ഹൃദയസഖി തുടർക്കഥ ഭാഗം 90 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി ❤️90

വരുണിന്റെ  അഭിപ്രായത്തോട് ദേവികയും യോജിച്ചു അത്രക്കും ഷീണിച്ചിരുന്നു അവളും 

കുറച്ചു സമയം അന്നെഷിച്ചു അവർ ഒരു റൂം ഒപ്പിച്ചെടുത്തു home സ്റ്റേയിൽ ഒരു റൂം
ഒരു കുഞ്ഞു റൂമും അറ്റാച്ഡ് ബാത്രൂംമും പിന്നെ പുറത്തേക്ക് തുറക്കുന്ന ഒരു കുഞ്ഞു ബാൽക്കണിയും ആയുള്ള ഒരു റൂം 
ഹോട്ടലിൽ റൂം എടുക്കേണ്ട എന്ന് വരുണിന്റെ നിർബന്ധം ആയിരുന്നു 
വലിയ പരിജയം ഒന്നുമില്ലാത്ത നാട് റിസ്ക് എടുക്കാൻ അവൻ ഭയന്നു 
ഒറ്റയ്ക്കല്ലലോ 

ദേവിക ഒന്ന് ഫ്രഷായി വന്നപ്പോയെക്കും വരുൺ ഫുഡും ആയി വന്നിരുന്നു 
ഫ്രഷായി വന്നിട്ട് കഴിക്കാമെന്ന്   പറഞ്ഞതോടെ 
അവൾ ഫുഡ് എല്ലാം സെറ്റ് ചെയ്തു 
അപ്പോഴാണ് വൈശാഖ് വിളിച്ചത് ദേവിക ഫോണും എടുത്തു സംസാരിച്ചുകൊണ്ട് ജനലാരികിലായ് പോയി നിന്നു കമ്പനി കാര്യങ്ങൾ പറയുന്നതിനും മനാഫ് സാർന്റെ ചളി പറയുന്നതും തന്നെയാണ് അവന്റെ വിനോദം ഇപ്പോൾ പിന്നെ 
അവളുടെ ടെസ്റ്റിൽസ്  ന്റെ കാര്യങ്ങളിൽ അവനും വലിയ ഇന്ട്രെസ്റ് ആണ് അവളുടെ ഐഡിയ നല്ല രീതിയിൽ ഫലം കാണും എന്നാണ് അവൻ പറയുന്നത് ദേവികയ്ക്കാണ് അതിൽ വിശ്വാസക്കുറവ് 

ആഹാ ഫുടൊക്കെ എടുത്തു വെച്ചോ...?
എങ്കിൽ കഴിക്കാം 
പിന്നിൽ നിന്നും വരുണിന്റെ ശബ്ദം..,കുളി കഴിഞ്ഞു വന്നതാണ് 

തല തൂവർത്തികൊണ്ട് നിൽപ്പാണ് 
ഹം... വൈശാഖ് ആണ് 
ഫോൺ അവനു നേരെ നീട്ടികൊണ്ട് ദേവിക പറഞ്ഞു 

ഹാ ഞാൻ വന്നിട്ട് വിളിക്കാൻ വിട്ടുപോയി 
എന്റെ കാൾ എല്ലാം അവന്റെ ഫോണിലേക്ക് ആ ഫോർവേഡ് ചെയ്തു വെച്ചിരിക്കുന്നെ 
അവർ സംസാരിച്ചോണ്ടിരിക്കുമ്പോൾ തന്നെ ദേവിക പ്ലേറ്റ് എല്ലാം എടുത്തു കഴിക്കാൻ വിളമ്പി കൈ കഴുകി വന്നപ്പോയെക്കും 
കറന്റ് പോയി 
ദേവിക പെട്ടന്ന് സ്റ്റക്ക് ആയിപോയി 
വരുണിന്റെ മൊബൈൽ ന്റെ ചെറിയൊരു ലൈറ്റ് മാത്രം ബാക്കി ആകെ കൂരാകൂരിരുട്ട് 
സാധനങ്ങൾ എവിടെയാ വെച്ചതെന്നുപോലും അറിയില്ല 

ആ ടേബിളിന്റെ അടിയിൽ തന്നെ ഉണ്ട് ദേവു മെഴുകുതിരി 

വരുൺ പറഞ്ഞതുകേട്ട് അവൾ മുന്നോട്ടു നടന്നതും അടുത്തുള്ള ടേബിളിൽ തന്നെ കറക്റ്റ് ആയി കാലു തട്ടി 

ഈ പൊട്ടിക്കാളി 
അവളോട്‌ കപട ദേഷ്യം കാണിച്ചു ഫോണിന്റെ ടോർച് തെളിച്ചു കൊണ്ടു വരുൺ മെഴുകുതിരി കത്തിച്ചു 

എന്തുപറ്റിയെടാ...... വൈശാഖിന്റെ ശബ്ദം... ഫോൺ സ്പീക്കറിൽ ആണ് 

ഫുഡ്‌ എടുത്തു വെച്ചതായിരുന്നു അപ്പോയെക്കും കറന്റ് പോയി ഒരു മെഴുകു തിരി കത്തിച്ചതാണ് 

Wow...  എൻജോയ് മാൻ 
കാൻഡിൽ നൈറ്റ്‌ ഡിന്നർ  എന്നുപറയ് 
മെഴുകുതിരി എന്നൊന്നും പറഞ്ഞു  അതിന്റെ റൊമാന്റിക് പോക്കല്ലേ.....

വൈശാഖിന്റെ ചിരിയോടൊപ്പം വന്ന വാക്കുകൾ കേട്ടതും ഫുഡ്‌ കഴിച്ചു തുടങ്ങിയവർ പരസ്പരം അന്തലപ്പോടെ നോക്കി 

അളിയാ.... ലേനേഴ്സ് കിട്ടിയിട്ടേ ഉള്ളു ലൈസൻസ് ആയിട്ടില്ല.... ഒരു മയത്തിലൊക്കെ വേണേ ഡേയ്.... ന്റെ കൊച്ചൊരു പാവാണ്‌ 

അതുകൂടി കേട്ടതോടെ ദേവികയുടെ കണ്ണിപ്പോൾ പുറത്തുചാടും എന്നപോലെ ആയി 

പ്പാ.... എന്നൊരു ആട്ടലോടെ വരുൺ ആ കാൾ കട്ടും ചെയ്തു 

നാക്കിനു വെളിവില്ലാതെ ഓരോന്ന് പറയുകയാ.....
വരുൺ ഇരുവർക്കും സമാധാനത്തിനായി പറഞ്ഞു 

പക്ഷെ... ദേവിക മുഖമുയർത്തിയതേ ഇല്ല പാത്രത്തിൽ മാത്രം നോക്കി മറ്റൊരാൾ അടുത്തുണ്ടെന്നു ഭാവം പോലും ഇല്ലാതെ ഫുഡ്‌ കഴിച്ചു 

സാധാരണ കമ്പനിയിൽ നിന്നും ടൗണിലെ AGM  ഓഫീസ് വരെ പോകുന്ന ലഘവത്തിൽ ആണവൾ വരുണിന്റെ കൂടെ ഇറങ്ങിയത് പലപ്പോഴും അങ്ങനെ പോയതിനാൽ യാതൊരു ടെൻഷനും ഇല്ലായിരുന്നു ഇവിടെത്യപ്പോൾ ആക്‌സിഡന്റ് ന്റെ കാര്യം പറഞ്ഞതോടെ ആകെ എങ്ങനേലും ഡീൽകൾ റെഡി ആക്കുക എന്നൊരു ഉദ്ദേശം മാത്രമേ ഉണ്ടായുള്ളൂ  
ഒരു കാര്യത്തിന് വേണ്ടി ഒരുപോലെ പ്രവർത്തിക്കുന്നവർ അവരിൽ മറ്റു ചിന്തകളൊന്നും വന്നതേ ഇല്ല 
എന്നാലിപ്പോ 
മുഖമുയർത്തി നോക്കാൻ പോലും എന്തോപോലെ......

ദേവിക മുന്നിലിരിക്കുന്ന ഭക്ഷണം വാരി വലിച്ചു കഴിച്ചു വല്ലാത്തൊരു വെപ്രാളം......
താനിപ്പോ മുന്നിലിരിക്കുന്നവന്റെ ഭാര്യയാണ്  ഈ ലോകത്തിപ്പോ അത്രെയേറെ  തന്നിൽ അവകാശം ഉള്ള ഒരേയൊരുത്തൻ 
ഇതുവരെ ഇല്ലാതിരുന്ന എന്തൊക്കയോ മനസിലേക്ക് ഓടിക്കയറി വന്നു 
ഒരു മുറിയിൽ..... ഈ ഒരു രാത്രി.....

വരുണും കാണുന്നുണ്ടായിരുന്നു  മുന്നിലിരിക്കുന്ന പെണ്ണിന്റെ മാറ്റങ്ങൾ 

വൈശാഖിന്റെ വാക്കുകളാണ് ഇതിനു പിന്നിലെന്നും അവനു മനസിലായി 

ഒരു പുഞ്ചിരിയോടെ  അവൻ അവളെയും  നോക്കി ഇരുന്നുകൊണ്ട് തന്നെ ഭക്ഷണം കഴിച്ചു തീർത്തു...

കാൻഡിൽ ലൈറ്റ്  ഡിന്നർ അടിപൊളി ആയിരുന്നു... അവനെക്കൊണ്ടുള്ള ഓരോ ഗുണം നല്ലോണം മിണ്ടികൊണ്ടിരുന്നതിന്റെ വാ അടപ്പിച്ചപ്പോ  സമാധാനം ആയിക്കാണും.... കൈകഴുകുമ്പോൾ 
അവളെ ഒന്നാക്കി ചിരിച്ചുകൊണ്ട്  വരുൺ പറഞ്ഞു 

ഹേയ് അതൊന്നുമല്ല ട്ടോ ഞനെന്തോ ഓർത്തോണ്ടിരുന്നത് ആണ് 

അതെയോ..... വരുൺ വീണ്ടും അവളെ ചൊടിപ്പിച്ചു അവനറിയാം അതവളെ വാശിക്കാരി ആകുമെന്ന് 

ആ........ഞാൻ നാളത്തെ മീറ്റിംഗ് എല്ലാം 
ഓർത്തോണ്ടിരുന്നത് ആണ്... വേറൊന്നും അല്ല 
മേശയെല്ലാം  വൃത്തിയാക്കുന്നതിനിടയ്ക്ക് ദേവിക കെറുവിച്ചു 

ഓഹോ......
ആണൊരുത്തന്റെ കൂടെ ഒറ്റയ്ക്കിങ്ങനെ ഒരു റൂമിൽ ഒരു രാത്രി കഴിയാൻ ഭവതിയ്ക്ക് യാതൊരു പേടിയും ഇല്ലേ....
തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കാതോരം  ശബ്ദവും സമീപനവും അവൾ അറിഞ്ഞു 

ശരീരമാകെ മഞ്ഞു വീണപോലെ നിശ്ചലമായി നിന്നുപോയി ദേവിക 
അത്രെയും അരികെ...... കല്യാണം കഴിഞ്ഞ ശേഷം ആദ്യമായാണ്......
അതിനുമുമ്പും പരിധിവിട്ടു ഒരു സമീപനവും അവനിൽ നിന്നും ഉണ്ടായിട്ടില്ല  എങ്കിലും ഇപ്പോൾ....

വരുൺ മേശയ്ക്ക് പിടിച്ചിരിക്കുന്ന ഇരു കൈക്കുള്ളിലും ആണ് അവളിപ്പോൾ 
വാരി കെട്ടിവെച്ചിരിക്കുന്ന മുടി ഇഴകളെയും  തട്ടി അവന്റെ നിശ്വാസം കഴുത്തിലായ് അവളെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു 
വളരെ പതുക്കെ ദേവിക തിരിഞ്ഞു വരുണിന് അഭിമുഖമായി  നിന്നു 

വളരെ മോശമായ കാലം ആണ്..... പേടി ഇല്ലേ നിനക്ക്....
പതിഞ്ഞു പോയിരുന്നു വരുണിന്റെ ശബ്ദം 

ദേവിക ഇല്ലെന്ന് തല ഇരിവശത്തേക്കും ചലിപ്പിച്ചു 

അതൊരു അനുവാദം എന്നപോലെ വരുൺ അവളോട്‌ ഒന്നുടെ അടുത്ത് നിന്നു 

ദേവിക ആകെ വിറച്ചുപോയി ഇട്ടിരുന്ന ഡ്രെസ്സിലായി കൈ ഞെരിഞ്ഞമർന്നു 
രോമരാജികളിൽ വിയർപ്പുപൊടിഞ്ഞു 

ഹ്മം?? പേടി ഇല്ലേ... വരുൺ ഉത്തരം ആരാഞ്ഞു 

കഴിത്തിലായി ഇട്ടിരുന്ന താലിമാല പുറത്തെടുത്തു അവനു നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു  
കാലമല്ലേ മോശമുള്ളൂ.... എന്നോടൊപ്പം ഉള്ളയാൽ മോശമല്ലെന്ന് എനിക്കറിയാം 
പിന്നെ ഇതിന്റെ ധൈര്യം....
അപ്പോഴാണ് കണ്ണുകൾ പരസപരം കൊളുത്തിയത് 

വരുൺ ആ ഉത്തരം തന്നെ ആയിരുന്നു അവളിൽ നിന്നും പ്രതീക്ഷിച്ചതു എന്നവന്റെ മുഖത്തുണ്ടായിരുന്നു 

കണ്ട അന്നുമുതൽ ശൗര്യത്തോടെ തന്നോട് പട വെട്ടിയ പെണ്ണാണ് മുഖത്തുനോക്കാതെ നിൽക്കുന്നതെന്നു അവനു ആശ്ചര്യം തോന്നി 
അവളുടെ വിറയ്ക്കുന്ന ശരീരവും വിയർപ്പുപൊടിഞ്ഞ നെറ്റിത്തടവും അവനിൽ വാത്സല്യം ഉളവാക്കി  ഒന്നു കുനിഞ്ഞു 
അത്രയേറെ പ്രണയത്തോടെ അവളാ നീട്ടിപിടിച്ച താലിയിലായ് അവനൊന്നു ചുംബിച്ചു 
എന്റെ പെണ്ണ്......
അത്രയേറെ സ്നേഹത്തോടെ അവനവളുടെ നെറുകയിലും മുത്തി 

കണ്ണടച്ചുകൊണ്ട് ദേവിക അത് സ്വീകരിച്ചു 

അപ്പോൾ സമ്മതമല്ലേ.....??
വരുൺ  അവന്റേതായ കുസൃതിയുടെയും കുറുമ്പോടെയും ചോദിച്ചു 

എന്തിന്..... കൊച്ചു കുഞ്ഞിന്റെ ലഘവത്തോടെ ദേവിക തിരിച്ചും ചോദിച്ചു 

എന്തിനും......
നീയല്ലേ പറഞ്ഞേ.... പേടിയില്ല താലിയുടെ ബലം ഉണ്ടെന്നെല്ലാം....

പറഞ്ഞുതീരുമ്പോൾ അവളുടെ കണ്ണിലെ പിടപ്പ് ആസ്വദിക്കുക ആയിരുന്നു വരുൺ 


To Top