രചന: രാഗേന്ദു ഇന്ദു
ഭാഗം 84 മുതൽ വായിക്കൂ...
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി ❤️88
എങ്കിൽ മോളു പോയി വാതിൽ ചാരി വാ....
അവൾ വാതിലടച്ചു കട്ടിലിനരികിലായി ഇരുന്നു വല്യച്ഛന്റെ വാക്കുകൾക്ക് കാതോർത്തു
ചന്ദ്രൻ പ്രീഡിഗ്രി കഴിഞ്ഞു ഒന്നോ രണ്ടോ വർഷം കഴിഞ്ഞു കാണും അപ്പോഴാണ് അവനു ഒരു സ്നേഹബന്ധം ഉണ്ടെന്ന് പറയുന്നത് അല്ല.... ഞങ്ങളൊക്കെ അറിഞ്ഞത് അപ്പോൾ അതിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ഭാസ്കരൻ ആണ്
അത് എന്തുകൊണ്ടാണ് എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല
പക്ഷെ നല്ല ഉദ്ദേശത്തോടെ ആയിരുന്നില്ല
ഞനൊക്കെ ആദ്യം നല്ലപോലെ എതിർത്തു ഒന്നാമതെ ജാതിയിൽ താഴെ പോരാത്തതിന് ആശ്രിതരും പിന്നെ അവന്റെ പിടിവാശിയിൽ സമ്മതിക്കുകയല്ലാതെ തരമില്ലെന്ന് ആയി
വീട്ടിൽ അറിഞ്ഞതോടെ അച്ഛൻ ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കി
അതോടെ ഞാനാണ് അവരെ രണ്ടുപേരെയും ഇവിടുന്നു കുറച്ചുകാലം മാറ്റി താമസിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്തത്
പക്ഷെ... ആ സ്ഥലം അച്ഛൻ എങ്ങനെയോ അറിഞ്ഞു ആളെ വിട്ടു അപ്പോഴാണ് അവരവിടുന്നു നിങ്ങളുടെ നാട്ടിലേക്ക് എത്തിയത് പിന്നെ ഞാൻ തിരക്കാൻ പോയില്ല അവന്റെ കയ്യിൽ കാശുണ്ടായിരുന്നു.... തിരക്കി ചെന്നാൽ വീണ്ടും ഓടേണ്ടി വരുമെന്ന് തോന്നി
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു കാൾ വന്നു ചന്ദ്രികയ്ക്ക് വിശേഷം ഉണ്ടെന്നും സുഖമായിരിക്കുന്നു എന്നെല്ലാം പറഞ്ഞുകൊണ്ട്... അന്ന് ഭാസ്കരൻ ആരാ എന്താണ് എന്നെല്ലാം അന്നെഷിച്ചു പക്ഷെ ഞാനൊന്നും വിട്ടുപറഞ്ഞില്ല
എവിടെ ആണെന്ന് മാത്രം പറഞ്ഞില്ല
പിന്നെ അച്ഛൻ കുറച്ചു കാലം കഴിഞ്ഞപ്പോൾ നിങ്ങളെ തിരിച്ചു വിളിക്കാൻ പറഞ്ഞു... മനുഷ്യരല്ലേ....
അന്ന് ഞാൻ കുറെ അന്നെഷിച്ചു പിന്നെ അച്ഛൻ മരിച്ചു അപ്പോഴും
പലയിടത്തും തിരക്കി എന്നാൽ അപ്പോയൊന്നും ചന്ദ്രൻ കിടപ്പിലാണ് നിങ്ങൾ ബുദ്ധിമുട്ടിൽ ആണ് എന്നൊന്നും അറിഞ്ഞതില്ല മോളേ.... അറിഞ്ഞു വന്നപ്പോയെക്കും ഇങ്ങനെയും ആയി
കുറച്ചു കഴിഞ്ഞപ്പോൾ ആണ് അന്ന് ഭാസ്കരൻ ന്റെ ലോറി ഡ്രൈവർ എന്തോ പറയുന്ന കൂട്ടത്തിൽ ചന്ദ്രേട്ടനിട്ട് പണിതതുപോലെ ഒരു പണി കൊടുക്കാം എന്നു പറയുന്നത് ഞാൻ കേട്ടത്
അവനെ പിടിച്ചൊന്നു കുടഞ്ഞപ്പോൾ ഒരു ആക്‌സിഡന്റ് ഉണ്ടായി എന്നുമാത്രം പറഞ്ഞു
കൂടുതലൊന്നും അവൻ പറയില്ല അത്രയ്ക്കും വിശ്വസ്ഥൻ ആണവൻ
അന്നുമുതൽ ആണ് ഞാൻ ഭാസ്കരനെ സംശയിക്കാൻ തുടങ്ങിയത് അവനു കാശിനോട് കുറച്ചു അത്യാഗ്രഹം ഉണ്ടെന്നേ ഉള്ളു എന്നാണ് ഞാൻ കരുതിയത്
അതിനിടക്ക് അച്ഛൻ ടെസ്റ്റിസും കുറച്ചു പറമ്പും ചന്ദ്രന്റെ പേർക്ക് എഴുതിയിരുന്നു
വയലിൽ പിന്നെ കൃഷി ഇറക്കുന്നത് ഞനാണ്, അതിപ്പോഴും ചെയ്യുന്നുമുണ്ട്
ടെസ്റ്റിൽസ് ഞാൻ കുറച്ചൊക്കെ ഭാസ്കരൻ നോക്കിക്കോട്ടെ എന്നുവെച്ചു പുതിയ പുതിയ വ്യാപാരികളെ അവനാണ് ഇൻട്രോ ചെയ്തത് ഡയറക്റ്റ് നെയ്തുകാരാണെന്നു പറഞ്ഞു പരിചയപ്പെടുത്തി കാര്യങ്ങൾ എന്നെ അറിയിച്ച ശേഷം ആണതെല്ലാം അപ്പോയൊന്നും എനിക്കൊരു മിസ്റ്റെക്കും തോന്നിയില്ല
പക്ഷെ..... അന്ന് നിങ്ങളെ കണ്ടു വന്ന ഉടനെ തന്നെ ഞാൻ ഡോക്യുമെന്റ് എല്ലാം ചന്ദ്രന് നൽകിയിരുന്നു.... ഒരുദിവസം വീട്ടിൽ വന്നിട്ട്
ആ വരവിൽ ആണെന്ന് തോന്നുന്നു ഭാസ്കരൻ അതറിഞ്ഞത്
എന്നിവിടെ ഒരു വട്ടമേശ സമ്മേളനം നടന്നു എന്നറിഞ്ഞു
എന്താണ് എന്ന് മനസിലായില്ല.....
പക്ഷെ അന്നുമുതൽ കമ്പനി കുറച്ചു നഷ്ടത്തിൽ ആയി തുടങ്ങി
അവൻ നല്ല താല്പര്യം കാണിക്കുന്നതിനാൽ ഞനത്ര കാര്യമാക്കിയില്ല
പണിക്കാർ എല്ലം ഉണ്ട് എല്ലാർക്കും സാലറി പോകുന്നുണ്മുണ്ട്
ഇപ്പോഴും.....
പക്ഷെ അജയന്റെ എങ്കേജ്മന്റ് ന്റെ കുറച്ചുമുമ്പ് ഞനൊന്നുപോയി സ്വർടൗറ്റ് ചെയ്തു
പല പേരുകളിൽ അവൻ അന്ന് പരിചയപ്പെടുത്തിയവർ എല്ലാം ഡമ്മി ആണ്
എല്ലാം ലോ ക്വാളിറ്റി തുണികൾ.... കാശ് പോകുന്നത് അവന്റെ അക്കൗണ്ടിലേക്ക്.... അന്നെനിക്ക് ചതി മനസിലായി
പക്ഷെ കുറച്ചധികം വൈകിപ്പോയിരുന്നു അവൻ പിടിക്കാൻ പറ്റാത്ത അത്രയ്ക്കും ഉയർത്തിലാന് അജയന്റെ കമ്പനിയും എന്തോ തട്ടിപ്പ് നടത്തുന്നുണ്ട് എന്തൊക്കയോ മോശം ബിസിനസ് ഉണ്ട് എല്ലാം കൂടി കുത്താഴിഞ ജീവിതം...... ക്രൂരനാണവൻ
ടെസ്റ്റിൽസിന് അതൊക്കെ മോശമായി വന്നു അപ്പോയെക്കും കസ്റ്റമേഴ്സ് മോശമായി വിലയിരുത്തിയിരുന്നു നമ്മുടെ സ്ഥാപനത്തെ
ചന്ദ്രനോട് പറഞ്ഞു ആദ്യം അവൻ ഏറ്റെടുക്കാൻ സമ്മതിച്ചില്ല പിന്നെ നിന്റെ പേരിലേക്കു മാറ്റാൻ തീരുമാനിച്ചു ഡോക്യൂമെന്റസ് എല്ലാം ക്ലിയർ ചെയ്തു
ഇവിടെ വരുന്നതിനു മുൻപ് തന്നെ
പക്ഷെ..... ഇവിടെ നിൽക്കണം എന്നൊന്നും അവനില്ലായിരുന്നു
തിരിച്ചുപോകുമായിരുന്നു.....
പക്ഷെ.... മോളേ....
ബാക്കി പറയാൻ വല്യച്ഛൻ വല്ലാതെ ബുദ്ധിമുട്ടുന്നപോലെ തോന്നി
ചെറുതായി ഒന്ന് തട്ടിയതാ വണ്ടി ഞാൻ തെറിച്ചു പുറത്തെ ചളിയിലേക്ക് വീണു
പക്ഷെ.... മോളേ അത്ര വലിയ ആക്‌സിഡന്റ് അല്ല... എന്നിട്ടും അവർക്ക് അങ്ങനെ പറ്റിയത്......
ഭാസ്കരന്റെ ആ പഴയ ഡ്രൈവരെയും കണ്ടപോലെ തോന്നുന്നു എനിക്ക്
ഒന്ന് അന്നെഷിക്കാൻ പോലും ആകാതെ കിടന്നുപോയി ഞാൻ.....
സാരമില്ല.... അവൾ വല്യച്ഛന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു
ശെരിക്കും അവര് വെട്ടിലായത് ഞാൻ എന്റെ സ്വത്തിന്റെ പകുതി കൂടി നിനക്ക് അല്ലെങ്കിൽ നിനക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്നെഴുതി വെച്ചതോടെ ആണ്
ഇപ്പോൾ എനിക്ക് തോന്നുന്നു
എല്ലാം പ്ലാനിങ് ആയിരുന്നെന്നു ആ കല്യാണ ആലോചന വരെ....
പക്ഷെ മോളേ....
ആ പയ്യൻ നല്ല പയ്യൻ ആണെന്നാണ് വല്യച്ഛന്റെ അറിവ്
നല്ല കുടുംബവും അതുകൊണ്ടാണ് ചന്ദ്രനോട് ആ ബന്ധം സംസാരിച്ചത് തന്നെ
വല്യച്ഛനൊരു കാര്യം പറഞ്ഞാൽ മോൾ കേൾക്കുമോ
എങ്ങോട്ടേലും രക്ഷപെട്ടു പോകാൻ നോക്ക് കുഞ്ഞേ.....
അതും പറഞ്ഞയാൽ പൊട്ടിക്കരഞ്ഞു
അവളൊന്നു പുഞ്ചിരിച്ചു.... ഞങ്ങളെ തേടി വരരുതായിരുന്നു..... സ്വത്തുക്കളും വേണ്ടായിരുന്നു....... എങ്കിൽ എന്റെ സ്വത്തുക്കൾ ഇപ്പോഴും ന്റെ കൂടെ ഉണ്ടായേനെ....... ഇനിപ്പോ എങ്ങോട്ടുപോകും..... ഇവിടുന്നിപ്പോ എങ്ങോട്ട് ഞാൻ പോയാലും എന്റെ പിന്നാലെ ഉണ്ടാവും
അതിലും നല്ലത് ഇവിടെ ഇരിക്കുന്നതാ..... ഒന്ന് കലങ്ങി തെളിയട്ടെ എല്ലാം.....
ദേവിക പറഞ്ഞുകൊണ്ട് എണീറ്റു
മോളേ.... ആപത്തിലൊന്നും ചെന്നു ചാടല്ലേ..... അവൻ എന്തിനും മടിക്കില്ല
ദേവിക ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു
ഏറ്റവും അപകടം ഇവിടെയാണ്.... നാളെ മുതൽ ഞാൻ കമ്പനി മൊത്തത്തിൽ ഏറ്റെടുക്കുകയാ.... അതിനു എന്തേലും ചെയ്യാൻ ഉണ്ടോ....
ഇല്ല.... എങ്കിലും ഞാൻ വക്കിലിനോട് വരാൻ പറയാം