ഹൃദയസഖി തുടർക്കഥ ഭാഗം 89 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

ഹൃദയസഖി ❤️89

ഏറ്റവും അപകടം ഇവിടെയാണ്‌.... 

നാളെ മുതൽ ഞാൻ കമ്പനി മൊത്തത്തിൽ ഏറ്റെടുക്കുകയാ.... അതിനു എന്തേലും ചെയ്യാൻ ഉണ്ടോ....

ഇല്ല.... എങ്കിലും ഞാൻ വക്കിലിനോട് വരാൻ പറയാം 

അവൾ റൂമിൽ നിന്നിറങ്ങി പോയിട്ടും അയാളുടെ കണ്ണീർ ചോർന്നിരുന്നില്ല 

രാവിലെ വക്കിൽ വന്നു രെജിസ്ട്രേഷൻ ഫോർമാലിറ്റികൾ കഴിഞ്ഞിട്ടാണ് ദേവിക ടെസ്റ്റിസിലേക്ക് തിരിച്ചത് 

കമ്പനി മറ്റൊരാൾ ഏറ്റെടുക്കുന്നു എന്നറിഞ്ഞു എല്ലാരും ഒത്തുകൂടിയിരിന്നു 
ദേവികയെ പരിജയം ഉണ്ടെങ്കിലും അവൾ പൊട്ടിപൊളിയാറായ കമ്പനി ഏറ്റെടുക്കും  എന്നവർ കരുതിയില്ല കുറച്ചു ദിവസം വന്നു ഇരുന്നങ്ങു പോകും എന്നാണ് കരുതിയത് 

ദേവിക ആദ്യം തന്നെ ചെയ്തത് എല്ലാരും കൂടി ഒരു മീറ്റിംഗ് സംഘടിപ്പിക്കുക എന്നതായിരുന്നു അതിൽ പ്രധാനമായും കട അടച്ചുപൂട്ടുക എന്നൊരു ഉദ്ദേശത്തോടെ ആയിരുന്നു സംസാരം അത് കൂട്ടത്തിൽ ഉള്ളവരെ അത്ഭുതപ്പെടുത്തി 
മൊത്തം സ്റ്റോക്കുകളും പകുതി വിലയ്ക്ക് വിറ്റയ്ക്കൽ വില്പന നടത്തുക എന്നത് എല്ലാവർക്കും സ്വീകര്യം ആയിരുന്നു 
എന്നാൽ ജോലിക്കാർക്ക് അവളുടെ സംസാരത്തിൽ നിന്നുതന്നെ മനസിലായി ജോലി പോകും എന്നു 
അതവൾ വ്യക്തമായി പറഞ്ഞില്ല എന്നുമാത്രം കാരണം അവിടെ നിന്ന ദിവസങ്ങളിൽ കണ്ടു മനസിലാക്കിയതാണ് അവരോരോരുത്തരുടെയും ആത്മാർത്ഥത 
പുതുക്കി പണിത ശേഷം ആവശ്യമെങ്കിൽ വിളിക്കാം എന്നുറപ്പും നൽകി ആ മാസത്തെ ശമ്പളവും ഡ്രെസ്സും നൽകാമെന്നാണ് അവൾ ഓഫർ വെച്ചത് 
അത് അഭികമ്യമാണെന്ന് വരുണും പറഞ്ഞു 
മറ്റൊരാളെ ആശ്രയിച്ചു അല്ലെങ്കിൽ കയ്യിലുള്ള വസ്തുക്കൾ വിറ്റിട്ടു പുതുക്കി പണിയേണ്ട എന്നാ തീരുമാനം ദേവികയുടേതായിരുന്നു 

പിന്നെ എല്ലാം പെട്ടന്നായിരുന്നു 
കുറച്ചു പഴയതെങ്കിലും അത്യാവശ്യം ക്വാളിറ്റി ഉള്ളതെല്ലാം തന്നെ രണ്ടു ദിവസത്തിൽ വിട്ടുപോയി 
ബാക്കി കുറച്ചു എങ്ങും ഇല്ലാതെ കിടന്നു... മൂന്നാം ദിവസം ആളുകൾ വന്നെങ്കിലും ആരും കാര്യമായിട്ട് സാധനങ്ങൾ എടുത്തില്ല പകരം ആളുകൾക്ക് ആ കട എന്തുചെയ്യാൻ പോകുന്നു വിൽക്കുമോ എന്നൊക്കെ ആയിരുന്നു അറിയേണ്ടത് കൂട്ടത്തിൽ ചിലർ പുതിയ കടയാക്കി പണിതാൽ ജോലി സാധ്യത ഉണ്ടോ എന്നും അന്നെഷിച്ചു 

ശമ്പളം വല്യച്ഛൻ എടുക്കുമെന്ന് പറഞ്ഞതിനാൽ  കച്ചവടത്തിൽ നിന്നും അവൾക്ക് രണ്ടര ലക്ഷം രൂപയോളം മാത്രമാണ് കിട്ടിയത് ശെരിക്കും അതൊരു നഷ്ടകച്ചവടം ആയിരുന്നു 
ബാക്കി വന്ന തുണികൾ അവൾ ഓട്ടോ ചേട്ടന്റെ സഹായത്തോടെ അടുത്തുള്ള ഒരു കോളനിയിൽ കൊണ്ടുപോയി കൊടുത്തു 

പിന്നീടുള്ള കാര്യം മൊത്തവ്യപാരികളെ പോയി കാണുക എന്നതായിരുന്നു അതിനു വരുണും കൂടെ വരാമെന്ന് ഏറ്റിട്ടുണ്ട്  തമിഴ് നാടും ബാക്കി സൂറത്തിലും ആയിരുന്നു കച്ചവടക്കാർ
പക്ഷെ എങ്ങനെ വീട്ടിൽ നിന്നും ഇറങ്ങും എന്നതാണ് അടുത്ത പ്രശ്നം 

ആദ്യം വല്യച്ഛനോട് തന്നെ ചോദിച്ചു 
കൂടെ ആളില്ലാതെ വിടാൻ അവർക്ക് പേടി അജയനെ കൂടെ വിടാം എന്നായി വേലി തന്നെ വിളവ് തിന്നും പോലെ ആവില്ലേ അത് 
എന്നാൽ അവസാന നിമിഷം  അജയന് വരാൻ ആവില്ല സ്വന്തം ഉണ്ടാക്കിയ പ്രശ്നങ്ങൾ ഒറ്റയ്ക്ക് തീർത്തോളാൻ പറഞ്ഞു 
ദേവികയ്ക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്...
വല്യച്ഛന്റെ വിശ്വസ്ഥൻ ആയ  ഒരാളുകൂടി റെയിൽവേ സ്റ്റേഷൻ വരെ വരാം എന്നു പറഞ്ഞു ഒരു വിധത്തിലും 
തടയാൻ പറ്റാതെ ആയി 
എങ്കിലും 
പിറ്റേന്ന്  അവൾക്കായി ഒരു ടാക്സി ഏർപ്പെടുത്തിയിരുന്നു  പക്ഷെ 
  വഴിയിൽ വെച്ചുതന്നെ   ദേവിക 
വരുണിന്റെ കൂടെ കയറി 
അയാൾക്ക് വരുൺ കുറച്ചു കാശും കൊടുത്ത് വിട്ടു ദേവിക മാറി കയറിയ വിവരം വേറെ ആരോടും പറയാതിരിക്കാൻ 

ഉച്ചയ്ക്ക് 12മണിയോടെ ട്രെയിനിൽ കയറി   വൈകീട്ടോടെ അവിടെ എത്തുമെന്ന രീതിയിലായിരുന്നു ട്രെയിൻ ടൈം 
നിറയെ ആളുകൾ ഉണ്ടായിരുന്നു അടുത്തടുത്ത സീറ്റുകളിൽ ആയിരുന്നു കിട്ടിയത് ടെസ്റ്റിസിൽ ചെയ്യാനുള്ള കാര്യങ്ങളും നല്ല sale ഉണ്ടാക്കാൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരുന്നതിനാൽ നീണ്ട പന്ത്രണ്ട് മണിക്കൂർ പെട്ടന്ന് തീർന്നു 
അവിടെ എത്തിയപ്പോൾ ആണ് വീട്ടിലേക്ക് വിളിച്ചു പറയണം എന്ന് ദേവിക ഓർത്തത്‌ തന്നെ 

ആദ്യത്തെ റിങ്ങിൽ തന്നെ വല്യച്ഛന്റെ ഫോൺ അറ്റാൻഡ് ചെയ്തു 
വല്യമ്മയാണ് 

Hello.... മോളേ... ദേവു 
കരച്ചിലോടെ ഉള്ള വാക്കുകൾ കേട്ടപ്പോൾ തന്നെ ദേവിക ഞെട്ടിപ്പോയി 

ഇനിപ്പോ വല്യച്ഛന് എന്തെങ്കിലും.

മോളേ.... മോളെ.... കുഴപ്പമൊന്നും ഇല്ലാലോ.... 
ആധിയോടെയുള്ള ചോദ്യം 

.....

എന്താണ്..... എന്താ പറ്റിയെ.... വല്യച്ഛന് കുഴ്പ്പൊന്നുമില്ലലോ 

ഇല്ല കുഞ്ഞേ വല്യച്ഛന് കുഴ്പ്പമൊന്നുല്ല 
മോൾക്ക് കുഴപ്പമില്ലലോ 

ഇല്ല... എന്തൈ 

മോൾ പോയ വണ്ടി റെയിൽവേ സ്റ്റേഷനടുത്തു വേച്ചു ആക്‌സിഡന്റ് ആയി ഒരുമണി കൈഞ്ഞിട്ടുണ്ട് ഞങ്ങൾ വിവരം അറിയുമ്പോൾ  മൊത്തത്തിൽ കത്തിപോയിട്ടുണ്ട് ഡ്രൈവറും ഉള്ളിലുള്ള ആളുമെല്ലാം 
ഭാസ്കരൻ വല്യച്ഛനും എല്ലാം ഹോസ്പിറ്റലിൽ ആണ് 
മോൾ ആണോ എന്ന് കൺഫേം ചെയ്തു എന്നാണ് വിളിച്ചു പറഞ്ഞത് 

ദൈവം അത്രക്കും ക്രൂരൻ ആണോ എന്നോർത്തുപോയി കുഞ്ഞേ ഞാൻ....

എങ്കിലും ഒന്നും വരുത്തിയില്ലലോ 
അതുമതി 
തിരിച്ചു വാ... എല്ലാം മതി 
കുറച്ചു സമയത്തെങ്കിലും ഞങ്ങൾ ഇല്ലാണ്ടായിപ്പോയി 

വലിയമ്മയുടെ വാക്കുകൾ അവൾക്ക് വലിയ ഷോക്ക് ആയി 
താൻ കയറിയ വണ്ടി ആക്‌സിഡന്റ് ആയെന്നോ....
ഉറപ്പായും വല്യച്ഛന്റെ പണി ആകും 

അവിടുന്ന് മാറി വരുണിന്റെ കൂടെ കയറിയത് അവർ അറിഞ്ഞു കാണില്ല എങ്കിലും രണ്ടു നിരപരാധികളെ വേട്ടയാടി 
ദുഷ്ടക്കൂട്ടങ്ങൾ 

വല്യമ്മ അവരെ വിളിച്ചു പറഞ്ഞേക്കു ഞാൻ സേഫ് ആണെന്ന് ഇത്രേടം വന്നില്ലേ... ഇനിപ്പോ ക്ലിയർ ആകാതെ മടങ്ങുന്നില്ല വല്യമ്മേ... കാര്യങ്ങളൊക്കെ എളുപ്പത്തിൽ നടക്കാൻ പ്രാർത്ഥിക്കു 

ശ്രദ്ധിക്കണേ മോളേ.... വല്യച്ഛന്റെ ശബ്ദവും ആൾക്ക് കേൾക്കാമായിരുന്നു 

കാര്യങ്ങൾ അറിഞ്ഞപ്പോൾ കുറച്ചൂടെ കെയർഫുൾ ആയിരിക്കണം എന്നു വരുണും പറഞ്ഞു   ഭാസ്കരണവല്യച്ഛനോ അജയനോ ആണ് ഇതിനുപിന്നിൽ എന്നു പറഞ്ഞു അതിനാൽ  അന്ന് തന്നെ ക്ലിയന്റണേ എല്ലാം കണ്ടു കാര്യങ്ങൾ ക്ലിയർ ചെയ്യാനാണ് അവർ ശ്രമിച്ചത് 
ഇവിടെ ഉള്ള പിടിപാടുകൾ ഉപയോഗിച്ച് അടുത്തൊരു നീക്കം നടത്തും മുൻപ് എല്ലാം ചെയ്തു തീർക്കാൻ 

ആദ്യമൊന്നും ആരും സെയിൽ നു തയ്യാറായില്ലെങ്കിലും കാര്യങ്ങളെല്ലം ദേവികയും വരുണും കൂടി പറഞ്ഞു അവരെ കൺവിൻസ് ചെയ്തു ഒരു വർഷത്തേക്ക് കോൺട്രാക്ട് ചെയ്തു 
കുറച്ചു മോഡലുകളും അവർക്കായി നൽകി 
എകദേശം എല്ലാവരിലും ഒരു വിശ്വാസ്യത പിടിച്ചുപറ്റി കാര്യം നടത്തി എടുക്കുമ്പോയേക്കും  രാത്രി വൈകിയിരുന്നു 

ഇനീപ്പോ ചെന്നയ്ക്ക് നാളെ പോകാം ഇന്ന് ഇവിടെ എവിടേലും സ്റ്റേ ചെയ്യാം 

വരുണിന്റെ  അഭിപ്രായത്തോട് ദേവികയും യോജിച്ചു അത്രക്കും ഷീണിച്ചിരുന്നു അവളും 

കുറച്ചു സമയം അന്നെഷിച്ചു അവർ ഒരു റൂം ഒപ്പിച്ചെടുത്തു home സ്റ്റേയിൽ ഒരു റൂം 



To Top