രുദ്രജാനകി തുടർക്കഥ പാർട്ട്‌ 35 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
പാർട്ട് 35


വണ്ടിയിൽ കയറി ടൈം മുതൽ ജാനകിക്ക് ഉള്ളിൽ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന ഒരു പേടിയും വെപ്രാളവും.... അവളുടെ കണ്ണുകൾ എന്തിനെന്നു അറിയാതെ നിറയുന്നുണ്ട്....... കുറച്ചു നേരം ആയിട്ടും ജാനിയുടെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ രുദ്രൻ അവളെ നോക്കി എന്തോ ഒരു ടെൻഷൻ അവൾക്ക് ഉണ്ട് എന്ന് അവന് മനസിലായി....... അവൻ വണ്ടിസൈഡിൽ ഒതുക്കി അത് പോലും അറിയാത്ത ആലോചനയിൽ ആണ് ജാനി... കുറച്ചു സമയം കഴിഞ്ഞു അവൾ ഞെട്ടി അവനെ നോക്കിയപ്പോൾ വണ്ടി ഒതുക്കി നിർത്തിയിരിക്കുന്നു അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുവാണ്...

കഴിഞ്ഞോ.......

അവൻ എന്താ ചോദിച്ചത് എന്ന് അവൾക്ക് മനസിലായില്ല അവൾ അവനെ സൂക്ഷിച്ചു നോക്കി..... അല്ല നിന്റെ ആലോചന കഴിഞ്ഞോ എന്ന്.....

സോറി രുദ്രേട്ടാ എനിക്ക് അറിയില്ല എന്തോ അരുതാത്തത് സംഭവിക്കാൻ പോകും പോലെ ഒരു തോന്നൽ എന്റെ കണ്ണൊക്കെ അറിയാതെ നിറയുവാ.....
അവൻ അവളുടെ കൈകൾ എടുത്തു കൈക്കുള്ളിൽ ആക്കി..... നിന്റെപാതി ആയി നിന്റെ നിഴൽ ആയി ഞാൻ ഉള്ളപ്പോൾ എന്തിനാ എന്റെ പെണ്ണ് വിഷമിക്കുന്നെ...... ഞാൻ ഇല്ലെടി നിന്റെ കൂടെ.....

അവൾ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം കയറ്റി വച്ചു അവനെ ശ്വാസംമുട്ടിക്കും വിധം പുണർന്നു..... അവൻ അവളുടെ പുറത്തു തട്ടി കൊടുത്തു.......

അതെ ഇങ്ങനെ തന്നെ ഇരുന്നാൽ വണ്ടി മുന്നോട്ട് പോകില്ല മോളെ നീ ഇങ്ങനെ കെട്ടിപിടിച്ചൽ ചിലപ്പോൾ ഉടനെ ഞാൻ അങ്ങ് ആവി ആകും കേട്ടോ ജാനുമ്മ അവൻ കുറുമ്പോടെ പറഞ്ഞു അവളുടെ തലയിൽ ഉമ്മ വച്ചു.........

അവൾ അവനിൽ നിന്ന് അടർന്നു മാറി നേരെ ഇരുന്നു.... എന്നിട്ട് അവനെ നോക്കി ചിരിച്ചു.....

ആഹ്ഹ്ഹ് എന്താ ചിരി ഇതുപോലെ എപ്പോഴും ചിരിച്ചോണ്ട് ഇരിക്കണം എന്റെ പെണ്ണ് അത് പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.........

പിന്നെ ഒരു ചിരിയോടെ യാത്ര തിരിച്ചു

ദേവേട്ടാ ആദ്യം എവിടെ പോകുന്നെ.....

ഇന്ദുവമ്മേ നമുക്ക് ആദ്യം പോയി കാണാം എന്നിട്ട് നേരെ അമ്മുന്റെ അസ്ഥിതറയിൽ പോയി വിളക്ക് വയ്ക്കാം എന്താ ജാനുമ്മ അത് പോരെ........


അത് മതി................അത് പറഞ്ഞു അവൾ പുറത്തേക്ക് നോക്കി ഇരിക്കുവാണ്...

എന്താ ജാനുട്ട കുറച്ചു സമയമായല്ലോ ആകെ ഒരു ഒരു വല്ലായ്മ വിശക്കുന്നുണ്ടോ നിനക്ക്......... എനിക്ക് ദാഹിക്കുന്നുണ്ട് അതാ ഞാൻ ഏതെങ്കിലും ചെറിയ കട ഉണ്ടോ എന്ന് നോക്കുന്നെ.............

ഒറ്റ ഒരെണ്ണം വച്ചു തന്നാൽ ഉണ്ടല്ലോ നിനക്ക് വാ തുറന്നു പറഞ്ഞുടെ ഡി ദാഹിക്കുന്നുണ്ടെന്ന് അവൾക്ക് അത് വയ്യ അവളുടെ ഒരു കുഞ്ഞുകട കട കണ്ടില്ല എങ്കിൽ വെള്ളം വേണ്ട എന്ന് പറഞ്ഞു ഇരിക്കും അല്ലെ......... അവൻ വണ്ടി അടുത്ത് കണ്ട വല്യബേക്കറിക്ക് മുന്നിൽ നിർത്തി.... എന്നിട്ട് അവൻ പുറത്തു ഇറങ്ങി അവളുടെ ഭാഗത്തെ ഗ്ലാസ്‌ താഴ്ത്തി.......

അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം പുറത്ത് എങ്ങാനും ഇറങ്ങിയാൽ കാലു തല്ലി ഒടിക്കും അത് പറഞ്ഞു കണ്ണുരുട്ടി കാണിച്ചു അവൻ പോയി.......

നിങ്ങളെ എനിക്ക് മനസിലാകുന്നില്ലല്ലോ എന്റെ ദേവേട്ടാ ഇതു ഇപ്പൊ ഞാൻ പറയാതെ തന്നെ എല്ലാം അറിയുന്നുണ്ട് ഇങ്ങേരെ കുറിച്ച് കുറ്റം പറഞ്ഞാലും സൂക്ഷിക്കണം... അത് പറഞ്ഞു ഒരു ചിരിയോടെ അവൻ പോയ കടയിലേക്ക് നോക്കി ഇരുന്നു........കുറച്ചു കഴിഞ്ഞു കൈയിൽ ഒരു കവറും ആയി അവൻ വന്നു....

ദ........ അവൾ അത് വാങ്ങി നോക്കി കുറച്ചു സ്നാക്സ് ഉണ്ട് പിന്നെ ചോക്ലേറ്റ് പിന്നെ അവളുടെ ഫേവറിറ്റ് ഓറഞ്ച് ജ്യൂസ്‌..

അവൾ ജ്യുസ് എടുത്തു കുടിച്ചുതുടങ്ങി ഏകദേശം പകുതിയോളം കുടിച്ചു.... അത് കഴിഞ്ഞു അവനെ നോക്കി അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് മിണ്ടാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..... കുറച്ചു നേരം ആയിട്ടും രുദ്രൻ നോക്കുന്നില്ല എന്ന് കണ്ടതും പെണ്ണ് അവനെ തട്ടി തട്ടി വിളിക്കാൻ തുടങ്ങി......

എന്താ ജാനകി.......... ഡ്രൈവ് ചെയ്യുന്നത് കണ്ടുടെ നിനക്ക് അവൻ ദേഷ്യത്തിൽ ചോദിച്ചു.... പെണ്ണ് ഇപ്പൊ കരയും എന്ന് ആയി... അവൾ പിന്നെ പുറത്തേക്ക് നോക്കി ഇരുന്നു കണ്ണ് നിറഞ്ഞു.... ഇവൾ.......അത് പറഞ്ഞു അവളെ തട്ടി വിളിക്കാൻ തുടങ്ങി 

ജാനുട്ടാ.....ജാനു...... ജാനുമ്മ..... എവിടെ പെണ്ണ് മൈൻഡ് ഇല്ല ചുണ്ട് കൂർപ്പിച്ചു പിടിച്ചു ആണ് ഇരുപ്പ് അത് കണ്ടു അവന് ചിരി വന്നു....

നീ നോക്കിയില്ല എങ്കിൽ ഇനി വണ്ടി അനങ്ങില്ല അത് പറഞ്ഞു ആളൊഴിഞ്ഞ ഒരിടത്തു വണ്ടി ഒതുക്കി അവൻ ഒരു ചിരിയോടെ ഇരുന്നു........

തെണ്ടി കാലൻ പന്നി കൊരങ്ങൻ പകരം വീട്ടുവാ പിറുപിറുത്തുകൊണ്ടു അവനെ നോക്കി......അവനും നോക്കി.....

മ്മ്...... എന്താ

അതിന് ഞാൻ നിന്നോട് വല്ലതും ചോദിച്ച.....അവൻ കുറച്ചു ഗൗരവത്തിൽ  ചോദിച്ചു.....

ഇങ്ങേരു..... വണ്ടി എടുക്ക് ദേവേട്ടാ സമയം പോണു.......

അഹ് സമയം പോട്ടെ......

സോറി.........

എന്തിനാ സോറി........

ഞാൻ ദാഹിച്ചിട്ട് പറയാത്തതിന് ഇനി എന്ത് ആവശ്യം ഉണ്ടെങ്കിലും ഉടനെ ഞാൻ എന്റെ ദേവേട്ടനോട് പറയും സത്യം ഞാൻ പാവം അല്ലെ പ്ലീസ്..................അത് പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു.... അവൻ എടുത്തു മാറ്റി.......

ഓഹ് അപ്പോ മാന്യമായി പറഞ്ഞകേൾക്കില്ല  ശരി ആക്കി തരാം....

അത് പറഞ്ഞു അവന്റെ കവിളിൽ അമർത്തി ഒരു കടി കൊടുത്തു...... ആഹ്ഹഹ്ഹ.......... ഡി.........
ഇനി പോകാം......

നീ എന്താ പട്ടി എങ്ങാനും ആണോ.... എന്റെ കവിള് പോയി... നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഇതെല്ലാം ചേർത്ത് സൂക്ഷിച്ചോ......

ഉവ്വ ആയിക്കോട്ടെ ഇപ്പൊ വണ്ടി എടുക്കണം മിസ്റ്റർ.....

മരപ്പട്ടി...... അത് പറഞ്ഞു കണ്ണുരുട്ടി അവൻ വണ്ടി എടുത്തു...... കുറച്ചു കഴിഞ്ഞു പെണ്ണ് നൈസ് ആയിട്ട് അവന്റെ തോളിൽ ചാരി ഉറക്കം പിടിച്ചു.... അവൻ ഒരു ചിരിയോടെ അവളുടെ തലയിൽ ഉമ്മ വച്ചു.... പിന്നെ കുറച്ചു ദൂരം യാത്ര ഉള്ളത് കൊണ്ടു പാട്ട് പ്ലെ ചെയ്തു........

🎵🎵🎵ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ
തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം
ഉരുകീ നിന്റെ കരളില്‍ (ഗോപികേ..)

ഏതോ വിഭാതം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ
പ്രണയാര്‍ദ്രമായീ നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയെ
പുണരുന്ന പോലെ സ്വയം മറന്നു (ഗോപികേ...)

ധ്യാനിച്ചു നില്‍ക്കും പൂവില്‍
കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍
ഗാനം ചുരത്തും നെഞ്ചിന്‍ മൃദുതന്ത്രി തകരും നോവില്‍
ഏകാന്തമായീ നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ ( ഗോപികേ..)🎵🎵🎵🎵


ഹലോ മാഡം........

മ്മ്മ്മ്........ മൂളികൊണ്ടു അവന്റെ കൈയിൽ ചുട്ടിപിടിച്ചു വീണ്ടും അവനിലേക്ക് ഒതുങ്ങി കൂടി............ ബെസ്റ്റ് ഇവൾക്ക് രാത്രി ഉറക്കം ഒന്നുല്ലേ ഭഗവാനെ......

ഡി.............. കുറച്ചു ഉറക്കെ വിളിച്ചതും അവൾ ഞെട്ടി എണീറ്റു.....

സ്ഥലം എത്തി ഇറങ്ങിയാലും ഭവതി.....

ഈൗൗൗൗൗൗ...... അയ്യടാ എന്താ ഇളി എനിക്ക് കമ്പനി തരാതെ സുഖം ആയി ഉറങ്ങിയല്ലോ അല്ലെ......

അത് എനിക്ക് പെട്ടന്ന് ഒരു ക്ഷീണം....

മ്മ് മ്മ് കാണും..... ഇരുന്നു ചിലക്കാതെ ഇറങ്ങി വാടി ഉറക്കപ്രാന്തി.....

അത് നിങ്ങടെ മറ്റവൾ...... അഹ് അത് കറക്റ്റ് ആണ് അത് അല്ലെ ഞാൻ വിളിച്ചത് പിന്നെ എനിക്ക് ഒരു മറ്റവളെ ഉള്ളു ദ എന്റെ മുന്നിൽ നിൽക്കുന്നു ഇനി നിനക്ക് താല്പര്യം ഉണ്ടെങ്കിൽ വേറെ എനിക്ക് റെഡി ആക്കി തന്നാലും സന്തോഷം..........

മോനെ രുദ്ര നേരത്തെ കിട്ടിയത് ഓർമ്മ ഉണ്ടല്ലോ അത് താടി ഉള്ളത് കൊണ്ട് പെട്ടന്ന് ആരും അറിയില്ല.... എല്ലാവരും അറിയാൻ കണക്കിന് ഞാൻ തരും ദ ഇവിടെ ഇനി ഇത് പോലെ വല്ലതും പറഞ്ഞ അത് പറഞ്ഞു അവന്റെ ചുണ്ടിൽ ഒന്ന് തൊട്ട് കാണിച്ചു...... അവൻ ഞെട്ടി പെണ്ണ് വേണം എങ്കിൽ ചെയ്യും.... അവൻ പിന്നെ കൂടുതൽ ഒന്നും മിണ്ടാൻ പോയില്ല നേരെ അവളുടെ കൂടെ നടന്നു അകത്തേക്ക്.....


അഹ് വന്നോ രണ്ടും കൂടെ ഇപ്പോഴാണോ എന്നെ ക്ഷണിക്കുന്നത് രണ്ടും കൂടെ....

ജാനു നേരെ പോയി അവരുടെ അടുത്ത് ഇരുന്നു.....

അതിന് ആര് പറഞ്ഞു ക്ഷണിക്കാൻ വന്നത് ആണെന്ന്... രുദ്രൻ അത് ചോദിച്ചപ്പോൾ ജാനകി ഒന്ന് സൂക്ഷിച്ചു അവനെ നോക്കി....

അപ്പൊ പിന്നെ നിങ്ങൾ വെറുതെ വന്നത് ആണോ......

അല്ല ഇനി മുതൽ ഈ ഇന്ദുവമ്മ ഞങ്ങടെ കൂടെ അങ്ങ് പാലക്കൽ വീട്ടിൽ ആണ് താമസം അതു പറയാനും കൂടെ കൂട്ടാനും ആണ് വന്നത്...

അവരുടെ കണ്ണുകൾ നിറഞ്ഞു ഒരുപാട് നാളായി ഇവിടെ ഒറ്റക്ക് ഒറ്റക്ക് അല്ല പൂർണമായി നാലുമക്കൾ ഉണ്ട് സ്വന്തം പോലെ എന്നാലും ഇടക്ക് ഒറ്റപ്പെടൽ തോന്നാറുണ്ട് അവർ ഓർത്തു...........

എന്തേ ഒരു ആലോചന പെട്ടന്ന് പോയി ബാഗ് പാക്ക് ചെയ്യൂ.... പിന്നെ നിങ്ങളും ബാഗ് പാക്ക് ചെയ്തോ നിങ്ങൾക്ക് ഇന്ന് മുതൽ ഡ്യൂട്ടി എന്റെ വീട്ടിൽ ആണ്.... ആ ഗുണ്ടകളോട് പറഞ്ഞു അവർക്കും സന്തോഷം ആയി......

പിന്നെ എല്ലാവരും ബാഗ് പാക്ക് ചെയ്യാൻ പോയി രുദ്രൻ ഒരു കാൾ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങി.... അവൻഫോണിൽ സംസാരിക്കുമ്പോൾ ആണ് പുറകിലൂടെ രണ്ടുകൈകൾ അവനെ ആഞ്ഞു പുൽകിയത്........

I will call you back..... അതു പറഞ്ഞു ഫോൺ പോക്കറ്റിൽ വച്ചു പെണ്ണിനെ പിടിച്ചു മുന്നിൽ നിർത്തി......

എന്താ ഇപ്പൊ ഒരു സ്നേഹം......

I love you ദേവേട്ടാ....അതു പറഞ്ഞു അവന്റെ നെറ്റിയിൽ അവൾ ചുംബിച്ചു.....

അഹ് ഫസ്റ്റ് ടൈം അതും ഒട്ടും പ്രതീക്ഷിക്കാത്ത ടൈം ആണല്ലോ പറഞ്ഞെ........ ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് സത്യം ആണ് പക്ഷെ നിങ്ങടെ മനസ്സ് എനിക്ക് ഇതുവരെ പഠിക്കാൻ പറ്റിയിട്ടില്ല പക്ഷെ ഞാൻ പറയാതെ എന്റെ മനസ്സ് വായിച്ചു അറിയാൻ നിങ്ങൾക്കേ പറ്റു ദേവേട്ടാ....... അതു പറഞ്ഞു അവന്റെ നെഞ്ചിലേക്ക് ചാരി......

നീ എന്റെ പ്രാണൻ അല്ലെ ഡി ജാനുമ്മ അപ്പൊ പിന്നെ എന്റെ പെണ്ണിന്റ മനസ്സ് എനിക്ക് അറിഞ്ഞൂടെ...... നീ ഇടക്ക് അമ്മയുടെ ഫോട്ടോ നോക്കുന്നത് ഞാൻ കാണാറുണ്ട് അതിന് അർത്ഥം നിനക്ക് എപ്പോഴും അമ്മയെ അവിടെ കാണണം എന്ന് ആണ്.... അങ്ങനെ ഒരു ആഗ്രഹം നിനക്ക് ഉണ്ട് എന്ന് അറിഞ്ഞ നീ പറയും മുന്നേ ഞാൻ നടത്തിതരും....... നിന്റെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും എനിക്ക് അറിയാം ഇപ്പൊ..........


വാ അമ്മ ഇറങ്ങി കാണും.......

അഹ് രണ്ടും കൂടെ ഇതിനിടയിൽ എവിടെ പോയത് വാ ഓരോ ചായ കുടിച്ചിട്ട് ഇറങ്ങാം......

മ്മ് ശരി അമ്മ....

ചായ കുടിച്ചു കഴിഞ്ഞതും പോകാൻ ഇറങ്ങി...... റോബി നിങ്ങൾ നിങ്ങൾ നേരെ അമ്മയെ കൊണ്ട് എന്റെ വീട്ടിൽ പൊക്കോ എനിക്കും ഇവൾക്കും കൂടെ ഒരിടം വരെ പോണം എന്നിട്ട് ഞങ്ങൾ അങ്ങ് വന്നോളാം..... അമ്മ ഇവരുടെ കൂടെ പോകുമല്ലോ അവിടെ ജാനുന്റെ അച്ഛൻ അമ്മ ഒക്കെ വന്നിട്ടുണ്ട്.......

ഞാൻ ഇവരുടെ കൂടെ പോകാം മക്കൾ അധികം വൈകാതെ എത്തണേ.......

ശരി അമ്മ..........


ജാനു..... പോകാം....

പോകാം ദേവേട്ടാ.......

പിന്നെ അവർ നേരെ യാത്ര തിരിച്ചു അമ്മുന്റെ വീട്ടിലേക്ക്....... കുറച്ചു ദൂരം എത്തിയപ്പോൾ....

എന്തെങ്കിലും കഴിക്കാൻ വേണോ ജാനു....

എന്റെ പൊന്നോ എന്റെ ഈ കുഞ്ഞുവയറ്റിൽ ആനേ തിന്നേണ്ട വിശപ്പ് ഒന്നുല്ലട്ടോ ഞാൻ വെള്ളം ജ്യുസ് ഒക്കെ കുടിച്ചത് അല്ലെ മനുഷ്യ........


മ്മ് മ്മ്.... Ok......


അമ്മുന്റെ വീടിന്റെ അവിടെ എത്തിയപ്പോൾ മുതൽ ജാനിന്റെ കൈയും കാലും കുഴയാൻ തുടങ്ങി......രുദ്രനും ജാനിയും ചേർന്ന് അവിടെ ഒക്കെ ഒന്ന് അടിച്ചു വാരി.......

അവളുടെ അസ്ഥിതറയിൽ രണ്ടുപേരും ചേർന്ന് വിളക്ക് കൊളുത്തി ശേഷംകുറച്ചു സമയം രണ്ടുപേരും മൗനമായി അവിടെ നിന്നു.....

നിന്നെ കൊന്നവരോട് പ്രതികാരം ചെയ്യാൻ പോയത് ആണ് അമ്മു ഞാൻ പക്ഷെ ആ കൊലയാളി ആരാ എന്ന് എനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല പക്ഷെ കൂട്ടുനിന്നവരെ കുറിച്ച് ഞാൻ അറിഞ്ഞു അവർക്ക് എതിരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം ആയി പോയി അമ്മു..... നീ എന്നോട് ക്ഷമിക്കണം നിന്റെ പ്രണയം ആയിരുന്നു രുദ്രേട്ടൻ പക്ഷെ ഇന്ന് എന്റെ ജീവനും ജീവിതവും ആണ് തട്ടിഎടുത്തത് അല്ല നിനക്കായ്‌ ഒരിക്കൽ വേണ്ടന്ന് വച്ചത് വീണ്ടും എന്നിൽ വന്നു ചേർന്നത് ആണ്.......എല്ലാം മനസ്സിൽ പറഞ്ഞു ജാനു കരഞ്ഞു അവളുടെ കരച്ചിൽ കണ്ടു രുദ്രൻ അവളെ ചേർത്ത് പിടിച്ചു....

എന്താ ഡോ ഇതിന് ആണോ ഇങ്ങോട്ട് വരണം എന്ന് വാശി പിടിച്ചത്......

അറിയില്ല എന്തൊക്കെയോ ഉള്ളിൽ കിടന്നു പുകയുവാ.....

അവൻ അവളെ ചേർത്ത് പിടിച്ചു ആ അസ്ഥിതറയിലേക്ക് നോക്കി...... മനസ്സിൽ പറഞ്ഞു.....

നീ ഒരിക്കൽ എന്റെ പ്രണയവും പ്രാണനും ആയിരുന്നു അമ്മു പക്ഷെ ജീവിതം ആണ് നിനക്ക് വേണ്ടി സ്വയം അപകടത്തിലേക്ക് എടുത്തു ചാടിയവൾ ആണ് ഇവൾ ഇവൾക്ക് എന്നോട് ഉള്ളത് പ്രണയം ആണെന്ന് പറഞ്ഞു കൊച്ച് ആക്കാൻ തോന്നിയില്ല അമ്മു നിനക്ക് മുന്നേ എന്നെ ഇഷ്ടപെട്ടതും സ്വപ്നം കണ്ടതും ഇവൾ ആണ് നിന്നോട് ഉള്ള സ്നേഹം കൊണ്ട് എന്നെ പോലും നിനക്ക് വിട്ടു തന്ന ഇവളെ എങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകും..... ഈ ജന്മം രുദ്രൻ ജാനകിക്ക് ഉള്ളത് ആണ് ഈ ജന്മം അല്ല ഇനി വരുന്നജന്മം അത്രയും എനിക്ക് ജാനകി പാതിയായ്.... ഇനി രുദ്രന്റെ ജീവിതത്തിൽ അമ്മു എന്ന അദ്ധ്യായം ഇല്ല അടക്കുവാ നിന്നെ പൂർണമായി മനസ്സിൽ നിന്ന് പടി ഇറക്കിയിട്ട് വേണം എനിക്ക് എന്റെ ജാനുനെ പൂർണമായും സ്വന്തം ആക്കാൻ..... നിന്നെ കൊന്നവരെ എല്ലാം കൊല്ലാൻ കഴിഞ്ഞില്ല പകരം മരണത്തിന് തുല്യം എന്തെങ്കിലും നൽകും........................

ദേവേട്ടാ..........

എന്താ ഡാ...... നമുക്ക് പോകാം.....

മ്മ് വാ.......

എനിക്ക് ഒരു കാര്യം...........അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു....

ജാനി  എനിക്ക് അത്യാവശ്യം ആയി ഒരിടം വരെ പോണം നീ തത്കാലം ഡ്രൈവർന്റെ കൂടെ പോകുവോ.......

ശരി ദേവേട്ടാ.......


സൂക്ഷിച്ചു പോണം......


കുറച്ചു നേരം കൂടെ അസ്ഥിതറയിൽ നിന്നു പിന്നെ റോഡിലേക്ക് ഇറങ്ങി അപ്പോഴാണ് അവൾക്ക് വീണ്ടും ആ കാൾ വന്നത്.......

ഹലോ........

ജാനകി.......

പറയു................

നിനക്ക് തെളിവ് വേണ്ടേ ജാനകി നിന്റെ അമ്മുനെ കൊന്നവരുടെ.....

വേണം.......

അഹ് ok നീ ഇപ്പൊ എവിടെ ആണെന്ന് അറിയാം എനിക്ക്.....നിന്റെ റൈറ്റ് സൈഡിൽ ഒരു ബ്ലു കളർ കാർ കാണുന്നുണ്ടോ നോക്ക്.........

ഉണ്ട്.....

അതിൽ ഉണ്ട് നിനക്ക് ഉള്ള തെളിവ്.....

ജാനകി ഒരു നിമിഷം പോലും പഴക്കാതെ വേഗം പോയി ആ വണ്ടിയുടെ ഡോർ തുറന്നു  അകത്തേക്ക് തലയിട്ട് നോക്കിയതും ആരോ അവളുടെ വാ പൊത്തി പിടിച്ചു അതിനകത്തേക്ക് തള്ളി കയറ്റി.എന്താ സംഭവിച്ചത് എന്ന് മനസിലാകും മുന്നേ അവളുടെ ബോധം പോയി ഒപ്പം തന്നെ കാർ വളരെ വേഗത്തിൽ അവളെയും കൊണ്ട് അവിടെ നിന്ന് പോയി...


ജാനകിയെ കൊണ്ട് പോകാൻ ആയി ഡ്രൈവർ വന്നു കുറച്ചു സമയം വെയിറ്റ്ചെയ്തു പിന്നെ കാണാതെ ആയപ്പോൾ രുദ്രനെ വിളിച്ചു കാര്യം പറഞ്ഞു രുദ്രൻ ഡ്രൈവറോട് അകത്തേക്ക് കയറി നോക്കാൻ പറഞ്ഞു.. എന്നാൽ അയാൾ അകത്തേക്ക് പോയി ഒരുപാട് സമയം വിളിച്ചു ആരും കേട്ടില്ല....

സാർ മാഡം ഇവിടെ ഇല്ല.....

ഉറപ്പ് ആണോ....

അതെ......

മ്മ് താൻ പൊക്കോ.....



രുദ്രൻ ജാനകിയോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് ഋഷി വിളിക്കുന്നത്  സോനയെ ആരൊക്കെയോ ചേർന്ന് പിടിച്ചോണ്ട് പോയി എന്ന്.....

ഋഷി എന്താ ഉണ്ടായേ......... രുദ്രൻ അവനോട്‌ ചോദിച്ചു......വൈകുന്നേരം ഐസ് ക്രീം വേണം എന്ന് വാശി പിടിച്ചു സോന വീട്ടിൽ ബഹളം ആയപ്പോൾ അമ്മമാരും അച്ഛനും ആണ് പറഞ്ഞത് അവളെ പുറത്ത് കൊണ്ട് പോയി ഐസ് ക്രീം ഒക്കെ വാങ്ങി കൊടുത്തു ഒന്ന് കറങ്ങിയിട്ട് വരാൻ..........

ഐസ് ക്രീം കഴിച്ചു കഴിഞ്ഞു ഞാനും അവളും പുറത്തേക്ക് ഇറങ്ങിയത് ആണ് അപ്പോഴാ അവൾക്ക് വാഷ് റൂം പോണം എന്ന് പറഞ്ഞത്... അവളോട് പോയിട്ട് താഴെ പാർക്കിംഗ് ഏരിയയിൽ വരാൻ പറഞ്ഞു ഞാനും ഇറങ്ങി.... വഴിക്ക് വച്ച് ഒരു പെണ്ണ്കൊച്ച് വന്നു ദേഹത്ത് ഇടിച്ചു അതിനോട് സോറി പറഞ്ഞപ്പോൾ അതു ഞാൻ ഋഷിയല്ലേ എന്ന് ചോദിച്ചു കുറച്ചു നേരം ഇങ്ങോട്ട് കത്തി വച്ചു പെട്ടന്ന് ആണ് സോനയുടെ കാര്യം ഓർമ്മ വന്നത്. പിന്നെ ആ കുട്ടിയോട് ഒന്നും മിണ്ടാതെ വേഗം പാർക്കിംഗ് ഏരിയയിൽ പോയപ്പോൾ അവൾ വന്നില്ല പിന്നെ അവിടെ വെയിറ്റ് ചെയ്തു കുറച്ചു സമയം ആയിട്ടും കാണാതെ ആയപ്പോൾ ഞാൻ പേടിച്ചു ചെറുത് ആയിട്ട്... പിന്നെ വാഷ് റൂം പോയി നോക്കി അവിടെ അവളില്ല അവിടെ എല്ലാവരോടും തിരക്കി ആരും കണ്ടില്ല എന്ന് പറഞ്ഞു അതാ നിന്നെ വിളിച്ചു വരുത്തിയെ........

അവർ രണ്ടുപേരും അവിടെ എല്ലാം നോക്കി അവസാനം അവിടെ ഉള്ള cctv നോക്കിയപ്പോൾ കാര്യം മനസിലായി ട്രാപ്പ് ആണെന്ന്. അവൾ വാഷ് റൂമിൽ പോയി ഇറങ്ങിയതും ആരോ രണ്ടുമൂന്നുസ്ത്രീകൾ ചേർന്ന് അവളെ പിടിച്ചു കൊണ്ട് പോണു  തോക്ക് ഉണ്ട് അവരുടെ കൈയിൽ അതു പോയിന്റ് ചെയ്തു വച്ചേക്കുന്നത് അവളുടെ അരക്കെട്ടിലും അതാണ് ആരും ശ്രദ്ധിക്കാത്തത് പെട്ടന്ന്...............

രുദ്ര....... എന്താ പ്രശ്നം...

അവൾ  ഒരു അവസരത്തിന് കാത്തിരുന്നു ഞാൻ കൊണ്ട് അവളുടെ കൈയിൽ തന്നെ ജാനുനെ കൊടുത്തു.....

നീ എന്താ പറയുന്നേ.......

അതെ ഋഷി ഞാനും അവളും വീട്ടിൽനിന്നിറങ്ങുമ്പോൾ തന്നെ ആരോ ഞങ്ങളെ ഫോളോ ചെയ്യുന്നത് എനിക്ക് തോന്നിയിരുന്നു പക്ഷേ അവിടെ എത്തിയപ്പോൾ നീ പെട്ടെന്ന് വിളിച്ചപ്പോൾ ഞാൻ ഒരു നിമിഷത്തേക്ക് അവളുടെ കാര്യം മറന്നു പോയി അതാ പറ്റിയത്......

അങ്ങനെയെങ്കിൽ ഇപ്പോ അവളുടെ കൈയിൽ ആയിരിക്കില്ലേ ജാനിയും സോനയും..

എന്താ സംശയം? അവളുടെ കൈയിൽ തന്നെയാണ് ഏതുനിമിഷവും ഒരു കോൾ നമുക്ക് വരും...



ഇതേ സമയം മറ്റൊരിടത്ത്........

സോനയെയും ജാനകിയെയും ഒരു ഇരുട്ട് മുറിയിൽ രണ്ടുവശത്തായി ചെയറിൽ കെട്ടിയിട്ടിരിക്കുന്നു........രണ്ടുപേർക്കും ബോധം ഇല്ല.....

കുറച്ചു സമയം കഴിഞ്ഞപ്പോൾ മുഖത്ത് ശക്തിയായ് വെള്ളം വന്നു വീണപ്പോൾ രണ്ടുപേരും പതിയെ കണ്ണുതുറന്നു....

ആകെ മൊത്തം ഒരു മങ്ങലും തലയിൽ ഒരു മന്ദതയും തോന്നി ജാനിക്ക് അവൾ അവിടെ മൊത്തം നോക്കി ഒരു പെൺകുട്ടിയുടെ രൂപം മുന്നിൽ ഉണ്ട് വ്യക്തമല്ല അവൾ കണ്ണുകൾ ഒന്ന് കൂടെ അടച്ചു തുറന്നു.... തൊട്ട് മുന്നിൽ പൊന്നു നിൽക്കുന്നു കൈയിൽ വെള്ളം ഉണ്ട്.....


പൊന്നു............. ആരാ എന്നെ ഇവിടെകൊണ്ട് വന്നു കെട്ടിയിട്ടിരിക്കുന്നെ...... നിന്നെ മാത്രം അല്ല അങ്ങോട്ട്‌ നോക്കിയേ........ അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ജാനി കണ്ടത് സോനയെ ആയിരുന്നു.....


ആരാ ഞങ്ങളെ പിടിച്ചോണ്ട് വന്നത്...ഈ കെട്ട് ഒന്ന് അഴിക്ക് പൊന്നു....

ഹഹഹഹഹഹ................... അങ്ങനെ കെട്ട് അഴിച്ചു വിടാൻ അല്ലല്ലോ ജാനകിചന്ദ്രനെ ഞാൻ കഷ്ടപെട്ട് ഇവിടെ വരെ കൊണ്ട് വന്നത്.......


നിയോ........ നിനക്ക് എന്താ പൊന്നു പറ്റിയെ ആകെ ഒരു മാറ്റം....

പറയാം അതിന് മുന്നേ ഒരു മിനിറ്റ് അതു പറഞ്ഞു പൊന്നു പോയി പൂജയെ കൊണ്ട് വന്നു അവളുടെ അടുത്ത് ആയി ഇരുത്തി.....


അപ്പൊ നമുക്ക് ഇനി കാര്യങ്ങളിലേക്ക് കടക്കാം......അതിനു മുന്നേ നിങ്ങളോട് ഞാൻ ഒരു കഥ പറഞ്ഞു തരാം നിങ്ങൾ അറിയാത്ത ഒരു കഥ ഈ കഥ തുടങ്ങുന്നത് നമ്മുടെ രുദ്രന്റെയും ഋഷിയുടെയും കോളേജിൽ നിന്ന് ആണ് തുടങ്ങുന്നത്.


ആ കോളേജിൽ ആദ്യമായിട്ട് ജോയിൻ ചെയ്ത ദിവസം തന്നെ അവിടുത്തെ  ഓരോ കുട്ടികളും പറഞ്ഞു കേട്ട ഒരു പേരാണ് രുദ്രദേവ് കോളേജ് ചെയർമാൻ
  അവിടുത്തെ പാർട്ടിയിൽ ഉണ്ട് എല്ലാ പ്രവർത്തനത്തിനും മുന്നിലാണ് പെൺകുട്ടികളുടെ എല്ലാം ആരാധനാപാത്രം എന്ന് വേണമെങ്കിൽ പറയാം അങ്ങനെ ഒരു ആളെ ആരാ ആഗ്രഹിക്കാത്തത്.അതുപോലെ ഒരു പെൺകുട്ടി അവനെ അങ്ങ് സ്നേഹിച്ചു.
അവൾക്ക് അവനോട് പോയി പറയാൻ ഒരു പേടി അതുകൊണ്ട് എന്ത് പറ്റി അവൾ പറഞ്ഞില്ല പറയാതെ പ്രണയിച്ചു ഒരുപാട് നാൾ പ്രണയിച്ചു അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ പ്രണയത്തിന് കരിനിഴൽ വീഴും പോലെ ആയിരുന്നു ഒരുത്തിയുടെ കടന്നുവരവ്. ഒരു ബാംഗ്ലൂർ സുന്ദരി ആരും കണ്ടാലും നോക്കിപ്പോകുന്ന   സൗന്ദര്യം ആയിരുന്നു അവൾക്ക്. അവൾക്ക് രുദ്രനോട് മുടിഞ്ഞ പ്രണയം അവൾ അത് പറയും എന്ന് ഉറപ്പിച്ച സമയം തന്നെ ആ സമയം തന്നെ അവളുടെ മരണവിധി  കുറച്ചു കഴിഞ്ഞു കാലൻ. അവൾ പറയാൻ തീരുമാനിച്ച ദിവസം രാവിലെ തന്നെ ഞാൻ അവളെ പോയി കണ്ടു കണ്ടിട്ട് ഞാൻ അവളോട് മാന്യമായി പറഞ്ഞു രുദ്രൻ എന്റേതാണ് ഞാൻ അവൾക്ക് മുന്നേ സ്നേഹിച്ച തുടങ്ങിയതാണ് വെറുതെ എന്റെ വഴിക്ക് വന്ന് എനിക്കൊരു പാര അകതെ ഒഴിഞ്ഞുപോകാൻ പറഞ്ഞു അപ്പോൾ അവൾ എന്നെ വെല്ലുവിളിച്ചു അവൾ രുദ്രനെയും കൊണ്ടേ പോകു എന്ന്...അവൾ കൊണ്ട് തന്നെ ആണ് പോയത് എന്റെ കൈയിൽ നിന്ന് ഒരു തള്ള് കോളേജിലെ മൂന്നാംനിലയിൽ നിന്ന് വിദ്യാർത്ഥി കാല്തെറ്റി വീണു മരിച്ചു കഴിഞ്ഞു.... അതിനുശേഷം അവന്റെ പുറകെ തന്നെ ഉണ്ടായിരുന്നു ഞാനും അവനെ ഏതൊക്കെ പെണ്ണ് നോക്കിയിട്ടുണ്ടോ അവളോട് എല്ലാം ഞാൻ പോയി പറഞ്ഞു അവൻ എന്റെ ആണ് എന്ന് അതു അനുസരിക്കാത്തവർക്ക് ഭീഷണി മുഴക്കി ഒതുക്കി ഞാൻ പലരെയും.. പക്ഷെ ഒരുത്തി ഒരേ ഒരുത്തി മാത്രം ഞാൻ എന്തൊക്കെ പറഞ്ഞിട്ടും കേട്ടില്ല അവളെ എനിക്ക് പിന്നെ വേറെ ഒന്നും ചെയ്യാൻ തോന്നിയില്ല കൊന്നു എന്റെ ഈ കൈ കൊണ്ട്..... ആരാ എന്ന് നിനക്ക് അറിയണ്ടേ ജാനകി അതു നിന്റെ അമൃത അവൾ..... അവൾ മാത്രം ആണ് ഞാൻ പറഞ്ഞത് അനുസരിക്കാതെ എന്നെ എതിർത്തു നിന്നത്......

അന്ന് രുദ്രന്റെ പിറന്നാൾ ദിവസം അവൾ അവനെ പ്രൊപ്പോസ് ചെയ്യാൻ പോകുന്നു എന്ന് ഞാൻ അറിഞ്ഞു അറിഞ്ഞതല്ല അവൾക്ക് എന്നെ ഭയങ്കര വിശ്വാസം ആയിരുന്നു അതുകൊണ്ട് പറഞ്ഞത് ആണ്. അന്ന് രുദ്രൻ ബാംഗ്ലൂർ ആയിരുന്നു അവന്റെ ഒഫീഷ്യൽ ഫോൺ അവന്റെ ക്യാബിനിൽ ഉണ്ടായിരുന്നു അതു ഒരു pa ആയിട്ട് കൂടി അവൾ അറിഞ്ഞില്ല. ആ ഫോണിൽ സഞ്ജു രുദ്രന്റെ സൗണ്ടിൽ സംസാരിച്ചു അവനെ കാണാൻ പോകാൻ പറഞ്ഞു ഇവൾ ഇറങ്ങി പോകുകയും ചെയ്തു... ഇവളെ നോക്കി വഴിയിൽ നിന്ന എന്റെ ആൾക്കാരുടെ കൈയിൽ തന്നെ അവൾ വന്നു ചാടി...... ഞാൻ ആണ് ഈ കഥയിലെ വില്ലത്തി എന്ന് അറിഞ്ഞപ്പോൾ നിന്നെ പോലെ അവളും ഞെട്ടി അവൾക്ക് ഞാൻ ജീവൻ കൊടുക്കാം പകരം രുദ്രനെ ചോദിച്ചു തന്നില്ല അവൾ അതു മാത്രം അല്ല അവൾ ജീവനോടെ ഉണ്ടെങ്കിൽ തരില്ല എന്ന് വെല്ലുവിളി നടത്തി എന്നോട്.... ഇവളുടെ കെട്ടിയോൻ ഋഷി അവൻ ആണ് അവളുടെ നെറുകം തലയിൽ ആദ്യത്തെ അടി അടിച്ചത് അവനെയും ഇവളെയും ഞാൻ എന്റെ ട്രാപ്പിൽ ചുമ്മാ ഒരു നുണ പറഞ്ഞു കയറ്റിയത് ആയിരുന്നു... പിന്നെ അവൾക്ക് ഉള്ളത് ഞാൻ കൊടുത്തു പിന്നെ കുറച്ചു ജീവൻ ബാക്കി ഉണ്ടായിരുന്നു അപ്പോഴാണ് സഞ്ജുന് അവളോട് ഒരു മോഹം ഉള്ളത് ഓർത്തത് പിന്നെ നമ്മൾ കൂടെ നിൽക്കുന്നവരെ കൂടെ സന്തോഷിപ്പിക്കണമല്ലോ അതുകൊണ്ട് അവനു കുറച്ചു സമയം അവളെ കൊടുത്തു പക്ഷെ കൂടെ നിന്നവർക്കും അവളുടെ ശരീരത്തോട് ഒരു മോഹം അവസാനം എല്ലാം കഴിഞ്ഞു ഒരല്പം ജീവൻ ബാക്കി ഉണ്ടായിരുന്നു അതു ഈ കൈ കൊണ്ട് ആണ് ഞാൻ എടുത്തത് അറിയോ നിനക്ക്..... നിന്റെ ജീവനും എന്റെ ഈ കൈ കൊണ്ട് ആയിരിക്കും പോകുന്നത്.  പിന്നെ ആതിര അവൾക്ക് അവന്റെ പണം വേണം പിന്നെ അവന്റെ ശരീരത്തോട് അവൾക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു എന്റെ രുദ്രനെ ഞാൻ അല്ലാതെ വേറെ ആരും ഒന്ന് നോക്കുന്നത് പോലും ഇഷ്ടം അല്ല അപ്പോൾ പിന്നെ അവൾ നോക്കി എന്നെ  ഒരു ദിവസം വെല്ലുവിളിച്ചു സംസാരിക്കുകയും ചെയ്തു. അതുകൊണ്ട് പിന്നെ അവളെ എനിക്ക് കൂടെ നിർത്താൻ തോന്നിയില്ല. അതുകൊണ്ട് അവളെയും ഇവിടെ വച്ച് തന്നെ ആയിരുന്നു ഞാൻ പരലോകത്തു അയച്ചത് എന്റെ ഈ കൈ കൊണ്ട് അതു പറഞ്ഞു പൊന്നു ചിരിച്ചു എന്നാൽ ജാനകി മരവിച്ച അവസ്ഥയിൽ ആയിരുന്നു താൻ അനിയത്തിയെ പോലെ കണ്ടവൾ തന്റെ അമ്മു....ഇത്രയും ചെയ്തവൾ തന്നെയും കൊല്ലും ഉറപ്പ് ആണ്...... പെട്ടന്ന് ആണ് അവൾക്ക് സോനയെ ഓർമ്മ വന്നത് അവൾ ആണെങ്കിൽ കണ്ണൊക്കെ നിറഞ്ഞു ഇരിക്കുവാണ് ജാനകി കുറച്ചു നിമിഷം എന്തോ ആലോചിച്ചു പിന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... അവൾ സോനയെ രണ്ടുകണ്ണും അടച്ചു കാണിച്ചു ഒരു പുഞ്ചിരി നൽകി..... ആ പുഞ്ചിരി സോനയുടെ ചുണ്ടിലും വിരിഞ്ഞു..... എന്നാൽ ഇവരുടെ ചിരി കണ്ടു പൊന്നൂന് ദേഷ്യം വന്നു.........


എന്താ ഡി നിനക്ക് ഒരു ചിരി പെട്ടന്ന്. നിന്നെ രക്ഷിക്കാൻ രുദ്രൻ വരും എന്ന് ആണോ...........


അതെ അതു തന്നെ ആണ് നിത്യ......

ഓഹ് നിത്യ എന്ന് വിളിക്കാൻ പഠിച്ചോ കുഴപ്പമില്ല കുറച്ചു നേരം കൂടെ അല്ലെ ഉള്ളു നിനക്ക് ആയുസ്സ്......


ആയുസ്സ് ഒക്കെ നിന്റെ കൈയിൽ ആണോ നിത്യ അതു ദൈവം അല്ലെ തീരുമാനിക്കുന്നത്............

നിന്റെ കാലനും ദൈവവും ഞാൻ ആണ്... എനിക്ക് നിന്നോട് സംസാരിച്ചു നിൽക്കാൻ ടൈം ഇല്ല.... ഞാൻ ഒരു കാര്യം ചോദിക്കാം നിനക്ക് സമ്മതം ആണെങ്കിൽ നീ ഇവിടുന്ന് കുറച്ചു നിമിഷം കഴിയുമ്പോൾ സുരക്ഷിതം ആയി വീട്ടിൽ പോകും......... ജാനകിയും സോനയും പരസ്പരം നോക്കി......


നോക്കണ്ട ഞാൻ പറയാം നീ ഈ താലി അഴിച്ചു തന്നിട്ട് രുദ്രന്റെ വീട്ടിൽ നിന്നും ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോണം അത്രേ ഉള്ളു അതിന് നീ ചോദിക്കുന്ന എന്തും ഞാൻ തരും.......


ശരി ഞാൻ പോകാം നീ എനിക്ക് രണ്ടു സഹായം ചെയ്യണം പറ്റോ.....

പറ്റും..... എന്താ വേണ്ടത് നിനക്ക് പറയ്  ഞാ...... ഞാൻ ചെയ്യാം ഒരുതരം ആവേശത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവളെ കണ്ടു ജാനകിക്ക് പേടി തോന്നി.......


ഒന്ന്..... എനിക്ക് എന്റെ അമ്മുനെ തിരിച്ചു തരണം

രണ്ട്...... എന്റെ ദേവേട്ടന്റെ മുന്നിൽ വച്ച് നീ എന്റെ താലി പൊട്ടിച്ചു എടുക്കണം......


എന്തോ വീണുടയുന്ന ശബ്ദം കേട്ട് ജാനകി ആ ഭാഗത്തേക്ക്‌ നോക്കി..... ഒരു ബിയർ ബോട്ടിൽ ആണ് പൊട്ടിയത് അതിന്റെ പകുതി അവളുടെ കൈയിലുണ്ട് പകുതി തറയിലും...... അതുമായി പാഞ്ഞു വന്നു ജാനകിയുടെ കെട്ടി വച്ചേക്കുന്ന കൈയിൽ ആഴത്തിൽ ഒന്ന് വരഞ്ഞു......

ആഹ്ഹഹ്ഹ..............


ഹഹഹഹഹഹ............. വിളിക്കെടി നീ ഇങ്ങനെ ഉറക്കെ വിളിക്ക് അത് എനിക്ക് കേൾക്കണം........ നിന്നോട് മാന്യമായി ഞാൻ അവസരം തന്നപ്പോൾ നീ എന്നെ പരിഹസിക്കുന്നോ.........

ജാനകിയുടെ കൈയിൽ നിന്ന് രക്തതുള്ളികൾ ഇറ്റ്റ്റു വീണു..........

നിത്യ നീ ഈ കാണിക്കുന്നതും നിന്റെ ചിരിയും കുറച്ചു സമയം കൂടെ കാണു ഞാൻ മിസ്സ്‌ ആയി എന്ന് ദേവേട്ടൻ അറിഞ്ഞു കാണും എവിടെ ആയാലും എന്നെ കണ്ടു പിടിച്ചിരിക്കും.......


അവൻ എങ്ങനെ കണ്ടു പിടിക്കും നിന്റെ ഫോൺ ട്രാക്ക് ചെയ്തു ആണ് പോകുന്നത് എങ്കിൽ നേരെ അവൻ അങ്ങ് സേലത്തു പോയി എത്തും മോളെ......

നിനക്ക് വേണ്ടത് എന്നെ അല്ലെ പിന്നെ എന്തിനാ നീ ഏട്ടത്തിയെ ഇവിടെ പിടിച്ചു വച്ചേക്കുന്നത്........

നീ അത് ഇപ്പോഴാണോ ചോദിക്കുന്നത് ജാനകി.....

നിനക്ക് ചാകാനും കൊല്ലാനും മടി ഇല്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് ഇടക്ക് നിന്റെ വീര്യം കൂടിയാൽ അത് കുറക്കാൻ നിന്നെ സ്നേഹിക്കുന്ന നീ സ്‌നേഹിക്കുന്നവരെ ഒന്ന് നോവിച്ചാൽ മാത്രം മതി അതിന ഇവളെ പൊക്കിയത് ഇവൾക്ക് നിന്നെ ഭയങ്കര ഇഷ്ടം ആണ്. നിനക്കും ഇവളെ ഇപ്പോൾ ഇഷ്ടം ആണ്. അത് പറഞ്ഞു ഒരു പുച്ഛചിരി വിരിഞ്ഞു അവളുടെ മുഖത്ത്.........


രുദ്ര എന്തായി അവരുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ പറ്റിയോ....

ഇല്ല ഏട്ടാ അവൾ അവരുടെ ഫോൺ വേറെ ആരുടെയോ കൈയിൽ കൊടുത്തിരിക്കുക ആണ് കാരണം ആ ഫോൺ ഇപ്പോൾ ഉള്ളത് കുറച്ചു ദൂരെ ആണ്.........

രുദ്ര നിത്യയുടെ ഫോൺ ട്രാക്ക് ചെയ്യ്......
രുദ്രൻ ആരെയോ ഫോണിൽ വിളിച്ചു സംസാരിച്ചു കുറച്ചു നേരം അങ്ങനെ നിന്നു....

കുറച്ചു കഴിഞ്ഞു രുദ്രന് ഒരു കാൾ വന്നു.... പിന്നെ ഒരു പുഞ്ചിരിയോടെ കാർ എടുത്തു യാത്ര തുടങ്ങി രണ്ടുപേരും ചേർന്ന്.......


ജാനകിയുടെ കൈയിൽ നിന്ന് ചോര പോകുന്നതോടൊപ്പം അവൾക്ക് ചെറുത്ആയി തലകറങ്ങാനും തുടങ്ങി....

ജാനകി അപ്പോൾ ok ഇനി നിനക്ക് പോകം നിന്റെ കൂട്ടുകാരിയുടെ അടുത്തേക്ക്..... അവൾ അത് പറഞ്ഞപ്പോൾ ജാനിയും സോനയും അവളെ നോക്കി. കൈയിൽ തോക്കുമായി തനിക്ക് നേരെ നടന്നടുക്കുന്നവളെ കണ്ടു സോനക്ക് നല്ല പേടി തോന്നി എന്നാൽ ജാനകിയുടെ ചുണ്ടിൽ പുഞ്ചിരി അങ്ങനെ തന്നെ ഉണ്ട്.....

ചാകാൻ നേരത്തും നിന്റെ പുഞ്ചിരിക്ക് കുറവില്ല അല്ലെ ജാനകി അത് ഇപ്പോൾ തന്നെ മാറ്റാം.....

പറഞ്ഞു കഴിഞ്ഞതും നിത്യയുടെ കൈയിൽ നിന്ന് തോക്ക് തെറിച്ചു താഴെ വീണു...... തന്റെ കൈയിൽ നിന്ന് തോക്ക് തട്ടി എറിഞ്ഞത് ആരാ എന്ന് തിരിഞ്ഞു നോക്കിയതും മുഖം അടച്ചു ഒരു അടിയായിരുന്നു കിട്ടിയത്..........
അടിയിൽ തന്നെ നിത്യതാഴെ വീണു അവൾക്ക് തലക്ക് അകത്തു എന്തോ മൂളൽ പോലെ തോന്നി...... അവൾ തല കുടഞ്ഞു മുന്നിലേക്ക് നോക്കി......

തന്നെ കൊല്ലാൻ ഉള്ള ദേഷ്യവുമായി രൗദ്രഭാവത്തിൽ രുദ്രൻ തൊട്ട് അടുത്ത് തന്നെ രാഹുലും ഋഷിയും ഉണ്ട്........

രുദ്രൻ മുന്നോട്ട് വന്നു അവളുടെ മുടിയിൽ ചുട്ടിപിടിച്ചു എടുത്തു......

പന്ന @&&#&#%%#%#മോളെ നിനക്ക് എന്റെ പെണ്ണിനെ കൊല്ലണം അല്ലെ കൊല്ലെഡി എന്റെ മുന്നിൽ വച്ച് നീ അവളെ ഒന്ന് തൊട്ട് നോക്ക് അത് പറഞ്ഞു അവൻ അവളെ പിടിച്ചു തള്ളി പുറകിലേക്ക്......

രുദ്ര....... നീ നീ എന്റെ ആണ് എത്ര നാൾ ആയി ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നു നിനക്ക് എന്നെ ഒന്ന് സ്നേഹിച്ചൂടെ രുദ്ര....... ഇവളെ ഞാൻ കൊല്ലാതെ വിടാം നീ എന്റെ കൂടെ വാ നമുക്ക് എങ്ങോട്ട് എങ്കിലും പോയി ജീവിക്കാം..... അത് പറഞ്ഞു ഒരു വല്ലാത്ത ഭാവത്തിൽ അവനെ കെട്ടിപ്പിടിക്കാൻ ആയി മുന്നോട്ട് വന്നതും അവളുടെ കവിളിൽ ഒരു കൈ പതിഞ്ഞു.......... ജാനകി..... അവളുടെ കൈയിൽ നിന്ന് രക്തം ഇപ്പോഴും താഴെ വീഴുന്നുണ്ട്....... നീ എന്നെ തല്ലി അല്ലെ......


അതെ തല്ലി നീ പറഞ്ഞില്ലേ എന്നെ കൊല്ലും എന്ന് നീ എന്നെ അല്ല ഞാൻ നിന്നെ കൊന്നിട്ട് ഇന്ന് നേരെ ജയിലിൽ പോകും.......അത് പറഞ്ഞു ജാനകി നിത്യന്റെ അടുത്ത കവിളിലും അടിച്ചു... പിന്നെയും പിന്നെയും ദേഷ്യം കൊണ്ട് അവളുടെ മുഖത്ത് അടിച്ചുകൊണ്ടേ ഇരുന്നു ജാനകി അവളുടെ ചുണ്ട് പൊട്ടി ചോര വന്നിട്ടും നിർത്തുന്നില്ല എന്ന് കണ്ടു രുദ്രൻ ജാനകിയെ പോയി പിടിച്ചു മാറ്റാൻ നോക്കി പക്ഷെ അവൾ അതിനു അനുവദിക്കാതെ അവനെ പിടിച്ചു തള്ളി.അവളുടെ ദേഷ്യം  കണ്ടു രുദ്രൻ ഒരു നിമിഷം പകച്ചു പോയി.... ദേഷ്യം അടങ്ങാതെ അവൾ കൈയിൽ കിട്ടിയ ബിയർ ബോട്ടിൽ  എടുത്തു അവളുടെ നേരെ പോയതും രുദ്രൻ ബലംപ്രയോഗിച്ചു അത് വാങ്ങി എറിഞ്ഞു അവളെ ചേർത്ത് പിടിച്ചു........


എന്നെ വിട് ദേവേട്ടാ എനിക്ക് ഇവളെ കൊല്ലണം എന്റെ അമ്മു അവളെ ഇവൾ ഇവളുടെ ഈ കൈകൾ കൊണ്ട് ആണ് കൊന്നത് എനിക്ക് ഇവളെ കൊല്ലണം.....


ജാനകി............ അവളെ കൊന്നിട്ട് നീ ജയിലിൽ പോകാൻ ആണോ തീരുമാനം പിന്നെ എനിക്ക് ആരാഡി ഉള്ളത്...

ആദ്യം ദേഷ്യത്തിൽ തുടങ്ങിപിന്നെ ഇടർച്ചയോടെ രുദ്രൻ ചോദിച്ചു..... അപ്പോഴേക്കും ജാനകി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു......


രുദ്ര അവളെ വിട് അവളെ നീ ഇങ്ങനെ ചേർത്ത് പിടിച്ചാൽ എനിക്ക് ചിലപ്പോൾ ഭ്രാന്ത് പിടിക്കുംപോലെ തോന്നുവാ..... നീ എന്നെ മാത്രം ചേർത്ത് പിടിച്ചമതി അത് പറഞ്ഞു നേരെ നടക്കാൻ വയ്യെങ്കിലും അവന്റെ അടുത്തേക്ക് നടക്കുവാണ് നിത്യ...............


അപ്പോഴേക്കും ജാനകി ബോധം മറഞ്ഞു രുദ്രന്റെ കൈയിൽ നിന്ന് താഴെക്ക് വീഴാൻ പോയി......


ജാനു.....................അവളുടെ ദേഹം ഒക്കെ തണുത്തു തുടങ്ങി അപ്പോഴാണ് കൈയിൽ നിന്ന് രക്തം വരുന്നകാര്യം രുദ്രൻ ശ്രദ്ധിച്ചത്........

ഋഷി നീ ഇവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പൊ..........

രുദ്ര നീ ഒറ്റക്ക്.......... നീ ആദ്യം ഇവളെ കൊണ്ട് പോ ഇവള്ടെ കൈയിൽ നിന്ന് ബ്ലഡ്‌ ഒരുപാട് പോയിട്ട് ഉണ്ട്......
പിന്നെ ഒന്നും മിണ്ടാതെ അവളെ കൈയിൽ എടുത്തു ഋഷിയും തൊട്ട് പിന്നാലെ സോനയും രാഹുലും ഇറങ്ങി....

പോകും മുന്നേ ഋഷി രുദ്രനെ നോക്കി ഒന്നുകൂടെ അവന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന അഗ്നിയിൽ ഇനി നിത്യ ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് ഉറപ്പ് ആയിരുന്നു............


നിത്യകണ്ണുകൾ തുറക്കുമ്പോൾ ഏതോ ഒരു ഇരുട്ട് മുറിയിൽ ആണ്.... അവൾ കുറച്ചു മുന്നേ നടന്നകാര്യം ഓർത്തു......

അവളെയും കൊണ്ട് അവർ പോകുന്നത് നോക്കി നിൽക്കുന്നരുദ്രനെ പുറകിലൂടെ പോയി കെട്ടിപിടിച്ചു എന്നാൽ അടുത്ത നിമിഷം തന്നെ താൻ താഴെ വീണു അടി കൊണ്ട്................... പിന്നെ ഒന്നും ഓർമ്മ ഇല്ല....


കണ്ണുതുറന്നോ...... നിത്യമാഡം....


രുദ്ര........... അവളുടെ കണ്ണുകൾ അവനെ കണ്ടു തിളങ്ങി വിയർത്തു നിൽക്കുന്നത് കൊണ്ട് അവന്റെ വൈറ്റ് കളർ ഷർട്ട്‌ അവന്റെ ഉറച്ച ശരീരം എടുത്തു കാണിക്കുന്നുണ്ടായിരുന്നു....... അവൾ അവന്റെ ശരീരത്തെ കണ്ണുകൾകൊണ്ട് കൊത്തിവലിച്ചു... അത് കണ്ടു രുദ്രൻ സർവ്വനിയന്ത്രണവും തെറ്റി അവളുടെ അടുത്ത് പോയി അവളുടെ കവിളിൽ കുത്തിപിടിച്ചു........ വേദന തോന്നി എങ്കിലും അവൾ അവന്റെ സ്പർശനത്തിൽ ലയിച്ചു വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു........

നീ എന്നെ വേദനിപ്പിക്കാൻ ആയിട്ട് ആണെങ്കിലും ഇങ്ങനെ ഒന്ന് തൊട്ടാൽ മതി രുദ്ര.........

അവൻ വേഗം അവളിൽ നിന്ന് കൈ എടുത്തു മാറ്റി.....
ച്ചേ.... ഇത്രക്ക് വൃത്തികെട്ട നിന്നെ തൊട്ടാൽ എന്റെ കൈ നശിച്ചു പോകും.....

നീ തൊടും രുദ്ര എന്നെ..... ഇനി നിന്റെ ദേഹത്ത് ഒരിക്കൽ കൂടെ എന്റെ കൈ പതിഞ്ഞാൽ നിന്റെ മരണം ആയിരിക്കും............

ജോർജെ..............

സാർ..........


ആ ഇൻജെക്ഷൻ കൊടുത്ത് ഇവളെ ഇവിടെ ഇട്ടേക്ക് എന്ന് ഇവൾക്ക് ചാകണം എന്ന് പറയുന്നോ അന്ന്..... അന്ന് എന്നെ വിളിക്കണം.......... അത് വരെ ഇവൾക്ക് പച്ചവെള്ളം പോലും കൊടുക്കരുത്...........


രുദ്ര..........................

രുദ്രൻ തന്നെ ആണ് ഇനി ഇവിടുന്ന് പുറത്ത് പോകുന്നത് നിന്റെ ജീവൻ ഇല്ലാത്ത ശരീരം മാത്രം ആയിരിക്കും.....

സോറി ശരീരവും ഞാൻ പുറത്ത് എത്തിക്കില്ല ദേ നീ കണ്ടോ ആ കിടക്കുന്ന രണ്ടുപേരെ അവമ്മാർക്ക് വെട്ടി അറിഞ്ഞു ഇട്ട് കൊടുക്കും നിന്നെ....... നീ എനിക്ക് വേണ്ടി അല്ലെ ഇതൊക്കെ ചെയ്തു കൂട്ടിയത് ആ ഞാൻ തന്നെ നിന്റെ കാലൻ ആകുവാ........ അപ്പോൾ ഇനി തമ്മിൽ ഒരിക്കൽ കൂടെ കാണും അവസാനം ആയി......അത് പറഞ്ഞു അവൻ ഇറങ്ങി അവൾ പുറകിൽ കിടന്നു വിളിച്ചു പക്ഷെ അവൻ തിരിഞ്ഞു പോലും നോക്കിയില്ല........




ഹോസ്പിറ്റലിൽ icu നു മുന്നിൽ ആണ് ഋഷിയും സോനയും രാഹുലും.......രുദ്രൻ അങ്ങോട്ട്‌ വന്നു......

അവൾക്ക് എങ്ങനെ ഉണ്ട്.......

ഡോക്ടർ ഒന്നും പറഞ്ഞില്ല.....

ചേട്ടത്തി എന്താ ഉണ്ടായത്....... അവൾ നിത്യ പറഞ്ഞതും അവിടെ നടന്നതും ആയ എല്ലാകാര്യവും അവനോട് പറഞ്ഞു..... അവനും ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.....


കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു.....

ഡോക്ടർ ജാനകിക്ക് എങ്ങനെ ഉണ്ട്....... രുദ്രൻ ചോദിച്ചു.......

കൃത്യസമയത്ത് എത്തിച്ചത് കൊണ്ട് ജീവന് ആപത്ത് ഒന്നുല്ല.......

കുപ്പിചില്ല് ഉള്ളിൽ ഉണ്ടായിരുന്നു അത് എടുത്തു........ഇനി പേടിക്കേണ്ട ആവശ്യം ഒന്നുല്ല........

ഞാൻ കണ്ടോട്ടെ...........

Sure പോയി കണ്ടോളു.......

ജാനകി കണ്ണുകൾ തുറന്നു കിടക്കുവാണ് രുദ്രനെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു.
അവളുടെ ചിരി കണ്ടു അവന് ദേഷ്യം വന്നു

നീ ആരാ ഡി കോപ്പേ..... അവളോട്‌ വെല്ലുവിളി നടത്താൻ ഞാൻ വരും മുന്നേ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.........

ചെയ്യില്ല അതിന് മുന്നേ ദേവേട്ടൻ വരും എന്ന് എനിക്ക് അറിയാം ആയിരുന്നു.....

ഒലക്ക ബാക്കി ഉള്ളവനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആയി..... നീ എങ്ങനെ ഡി അവളുടെ ആൾക്കാരുടെ കൈയിൽ ചെന്ന് ചാടിയത്.......

ജാനകി അത് കേട്ടപ്പോൾ പരുങ്ങി അവളുടെ പരുങ്ങൽ കണ്ടു അവൻ പറഞ്ഞു സത്യം പറഞ്ഞില്ല എങ്കിൽ ഇന്ന് നിന്റെ അവസാനം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും........

ജാനകി പിന്നെ സത്യം പറഞ്ഞു അവൾക്ക് വന്ന കാളിന്റെ കാര്യവും ഒപ്പം തെളിവ് പ്രതീക്ഷിച്ച ഇറങ്ങിപോയത് എന്നൊക്കെ.......


രുദ്രൻ ദേഷ്യത്തിൽ അവളെ നോക്കി.... ഒറ്റ ഒരെണ്ണം തന്നാൽ ഉണ്ടല്ലോ ഞാൻ നിനക്ക് അന്യൻ ആയോണ്ട് ആണോ ഡി പുല്ലേ നീ എന്നോട് പറയാതെ ഓരോന്ന് ചെയ്യുന്നത്........

ഞാൻ പറയാൻ വന്നപ്പോൾ ആണ് ദേവേട്ടൻ വേറെ ഒരു കാൾ വന്നത് അത്യാവശ്യം ആയി പോണം എന്ന് പറഞ്ഞു പോയത്...... അത് ഇന്നല്ലേ ആദ്യം കാൾ വന്നിട്ട് കുറച്ചു ദിവസം ആയില്ലേ അതിനിടയിൽ ഒന്നും പറയാൻ അവൾക്ക് സമയം കിട്ടിയില്ല........


സോറി അത് ഞാൻ പേടിച്ചിട്ട്........

മിണ്ടരുത്.............. അത് പറഞ്ഞു അവൻ കാറ്റുപോലെ ഇറങ്ങി പോയി.... കുറച്ചു കഴിഞ്ഞു ഋഷിയും സോനയും വന്നു.....

എങ്ങനെ ഉണ്ട് ഡാ അവളോട്‌ സോന ചോദിച്ചു......

എനിക്ക് കുഴപ്പമില്ല ഏട്ടത്തി......


ഏട്ടത്തിക്ക് ഒന്നും പറ്റിയില്ലല്ലോ

ഇല്ല ഡാ എനിക്ക് കുഴപ്പം ഒന്നുല്ല അവളുടെ കവിളിൽ തലോടി കൊണ്ട് സോന പറഞ്ഞു...

ദേവേട്ടൻ...

അവൻ തുള്ളിക്കൊണ്ട് ഇറങ്ങി പോയി നീ എന്തോ പറഞ്ഞില്ല എന്ന് പറഞ്ഞു ഋഷി ഒരുചിരിയോടെ പറഞ്ഞു......

  

                                     ............
To Top