രചന: രാഗേന്ദു ഇന്ദു
അവളെയൊന്നാകെ ഒന്നുടെ പുണർന്നുകൊണ്ട് വരുൺ പറഞ്ഞു വാ വല്ലതും കഴിക്കാം മൂന്നു മണി കഴിഞ്ഞു
അവർ ഫ്രഷായി ഫുഡ് കഴിച്ചു ഇറ്റാലിയൻ ഡിഷസ് ആയിരുന്നു ദേവിക ആദ്യമായണ് കഴിക്കുന്നതെങ്കിലും വളരെ ടേസ്റ്റി ആയതിനാൽ നല്ലപോലെ കഴിച്ചു
തിരിച്ചു റൂമിൽ എത്തിയതും വരുൺ പൂൾ സൈഡിൽ പോയിരുന്നു അവനരികിലായ് ദേവികയും പൂളിലെ തണുത്ത വെള്ളത്തിൽ കാലിട്ട് ഇളക്കികൊണ്ടിരിക്കുന്നവളുടെ പാദസരത്തിൽ കാലുകൊണ്ട് കൊളുത്തി വലിച്ചു വരുൺ
ഹാ....
കെറുവിക്കുന്ന പെണ്ണിനെ വീണ്ടും വീണ്ടും തന്നിലേക്ക് ചേർത്തുപിടിച്ചു
അമ്മയെ വിളിച്ചിരുന്നോ... അവന്റെ തോളോട് തോൾ ചേർന്നിരിക്കുമ്പോൾ ദേവിക ചോദിച്ചു
മം..... വീടും അതിരിക്കുന്ന സ്ഥലവും അവന്റെ പേരിൽ കൊടുക്കാൻ പറഞ്ഞു അവരുടെ കാലശേഷം എന്ന് എഴുതിയിട്ട്
പക്ഷെ ഇനി ചിലവിനു ഞനൊന്നും കൊടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്
അവൻ എഴുതിച്ചോളും എന്നാലും രെജിസ്ട്രേഷൻ ന്റെ അന്ന് പോവണം
മം... പക്ഷെ..
ഒന്നും കൊടുക്കില്ലെന്ന് അല്ല.... അത് ശെരിയല്ല.... അച്ഛനും അമ്മയും അല്ലെ.... ചെറിയൊരു കാശ് കൊടുക്കും വട്ടചിലവിനു അമ്മയ്ക്ക്....അച്ഛനിപ്പോഴും ജോലീക്ക് പോകുന്നുണ്ടല്ലോ
കുറച്ചെങ്ങനെ പോവട്ടെ.....
നിങ്ങൾക്ക് എങ്ങനെ മനസിലായി ഞനിതാ പറയാൻ വന്നതെന്ന്....
അതോ അത്....നീ എന്റേതല്ലേ അതുകൊണ്ട്...! അവളുടെ മൂക്കിൻ തുമ്പിൽ ചൂണ്ടുവിരലാൽ തൊട്ടുകൊണ്ട് വരുൺ പറഞ്ഞു
വല്ലാതെ സാഹിത്യം വരുന്നുണ്ടല്ലോ....
സാഹിത്യം മാത്രമല്ല...... പറയുന്നതോടൊപ്പം അതുപോലെ ദേവികയെ മടിയിലേക്ക് കയറ്റിയിരുത്തി അവളുടെ ചുണ്ടുകൾ കവർന്നിരുന്നു
വളരെ മൃദുവായി വളരെ പതുക്കെ ചുണ്ടുകൾ നുണഞ്ഞു നെറ്റിയിലായും ഒരുമ്മ നൽകി അവളെ എടുത്തുയർത്തി വരുൺ റൂമിലേക്ക് നടന്നു
അവനെ മിഴിച്ചുനോക്കുന്നവളെ ബെഡിൽ കിടത്തി അരികിലായ് അവനും കയറി കിടന്നു
നല്ല ഷീണം കുറച്ചു ഉറങ്ങാം....
ദേവികയൊന്നും മിണ്ടിയില്ല....
ഇല്ലെങ്കിൽ രാത്രിയിൽ ഉറക്കം വരും....
ച്ചി..... വന്നുവന്നിപ്പോ വൃത്തികേട് തന്നെ പറയുന്നു
പറഞ്ഞിട്ടല്ലേ ഉള്ളു.... ചെയ്യേം ചെയ്യും ഇപ്പോൾ എന്റെ മോൾ ഉറങ്ങ്
പറഞ്ഞപോലെ തന്നെ വരുൺ വേഗത്തിൽ ഉറക്കം പിടിച്ചു ഇന്നലെ മുതൽ ദേവികയ്ക്ക് സർപ്രൈസ് കൊടുക്കാനുള്ള ഓട്ടം ആയിരുന്നു പിന്നെ ഇത്രയും ദൂരം ഡ്രൈവ് ചെയ്തതിന്റെ ഷീണം അവനെ വല്ലാതെ ബാധിച്ചിരുന്നു
വരുൺ ഉറങ്ങിയെങ്കിലും ദേവികയ്ക്ക് ഉറങ്ങാൻ ആയില്ല ടെൻഷനോ എക്സിറ്റെമെന്റോ അറിയില്ല...... തൊട്ടരികിലായ് കിടക്കുന്നവനെ നോക്കി
ഒരു വർഷത്തോളം ആയി വിവാഹം കഴിഞ്ഞിട്ടു
ഇതുവരെ തങ്ങൾക്കിടയിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല... പലപ്പോഴും വരുൺ തന്നെയാണ് പിന്മാറിയിരുന്നത് ശരീരമാകെ ഉമ്മവെച്ചു തലോടിയും തന്നിലെ പെണ്ണിനെയവൻ ഉണർത്തുമ്പോൾ പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട് അത് പൂർത്തീകരിച്ചെങ്കിൽ എന്ന്....കുറച്ചു വേദനിപ്പിച്ചെങ്കിൽ എന്ന്
ഇന്നിപ്പോൾ അവനായി തീരുമാനിച്ചു വന്നിരിക്കുകയാണ് വരുണിന്റെ ഓരോ ഭാവത്തിലും ദേവികയ്ക്കതു കാണാനും പറ്റുന്നുണ്ട്
താനുമത് ആഗ്രഹിക്കുന്നുണ്ട് പക്ഷെ..... വരുണിനെ തന്നെ നോക്കിക്കിടന്നു പതിയെ അവളും ഉറക്കം പിടിച്ചു
ദേവിക കണ്ണുതുറന്നത് വളരെ വ്യത്യസ്തമായ ഒരു നിമിഷത്തിലേക്കണ്
യാത്രക്ഷീണം അവൾക്കും ഉള്ളതിനാൽ നന്നായി തന്നെ ഉറങ്ങിപ്പോയി ഇതിപ്പോ സമയം 6മണിയോട് അടുത്തിട്ടുണ്ട്
നിറയെ ലൈറ്റ് കൊണ്ടു റൂം ആകെ അലങ്കരിച്ചിട്ടുണ്ട് പൂളിന്റെ സൈഡിലും ഉണ്ട് ലൈറ്റ്
പൂളിന് സൈഡിലായ് ഒരു ടേബിൾ സെറ്റ് ചെയ്തു അതിൽ ഫ്ലവറും ഡിന്നറും ആകും മൂടി വെച്ചിരിപ്പുണ്ട്... അതിമനോഹരമായിരുന്നു അലങ്കാര പണികൾ ആകെ മൊത്തത്തിൽ ഒരു വല്ലാത്ത വൈബ് അവളതെല്ലാം നോക്കി കുറച്ചു സമയം ഇരുന്നു
ബെഡിലായി ഒരു കവരും ഉണ്ട്
വരുണിനെ അവിടെയൊന്നും കാണാനും ഇല്ല....
ദേവിക പതിയെ എണീറ്റു ആ കവർ തുറന്നു നോക്കി അതിലൊരു ലൈറ്റ് പിങ്ക് കളർ നൈറ്റ് ഗൗൺ ആയിരുന്നു കഴുത്തു ചുറ്റും നിറയെ റോസാപൂക്കൾ ഉള്ള മനോഹരമായ ഒരെണ്ണം
എന്റെ വരുൺ ലാലേ നിങ്ങൾ ഇത്രയൊക്കെ റോമാന്റിക് ആയിരുന്നോ ഞാൻ അറിഞ്ഞില്ലാലോ ദേവിക സ്വയം പറഞ്ഞു
പൂൾ സൈഡിൽ നിന്നും എന്തോ സൗണ്ട് കേട്ടപ്പോൾ കവർ അവിടെ വെച്ചു ദേവിക പതുക്കെ അങ്ങോട്ട് നടന്നു
വരുൺ ആയിരിക്കും എന്നു കരുതിയാണ് ചെന്നതെങ്കിലും ആരെയും കാണാഞപ്പോൾ ചെറുതായൊന്നു ഭയന്നു
പിന്നിൽ നിന്നും വരുൺ പുണർന്നപ്പോളാണ് ശ്വാസം നേരെ വീണത് അപ്പോയെക്കും വരുണത് കവരുകയും ചെയ്തു
ചെറുതായി ഇരുട്ടിതുടങ്ങിയ ആ പൂൾ സൈഡിൽ നിന്നവർ വല്ലാത്തൊരു ആവേശത്തോടെ പരസ്പരം ചുംബിച്ചു
നമുക്കൊന്നു നഞ്ഞാലോ വൈഫൈ ശ്വാസം നല്ലോണം എടുത്തു പിടിക്ക് മുകളിൽ വന്നിട്ടേ വിടാവൂ
ചുണ്ടുകൾ വേർപെടുത്തിയപ്പോൾ ശ്വാസം ആഞ്ഞു വലിക്കുന്നവളോട് വരുൺ ചോദിച്ചത് അതാണ് കൂട്ടത്തിൽ ഒരു നിർദേശവും
മറുപടി പറയും മുൻപ് പൂളിലേക്ക് എടുത്തു ചാടിയവനെ ആള്ളിപിടിച്ചു ദേവിക നിന്നു...
നീന്താൻ അറിയില്ല ഇതുവരെ ഒരു കുളത്തിൽ മുങ്ങി കുളിച്ചിട്ടുപോലും ഇല്ല
ആകെ മുങ്ങി വെപ്രാളത്തിൽ വെള്ളത്തിനു മുകളിൽ വരുമ്പോഴും ശ്വാസവും വീട്ടില്ലായിരുന്നു വരുണിന്റെ മേലുള്ള പിടിയും
ആദ്യമൊക്കെ ദേവിക പേടിച്ചു പിന്നെ അവൾക്കും ഹരമായി
വരുണിന്റെ ഇരു കയ്യിലുമായി കിടന്നു അവളും നീന്തി തുടിച്ചു
സമയമെന്തെന്ന് അറിയാതെ ഇരുവരും ആർമാദിച്ചു ആസ്വദിച്ചു
പൂൾ സൈഡിൽ ഇരുന്നവന്റെ തോളിൽ ചാരി ദേവികയും ഇരുന്നു
ഇഷ്ടായോ....
സൂപ്പർ
ഞാൻ പുഴയിലും കുളത്തിലും ഒന്നും കുളിച്ചിട്ടില്ല ആദ്യമായിട്ടാ...
അവളവനെ ഒന്നുടെ ചേർത്തുപിടിച്ചു
നേരിയ തണുപ്പ് ഇറങ്ങിയിട്ടുണ്ട്
വെള്ളത്തിൽ കളിച്ചപ്പോൾ അറിഞ്ഞില്ല കരയ്ക്ക് കയറി ഇരുന്നത്തോടെ നനഞ്ഞ ശരീരത്തിൽ കാറ്റുതട്ടുന്നത്തോടെ തണുപ്പ് കഠിനമാകുന്നു
വിശക്കുന്നില്ലേ...
ഹം....
വാ....
വരുണിന് പിന്നാലെ എണീറ്റു പോകുമ്പോൾ അവൾക്ക് വിറയ്ക്കുന്നുണ്ടായിരുന്നു
അവൾക്കു വേണ്ടി വാങ്ങിയ ഡ്രെസ്സും എടുത്തു ദേവിക കുളിച്ചിറങ്ങിയപാടെ വരുണും കയറി കുളിച്ചു
കഴിക്കാനിരുന്നു
ചപ്പാത്തിയും ഗ്രിൽഡ് ചിക്കനും ആയിരുന്നു ഹോട് പൊട്ടിനകത്തായത്തിനാൽ ചൂടോടെ തന്നെ ഇരുവരും കഴിച്ചു വെള്ളത്തിൽ കളിച്ചതിനാലാവും നല്ല വിശപ്പുണ്ടായിരുന്നു..
അവർ കഴിച്ചിട്ടും പിന്നെയും ഭക്ഷണം ബാക്കി ആയിരുന്നു ബാക്കിയുള്ളവ എടുത്തുവെച്ചു കൈകഴുകി വരുന്നവളെ കണ്ണെടുക്കാതെ വരുൺ നോക്കി നിന്നു
പിങ്ക് നിറത്തിൽ ഉള്ള ആ നൈറ്റ് ഗൗണിൽ ഉടലളവുകളെല്ലാം തെളിഞ്ഞു കാണാം കുറച്ചു ഇറക്ക കൂടുതലുള്ള കഴുത്തിലോടെ റോസാപൂവിന്റെ വർക്ക് ആണ് അതിനിടയിലായ് കാണുന്ന കുഞ്ഞു മറുക് അവന്റെ നില തെറ്റിച്ചു
ഇതുവരെ അടക്കിവെച്ച പല വികാരങ്ങളും തന്നിൽ നിറയുന്നത് വരുൺ അറിയുന്നുണ്ടായിരുന്നു ശരീരം ചൂട് പിടിക്കുന്നതും ദേവികയുടെ സാമിപ്യം പോലും തന്നിലുണ്ടാക്കുന്ന മാറ്റങ്ങളും അവൻ തിരിച്ചറിഞ്ഞു
താങ്ക്സ്.... ഇത്രെയും നല്ലൊരു ദിവസം തന്നതിന്
താങ്ക്സ് മാത്രേ ഉള്ളോ.... പറഞ്ഞുകൊണ്ട് നോക്കുന്നവന്റെ കണ്ണുകൾ നേരിടാനാവാതെ ദേവിക പൂൾ സൈഡിലേക്ക് നടന്നു
പൂളിലെ വെള്ളത്തിൽ തട്ടി പ്രതിഫലിക്കുന്ന നിലാവ് ആ പെണ്ണിനെ അതിസുന്ദരിയാക്കി കണ്ണെടുക്കാൻ തോന്നാത്ത വിധം... അതിൽ മയങ്ങി വരുൺ കുറച്ചുസമയം നിന്നു
കാഠിന്യമേറുന്ന തണുപ്പിൽ ഇരുകായ്യലും തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നവളെ തനിക്കു നേരെ തിരിച്ചു നിർത്തി വരുൺ ചോദിച്ചു
എന്റേതാക്കിക്കോട്ടെ ഞാൻ....
അവനെ ഇരുകെ പുണർന്നുകൊണ്ടായിരുന്നു ദേവിക സമ്മതം അറിയിച്ചത്
അവളെ വാരിയെടുത്തു ബെഡിലേക്ക് നടക്കുമ്പോൾ ആ പ്രണയ സമാഗമത്തിന് സാക്ഷിയാകാൻ നാണിച്ചു ചന്ദ്രൻ മേഘങ്ങൾക്കിടയിലൊളിച്ചു