ഹൃദയസഖി തുടർക്കഥ ഭാഗം 104 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

അമ്മയുടെ ആവശ്യം കേട്ടു ദേവിക ആകെ വല്ലാതായി ഇതെങ്ങനെ വരുന്നിനോട് പറയും 

അവനെ ഒഴിവാക്ക്ന്നതിനു സമമല്ലേ...

ഇപ്പോയെ അനിയന് കൊടുക്കുക എന്നൊക്കെ പറയുമ്പോൾ നാളെ അവൻ വരുനിന്നോട് എന്റെ വീടാണ് ഇങ്ങോട്ട് കടക്കരുത് എന്നു പറഞ്ഞാൽ.... എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്നവൾക്ക് മനസിലായില്ല പക്ഷെ എന്തോ.... ആ ആവശ്യം നല്ലതായി തോന്നിയില്ല 
ആകെ ചിന്തയിൽ ആയിപോയി ദേവിക 
തിരിച്ചു പോരുമ്പോയെ അവളുടെ ഈ മാറ്റം വരുണിന് മനസിലായി 
എന്താ കാര്യമെന്ന് ചോദിച്ചപ്പോയെ കണ്ണ് നിറച്ചവളെ അവൻ ആധിയോടെ നോക്കി 

അവസാനം പ്രയാസപ്പെട്ടു കൊണ്ടു തന്നെയാണ് കാര്യങ്ങൾ പറഞ്ഞതു 
പൊട്ടിച്ചിരി ആയിരുന്നു വരുണിന്റെ മറുപടി 

എനിക്കിതു ആദ്യമേ അറിയാമായിരുന്നു.... ഇങ്ങനെ വരുള്ളൂ എന്നു എന്താ ഇത്ര വൈകിയെ എന്നെ അറിയേണ്ടു 
വരുണത് പറയുമ്പോൾ അതിശയത്തോടെ ദേവിക അവനെ നോക്കി 

നിനക്ക് സ്വത്തു വേണോ.....

വേണ്ട.... ഉത്തരവും പെട്ടന്നായിരുന്നു 

ചെറുപ്പം മുതൽ പോയി തുടങ്ങിയിക്ക് ഞാൻ അല്ലറ ചില്ലറ ജോലിക്ക് ഓക്കേ.....
പോക്കറ്റ് മണി അച്ഛനോട് ചോദിക്കാൻ ആവില്ലല്ലോ 
പിന്നെ കോളേജിൽ പോയി തുടങ്ങിയപ്പോ എല്ലാം സ്വന്തമായി ആയിരുന്നു ബുക്കും ഡ്രെസ്സും ഫീസും എല്ലാം 
പിന്നെ അർച്ചനയുടെ നിർബന്ധത്തിന് ഗൾഫിൽ പോയതോടെ പകുതി കുടുംബ ഭാരം ഏറ്റെടുത്തു 
അവന്റെ പഠിപ്പും.... അവനങ്ങനെ വിയർപ്പ് പറ്റിയ ജോലിയൊന്നും എടുക്കാൻ ആവില്ല.... 
അവൻ കോളേജിൽ കയറിയപ്പോ മുതൽ ഉള്ള അഫ്‌യർ ആണത് 
പോക പോകെ എനിക്ക് മനസിലായി ഞനിങ്ങനെ കുടുംബത്തിലേക്ക് ആവശ്യമായ ഒരുത്തൻ മാത്രം ആണെന്ന് എന്നെ ആർക്കും ആവശ്യവും ഇല്ല ഇത്രെയും കഷ്ടപ്പെട്ടവൻ അല്ലെയെന്ന പരിഗണന പോലും ഇല്ലെന്ന് അർച്ചനയുടെ കാര്യം വന്നപ്പോഴും അത് കഴിഞ്ഞുമെല്ലാം ഞാൻ മനസിലാക്കിയത് ആണ്  എനിക്കൊപ്പം ആരുമില്ലെന്ന്..... പക്ഷെ പൈസയുടെ ഒരാവശ്യം വരുമ്പോൾ എന്നെ എല്ലാർക്കും ഓർമ ഉണ്ടാവും  അപ്പോൾ എല്ലാരും വിളിക്കും 
എനിക്കാണെങ്കിൽ പ്രേതെകിച്ചു ഒരു ചിലവും ഇല്ല കല്യാണവും കഴിക്കുന്നില്ല കുടുംബവും ഇല്ല കുട്ടികളും ഇല്ല 
എനിക്കൊരു കുടുംബം ആയാൽ വീട്ടിലേക്ക് കിട്ടുന്നത് നിന്നുപോകുമോ എന്നൊരു ഭയം 
പെണ്ണുകാണാൻ പോകുകയൊക്കെ ചെയ്തപ്പോൾ അത് വല്ലാതെ ഫീൽ ആയി അതോടെ ആ പരിപാടി നിർത്തി 
ഏതായാലും ഇങ്ങനൊക്കെ ആയി ഇനീപ്പോ ഞാൻ സംസാരിച്ചോളാം... വീട് അവൻ എടുത്തോട്ടെ പക്ഷെ അച്ഛന്റെയും അമ്മയുടെയും മരണ ശേഷം മാത്രം  കാരണം അവർക്ക് അതെ ഉള്ളു അവിടെ അന്യരായാൽ പിന്നെ അവർ ജീവിക്കുന്നതിൽ അർത്ഥമില്ല 

അങ്ങനൊക്കെ പറഞ്ഞെങ്കിലും ദേവികയ്ക്കറിയാമായിരുന്നു വരുണിന്റെ ഉള്ളം അതിനാൽ തന്നെ അവളുടെ ഇരുകയ്യിൽ  ഭദ്രമായിരുന്നു വരുണിന്റെ കൈ അവനോ ആ പൊതിഞ്ഞുപിടിക്കൽ ആയിരുന്നു മുഴുവൻ ആശ്രയവും...

പതിവുപോലെ ഒരു ദിവസം ടെസ്റ്റിയിൽസിലേക്ക് ഇറങ്ങിയതാണ് ഇരുവരും എന്നാൽ വരുൺ വേറെ വഴിക്ക് പോകുന്നതുകണ്ടാണ് ദേവിക ചോദിച്ചത് 

എങ്ങോട്ടാ....

ഒരിടത്തേക്ക് 

എങ്ങോട്ട്.... സമയം വൈകും 
ഇന്നൊരു മീറ്റിംഗ് പറഞ്ഞിട്ടുണ്ട് മറക്കണ്ട...

ആ അത് ഫാൻസിയുടെ അല്ലെ.... അതിൽ നിന്നെക്കാളും ഐഡിയ പൂജയ്ക്ക് ഉണ്ട് അവൾ നോക്കിക്കോളും 

എങ്ങോട്ടേക്ക....

അടങ്ങി ഇരിക്ക് പെണ്ണെ കൊല്ലാൻ കൊണ്ടുപോകുകയൊന്നും അല്ലല്ലോ.....
അവൻ കൊണ്ടുപോയി നിർത്തിയത്  ഒരു അവരുടെ കാർ ഷോറൂമിൽ ആയിരുന്നു 

ഇവിടെന്താ.... എന്തേലും പരിപാടി ഉണ്ടോ....

മനാഫ് സർ ഒന്ന് കാണണം എന്നു പറഞ്ഞു.. എന്തോ തരാൻ ഉണ്ടെന്ന് 

എന്തിന്.... അയാൾക്കെനി എന്താ.....സെറ്റിൽമെന്റ് ഞാൻ ചെയ്തത് ആണല്ലോ ദേവിക സംശയത്തോടെ ഉള്ളിലേക്ക് കടന്നു 

അവിടെ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല 
ആളുകൾ പലരും പുതിയതാണ് 
സെക്യൂരിറ്റി ചേട്ടനടക്കം  പുതിയ ആളുകൾ ആണ്. അഭിഷയ്ക്ക് പകരം വേറെ ഒരു കുട്ടിയാണ് അഭിഷയിപ്പോൾ കല്യാണം കഴിഞ്ഞു പ്രെഗ്നന്റ് ആണ് പ്രവീണും നിർത്തി ഗൾഫിൽ പോയി പഴയ അതെ കസേരയിൽ മനാഫ്സാർ ഇരിപ്പുണ്ട്  തൊട്ടടുത്തായി ആകാശും ഉണ്ട് എന്തോ പണിയിൽ ആണ് 

തനിക്ക് പകരം അന്നുകണ്ട കുട്ടിയല്ല മാറ്റൊരു കുട്ടിയാണ് പ്രത്യക്ഷത്തിൽ വലിയ മാറ്റം ഇല്ലെങ്കിലും എന്തൊക്കയോ മാറ്റങ്ങൾ ഉള്ളപോലെ 

അവരെ കണ്ടു ആകാശും മനാഫ്സാറും എണീറ്റുവന്നു സംസാരിച്ചു 
എല്ലാർക്കും വെൽകം ഡ്രിങ്ക് ആയി ചെറിയൊരു പാക്ക് ഫ്രൂട്ടി .. കൊടുക്കുന്നുണ്ടായിരുന്നു 
അതും കുടിച്ചു കുറച്ചുസമയം അവരിരുന്നു 
മനാഫ് സാറിനു ആയിരുന്നു ഓരോന്നും അറിയാൻ 
അവരുടെ ഷോപ്പിനെപ്പറ്റി പുതിയ വർക്കിനെപ്പറ്റി എല്ലാം 
പുതുതായി വന്നു എക്സിക്യൂട്ടീവകളെ വിളിച്ചു  വലിയ ഗാർവോടെ അവരെ പരിചയപ്പെടുത്തി കൊടുക്കുന്നും ഉണ്ട് 

നിങ്ങളുടെ ഒരു ബോണ്ട്‌ ഉണ്ടല്ലോ അടികൂടുമ്പോഴും കണ്ണിലുള്ള ആ തിളക്കം ഞാൻ പണ്ടേ കണ്ടതാ.... അത് മറ്റാർക്കും ഇല്ല...നിങ്ങള് രണ്ടും made for each other ആണ് നല്ലതേ വരുള്ളൂ എനിക്കുറപ്പാണ് 
ഒരു അനുഗ്രഹം പോലെ മനാഫ് പറഞ്ഞു 

പൊക്കിയത് മതി സാറേ..... ഒന്നാമതെ ഷീറ്റിട്ട റൂഫ് ആണ് ഇവളെങ്ങു പറന്നുപോയാൽ ഞാൻ കുടുങ്ങും.... ഞങ്ങൾ ഇറങ്ങട്ടെ.... പോയിട്ട് കുറെ പണി ഉള്ളതാ 
കളിയായ് പറഞ്ഞുകൊണ്ട് വരുൺ എണീറ്റു 
ദേവികയും 

താഴേക്ക് സ്റ്റെപ് ഇറങ്ങുമ്പോൾ ദേവിക വരുണിനെ നല്ലൊരു നുള്ള്‌കൊടുത്തിട്ട് ചോദിച്ചു 

ഈ പത്തുരൂപയുടെ ഫ്രൂട്ടി 
കുടിക്കാൻ ആണോ നിങ്ങളെന്നെ ഇങ്ങോട്ട് കൂട്ടിയത് 
നല്ലോണം മീറ്റിംഗിന് ഇരിക്കേണ്ട സമയമാ.... ദേവിക കെറുവിച്ചു 

വരുണോന്നു ചിരിച്ചതെ ഉള്ളു 

താഴെ ഏതോ ഡെലിവറി കൊടുക്കാനുള്ള തയ്യാറെടുപ്പ് ആണ് ചെറിയൊരു ടേബിളിൽ കേക്ക് വെച്ചിട്ടുണ്ട് അതിനുപിന്നിലായ് ആരെയോ സ്വപ്ന വണ്ടി നല്ലൊരു നീല ക്ലോതുകൊണ്ട് മൂടി വെച്ചിരിക്കുന്നു 

വരുണേ... നിൽക്ക് കേക്ക് കഴിച്ചിട്ടു പോകാം 
മനാഫ് സർ ആണ് 

പിന്നെ..... ഇവിടെ വർക്ക്‌ ചെയ്തപ്പോ കേക്ക് കട്ട്‌ ചെയ്തിട്ട് ഒരു കഷ്ണം കൊണ്ടു തന്നിട്ടില്ല എന്നിട്ടാണോ ഇപ്പോൾ 
ഇങ്ങേർക്കിത് എന്താ.... ദേവിക മനസ്സിൽ ഓർത്തു 
എങ്കിലും വരുണിനൊപ്പം അവിടെത്തന്നെ നിന്നു 

കസ്റ്റമറെ കാണുന്നില്ലാലോ എന്നു കരുതി ദേവിക ചുറ്റും നോക്കുമ്പോയേക്കും 
വരുൺ പോയി കാറിന്റെ ക്ലോത് മാറ്റിയിരുന്നു 

അപ്പോൾ തന്നെ എല്ലാവരും കൂടി സർപ്രൈസ്‌ എന്നും വിളിച്ചുകൂവി   പാർട്ടി പോപ്പർ പൊട്ടിച്ചു 

ദേവിക ശെരിക്കും ഞെട്ടിപ്പോയി  കാര്യങ്ങൾ മനസിലാക്കാൻ കുറച്ചു സമയമെടുത്തു എന്നിട്ടും വിശ്വാസം വരാതെ വരുണിനെ നോക്കി  നമ്മുടേതാണോ എന്ന ഭാവത്തിൽ 

അവനൊരു പുഞ്ചിരിയോട കണ്ണടച്ചു കാണിച്ചു 
അതെ... എന്ന് 

മുന്നിലായ് കാണുന്ന കാറിലേക്ക് നോക്കി ദേവികയാകെ കരയണോ സന്തോഷിക്കണോ എന്നറിയാതെ നിന്നുപോയി 




To Top