ഹൃദയസഖി തുടർക്കഥ ഭാഗം 107 വായിക്കൂ...

Valappottukal





രചന: രാഗേന്ദു ഇന്ദു

തൊട്ടും തലോടിയും ഉമ്മവെച്ചും വിവശയാക്കി അവളിലെ പെണ്ണിനെ ഉണർത്തി  അവളിലെ പെണ്ണിനെ സ്വന്തമാക്കുമ്പോൾ ആദ്യ സമാഗമത്തിന്റെ വേദനയിൽ പുളഞ്ഞവളെ അതിലേറെ ചുംബനങ്ങൾ നൽകി ആശ്വാസമേകി വളരെ പതിയെ പതിയെ പൂർണമായും തന്റെതാക്കി മാറ്റി 

ദേവിക ശെരിക്കും ആവശയായി  പോയിരുന്നു ഇത്രെയും കാലം വരുൺ ചേർത്ത് പിടിച്ചിട്ടും ചുംബിച്ചു വശം കെടുത്തിയിട്ടും ഉണ്ടെങ്കിലും ഇത് മറ്റൊരു അനുഭവം തന്നെ ആയിരുന്നു അത് അത്രെയും ആവേശത്തോടെ തന്നെയാണ് അവനും അനുഭവിച്ചത് പക്ഷെ ആദ്യ രതിയുടെ വേദനയും അവന്റെ കരുത്തും താങ്ങാൻ ആയില്ല വരുണിന്റെ പുറത്തെ മുറിപ്പാടുകൾ അതിന്റെ ഫലമായുണ്ടായതാണ് 

വാടിയ താമരത്തണ്ട് പോലെ കിടക്കുന്നവളെ വരുൺ തന്നെ കൊണ്ടുപോയി ബാത്‌റൂമിലാക്കി നീറി പുകയുന്ന വേദനയിലും ഇളം ചൂടുവെള്ളം ഒഴിച്ചു ഫ്രഷായി വന്നവളെ ചുറ്റിപ്പിടിച്ചു മൂർധാവിൽ ചുംബിച്ചുകൊണ്ട് വെറുതെ......കിടന്നു 
മണി പത്തു കഴിഞ്ഞേ ഉള്ളു 

വേദനിച്ചോ....

ഹം....
ചെറുതായി 
സോറി....

ഞാനും സോറി 

എന്തിന് 

ഇതിനു.... നഖം കൊണ്ടു പോറൽ വീണിടത്തു തലോടിയാണ് അവളതു പറഞ്ഞത് 

വെറുതെ ഒന്നുമല്ലലോ എന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ 
ചിരിയോടെ വീണ്ടും അവളെ ചേർത്തുപിടിക്കുമ്പോൾ വീണ്ടുമൊരു സംഗമത്തിന് തുടക്കം കുറിക്കുകയായിരുന്നു ആദ്യ അനുഭവം വേദന ആയിരുന്നെങ്കിൽ അടുത്തതിൽ പരമാനന്തം കുറിക്കുകയായിരുന്നു ഇരുവരും അതിന് ഫലമായി ഇരിവരിലും നഖവും പല്ലും പാടുകൾതീർത്തു 

ആ രാത്രി അവർക്കായ് ഉള്ളതായിരുന്നു  വരുണിനും ദേവികയ്ക്കും മാത്രം  മഴയായും  മഞ്ഞായും നിലാവായും പ്രകൃതിയും അവർക്ക് അനുകൂലമായി.....
പുലർച്ചയോടെ ബാക്കിയുള്ള ഭക്ഷണവും വെള്ളവും കഴിച്ചാണ് ദേവികയെ വരുൺ ഉറക്കാൻ വിട്ടത് 

ഡോറിൽ തട്ട് കേട്ടുകൊണ്ടാണ് വരുൺ കണ്ണ് തുറന്നത്
ഫോൺ എടുത്തു നോക്കി പത്തര കഴിഞ്ഞു 
ദേവിക ഇപ്പോഴും ഉറക്കം തന്നെ ആണ് നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി മാറ്റി കവിളിൽ ചുംബിച്ചു 
കുറച്ചു ഇറങ്ങി കിടക്കുന്ന ബ്ലാങ്കെറ്റ് നേരെ ഇട്ടു കൊടുത്തു രാത്രിയുടെ അവശേഷിപ്പിക്കുകൾ കഴുത്തിലൊക്കെ കല്ലിച്ചു കിടപ്പുണ്ട് 
വല്ലാത്തൊരു സ്നേഹത്തോടെ ഒന്നുടെ പുണർന്നു അവനവളെ 

വീണ്ടും ഡോറിൽ മുട്ട് കേട്ടു...

Don't disturb എന്നെഴുതിയ ബോർഡ് തൂക്കിയ വാതിലിൽ വന്നു മുട്ടണമെങ്കിൽ അത് വൈശാഖ് അല്ലാതെ വേറെ ആരാവാൻ.... ഡോർ തുറന്നാൽ ശെരിയാവില്ല... അതാണ്‌ അവസ്ഥ 
അതിനാൽ തന്നെ  ഫോൺ എടുത്തു വിളിച്ചു 

വിചാരിച്ചപോലെ എത്തിയിട്ടുണ്ട്... 
അരമണിക്കൂറിൽ അങ്ങോട്ടു വരാം എന്നേറ്റു ഫോൺ വെച്ചു 

റൂമും പൂൾ സൈഡും എല്ലാം വൃത്തിയാക്കി ഡ്രസ്സ്‌ എല്ലാം എടുത്തു മടക്കി വെച്ചു 

ദേവികയെ വിളിച്ചുണർത്തി ഫ്രഷാവാൻ വിട്ടു 
അര മുക്കാൽ മണിക്കൂറു കൊണ്ടു അവർ വൈശാഖിന്റെയും പൂജയുടെയും റൂമിലേക്ക് നടന്നു 

ഹണിമൂൺ റൂം വേക്കറ്റ് ചെയ്ത് അതുപോലെ തന്നെയുള്ള ഡബിൾ റൂം എടുത്തിരുന്നു അവിടെയാണ് വൈശാഖ് വെയിറ്റ് ചെയ്തത് 

നീയെന്തിനാ രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് 

നിനക്ക് അതൊക്കെ പറയാം എന്റെ പെങ്ങൾ നിന്റെ കൂടെയ.......അതിനെ ബാക്കി വെച്ചോ എന്നറിയണ്ടേ.....

നിന്നെപ്പോലെ അല്ല പീഡക ഞാൻ.... വരുണും ഉരുളയ്ക്ക് ഉപ്പേരി എന്നപോലെ തന്നെ പറഞ്ഞു 

ഹാ.... എന്നെ നീ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട....
എനിക്കെയ് ചോദിക്കാനും പറയാനും ഒകെയ് ആള് വരുന്നുണ്ട്....

പിന്നെ....... യ് 
ഇവളെ എന്റെ മാമന്റെ മോൾ തന്നെ അല്ലെ.......
വൈശാഖ് പറഞ്ഞത് മനസിലാവാതെ വരുൺ കെറുവിച്ചു 
പക്ഷെ അവരുടെ കുറുമ്പ് കേട്ടുകൊണ്ടിരുന്ന ദേവികയ്ക്ക് കാര്യം മനസിലായി 
അവൾ പൂജയുടെ കൈ പിടിച്ചെടുത്തു ചോദിച്ചു 
സത്യം?....

മം 😃
തലകുനിച്ചുകൊണ്ട് മറുപടി പറയുന്നവളെ കണ്ടപ്പോഴാണ് വരുണിന് കാര്യം കത്തിയത് 

ഇതെപ്പോ....?

ഹാ... പിന്നെ ഞാൻ നിന്നെപ്പോലെ മുഹൂർത്തം നോക്കികൊണ്ടിരിക്കുകയാണല്ലോ 

അതല്ലെടാ.... എപ്പോഴാ അറിഞ്ഞത് 

ഹാ അതിവിടെ വന്നപ്പോ......ഇവൾക്ക്  ഇന്നലെയെ ഉണ്ട് എന്തോ ഒരു ഷീണം പിന്നെ ഇങ്ങോട്ട് വരുമ്പോ ഇങ്ങനൊന്നു സൂചിപ്പിച്ചത് വരും വഴി മെഡിക്കൽ ഷോപ്പിൽ നിന്നും പ്രേഗ്ൻസി ടെസ്റ്റ്‌ കിറ്റ് വാങ്ങി നോക്കി 
പോസിറ്റീവ് ആണ് അത് പറയാനാ... വന്നു വിളിച്ചിരുന്നത് 

വരുൺ വൈശാഖിനെ കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിച്ചു 
ദേവിക പൂജയെയും 

എന്തായാലും ഇനി ഹോസ്പിറ്റലിൽ പോയി കാണിക്കണം അങ്ങോട്ട് ബൈക്കിനു പോവേണ്ട കാറിൽ പോകാം 
ദേവിക പറഞ്ഞു 

വീട്ടിൽ വിളിച്ചോ....

ഇല്ലെടാ... ഹോസ്പിറ്റലിൽ പോയിട്ട് പറയാം മാത്രമല്ല ഇവിടെയാണ് എന്നറിഞ്ഞാൽ അവർക്ക് ടെഷൻ ആകും 

ശെരിയാണ് എല്ലാവരും അത് അനുകൂലിച്ചു 

പൂജയെ പൂളിൽ ഇറങ്ങാൻ ആരും സമ്മതിച്ചില്ല അതിനാൽ ദേവികയും കരയ്ക്ക് തന്നെ ഇരുന്നു എങ്കിലും അതി മനോഹരമായി ആ ദിവസം കഴിഞ്ഞുപോയി ഒരുപാട് കാലത്തെ വർക്ടെൻഷനും സ്‌ട്രെസ്സും എല്ലാം മറന്നു  അ പ്രോപ്പർട്ടിക്ക് ചുറ്റുമുള്ള സ്ഥലവും അരുവിയും കണ്ടും നടന്നും ഫോട്ടോ എടുത്തും കാമുകി കാമുകന്മാരായി ഉറ്റ സുഹൃത്തുക്കളായി സഹോദരി സഹോദരന്മാരായി അവരാ ദിവസം അടിച്ചുപൊളിച്ചു പിറ്റേന്ന് ഉച്ചയോടെ ആണ് അവർ അവിടം വിട്ടത് 

പൂജയെയും വൈശാഖിനെയും ഹോസ്പിറ്റലിൽ ഇറക്കി  ടെസ്റ്റ്‌ ചെയ്തു ഡോക്ടറെയും കാണിച്ചു അവളെ വീട്ടിൽ കൊണ്ടുവിട്ടാണ് ദേവികയും വരുണും വീട്ടിലേക് തിരിച്ചത് 
ഹൈവേയിൽ നിന്നും മാറാതെ പോകുന്നതുകണ്ടു ദേവിക ചോദിച്ചു അതേ....യ്.....
വീട്ടിലേക്ക് അല്ലെ....

അല്ലെന്ന് കണ്ണുകാണിച്ചവനെ കൂർപ്പിച്ചു നോക്കിയവൾ 

ഇനി എങ്ങോട്ട.....
വീട്ടിൽ പോകാം നാളെ ഷോപ്പിൽ പോകേണ്ടേ....

വരുണിന് ചിരി തന്നെ ആണ് 

സർപ്രൈസ് ആണോ 

അതേയെന്ന് തലയാട്ടി... വരുൺ 

ദേവിക  തലയ്ക്കു കൈ കൊടുത്തു പോയി 

ദേ... ഇനി നിങ്ങളുടെ സർപ്രൈസ് ഞാൻ താങ്ങില്ലാട്ടോ ഇപ്പൊ തന്നെ ഓവർ ആണ് 

പൊട്ടിച്ചിരി ആയിരുന്നു മറുപടി 

വരുൺ കാർ കൊണ്ടുപോയി നിർത്തിയത് മലപ്പുറത്തുള്ള ഒരു സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ ആയിരുന്നു 
ദേവിക അതിശയിച്ചു  പോയി 

നല്ല സെന്റർ ആണ് ഞന് അന്നെഷിച്ചു  ഇനി ഇതിൽ കോൺസെൻട്രേഷൻ ചെയ്യ് ഇല്ലെങ്കിൽ അച്ഛൻ എന്നോട് പൊറുക്കില്ല  ജോയിൻ ചെയ്യാം കോച്ചിംഗ് ഇല്ലാതൊന്നും പാസ്സാവില്ല 
പിന്നേ... യ് ഓൺലൈൻ കോച്ചിംഗ് മതി ഇല്ലെങ്കി ഞാൻ ഒറ്റയ്ക്കായിപോവില്ലേ....അവളോട്‌ സൈറ്റ് അടിച്ചുകൊണ്ട് വരുൺ പറഞ്ഞു 

ഇരുവരും പോയി അഡ്മിഷൻ എടുത്തു  നല്ല സെന്റർ ആണ് കുറഞ്ഞ വർഷം കൊണ്ടു നല്ലൊരു റിസൾട്ട്‌ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട് ദേവികയ്ക്ക് ഇഷ്ടപ്പെട്ടു പക്ഷെ 
തിരിച്ചു വരുമ്പോഴും ദേവിക വളരെ സൈലന്റ് ആയിരുന്നു 

നീ എന്താ ആലോചിക്കുന്നെ 

എന്നെകൊണ്ട് പറ്റുമോ എന്നോർക്കുകയായിരുന്നു 

പറ്റും.... കുറച്ചൊന്നു പരിശ്രമിച്ചാൽ  മതി ഈ വർഷം നടക്കില്ല അടുത്തത് നോക്കിയാൽ മതി

പക്ഷെ 

ഷോപ്പ്.... നമ്മളിപ്പോ ഫാൻസിയും സ്റ്റിച്ചിങ്ങും അടക്കം കുറച്ചു വലുതാണ് മുടക്കുമുതലും ഉണ്ട് മനുയേട്ടന് കൊടുക്കാനുള്ള കടം.... ഇതിനിടയിൽ ഞാൻ മാറി നിന്നാൽ 
ദേവികയ്ക്ക് ആശങ്ക ആയി 

പേടിക്കല്ലേ....
ഞനും വൈശാഖു ഉണ്ടല്ലോ.... മാനേജ് ചെയ്തു നോക്കട്ടെ 
പറ്റില്ലെങ്കിൽ നമുക്ക് ആളെ എടുക്കാം 
പിന്നെ എല്ലാ മാസവും കണക്കുകൾ നോക്കുമ്പോഴും പുതിയ ഐഡിയ ഇടാനുമെല്ലാം നീയൊന്നു നിന്നു തന്നാൽ മതി 
വരുൺ അവൾക്ക് ഉറപ്പ് നൽകി 

വൈശാകും പൂജയും സപ്പോർട്ട് ചെയ്തതോടെ ദേവിക പഠിക്കാൻ തീരുമാനിച്ചു 



To Top