രചന: രാഗേന്ദു ഇന്ദു
അവന്മാർ പിന്നോട്ട് പോയപ്പോയേക്കുന്ന വരുണിന്റെ ഫ്രണ്ട്‌സ് കുറച്ചുപേര് വന്നു നാട്ടിലുള്ളവർ അവരുടെ കൂടെ ഫോട്ടോ എടുത്തപ്പോയെക്കും കേട്ടു പിന്നിൽ നിന്നും ബഹളം അതോടെ വരുൺ അങ്ങോട്ട് ഓടിയിരുന്നു
ബാക്കിലെ ഡോറിലോടെ കയറി ആരോ സ്ത്രീകളെ വാഷ് റൂമിൽ കയറി ആക്രമിക്കാൻ നോക്കിയെന്ന്
കള്ളുകുടിയൻ ആണെന്ന് തോന്നുന്നു
പണിക്കാർ കണ്ടു പിടിച്ചു
നല്ലോണം കൊടുത്തിട്ടുണ്ട്
എതിരെ വരുന്ന ഒരാളോട് വരുൺ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു
എവിടെ....
അവിടെ
ആർക്കേലും എന്തേലും പറ്റിയോ
ഇല്ലെന്ന് ഒരു പെങ്കൊച്ചിനെ പിടിച്ചിരുന്നു ആരോ പിന്നിൽ നിന്നും അടിച്ചപ്പോ വിട്ടു അവിടെ ഉണ്ട്
അയാൾ കൈ ചൂണ്ടിയാ ഭാഗത്തേക്ക് ഓടുമ്പോൾ വരുൺ കേൾക്കുന്നുണ്ടായിരുന്നു
ദേവികയേയും അവളോട് ചേർന്നു ഇരിക്കുന്ന ആരതിയെയും കണ്ടപ്പോഴാണ് വരുണിന് സമാധാനം ആയതു വൈശാഖും മനുവും അടുത്തുതന്നെയുണ്ട്
അവർക്കടുത്തായി ഇരിക്കുന്ന പെൺകുട്ടി... അവളെ തിരിച്ചും മറിച്ചും നോക്കുകയും ചേർതുപിടിക്കുകയും ചെയ്യുകയാണ് ദേവിക
അമ്മാവന്റെ മകളാണ് പൂജ കയ്യിൽ നിന്നും ചോര വരുന്നുണ്ട്
ദേവികയെ ഒന്നു ചേർത്ത് പിടിച്ചു വരുൺ ആ കുട്ടിയുടെ അടുത്തേക്കിരുന്നു
ആഴത്തിൽ ഉണ്ടോ... നോക്കട്ടെ
ഇല്ല ഏട്ടാ.... പോറിയിട്ടേ ഉള്ളു
ഭ്രാന്തൻ ആണെന്ന് തോന്നുന്നു കത്തിയുണ്ട് കയ്യിൽ എന്നെ പിപിടിച്ചപ്പോയെക്കും ചേച്ചി വന്നു മൂലയ്ക്കിരുന്ന വേസ്റ്റ് ബാസ്കറ്റ് എടുത്തു തലയ്ക്കു അടിച്ചു
അയാളോന്നു ഞെട്ടിയപ്പോയെക്കും ഞങ്ങൾ പുറത്തുകടന്നു
നല്ലോണം കിട്ടിയിട്ടുണ്ട് പണിക്കാരുടെ അടുത്തുന്നു അപ്പോയെക്കും ഒരു പോലീസ് ജീപ്പ് വന്നു അവര് കൊണ്ടുപോയി
ഹോസ്പിറ്റലിൽ പോകാം വാ...
വേണ്ടന്നെ... കുഴപ്പമൊന്നുമില്ല
എങ്കിലും വരുൺ സമ്മതിച്ചില്ല അവളുടെ അമ്മയെ വിളിച്ചു ഹോസ്പിറ്റലിൽ പറഞ്ഞു വിട്ടു വൈശാഖ് ആണ് പോയത് കൂടെ
ദേവികയും ആരതിയും അപ്പോഴും പേടിച്ചു നിൽപ്പാണ്
തിരിച്ചു സ്റ്റേജിന്റെ മുകളിൽ പോയി നിന്നപ്പോൾ ദേവിക വരുണിന്റെ കൈക്കിട്ട് നല്ലൊരു നുള്ള്‌കൊടുത്തു
ഹാവൂ.... എന്താ.... അവൻ കണ്ണുരുട്ടി
ഇതിനാണല്ലേ നിങ്ങളിങ്ങനെ ടെൻഷൻ ആയതു
എന്ത്
ഭാസ്കരൻ ആണത്
എന്റെ വല്യച്ഛൻ..... ജയിലിൽ ആയിരുന്നല്ലോ പരോൾ ആയാലും ചാടിയത് അയാലും ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അതെന്നെ ഉന്നം വെച്ചാണ് കുറച്ചൊരു വിഷമത്തോടെയും
ഉറപ്പോടെ അവൾ പറഞ്ഞു
ഹം... ചാടിയത് ആണ്, റാം വിളിച്ചിരുന്നു നിന്നെ വിഷമിപ്പിക്കണ്ട എന്നുകരുതി
എന്നിട്ട് എന്തിനാ പറയാതിരുന്നേ....
പറഞ്ഞിരുന്നെങ്കിൽ കുറച്ചൂടെ ശ്രെദ്ധിച്ചേനെ ഇതിപ്പോ വൈശാഖ് പിന്നാലെ വന്നപ്പോൾ എനിക്കൊരു സംശയം തോന്നിയിട്ടു ശ്രെദ്ധിച്ചതാ...
മം സോറി
സാരമില്ല... വിട്ടേക്ക്
റാമിനെ വിളിച്ചു പറഞ്ഞോ....
അവന്റെ ടീം ആയിരിക്കും വന്നത്
എങ്കിലും ഞാൻ വിളിക്കാം
ആളുകൾ കുറച്ചു മുറുമുറുതെങ്കിലും വലിയ കുഴ്പ്പങ്ങൾ ഇല്ലാതെ റിസപ്ഷൻ കഴിഞ്ഞു
എല്ലാവരും വീട്ടിലേക്ക് തിരിച്ചു
നാളെ കൂടി ദേവികയും വരുണും ലീവ് ആണ്
ജയിൽ ചാടിയ പ്രതി ഹൃദയഘാതം മൂലം മരിച്ചു
പിറ്റേന്ന് പത്രങ്ങൾ ആഘോഷിച്ചത് ആ വാർത്ത ആയിരുന്നു
അതിൽ ബസ്ക്കാരനെയും അജയനെയും കുറിച്ച് ഡീറ്റൈൽ ആയിട്ട് ഉണ്ടായിരുന്നു അവരുടെ ഡ്രഗ് മാഫിയയെയും എല്ലാം കൂട്ടത്തിൽ ഈയടുത്തു റീഓപ്പൺ ചെയ്ത ചന്ദ്രൻ ചന്ദ്രിക കേസിലെ പ്രധാന കുറ്റവാളിയെയും പോലീസിന് കിട്ടി അയാൾ കുറ്റം സമ്മതിച്ചതോടെ അതൊരു കൊലപാതകം ആയിരുന്നെന്നു തെളിഞ്ഞു ദേവികയെ കൊല്ലാൻ ശ്രെമിച്ചതും ഡ്രൈവറുടെ മരണവും വരുത്തിതീർത്ത ആക്‌സിഡന്റ് ആയിരുന്നു എന്നതും ചുരുളയിഞ്ഞു
തിരിച്ചു വരുമ്പോൾ സ്റ്റേഷനിലേക്ക് ഒന്നു വരണം എന്നു പറഞ്ഞതിനാൽ ദേവികയും വരുണും കൂടി റാമിന്റെ അടുത്ത് ചെന്നു
അവിടെവെച്ചു തന്റെ കുടുംബത്തോട് ചെയ്തതെല്ലാം എണ്ണിയെണ്ണി പറയുന്ന ഭാസ്കരനെ ദേവികയ്ക്ക് റാം കാണിച്ചുകൊടുത്തു അവന്റെ ലാപ്ടോപ്പിൽ ആ ക്ലിപ്പ് കണ്ടുകഴിഞ്ഞപ്പോൾ ദേവിക ഒരുപാട് കരഞ്ഞു സ്വത്തിനു വേണ്ടി സ്വന്തം ചോരയിൽ പിറന്ന അനിയനെ കൊല്ലാൻ തോന്നുക എന്നുവെച്ചാൽ...... ഒന്നും വേണ്ട എന്നുകരുതി നാടുവിട്ടതാണ് അച്ഛനൊരിക്കൽ എന്നിട്ടും തിരഞ്ഞുപിടിച്ചു തന്നെ അനാഥ ആക്കിയിരിക്കുന്നു എങ്കിലും ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും ആത്മാവിന് ശാന്തി കിട്ടികാണും എന്നവൾ ആശ്വസിച്ചു
ശെരിക്കും ഹൃദയഘാതം ആണോ....വരുൺ ചോദിച്ചു
അതെന്താടോ...
അല്ലേയ്.... ചോദിച്ചതാണ്
ഹൃദയം ഇല്ലാത്തവർക്ക് ഹൃദയാഘാതം ഉണ്ടാവുന്നത് പോലീസ് ഹിസ്റ്ററിയിൽ സാധാരണ ആണെടോ....
റാം ഒരു ചിരിയോടെ പറഞ്ഞു ആ ചിരി
അത് ദേവികയിലേക്കും വരുണിലെക്കും വ്യാപിച്ചു...
പിറ്റേ ദിവസം മുതൽ ദേവികയും വരുണും ഷോപ്പിൽ പോയി തുടങ്ങി
എന്നാൽ അന്നുമുതൽ അർച്ചന ഷോപ്പിൽ വന്നില്ല ഒരു റിസൈൻ ലെറ്റർ ക്യാഷ് കൗണ്ടറിൽ ഏല്പിച്ചു അവൾ ജോബ് നിർത്തി
വീട്ടിലെ എന്തോ പ്രശ്നം എന്നാണ് പറഞ്ഞത് എങ്കിലും വരുണിനെയും ദേവികയേയും അഭിമുഖികരിക്കാനുള്ള പ്രയാസം ആണെന്ന് ദേവികയ്ക്കും വരുണിനും മനസിലായി
അർച്ചന ആ മീറ്റിംഗ് നടന്ന അന്നുതന്നെ തീരുമാനിച്ചതാണ് ഇനി അവിടെ പോകുന്നില്ലെന്ന്, അവൾക്ക് പറ്റുന്നില്ലായിരുന്നു വരുണും ദേവികയും അവൾക്ക് മുൻപിലിങ്ങനെ ഇരിക്കുമ്പോൾ... പരസ്യമായി യാതൊരു സ്നേഹപ്രകടനവും ഇല്ലെങ്കിലും പരസ്പരം കഥ പറയുന്ന അവരുടെ കണ്ണുകളും അവന്റെ പ്രണയാതുരമായ നോട്ടത്തിൽ നാണം വന്നു ചുവക്കുന്നു ദേവികയുടെ കവിളുകളും എല്ലാം അവളെ അവളെ ആശ്വസ്ഥ ആക്കി
മനസ്സിൽ തോന്നുന്നു ദുഷിപ്പുകളെയും അവരോട് തോന്നുന്ന അസൂയയെയും എല്ലാം ഒഴിവാക്കാൻ ഏറ്റവും നല്ലത് ആ ജോലി അവസാനിപ്പിക്കുക എന്നതാണ് എന്നവൾ തിരിച്ചറിഞ്ഞതാണ്
അതൊരു നല്ല തീരുമാനവും ആയിരുന്നു
പിന്നിടങ്ങോട്ട് തിരക്കുതന്നെ ആയിരുന്നു ഷോപ്പിൽ അത്യാവശ്യം തിരക്ക് ഉണ്ടെങ്കിലും ഓൺലൈൻ സെയിൽ വളരെ നന്നായി മെച്ചപ്പെട്ടു
അതോടെ നല്ല ക്വാളിറ്റി തുണികൾ കുറഞ്ഞാവിലയിൽ എങ്ങനെ സെറ്റ് ആക്കാം എന്നായി ചിന്ത അങ്ങനെയാണ് മുകളിലെ നിലയിൽ ഒരു സ്റ്റിച്ചിങ് യൂണിറ്റ് ഇടാം എന്നു ദേവികയുടെ മനസ്സിൽ വന്നത് പക്ഷെ അവരുടെ ടെസ്റ്റയിൽസ് ഷോപ്പിനോട് ചേർന്ന കടമുറി കൂടി എടുത്തു അവിടെ ഒരു ഫാൻസി തുടങ്ങാം എന്നു പറഞ്ഞത് വൈശാഖ് ആണ് അങ്ങനെയെങ്കിൽ എല്ലാം ഒരു സ്ഥലത്തുതന്നെ കിട്ടുമല്ലോ
ഐഡിയ നല്ലതാണെന്നു ദേവികയ്ക്കും തോന്നി അതിന്റെ ബാക്കി കാര്യങ്ങൾ അവനെ തന്നെ ഏല്പിക്കുകയും ചെയ്തു
ഒരു മാസത്തിനുള്ളിൽ പെരുന്നാൾ ആണ് അപ്പോയെക്കും ഓപ്പൺ ചെയ്യാം എന്നൊരു തീരുമാനവും ആയി
അതോടെ വൈശാഖ് ശെരിക്കും തിരക്കിൽ പെട്ടു
ഇതിലും ബേധം മനാഫ് സർ ന്റെ കീഴിൽ ജോലി എടുക്കുന്നതായിരുന്നു എന്നാണ് അവനിപ്പോൾ പറയുന്നത് കാരണം ആദ്യമൊരു ഫിക്സഡ് ടൈം ഉണ്ടായിരുന്നു ജോലിക്ക് ഇപ്പോൾ ഇരുപതിനാല് മണിക്കൂറും പണി തന്നെ ആണ്
അവന്റെ പരാതിയെ തുടർന്നാണ് ദേവിക ഷോപ്പിലേക് വീണ്ടും സ്റ്റാഫിനെ സെലക്ട് ചെയ്തത്
കൂട്ടത്തിൽ ഓൺലൈൻ ഡീൽ ചെയ്യാനും രണ്ടുപേരെ എടുത്തു
ഭാസ്കരന്റെ മരണത്തിനു ശേഷം ദേവിക അമ്പാട്ടേക്ക് പോയിരുന്നില്ല അന്ന് പോലീസ് കസ്റ്റഡിയിൽ നിന്നു കണ്ടതാണ് പിന്നെ മരണശേഷം അങ്ങോട്ടുപോകാൻ തോന്നിയതെ ഇല്ല അവർക്കെല്ലാം അവളോട് ദേഷ്യവും ആയിരിക്കും പക്ഷെ വിവരങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു വല്യച്ഛൻ സുഖം പ്രാപിച്ചു അജയൻ ജയിലിൽ ആയതിനാൽ കല്യാണം മുടങ്ങി ബാക്കി എല്ലാം നല്ല രീതിയിൽ ആണ് കാര്യങ്ങൾ എല്ലാം നോക്കുന്നതിപ്പോൾ വല്യച്ഛനാണ് ബാക്കി ഉള്ളവരുടെ എല്ലാം പത്തിയൊന്നു താന്നു.. അജയന്റെ കമ്പനി അടച്ചുപൂട്ടിയതോടെ
പാടത്തെല്ലാം വീണ്ടും കൃഷി ഇറക്കി
എല്ലാം നല്ല രീതിയിൽ പോയികൊണ്ടിരിക്കെ ആണ് വൈശാഖ് നല്ലൊരു പണി വരുണിന് കൊടുക്കുന്നത്