രചന: രാഗേന്ദു ഇന്ദു
മുന്നിലായ് കാണുന്ന കാറിലേക്ക് നോക്കി ദേവികയാകെ കരയണോ സന്തോഷിക്കണോ എന്നറിയാതെ നിന്നുപോയി
നീ എന്തു നോക്കുവാ നമ്മുടേത് തന്നെയാണ് വാ കേക്ക് മുറിക്കാം
മനാഫ് സർ വിളിച്ചതോടെ വരുണും ദേവികയും കൂടി കേക്ക് മുറിച്ചു സന്തോഷം കൊണ്ടു ദേവികയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു ഒരിക്കൽ ജോലി ചെയ്തിടത്തുനിന്ന് കാർ പർച്ചസ് ചെയ്തിരിക്കുന്നു വരുണും അതെ... എത്രയോ കാർ വിറ്റിട്ടുണ്ട് ആദ്യമായ് ഒന്ന് സ്വന്തമാക്കിയിരിക്കുന്നു
എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറിയപ്പോൾ ദേവിക പറഞ്ഞു
എന്നാലും ഇതൊക്കെ എപ്പോ ചെയ്തു....
ശെരിക്കും ഞെട്ടിച്ചു
സർപ്രൈസ് ആയോ.....
Yes ശെരിക്കും
ഞാനൊന്നും അറിഞ്ഞതെ ഇല്ല
ഇനി എന്തൊക്കെ അറിയാൻ ഇരിക്കുന്നു പറയുമ്പോൾ വരുണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു
ഹേ.... ഇനിയും ഉണ്ടോ സർപ്രൈസ്
അതിനവൻ ഒന്ന് ചിരിച്ചേ... ഉള്ളു
വൈശാഖ് അറിഞ്ഞോ....
പിന്നെ അറിയാതെ.... അവനല്ലേ നമ്മുടെ അക്സസ്സൊറീസ് മുഴുവൻ സെറ്റ് ചെയ്തത്... ഞങ്ങളൊന്നിച്ചു വന്നു book ചെയ്തു എല്ലാം സെറ്റ് ആക്കി ഇന്നലെ വന്നു സർപ്രൈസിനുള്ള ഒരുക്കവും ചെയ്തു
ഇന്ന് ആ മീറ്റിംഗ് ഉള്ളത്കൊണ്ടാണ് അല്ലെങ്കിൽ അവനും വന്നേനെ....
അപ്പോൾ പൂജയ്ക്ക് അറിയോ....
ഓ അറിയാം...
എടി ഭീകരി.... എന്നോടൊരു വാക്ക് പോലും പറഞ്ഞില്ല അവൾ ഷോപ്പിൽ എത്തട്ടെ കൊടുക്കാം ഞാൻ
അതിനു നമ്മൾ ഇപ്പോൾ ഷോപ്പിലേക്കല്ല
പിന്നെ.... ദേവിക അതിശയത്തോടെ ചോദിച്ചു
അതിനും ഒരു ചിരിയായിരുന്നു മറുപടി
വല്ലാത്തൊരു ചിരി
ആദ്യം മനസിലായില്ലെങ്കിലും അവന്റെ ചിരിയിൽ നിന്നും കാര്യം കത്തിയ ദേവിക വലിയ സന്തോഷത്തോടെ എത്തി വലിഞ്ഞു വരുണിന്റെ കവിളിലൊരു ഉമ്മകൊടുത്തു
കൈക്കൂലി ആണോ....
ആണെങ്കിൽ കുറഞ്ഞുപോയി
അല്ല..... സന്തോഷം കൊണ്ടു
കുറെ ദിവസമായി വിചാരിക്കുന്നു എവിടേക്കെങ്കിലും ഒന്ന് പോകാം എന്നു ചെറിയൊരു ട്രിപ്പ്
പക്ഷെ ഞാൻ വൈശാഖിനെയും മനുവേട്ടനെയും കൂടി പ്രതീക്ഷിച്ചിരുന്നു
എന്നാലും ഞാൻ പറയാതെ മനസിലാക്കി എടുത്തല്ലോ.... നിങ്ങള് സൂപ്പർ ആ.....
അവൾക്ക് എക്സൈറ്റ്മെന്റ് അടക്കാൻ ആവുന്നില്ലായിരുന്നു
ഏങ്ങോട്ട....
അത് സർപ്രൈസ്..... വരുൺ ചിരിയോടെ പറഞ്ഞു
ടൗണിൽ നിന്നും ഒരുപാട് ഉള്ളിലോട്ടു കയറിയതോടെ ദേവിക ചോദിച്ചു
വയനാട് ഒന്നും അല്ലാലോ ല്ലേ....
അതെ..... ജനുവരിയിലെ തണുപ്പ്പിലൊന്നു മുങ്ങിക്കുളിക്കാം.....
ആയോ..... ഒരു ദിവസം മതിയാവില്ലയോ.... ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല..... നിങ്ങൾക്കിതെന്താ.....
ഇതൊക്കെ ഓർക്കാതെ ആണോ പ്ലാനിങ്
ദേവിക അവനെ കളിയാക്കി
അടിവാരത്തുനിന്നും ഒരു ചായയും കുടിച്ചു അവർ യാത്ര തിരിച്ചു
തണുപ്പിന്റെ കാഠിന്യം ഒന്നാമതെ വളവിൽ നിന്നെ ദേവികയ്ക്ക് അറിയാൻ കഴിഞ്ഞു
വയനാട് ചുരം എന്നാണ് പറയുന്നതെങ്കിലും ചുരം മുഴുവനായും കോഴിക്കോട് ജില്ലയിൽ ആണ്
9 വലുതും ചെറുതുമായ ഹെയർപിൻ വളവോട് കൂടിയ ചുരം
പണ്ട് ബ്രിട്ടീഷുകാർക്ക് മലബാറിലേക്കുള്ള ഗതാഗതം എളുപ്പമാക്കാൻ ഒരു ആദിവാസി വെട്ടിത്തെളിച്ചതാണ് ഈ ചുരം വഴി ഇത്രക്ക് ബുദ്ധിയുള്ള ഒരാൾ അവർക്ക് ഭീഷണി ആണെന്ന് മനസിലാക്കി ബ്രിട്ടീഷ് അയാളെ കൊന്നുകളഞ്ഞു എന്നാണ് നാട്ടുമൊഴി അത് വിശ്വാസത്തിലാക്കാൻ ഒരു ചങ്ങല മരവും ഉണ്ട് മുകളിലായി....
വ്യൂപോയിന്റിൽ നിർത്തി ഒരു ഫോട്ടോ എടുക്കാനും താഴെ കോടമഞ്ഞിൽ പൊതിഞ്ഞ കാഴ്ച കാണാനും അവർ മറന്നില്ല....
ഉച്ചയോടെയാണ് അവിടെയെത്തിയത് മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലായായിരുന്നു അവർ ബുക്ക് ചെയ്ത റിസോർട്ട് ഉള്ളത് നിറയെ മരങ്ങളും അരികിലൂടെ ഒഴുകുന്ന ഒരു കൊച്ചു പുഴയും ഉള്ള മനോഹരമായ ഒരിടം തണുത്ത കാലാവസ്ഥയും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ആയതോടെ തണുപ്പിന് വല്ലാത്തൊരു മാസ്മരികത....
എല്ലാം ഒരുപോലുള്ള കരിങ്കല്ലിന്റെ കെട്ടിടങ്ങൾ ആണ് ഹട്ട് പോലെ ചെറിയ ചെറിയവ.. മുറ്റം നിറയെ പുല്ലു വെച്ചുപിടിപ്പിച്ചു ഭംഗിയായി വെട്ടി ഒതുക്കിയിട്ടുണ്ട്
നല്ല ഭംഗി ഉണ്ടല്ലേ....
ദേവിക അറിയാതെ പറഞ്ഞു...
അവളിതെല്ലാം ആദ്യമായി കാണുകയാണ്
അവർ ഇറങ്ങി ബാക്കിൽ നിന്നും വരുൺ അവരുടെ ഡ്രസ്സ് അടങ്ങിയ ബാഗ് എടുത്തു വെച്ചപ്പോൾ ദേവിക കണ്ണും തള്ളി അവനെ നോക്കിപ്പോയി ഇതൊക്കെ എപ്പോ എന്ന ഭാവത്തിൽ
എല്ലാം... പ്ലാൻ ചെയ്തു ഇറങ്ങിയിരിക്കുക ആണല്ലേ.....
അതെ.... ചിരിയോടെ വരുൺ പറഞ്ഞു
അവർക്കായ് നൽകിയ റിസോർട്ടിന്റെ key നൽകി വരുണിനോട് വേണ്ട ഫുഡിന്റെയും മറ്റും ലിസ്റ്റ് ചോദിച്ചപ്പോൾ ദേവിക റൂം ഓപ്പൺ ചെയ്തു ഉള്ളിൽ കയറി
പഴയ കല്ലുകൊണ്ടുള്ള കെട്ടിടം തോന്നികുമാറാണ് പണിതിരിക്കുന്നത് ഡിം ലൈറ്റ് കൊടുത്തിരിക്കുന്നത് കെട്ടിടത്തിന്റെ ഭംഗി കൂട്ടുന്നു
ഒരു റൂം അതിന്റെ സൈഡിലായി ഒരു സോഫ സെറ്റ് ഉണ്ട് അതിനല്പം അകലയായി ഒരു bed ഉണ്ട്
അതിൽ നിറയെ റോസ്സപ്പൂക്കൾ വിതറിയിട്ടുണ്ട് രണ്ടു അരയന്നങ്ങൾ കൊക്കുരുമി ഇരിക്കുന്നു ദേവിക പതുക്കെ അതൊന്നു തൊട്ടുനോക്കി ടവലിൽ ചെയ്തു വെച്ചിരിക്കുകയാണ് അതി മനോഹരം...
ബെഡിന്റെ മറുസൈഡിലായി
ഒരു കർട്ടൻ ഇട്ടിരിക്കുന്നുണ്ട്
ബാൽക്കണി ആയിരിക്കും എന്നു കരുതിയാണ് ദേവിക അത് നീക്കി നോക്കിയത്
എന്നാൽ അതൊരു പൂൾ ആയിരുന്നു
ആ റൂമിലേക്ക് മാത്രമുള്ള പ്രൈവറ്റ് പൂൾ
അതിനുമുൻപോട്ട് ഈ ഉച്ച സമയത്തും മേഘം മൂടി കിടക്കുന്നു
Wow... ബ്യൂട്ടിഫുൾ അവൾ അറിയാതെ പറഞ്ഞുപോയി
Yes.... പിന്നിൽ നിന്നും വരിഞ്ഞു മുറുക്കികൊണ്ട് വരുൺ പറഞ്ഞു
ദേവികയൊന്നു പുളഞ്ഞു അവന്റെ കയ്യോട് കൈ ചേർത്തു
ഇതൊക്കെ എപ്പോ ചെയ്തു.... ശെരിക്കും സർപ്രൈസ്
അതൊക്കെ ഉണ്ട്..... ഇനിയെന്തൊക്കെ ഉണ്ട് കാണാൻ..... കാണിക്കാനും
വരുണിന്റെ വാക്കുകളിൽ ഒരുപാട് അർഥങ്ങൾ ഉള്ളപോലെ
അപ്പോയെക്കും ഫോൺ അടിഞ്ഞു
വൈശാഖ് ആണ്....
നീ എവിടെയാ.... ഫോൺ എടുത്തപാടെ ചോദ്യം
വണ്ടി കിട്ടിയിട്ട് രണ്ടും കൂടി മുങ്ങിയോ....
മുങ്ങി.....
വരുണിന് ചിരിയാണ്
എവിടെയാ.....
പറയില്ല
🙄ഹേ....
നീ നാളെ കട അടച്ചിട്ടിട് ഇങ്ങോട്ട് കയറിയാൽ മതി ഇന്നവിടെ നിൽക്ക്
ഞങ്ങൾക്കിന്ന് സ്വസ്ഥമായി ഇരിക്കണം
കയറിയാൽ മതീന്ന് പറയുമ്പോൾ
എടാ.... നീ ചുരം കയറിയോ....
Yes....
പ്പാ.....
പറയാതെ പോയോ... ഞങ്ങളും യുവ മിഥുനങ്ങൾ ആണ്
പക്ഷെ..... നിന്നെപ്പോലെ അല്ലടാ... ഞനിപ്പോഴും കന്യകൻ ആണ്
എനിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ
ഫോൺ സ്പീക്കറിൽ ആണെന്നോ.. ദേവികയത് കേൾക്കുന്നോ എന്നുപോലും ഓർക്കാതെ വരുൺ മറുപടി കൊടുത്തു
എടാ... എടാ.... അതൊരു പാവം കൊച്ചുകുഞ്ഞാണെ.....
എന്തായാലും എന്റെ അമ്മാവന്റെ മോളെക്കാളും വലുതാണ് ദേവു.... നീ ഇപ്പോൾ വെച്ചിട്ട് പോ.....
നാളെ മോർണിംഗ് വരെ നിന്റെ ഒരു കാൾ പോലും ഇങ്ങോട്ടേക്കു വരരുത്
അവനോടു പറഞ്ഞു ഫോൺ വെച്ചു നോക്കിയതേ ദേവുവിനെ ആണ്
വരുണിന്റെ വാക്കുകൾ കേട്ടു പൂത്തുലഞ്ഞു നിൽക്കുകയാണ് വായ പൊത്തിപിടിച്ചിട്ടുണ്ട്
ചുമ്മാ.... വരുൺ കണ്ണടച്ചു കാണിച്ചു
ഛെ.... എന്തൊക്കെയാ പറയുന്നേ..... മോശം....
എന്തു ചെയ്യാനാ.... ഈ തണുപ്പ് അടിച്ചപ്പോൾ മുതൽ മോശം തന്നെയാ തോന്നുന്നേ.... പറയാനും കേൾക്കാനും..... ചെയ്യാനും
അവസാനത്തേത് അവളോട് അടുത്ത് ചെവിയിലായാണ് വരുൺ പറഞ്ഞത്
അവന്റെ ശ്വാസത്തോടൊപ്പം കേറ്റവാക്കുകളിൽ
ദേവികയാകെ തളർന്നു വയറ്റിൽ ഒരുപാട് പൂമ്പാറ്റകൾ പറക്കുന്നപോലെ
അവളെയൊന്നാകെ ഒന്നുടെ പുണർന്നുകൊണ്ട് വരുൺ പറഞ്ഞു വാ വല്ലതും കഴിക്കാം മൂന്നു മണി കഴിഞ്ഞു