രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
പാർട്ട് 33
അവിടെ അലമാരയുടെ സൈഡിൽ തലയിൽ നിന്ന് ചോരയൊലിച്ചു കിടക്കുന്ന ജാനു........ രുദ്രൻ വേഗം അവളെ പോയി എടുത്തു മടിയിലേക്ക് കിടത്തി....
ജാനു........ മോളെ കണ്ണുതുറക്കെടാ..രുദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവൻ പെട്ടന്ന് അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി അവിടെ സോനയും ഋഷിയും ഉണ്ടായിരുന്നു.. ഡാ എന്താ പറ്റിയെ....
അറിയില്ല വണ്ടി എടുക്ക് യേട്ടാ.....
ഋഷി വേഗം വണ്ടി എടുത്തു..... രുദ്രനും ജാനകിയും ഋഷിയും ഹോസ്പിറ്റലിലേക്ക് പോയി... സോന എന്താ ചെയ്യണ്ടത് എന്ന് അറിയാതെ അവിടെ തന്നെ നിന്നു.... പിന്നെ ഓഫീസിലേക്ക് കയറി പോയി അവിടെ എല്ലാവരും ജോലിയിൽ ആണ്.
എന്നാൽ അവളുടെ കണ്ണുകൾ ഒരുത്തിയെ സൂക്ഷിച്ചു നോക്കി അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടായിരുന്നു..... അവൾ അടുത്ത് തിരഞ്ഞത് അവനെ ആയിരുന്നു എന്നാൽ അവനും അവിടെ ഉണ്ട് അവനെ ഒന്ന് സൂക്ഷിച്ചു നോക്കി അവന്റെ കണ്ണിൽ ഒരു ഭയം ഉണ്ട്......
ഹോസ്പിറ്റലിൽ പോകും വഴി രുദ്രൻ അവളെ തട്ടി വിളിച്ചു കൊണ്ടേ ഇരുന്നു എന്നാൽ അവളുടെ അനക്കം ഒന്നുല്ല അവന്റെ ഷർട്ട് അവളുടെ ചോരയിൽ കുതിർന്നു.....
ജാനു.............. മോളെ....... കണ്ണ് തുറക്ക് ജാനു നിന്റെ ദേവേട്ടൻ അല്ലെ ഡി...... അവൻ അവളുടെ പേര് വിളിച്ചു അലറി കരയാൻ തുടങ്ങി.... അനിയന്റെ അവസ്ഥ കണ്ടു ഋഷിയുടെ കണ്ണും നിറഞ്ഞു....
ഹോസ്പിറ്റലിൽ എത്തിയതും അവളെ ഐ സി യു വിലേക്ക് മാറ്റി.....
ഡോക്ടർമാർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്.... രുദ്രൻ അവിടെ ഒരു സീറ്റിൽ എല്ലാം നഷ്ടം ആയത് പോലെ തലക്ക് കൈ കൊടുത്തു ഇരിക്കുന്നു.....
രുദ്ര..... അവൾക്ക് ഒന്നുല്ല ഡാ നീ പേടിക്കാതെ....
ഇല്ല ഏട്ടാ ഞാനാ കാരണം ഞാൻ ആ അവളെ അവിടെ ഒറ്റക്ക് ആക്കി പോയത് എന്റെ ശ്രദ്ധകുറവാ....ഓരോന്ന് പറഞ്ഞു അവൻ കൊച്ച്കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു കരയാൻ തുടങ്ങി......ജാനുവിനെ ഇങ്ങനെ ആക്കിയ അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഋഷിയുടെ ഉള്ളിൽ നിറഞ്ഞു..
ജാനകിരുദ്രദേവ് ന്റെ കൂടെ വന്നത് ആരാണ് ഒരു നേഴ്‌സ് വന്നു ചോദിച്ചു..
ഞ ഞാനാ സിസ്റ്റർ അവൾക്ക് എങ്ങനെ ഉണ്ട് എനിക്ക് കാണാൻ പറ്റോ ഇപ്പോ... രുദ്രന്റെ വെപ്രാളം കണ്ടു ആ സിസ്റ്റർ ഒന്ന് പേടിച്ചു...
ഡോക്ടർനെ കാണാൻ പറഞ്ഞു നിങ്ങളോട് പിന്നെ കുട്ടിക്ക് ബോധം വീണിട്ടില്ല.....
രുദ്രൻ വേഗം ഡോക്ടർന്റെ റൂമിലേക്ക് പോയി......
വരൂ ഇരിക്കു....
താങ്കൾ ആ കുട്ടിയുടെ.....
ഹസ്ബൻഡ് ആണ്....
എന്താ സംഭവിച്ചത് ആ കുട്ടിക്ക് ശെരിക്കും....
അറിയില്ല ഡോക്ടർ ഓഫീസിലെ സ്റ്റോറൂമിൽ ബോധം ഇല്ലാതെ കിടക്കുന്നത് ആണ് കണ്ടത്.....
എന്തെങ്കിലും മോഷണശ്രമം ആണോ എന്ന് അറിയില്ല അതോ ഇനി റേപ്പ്അറ്റംറ്റ് ആണോ എന്നും അറിയില്ല.. ദേഹത്ത് കുറച്ചു പാടുകൾ ഉണ്ട് അത് പിടിവലിയിൽ സംഭവിച്ചത് ആകാം..... സ്റ്റിച് ഉണ്ട് അത് പോലെ തല അതികം ഇളക്കരുത് കുറച്ചു ദിവസത്തേക്ക് വേറെ പേടിക്കാൻ ഒന്നും ഇല്ല...... കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും വേറെ പ്രശ്നം ഇല്ല എങ്കിൽ വൈകിട്ട് പോകാം....
Ok താങ്ക്സ് ഡോക്ടർ....
അവൻ ഋഷിയുടെ അടുത്തേക്ക് പോയി
രുദ്ര ഡോക്ടർ എന്ത് പറഞ്ഞു...
പേടിക്കാൻ ഒന്നുല്ല സ്റ്റിച്ചുണ്ട് പിന്നെ കുറച്ചു ദിവസം റസ്റ്റ് വേണം ചിലപ്പോൾ ഇന്ന് തന്നെ പോകാം.......
എന്താ നിന്റെ മുഖം വല്ലാതെ........
ആ പന്ന മോൻ എന്റെ പെണ്ണിന്റെ ദേഹത്താ കൈ വച്ചത് അവന്റെ മരണം അടുത്ത് കഴിഞ്ഞു.......
അത് ഇപ്പോൾ നീ ആലോചിക്കണ്ട അവളുടെ കൂടെ നീ വേണം അവൾ നന്നായി പേടിച്ചുകാണും.....
സോനയെ വിളിച്ചു ഋഷി പറഞ്ഞു കാര്യങ്ങൾ അവളോട് വീട്ടിൽ പോകാൻ പറഞ്ഞു പിന്നെ ഓഫീസിൽ ആരോടും ഒന്നും പറയണ്ട എന്ന് പ്രതേകം പറഞ്ഞു ഋഷി.....
സോന വീട്ടിൽ എത്തുമ്പോൾ അമ്മ പുറത്ത് തന്നെ ഉണ്ട്....
എന്താ മോളെ ഒറ്റക്ക് അവരൊക്കെ എവിടെ...
അമ്മ അത് ജാനി ഒന്ന് സ്റ്റോറുമിൽ വീണു അങ്ങനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി....
അയ്യോ.... എന്റെ കുഞ്ഞിന് എന്നിട്ട് എന്തെങ്കിലും പറ്റിയോ മോളെ.......
ഇല്ല അമ്മ..... പേടിക്കാൻ ഒന്നുല്ല കുറച്ചു കഴിയുമ്പോൾ അവർ ഇങ്ങ് വരും....
അവർ വേഗം ഫോൺ എടുത്തു രുദ്രനെ വിളിക്കാൻ തുടങ്ങി എന്നാൽ അവൻ ഫോൺ എടുത്തില്ല ഋഷിയെ വിളിച്ചു.....
ഹലോ ഋഷി മോനെ അവൾക്ക് എങ്ങനെ ഉണ്ട്......
അമ്മ പേടിക്കാൻ ഒന്നുല്ല കുറച്ചു കഴിഞ്ഞു ഞങൾ വരും....
അമ്മ ജാനിയുടെ വീട്ടിൽ ഒന്നും വിളിച്ചു പറയണ്ട കേട്ടോ....
മ്മ് ഇല്ല മോനെ.....
ജാനകിയെ റൂമിലേക്ക് മാറ്റിയിട്ട് കുറെ സമയം ആയി രുദ്രൻ അവളെ കാണാൻ കയറി കണ്ണുകൾ അടച്ചു കിടക്കുക ആണ് തലയിൽ ഒരു കെട്ട് ഉണ്ട്.... കൈയിലും അവിടെയും ഇവിടെയും ആയി കുറച്ചു മുറിവ് ഉണ്ട്.... അവളുടെ ഇടതു കവിളിൽ അവന്റെ കൈയിലെ അഞ്ച് വിരൽ പതിഞ്ഞു കിടപ്പുണ്ട്... അത് കണ്ടപ്പോൾ രുദ്രന്റെ രക്തം തിളക്കാൻ തുടങ്ങി.......
കുറച്ചു സമയം അവളെ നോക്കി ഇരുന്നു പിന്നെ അവളുടെ കൈയിൽ കൈ ചേർത്തു അവൾ കണ്ണുകൾ തുറക്കാൻ തുടങ്ങിയപ്പോൾ അവൻ അവിടെ നിന്ന് എണീറ്റു പോയി.....തൊട്ട് പുറകെ ഋഷി പോയി അവളെ കണ്ടു കണ്ണുകൾ തുറന്നു ആണ് കിടപ്പ് ഋഷി അവളുടെ അടുത്ത് പോയി തലയിൽ തലോടി...
എങ്ങനെ ഉണ്ട് മോളെ.......
തല ചെറിയ വേദന ഉണ്ട്....
മാറും മോള് കിടന്നോ.......
ഋഷിയേട്ടാ........ എന്താ മോളെ എന്തെങ്കിലും വേണോ.....
ദേവേട്ടൻ എവിടെ......
അഹ് അവൻ ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു ഇപ്പോ അങ്ങോട്ട് ഇറങ്ങിയെ ഉള്ളു.......
മ്മ് മ്മ് മ്മ്......
എന്താ ഡാ അവളെ കാണാൻ പോയിട്ട് അതിനോട് മിണ്ടാതെ എണീറ്റ് വന്നോ നി.....
മ്മ്......
എന്താ ഡാ നിന്റെ പ്രശ്നം ഇത്രേം നേരം ടെൻഷൻ അടിച്ചു ഇരുന്നു എന്നിട്ട് അത് ഉണർന്നപ്പോൾ അതിനോട് ഒരു വാക്ക് മിണ്ടാതെ ഇറങ്ങി വന്നു.....
വേണ്ട ഏട്ടാ അവളോട് ഞാൻ സംസാരിച്ചാൽ ശരി ആകുല ഇപ്പോൾ...
മ്മ് മ്മ്..........
അവർ സംസാരിച്ചു നിൽക്കുമ്പോൾ ആണ് ഡോക്ടർ അങ്ങോട്ട് വന്നത് കൂടെ ഒരു സിസ്റ്ററും ഉണ്ട്....
ആള് ഉണർന്നു അല്ലെ....
ഉവ്വ് ഡോക്ടർ...
വരു ഒന്ന് നോക്കട്ടെ.....
എങ്ങനെ ഉണ്ട് ജാനകി.......
തല വേദന ഉണ്ട്......
അത് മെഡിസിൻ ഒക്കെ കഴിച്ചു റസ്റ്റ് എടുക്കുമ്പോഴേക്കും ശരി ആകും.... കുറച്ചു ദിവസത്തേക്ക് തല അനക്കരുത്....
മ്മ് മ്മ്.... കൈക്കും കാലിനും ഒന്നും വേറെ പ്രശ്നം ഇല്ലല്ലോ...
ഇല്ല ഡോക്ടർ...
Ok രുദ്ര..... ഇന്ന് തന്നെ പോകാം വീട്ടിൽ...
സിസ്റ്റർ ഇവരുടെ ഡിസ്ചാർജ് ഷീറ്റ് തയ്യാറാക്കിക്കോളു...
താങ്ക്സ് ഡോക്ടർ..... അയാൾ ഒരു പുഞ്ചിരിയോടെ പോയി....
ആ സമയം അത്രയും ജാനകി രുദ്രനെ നോക്കി എന്നാൽ അവൻ അവളെ നോക്കുന്നെ ഇല്ല അത് കണ്ടു അവൾക്ക് വിഷമം തോന്നി.......
ഋഷി വന്നു അവളെ വിളിച്ചു പോകാം മോളെ...
മ്മ്....
വാ അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു.... ദേവേട്ടൻ എവിടെ...
അവൻ വണ്ടി എടുക്കാൻ പോയി മോളെ നമ്മളോട് താഴോട്ട് ചെയ്യാൻ പറഞ്ഞു...
മ്മ് മ്മ്.......
വണ്ടിയിൽ കയറിയിട്ടും രുദ്രൻ ഒന്ന് നോക്കുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല..... അത് കണ്ടു ജാനകിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി....
വീട്ടിൽ എത്തിയപ്പോൾ തന്നെ മുറ്റത്ത് അമ്മയും സോനയും ഉണ്ട്.....
ജാനകിയെ രുദ്രൻ പോയി പിടിച്ചു ഇറങ്ങാൻ നേരം.... എന്നിട്ടും അവളെ ഒന്ന് നോക്കിയില്ല...
മോളെ നോക്കി ഒക്കെ നടക്കണ്ടേ വീണു വേറെ എന്തെങ്കിലും പറ്റിയിരുന്നു എങ്കിലോ.......
ഞാൻ ഫയൽ നോക്കി പോയപ്പോൾ അവിടെ ഇരുട്ട് ആയിരുന്നു അതാ...... അവൾ വിക്കി പറഞ്ഞു അത് കണ്ടു രുദ്രൻ അവളെ ദേഷ്യത്തിൽ നോക്കി അത് കണ്ടു അവൾക്ക് വല്ലാത്ത പേടി തോന്നി.....
വാ സോന അവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു.....
ഏട്ടത്തി അവളെ അമ്മയുടെ റൂമിൽ കിടത്തിയ മതി..... അത് എന്താ മോനെ...
ഞാൻ എപ്പോഴും അവളുടെ കൂടെ മുകളിൽ തന്നെ ഇരിക്കാൻ പറ്റോ ഇവിടെ ആകുമ്പോൾ അമ്മ ഉണ്ടല്ലോ അവളെ ശ്രദ്ധിക്കാൻ......
ആഹ്ഹ അത് ശരി ആണ് ഞാൻ അത് ഓർത്തില്ല....
വാ മോളെ..... അത് കൂടെ കേട്ടതും ജാനകി കരയാൻ തുടങ്ങി...
എന്താ മോളെ എന്ത് പറ്റി തലവേദനോക്കുന്നുണ്ടോ....
അവൾ ഒന്നും മിണ്ടിയില്ല..........
കുറച്ചു നേരം എല്ലാവരും താഴെ ഇരുന്നു.. പിന്നെ രുദ്രൻ എണീറ്റ് ജാനകിയുടെ റൂമിൽ പോയി അവൾ ഡ്രസ്സ് ഒക്കെ മാറി വന്നു കിടക്കുന്നു.....
ജാനകി....... അവന്റെ ശബ്ദം കേട്ട് അവൾ പതിയെ എണീറ്റു...
എന്താ ദേവേട്ടാ ഇത്രേം നേരം ആയിട്ടും എന്നോട് ഒന്ന് മിണ്ടാതെ എന്നെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ ഇരുന്നേ..... അവൻ അതിന് ഒന്നും മറുപടി പറഞ്ഞില്ല....
നി എന്തിനാ സ്റ്റോറൂമിൽ പോയത്....
അത് കേട്ട് ആദ്യം ജാനകി ചെറുത് ആയി ഞെട്ടി അത് മറച്ചു വച്ചു അവൾ പറയാൻ തുടങ്ങി...
അത് ഒരു ഫയൽ എടുക്കാൻ ഉണ്ടായിരുന്നു....
നി എന്തിനാ ആരോടും പറയാതെ ഒറ്റക്ക് കയറി പോയത് അവിടെ പഴയ സ്റ്റോറൂം ആണെന്ന് അറിയില്ലേ.....
അവൾ ഒന്നും മിണ്ടിയില്ല......
നിന്നോട് ഞാൻ പറഞ്ഞിട്ട് അല്ലെ പോയത് സൂക്ഷിക്കണം എന്ന് നിന്റെ ഫോൺ എന്താ എടുക്കാത്തെ നി... ഞാൻ പെട്ടന്ന് അങ്ങോട്ട് പോയപ്പോൾ മറന്നു...
മ്മ് മ്മ്.....
അവിടെ എന്താ ഉണ്ടായേ......
ആ അത് അവിടെ ഫയൽ നോക്കി നിന്നപ്പോൾ ഇടക്ക് കറന്റ് പോയി അപ്പോ അവിടെ എന്തിലോ തട്ടി താഴെ വീണതാ....
ആണോ.....
അഹ് അതെ.....
പ്ഫാ നിർത്തെഡി.... ആരെ രക്ഷിക്കാൻ ഡി നി ഈ കള്ളം പറയുന്നേ.... നിന്റെ കവിളിലെ പാടും നിന്റെ കൈയിലെയും കാലിലെയും പാടുകൾ കണ്ടാൽ തന്നെ അറിയാം അവൾ വീണത് ആണെന്ന്....
ആരാടി നിന്നെ ഉപദ്രവിക്കാൻ നോക്കിയേ......പറയെടി....
അവന്റെ ദേഷ്യത്തിൽ ഉള്ള സംസാരവും നിൽപ്പും കണ്ടു അവൾക്ക് പേടിയായി...
ആരുമില്ല ഞാൻ അവിടെ തട്ടി വീണത് തന്നെ ആണ്...
നിന്നെ...... അവൻ അവളെ അടിക്കാൻ കൈ ഓങ്ങിയതും ഋഷിയും സോനയും കൂടെ വന്നു പിടിച്ചു.....എന്താ ഡാ ഇതു അവൾക്ക് വയ്യാതെ ഇരിക്കുവല്ലേ അതിന്റെ ഇടയിൽ.....
അവൾ അവിടെ തട്ടി വീണത് ആണ് പോലും ഇവളെ ഒക്കെ എടുത്തു തലയിൽ വച്ച എന്നെ പറഞ്ഞ മതിയല്ലോ... അതും പറഞ്ഞു രുദ്രൻ ദേഷ്യത്തിൽ ഇറങ്ങി പോയി.....
എന്താ മോളെ എന്തിനാ കള്ളം പറയാൻ പോയത് അത് അല്ലെ അവന് ദേഷ്യം വന്നത്.... ഋഷി ചോദിച്ചു....
അവൾ കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു...
ഞാ... ഞാൻ പേടിച്ചിട്ടാ പറയാത്തെ ഇനി അതിന്റെ പേരിൽ വല്ല വഴക്കും ആയാലോ......
അഹ് അവിടെ ക്യാമറ ഉണ്ടായിരുന്നു അതിൽ ഉള്ള വിഷ്വൽസ് അവൻ കണ്ടു എന്നിട്ട മോളോട് ചോദിച്ചത്.....
അഹ് അത് പോട്ടെ മോള് കിടന്നോ അവൻ ദേഷ്യം മാറുമ്പോൾ വന്നോളും.... അത് പറഞ്ഞു സോനയെ അവിടെ നിർത്തി അവൻ പോയി.....
രുദ്രനെ നോക്കിമുറിയിലേക്ക് പോയപ്പോ എങ്ങോട്ടോ പോകാൻ റെഡി ആയി നിൽക്കുന്ന രുദ്രനെ ആണ് ഋഷി കണ്ടത്...
എവിടെ ഡാ പോകുന്നെ....
ഞാൻ വരാൻ കുറച്ചു ലേറ്റ് ആകും അമ്മയോട് ഞാൻ ഒരു ഫ്രണ്ട്ന്റെ മാര്യേജ്നു പോയി എന്ന് പറഞ്ഞ മതി....
നി എവിടെ പോകുന്നെ എന്ന് പറഞിട്ട് പോടാ...
ഞാൻ വന്നിട്ട് പറയാം യേട്ടാ......
രുദ്രൻ എവിടെ പോയതാ ഋഷി അവൻ ഫ്രണ്ട്ന്റെ കല്യാണം അങ്ങനെ പോയതാ...
മ്മ്....
സോന എവിടെ ആ കുട്ടിയെ ഒന്ന് ശ്രദ്ധിക്കാൻ കൂടി പറ്റിയില്ല ഇന്ന്...
അവൾ ജാനികൂടെ കാണും അമ്മ..
അവൻ അത് പറഞ്ഞു പുറത്തേക്ക് ഇറങ്ങി... രുദ്രൻ എവിടെ പോയത് ആയിരിക്കും ഈ സമയത്ത് മിക്കവാറും ഇന്ന് സഞ്ജുനെ അവൻ പഞ്ഞിക്കിടും....
രുദ്രന്റെ കാർനേരെ പോയത് കുറച്ചു ഉള്ളിലായി ഉള്ള ഒരു റബ്ബർതോട്ടത്തിലേക്ക് ആണ്...അവിടെ ഒരു ഒഴിഞ്ഞ ഓടിട്ട വീണിന് മുന്നിൽ വണ്ടി ഒതുക്കി ചുറ്റും ഒന്ന് നോക്കി പിന്നെ നേരെ ആ വീടിനുള്ളിലേക്ക് കയറി....
സാർ.... മ്മ് അവൻ എവിടെ.....
അകത്തുണ്ട് സാർ.....
സഞ്ജുനെ അവിടെ ഒരു കസേരയിൽ കൈയും കാലും കെട്ടി ഇരുത്തിയിരിക്കുന്നു.... ഇവനെ നന്നായി പെരുമാറിയോ ജോർജെ.......
ഇല്ല സാർ കുറച്ചു ഇവൻ എന്തോ വലിച്ചു കേറ്റി ഫ്ലാറ്റിൽ തന്നെ ഉണ്ടായിരുന്നു അതുകൊണ്ട് അതികം മെനക്കെടേണ്ടി വന്നില്ല പക്ഷെ ഇവിടെ കൊണ്ട് വന്നു കുറച്ചു കഴിഞ്ഞപ്പോൾ ഇവന് ബോധം വന്നു.......
അവന്റെ വായിലെ കെട്ട് കഴിക്ക്.....രുദ്രനെ അവിടെ കണ്ടു സഞ്ജു ഒന്ന് ഞെട്ടി.
സാർ...........
എന്താ സഞ്ജു നിനക്ക് എന്നെ കണ്ടപ്പോൾ ഒരു ഞെട്ടൽ..
സാർ ആണോ എന്നെ പിടിച്ചോണ്ട് വരാൻ ഇവരോട് പറഞ്ഞത്..
അതെ എന്താ സഞ്ജു....
എന്തിനാ സാർ എന്നെ ഇവിടെ കൊണ്ട് ഇങ്ങനെ കെട്ടിയിട്ടേക്കുന്നെ എനിക്ക് പോണം...
പോകാല്ലോ അതിന് മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്...
എന്താ സാർ.......
ഇന്നലെ സ്റ്റോറൂമിൽ എന്താ ഉണ്ടായേ.....
ഏതു സ്റ്റോറുമിൽ സാർ മുഖത്തെ പരിഭ്രമം മറച്ചു വച്ച് കൊണ്ട് അവൻ ചോദിച്ചു.....
നിനക്ക് അറിയില്ലേ സഞ്ജു ഇന്നലെ പഴയ
സ്റ്റോറൂമിൽ വച്ച് എന്റെ ഭാര്യക്ക് ഒരു ചെറിയ ആക്‌സിഡന്റ് പറ്റി അതിനെ കുറിച്ച് ആണ് ചോദിച്ചത്....
എനിക്ക് അറിയില്ല സാർ ഞാൻ അങ്ങോട്ട് പോയിട്ടില്ല......
പ്ഫാ പന്ന *%₹##%&മോനെ മുഖത്ത് നോക്കി കള്ളം പറയുന്നോ അതും ചോദിച്ചു രുദ്രൻ അവന്റെ കവിളിൽ ആഞ്ഞടിച്ചു.......സത്യം പറയെടാ.....
ഞ... ഞാൻ പറയാം സാർ....
അത് ജാനകിയും ഞാനും ഇഷ്ടത്തിൽ ആയിരുന്നു. ഞാനും അവളും പരസ്പരം മനസ്സ്കൊണ്ടും ശരീരം കൊണ്ടും ഒന്നായവർ ആണ്. എന്റെയും അവളുടെയും വീട്ടിൽ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു സാറും ആയി അവളുടെ കല്യാണം പെട്ടന്ന് നടന്നത്.. അങ്ങനെ അതിനെ കുറിച്ച് സംസാരിക്കാൻ എന്നെ ഇന്നലെ അങ്ങോട്ട് വിളിച്ചു അവൾ പഴയത് എല്ലാം മറക്കണം എന്നും ഞാനും അവളുമായി ഉള്ള ബന്ധം സാർ ഒരിക്കലും അറിയരുത് എന്നൊക്കെ പറഞ്ഞു സംസാരിച്ചു... അങ്ങനെ എന്നെ ചതിച്ചു സുഖം ആയി ജീവിക്കാൻ ഞാൻ അവളെ സമ്മതിക്കില്ല എന്ന് പറഞ്ഞു അങ്ങനെ അതിന്റെ പേരിൽ പിടിവലി നടന്നപ്പോൾ അറിയാതെ അവൾ അവിടെ തട്ടി വീണത് ആണ് സാർ....... സഞ്ജു പറഞ്ഞു കഴിഞ്ഞതും അവൻ കസേരയിൽ നിന്ന് തെറിച്ചു ഒരു മൂലയിൽ വീണു.......
നി ഇപ്പോ എന്താ പറഞ്ഞെ നീയും അവളും ഇഷ്ടത്തിൽ അല്ലെ....
എന്ന നീ കേട്ടോ അവൾ ഈ ലോകത്തു ആദ്യമായും അവസാനമായും സ്നേഹിച്ച പുരുഷൻ തന്നെ ആണ് അവളുടെ കഴുത്തിൽ താലി കെട്ടിയത്......
ആ എന്നോട് തന്നെ നീ അവളെ കുറിച്ച് ഇങ്ങനെ പറയണം കേട്ടോ ഞാൻ മണ്ടൻ അല്ല നീ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ.........
സത്യം സത്യം ആയി നീ പറയുന്നോ അതോ എന്റെ തനി സ്വഭാവം നീ കാണുന്നോ......
ഞാൻ പറയാം.......
എനിക്ക് അവളെ ഇഷ്ടം ആയിരുന്നു അത് ഞാൻ അവളോട് പറഞ്ഞത് ആണ് പക്ഷെ അവൾക്ക് താല്പര്യം ഇല്ല അതിന്റെ പേരിൽ ഉണ്ടായ വഴക്കിനിടയിൽ ആണ് ഇന്നലെ ജാനകിക്ക് അങ്ങനെ പറ്റിയത്......
ആണോ....... രുദ്രന്റെ മുഖത്ത് ഇതുവരെ കാണാത്ത ഒരു തരം മൃഗീയഭാവം സഞ്ജു കണ്ടു....
ആ അതെ സാർ.....
ഇനി ഒരു ചോദ്യം കൂടെ....
അന്ന് അമൃതയെ കൊല്ലാൻ നിന്റെ കൂടെ നിന്നത് ആരൊക്കെ ആണ് ഋഷിയെ ഞാൻ കണ്ടുപിടിച്ചു വേറെ ആരാ നിന്റെ കൂടെ ഉണ്ടായിരുന്നത്.....
ഞാനും ഋഷിസാറും മാത്രം വേറെ ആരുമില്ലായിരുന്നു........
രുദ്രൻ അവന്റെ കാലിൽ ആഞ്ഞുചവിട്ടി... ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്........................
ഞാ.... ഞാൻ പറയാം സാർ എന്റെ കൂടെ അന്ന് അവളും ഉണ്ടായിരുന്നു അവൾക്ക് വേണ്ടി ആണ് സാർ എല്ലാം ചെയ്തത്.......
ആർക്ക് വേണ്ടി.....
ആതിര.................. ഓഹ് അങ്ങനെ അപ്പോൾ ആതിര എങ്ങനെ ആണ് കൊല്ലപ്പെട്ടത്.....
അറിയില്ല സാർ.........വീണ്ടും രുദ്രൻ അവന്റെ കാലിൽ ചവിട്ടി ഇടതു കൈപിടിച്ചു തിരിച്ചു..... നീ സത്യം പറഞ്ഞാൽ നിന്നെ ജീവനോടെ ഞാൻ വിടും ഇല്ലെങ്കിൽ അറിയാല്ലോ എന്നെ ദേ ഇങ്ങോട്ട് ഒന്നും ആരും വരില്ല വെട്ടികൂട്ടി കത്തിച്ചു ചാരം ആക്കും ഞാൻ.....
ഞാൻ പറയാം സാർ എനിക്ക് കുറച്ചു വെള്ളം വേണം...... രുദ്രൻ അടുത്ത് നിന്നവരെ നോക്കിയതും അതിൽ ഒരാൾ തലയാട്ടി പുറത്ത് പോയി പെട്ടന്ന് തിരിച്ചു വന്നു ഒരു കുപ്പി വെള്ളവുമായി.....
ദ കുടിക്ക്...... അവന്റെ വായിലേക്ക് രുദ്രൻ ഒഴിച്ചു കൊടുത്തു.....
ഇനി പറയ്....... എങ്ങനെ ഋഷി സോന ഇതിൽ വന്നു എന്തിനു അമൃത ആതിര അവരെ കൊന്നു.......
................ സാറിനെ ഇഷ്ടം ആണ് അത് പറയാൻ ഇരുന്നപ്പോൾ ആണ് അമൃതയും സാറും ഇഷ്ടത്തിൽ ആണെന്നും സാറിന്റെ ബര്ത്ഡേ ക്ക് അമൃത പ്രൊപ്പോസ് ചെയ്യാൻ പോകുന്നു എന്നും അറിഞ്ഞത്.... ആ ടൈം തന്നെ ആണ് ഋഷി സാർ ഓഫീസിൽ നിന്ന് ഒരു 5കോടി രൂപ തിരിമറി നടത്തിയത്.... ആ വിവരം അമൃത കണ്ടു പിടിച്ചു എന്നും അതിന്റെ ഒരു ഫയൽ സാറിന് തരാൻ അവൾ സൂക്ഷിച്ചു വച്ചിട്ട് ഉണ്ടെന്നും പറഞ്ഞു സാറിനെ തെറ്റിദ്ധരിപ്പിച്ചു ഒപ്പം സാറിന്റെ ഗേൾഫ്രണ്ട് ആണ് സോന എന്ന് അവൾക്ക് അറിയാം അതിനായിട്ട് അവളിലൂടെ അമൃതയെ കൊല്ലണം എന്ന വിഷം സാറിന്റെ മനസ്സിൽ കുത്തിവച്ചു.. സാറിനെ മുന്നിൽ നിർത്തി അവളെ കൊല്ലാൻ ഉള്ള വഴിയും അവസരവും നോക്കി ഇരുന്ന സമയത്ത് ആണ് സാർ ബാംഗ്ലൂർ പോയത് പക്ഷെ സാറിന്റെ ഓഫീഷ്യൽ ഫോൺ കമ്പനിയിൽ ഉള്ള കാര്യം അവൾക്ക് അറിയാം ആയിരുന്നു.......അന്ന് തന്നെ അവളെ കൊല്ലാൻ വേണ്ടി ആണ് അവൾക്ക് ആതിരയുടെ സഹായത്തോടെ വർക്ക് ഒരുപാട് കൊടുത്തത്...
അന്ന് എല്ലാവരും പോയ ശേഷം ആ ഫോണിൽ നിന്ന് സാറിന്റെ ശബ്ദത്തിൽ ഞാനാവിളിച്ചു ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞത്. അന്ന് അമൃത ഇറങ്ങിയ ടൈം ഞാനും അവൾ പറഞ്ഞു നിർത്തിയ കുറച്ചു ആളുകളും ചേർന്ന് അമൃതയെ അവിടുന്ന് അവളുടെ താവളത്തിലേക്ക് കൊണ്ട് പോയി അവിടെ വച്ച് ഋഷി സാർ ആ ഫയൽനെ കുറിച്ച് അമൃതയോട് ചോദിച്ചു പക്ഷെ അവൾക്ക് അറിയില്ല എന്ന് പറഞ്ഞു സാർ കുടിച്ചിട്ടുണ്ടായിരുന്നു അന്ന് അങ്ങനെ സാർ അവളെ തല്ലി എന്നിട്ട് ഇറങ്ങി പോയി........അത്രയും പറഞ്ഞു കഴിഞ്ഞു അവൻ രുദ്രനെ നോക്കി......
മ്മ് ബാക്കി പറയ്.....
സാർ പിന്നെ അവൾ വന്നു സാറിനെ പ്രൊപ്പോസ് ചെയ്യരുത് സാറിനെ മറക്കണം എങ്കിൽ ജീവൻ എങ്കിലും ബാക്കി വയ്ക്കും എന്നൊക്കെ പറഞ്ഞു പക്ഷെ അമൃത സമ്മതിച്ചില്ല ആ ദേഷ്യത്തിൽ അവളുടെ തലയിൽ ഒരു കമ്പി കൊണ്ട് അടിച്ചു അപ്പോഴേക്കും അമൃത ബോധം പോയി താഴെ വീണിരുന്നു... പിന്നെ ഞങ്ങളുടെ ആവശ്യം കഴിഞ്ഞു കൊണ്ട് കൊന്ന് കൊണ്ട് കളയാൻ ആണ് പറഞ്ഞത്......
ഇതിൽ ആതിരക്ക് എന്താ നേട്ടം അവളെ എന്തിനാ കൊന്നത്...
ആതിരയെ കൂട്ടി ഋഷി സാർ എവിടെയോ പോകാൻ നിന്നപ്പോൾ ആണ് ഞങ്ങൾ കിക്ണാപ്പ് ചെയ്ത് അവൾ പറഞ്ഞ സ്ഥലത്തു ആതിരയെ കൊണ്ട് എത്തിച്ചത് അത് കഴിഞ്ഞു ഞാൻ പോയി സാർ പിന്നെ ഒന്നും എനിക്ക് അറിയില്ല.................
രുദ്രൻമുന്നോട്ട് വന്നത് അനുസരിച്ചു സഞ്ജു ഇഴഞ്ഞുനീങ്ങി അവസാനം ആ ചുവരിൽ തട്ടി നിന്നു...... നിനക്ക് ഇതിനൊക്കെ എന്തായിരുന്നു സഞ്ജു പ്രതിഫലം.....
പണം.......
നീ ഉണ്ടാക്കിയ പണം ഇനി നിനക്ക് ഉപയോഗം ഇല്ല അത് ഉപയോഗിക്കാൻ നിനക്ക് കഴിയില്ല സഞ്ജു.......
സാർ എന്നെ ഒന്നും ചെയ്യരുത് ഞാൻ ഞാൻ ഇനി അവളുടെ നിഴൽവെട്ടത്ത് പോലും വരില്ല എങ്ങോട്ട് എങ്കിലും പൊയ്ക്കോളാം.....രുദ്രന്റെ കാലിൽ പിടിച്ചു പറഞ്ഞു.....
ഹഹഹഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ... രുദ്രൻ അട്ടഹാസത്തോടെ ചിരിച്ചു നീ ഇനി പുറംലോകം കാണില്ല സഞ്ജു കാണിക്കില്ല ഞാൻ.....
ജോർജെ............ ഇവനെ ആ കട്ടിലിൽ പിടിച്ചു കിടത്തിക്കോ എനിക്ക് ഇവന്റെ ബോഡിയിൽ കുറച്ചു പഠിക്കാൻ ഉണ്ട്.....
രുദ്രൻ പറഞ്ഞത് അനുസരിച്ചു അവനെ അവിടെകെട്ടി ഇട്ടു.....
രുദ്രൻ അടുത്ത് വന്നപ്പോൾ തന്നെ സഞ്ജുന്റെ കണ്ണിൽ ഭയം നിറഞ്ഞു....
വേണ്ട സാർ എന്നെ ഒന്നും ചെയ്യരുത് സാർ......
ഇല്ല ഒന്നും ചെയ്യില്ല......... അവന്റെ വാ കൂടെ കെട്ടിക്കോ....
നീ ഈ കൈ കൊണ്ട് അല്ലെ എന്റെ പെണ്ണിന്റെ കവിളിൽ ആഞ്ഞടിച്ചത്.... അതുകൊണ്ട് നമുക്ക് ഇതിലെ ഓരോ വിരലുകൾ ആയി മുറിച്ചു എടുക്കാം... പറഞ്ഞു കഴിഞ്ഞതും രുദ്രൻ അവന്റെ വിരലുകൾ കട്ട് ചെയ്തു..... കഴിഞ്ഞു അവന്റെ ഞെരക്കവും മൂളലും മാത്രം കേട്ടു............ ഇനി അടുത്ത് നീ ആ പാവം പെണ്ണിനെ പിച്ചിചീന്തിയതിന്... ഒരു വല്യ ഇരുമ്പ് ദണ്ട് കൊണ്ട് അവന്റെ അരക്ക് താഴോട്ട് രുദ്രൻ അടിച്ചു തകർത്തു......... രുദ്രന്റെ ദേഷ്യം അടങ്ങും വരെ തല്ലി ഒരു ചത്തശവം പോലെ സഞ്ജു കിടന്നു........
ജോർജെ അവൻ ചത്തോ......
ഇല്ല സാർ ജീവൻ ഉണ്ട്......
അവന്റെ വായിലെ കെട്ട് അഴിക്ക്.....
എന്നെ ഒന്ന് കൊന്ന് താ എനിക്ക് ഇനി ജീവിക്കണ്ട........
അങ്ങനെ നീ പറയരുത്.... കഴിഞ്ഞില്ല...
ജോർജെ.......... രുദ്രൻ വിളിച്ചതും അവൻ ഒരു സിറിഞ്ചു കൊണ്ട് വന്നു കൊടുത്തു......
ഇതാ ഇതു കൂടെ ആയാൽ കഴിഞ്ഞു.... അത് പറഞ്ഞു അവന്റെ കൈതണ്ടയിൽ കുത്തിയിറക്കി... ഇനി നീ ഉറങ്ങിക്കോ കണ്ണ് തുറന്നു ആരുടെയെങ്കിലും കാരുണ്യം ഉണ്ടെങ്കിൽ കുറച്ചു നാൾ ജീവിക്കാം പിന്നെ പൊയ്ക്കോളും അങ്ങനെ എങ്കിലും അമൃതയുടെ ആത്മാവ് സന്തോഷിക്കട്ടെ....... ഇവനെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് തള്ള് കേസ് ആകാതെ നോക്കണം..... ശരി സാർ........
ഇവിടെ എല്ലാം ഒന്ന് വൃത്തി ആക്കി ഇട്ടോ ഉടനെ അടുത്ത ആളും എത്തും...... അത് പറഞ്ഞു രുദ്രൻ പുറത്ത് ഇറങ്ങി പൈപ്പിൽ നിന്ന് മുഖവും കൈയും കാലും ഒക്കെ കഴുകി വൃത്തി ആക്കി ഇറങ്ങി..
സോനജാനകിയോട് അമൃതയെ കുറിച്ചും അവൾ മരിക്കാൻ ഇടയായ സാഹചര്യവും പറഞ്ഞു എന്നാൽ ഇതിനെല്ലാം പിന്നിൽ നിൽക്കുന്നവളെ കുറിച്ച് പറഞ്ഞില്ല.... എല്ലാം പറഞ്ഞു സോന ജാനകിയുടെ കാലുപിടിച്ചു മാപ്പ് പറഞ്ഞു.... ജാനകി ആദ്യം ഒന്നും മിണ്ടിയില്ല ഒരു പാവപോലെ ഇരുന്നു പിന്നെ ഇതു ഒന്നും ദേവേട്ടൻ അറിയരുത് എന്ന് പറഞ്ഞു രുദ്രന്റെ മുറിയിലേക്ക് പോയി.......
രാത്രി ഒരുപാട് വൈകി ആണ് രുദ്രൻ വന്നത് അവൻ വന്നപ്പോൾ എല്ലാവരും കിടന്നു. അമ്മയുടെ മുറിയും ലോക്ക് ആയിരുന്നു.. അവന് ജാനകിയെ കാണണം എന്ന് ഉണ്ട് പക്ഷെ അവൾ ഉറക്കം ആണെങ്കിൽ ഇപ്പോൾ വിളിച്ചാൽ ശരി ആകില്ല എന്ന് മുറിയിലേക്ക് പോയി....
മുറിയിൽ കയറിയപ്പോൾ രാവിലെ ഉണ്ടായ സംഭവം അവനു ഓർമ്മ വന്നു പെണ്ണിന്റെ ഗന്ധം ആണ് റൂമിൽ... അവൻ ഒരു ചെറുചിരിയോടെ ഫോൺ ടേബിളിൽ വച്ചിട്ടു ടൗൽ എടുത്തു ഫ്രഷ് ആകാൻ കയറി.... അവൻ തിരിച്ചു ടൗൽ ചുറ്റി ഇറങ്ങി ഡ്രസിങ് കബോർഡിന്റെ അടുത്ത് നിൽക്കുമ്പോൾ ആണ് രണ്ടുകൈകൾ അവനെ പുറകിൽ നിന്ന് പുണർന്നത്.....ആദ്യം ഒന്ന് ഞെട്ടി പിന്നെ ഒരു ചെറുചിരി വിരിഞ്ഞു...... അവൻ ഗൗരവത്തിന്റെ മുഖംമൂടി എടുത്തു അണിഞ്ഞു കൊണ്ട് തിരിഞ്ഞു അവളുടെ കൈകൾ എടുത്തു മാറ്റി.... പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ അവനു അവളോട് ഒന്നും പറയാൻ തോന്നിയില്ല...... കരഞ്ഞു കലങ്ങിയ കണ്ണും ചുവന്നു വീർത്തമുഖവും തലയിലെ കെട്ടും.....
നിന്നോട് ഞാൻ താഴെ കിടക്കാൻ അല്ലെ പറഞ്ഞത് പിന്നെ എന്തിനാ ഡി ഇങ്ങോട്ട് കയറി വന്നത്.....
ഞാൻ ഇവിടെ കിടന്നോളാം....
ഓഹ് അല്ലെങ്കിലും നമ്മൾ പറയുന്നത് അനുസരിക്കാൻ ഒന്നും തമ്പുരാട്ടിക്ക് പറ്റില്ലല്ലോ... എവിടെ എന്ന് വച്ച പോയി കിടന്നോ മാറെഡി.... അതും പറഞ്ഞു അവൻ ഇടേണ്ട ഡ്രസ്സ് എടുത്തു പോയി....
തിരിച്ചു വന്നു കണ്ണാടിയിൽ നോക്കി തലചീകുമ്പോൾ.. ആണ് ജാനകി വന്നു അവന്റെ കാല് പിടിച്ചത്....
രുദ്രൻപെട്ടന്ന് ഞെട്ടി അവളെ പിടിച്ചു എണീപ്പിച്ചു....അവൾ ആണെങ്കിൽ ഒന്നും പറയാതെ കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു....... അവളുടെ കരച്ചിൽ കണ്ടപ്പോൾ അവന് പറഞ്ഞത് കുറച്ചു കൂടിപോയോ എന്ന് തോന്നി......
ജാനു......... അവൻ അവളുടെ പുറത്ത് തലോടി കൊണ്ട് പതിയെ വിളിച്ചു.....കുറച്ചു കൂടെ ഉച്ചത്തിൽ കരയാൻ തുടങ്ങി.....
നീ കരച്ചിൽ നിർത്തിയില്ലെങ്കിൽ ഞാൻ ഇറങ്ങി പോകും........
അവൾ കരച്ചിൽ ഒന്ന് അടക്കി അവനിൽ നിന്ന് നീങ്ങി നിൽക്കാൻ നോക്കി.... അങ്ങനെ അങ്ങ് പോകാതെ കഴിഞ്ഞോ കരഞ്ഞു.....
എ.... എന്നോട് മിണ്ടോ...... കൊച്ച്പിള്ളേരെ പോലെ ചോദിക്കുന്നവളെ കണ്ടു അവന് പാവം തോന്നി....
നീ വാ.... അവൻ അവളെയും എടുത്തു ബാൽക്കണിയിൽ പോയി അവിടെ ഉള്ള സെറ്റിയിൽ ഇരുന്നു എന്നിട്ട് അവളെയും മടിയിൽ ഇരുത്തി.....
നിന്നോട് അല്ലാതെ ആരോട ഞാൻ മിണ്ടേണ്ടത്.... മ്മ് മ്മ്.....
നീ എന്നോട് കള്ളം പറഞ്ഞത്കൊണ്ടല്ലേ ഞാൻ ദേഷ്യപെട്ടത്...
ഞാൻ എന്തെങ്കിലും പറഞ്ഞ ദേവേട്ടൻ അവനെ വല്ലതും ചെയ്യും അത് ഒഴിവാക്കാനാ ഞാൻ കള്ളം പറഞ്ഞത്.....
മ്മ്...... ഇനി ഇങ്ങനെ ഉണ്ടാവരുത്.. നിനക്ക് എന്ത് വേണം എങ്കിലും എന്നോട് പറയാം എന്തും അത് തെറ്റായാലും ശരിയായാലും നിന്റെ കൂടെ ഞാൻ ഉണ്ടാകും..... കേട്ടല്ലോ....
മ്മ് മ്മ്......
വല്ലതും കഴിച്ചോ നീ.......
കഞ്ഞികുടിച്ചു..... മെഡിസിൻ കഴിച്ചോ.....
മ്മ് കഴിച്ചു.... ദേവേട്ടൻ കഴിച്ചോ....
ഞാൻ പുറത്ത് നിന്ന് കഴിച്ചു.... വേദന ഉണ്ടോ ഇപ്പോൾ.....
കുറച്ചു.......
മ്മ് നാളെ ആകുമ്പോൾ മാറും അത് പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു കുഞ്ഞ് ഉമ്മ കൊടുത്തു....
നമുക്ക് കിടക്കാം......
മ്മ് എന്നെ താഴെ ഇറക്ക്.....
ഇങ്ങോട്ട് കൊണ്ട് വന്നത് പോലെ എനിക്ക് തിരിച്ചു കൊണ്ട് പോകാൻ അറിയാം..... മിണ്ടാതെ ഇരുന്നില്ലെങ്കിൽ എടുത്തു താഴെ ഇടും.....
പിന്നെ അവൾ ഒന്നും മിണ്ടിയില്ല... അവൻ അവളെയും എടുത്തു റൂമിലേക്ക് പോയി കാലുകൊണ്ട് ഡോർ അടച്ചു....
അവളെ പതിയെ കൊണ്ട് ബെഡിൽ കിടത്തി തലയണ ഒക്കെ നേരെ വച്ചിട്ട് പുതപ്പ് എടുത്തു കഴുത്തു വരെ പുതപ്പിച്ചു.അവൻ ലൈറ്റ് ഓഫ് ചെയ്തു വന്നു എന്നിട്ട് അവളുടെ നെറ്റിയിലും ചുണ്ടിലും പതിയെ ഓരോ ഉമ്മ കൊടുത്തിട്ട് അവൻ നിവർന്നു കിടന്നു.. അവൻ ഒന്ന് ഉറങ്ങിവന്നപ്പോ നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ തോന്നി നോക്കിയപ്പോൾ ജാനു കൈയൊക്കെ കൂട്ടി പിടിച്ചു അവന്റെ പുറത്ത് കിടക്കുന്നു.....
ഡി തലവേദന എടുക്കും അതാ ഞാൻ പിന്നെ നിന്നെ അങ്ങനെ കിടത്തിയത്.....
എനിക്ക് തലവേദന ഒന്നുല്ല എനിക്ക് ഉറങ്ങണം എന്ന് പറഞ്ഞു അവന്റെ ചുണ്ടിൽ ഒരു ഉമ്മയും ഒരു കുഞ്ഞ് കടിയും കൊടുത്തിട്ട് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു.... ഈ പെണ്ണ് അവൻ ഒരു ചിരിയോടെ അവളെയും ചേർത്ത് പിടിച്ചു നിദ്രയെ പുൽകി.......................