ഹൃദയസഖി തുടർക്കഥ ഭാഗം 87 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

ഹൃദയസഖി ❤️87

പ്രതീക്ഷിച്ചപോലെ എല്ലാരും ഉണ്ട് താഴെ 
രാമൻ വല്യച്ഛൻ കിടക്കുന്നതിന്റെ അടുത്തുനിന്നു എല്ലാവരും കേൾക്കാൻ പാകത്തിനാണ് നിൽക്കുന്നത് 

നീ ആരോട് ചോദിച്ചിട്ടാണ് ഇവിടുന്ന് പോയത് 

വല്യച്ഛനോട് 

കേട്ടോ... ഏട്ടാ... നാഞ്ഞൂലിനു വിഷം വന്നുതുടങ്ങി 

ഞാൻ നിന്നോട് പറഞ്ഞില്ലേ....
ഭാസ്കര....

ഈ ഞായറാഴ്ച ഇവൾക്ക് ഏത് എക്സാം ആണെന്ന് ഇവള് പറഞ്ഞോ 
ഏതാവന്റെയോ കൂടെ തെണ്ടി തിരിയാൻ പോയതാണ് 

ഭാസ്കര..... രാമൻ ശാസനയോടെ വിളിച്ചു 

ടെസ്റ്റിൽസിൽ പോയി ഇരിക്കുന്നുണ്ട് എന്നറിഞ്ഞു മുങ്ങാൻ പോകുന്ന കപ്പലിൽ കാപ്പിതാന്റെ ആവശ്യം ഉണ്ടോ കൊച്ചേ....
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്താണെന്ന് വെച്ചാൽ ചെയ്തോ 
ഞാനവർക്ക് വാക്കുകൊടുത്തുപോയി ഈ ഭാസ്കരന് വാക്ക് ഒന്നേ ഉള്ളു 
അതിനെ മറികടന്നു ഒന്നും ചെയ്യാന്ന് ആരും കരുതണ്ട 

ഓരോ വാക്കുകളും ഹൃദയത്തിൽ നന്നായി പതിക്കുന്നുണ്ടെങ്കിലും അവളൊന്നും മിണ്ടിയില്ല 
കരഞ്ഞതും ഇല്ല ആരുമില്ല എതിർത്തു ചോദിക്കാൻ എന്ന അഹങ്കാരത്തിൽ വാവിട്ടു ആക്രോഷിക്കുന്നയാളെ അവൾ നോക്കി നിന്നു 
ദേവികയ്ക്ക് അയാളോട് വല്ലാതെ വെറുപ്പ് തോന്നി 
എന്റെ അച്ഛന്റെ ഏട്ടൻ തന്നെ ആണോ... ഇത്.....
ഓരോ വാക്കുകളും തലയിലിങ്ങനെ പ്രകമ്പനം കൊള്ളുന്നപോലെ വല്ലാത്തൊരു വാശി നിറയ്ക്കുന്നു മനസ്സിൽ.... വിസ്ഥാരം എല്ലാം കഴിഞ്ഞു 
അവളൊന്നും കഴിക്കാതെ തന്നെയാണ് കിടന്നതു 

ഒരുപാട് കാടുകയറി ചിന്തിച്ചു കരഞ്ഞു തളർന്നു എപ്പോയോ ഉറങ്ങി രാത്രി വരുൺ വിളിച്ച കാൾ പോലും അവൾ കണ്ടതും ഇല്ല 

പിറ്റേന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ദേവിക ഉണർന്നത് വരുണിന്റെ അറുപതോളം മിസ്സ്ഡ് കാളുകൾ 
ഈശ്വര..... ദേവിക അതെ വെപ്രാളത്തോടെ തന്നെ തിരിച്ചു വിളിച്ചു 
ഒറ്റ റിങ്ങിൽ തന്നെ കാൾ കണക്ട് ആയി 
ഇങ്ങോട്ടെന്തേലും പറയും മുൻപ്  പറഞ്ഞു 
സോറി.... സോറി 
അറിഞ്ഞില്ല.......
ഉറങ്ങിപ്പോയി.....
സോറി..... വഴക്ക് പറയല്ലേ 

മറുപുറത്തു മൗനമായിരുന്നു 

ലാലു ഏട്ടാ.....

കാൾ ഡിസ്‌ക്കണക്ട് ആയതറിഞ്ഞു വീണ്ടും  തിരിച്ചു വിളിച്ചു 

ഒന്നുല്ല... ഞാൻ പേടിച്ചുപോയി.... നീ സേഫ് അല്ലെ അതുമതി 
കാൾ എടുക്കാതിരിക്കരുത് പറ്റില്ലെങ്കിൽ ഒരു മെസേജ് എങ്കിലും ഇടണം വണ്ടിയുടെ ഇരമ്പൽ ശബ്ദത്തോടൊപ്ലം അത്രെയും കേട്ടപ്പോൾ  അവൾക്ക് വല്ലാതെ വിഷമമായി അല്ലെങ്കിൽ കടിച്ചുകീറാൻ വരുന്നവൻ ആണ് ഇത്രെയും ശാന്തമായി പറയണം എന്നുണ്ടെങ്കിൽ വല്ലാതെ പേടിച്ചുകാണും.
ഷോറൂമിൽ എത്തിയോ..??

വിഷയം മാറ്റാൻ എന്നപോലെ അവൾ ചോദിച്ചു 

ഇല്ല....

പിന്നെ??

ഭവതി ആ ജനലരികിൽ ഒന്ന് പ്രെത്യക്ഷ പെട്ടെങ്കിൽ അടിയന് തിരിച്ചു പോകാമായിരുന്നു 
അവൻ പറഞ്ഞതിന്റെ പൊരുൾ തിരിച്ചറിഞ്ഞു ജനലാരികിലേക്ക് ഓടിയെത്തിയപ്പോയേ കണ്ടു വയൽ കഴിഞ്ഞുള്ള റോഡിൽ ഇങ്ങോട്ടുനോക്കി ബൈക്കിൽ ഇരിക്കുന്നവനെ 

അവളെ കണ്ടപ്പോയൊന്നു നിവർന്നിരുന്നു 
എന്നല്ലാതെ ഒരു പ്രതികരണവും ഇല്ല 
അധികം ആള് പോകാത്ത റോഡ് ആണ് എന്നാലും ഒരു പേടി കാണും 

പോട്ടെ.... കാതോരം അവന്റെ ശബ്ദം 

ദേവിക ഒന്നും പറഞ്ഞില്ല 
പകരം കൈകൾ വിടർത്തി നിന്നു പതിയെ പുണർന്നുകൊണ്ട് ഒന്നുയർന്നു കവിളിലായി ഒരുമ്മ നൽകി  കർറ്റൈന് പിന്നിലേക്ക് മാറിനിന്നു  ഹൃദയം നിറഞ്ഞുകൊണ്ട് 

എനിക്കിവിടെ അല്ല വേണ്ടത്.... അതും പല്ലുതേയ്ക്കാതെ.....
വേണ്ടപ്പോൾ ഞാൻ വാങ്ങിച്ചോളാം അപ്പോൾ മടികാണിക്കാതെ ഇങ്ങു തന്നാൽ മതി 
വണ്ടി മുൻപോട്ടെടുത്തുകൊണ്ട് അവൻ പറഞ്ഞു... സമാധാനത്തോടെ...... അവളിൽ നിന്നും പകർന്നുകിട്ടിയ പുഞ്ചിരിയോടെ 

നിലതെറ്റി മിടിയ്ക്കുന്ന ഹൃദയത്തെ വരുത്തിയിലാക്കാൻ ആകാതെ  ആ കർട്ടൻ ന്റെ മറവിൽ 
ദേവിക ഒന്നും മിണ്ടാതെ നിന്നതെ ഉള്ളു 

എങ്ങനെ അടികൂടി നടന്നവർ ആണ് രണ്ടുപേരും.... ഇപ്പൊ നോക്കിയേ.....

ഫ്രഷായി താഴേക്ക് ചെന്നെങ്കിലും  കഴിക്കാനൊന്നും കിട്ടിയില്ല ഒരു കായ നേന്ത്രപ്പഴമാണ് കിട്ടിയത് അതും കൊണ്ട് ദേവിക റൂമിൽ തന്നെ വന്നിരുന്നു 

ആദ്യം വിളിച്ചത്  മനാഫ് സാർനെ ആയിരുന്നു കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ കുറച്ചു ജാഡ ഇട്ടെങ്കിലും സഹായിക്കാം എന്നേറ്റു അതിന് അക്കൗണ്ടന്റിനോട് ഡാറ്റാ കളക്ട് ചെയ്യാനും പറഞ്ഞു . വരുൺ പറഞ്ഞപോലെ തന്നെ മുരുടൻ സ്വഭാവം ഒഴിച്ചാൽ ആളൊരു ജീനിയസ് ആണെന്ന് ദേവികയ്ക്ക് തോന്നി 
കാരണം അവളുടെ കയ്യിലുള്ള ഡാറ്റാ കൊടുത്തു ഒരു മണിക്കൂറിനുള്ളിൽ  അതെല്ലാം സോർട് ചെയ്തു കമ്പനി നഷ്ടത്തിൽ പോകാനുള്ള സാദ്ധ്യതകൾ അവൾക്ക് പറഞ്ഞുകൊടുത്തു 
മാത്രമല്ല മൂന്നുലക്ഷം രൂപയുടെ നഷ്ടം കടബാധ്യത ആയി ഉണ്ടെന്നും അതും കഴിഞ്ഞ മാസത്തെ പർച്ചസ് കൂടി ഉൾപ്പെട്ടതാണെന്നും പറഞ്ഞു 
കൂട്ടത്തിൽ  അവൾക്ക് ചെയ്യാനാകുന്ന കുറച്ചു ടിപ്പുകളും പറഞ്ഞുകൊടുത്തു 
അവസാനം ഇനി മേലാൽ ഇങ്ങനെ ഒരു കാര്യം പറഞ്ഞു വിളിച്ചുപോകരുത് എന്നു പറഞ്ഞിട്ടാണ് ഫോൺ വെച്ചത്..
വല്ലാത്തൊരു തരം  മനുഷ്യൻ

കുറെയൊക്കെ അവൾക്ക് തന്നെ മനസിലായിരുന്ന് എന്തൊക്കെയായാണ് കമ്പനിയിലെ തകർച്ച കാരണങ്ങൾ എന്ന ത് പിന്നെ അത്രെയും ദിവസം അവൾ കണ്ട കാര്യങ്ങളും വേച്ചു 
അന്ന് വൈകുന്നേരം വരെ അവൾ ഓരോ പ്ലാനിങ്ങുകൾ തയ്യാറാക്കുകയായിരുന്നു..... നാലിടങ്ങളിൽ  നിന്നായി ചെയ്യുന്ന പർച്ചെസിന്റെ കാര്യങ്ങളിൽ മാത്രം ഒരു കൃത്യത ഇല്ലാതിരുന്നുള്ളു അതിനായി അവരെ മീറ്റ് ചെയ്യാൻ അവൾ തീരുമാനിച്ചു 
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രമാണോന്നു ഇറങ്ങിച്ചെന്നത് മുള്ളും മുനയും വെച്ച വാക്കുകൾ കേൾക്കാൻ വയ്യാഞ്ഞിടട്ടു തന്നെ അത് കേൾക്കും തോറും താൻ തളർന്നുപോകുന്നപോലെ തോന്നും അതില്ലാതാക്കാൻ മാക്സിമം അവരിൽ നിന്നെല്ലാം ഒഴിഞ്ഞു നടക്കുക എന്നായിരുന്നു അവൾ തീരുമാനിച്ചത് 

പിറ്റേന്ന് രാവിലെ തന്നെ അവൾ രജിസ്റ്റർ
ആഫീസിലേക്കാണ് പോയത് ഉച്ച വരെ ഇരുന്നിട്ടാണ് പിയൂണിനെ ഒന്ന് കാണാൻ ആയതു 
പിന്നെയും കുറച്ചു സമയം കെഞ്ചിയപ്പോൾ  അയാൾ പ്രകാശൻ എന്ന വെണ്ടറെ കാണാൻ പറഞ്ഞു പിന്നെ അയാളെ തപ്പിയുള്ള നടപ്പായിരുന്നു  വരുൺ പറഞ്ഞ കാര്യങ്ങൾ വെച്ച് അവരെയൊന്നും കൺവിൻസ് ചെയ്യിക്കാൻ കുറച്ചു പാടുപെട്ടു 
പക്ഷെ കാര്യങ്ങൾ അറിഞ്ഞപ്പോൾ വരുൺ പറഞ്ഞതെല്ലാം ശെരിയായിരുന്നു എന്നവൾക്ക് ബോധ്യമായി അതവളിൽ വല്ലാത്തൊരു ധൈര്യം നിറച്ചു 

നേരെ വീട്ടിൽ ചെന്നു വല്യച്ഛന്റെ അടുത്തേക്കാണ് പോയത് 
കിടക്കുകയായിരുന്നു 
അവളെ കണ്ടതോടെ പുഞ്ചിരിച്ചു 

വല്യച്ഛനോട് ദേഷ്യമാണോ.... ഇപ്പൊ ഇവിടേക്ക് വരാറെ ഇല്ല....
നിറഞ്ഞുവന്ന കണ്ണുകളോടെ ചോദിച്ചു 

ഇല്ല.....
ഞാൻ..... ഓരോ പണിയിൽ....

മം... എളേമ്മയൊക്കെ ഇപ്പോഴും ബുദ്ധിമുട്ടിയ്ക്കുന്നുണ്ടോ 

ഇല്ല....

ഭാസ്കരനും കാശിനോട് കുറച്ചു താല്പര്യം കൂടുതലുണ്ട് അതാണ്‌ 
ആ കല്യാണത്തിൽ വല്ലാതെ താല്പര്യവും കാണിക്കുന്നു 
എന്താ... ചെയ്യാ.....

ഞാനിന്നു രജിസ്റ്റർ ആപ്പീസിൽ പോയിരുന്നു 
ആ സംസാരം തുടരാൻ താല്പര്യം ഇല്ലാതെ അവൾ പറഞ്ഞു 

അതിശയമായിരുന്നു വല്യച്ഛന്റെ മുഖത്തു 

എന്നിട്ടോ....

പ്രകാശേട്ടനെ കണ്ടു.... കുറച്ചു കാര്യങ്ങളും അറിഞ്ഞു അതിലും കൂടുതൽ വ്യക്തത വല്യച്ഛനിൽ നിന്നും കിട്ടുമെന്ന് തോന്നി 

അയാളൊന്നു പുഞ്ചിരിച്ചതെ ഉള്ളു 
മോളു മിടുക്കിയാണ് 
പക്ഷെ വല്യച്ഛന് പേടിച്ചിട്ടാണ്....

എന്തിനാണ് പേടി.....

അത്.... അത്....
ഭാസ്കരൻ ഇവിടുണ്ടോ....

ഇല്ലെന്ന് തോന്നുന്നു... വണ്ടി ഇവിടില്ല 

എങ്കിൽ മോളു പോയി വാതിൽ ചാരി വാ....
അവൾ വാതിലടച്ചു കട്ടിലിനരികിലായി ഇരുന്നു വല്യച്ഛന്റെ വാക്കുകൾക്ക് കാതോർത്തു 



To Top