രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി ❤️85
അവളെ പിടിച്ചു തള്ളിയിട്ടു അവർ പുറത്തേക്കിറങ്ങി പോയി
പൊട്ടിക്കരഞ്ഞു കൊണ്ടു ദേവിക അകത്തേക്കും ഓടി
ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്തുകൊണ്ടി രാമൻ കണ്ണീരോഴുക്കി
അപ്പോൾ തന്നെ ആയിരുന്നു വരുൺ വിളിച്ചതും
അവളുടെ എങ്ങലടികൾ കേട്ടതോടെ അവനും വല്ലാതായി
പഠിക്കാൻ ഉള്ളത് തീർക്കാൻ നോക്ക് ദേവു ആർക്കോ വേണ്ടി ആവശ്യമില്ലാതെ കരയാതെ
അവർ എന്താ ചെയ്യാൻ പോകുന്നെന്ന് നമുക്ക് നോക്കാലോ ഇനി ഒന്നിന്റെ പേരിലും കരയില്ലെന്ന് എനിക്ക് വാക്ക് തന്നത് മറന്നോ നീ
എന്തു പറഞ്ഞിട്ടും കരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ വരുൺ കുറച്ചു കടുപ്പത്തിൽ തന്നെ ചോദിച്ചു
പിന്നെയും ഒരു വിധത്തിലാണ് എല്ലാം പറഞ്ഞു സമാധാനിപ്പിച്ചത്
രാവിലെ പതിനൊന്നര വരെ മാത്രമേ ഉള്ളു എക്സാം അത് കഴിഞ്ഞാൽ ദേവിക free ആവും അപ്പോയെക്കും ഏതെങ്കിലും ക്ലൈന്റിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു വരാം എന്നാണ് വരുൺ പറഞ്ഞിരിക്കുന്നത്
പിന്നെ 2മണിക്ക് കയറിയാൽ മതി അടുത്ത എക്സമിനു... അതുവരെ സംസാരിച്ചിരിക്കലോ ഷോപ്പിലേക് വേണ്ട പ്ലാനിങ്ങുകളും ഉണ്ട് ചെയ്യാൻ
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും വീണ്ടും എന്തോ ചോദിക്കാനുണ്ടെന്നപോലെ വരുൺ തപ്പി കളിക്കുന്നത് കണ്ടിട്ടാണ് ദേവിക ചോദിച്ചത് വേറെ എന്തേലും ഉണ്ടോ......
അത്.... അത് പിന്നെ നിനക്ക് പീരിയഡ്‌സ് ഒന്നുമല്ലലോ.....
പ്രതീക്ഷിക്കാതെ ആയതിനാൽ അവളും ഒന്നു തപ്പിപ്പോയി മറുപടി പറയാൻ
ഇല്ല
പറഞ്ഞു കഴിഞ്ഞതും കാൾ കട്ട് ആയിരുന്നു.. ഇതിപ്പോ എന്തിനാ ചോദിച്ചത് എന്നവൾക്ക് മനസിലായില്ല
വിളിച്ചു ചോദിക്കാൻ പറ്റിയ കാര്യവുമല്ലലോ
അവൾ വല്ലാതെ ഷീണിത ആയിരുന്നു വല്യച്ഛന്റെ വാക്കുകൾ മനസിന് അത്രയ്ക്കും വിഷമം തട്ടിച്ചു
കിടന്നതേ ഉറങ്ങിപ്പോയി ആരും വിളിക്കാഞ്ഞതിനാൽ ഭക്ഷണവും കിട്ടിയില്ല താഴേക്ക് പോകാനും മടി തോന്നി കയ്യിലുണ്ടായിരുന്ന വെള്ളവും കുടിച്ചു വീണ്ടും കിടന്നു
പിറ്റേന്ന് റെഡി ആയി അവൾ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുൻപിൽ പോയി നിന്നു
അച്ഛാ... മോളിന്ന് ജീവിതത്തിലെ വലിയൊരു കാര്യത്തിന് പോകുകയാണ്
മറ്റൊരു ലോകത്തിരുന്നു കാണുന്നില്ലേ എല്ലാം അനുഗ്രഹിക്കണം
എല്ലാരും ഒരുപാട് വർഷം പഠിച്ചു എഴുതുന്ന എക്സാം ആണ് പഠിച്ചത് മറക്കാതെ എഴുതാൻ പറ്റിയാൽ മതീ
അവൾ അവരിരുവരെയും മനസ്സിൽ ധ്യാനിച്ചു വല്യച്ഛന്റെയും വല്യമ്മയുടെയും കാൽ തൊട്ടു വന്ദിച്ചുകൊണ്ടാണ് ഇറങ്ങിയത്
ഇന്നലെത്തെ യാത്ര ഷീണം ആവും ഭാസ്കരൻ വല്യച്ഛൻ എണീറ്റില്ല അത് ഒരുകണക്കിന് നന്നായി എന്നുതന്നെ പറയാം
ദേവിക എക്സാം എഴുതി ഇറങ്ങിയപ്പോൾ തന്നെ വരുൺ പുറത്തു കാത്തുനിൽപുണ്ടായിരുന്നു... മുടിയൊക്കെ വീട്ടിയൊതുക്കി ഷേവ് ചെയ്തിട്ടുണ്ട് ഇപ്പോൾ മുഖത്തിനൊരു കുട്ടിത്തം തോന്നുന്നു
ദൂരെ നിന്നെ കൈവീശി കാണിച്ചപ്പോൾ അടുത്തേക്ക് ചെല്ലുന്നവളെ അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു
ദേവികയ്ക്ക് ആകെ എന്തോപോലെ
ആദ്യമൊക്കെ അവനെ കാണുമ്പോൾ വയറ്റിൽനിന്നൊരു ഇക്കിളിക്കൂട്ടലും ഏറുന്ന ഹൃദയമിടിപ്പും ആണെങ്കിൽ ഇന്ന് അതിനോടൊപ്പം സന്തോഷവും ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു
പോകാം.....
മം.....
വണ്ടിയിൽ കയറി ഇരിക്കുമ്പോൾ എങ്ങോട്ടെന്നവൾ ചോദിച്ചില്ല
തിരിഞ്ഞിരിക്കുമോ രണ്ടു സൈഡിലേക്കും കാലിട്ട്
വീണ്ടും ഇറങ്ങി കയറി ഇരിക്കുമ്പോൾ ഇതിപ്പോ എന്താ ഇങ്ങനെ സംസാരത്തിനൊക്കെ ഒരു മാറ്റം എന്നവൾ ചിന്തിക്കാതിരുന്നില്ല അമ്പാട് ഉള്ളവർ ആരെങ്കിലും കാണുമോ എന്നോർത്ത് അവളൊരു ഷോൾ തലയിലൂടെ കഴുത്തിൽ ചുറ്റി ഇട്ടിരുന്നു
അവർ നേരെ പോയത് ഒരു റെസ്റ്റോറന്റിലേക്ക് ആണ്
ഉള്ളിൽ കയറി ഇരുന്നത്തോടെ അവൾ ഷോൾ മാറ്റി ഫാമിലി റൂം ആണ് ഓരോ ടേബിളിനും ചെറിയൊരു ബോർഡ് വേച്ചു സെപ്പറേറ്റ് ചെയ്തിട്ടുണ്ട്
അപ്പോഴാണ് വരുണും അവളുടെ മുഖം ശ്രെദ്ധിക്കുന്നത് നന്നായി കരുവാളിച്ചു കിടപ്പുണ്ട് ചുണ്ടും ചെറുതായി പൊട്ടിയിട്ടുണ്ട്
ഇങ്ങനെ ആവാൻ അയാൾ എന്ത് അടിയാവും അടിച്ചത് അതും ഈ കൊച്ചു പെണ്ണിനെ
കണ്ണിമയ്ക്കാതെ ഉള്ള നോട്ടം കണ്ടു ദേവികയ്ക്ക് വെപ്രാളം ആയി
എന്താ....
ഒന്നുമില്ല
അപ്പോയെക്കും അവര്കുള്ള ഫുഡ് വന്നു രണ്ടു ഹാഫ്
വെജിറ്റബിൾ ഫ്രൈഡ് റൈസ് ആയിരുന്നു വരുൺ പറഞ്ഞത്
ഇന്നലെ രാത്രിയിലെ ഒന്നും കഴിക്കാൻ പറ്റിയില്ല അതിനാൽ നല്ല വിശപ്പുണ്ടായിരുന്നു ഫുഡ് കിട്ടിയപ്പോൾ തന്നെ അവൾ കഴിപ്പ് തുടങ്ങി
ടെസ്റ്റിൽസ്ന്റെ കാര്യം എന്താണ് ചെയ്യുന്നത്
എന്തേലും ചെയ്യണം ആദ്യം മുതൽ സെറ്റ് ആക്കണം അതിനിപ്പോ നല്ലൊരു അക്കൗണ്ടന്റ്നെ കിട്ടിയാൽ മതി എവിടോക്കായ കുഴപ്പമെന്ന് ഏകദേശം ധാരണ കിട്ടിയാൽ ആ ഭാഗം ക്ലിയർ ആകും പിന്നെ എനിക്കൊരു പ്ലാൻ ഉണ്ട്
കുറച്ചു കാശ് സെറ്റ് ആക്കി ഒന്ന് മോഡി പിടിപ്പിക്കണം കുറച്ചു നല്ല സ്റ്റാഫിനെയും വേണം
ഒരു 4,5 ആളുകൾ മതി വിശ്വസ്ഥർ ബാക്കി ഞാൻ സെറ്റ് ആക്കിക്കോളും.... Old സ്റ്റോക്ക് എല്ലാം ക്ലിയർ ചെയ്യണം അതിനു മുൻപ് ക്യാഷ് പെന്റിങ് ക്ലിയർ ആകണം കുറച്ചാളുകളെ കാണാനൊക്കെ സംസാരിച്ചു ക്വാളിറ്റി നോക്കിയിട്ട് വേണം load സെറ്റ് ആക്കാൻ അതൊക്കെയാണ് ടെൻഷൻ എനിക്ക് തുണിയെപ്പറ്റി വലിയ പിടി ഒന്നുമില്ല
എക്സാം കഴിഞ്ഞു നോക്കാം എന്നു വെച്ചിട്ടാണ്....
പാസ്സായാൽ മൈനിനു പഠിക്കണ്ടേ
കിട്ടില്ല..... നല്ല കടുകട്ടി ആയിരുന്നു
ഇനീപ്പോ അടുത്ത വർഷം നോക്കാം
ഈ കുറച്ചു മാസം കൊണ്ടു എനിക്ക് ടെസ്റ്റിൽസ് തിരിച്ചു പിടിക്കണം
അതിന്റെ ഡോക്യൂമെന്റസ് ക്ലിയർ ചെയ്യണം
പിന്നെ.... ആ ആക്‌സിഡന്റ് അതും
നല്ല ഫോമിൽ ആയല്ലോ..... ദേവികയെ നോക്കി പുഞ്ചിരിയോടെ വരുൺ പറഞ്ഞു
അവളുടെ സംസാരത്തിൽ നിന്നും അവനു തിരിച്ചറിയാൻ ആകുന്നുണ്ട് അവളുടെ കോൺഫിഡൻസ്
ഹ്ഹ.... ഉണ്ട്
പക്ഷെ............
എന്തുപക്ഷെ.....
ഇന്നലെത്തെപോലെ.... അതോർക്കുമ്പോൾ ആണ് തളർന്നു പോകുന്നത് അവനെക്കൊണ്ട് തന്നെ കെട്ടിക്കും എന്ന വാശിയിൽ ആണ്
ഓർക്കുമ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു
വരുണിനും പാവം തോന്നി
അവൻ കൈ നീട്ടി പതിയെ ആ കവിളിലായ് തൊട്ടു... വേദനയുണ്ട് മുഖം ചുളിക്കുന്നത് കണ്ടാൽ അറിയാം
കണ്ണുകൾ പരസപരം ഇടഞ്ഞു സാരമില്ലെന്ന് പറയാതെ പറഞ്ഞു
പോകാം...... ഒറ്റുനേരത്തെ മൗനത്തിനു വിരാമമിട്ടത് ദേവികയാണ്
നമുക്ക് കല്യാണം കഴിക്കാം....
ഇരുന്നിടത്തു നിന്നു എണീറ്റവൾ താൻ കേട്ടത് തെറ്റിയോ എന്നറിയാൻ അവനെ കൂർപ്പിച്ചു നോക്കി അവിടെത്തന്നെ ഇരുന്നു ചോദിച്ചു..
എന്ത്.......??????
നമുക്ക് കല്യാണം കഴിക്കാം ദേവു....
ഇവിടെ nothindians നടത്തുന്ന ഒരു അമ്പലം ഉണ്ട് അവരുടെ വീടും എല്ലാം കൂടി അവിടുന്ന് അതാവുമ്പോൾ 40 ദിവസത്തിനുള്ളിൽ രജിസ്റ്റർ ആകും കോര്പറേഷൻ ന്റെ കീഴ്ൽ ആയതിനാൽ നാട്ടിൽ അറിയുകയും ഇല്ല..... നിന്നെ ഇങ്ങനെ കാണാൻ ആവാഞ്ഞിട്ടാണ് ഒരു ധൈര്യത്തിന്...........പേടിച്ചിട്ടാണ്
ദേവിക അവന്റെ വാക്കുകൾ കേട്ട് കണ്ണുതള്ളി വായും തുറന്നു ഇരുന്നുപോയി