തിരിച്ചു ലഹങ്ക, ശെരിവാണി ടൈപ് ഡ്രെസ്സുകൾ ആയിരുന്നു അവരിൽ നിന്നും വാങ്ങിക്കൊണ്ടിരുന്നത് അതും സിംപിൾ മോഡൽസ് എന്നാൽ ഒരൊറ്റ കച്ചവടക്കാർ പോലും അവരുമായൊരു ഡീൽ വെക്കാൻ തയ്യാറായില്ല 
ഭാസ്കരനും അജയനും ആയിട്ടുള്ള ഡീൽ കാരണം അവർക്ക് നഷ്ടവും ക്വാളിറ്റി കുറഞ്ഞ വസ്ത്രങ്ങൾ എന്ന പേരും മാത്രമാണ് കിട്ടിയത് എന്നും പറഞ്ഞു ഇരുവരെയും തിരിച്ചയച്ചു...
വളരെ വിഷമിച്ചാണ് ദേവികയെല്ലാം അവിടുന്ന് തിരിച്ചു കയറിയത് 
ലോടുകൾ മൂന്നു ദിവസത്തിനുള്ളിൽ എത്തുമെന്നാണ് പറഞ്ഞത് 
മൊത്തം കിട്ടിയ രണ്ടു ലക്ഷവും അവൾ ഡ്രെസ്സെടുക്കാൻ തന്നെയാണ് ഉപയോഗിച്ചത് 
ബാക്കിയുള്ള അറേഞ്ജ്‌മന്റ്സും കടയുടെ ചെറിയൊരു ചേഞ്ച്‌നും ആയി പിന്നെയും കാശ് ആവശ്യം എന്നതാണ് ഇരുവരെയും കുഴപ്പിച്ച ഏറ്റവും വലിയ പ്രശ്നം 
വരുന്നിന്റെ കയ്യിൽ കല്യാണത്തിന് താലിയും മറ്റും വാങ്ങിയതിനാൽ ഒരു ലക്ഷത്തിനു ചുവടെയെ എടുക്കാൻ ഉണ്ടായിരുന്നു അതവൻ നൽകാമെന്ന് പറഞ്ഞെങ്കിലും ദേവികയത് നിരസിച്ചു 

വരുണിന് ദേവികയെ തിരിച്ചു അമ്പാട്ടേക്ക് വിടാൻ തീരെ താല്പര്യം ഇല്ലായിരുന്നു 
കാരണം ആ ആക്‌സിഡന്റ് തന്നെ..
എന്നാൽ ദേവികയുടെ നിർബന്ധത്തിന് വയങ്ങി അവൻ സമ്മതിക്കേണ്ടി വന്നു 

അന്ന് ഇരുട്ടും മുൻപ് അവൾ അമ്പാട് എത്തിയിരുന്നു വല്യച്ഛനെയും വല്യമ്മയെയും മാത്രം കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു ഫ്രഷായ് നന്നായി കിടന്നുറങ്ങി 

പിറ്റേന്ന് മുതൽ ഷോപ്പിൽ തിരക്കിട്ട പണികൾ ആയിരുന്നു load എത്തും മുൻപ് സാധനങ്ങൾ എല്ലാം അടുക്കിപെറുക്കി അറേഞ്ച് ചെയ്തു ഓട്ടോ ചേട്ടൻ ഏർപ്പെടുത്തി കൊടുത്തവർ വന്നു കാബോർഡും എല്ലാം കൂടി സെറ്റ് ചെയ്തതോടെ കയ്യിലുള്ളത് തീർന്നു പക്ഷെ പണികൾ ബാക്കി  ആയിരുന്നു 

ഏറ്റെടുത്ത പ്രവർത്തി നിർത്തേണ്ടി വരുമെന്ന അവസ്ഥ... മുഴുവൻ പണികളും ചെയ്തില്ലെങ്കിൽ ഒരു റീഓപ്പൺ ഒരിക്കലും സാധിക്കില്ല നല്ലൊരു ഇന്നാഗുറേഷൻ നടത്തി ആദ്യം തന്നെയൊരു ഇമ്പ്രെസ്സ് വരുത്താൻ ആയില്ലെങ്കിൽ നല്ല തിരിച്ചടി കിട്ടുമെന്ന് അവൾക്ക് ഉറപ്പായിരുന്നു 

മാത്രവുമല്ല അന്നത്തെ പ്ലാൻ പാളിയെങ്കിലും വലിയൊരു പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് അവളുടെ മനസ് മന്ത്രിച്ചു 

Load വരുന്നതിന്റെ തലേന്ന് തന്നെ ഓട്ടോ ചേട്ടൻന്റെ വണ്ടി ബ്രേക്ക്‌ ഡൌൺ ആയി  നാളെ രാവിലെ എത്താൻ ആവില്ല എന്നു വിളിച്ചു പറഞ്ഞതോടെ വല്യച്ഛന്റെ നിർബന്ധം കാരണം പിറ്റേന്ന് അജയ് ഡ്രോപ്പ് ചെയ്യും എന്നൊരു തീരുമാനത്തിൽ എത്തി 



To Top