രുദ്രജാനകി തുടർക്കഥ പാർട്ട്‌ 31 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.


പാർട്ട്‌ 31

രാവിലെ പതിവിലും നേരെത്തെ ജാനകി ഉണർന്നു വീട് മാറി കിടന്നതിന്റെ ആകാം... അവൾ എണീക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. തന്റെ കഴുത്തിൽ മുഖം ചേർത്ത് തന്നെ ചേർത്ത് പിടിച്ചു ആണ് രുദ്രൻ കിടക്കുന്നത്.... അവൾ പതിയെ കൈ എടുത്തു മാറ്റാൻ നോക്കി എവിടെ മാറാൻ ഉടുമ്പ് പോലെ പിടിച്ചു വച്ചേക്കുവല്ലേ.......

ദേവേട്ടാ..... ദേവേട്ടാ......

മ്മ് മ്മ്......

ദേവേട്ടാ.........

എന്താ ഡി കോപ്പേ മനുഷ്യനെ കിടക്കാനും സമ്മതിക്കിലെ....

ഈ കൈ എടുത്തു മാറ്റ് ഞാൻ എണീക്കട്ടെ... സമയം കുറെ ആയി...

സമയം ഒന്നും ആയില്ല നീ കിടന്നു ഉറങ്ങു അത് പറഞ്ഞു അവൻ കുറച്ചു കൂടെ അവളെ ചേർത്ത് പിടിച്ചു കിടന്നു....

ഈശ്വര ഇങ്ങേരു ഇങ്ങനെ പിടിച്ചൽ ഞാൻ എന്താ പറയാ അഹ് പാണ്ടിലോറിക്ക് അടിയിൽ പെട്ട തവള....

നിന്റെ അച്ഛൻ ആണോ......

ഏഹ് എവിടെ നിന്ന അശരീരി.....

നിങ്ങൾ ഉറക്കം അല്ലെ പിന്നെ എന്തിനാ എന്നെ പിടിച്ചു വെച്ചേക്കുന്നേ....

കുറച്ചു നേരം കൂടെ കിടക്ക് പെണ്ണെ നല്ല സുഖം ഇങ്ങനെ നിന്നേ കെട്ടിപിടിച്ചു കിടക്കാൻ...

കൂടുതൽ സുഖം വേണ്ട എണീക്ക് ദേവേട്ടാ.....

ഈ പെണ്ണ് എന്തൊരു അൺറൊമാന്റിക് മൂരാച്ചി ആണ്....

നല്ലൊരു ഭർത്താവ് കാണാൻ സുന്ദരൻ സുമുഖൻ എന്നിട്ട് അവൾക്ക് വില ഇല്ല....

അഹ് കണ്ടാലും മതി അങ്ങോട്ട്‌ മാറിയെ.... അത് പറഞ്ഞു അവനെ എങ്ങനെയൊക്കെയോ നീക്കി അവൾ എണീറ്റു...

അല്ല നേരം വെളുത്തു വരുന്നല്ലേ ഉള്ളു സാധാരണ നീ എണീക്കണം എങ്കിൽ അമ്മ വന്നു വിളിക്കണ്ടേ.......

വീട് മാറിയിട്ട് ആകും എന്തോ ഉറക്കം വന്നില്ല...

അത് പറയണ്ടേ ചേട്ടൻ ഉറക്കാം മോള് വാ......

ദേ രാവിലെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് എണീറ്റ് ഫ്രഷ് ആയി കുറച്ചു മസിൽ ഒക്കെ ഉരുട്ടി കേറ്റ്.....


അഹ് ബെസ്റ്റ് നീ ആണ് ഉത്തമയായ ഭാര്യ....

അല്ല ഞാൻ വരണോ.... ജാനകി കബോർഡിൽ നിന്ന് ഇടാൻ ഉള്ള ഡ്രസ്സ്‌ എടുക്കുമ്പോൾ ആയിരുന്നു രുദ്രന്റെ ചോദ്യം......

എവിടെ......


കുളിക്കാൻ ഒറ്റക്ക് കുളിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട്....... ബാക്കി പറയാതെ അവളുടെ കൂർപ്പിച്ചുള്ള നോട്ടത്തിൽ അവൻ നിർത്തി....

അവനെ നോക്കി പേടിപ്പിച്ചു അവൾ കുളിക്കാൻ കയറി...


അവൻ കുറച്ചു നേരം അങ്ങനെ കിടന്നു പിന്നെ ചെറുത് ആയി ഒന്ന് മയങ്ങി വന്നപ്പോൾ ജാനകി കുളിച്ചു ഇറങ്ങുന്ന സൗണ്ട് കേട്ട് അങ്ങോട്ട്‌ നോക്കി....

ഒരു ബ്ലാക്ക് ബനിയനും  യെല്ലോ കളർ പലാസയും ആണ് വേഷം മുടി ടൗൽ കൊണ്ടു കെട്ടി വച്ചിട്ടുണ്ട്.... അഹ് പെണ്ണ് ഇറങ്ങി വന്നപ്പോൾ തന്നെ എന്താ സുഗന്ധം ഇവൾ എന്നെ വഴി തെറ്റിക്കും....

അവൻ അവളെ ഒന്ന് നോക്കിയിട്ട് എണീറ്റ് ഫ്രഷ് ആകാൻ പോയി....

മണി 6:20... നേരം എന്താ ഇത്ര പതിയെ പോകുന്നെ ഒന്ന് പെട്ടന്ന് പൊയ്ക്കൂടേ.....

ജാനകി അങ്ങനെ ഓരോന്ന്ആലോചിച്ചു നിൽക്കുമ്പോഴേക്കും രുദ്രൻ ഫ്രഷ് ആയി വന്നു....... ഞാൻ ജിമ്മിൽ പോകുവാ....

അഹ് അപ്പൊ ഉരുട്ടികയറ്റാൻ പോകുന്നുണ്ട് ചുമ്മാ അല്ല ഉള്ള പിടക്കോഴികൾ എല്ലാം പുറകെ തന്നെ നടക്കുന്നെ..... അവൾ നിന്ന് പിറുപിറുത്തു...

അവനെ ഒന്ന് നോക്കി തലയിൽ നിന്ന് ടൗൽ എടുത്തു സ്റ്റാൻഡിൽ ഇടാൻ ആയി കൊച്ച് കൈ കുറച്ചു ഉയർത്തി.. അവളുടെ വെണ്ണപോലുള്ള വയറു കുറച്ചു രുദ്രൻ കണ്ടു.... ഇവൾ എന്നെ ചീത്തആക്കും അഞ്ജനേയസ്വമി...

അവൾ ടൗൽ വിരിച്ചു തിരിഞ്ഞതും തൊട്ട് പുറകിൽ രുദ്രൻ....

ഓഹ് എന്താ ദേവേട്ടാ എന്നെ പേടിപ്പിച്ചു കൊന്നേനെല്ലോ ഇപ്പോ....

പക്ഷെ അവന്റെ ഭാഗത്ത്‌ നിന്ന് അനക്കം ഒന്നുല്ല മറിച്ചു അവന്റെ കണ്ണിൽ അപ്പോൾ കണ്ടത് വേറെ എന്തോ ഭാവം ആയിരുന്നു...

അവൻ അവളെ കൈകളിൽ കോരി എടുത്തു ബെഡിൽ കൊണ്ടു കിടത്തി...

എന്താ സംഭവിക്കുന്നത് എന്ന് ചിന്തിക്കും മുന്നേ അവൻ അവളുടെ ബനിയൻ ഊരി മാറ്റി. അവളുടെ ആ വെണ്ണപോലുള്ള വയറ്റിൽ മുഖംചേർത്ത് കിടന്നു ജാനകി ശ്വാസം എടുക്കാൻ പോലും മറന്നു ഒരു നിമിഷം. അവന്റെ കുറ്റി താടി അവളിൽ ചെറിയ വേദന സൃഷ്ടിച്ചു അതിന്റെ ഫലം എന്നൊണം അവളുടെ കൈകൾ അവന്റെതലയിൽ സ്ഥാനം പിടിച്ചു.... അവളുടെ ഒട്ടിയ വയറും അതിലെ ആഴമേറിയ പൊക്കിൾചുഴിയും അതിന്റെ അടുത്ത് ഒരു ബ്രൗൺ കളർ കാക്കപുള്ളി. അവൻ ആ കാക്കപുള്ളിയിൽ പതിയെ ഒന്ന് കടിച്ചു പിന്നെ അവിടെ ചുംബിച്ചു..... അവളുടെ പൊക്കിൾചുഴിയിലേക്ക് അവന്റെ നാവ് ആഴത്തിൽ കുത്തിയിറക്കി......

ദേ..വേട്ടാ..........

മ്മ്........

അവൻ അവിടം ആകെ ഉഴിഞ്ഞു കഴിഞ്ഞു തലഉയർത്തി തന്റെ പെണ്ണിനെ നോക്കി കണ്ണുകൾ അടച്ചു കിടക്കുവാണ് അവൻ അവളുടെ വയറ്റിൽ കുറച്ചു നേരം കിടന്നു അവളുടെ വയറ്റിൽ ഇപ്പോൾ കുളിച്ചു വന്നതിന്റെ ആകും നല്ല തണുപ്പ് ഉണ്ട്........

ജാനു.............

മ്മ്......... അവൾ ഒന്ന് മൂളി....

ഇതു ഞാൻ എടുക്കുവാ എന്റെ പെണ്ണിന് ഇതു ചേരില്ല നമുക്ക് വേറെ ഒരെണ്ണം വാങ്ങാം ഞാൻ എന്റെ പെണ്ണിനെ സ്വന്തം ആക്കുമ്പോൾ അത് ഇങ്ങനെ ഇവിടെ ചുറ്റിപിണഞ്ഞു കിടക്കുന്നത് എനിക്ക് കാണണം.... അത് പറഞ്ഞു അവളുടെ വെള്ളിഅരഞ്ഞാണം അവൻ പൊട്ടിച്ച് എടുത്തു.....

അവന്റെ കണ്ണുകൾ അവളുടെ വയറിലും മുഖത്തും ഓടി നടന്നു... അവൻ ഒന്ന് ഉയർന്നു വന്നു അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി. അവൾ കണ്ണുതുറന്നു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നെ അവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി.... അവൻ അവളുടെ കാതോരം മുഖം ചേർത്തു... അതെ എന്റെ പെണ്ണ് ഇങ്ങനെ എന്റെ മുന്നിൽ കിടന്നാൽ ചേട്ടന് കണ്ട്രോൾ എന്ന് പറയുന്ന സാധനം കിട്ടിയെന്ന് വരില്ല അത് കൊണ്ടു എന്റെ കൊച്ച് പോയി മുഖം ഒക്കെ കഴുകിയിട്ട് താഴോട്ട് പൊക്കോ....അവളുടെ മുഖം ചുവന്നു വന്നു..... ദേ പെണ്ണെ രാവിലെ എന്നെ വഴി തെറ്റിക്കാതെ ഇങ്ങനെ ചുവന്നൽ കടിച്ചു തിന്നാൻ തോന്നും നിന്നെ.....


അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു അവൾ അവനെ തള്ളിമാറ്റിയിട്ട് എണീറ്റ് ബാത്‌റൂമിലേക്ക് ഓടി... രുദ്രൻ ഒരു ചിരിയോടെ അവളുടെ അരഞ്ഞാണം അവന്റെ ഷെൽഫിൽ വച്ചിട്ട് പോയി വാതിൽ തുറന്നു....

ഗുഡ് മോർണിംഗ് അനിയാ....

അഹ് മോർണിംഗ് എന്താ എന്ത് വേണം...

ജിമ്മിൽ പോയാലോ എന്ന് ഒരു ആലോചന അപ്പൊ നിന്നെ കൂടെ കൂട്ടാം എന്ന് കരുതി....

ഞാനും പോകാൻ ഇറങ്ങിയത് ആണ്....

ജാനകി പിന്നെ ഒന്ന് ഫ്രഷ് ആയി ഒരുനുള്ള് സിന്ദൂരം തൊട്ട് താഴേക്ക് പോയി... അവിടെ പോയപ്പോൾ സോനയും വന്നു...

ഗുഡ് മോർണിംഗ് ഏട്ടത്തി...

ഗുഡ്മോർണിംഗ് ജാനി...

നേരത്തെ എണീറ്റോ.....

വീട് മാറികിടന്നിട്ട് ആകും ഉറക്കം വന്നില്ല.... അഹ് ഞാൻ എന്തായാലും നന്നായി ഉറങ്ങി സോന പറഞ്ഞു....

മ്മ് മ്മ് മ്മ്.....

എന്താ ഒരു ചർച്ച രണ്ടുപേരും കൂടെ....

ഗുഡ് മോർണിംഗ് അമ്മ....

ഏയ്യ് ഇവൾക്ക് വീട് മാറി കിടന്നിട്ട് ഉറക്കം ശരിയായില്ല എന്ന് പറയുവായിരുന്നു....സോന പറഞ്ഞു 

അത് പോകെ പോകെ ശരി ആകും മോളെ......

അമ്മ രാവിലെ വിളക്ക് കത്തിക്കുന്ന പതിവ് ഉണ്ടോ ഇവിടെ.....


ഉണ്ട് മോളെ ഞാൻ കത്തിച്ചു...

അപ്പൊ അമ്മ നേരത്തെ എണീറ്റോ....

അഹ് ഞാൻ അഞ്ചുമണിക്ക് എണീക്കും...

അഹ് അപ്പൊ അടുക്കളയിൽ ഞാൻ കയറാം...ജാനകി പറഞ്ഞു 

വേണ്ട മോളെ അവിടെ ആള് ഉണ്ട് ജോലിക്ക് അവർക്ക് ശമ്പളം കൊടുക്കുന്നത് അല്ലെ.... വല്ലപ്പോഴും എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് കയറാം.. തത്കാലം രണ്ടുപേരും പോയി ചായ എടുത്തു കുടിച്ചു വീട് ഒക്കെ ഒന്ന് കാണു അപ്പോഴേക്കും അവർ വരും പിന്നെ ഓഫീസിൽ പോകാൻ ഉള്ള തിടുക്കം ആകും.....

അഹ് ശരി അമ്മ..

പിന്നെ അവർ വീടൊക്കെ ഒന്ന് കണ്ടു അടുക്കളയിൽ നിൽക്കുന്ന ചേച്ചിയോട് ഒക്കെ സംസാരിച്ചു. ജാനകി വീട്ടിൽ വിളിച്ചു സംസാരിച്ചു എല്ലാം കഴിഞ്ഞു വന്നപ്പോൾ അവർ വന്നു... പിന്നെ ഡ്രസ്സ്‌ മാറലും ഫുഡ്‌ കഴിക്കലും എല്ലാം പെട്ടന്ന് ആയിരുന്നു......


അമ്മ പോയിട്ട് വരാം എല്ലാവരും യാത്ര പറഞ്ഞു ഒരേ കാറിൽ തന്നെ തിരിച്ചു....പോകുന്നവഴി ജാനകിയും സോനയും തമ്മിൽ ഓഫീസിലെ കാര്യങ്ങൾ ആയിരുന്നു ചർച്ച... എന്നാൽ രുദ്രന്റെയും ഋഷിയുടെയും മനസ്സിൽ ജാനകിയെ കുറിച്ച് ഉള്ള പേടി ആയിരുന്നു..... അവളുടെ ജീവൻ ആപത്തിൽ ആണ് എന്ന് അറിയാം അതുകൊണ്ട് തന്നെ അതിനനുസരിച്ചു ടെൻഷനും ഉണ്ട്.....

ഓഫീസിൽ എത്തിയതും രുദ്രനുംജാനകിയും ഒരുമിച്ച് കൈകോർത്തു ഒരു ചിരിയോടെ കയറി തൊട്ട് പിന്നാലെ ഋഷിയും സോനയും....സെക്യൂരിറ്റി മുതൽ അവിടെ ഉള്ള സ്റ്റാഫ്‌ വരെ ഇവരെ ഒരുമിച്ച് ഇങ്ങനെ കണ്ടതിന്റെ ഞെട്ടലിൽ ആണ്.രുദ്രന്റെ കൈപിടിച്ചു വരുന്ന ജാനകി അവളുടെ കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരവും കണ്ടു സഞ്ജുന്റെയും മറ്റൊരാളുടെയും കണ്ണിൽ പക ആളികത്തി...

എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ.....

സ്റ്റാഫ്‌ എല്ലാവരും ഒരു സൈഡിൽ നിന്നു.....

ഇനി ആരെങ്കിലും വരാൻ ഉണ്ടോ പൂജ...

ഇല്ല സാർ എല്ലാവരും ആയി.

ok..


ഒരു കാര്യം പറയാൻ ആണ് എല്ലാവരോടും ശ്രദ്ധിക്കാൻ പറഞ്ഞത്..

സ്റ്റാഫുകൾ പരസ്പരം നോക്കാൻ തുടങ്ങി....

ഇന്ന് പുതിയ PA ജോയിൻ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു അല്ലെ.

Yes സാർ..

ദ ഇതു ആണ് ആള് സോനഋഷിദേവ് പാലക്കൽ.

വെൽക്കം മാം പൂജ പറഞ്ഞു...

അതിന് സോന ഒന്ന് ചിരിച്ചു...പിന്നെ എന്റെയും ജാനകിയുടെയും കല്യാണം കഴിഞ്ഞു വളരെ ലളിതമായ ഒരു ചടങ്ങ് ആയിരുന്നു റിസപ്ഷൻ ഗ്രാൻഡ് ആയിട്ട് ഉണ്ട് അന്ന് ഏല്ലാവർക്കും ഒരുമിച്ച് സെലിബ്രേറ്റ് ചെയ്യാം... Ok

Ok സാർ.. എല്ലാവരും ഒരുമിച്ച് പറഞ്ഞു...

പിന്നെ ഇതു പറയാൻ ആയി ഒരു മീറ്റിംഗ് വയ്ക്കാൻ മടിച്ചു ആണ് ഇങ്ങനെ അറിയിക്കുന്നത് ഇനി ഇതിനെ കുറിച്ച് ചർച്ചയും സംശയവും ഒന്നും വേണ്ട......


സഞ്ജു.......രുദ്രൻ വിളിച്ചു

എന്താ സാർ കഴിഞ്ഞ മാസത്തെ ലോഡ് വന്നതിന്റെ അക്കൗണ്ട്സ്  പത്തുമിനിറ്റിനുള്ളിൽ എന്റെ ടേബിളിൽ ഉണ്ടാകണം....


നിത്യ.........

Yes സാർ....... അമൃത അന്ന് നോക്കികൊണ്ട് ഇരുന്ന ഒരു ഫയൽ ഉണ്ട് ----------കമ്പനിയുടെ അത് പിന്നെ നോക്കിയത് താൻ അല്ലെ അത് കുറച്ചു കഴിഞ്ഞു എന്റെ ക്യാബിനിലേക്ക് കൊണ്ടു വരണം......അത് പറഞ്ഞു രുദ്രൻ ജാനകിയെയും കൊണ്ടു പോയി....


പൂജ ഈ ആഴ്ച നടന്ന ട്രാൻസക്ഷൻസിന്റെ എല്ലാം ഡീറ്റെയിൽസ് എനിക്ക് കിട്ടണം 10മിനിറ്റ്സ്... ഋഷി പറഞ്ഞു...

പിന്നെ രാഹുൽ തനിക്ക് ജോലി റിസൈൻ ചെയ്യാൻ വല്ല താല്പര്യവും ഉണ്ടോ?....

ഇല്ല സാർ..... മ്മ്മ് അങ്ങനെ എങ്കിൽ കറക്റ്റ് ടൈമിനു പഞ്ച് ചെയ്തു കയറിക്കോണം ജോലിക്ക്....

ഋഷിയും സോനയെ കൂട്ടി പോയി...


എന്താ ഇവിടെ ഇപ്പോൾ ഉണ്ടായേ ഒറ്റ ദിവസം കൊണ്ടു രണ്ടു കല്യാണം അതിന്റെ കൂടെ ചേട്ടനും അനിയനും ഒന്നിച്ചു പോരാത്തതിന് ഒടുക്കത്തെ സ്ട്രിക്ട് ഡിസി‌ഷൻസ്..... മൊത്തത്തിൽ ഒരു അഴിച്ചു പണി നല്ലതാ രാഹുൽ സഞ്ജുനെ നോക്കി പറഞ്ഞു....

പിന്നെ എല്ലാവരും അവരവരുടെ ജോലികൾ പെട്ടന്ന് ചെയ്യാൻ തുടങ്ങി..
ഇടക്ക് പുറത്ത് വന്ന ജാനകി സോനയെ കൂട്ടി എല്ലാവരെയും പരിചയപെടുത്തി കൊടുത്തു....

പൊന്നു എന്താ എന്നോട് മിണ്ടാതെ ഇരിക്കുന്നെ നീ മാത്രം.....

ഒരു വാക്ക് പറഞ്ഞോ കല്യാണം ആണെന്ന്...

ആഹ്ഹ് ബെസ്റ്റ് ഞാൻ തന്നെ അറിയുന്നത് താലി വരെ വാങ്ങിയ ശേഷം ആണ് എല്ലാം പെട്ടന്ന് ആയിരുന്നു മോളെ...

ഓഹ് ആയിക്കോട്ടെ...

നിനക്ക് ഞാൻ കാര്യം ആയി ചിലവ് ചെയ്യാം കുട്ടി പിണങ്ങാതെ..... അതിന് അവൾ ചിരിച്ചു..

ഉച്ചക്ക് ശേഷം ഋഷിയും രുദ്രനും എന്തോ ആവശ്യത്തിന് പുറത്ത് പോകാൻ ഇറങ്ങി....

ജാനകിയോടും സോനയോടും ഓഫീസിലെ കാര്യം ശ്രദ്ധിക്കാനും ഒപ്പം സൂക്ഷിച്ചു ഓരോ കാര്യങ്ങൾ ചെയ്യാനും ഒപ്പം ഫോൺ എപ്പോഴും കൈയിൽ വയ്ക്കാനും പറഞ്ഞു ഇറങ്ങി.....

ജാനകി രുദ്രൻ ഇല്ലാതെ ബോർ അടിച്ചു ഇരിക്കുമ്പോൾ ആണ് അവൻ തന്നെ അന്ന് നോക്കാൻ ഏൽപ്പിച്ച ഒരു ഫയലിന്റെ കാര്യം ഓർമ്മ വന്നത് അത് കുറച്ചു നോക്കാൻ ഉണ്ട് ഒപ്പം അടുത്ത ആഴ്ച ഓഡിറ്റിംഗ് ടൈം അത് വേണം അവൾ പിന്നെ അത് അവിടെ മുഴുവൻ നോക്കി..... കിട്ടിയില്ല പിന്നെ അവൾ പൊന്നുവിനെ വിളിച്ചു ചോദിച്ചു....

അത് പഴയ സ്റ്റോറൂമിൽ കൊണ്ടു വച്ചു എന്ന് പറഞ്ഞു.. പിന്നെ അത് എടുക്കാൻ ആയി ജാനകി പോയി.... അവൾ ഫോൺ എടുത്തില്ല.  പഴയ സ്റ്റോറൂം ഗ്രൗണ്ട് ഫ്ലോറിൽ ആണ് ഒപ്പം വർക്ക്‌ ടൈം ആയത് കൊണ്ടു ആരും അങ്ങോട്ട്‌ ശ്രദ്ധിക്കാനും പോയില്ല.....

ജാനകി പോയി സ്റ്റോറൂം തുറന്നു അതിനുള്ളിൽ ഭയങ്കര ഇരുട്ട് ആയിരുന്നു അവൾ അവിടെ തപ്പിപിടിച്ചു ലൈറ്റിന്റെ സ്വിച്ച് ഇട്ടു....

അവൾ അവിടെ മുഴുവൻ ഫയൽ തിരക്കാൻ തുടങ്ങി അങ്ങനെ നിൽക്കുമ്പോൾ ആണ്. തന്റെ പുറകിൽ ഡോർ അടയുന്ന ശബ്ദം കേട്ടത് ഒപ്പം ലൈറ്റ് അണഞ്ഞു ജാനകി ഒന്ന് പേടിച്ചു.....

എങ്കിലും അവൾ ധൈര്യം കൈ വിടാതെ ചോദിച്ചു ആരാ.....

ആരാ അവിടെ......

അനക്കം ഇല്ല കുറച്ചു കഴിഞ്ഞു ലൈറ്റ് തെളിഞ്ഞു അവൾ പെട്ടന്ന് വെട്ടം അടിച്ചു കണ്ണ് ഒന്ന് മങ്ങി... കണ്ണുകൾ ഒന്ന് ചിമ്മി തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ജാനകിയുടെ ഉടലാകെ ഒരു വിറയൽ കടന്നു പോയി......
                         

To Top