രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
രുദ്ര........ ഡാ.......
എണീക്കെടാ.......... കുറച്ചു കഴിയട്ടെ..
ഡാ പൊട്ടാ നിന്റെ കല്യാണം ആണ് ഇന്ന്...
രുദ്രൻ ഞെട്ടി എണീറ്റു.....
മുമ്പിൽ കുളിച്ചു കുട്ടപ്പനായി ഡ്രസ്സ് ഒക്കെ ഇട്ട് നിൽക്കുവാണ് ഋഷി......
ഡാ നീ എന്താ നേരം വെളുക്കും മുന്നേ കെട്ടാൻ പോകുന്നോ.....
കോപ്പേ രാവിലെ നമ്മുടെ കാവിൽ രണ്ടുപേരും ഒരുമിച്ച് പോയി വിളക്ക് കൊളുത്തിയിട്ട് കല്യാണം നടക്കുന്ന അമ്പലത്തിൽ പോകാൻ പറഞ്ഞു അമ്മ....
ഓഹ് അങ്ങനെ ഞാൻ ദ വരുന്നു കുളിച്ചിട്ട്.....
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു കുളിയും ജപവും കഴിഞ്ഞു രണ്ടുപേരും താഴെ പോയി അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.....
പോയിട്ട് നിങ്ങൾ നേരെ അങ്ങ് വരണം ഞാൻ അവിടെ ഉണ്ടാകും...
സോനയും ജാനകിയും ഒരുമിച്ച് ആണ് ബ്യൂട്ടിഷന്റെ അടുത്ത് പോകുന്നെ.....
അമ്മേ അവർ ഒറ്റക്ക് പോയാൽ....
ഒറ്റക്ക് അല്ല അവരുടെ കൂടെ ഞാൻ പോകും അമ്പലത്തിലെ കാര്യം ഒക്കെ ചന്ദ്രേട്ടൻ നോക്കും നിങ്ങൾ പെട്ടന്ന് പോയിട്ട് വാ......
ഋഷി സോനയെ കാണാൻ ആയി അവിടെ മൊത്തം ഒന്ന് നോക്കി...
നീ നോക്കണ്ട അവൾ കുളിക്കാൻ കയറി ഇനി അമ്പലത്തിൽ വച്ച് കണ്ട മതി പോകാൻ നോക്കെടാ.....
അത് പറഞ്ഞു രണ്ടുപേരെയും പറഞ്ഞു അയച്ചു അമ്മ അകത്തേക്ക് പോയി....
എന്താണ് കല്യാണപെണ്ണിന്റെ മുഖത്ത് ഒരു തെളിച്ചകുറവ് പാർലറിൽ ഇരുന്നപ്പോൾ സോന അവളോട് ചോദിച്ചു.... ഏയ്യ് ഒന്നുല്ല ഏട്ടത്തി.......
മ്മ് മ്മ് എന്തോ ഉണ്ട്........
ഇല്ല ഏട്ടത്തി......
അപ്പോഴേക്കും അവരെ ഒരുക്കാൻ ആളുകൾ വന്നു...
രുദ്ര...... അവൾ അറിഞ്ഞു കാണോ ഇന്ന് ആണ് നിന്റെ കല്യാണം എന്ന്....
ഇല്ല എൻഗേജ്മെന്റ് ആണ് എന്ന് അറിഞ്ഞല്ലോ അത് ആണല്ലോ അവൾ അന്ന് എന്റെ പെണ്ണിനെ കൊണ്ട് പോകാൻ ആളെ അയച്ചത്.....
ഇന്നലെയും അവളുടെ ശിങ്കിടികൾ ഉണ്ടായിരുന്നു ഞങ്ങടെ പുറകെ എന്റെ കണ്ണ് അൽപ്പം തെറ്റിയാൽ എന്റെ പെണ്ണിനെ കൊണ്ട് പോകാൻ....
അവൾ എന്തായാലും അറിയുലെ നാളെ നിങ്ങടെ വിവാഹം കഴിഞ്ഞു എന്ന്..
അറിയും.... പിന്നെ ആണ് നമ്മൾ കരുതി ഇരിക്കേണ്ടത്...
ജാനകി വിളിച്ചോ നിന്നെ രാവിലെ....
ഇല്ല അവൾക്ക് എന്തോ ഒരു മാറ്റാം ഇന്നലെ നമ്മൾ ഇറങ്ങാൻ നേരം ഒരു കാൾ വന്നില്ലേ അതിന് ശേഷം.....
അത് ഞാനും ശ്രദ്ധിച്ചു അതാ ചോദിച്ചേ അവൾ വിളിച്ചോ എന്ന്.... നീ അങ്ങോട്ട് വിളിച്ചില്ലേ അവളെ...
വിളിച്ചു പക്ഷെ എടുത്തില്ല...
മ്മ് ആ കവലയിൽ നിറയെ ആൾ ഉണ്ടല്ലോ.....
മ്മ് ഉണ്ട് ഉണ്ട് ഇവിടെ വണ്ടിയിട്ടാൽ എല്ലാം കൂടെ നമ്മളെ വിശേഷം ചോദിച്ചു പൊതിയും....
മ്മ് അത് ശരി ആണ്....
അവർ അവിടെ വണ്ടി നിർത്താതെ നേരെ തറവാട്ടിലേക്ക് പോയി....
അഹ് ഇവിടെ ഒക്കെ അടിച്ചു വാരി വൃത്തി ആക്കി ഇടൽ ഉണ്ട് അല്ലെ...
നീ ഇവിടെ വന്നിട്ട് ഒരുപാട് നാളായില്ലേ ഋഷി...
മ്മ് മ്മ്.....
വാ വിളക്ക് കൊളുത്തിയിട്ട് പെട്ടന്ന് പോകാം ഇല്ലെങ്കിൽ അമ്മ വിളി തുടങ്ങും.....
പിന്നെ പെട്ടന്ന് നടന്നു കാവിനുള്ളിലേക്ക് പോയി രണ്ടുപേരും വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു...
പോകാം
മ്മ് വണ്ടി ഞാൻ എടുക്കാം...
ശരി ഏട്ടാ....
അപ്പോഴേക്കും ഋഷിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.....
സോന ആണ്....
ഹലോ.......
ഋഷി........
മ്മ് പറയ്...
നിങ്ങൾ ഇറങ്ങിയോ.....
ഇവിടെ നിന്ന് ഇപ്പൊ ഇറങ്ങും...എന്തെങ്കിലും വേണോ....
ഏയ്യ് വേണ്ട രുദ്രൻ എവിടെ...
എന്റെ അടുത്ത് ഉണ്ട് എന്തേയ്...
അത് ജാനകി ഭയങ്കര മൂഡ് ഓഫ് ആണ് വന്നത് മുതൽ ഞാൻ ചോദിച്ചു പക്ഷെ ഒന്നും പറയുന്നില്ല...രുദ്രനോട് ഒന്ന് വിളിച്ചു സംസാരിക്കാൻ പറയ്....
മ്മ് ഞാൻ പറയാം നിനക്ക് വേറെ പ്രശ്നം ഒന്നുല്ലല്ലോ....
ഇല്ല...
നീ ഫുഡ് കഴിച്ചോ.....
അഹ് അത് കഴിക്കാൻ പോണു....
മ്മ് ശരി വച്ചോ....
എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ.....
ജാനകി ആകെ മൂഡ് ഓഫ് ആണ് നിന്നോട് ഒന്ന് വിളിച്ചു സംസാരിക്കാൻ.....
മ്മ് അവൾ ഫോൺ എടുക്കണ്ടേ അതിന്.....
രുദ്രൻ ജാനകിയെ വിളിച്ചു.....
ഹലോ...... ജാനു....
മ്മ് മ്മ്.....
എന്താ പെണ്ണെ നിന്റെ പ്രശ്നം....
ഒന്നുല്ല...
അത് എനിക്ക് മനസ്സിലാകുന്നുണ്ട് നിന്റെ ശബ്ദത്തിൽ നിന്ന് തന്നെ....
ദേവേട്ടൻ എന്നോട് എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ.....
അങ്ങനെ ചോദിച്ചാൽ.....
നീ എന്താ ഉദ്ദേശിച്ചത് അത് പറ....
എനിക്കും ദേവേട്ടനും അറിയാവുന്ന ഒരു വ്യക്തിയുടെ കാര്യം.....
ഇല്ല.......നീ ഉദ്ദേശിച്ചത് അമ്മുന്റെ കാര്യം അല്ലെ....
അതെ...... അവൾടേ കാര്യത്തിൽ ഞാൻ ഒന്നും ഒളിപ്പിക്കുന്നില്ല....
മ്മ്....
ഇനി ഒന്ന് ചിരിക്കെടി ആദ്യമായും അവസാനമായും ഉള്ള ഒരു കല്യാണം ആണ് അത് ഇങ്ങനെ കടന്നൽ കുത്തിയ മുഖത്തോടെ ഇരുന്നു കുളം ആക്കരുത് തമ്പുരാട്ടി......
ഇല്ല അവൾ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു
പിന്നെ പുട്ടി ഒക്കെ കുറച്ചു മതി കേട്ടോ...
അല്ലെങ്കിലും എനിക്ക് പുട്ടിഒന്നും വേണ്ട ഞാൻ സുന്ദരിയ...
മ്മ് വേറെ ആരുമില്ലെങ്കിൽ...
ദേവേട്ടാ.....
ഇരുന്നു ചിണുങ്ങാതെ റെഡി ആകു പെണ്ണെ...
ശരി ദേവേട്ടാ.......
അവൾ ഫോൺ വച്ച് കഴിഞ്ഞു നോക്കിയത് സോനയെ ആണ് അവൾ ആണെങ്കിൽ കൈരണ്ടും ജാനകിയെ സൂക്ഷിച്ചു നോക്കി....
എന്താ ഏട്ടത്തി 😌😌
അയ്യോ വല്ലാണ്ട് നിഷ്കു ആകല്ലേ ഞാൻ കേട്ട് നിന്റെ സംസാരം അവൾക്ക് ക്യാമുകൻ വിളിക്കാത്ത ചങ്കടം ആയിരുന്നു അപ്പൊ....
ഈ ഏട്ടത്തി....
കഴിഞ്ഞല്ലോ അപ്പൊ ഇറങ്ങാം.....
രണ്ടുപേരും ഒന്ന് നിന്നെ ഒരു ഫോട്ടോ എടുക്കട്ടെ.... അവിടെ ഉള്ള ഒരു സ്റ്റാഫ് പറഞ്ഞു...

അഹ് ഒക്കെ.....
അഹ് എന്റെകുട്ടികൾ സുന്ദരികൾ ആയിട്ടുണ്ടല്ലോ രണ്ടുപേരുടെയും കവിളിൽ തലോടി കൊണ്ട് രുദ്രന്റെ അമ്മ പറഞ്ഞു.....
രണ്ടുപേരും ചിരിച്ചു..... വാ പോകാം മക്കളെ ഇനി തൊഴുത് ഇറങ്ങുമ്പോൾ മുഹൂർത്തം ആകും...
പിന്നെ അവർ അവിടെ നിന്ന് ഇറങ്ങിനേരെ അമ്പലത്തിൽ എത്തി അവിടെ പോയപ്പോൾ ജാനകിയുടെ അച്ഛനും അമ്മയും രണ്ടുപേരെയും സ്വന്തം മക്കളെ പോലെ ചേർത്ത് പിടിച്ചു....വേറെ ആരെയും വിളിച്ചിരുന്നില്ല കല്യാണത്തിന് അതുകൊണ്ട് തന്നെ ഒരു ഫോട്ടോഗ്രാഫർ പിന്നെ രണ്ട് വീട്ടിൽ നിന്ന് വന്നവരും മാത്രം ആയിരുന്നു.
പിന്നെ അവിടെ ഉള്ള ഒരു ചെറിയ റൂമിൽ കൊണ്ട് പോയി ഇരുത്തി രണ്ടുപേരെയും .... മുഹൂർത്തം ആകുമ്പോൾ ഞങ്ങൾ വന്നു വിളിക്കും അല്ലാതെ രണ്ടും കൂടെ അവന്മാരെ കാണാൻ ഇറങ്ങി വന്നാൽ കാല് തല്ലി ഒടിക്കും.... അത് പറഞ്ഞു രണ്ടുപേരെയും നോക്കി ചിരിച്ചിട്ട് അമ്മമാരും അച്ഛനും ഇറങ്ങി....
അവർ പുറത്ത് ഇറങ്ങിനിന്നപ്പോൾ പൂജാരി വന്നു....
ആ കുട്ടികൾ വന്നോ ചന്ദ്ര....
ഇപ്പൊ വരും തിരുമേനി......
മ്മ് മ്മ് വിശേഷപെട്ട മുഹൂർത്തം ആണ് ഇന്നത്തേത്...
അറിയാം തിരുമേനി അത് ആണ് അന്ന് ഈ മുഹൂർത്തം പറഞ്ഞപ്പോൾ തന്നെ ഇന്ന് കല്യാണം നടത്താം എന്ന് പറഞ്ഞത്....
അത് നന്നായി കുട്ടികളോട് തൊഴുത് വരാൻ പറഞ്ഞോളൂ....
ശരി തിരുമേനി.....
ഞാൻ രുദ്രനെ ഒന്ന് വിളിച്ചു നോക്കട്ടെ.....
രുദ്ര...... എവിടെ എത്തി....
ദ എത്താറായി അമ്മ....
അഹ് ശരി......
അവർ ഇപ്പൊ എത്തും ചന്ദ്രേട്ടാ......
അഹ് അപ്പോഴേക്കും നമുക്ക് കുട്ടികളെ ഇങ്ങോട്ട് വിളിക്കാം അല്ലെ.....
അഹ് ഞാൻ വിളിച്ചു വരാം.......
ജാനകി.......
എന്താ ഏട്ടത്തി....
നിനക്ക് ടെൻഷനും വിഷമം ഒന്നുല്ലേ.....
എന്തിനാ ഏട്ടത്തി വിഷമം ടെൻഷൻ ഒക്കെ എനിക്ക് അറിയാവുന്ന ആൾക്കാർ അല്ലെ എല്ലാവരും....
മ്മ് അത് ശരി ആണ്...
അല്ല ഏട്ടത്തിക്ക് ടെൻഷൻ ഉണ്ടോ.....
എന്തിനാ ഋഷിയെ എനിക്ക് നേരത്തെ അറിയാം പോരാഞ്ഞിട്ട് എന്റെ കുഞ്ഞിന്റെ അച്ഛൻ കൂടെ അല്ലെ......
എന്താ........
എന്താ ജാനകി.....
അല്ല ഏട്ടത്തി ഇപ്പൊ എന്താ പറഞ്ഞേ....
അഹ് ഡോ ഞാൻ പ്രെഗ്നന്റ് ആണ്...
അഹ് ബെസ്റ്റ് അപ്പൊ എല്ലാം നേരത്തെ കഴിഞ്ഞു അല്ലെ 😜😜😜😜
ഡി ഡീ....
(അപ്പൊ ഇതു മാത്രം എന്നോട് പറഞ്ഞില്ല ദേവേട്ടൻ വരട്ടെ ഇന്ന്ആത്മ )
വാ മക്കളെ മുഹൂർത്തം ആയി....
അഹ് അമ്മ...
നടയിൽ തന്നെ തൊഴുത് നിൽക്കുവാണ് രണ്ടുപേരും.
അപ്പോഴാണ് കല്യാണവേഷത്തിൽ അണിഞ്ഞു ഒരുങ്ങി വരുന്ന തന്റെ പാതിയെ രണ്ടുപേരും കാണുന്നത്...
ജാനകിയെ ആ റെഡ് കളർ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ഒപ്പം മിതമായ ആഭരണം മാത്രം.... രുദ്രൻ അവളെ നോക്കി ഒന്ന് ചിരിച്ചു അവനെ കണ്ടു അവളും ഒന്ന് ചിരിച്ചു.....
ഋഷിയും തന്റെ പെണ്ണിനെ നോക്കി കാണുവായിരുന്നു അവൾക്ക് ആ സാരിയും മിതമായ മേക്കപ്പ് ഒക്കെ ആയി കാണാൻ നല്ല ഭംഗി ആയിരുന്നു... അവളും അവനെ നോക്കി ചിരിച്ചു...
നാലുപേരും നന്നായി തൊഴുതു വന്നോളൂ....
അവർ പോയി തൊഴുതു വന്നപ്പോൾ തിരുമേനി നാലുപേരെയും നടയിൽ വിളിച്ചു ആരതി ഉഴിഞ്ഞു......
ദ ഈ താലി എടുത്തു കെട്ടിക്കോളൂ.....
അദ്ദേഹം താലത്തിൽ നിന്ന് രുദ്രന്റെ പേര് കൊത്തിയ താലി രുദ്രന്റെ കൈയിൽ കൊടുത്തു ഒപ്പം ഋഷിയുടെ പേര് കൊത്തിയ താലി ഋഷിയുടെ കൈയിലും കൊടുത്തു.... രണ്ടുപേരും ഒരേ സമയം തന്നെ താലി ചാർത്തി..
പിന്നെ അവരുടെ പേര് കൊത്തിയ മോതിരങ്ങളും പരസ്പരം മാറി പിന്നെ തിരുമേനി കൊടുത്ത സിന്ദൂരം കൊണ്ട് ജാനകിയുടെ സീമന്തരേഖയിൽ രുദ്രന്റ കൈ കൊണ്ട് ഒരു നുള്ള് സിന്ദൂരം തൊട്ടു അപ്പൊ ജാനകിയുടെ കണ്ണുകൾ നിറഞ്ഞു അവൻ അവളുടെ നെറ്റിയിൽ ഒരു സ്നേഹചുംബനവും നൽകി...
കുട്ടികളുടെ അച്ഛൻ കൈ പിടിച്ചു കൊടുക്കുക... അത് പറഞ്ഞപ്പോൾ സോനക്ക് പെട്ടന്ന് കണ്ണ് നിറഞ്ഞു എന്നാൽ അവൾ അത് ഒളിപ്പിച്ചു എന്നാൽ രുദ്രൻ അത് വ്യക്തമായി കണ്ടു... പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സോനയുടെ കൈ പിടിച്ചു ഋഷിയുടെ കൈയിൽ ജാനകിയുടെ അച്ഛൻ ഏൽപ്പിച്ചു... സോനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഋഷി അവളെചേർത്ത് പിടിച്ചു...... അടുത്ത് ജാനകിയുടെ കൈ പിടിച്ചു രുദ്രന്റെ കൈയിൽ ഏൽപ്പിച്ചു......
ഇനി കുട്ടികൾക്ക് പുടവ കൊടുക്കുക...
രുദ്രനും ഒരേ സമയം തന്നെ രണ്ടുപേർക്കും പുടവ കൊടുത്തു ശേഷം ഒന്നുകൂടെ തൊഴുതിട്ട് അവർ തിരുനടയിൽ നിന്ന് ഇറങ്ങി......


മക്കൾ ഈ സാരി ഉടുത്തു വന്നിട്ട് ഊട്ട് പുരയിൽ ചെറിയ സദ്യ ഉണ്ട് അത് കഴിഞ്ഞു ഇറങ്ങാം......
പിന്നെ പെട്ടന്ന് തന്നെ അവർ സാരി മാറാൻ പോയി....
ചന്ദ്രേട്ടാ........
എന്താ രുദ്രന്റെ അമ്മേ..... അത് ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.....
എന്താ.....
എന്തായാലും നിങ്ങൾ രണ്ടുപേരും മാത്രം ആയി ഇവിടെ ഇനി നിൽക്കണോ നമുക്ക് എല്ലാവർക്കും കൂടെ അവിടെ അങ്ങ് താമസിക്കാം ഇടക്ക് ഇടക്ക് ഇവിടെയും നിൽക്കാം.......
അതിന് അയാൾഭാര്യയെ നോക്കി പിന്നെ ഒന്ന് ചിരിച്ചു.... ഞങ്ങൾക്ക് മോളുടെ കൂടെ നിൽക്കുന്നതിൽ സന്തോഷം മാത്രേ ഉള്ളു പക്ഷെ അത് വേണ്ട ഇടക്ക് ഇടക്ക് ഞങൾ അവിടെ വന്നു നിൽക്കാം.. ഇവിടെ നമ്മുടെ കൃഷിയും ഈ പച്ചപ്പ് ഒക്കെ വിട്ടു നിൽക്കാൻ ഒരു മടിയ......
എന്ന പിന്നെ അങ്ങനെ ആകട്ടെ....
ഞാൻ കുട്ടികളെ വിളിച്ചു വരാം......
അത് പറഞ്ഞു ജാനകിയുടെ അമ്മ അങ്ങോട്ട് പോയി....
അഹ് രണ്ടുപേരും ഉടുത്തു റെഡി ആയോ...

ഏട്ടത്തി നന്നായി ഉടുക്കും അമ്മേ....
ആഹ്ഹ് നിങ്ങൾ വാ കഴിക്കാൻ....
അമ്മകുട്ടി അവിടെ നിന്നേ എന്താ മുഖത്ത് ഒരു സങ്കടം.... മ്മ് മ്മ്
എനിക്ക് സങ്കടം ഒന്നും ഇല്ല നീ വാ കൊച്ചേ നിന്ന് കൊഞ്ചതെ...
അഹ് ഇന്ന് കൂടെ എന്നെ ഇങ്ങനെ കിട്ടു ഞാൻ കുറച്ചു കഴിഞ്ഞു അങ്ങ് പോകും..
അത് പറഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞു....
അയ്യേ അമ്മകുട്ടി കരയുവാ.....
ഞാൻ കരഞ്ഞില്ല....
മ്മ് മ്മ് മ്മ് അമ്മ നടന്നോ ഞാൻ വരാം...
അമ്മ പുറത്ത് ഇറങ്ങിയതും ജാനകി സോനയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.....
അയ്യേ ഇത്രേ ഉള്ളു രുദ്രന്റെ ജാനു കരയാതെ കുട്ടിയെ.....
ഞാ.... ഞാൻ ഇന്ന് അങ്ങ് വന്നാൽ പിന്നെ എന്റെ അമ്മയും അച്ഛനും ഇവിടെ ഒറ്റക്ക് അല്ലെ അത് പറഞ്ഞു വീണ്ടും വീണ്ടും കരയാൻ തുടങ്ങി....
ദേ നീ കരഞ്ഞാൽ പിന്നെ അവരും കരയും നോക്കിയേ ദേ പുട്ടി ഒക്കെ ഇപ്പൊ പോകും കേട്ടോ......
അവൾ കണ്ണൊക്കെ തുടച്ചു ഒരു ചിരി മുഖത്ത് വരുത്തി പുറത്തേക്ക് ഇറങ്ങി....
അഹ് വന്നല്ലോ....കുട്ടികൾ അവരെ നോക്കിയ ഋഷിയും രുദ്രനും പരസ്പരം ചിരിച്ചു....
പിന്നെ അവർ എല്ലാവരും കൂടെ ഊട്ട്പുരയിൽ പോയി നന്നായി സദ്യ കഴിച്ചു......
ഇറങ്ങാൻ നേരം ജാനകി അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു ഭയങ്കര കരച്ചിൽ ആയിരുന്നു കണ്ടു നിന്നവരുടെ ഒക്കെ കണ്ണുകൾ നിറഞ്ഞു പിന്നെ ഒരുവിധം അവളെ രുദ്രൻ കാറിൽ കൊണ്ട് ഇരുത്തി.... അദ്ദേഹം വേർതിരിവ് ഇല്ലാതെ സോനയെയും സ്വന്തം മോളായി തന്നെ കണ്ടു ചേർത്ത് പിടിച്ചു............
സാധാരണ പറയുന്നത് പോലെ മക്കളെ പൊന്നു പോലെ നോക്കണം എന്ന് പറയുന്നില്ല കാരണം നിങ്ങളുടെ കൈയിൽ അവർ രണ്ടുപേരും സുരക്ഷിതർ ആയിരിക്കും എന്ന് അറിയാം........
പിന്നെ അവർ അധികം താമസിക്കാതെ തന്നെ രുദ്രന്റെ വീട്ടിലേക്ക് തിരിച്ചു...
ഗൃഹപ്രവേശനത്തിനായി അവിടെ വീട്ടിലെ ജോലിക്കാർ ഒക്കെ റെഡി ആയി നിൽപ്പുണ്ടായിരുന്നു...
രുദ്രന്റെ അമ്മ രണ്ടുപേർക്കും നിലവിളക്ക് കൊടുത്തു അകത്തേക്ക് കയറ്റി...
പൂജമുറിയിൽ കൊണ്ട് വച്ച് രണ്ടുപേരും മനസ്സ്ഉരുകി പ്രാർത്ഥിച്ചു....
പിന്നെ രണ്ടുപേരെയും സോനയുടെ മുറിയിൽ പറഞ്ഞു അയച്ചു...
മക്കൾ പോയി ഈ സാരി ഒക്കെ മാറ്റി ഫ്രഷ് ആയി വാ...
സോന ആണ് ആദ്യം ഫ്രഷ് ആകാൻ കയറിയത്. അവൾ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ തന്നെ ജാനകി ഒരു പലാസയും വൈറ്റ് കളർ കുർത്തിയും എടുത്തു ഫ്രഷ് ആകാൻ കയറി.....
നമുക്ക് പുറത്ത് പോകാം അമ്മ വന്നു വിളിച്ചിട്ട് പോയി ഞാൻ നീ വന്നിട്ട് പോകാം എന്ന് പറഞ്ഞു...
വാ പോകാം....
താലിയും സിന്ദൂരവും ആയിരുന്നു രണ്ടുപേർക്കും ചമയം ആയും ആഭരണമായും ഉണ്ടായിരുന്നത്...
അല്ല എന്താ രണ്ടുപേരും അവിടെ തന്നെ നിന്നത് ഇങ്ങ് വാ...
അവർ എവിടെ അമ്മേ..
രുദ്രനും ഋഷിയും കൂടെ ഓഫീസിൽ എന്തോ അത്യാവശ്യം ഉണ്ട് എന്ന് പറഞ്ഞു പോയി....
നിങ്ങൾ കഴിക്കുന്നോ എന്തെങ്കിലും....
വേണ്ട അമ്മ
അഹ് രണ്ടുപേരും എന്താ ഒത്തൊരുമ...
ഇന്ന് ഇനി വേറെ പരിപാടി ഒന്നുല്ല മക്കളെ വേണം എങ്കിൽ കിടന്നു ഉറങ്ങിക്കോ കുറച്ചു സമയം രണ്ടുപേരും രാത്രി നിങ്ങളെ അവരുടെ റൂമിൽ ആക്കാം......
പിന്നെ നാളെ മുതൽ ഓഫീസിൽ പോകും നിങ്ങൾ രണ്ടുപേരും.....
ഞാനും ഓഫീസിൽ പോകാനോ അമ്മേ സോന ചോദിച്ചു...
ആഹ്ഹ് ഋഷിയുടെ PA പോസ്റ്റ് ആണ്...
പിന്നെ റിസപ്ഷൻ അടുത്ത ആഴ്ച തന്നെ നടത്താം....
ഓഫീസിൽ എല്ലാവരെയും വിളിക്കണം കേട്ടോ മോളെ ജാനകി അവനോട് പറഞ്ഞു എന്നാലും ......ശരി അമ്മേ.
ശരി ഞാൻ കുറച്ചു നേരം കിടക്കട്ടെ...
ചേട്ടത്തി കിടക്കുന്നോ അതോ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കണ്ടാലോ....
എനിക്ക് വയ്യ ഡാ ക്ഷീണം ഉണ്ട് ഞാൻ ഒന്ന് കിടക്കട്ടെ..... എന്ന ഞാനും..
പിന്നെ രണ്ടും കൂടെ പോയി കെട്ടിപിടിച്ചു കിടന്നു ജാനകിയുടെ സംസാരം കേൾക്കുമ്പോൾ സോനക്ക് ഇതുപോലെ ഒരു അനിയത്തി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി....കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടും നന്നായി കിടന്നു ഉറങ്ങി....
ഓഫീസിൽ പോയി തിരിച്ചു വന്നപ്പോൾ സന്ധ്യ ആയി രണ്ടുപേരും അപ്പോഴുംകുട്ടികൾ നല്ല ഉറക്കം ആയിരുന്നു അവരെ വിളിക്കാൻ പോയപ്പോൾ രുദ്രന്റെ അമ്മ കണ്ടത്.... പരസ്പരം കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്ന സോനയെയും ജാനകിയെയും ആണ്..... അവർ ഒരു ചിരിയോടെ പോയി രണ്ടുപേരെയും ചായ കുടിക്കാൻ വിളിച്ചു.....
വാ വന്നു ചായ കുടിക്ക്....
ഞാൻ ഒന്ന് വീട്ടിൽ വിളിച്ചു വരാം അമ്മേ....
ശരി മോളെ.....
ജാനകിവീട്ടിൽ വിളിച്ചു വന്നപ്പോൾ ഋഷിയും രുദ്രനും വന്നു പിന്നെ എല്ലാവരും കൂടെ ചായ ഒക്കെ കുടിച്ചു. അങ്ങനെ സമയം പോയി രാത്രി കഴിക്കാൻ ഉള്ളത് ഉണ്ടാകാൻ അമ്മായിയും മരുമക്കളും കയറി.... എന്നോ ആ വീട്ടിൽ നിന്ന് മാഞ്ഞു പോയ ചിരിയും കളിയും തിരിച്ചു വന്നു......
രാത്രി കഴിക്കാൻ ചപ്പാത്തിയും ചിക്കൻകറിയും ആയിരുന്നു സോനക്ക് പാചകം അധികം അറിയില്ല അതുകൊണ്ട് എല്ലാം കട്ട് ചെയ്തു കൊടുക്കാനും ചപ്പാത്തി പരത്താൻ ഒക്കെ സഹായിച്ചു....
എല്ലാവരും കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ രുദ്രൻ ജാനകിയെ വല്ലാത്ത ഭാവത്തിൽ നോക്കുകയും ഇടക്ക് ആക്കി ചിരിക്കുന്നതും കണ്ടപ്പോൾ അവൻ തലേദിവസം പറഞ്ഞ കാര്യം ഓർമ്മ വന്നു അപ്പൊ തന്നെ അവന്റെ ഭാഗത്തേക്ക് നോക്കാതെ ഇരുന്നു കഴിക്കാൻ തുടങ്ങി... എന്നാൽ ഋഷി സോനയെ നോക്കിക്കൊണ്ടേ ഇരുന്നു പക്ഷെ അവൾ അവനെ നോക്കാനേ പോയില്ല....
കഴിച്ചു കഴിഞ്ഞുകുറച്ചു സമയം താഴെ നിന്നു അപ്പൊ തന്നെ രണ്ടുപേരെയും അമ്മ വിളിച്ചു ഓരോ ഗ്ലാസ് പാൽ കൊടുത്തു.... ഇതൊക്കെ വേണോ അമ്മേ
പുതിയ ജീവിതം തുടങ്ങുവാണു രണ്ടുപേരും പരസ്പരം മനസിലാക്കിയും സ്നേഹിച്ചും സന്തോഷം ആയി ഒരുപാട് കാലം ജീവിക്കണം... അത്രയും പറഞ്ഞുരുദ്രന്റെ അമ്മ അവരുടെ നെറ്റിയിൽ ഓരോ മുത്തം നൽകി അവരെ മുറിയിലേക്ക് പറഞ്ഞു അയച്ച ശേഷം അവരും കിടക്കാൻ ആയി പോയി