രുദ്രജാനകി തുടർക്കഥ പാർട്ട്‌ 32 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.


പാർട്ട്‌ 32


എന്താ സഞ്ജു......

എന്ത്.....

നീ എന്തിനാ ഈ വാതിൽ അടച്ചത്...

അഹ് അത് ആണോ എനിക്ക് സംസാരിക്കാൻ.....

നിനക്ക് ഇതിനകത്ത് വച്ച് എന്താ എന്നോട് സംസാരിക്കാൻ ഉള്ളത്....

അങ്ങനെ ചോദിച്ച എന്താ ഈ കല്യാണനാടകത്തിന്റെ ഉദ്ദേശം..

മനസിലായില്ല.....

ഇതിൽ മനസിലാക്കാൻ എന്താ നീയും രുദ്രനും തമ്മിൽ ഉള്ള വിവാഹനാടകം എന്തിനാ എന്ന്.....

വിവാഹം എന്നത് നിന്റെ നാട്ടിലും വീട്ടിലും നിനക്കും ചിലപ്പോൾ  നാടകം ആയിരിക്കും എനിക്ക് അത് നാടകം അല്ല...

ഓഹ്..... അങ്ങനെ ആണോ എങ്കിൽ പിന്നെ എന്താ ഇങ്ങനെ രഹസ്യവിവാഹം നടത്തിയത്...

അതിന് പലകാരണവും ഉണ്ടാകും അതൊക്കെ നീ അറിയുന്നത് എന്തിനാ അല്ലെങ്കിൽ തന്നെ അതൊക്കെ ചോദിക്കാൻ നീ ആരാ........ജാനകിക്ക് നല്ല പോലെ ദേഷ്യം വരാൻ തുടങ്ങി...

ഓഹ് അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ നിന്റെ വയറ്റിൽ വിത്ത് പാകി കഴിഞ്ഞു പുറത്ത് അറിയാതെ ഇരിക്കാൻ ഉള്ള ഒരു ഇതു ആണ് ഈ പെട്ടന്ന് ഉള്ള വിവാഹം ഒന്നുല്ലേലും അവൻ കുറച്ചു കൊണ്ട് ചുറ്റിയത് അല്ലെ നിന്നെ പോലെ ഒരു സുന്ദരികുട്ടിയെ കൈയിൽ കിട്ടിയാൽ രുദ്രൻ വെറുതെ വിടോ.... പണ്ടും ഇതുപോലെ ഒന്നിനെ കൊണ്ട് നടന്നു കല്യാണം എത്തുംമുന്നേ അവന് മടുത്തു അത് ആകും അതിനെ തട്ടിയത് നിന്നെ മടുത്തു തുടങ്ങുമ്പോ......... ബാക്കി പറഞ്ഞു കഴിയും മുന്നേ അവന്റെ കവിളിൽ ജാനകിയുടെ കൈ പതിഞ്ഞു....


മിണ്ടി പോകരുത് ഇനി ഒരക്ഷരം എന്റെ ദേവേട്ടനെ കുറിച്ച്.....

ഓഹ് അവന്റെ കൂടെ കിടന്നു നിനക്കും കുറച്ചു ഉശിര് വച്ചല്ലോ.. എന്തായാലും നീ തല്ലാൻ ആണെങ്കിലും എന്നെ ഒന്ന് തൊട്ടല്ലോ അവൻ ഒരു വഷളൻ ചിരിയോടെ അവളോട് പറഞ്ഞു. നീ  തല്ലിയ കവിളിൽ ഒന്ന് തലോടിയിട്ട് പോയ മതി.....
അത് പറഞ്ഞു സഞ്ജു അവളുടെ അടുത്തേക്ക് വന്നു...


ചുമ്മാ ഓരോ പ്രശ്നം ഉണ്ടാക്കാതെ മാറ് സഞ്ജു അത് പറഞ്ഞു മുന്നോട്ട് നടക്കാൻ നിന്ന ജാനകിയെ അവൻ പുറകിൽ നിന്ന് വട്ടം പിടിച്ചു...അവന്റെ കൈയിൽ നിന്ന് ജാനകി പുറത്ത് പോകാൻ കുതറി കൊണ്ട് ഇരുന്നു.... കിടന്നു പിടക്കാതെ മോളെ ഒന്നുല്ലെങ്കിലും കുറച്ചു നാൾ ആയി നിന്റെ പുറകെ നടന്നത് അല്ലെ ഞാൻ അപ്പൊ എന്നെ ഒന്ന് സ്നേഹിക്ക് നീ..... ഒറ്റ പ്രാവശ്യം എന്നിട്ട് പൊക്കോ.....

വിട് സഞ്ജു....... എന്റെ ദേവേട്ടൻ എങ്ങാനും ഇങ്ങോട്ട് വന്നാൽ നിന്റെ അവസാനം ആയിരിക്കും.....

ഹഹഹഹ..... അവൻ വരാൻ കുറച്ചു ടൈം എടുക്കും മോളെ..... പിന്നെ നീ ഇങ്ങോട്ട് വന്നത് അവിടെ ആരും അറിഞ്ഞിട്ട് കൂടി ഇല്ല......

ജാനകിക്ക് സ്വയം പുച്ഛം തോന്നി രുദ്രൻ പോകുമ്പോൾ പ്രതേകം പറഞ്ഞതാണ് സൂക്ഷിക്കാൻ തന്റെ അശ്രദ്ധ കൊണ്ട് ഫോൺ പോലും എടുത്തില്ല എന്ന് അവൾ ഓർത്തു.....




എന്നാൽ കുറച്ചു സമയം ആയിട്ടും ജാനകിയെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോ രുദ്രന്റെ ഉള്ളിൽ വല്ലാത്ത ഒരു ഭയം ഉരുണ്ട് കൂടി.... അവൻ സോനയെ വിളിച്ചു.....


ചേട്ടത്തി ജാനു അവിടെ ഉണ്ടോ.....

ഇല്ല രുദ്ര അവളെ നോക്കി ഞാൻ കുറച്ചു മുന്നേ ക്യാബിനിൽ പോയി പക്ഷെ കണ്ടില്ല ചിലപ്പോൾ വാഷ്റൂമിൽ പോയി കാണും..... ഞാൻ ഒന്ന് നോക്കട്ടെ....


സോന സ്റ്റാഫ്നോട്‌ ഒക്കെ അവളെ തിരക്കി ആരും കണ്ടില്ല എന്ന് പറഞ്ഞപ്പോൾ അവൾക്ക് പേടി ആയി അവൾ ഉടനെ രുദ്രനെ വിളിച്ചു കാര്യം പറഞ്ഞു....


എന്താ രുദ്ര..... എന്താ പ്രശ്നം എന്താ നിന്റെമുഖത്ത് ടെൻഷൻ......

മീറ്റിംഗ് സക്സസ്സ് അല്ലെ പിന്നെ എന്താ ഡാ....

അവളെ കാണാൻ ഇല്ല ജാനുനെ.....

അവൾ എവിടെ പോകാൻ നീ വിളിച്ചു നോക്ക് അവൾ പുറത്ത് എവിടെ എങ്കിലും പോയി കാണും...

ഇല്ല ഡാ അവൾ ഫോൺ എടുക്കുന്നില്ല...

എന്റെ പെണ്ണിനെ മറ്റവൾ എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ അവളുടെ അവസാനം എന്റെ കൈ കൊണ്ട് ആകും.

ഇവിടെ എല്ലാം കഴിഞ്ഞല്ലോ നമുക്ക് അങ്ങോട്ട്‌ പോകാം വാ....

മ്മ്.........

രുദ്രന്റെ മനസ്സിൽ ഒരു വല്യ പിടി വലി തന്നെ നടക്കുക ആയിരുന്നു അവൾക്ക് എന്തെങ്കിലും തന്റെ തെറ്റ് ആണ് താൻ കൂടെ കൊണ്ട് വരേണ്ടത് ആയിരുന്നു എന്നൊക്കെ അവൻ ആലോചിച്ചു കൂട്ടി...


വണ്ടി ഓഫീസിന്റെ മുന്നിൽ എത്തിയതും അവൻ കാറ്റുപോലെ അകത്തേക്ക് പോയി...

അവൻ തന്റെ ക്യാബിനിൽ പോയി നോക്കി അവളുടെ ബാഗ് ഫോൺ ഒക്കെ അവിടെ ഉണ്ട്....

രുദ്ര ജാനകി പുറത്ത് പോയത് ആയി ആരും കണ്ടിട്ടില്ല എന്ന് ആണ് പറയുന്നത്.. ഋഷി അങ്ങോട്ട്‌ വന്നു പറഞ്ഞു....

നീ cctv വിഷ്വൽസ് ഒന്ന് നോക്ക്.... അവൻ അത് നോക്കാൻ തുടങ്ങി ജാനകി വാഷ് റൂമിലോട്ട് പോകുന്നത് ഉണ്ട് പിന്നെ തിരിച്ചു വരുന്നു..... വീണ്ടും എന്തോ ഒരു പേപ്പർ കൈയിൽ ഉണ്ട് അതുമായി വീണ്ടും ആ ഭാഗത്തേക്ക്‌ പോയി.... കുറച്ചു മിനിട്ടുകൾ കഴിഞ്ഞു സഞ്ജുവും അങ്ങോട്ട്‌ പോകുന്നുണ്ട്...... അത് കണ്ടപ്പോൾ തന്നെ രുദ്രന്റെ ഉള്ളിൽ വെള്ളിടി വെട്ടി... അവൻ പിന്നെ ഒരു നിമിഷം പോലും പഴക്കാതെ അങ്ങോട്ട്‌ ഓടി....



അവന്റെ കൈകരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ജാനകിക്ക് സാധിക്കുന്നില്ല അവൾ അവളുടെ സർവ്വശക്തിയും എടുത്തു അവനെ പിടിച്ചു തള്ളി.... പ്രതീക്ഷിക്കാതെ കിട്ടിയ തള്ളിന്റെ ആഘാതത്തിൽ അവൻ ഒന്ന് പുറകിലേക്ക് വേച്ചു പോയി... അപ്പോഴേക്കും ജാനകി അവന്റെ കൈയിൽ നിന്ന് രക്ഷപെട്ടു പുറത്തേക്ക് ഓടാൻ തുടങ്ങി എന്നാൽ അതിന് മുന്നേ അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു...... അവളുടെ കവിളിൽ ആഞ്ഞടിച്ചു......

ആഹ്ഹ്..........

അടിയുടെ ശക്തിയിൽ ജാനകി താഴെ വീണു അവളുടെ തലപോയി അലമാരയിൽ ചോര വരാൻ തുടങ്ങി.....

അവൾ എന്നിട്ടും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത പോലെ എണീക്കാൻ ശ്രമിച്ചു പക്ഷെ അതിനു മുന്നേ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങാൻ ഉള്ള ആവേശത്തിൽ അവളുടെ കൈകൾ ബന്ധിച്ചു കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു......

പ്ലീസ് സഞ്ജു എന്നെ ഒന്നും ചെയ്യരുത്..... ജാനകി അവനെ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു....

എന്നാൽ അവന് അവളുടെ കരച്ചിൽ പോലും ഒരു ലഹരിയായി മാറി.......അവളുടെ തലയിൽ നിന്ന് ചോരത്തുള്ളികൾ ആ തറയിൽ പടർന്നു ഒപ്പം ജാനകിയുടെ കണ്ണുകൾ അടഞ്ഞു വന്നു.......


എന്നാൽ സ്റ്റോറുമിന്റെ മുന്നിൽ എത്തിയ രുദ്രൻകണ്ടത് അത് പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ആണ്... അവൻ അവളുടെ പേര് ഉറക്കെ വിളിച്ചുപക്ഷെ പ്രതികരണം ഒന്നുമില്ല.... അവൾ അവിടെ ഇല്ല എന്ന ചിന്തയിൽ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ ആണ് അതിനുള്ളിൽ നിന്ന് എന്തൊക്കെയോ ശബ്ദവും ഒപ്പം വെളിച്ചവും കാണുന്നത് മതി....

ഒട്ടും താമസിക്കാതെ അവൻ ആ പൂട്ട് തുറന്നു എന്നാൽ പുറത്ത് മാത്രം അല്ല അകത്തും പൂട്ടിയിരിക്കുന്നു അവൻ അവന്റെ സർവ്വശക്തിയും എടുത്തു ഡോറിൽ ചവിട്ടി ഡോറ് രണ്ടുവശത്തേക്ക് ആയി പിളർന്നു വീണു അവൻ വേഗം അതിനുള്ളിലേക്ക് പോയി അവൻ ജാനകിയെ ഉറക്കെ വിളിച്ചു... എന്നാൽ അവളുടെ ഒരു മൂളൽ മാത്രം എവിടെ നിന്നോ കേട്ടു ആ ഭാഗത്തേക്ക് നോക്കിയ രുദ്രൻ അവിടെ കണ്ട കാഴ്ചയിൽ ഞെട്ടി സർവ്വവും നഷ്ടം ആയവനെ പോലെ വേഗം അവളുടെ അടുത്തേക്ക് പോയി................


To Top