രുദ്രജാനകി തുടർക്കഥ പാർട്ട്‌ 34 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

പാർട്ട്‌ 34


ഞാനും വരും എനിക്ക് ഇവിടെ ഇരുന്നു മടുത്തു...

നിന്നോട് ഞാൻ നല്ല രീതിയിൽ ആണ് പറഞ്ഞത് ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നോളാൻ.......

ഞാനും വരും അത് പറഞ്ഞു മുഖം വീർപ്പിച്ചു ബെഡിൽ പോയി ചമ്രംപണഞ്ഞു ഇരുന്നു ജാനകി....

രുദ്രൻ അവളുടെ അടുത്ത് പോയി ഇരുന്നു.... ജാനു ഇപ്പോൾ നിന്റെ തലയിലെ സ്റ്റിച്ചൊക്കെ എടുത്തു ഒന്ന് റെഡി ആയതേ ഉള്ളു അതുകൊണ്ട് എന്റെ കൊച്ച് ഒരു രണ്ടാഴ്ച വേണ്ട ഒരാഴ്ച കൂടി റസ്റ്റ്‌ എടുത്തിട്ട് ഇവിടെ ഇരിക്ക് എന്നിട്ട് നമുക്ക് ഓഫീസിൽ പോയി തുടങ്ങാം......

(ഇപ്പോൾ ജാനകിയുടെ തലയിലെ സ്റ്റിച് ഒക്കെ ഇളക്കി... വീട്ടിൽ ഇരുന്നു മടുത്തു ഓഫീസിൽ പോണം എന്ന വാശിയിൽ ആണ്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി എന്ന വാശിയിൽ രുദ്രനും അതിന്റെ ബഹളം ആണ് നമ്മൾ ഇപ്പോൾ കണ്ടത് )


എന്താ രുദ്ര പ്രശ്നം ഇവിടെ കുറച്ചു നേരം ആയല്ലോ നീ ഇന്ന് വരുന്നില്ലേ ഓഫീസിൽ.....ഋഷി അങ്ങോട്ട്‌ വന്നു ചോദിച്ചു 

അതിന് ദ ഈ കുരിപ്പ് സമ്മതിക്കണ്ടേ...

ജാനി നോക്ക് ഒരാഴ്ച കൂടെ റസ്റ്റ്‌ എടുക്ക് മറ്റന്നാൾ എന്തായാലും റിസപ്ഷൻ ആണ് അപ്പോൾ പിന്നെ അത് കഴിഞ്ഞു രണ്ടു ദിവസം പോയി തറവാട്ടിൽ ഒക്കെ നിന്നിട്ട് ഇനി ഓഫീസിൽ പോയി തുടങ്ങാം... ഇതുവരെ എന്തായാലും എത്തിയില്ലേ ഇനി കുറച്ചു കൂടെ അല്ലെ ദ പോരാത്തതിന് സോനയും ഇവിടെ ഉണ്ട്......

ജാനി ആണെങ്കിൽ രുദ്രനെ നോക്കി കോക്രികാണിച്ചു എണീറ്റ് പോയി....

പ്രശ്നം കഴിഞ്ഞല്ലോ ഇനി പോകാമോ...

നീ നടന്നോ ചേട്ടാ ഞാൻ ദ വരുന്നു....

മ്മ് മ്മ്......


ജാനുമ്മോ നമുക്ക് വൈകിട്ട് ഒരിടം വരെ പോണം അതുകൊണ്ട് ഇങ്ങനെ മോന്ത വീർപ്പിച്ചു ഇരിക്കാതെ  നല്ല കൊച്ച് ആയിട്ട് ഇരിക്കണം.....

ഞാൻ വരുന്നില്ല ഒരിടത്തും....

ആണോ അപ്പോ പിന്നെ ഇന്ദുവമ്മയെ റിസപ്ഷനു വിളിക്കണ്ട അല്ലെ...

ഏഹ് അപ്പോ ഇന്ദുവമ്മേ കാണാൻ ആണോ....

അതെ എന്തേ....

എന്നാൽ ഞാനും ഉണ്ട്...

അയ്യോ വേണ്ട മാഡം വരുന്നില്ല എന്ന് അല്ലെ പറഞ്ഞത്

ഞാൻ വരും........

ശരി റെഡി ആയി നിൽക്കണം 4മണിക്ക് ഞാൻ വരും കേട്ടല്ലോ.....

ഓഹ് ശരി സാർ...

പിന്നെ അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം നിനക്ക് ഇപ്പോൾ കുറച്ചു കുറുമ്പ് കൂടുതൽ ആണെന്ന് അമ്മ പറഞ്ഞു... ആ ചേട്ടത്തിയെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല എന്നൊക്കെ.....

ഞാൻ ഒന്നും ചെയ്യുന്നില്ല


ഉവ്വ ഫുഡ്‌ കഴിക്കണം....... ബാക്കി ഞാൻ പറയാം അവനെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ ജാനകി ഇടയിൽ കയറി..

ഫുഡ്‌ കഴിക്കണം.. മെഡിസിൻ കഴിക്കണം അതികം ഫോൺ നോക്കരുത് ഇവിടെ ഒറ്റക്ക് ഇരുന്നു ബോർ അടിക്കണ്ട താഴെ അവരുടെ അടുത്ത് പോയി ഇരിക്കണം പിന്നെ വേണമെങ്കിൽ കിടന്നു ഉറങ്ങിക്കോണം.... ഇതൊക്കെ അല്ലെ ഇതു ഞാൻ കേട്ട് കേട്ട് മടുത്തു തന്നെ......


അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു പോകാൻ തിരിഞ്ഞപ്പോൾ അവന്റെ കൈയിൽ ജാനി പിടിച്ചു.... അവൻ അവളെ സൂക്ഷിച്ചു നോക്കി....

അവന്റെ കഴുത്തിലൂടെ കൈയിട്ട് അവന്റെ താടിരോമങ്ങൾക്കിടയിൽ ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന നുണക്കുഴിയിൽ അവൾ ഒന്ന് ചുംബിച്ചു. അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു.... അത് കഴിഞ്ഞു അവിടെ അമർത്തി കടിച്ചു.....

ആഹ്ഹ് പട്ടിടെ ജന്മം ആണോ ഡി കോപ്പേ..... മുറിഞ്ഞുന്ന് തോന്നുന്നു....

സാരമില്ല ആരും കാണുല 😜😜😜ഇതു ഇന്നലെ ഈ താടി ഇട്ട് എന്നെ ഇക്കിളിയാക്കിയില്ലേ അപ്പോഴേ നോക്കി വച്ചതാ.....

ഉവ്വ പൊന്നുമോള് എല്ലാം ഓർത്തു വച്ചോ ചേട്ടൻ തറവാട്ടിൽ പോയിട്ട് മോളെ ഒന്ന് ശരിക്ക് കാണുന്നുണ്ട്....

അത് പറഞ്ഞു അവൻ ഒരു കള്ള ചിരി ചിരിച്ചു താഴെക്ക് പോയി........ ഈശ്വര മൂർഖനെ ആണല്ലോ ചൊരിഞ്ഞത് ആ കുഴപ്പമില്ല എന്റെ ദേവേട്ടൻ അല്ലെ...

പോകാം.........

രുദ്ര ഋഷി ഇനി ഓഫീസിൽ ആരെയും വിളിക്കാൻ ഇല്ലല്ലോ.....

ഇല്ല അമ്മേ എല്ലാവരെയും വിളിച്ചു....

ഡ്രസ്സ്‌ എടുക്കാൻ നിങ്ങൾ ആരും പോകണ്ട അവർ ഇവിടെ വന്നു ഓരോരുത്തർക്കും ഉള്ളത് ഡിസൈൻ ചെയ്യും ചിലപ്പോൾ ഉച്ചക്ക് അവർ വരും ഞാൻ വിളിക്കാം എങ്കിൽ ഋഷി ആണ് അത് പറഞ്ഞത്....

ശരി പിന്നെ അങ്ങനെ ആവട്ടെ...

പോയിട്ട് വരാം.....

ഇപ്പോൾ ഋഷിയും രുദ്രനും ഒരുമിച്ചു ആണ് പോക്കും വരവും എല്ലാം സഞ്ജു എന്തോ ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് എന്ന് എല്ലാവരും അറിഞ്ഞു.......


രുദ്ര.........

എന്താ ഏട്ടാ........

അവളെ ഇങ്ങനെ വിട്ടാൽ എന്നും നമ്മൾ ജാനിക്ക് കൂട്ട് ഇരുന്നു എന്ന് വരോ ഇതിന് ഒരു അവസാനം വേണ്ടേ....

വേണം എന്റെ ഊഹം ശരി ആണെങ്കിൽ അവൾ അന്ന് ആ ഫങ്ക്ഷന്റെ ടൈം ആകും ജാനകിക്ക് നേരെ തിരിയുന്നത് കാരണം ഇനി അന്ന് ആണ് അവൾ ജാനകിയെ കാണുന്നതും......

പക്ഷെ അവൾ എങ്ങനെ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല... എനിക്ക് തോന്നുന്നത് അവൾക്ക് എന്തെങ്കിലും മാനസികപ്രശ്നം......

മ്മ് കാണും അവൾക്ക് എന്നോട് ഉള്ള പ്രണയം അതിൽ നിന്ന് ഉണ്ടായ ഭ്രമം ആണ്....

സൂക്ഷിക്കണം രുദ്ര.....

എനിക്ക് അറിയാം അത് ഓർത്ത് ഏട്ടൻ പേടിക്കണ്ട.....

ജാനുനോട് അന്ന് ഏട്ടത്തി എല്ലാം പറഞ്ഞു എന്ന് പറഞ്ഞു പക്ഷെ ഇതുവരെ അതിനെ കുറിച്ച് അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ല അത് എന്തായിരിക്കും......

അത് ഇനി നീ നിന്റെ ദേഷ്യം കൊണ്ട് വല്ലതും ചെയ്തു പോകോ എന്ന് പേടിച്ചു ആകും...

അങ്ങനെയും ആകാം.....

മ്മ്.......

ഗുഡ് മോർണിംഗ് സാർ....

ഗുഡ് മോർണിംഗ് all

അത് പറഞ്ഞു രണ്ടുപേരും തന്റെ ക്യാബിനിലേക്ക് പോയി....

May i come in സാർ

Yes....

ദ സാർ അന്ന് ജാനകി മാഡം കറക്റ്റ് ചെയ്ത ഫയൽ...

നിത്യ ഇതു തന്റെ കൈയിൽ എങ്ങനെ വന്നു ഇതു സ്റ്റോറൂമിൽ ആണെന്ന് പറഞ്ഞു അല്ലെ അവൾ അവിടെ പോയതും അന്ന് ആക്‌സിഡന്റ് പറ്റിയതും......

സാർ ഇതു അവൾ തന്നെ ആണ് അന്ന് എന്റെ കൈയിൽ തന്നത് പിന്നെ എന്താ പറ്റിയത് എന്ന് അറിയില്ല... ചിലപ്പോൾ എന്റെ കൈയിൽ തന്ന കാര്യം ഓർത്തു കാണില്ല......

മ്മ് ശരി നിത്യ പൊക്കോ......

Ok tku സാർ..

നിത്യ.........

എന്താ സാർ......

റിസപ്ഷനു നേരത്തെ എത്തണം തന്നെ പ്രതേകം വിളിക്കാൻ പറഞ്ഞു ജാനു.....


Sure സാർ ഞാൻ വരും.......

താൻ പൂജയോട് ഇങ്ങോട്ട് ഒന്ന് വരാൻ പറയ്.....

സാർ.....

അഹ് വാ ഡോ ഇരിക്ക്...

Tku സാർ.....

എന്താ വരാൻ പറഞ്ഞത്......

ഇപ്പോൾ നമ്മുടെ കമ്പനിയുടെ എക്സ്പോർട്ടിങ് ഇമ്പോർട്ടിങ് ഒക്കെ എങ്ങനെ ആണ്......

കുഴപ്പമില്ല സാർ നല്ല രീതിയിൽ പോകുന്നുണ്ട്....

ഇനി വർക്കേഴ്സ് കൂടുതൽ വേണം എന്ന് ഉണ്ടോ

ഇല്ല സാർ ok ആണ്..

രാഹുൽ എങ്ങനെ ആണ് ഓഫീസിൽ...

പെർഫെക്ട് ആണ് സാർ... എന്താ സാർ എന്തെങ്കിലും പ്രശ്നം ഇണ്ടോ....

ഏയ്യ് ഇല്ല ഡോ.....

ഇവിടെ ജാനിയുമായി കൂടുതൽ കമ്പനി ആരാണ് സ്റ്റാഫ്‌സിൽ.....

അത് സാർ നിത്യ ആണ്......

Voky... അന്ന് സ്റ്റോറൂമിൽ ജാനു പോയത് നിങ്ങൾ ആരെങ്കിലും കണ്ടിരുന്നോ....

ഇ... ഇല്ല സാർ...

ഏയ്യ് ചോദിച്ചതാ ഡോ.....

Ok താൻ പൊക്കോ രാഹുൽനോട്‌ വരാൻ പറയു പിന്നെ ഞാൻ പറഞ്ഞ ഫയൽ കൂടെ വേണം എന്ന് പറയ്...

Ok സാർ ...

സാർ......

ആഹ്ഹ് വാ ഡോ ഇരിക്ക്....

ദ സാർ ഫയൽ....

ഇതു അക്കൗണ്ട് ഒക്കെ കറക്റ്റ് അല്ലെ വേറെ പ്രശ്നം ഒന്നുമില്ലലോ...

ഇല്ല സാർ പെർഫെക്ട് ആണ്...

ജാനകിയുടെ വർക്ക്‌ വല്ലതും പെന്റിങ് ഉണ്ടോ രാഹുൽ......

ഇല്ല സാർ മാഡം വർക്ക്‌ ഒക്കെ ക്ലിയർ ആക്കിയിരുന്നു ഒരു ഫയൽ നോക്കാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു.....

മ്മ് മ്മ് അത് നിത്യ കൊണ്ട് വന്നു.... സഞ്ജുനെ കാണാൻ പോയില്ലേ രാഹുൽ...

ഇല്ല സാർ....

Y.....

ആവശ്യം ഇല്ല സാർ അവനെ നേരത്തെ ഇങ്ങനെ കിടത്തേണ്ടത് ആയിരുന്നു അത്രക്ക് ഉണ്ട് അവൻ കാണിച്ചു കൂട്ടിയത്.....

കൂൾ രാഹുൽ ഞാൻ ചോദിച്ചു എന്നേ ഉള്ളു....

Ok സാർ

ശരി താൻ പൊക്കോ......

തനിക്ക് ഒരു പ്രമോഷൻ ഉണ്ട് അതിന്റെ ലെറ്റർ ഉടനെ കിട്ടും......

എനിക്കോ സാർ...

അതെ ഡോ അത് ഡീറ്റൈൽ ആയി അടുത്ത മീറ്റിംഗിൽ പറയുന്നുണ്ട്...

Tku സാർ...

മ്മ് മ്മ് താൻ പൊക്കോ....



ഹലോ........

ജാനുമ്മ അവർ വന്നോ ഡാ...

ഇല്ല ദേവേട്ടാ എത്തിയിട്ട് ഇല്ല ഇതുവരെ..

മ്മ് ഇപ്പൊ വരും... കഴിച്ചോ നീ....

ഞാൻ കഴിച്ചു ദേവേട്ടൻ കഴിച്ചോ ഋഷിയേട്ടൻ എവിടെ...

ഞാൻ കഴിച്ചു ഡാ ഋഷി ഇവിടെ ഉണ്ട് കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒന്ന് ഓഡിറ്റോറിയം വരെ പോകും എന്നിട്ട് വീട്ടിൽ വരും.......


മ്മ് ഓക്കേ....ദേവേട്ടാ......

എന്തെങ്കിലും പറയാൻ ഉണ്ടോ ജാനു.....

അത്.... ഏയ്യ് ഇല്ല ശരി ദേവേട്ടാ.....

മ്മ് ശരി.....

(എനിക്ക് അറിഞ്ഞൂടെ നിന്നെ നിന്റെ ഉള്ളിൽ എന്താ എന്ന് എനിക്ക് അറിയാല്ലോ )രുദ്രൻ ഓരോന്ന് ആലോചിച്ചു ജാനകിയുടെ അച്ഛനെ വിളിച്ചു......


അച്ഛാ......

ആഹ്ഹ് മോനെ ഞങ്ങൾ ഇറങ്ങി....

ശരി അച്ഛാ ഇപ്പൊ വരും ഡ്രൈവർ വിളിച്ചു എത്താറായി എന്ന് പറഞ്ഞു...

ശരി മോനെ......



മോളെ അവർ വന്നു ഡ്രസ്സ്‌ ഡിസൈൻ ചെയ്യാൻ ഉള്ള ആളുകൾ....


മാഡം...........

വരൂ നിങ്ങൾക്ക് രണ്ടുപേർക്കും ആണല്ലേ......

അതെ......

വരൂ നമുക്ക്  അളവ് ഒക്കെ എടുക്കാം മോഡൽ ഒക്കെ സാർ പറഞ്ഞു തന്നു.....

ശരി......

ഇതിൽ ആരാ സോന.....

ഞാനാ....

ആദ്യം മാഡത്തിന്റെ എടുക്കാം എന്നിട്ട് ഈ മാടത്തിനെ നോക്കാം.....

(ഓഹ് കാലൻ എല്ലാം പ്ലാൻ ചെയ്തു എന്ന പിന്നെ അളവ് കൂടെ പറഞ്ഞു കൊടുത്തൂടെ ജാനകി ആത്മ )

വരൂ മാഡം.....

മ്മ് ok മാഡം ഞങ്ങൾ റിസപ്ഷന്റെ അന്ന് ഉച്ചക്ക് വരും രണ്ടുപേരും മേക്കപ്പ് ഒന്നും ചെയ്യണ്ട ഞങ്ങൾ വന്നു നിങ്ങളെ റെഡി ആക്കാം കേട്ടോ മുഴുവൻ വർക്ക് സാർ തന്നു ഞങ്ങൾക്ക്.....

Voky.......


ജാനി നിന്റെ കെട്ടിയോൻ എല്ലാം പ്ലാൻ ചെയ്തുല്ലോ നന്നായി.....

ഓഹ് കാലൻ എന്നോട് ഒന്നും പറഞ്ഞില്ല...

എനിക്ക് അച്ഛനെയും അമ്മയെയും ഒന്ന് കാണാൻ പോണം ആയിരുന്നു ദേവേട്ടൻ വന്നിട്ട് വേണം അങ്ങോട്ട്‌ പോകാൻ......

അതിന് നീ അങ്ങോട്ട്‌ പോണ്ട മോളെ അവർ ഇങ്ങോട്ട് വന്നു..... ഏഹ്ഹ്

ജാനി........... അച്ഛേ..... അവൾ ഓടിപോയി അച്ഛനെ കെട്ടിപിടിച്ചു സോനപോയി അമ്മയെ കെട്ടിപിടിച്ചു.... ഞാൻ ഇന്ന് കൂടെ വിചാരിച്ചേ ഉള്ളു അങ്ങോട്ട്‌ വരുന്ന കാര്യം അപ്പോഴേക്കും എന്റെ മനസ്സ് വായിച്ചു ഇങ്ങ് വന്നു രണ്ടുപേരും.....

ഞങ്ങൾ അല്ല നിന്റെ ഭർത്താവ് ആണ് മനസിലാക്കിയത് ഞങ്ങളോട് രാവിലെ വിളിച്ചു റെഡി ആയി നിൽക്കാൻ പറഞ്ഞു ഉച്ചക്ക് ഇങ്ങോട്ട് വരാൻ വണ്ടി അയക്കുമെന്ന്....

ജാനകിക്ക് പെട്ടന്ന് രുദ്രനെ കാണണം എന്ന് തോന്നി...

വന്ന കാലിൽ നിൽക്കാതെ പോയി റസ്റ്റ്‌ എടുക്ക് രണ്ടുപേരും...


ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്......

വേണ്ട രുദ്രന്റെ അമ്മേ.....

എന്തായാലും ഇനി റിസപ്ഷൻ ഒക്കെ കഴിഞ്ഞു അല്ലെ പോകു ജാനി അവർക്ക് താഴെ റൂം റെഡി ആക്കി കൊടുക്ക് മോളെ....

ശരി അമ്മ.....



രുദ്ര........ പോയ കാര്യം ഒക്കെ ശരി ആയോ...

ആഹ് അമ്മ അവിടെ കുഴപ്പം ഒന്നുല്ല പിന്നെ നമ്മുടെ കുറച്ചു സ്റ്റാഫ്‌ അവിടെ ഉണ്ട്....

ഋഷി സോനയെ ചെക്കപ്പിന് കൊണ്ട് പോണ്ടേ.....

വേണം അമ്മ ഈ തിരക്ക് ഒന്ന് കഴിഞ്ഞു പോകാം എന്ന് കരുതി.....

മ്മ് ശരി.....

ജാനകിയുടെ അച്ഛൻ അമ്മ ഒക്കെ വന്നു.....

ജാനിയും ചേട്ടത്തിയും എവിടെ അമ്മ ജാനി മുകളിൽ പോയി സോന അവരുടെ കൂടെ ഇവിടെ ഉണ്ട് അവർക്ക് ഇപ്പൊ ജാനിയെക്കാൾ ഇഷ്ടം സോനയെ ആണെന്ന് പറഞ്ഞു കുശുമ്പ് കുത്തിയിട്ട് ആണ് ജാനി മുകളിൽ പോയത്......


രുദ്രൻ മുകളിൽ ചെല്ലുമ്പോൾ റൂമിൽ ആള് ഇല്ല ബാൽക്കണി ഡോർ തുറന്നു കിടപ്പുണ്ട്.....

അഹ് മാഡം എന്താ ഇവിടെ ഒറ്റക്ക് നിന്ന് ഒരു ആലോചന.....അവനവളെ പുറകിലൂടെ പുണർന്നു തോളിൽ താടിയൂന്നി ചോദിച്ചു...

അവൾ തിരിഞ്ഞു അവനെ ഇറുകെ പുണർന്നു.....

അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു....

എന്താ ഡോ എന്ത് പറ്റി തലവേദനിക്കുന്നുണ്ടോ.....

ഇല്ല.....

പിന്നെ എന്താ എന്റെ കുട്ടിക്ക് ഒരു സങ്കടം......

എന്റെ മനസ്സ് നന്നായി ദേവേട്ടന് അറിയാം അല്ലെ....

രണ്ടുശരീരവും ഒരു മനസ്സും അല്ലെ ഡാ നമ്മൾ പിന്നെ നിന്നെ എനിക്ക് അറിയില്ലേ......

അവൾ അവനെ കുറച്ചു കൂടെ ഇറുകെ പുണർന്നു...

എന്റെ കൊച്ചിന് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ....അവളുടെ മുഖം പിടിച്ചുയർത്തി അവൻ ചോദിച്ചു.... എന്താ ഡാ.....

നമുക്ക് ഇന്ദുവമ്മേ കണ്ടിട്ട് അമ്മുന്റെ വീട് വരെ ഒന്ന് പോകാമോ......

അത് ആണോ പറയാൻ ഉള്ളത്....

അല്ല എന്ന് ജാനി തലകുലുക്കി.... അപ്പോൾ അത് പറ പെണ്ണെ എന്താ എന്റെ കൊച്ചിന്റെ ഈ കുഞ്ഞ് ഹൃദയത്തിനകത്തു കിടന്നു പുകയുന്നെ.....

അത് ഞാൻ പറയാം.... ഇന്ന് എന്നെ അവിടെ കൊണ്ട് പോകോ......
പിന്നെ കൊണ്ട് പോകാതെ....... ഇപ്പൊ പോയി എനിക്ക് ഒരു ചായ കൊണ്ട് തരോ.....

തരാം അത് പറഞ്ഞു അവന്റെ നെറ്റിയിൽ ഒരു കുഞ്ഞുമ്മ കൊടുത്തു ജാനി പോയി.........രുദ്രൻ ഒരു ചിരിയോടെ കുളിക്കാൻ കയറി.....






ഋഷി റൂമിൽ പോയപ്പോൾ കണ്ടത് അച്ഛനും അമ്മയും കൂടെ അവൾക്ക് എന്തോ പലഹാരം കൊടുക്കുന്നത് ആണ് അവൾ ആസ്വാതിച്ചു കഴിക്കുന്നുണ്ട്....... അവൻ ആ കാഴ്ചകണ്ടു കുറച്ചു നേരം അവിടെ നിന്നു പിന്നെ അകത്തേക്ക് പോയി.....

അഹ് മോൻ വന്നിട്ട് ഒരുപാട് സമയം ആയോ....

ഇല്ല അമ്മ ഇപ്പൊ വന്നേ ഉള്ളു....

മോളെ മോന് ചായ എടുത്തു കൊടുക്ക്....

വേണ്ട സോന നി ഇവിടെ ഇരുന്നോ ഞാൻ ഫ്രഷ് ആയിട്ട് വരാം.....

ശരി ഋഷി.....

പാവം അച്ഛനും അമ്മയും കിട്ടിയ സന്തോഷത്തിൽ ആണ് അവൾ കുറച്ചു നേരം കൂടെ അവരുടെ അടുത്ത് ഇരിക്കട്ടെ എന്ന് കരുതി ആണ് ഫ്രഷ് ആകാൻ എന്ന് പറഞ്ഞു കയറി വന്നത്.....അവൻ ഓരോന്ന് ആലോചിച്ചു ഫ്രഷ് ആകാൻ കയറി...

ഋഷി തിരിച്ചു വരുമ്പോൾ സോന ചായയും ആയി ഇരിപ്പുണ്ട്...


നിന്നോട് ഞാൻ പറഞ്ഞില്ലേ സോന വേണ്ട എന്ന് അഥവാ വേണം എങ്കിൽ ഞാൻ താഴെ വന്നു കുടിക്കില്ലേ ചുമ്മാ സ്റ്റെപ് കയറി ഇറങ്ങരുത് എന്ന് പറഞ്ഞാൽ കേൾക്കരുത്....

അവൾ ഒന്നും മിണ്ടാതെ വന്നു അവന്റെ നെഞ്ചിൽ ചാഞ്ഞു.... പിന്നെ അവൻ ഒന്നും മിണ്ടാൻ പോയില്ല അവളെ ചേർത്ത് പിടിച്ചു.....

എന്താ ഡാ വയ്യേ....
അതിന് മറുപടി ഒന്നുല്ല കുറച്ചു കൂടെ അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി നിന്നു...

എന്താ ഡാ എന്തിനാ കണ്ണൊക്കെ നിറഞ്ഞത്.....

എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ എന്ന് ഓർത്ത് പോയി.....

അവർ ഇനി കൂടെ ഉണ്ടാകില്ല എന്ന് അറിയാല്ലോ ഇപ്പൊ അതിന് പകരം ദൈവം കൊണ്ട് തന്നില്ലേ സ്നേഹമുള്ള ഒരു അച്ഛനെയും അമ്മയെയും....

എന്നാലും ഇടക്ക് അവരെ ഓർത്ത് പോയി......ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടി വിഷമിച്ച നമ്മുടെ വാവക്ക് ആണ് പ്രശ്നം അതുകൊണ്ട് എന്റെ കൊച്ച് നന്നായി ഒന്ന് ചിരിച്ചേ........

നിനക്ക് ഞാൻ ഇല്ലേ ഡി പിന്നെ അനിയൻ അനിയത്തി അച്ഛൻ രണ്ടു അമ്മമാർ എല്ലാം ഉണ്ട് പിന്നെ എന്തിനാ വിഷമിക്കുന്നെ......വേണ്ട കേട്ടോ.......

ഇല്ല അത് പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് അവനിൽ നിന്ന് മാറി ബെഡിൽ പോയി ഇരുന്നു......



അമ്മ ഞങ്ങൾ പുറത്ത് പോയിട്ട് വരാം.....
. ഒരുപാട് വൈകോ രുദ്ര

ഇല്ല അമ്മ.....

അച്ഛാ പോയിട്ട് വരാം....
സൂക്ഷിച്ചു പോയിട്ട് വാ മക്കളെ......

മ്മ്.......


പോകാം ഭാര്യേ.......
മ്മ് പോകാം അവൾ ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ കൈകോർത്തു പിടിച്ചു........ഇറങ്ങി...


To Top