രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി ❤️84
ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് വീണുകിടക്കുന്ന കവറുകൾ എല്ലാം പെറുക്കി കൂട്ടി അവൾ മുകളിലേക്ക് ഓടി കയറി
റൂമിൽ കയറി വാതിൽ ചാരിക്കൊണ്ട് നിലത്തേക്ക് ഉർന്നിരുന്നു പൊട്ടിക്കരഞ്ഞു
അവര് പറഞ്ഞ വാക്കുകൾ ഓരോന്നും വീണ്ടും വീണ്ടും കാതിൽ അലയടിക്കും പോലെ
അച്ഛാ... അമ്മേ.... എന്നും വിളിച്ചുകൊണ്ടു തന്നെ ദേവിക കരഞ്ഞു
വരുൺ വീണ്ടും വിളിച്ചപ്പോൾ കരഞ്ഞുകൊണ്ടു തന്നെയാണ് ഫോൺ എടുത്തത്
കരയുന്നത് കേട്ടപ്പോൾ ഉള്ള അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു അവളോടുള്ള കരുതൽ
ദേവു എന്ന വിളിയിൽ തന്നെ അവളുടെ മനസും നിറഞ്ഞു
എന്തിനാ എന്റെ ദേവു കരയുന്നെ എന്ന ചോദ്യത്തിൽ അവളുടെ മുഖത്തു പുഞ്ചിരിയും വന്നു
ഇന്ന് നടന്ന സംഭവങ്ങൾ പറഞ്ഞു റെക്കോർഡുകൾ എല്ലാം അവനു അയച്ചുകൊടുത്തു അവൾക്ക് തോന്നിയ ഡൌട്ട്കൾ എല്ലാം പറയുകയും ചെയ്തപ്പോയെക്കും ഒരുപാട് വൈകി
ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ചോ എന്ന് വരുൺ ചോദിച്ചപ്പോയാണ് അവളും അതോർത്തത്
അവനും കഴിച്ചില്ല
പിന്നെ വിളിക്കാം എന്നു പറഞ്ഞു വെക്കുമ്പോൾ മനസും നിറഞ്ഞിരുന്നു
താഴെ ചെന്നപ്പോൾ ഊണ് മേശ കാലിയാണ്
എളേമ്മ മാത്രം അകത്തളത്തിൽ കാലിൽ കാലുകയറ്റി വെച്ചിരിക്കുന്നുണ്ട് ഒരു പുച്ഛ ചിരിയോടെ...അടുക്കളയിൽ ആരുമില്ല പാത്രങ്ങളെല്ലാം കഴുകി വെച്ചിട്ടുണ്ട്
ആയമ്മ പുറംപണിക്ക് പോയിക്കാണും
അപ്പൊ അതാണ് ചിരിയുടെ അർത്ഥം....
സമയത്തിന് വരാത്തതിനാൽ ഫുഡ് ഇല്ല...
ഇനിപ്പോ വന്നിരുന്നെങ്കിൽ തരുമായിരുന്നു
അവളൊരു ചിരിയോടെ
ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു തിരിഞ്ഞു നടക്കുമ്പോഴാണ് ആയമ്മ പുറത്തുനിന്നും കയറി വന്നത്
അവളെ കണ്ട ഉടനെ വെപ്രാളംപെട്ടു പറഞ്ഞു കുഞ്ഞേ കൊച്ചമ്മ ഭക്ഷണം എടുത്തുവെക്കാൻ സമ്മതിച്ചില്ല
ഒരു കുഞ്ഞി പാത്രത്തിൽ മുകളിലേക്ക് കയറുന്ന ഗോവണിയുടെ സൈഡിലെ ജനൽ കർട്ടന്റെ പിന്നിൽ വെച്ചിട്ടുണ്ട്
എടുത്തു കഴിച്ചോ
കൊച്ചമ്മ കാണരുതേ..... ശബ്ദം കുറച്ചു ഭയപ്പാടോടെ പറയുന്നതിനോടൊപ്പം പണി പോക്കരുത് എന്നൊരു യാജനയും ഉണ്ടായിരുന്നു
പുച്ഛ ചിരിയോടെ ഇരിക്കുന്നവളെ ഗൗനിക്കാതെ അവർ കാണാതെ ആ പത്രവും എടുത്തവൾ റൂമിലേക്ക് പോയി
അടുത്ത ദിവസങ്ങളും ഇതുതന്നെ ആവർത്തിച്ചു രാവിലെ ഒന്നിച്ചിരുന്നു കഴിക്കുന്നതിനേക്കാൾ ഒറ്റക്കിരുന്നു കഴിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നിയിരുന്നു
ഭാസ്കരനും അജയനും ഏതോ ബിസിനസ് ട്രിപ്പിൽ ആയതുകൊണ്ട് വലിയ ചോദ്യം ചെയ്യലുകളൊന്നും ഉണ്ടായില്ല എളേമ്മയും അച്ഛൻ പെങ്ങളേയുമെല്ലാം അത്യാവശ്യം വാക്കുകൾ കൊണ്ടു തളയ്ക്കാൻ അവൾ പഠിക്കുകയും ചെയ്തു
ആ ആഴ്ച ബാക്കി ഉള്ള ദിവസം എല്ലാം തന്നെ അവൾ ഷോപ്പിൽ പോയി ഇരുന്നു
അവിടിരുന്നു കുറച്ചു സമയം പഠിച്ചതിനു ശേഷം ഉച്ചയോടെ തിരിച്ചുപോരും... മറ്റു ഷോപ്പുകളിൽ ഒന്നും കിട്ടിയില്ലെങ്കിൽ മാത്രം അവിടൊന്നു കയറി നോക്കും എന്നല്ലാതെ ഒരു കസ്റ്റമറും അങ്ങോട്ടേക്ക് വരുന്നില്ലെന്ന് ദേവികയ്ക്ക് മനസിലായി വന്നാൽ തന്നെ സെയിൽസ് ടീം നല്ലപോലെ സാധനങ്ങൾ കാണിക്കാനും മറ്റും മടി കാണിക്കുന്നത് അവളുടെ ശ്രെദ്ധയിൽ പെട്ടു....കുറച്ചധികം ബഹുമാനം കാണിച്ചു പലരും വന്നെങ്കിലും അവൾ ആരുമായും കമ്പനിക്ക് പോയില്ല എന്നാൽ എല്ലാവരും എങ്ങനെ ആണെന്ന് മനസിലാക്കുകയും ചെയ്തു
എക്സാമിന്റെ തലേന്ന് ആണ് അവളെ നാളെ രാവിലെ പോകണം എന്നു വല്യച്ഛനോട് പറയുന്നത്
അന്ന് വൈകീട് ഭാസകാരനും അജയും വരും
എക്സാം കഴിഞ്ഞ ശേഷം ടെക്ടിൽസിന്റെ കാര്യങ്ങൾ ഏറ്റെടുക്കുകയാണ് എന്നു പറഞ്ഞതൊക്കെ അവർക്കിരുവർക്കും സന്തോഷം ആയി
അടുത്ത ദിവസം തന്നെ shop അവളുടെ പേരിൽ എഴുതാൻ അപ്പോൾ തന്നെ വക്കീലിനെ വിളിച്ചു ഏർപ്പാടാക്കുകയും ചെയ്തു
കുറച്ചു ദൂരെ ഉള്ള കോളേജ് ആണ് കിട്ടിയത് അമ്പാട് ഉള്ള കാറിൽ കൊണ്ടു വിടാം എന്ന് വല്യച്ഛൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല ബസ്സിൽ പോയ്കോളാം എന്നും ബസ്സ് സ്റ്റാൻഡ് വരെ ഓട്ടോ വിട്ടാൽ മതിയെന്നും പറഞ്ഞു, രാവിലെ മുതൽ വൈകീട് വരെ ഉള്ള എക്സാം ആണ് രണ്ടു സെക്ഷൻ ആയി അപ്പോൾ എന്തിനാ വെറുതെ ഒരാളെ ബുദ്ധിമുട്ടിക്കുന്നത്... ബസ്സിലാകുമ്പോൾ വഴി മനസിലാക്കുകയും ചെയ്യാലോ.....മാത്രമല്ല വരുൺ വരാം എന്നും പറഞ്ഞിട്ടുണ്ട് ...ഒന്നു കാണാൻ....
ഒരാഴ്ച അവനെയൊന്നു കാണാൻ പറ്റാതെ വന്നപ്പോയെക്കും പെണ്ണിന് നിൽക്കാൻ പറ്റുന്നില്ല ഇപ്പോൾ വീഡിയോ കാൾ വിളിച്ചെങ്കിലും എടുക്കാൻ അവൾക്ക് മടിയായി ഇതുവരെ ഉള്ളപോലെ അല്ലാലോ ഇപ്പോൾ.... വല്ലാത്തൊരു നാണം കണ്ടാൽ കണ്ടോണ്ടിരിക്കാൻ തോന്നുന്നു... നേരിൽ കണ്ടാൽ മതിയെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്
അന്ന്
വൈകീട്ടോടെ ഭാസ്കരനും അജയനും വന്നു
വന്നപാടെ കലിതുള്ളി രാമേട്ടന്റെ അടുത്തേക്കാണ് പോയത്
ഏട്ടൻ ഇത് എന്തു ഭാവിച്ചാണ്....
എന്തു പറ്റി..... കിടന്നു കൊണ്ടു തലയൊന്നു ചെരിച്ചു രാമൻ ചോദിച്ചു
ദേവിക
അവളെ എന്തിനാ ടെസ്റ്റിസിൽ വിട്ടത്
എങ്ങനാണേലും കെട്ടിച്ചുകൊടുത്തു ഒരു കളങ്കം ഇല്ലാതെ നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാം എന്നു ഞാൻ പറഞ്ഞതല്ലേ ഏട്ടനോട്
എന്നിട്ടിപ്പോ ആ കല്യാണം വേണ്ടന്ന് വെച്ചത് എന്തിനാണ്
ചന്ദ്രൻ ഉണ്ടാക്കിയതിലും വലിയ ദോഷം ആ കൊച്ചു ഉണ്ടാകും അന്നവൾ അജയന്റെ കമ്പനിയിൽ വേച്ചു ഇവന്റെ ഫ്രണ്ട്സിനോട് മോശമായി പെരുമാറി
അവളെ ഇങ്ങനെ അവളുടെ ഇഷ്ടത്തിന്
അഴിഞ്ചാടി വിടാൻ പറ്റത്തില്ല
ഭാസ്കരൻ വർധിച്ച ദേഷ്യത്തോടെ ആയിരുന്നു ഓരോ വാക്കുകളും പറയുന്നത്
എവിടെ അവളെ വിളിക്ക്....
താഴേക്ക് വിളിക്കുന്നു എന്നു എളേമ്മ വന്നു പറഞ്ഞതനുസരിച്ചാണ് ദേവിക റൂമിലേക്ക് ചെല്ലുന്നത്
മുഖമടച്ചൊരു അടിയായിരുന്നു റൂമിലെത്തിയപാടെ.... വേച്ചു പോയി പെണ്ണ് കണ്ണിലാകെ ഇരുട്ട് കയറിയപോലെ
ചുമരിൽ പിടിച്ചു നിവർന്നപോയെക്കും കയ്യിൽ പിടിച്ചു നിർത്തിയിരുന്നു
ബലമായി പിടിച്ചതിനാൽ കയ്യും കവിളും മനസും ഒരുപോലെ വേദനിച്ചു
കൊച്ചിനെ വിട് അടിക്കരുത് എന്നെല്ലാം വല്യച്ഛൻ പറയുന്നുണ്ടായിരുന്നു
നീ അന്ന് അജയ്‌ന്റെ കമ്പനിയിൽ വന്നവരോട് മോശമായി പെരുമാറിയോ....
ചീറി കൊണ്ടായിരുന്നു ചോദ്യം
ഇവള് മനഃപൂർവം ആണ് ജോലി നിർത്തിയത് അവൾക്ക് ടെസ്റ്റിസിൽ കയറാൻ വേണ്ടി അല്ലാതെ ഇവൻ ഒന്നും ചെയ്തിട്ടില്ല
ആദ്യമൊന്നു പകച്ചുപോയി കാര്യം അറിയാതെ പിന്നെമനസിലായി
അജയ് പറഞ്ഞു കൊടുത്തതിന്റെ ബാക്കി ആണെന്ന്
പറയെടി.... അയാൾ വീണ്ടും കയ്യൊങ്ങി
ഇല്ലെന്നവൾ തലയാട്ടി
കെട്ടാൻ പോകുന്നവൻ ആണെന്ന് പറഞ്ഞപ്പോൾ അവനോടു വല്ലാതെ പെരുമാറി കയറി പിടിച്ചു എന്നെല്ലാം പറഞ്ഞു
നാണം കെട്ടുപോയി....
എന്തൊക്കയോ പറഞ്ഞു കൺവിൻസ് ചെയ്താണ് വീണ്ടും വിവാഹത്തിന് സമ്മതിപ്പിച്ചാത്
എന്നിട്ടിപ്പോ വല്യച്ഛനും മോളും കൂടി സ്വയമങ്ങു തീരുമാനിച്ചോ കല്യാണം വേണ്ട എന്ന്.... അതിനുള്ള വെള്ളം അങ്ങ് മാറ്റി വെച്ചേക്ക്.... ഞാനിതു തീരുമാനിച്ചിട്ടുണ്ടെങ്കിൽ വരുന്ന മാസം നിശ്ചയവും 6മാസത്തിനുള്ളിൽ വിവാഹവും നടത്തിയിരിക്കും
ഇവിടെ വേറെയും കുട്ടികൾ ഉണ്ട് ഇവളൊരുത്തി പേരുദോഷം ഉണ്ടാക്കിയിട്ട് അവരുടെ ജീവിതം കൂടി ഇല്ലാതാക്കരുത്
അവളെ പിടിച്ചു തള്ളിയിട്ടു അവർ പുറത്തേക്കിറങ്ങി പോയി
പൊട്ടിക്കരഞ്ഞു കൊണ്ടു ദേവിക അകത്തേക്കും ഓടി
ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്തുകൊണ്ടി രാമൻ കണ്ണീരോഴുക്കി