ഹൃദയസഖി തുടർക്കഥ ഭാഗം 86 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

ഹൃദയസഖി ❤️86

ദേവിക അവന്റെ വാക്കുകൾ കേട്ട് കണ്ണുതള്ളി വായും തുറന്നു ഇരുന്നുപോയി 

കല്യാണമോ..... അങ്ങനൊക്കെ പറയുമ്പോ.....
അമ്പാട് ഉള്ളവർ അറിഞ്ഞാൽ കൊന്നുതള്ളും നമ്മളെ 

ആരും അറിയില്ല..... നിനക്ക് എന്നെ കെട്ടാൻ സമ്മതം ആണോ അല്ലയോ അത് 
പറയ് 

പക്ഷെ..... ഇന്നുതന്നെ എങ്ങനെയാ
ഒറ്റയ്ക്കു പുയത്തിറങ്ങിയത്  എന്നെനിക്കറിയാം ഇനി വിടുമോ എന്നു സംശയം ആണ്

എന്റെ ചോദ്യം അതൊന്നുമല്ല ദേവു 
നിനക്ക് എന്നെ വിവാഹം കഴിക്കാൻ  സമ്മതമാണോ എന്നാണ് 

സമ്മതമാണ്....... 
അവൾക്കതിൽ ചിന്തിക്കാൻ ഒന്നുമില്ലായിരുന്നു 

എന്നാൽ എണീക് കൈ കഴുക് 

കൈകഴുകി ബില്ലും പേ ചെയ്തു ഇറങ്ങുമ്പോൾ ദേവിക അവന്റെ ആ വാക്കിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു 
മറ്റേതോ ലോകത്തെന്നപോലെ അവന്റെ തോളിൽ തല ചേർത്ത് കിടന്നു 

വണ്ടി നിർത്തിയപ്പോൾ ഇത്ര വേഗം എത്തിയോ എന്നാണവൾ ഞെട്ടലോടെ ചുറ്റും നോക്കിയത് 
പരിചയമില്ലാത്തിടം.......
സമയം ഒരുമണിയോടടുക്കുന്നു 
ഇത്രെയും സമയം.... ഒരുപാട് ദൂരം പോന്നിരിക്കുന്നു 

ഇതെവിടെ....

വാ.... ഇറങ്ങി അവളുടെ കയ്യും പിടിച്ചു വരുൺ അകത്തേക്ക് നടന്നിരുന്നു 

വലിയൊരു ബിൽഡിങ് കുറച്ചു പഴക്കം തോന്നിക്കുന്നത് 
അവിടിവിടെയായി അമ്പലം പോലെ ഉണ്ട് എന്തെന്നറിയാൻ കണ്ണുകൾ അതിലെ ഓടി നടക്കുമ്പോൾ കണ്ടു അടുത്തേക്ക് വരുന്ന വൈശാഖിനെ  കയ്യിൽ തുളസി മാലയും ഉണ്ട് കൂടെ ഉള്ളവരെ മനസിലായില്ലെങ്കിലും അവൾ ഊഹിച്ചു 
വരുണിന്റെ അച്ഛനും അമ്മയും ആവും ഇത്രെയും ചെയ്തു വെച്ചിട്ടാണ് എന്നോട് സമ്മതം ചോദിച്ചത് 
ആദ്യമേ തീരുമാനിക്കാതെ ഇത്രെയും പെട്ടന്ന് ഇവരെല്ലാം വന്നിട്ട് ഇത്രെയും ചെയ്യാൻ കഴിയില്ല 

ദേവികയുടെ മനസ്സിൽ വല്ലാത്തൊരു ഭയം വന്നു മൂടാൻ തുടങ്ങി 
ഇന്ന് തന്റെ കല്യാണം ആണ് ആഗ്രഹിച്ച ആളുമായിട്ട്.... പക്ഷെ....
ആരുമില്ലാതെ... ഒരു അനാഥയെപ്പോലെ....

വല്ലാത്തൊരു ഗദ്ഗദം..... നെഞ്ചിൽ വന്നു ശ്വാസം മുട്ടുന്നപോലെ....

അതറിഞ്ഞെന്നപോലെ വരുൺ അവളെ തോളോട് ചേർത്തുപിടിച്ചു 
പതിയെ പറഞ്ഞു....

ഞാനുണ്ടാകും....

അപ്പോയെക്കും വൈശാഖ് അടുത്തെത്തിയിരുന്നു അമ്മയും 
അവർ അവളെ കൂട്ടികൊണ്ടുപോയി കയ്യും കാലുമെല്ലാം കഴുകി ഒരു സെറ്റ്മുണ്ട് ഉടുപ്പിച്ചു കഴുത്തിൽ അവരുടേതാവും ഒരു പലയ്ക്ക മാലയും ഇട്ടു അപ്പോയെക്കും വരുണും drss മാറിയിരുന്നു  അവളുടെ സെറ്റ് മുണ്ടിന് പാകമായ ഒരു മുണ്ടും ഷർട്ടും ആയിരുന്നു അവന്റേതും 

ദേവിക എല്ലാത്തിനും ഒരു പാവയെ പോലെ നിന്നു കൊടുത്തതെ ഉള്ളു  സെറ്റ് മുണ്ട് ഉടുത്തതും എല്ലാം  വരുണിന്റെ അമ്മയാണ് അവരെന്തെല്ലാമോ പറയുന്നുണ്ടായിരുന്നു ആശ്വാസവാക്കുകൾ ദേവികയെന്നാൽ ഇന്ന് എന്റെ കല്യാണമാണെന്ന് മനസിലാക്കിയിടത്തു തന്നെ നിൽക്കുകയായിരുന്നു 
അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ......  അവര് പോയിട്ട് 2 മാസം പോലും ആയിട്ടില്ല...... അതിനിടക്ക്...... ഇങ്ങനൊന്ന്......
വലുതല്ലെങ്കിലും അവൾക്കും ഉണ്ടായിരുന്നു വിവാഹ സ്വപ്‌നങ്ങൾ എല്ലാവരുടെയും അനുഗ്രഹത്തോടെ താലമേന്തി  വിവാഹപന്തലിൽ നിനൽക്കുന്നൊരു പെണ്ണിന്റെ തെളിവോടെയൊരു ചിത്രം മനസിലുണ്ട് 
പക്ഷെ...... കാലം തന്നെ കൊണ്ടു നിർത്തിയിരിക്കുന്നതോ.....???

മോളേ..... വരുണിന്റെ അമ്മയുടെ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത് 

കരയുകയാണോ.... മോളെ 
സമ്മതം അല്ലെന്നുണ്ടോ 

ഇല്ലമ്മ..... അത്രയേ പറഞ്ഞുള്ളു 

ഇതിപ്പോ അത്യാവശ്യം ആണ് എന്നാണ് അവൻ പറയുന്നത്..... എങ്കിലും ആരുമില്ലെന്നുള്ള തോന്നൽ മറി കടക്കാൻ ഇതുകൊണ്ട് പറ്റും 
അത്ര മാത്രം കരുതിയാൽ മതി...
അതെ......അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു

പെട്ടന്നാകട്ടെ മോനെ മുഹൂർത്തം കഴിയാറായി 
അച്ഛൻ പറഞ്ഞപോയെക്കും 
തന്ത്രിയും എത്തിയിരുന്നു തടിച്ച വലിയൊരു മനുഷ്യൻ വേഷവിധാനത്തിൽ നിന്നും അയാൾ നോർത്തിന്ത്യൻ ആണെന്ന് മനസിലാകും 

പൂജയ്ക്കും പ്രാർത്ഥനയ്ക്കും ഒടുവിൽ വരുൺ ദേവികയുടെ കഴുത്തിൽ താലി ചാർത്തി  നെറ്റിയിൽ സിന്ദൂരം ചുവപ്പിച്ചു 
ദീർഘ സുമംഗലി ആയി നല്ലൊരു കുടുംബ ജീവിതം പ്രാത്ഥിച്ചുകൊണ്ട് അവളതു ഏറ്റുവാങ്ങി 
ആ കുഞ്ഞു അമ്പലം പ്രദക്ഷിണം വെക്കുമ്പോൾ വരുണിന്റെ കൈകളിൽ അവൾ സുരക്ഷിത ആയിരുന്നു.. അച്ഛന്റെയും അമ്മയുടെയും കാലുപിടിച്ചു അനുഗ്രഹം വാങ്ങി 
വൈശാഖ് ഒന്നു രണ്ടു ഫോട്ടോസ് എടുത്തു അവളെയൊന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു 
സാരല്ലെടി... എല്ലാം നല്ലതിനാണ് 
കരയരുത് 
നീ കരയുന്നത് കാണാൻ പറ്റാഞ്ഞിട്ടാണ് അവനിതു ചെയ്തത് 

ഇനിയെന്ത് എന്നറിയാതെ  നിന്നപ്പോയാണ് അമ്മ പറയുന്നത് 
മോളേ വീട്ടിലേക്ക് കൊണ്ടുപോകുകയല്ലേ എന്നു 

ദേവിക വന്നപ്പോൾ മുതൽ തൊട്ടും തലോടിയും നിൽക്കുകയാണ് പാവം 
എനിക്ക് ഇവന്മാരെ കൊണ്ടു പൊറുതി മുട്ടി കിടക്കുവാ മോളേ... മോൾ വന്നിട്ട് വേണം നമുക്ക് അടിച്ചുപൊളിക്കുക 
അവർ രംഗം ശാന്തമാക്കാൻ പറഞ്ഞു 

വരുൺ എന്തു ചെയ്യണം എന്ന ഭാവത്തിൽ ദേവികയെ നോക്കി നിൽക്കുകയാണ് 

എനിക്ക് തിരിച്ചുപോണം അമ്മേ.... ഒരു എക്സാം കൂടി എഴുതാൻ ഉണ്ട് 
പിന്നെ.... പിന്നെ അമ്പാട് നിൽക്കണം കുറച്ചു ദിവസം കൂടി 
എന്നിട്ട് വരാം ഞാൻ 

പക്ഷെ... മോനെ 
അവരെന്തോ പറയാൻ ശ്രെമിച്ചു 
വരുണിന്റെ അച്ഛൻ കൈകൊണ്ടു തടഞ്ഞപ്പോൾ പിന്നെയൊന്നു മിണ്ടിയില്ല 
ഇറങ്ങാൻ നേരം ദേവികയെ ചേർത്തുപിടിച്ചു നെറ്റിയിലൊരു മുത്തം നൽകാൻ മറന്നില്ല 

അവിടുന്ന് തന്നെ drss മാറ്റി വരുണിനൊപ്പം എക്സാം സെന്റരിൽക്ക് തിരിച്ചു 
കുറച്ചു വൈകിയതിനാൽ വരുൺ അത്യാവശ്യം നല്ല സ്പീഡിൽ ആയിരുന്നു ഓടിച്ചത്...അവൾ കരയുക ആണെന്ന്  ഷിർട്ടിന്റെ പിൻഭാഗം  നനവ് പടരുന്നതിലൂടെയും തന്നെ മുറുക്ക പിടിച്ചിരിക്കുന്ന കൈകളിൽ നിന്നും അവൻ അറിയുന്നുണ്ടായിരുന്നു എങ്കിലും ഒന്നും പറഞ്ഞില്ല 

ഒന്നും ഓർക്കേണ്ട നല്ല കുട്ടിയായിരുന്നു എക്സാം എഴുത് 
തന്റെ താലിയും സിന്ദൂരവുമായി നിൽക്കുന്നവളോട്  വരുൺ പറഞ്ഞു 
എല്ലാം നമുക്ക് ശെരിയാക്കാം 
എക്സാം  നന്നായി എഴുത് കഴിഞ്ഞിട്ട്  എന്റെ കൂടെ വരണം എന്നുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ഞാൻ ഇവിടെത്തന്നെ ഉണ്ടാകും 

എക്സാം എഴുതി ഇറങ്ങി അവൾ അമ്പാട് വീട്ടിലേക്ക് തന്നെ തിരിച്ചു 
വരുണിനെ വിളിച്ചു പറയുക മാത്രം ചെയ്തു കണ്ടാൽ ചിലപ്പോൾ......

ഇരുട്ടുന്നതിനു മുൻപ് തന്നെ അവൾ വീട്ടിൽ എത്തിയിരുന്നു 
മുഖമെല്ലാം കഴുകി ഹെയർസ്റ്റൈൽ മാറ്റി ആവുവോളം സിന്ദൂരം മറയ്ക്കാൻ ശ്രെമിച്ചിരുന്നു എങ്കിലും വീടുപണിക്ക് വരുന്ന അമ്മ പോകാനിറങ്ങുമ്പോൾ വന്നുകയറിയവളുടെ നെറ്റിയിലെ സിന്ദൂരം അവരുടെ കണ്ണിൽ പെടുക തന്നെ ചെയ്തു അത് ദേവികയ്ക്കും മനസിലായി കള്ളം പിടിക്കപ്പെട്ട കിട്ടിയപോലെ ഓടി റൂമിൽ കയറി വാതിലടച്ചു 
അവരൊന്നും പറഞ്ഞില്ലെങ്കിലും ആരോടെങ്കിലും പറയുമോ എന്ന പേടിയായിരുന്നു മനസ്സുനിറയെ 

കുളി കഴിഞ്ഞു ഇറങ്ങുമ്പോയേക്കും താഴ്ന്ന് വിളി വന്നിരുന്നു 
വല്യച്ഛന്റെ വക വിസ്താരം ആകും 

പ്രതീക്ഷിച്ചപോലെ എല്ലാരും ഉണ്ട് താഴെ 
രാമൻ വല്യച്ഛൻ കിടക്കുന്നതിന്റെ അടുത്തുനിന്നു എല്ലാവരും കേൾക്കാൻ പാകത്തിനാണ് നിൽക്കുന്നത് 

നീ ആരോട് ചോദിച്ചിട്ടാണ് ഇവിടുന്ന് പോയത്...


To Top