രചന: രാഗേന്ദു ഇന്ദു
അയൽക്കാരും പരിചയക്കാരും അടക്കം ആളുകൾ വന്നു അവരെ ആശംസിച്ചു ഓരോരുത്തരെയും വരുൺ അവൾക്ക് പരിചയപെടുത്തിയും കൊടുത്തു
അതിനിടയ്ക്കാണ് വരുണിന് ഒരു കാൾ വന്നത്
റാം ആയിരുന്നു മറുസൈഡിൽ....
ദേവിക അച്ഛന്റെയും അമ്മയുടെയും മരണം പുനര്നേഷിക്കാൻ കേസ് ഫയൽ ചെയ്തതോടെ അമ്പാട് ഉള്ളവർക്കു വീണ്ടും അടിയായി
അവരുടെ വണ്ടിയിൽ ടിപ്പർ ഇടിപ്പിച്ചത് രണ്ടു തവണയും ഒരാളാണെന്ന് പോലീസിന് തോന്നിയതിനു പിന്നാലെ ആണ് അയാൾ missing ആയതു
ജാമ്യത്തിന് ശ്രെമിച്ചെങ്കിലും കിട്ടിയില്ല മാത്രമല്ല കേസ് അന്നെഷണത്തെ സ്വാധിനിക്കാൻ ഇടയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്തോടെ ഭാസ്കരനെയും അജയനെയും ജയിലിലേക്ക് മാറ്റിയിരുന്നു അവിടെവെച്ചു ഭാസ്കരനെ നെഞ്ചുവേദന വന്നതിനെ തുടർന്നു ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു അവിടുന്ന് അയാൾ രക്ഷപെട്ടു എന്ന് പറയാൻ വിളിച്ചതായിരുന്നു.. പോലീസ് എല്ലായിടത്തും തിരയുന്നുണ്ട് എന്നാലും ദേവികയും വരുണും ഒന്ന് ശ്രെദ്ധിക്കാൻ വേണ്ടി
വിവരം അറിഞ്ഞപ്പോൾ വരുൺ വല്ലാതായി
ശെരിക്കും ഒരു മൂർഖൻ ആണ് അയാൾ ഇപ്പോൾ മനസ് നിറയെ ദേവികയോടുള്ള പകയും ആണ്
എന്താണ് ചെയ്യുക എന്നു പറയാൻ പറ്റില്ല
ഇങ്ങനൊരു ഫങ്ക്ഷൻ നടക്കുമ്പോൾ അയാൾ വന്നാൽ ഫാമിലിയ്ക്ക് ഒന്നും ആളെ അറിയാത്തതിനാൽ ഇവിടെ എത്തിയാലും അറിയില്ല ഇവിടെവച്ചു എന്തേലും പ്രശ്നം അയാൽ .... ദേവികയ്ക്ക് നടക്കുന്ന നല്ലൊരു കാര്യം അയാൾക്ക് എന്തായാലും ഇഷ്ടപ്പെടില്ല ഇന്നത്തെ ദിവസം തന്നെ ജയിൽ ചാടി എന്നുവെച്ചാൽ ഇതെല്ലാം അറിഞ്ഞുകൊണ്ടു ആവില്ലേ.... വരുണിന് ആകെ ടെൻഷൻ ആയി
അവൻ റാമിനെ തിരിച്ചു വിളിച്ചു
ഇക്കാര്യം പറഞ്ഞു... കല്യാണ ഫങ്ക്ഷനെപ്പറ്റി അറിയാതിരിക്കില്ല അങ്ങനെയെങ്കിൽ ഉറപ്പായും അയാളുടെ ലക്ഷ്യം ഇവിടെത്തന്നെ ആവും
റാമിന് അത് നേരത്തെ തോന്നിയിരുന്നു
പക്ഷെ പറയാതിരുന്നതായിരുന്നു വരുൺ തന്നെ ആ സംശയം ഉന്നയിച്ചപ്പോൾ റാം അത് ശെരിവെച്ചു
അവർ എല്ലായിടത്തും തിരയുന്നുണ്ടെന്നും ഒരു ടീമിനെ ഇങ്ങോട്ട് വീട്ടിട്ടുണ്ടെന്നും പാനിക്ക് ആയി ദേവികയെ അറിയിക്കേണ്ട എന്നും പറഞ്ഞു
"നിങ്ങളുടെ പഴയ കാമുകി വരാഞ്ഞിട്ടാണോ മനുഷ്യ... മാറിനിൽക്കുന്നത് "
പിന്നിൽ നിന്നും ദേവികയുടെ ശബ്ദം കേട്ടപ്പോൾ വരുൺ ശെരിക്കും ഞെട്ടിപ്പോയി
അവളെന്തെങ്കിലും കേട്ടോ എന്നറിയാതെയുള്ള അവന്റെ വെപ്രാളം കണ്ടു ദേവിക തെറ്റുധരിച്ചു
ഹാ... അതുതന്നെ.... അവളവനെ പിടിച്ചുവലിച്ചു ഫോട്ടോ എടുക്കാനായി കൊണ്ടുപോയി
ഷോറൂംമിലെ എല്ലാവരും വന്നിരുന്നു
പക്ഷെ അതിൽ അർച്ചന ഇല്ല അതാണ് ദേവിക പറയുന്നത്
അവൾ എങ്ങനെയാണ് വരുക ഒന്നാമതെ ആദ്യ പ്രണയം നന്നായിട്ട് തേച്ചെങ്കിലും അവനെ നല്ലനിലയിൽ കാണുമ്പോൾ ഇതെല്ലാം തനിക്കും കിട്ടുമായിരുന്നു എന്നുള്ള തോന്നൽ രണ്ടാമത് സ്വന്തം നാട്
താങ്കളെപ്പറ്റി അറിയുന്നവർ ആരെങ്കിലും കണ്ടാലോ.... ആദ്യത്തെ ലവറുടെ ഷോപ്പിലെ സ്റ്റാഫ് ആയി അവരുടെ കല്യാണം കൂടാൻ വന്നിരിക്കുന്നു അതിലും വലിയ മാനക്കേട് ഉണ്ടോ
അവൾ ഉറപ്പായും വരില്ല അത് വരുണിന് അറിയാമായിരുന്നു
അവർ ദേവികയുടെയും വരുണിന്റെയും വലിയൊരു ഫോട്ടോ ആയിരുന്നു കൊണ്ടുവന്നത് അത് ഓപ്പൺ ചെയ്തതും ഫോട്ടോ എടുത്തതുമെല്ലാം വരുൺ യാന്ത്രികമായിട്ടായിരുന്നു
എന്തുപറ്റി എന്തേലും ടെൻഷൻ ഉണ്ടോ.... വരുണിന്റെ മുഖത്തെ ടെൻഷൻ കണ്ടിട്ടാണ് ദേവിക വീണ്ടും ചോദിച്ചത്
ഹേയ്... ഒന്നുല്ല
പിന്നെന്താ.....
അർച്ചന വരാഞ്ഞിട്ടാണോ...?
നിനക്ക് എന്തിന്റെ കേടാണ് ദേവു.... അവള് വന്നാലും ഇല്ലെങ്കിലും എനിക്കെന്താ..... വരുണിന് അരിശം തോന്നി
എന്നെ പറഞ്ഞാൽ മതിയല്ലോ ഏത് നേരത്താണാവോ നിന്നോട് അതെല്ലാം പറയാൻ എനിക്ക് തോന്നിയത്
അല്ലേയ്.... നാട്ടുകാർ അല്ലെ അന്ന് നിങ്ങൾ കരഞ്ഞത് കണ്ട എല്ലാവരും ഉണ്ട് ഇവിടിപ്പോ..... അപ്പോൾ ചെറിയൊരു പ്രതികാരം.... ഞാൻ അത്രേ ഉദ്ദേശിച്ചുള്ളൂ
എന്റെ ദേവു.....അതെല്ലാം അന്ന് നീ വിളിച്ച മീറ്റിംഗിൽ കഴിഞ്ഞു പ്രതികാരവും ദേഷ്യവും എല്ലാം
മിണ്ടാതിരിക്ക്
വരുണിന് നിയന്ത്രിക്കാൻ ആകുന്നുണ്ടായിരുന്നില്ല അത്രക്ക് ടെൻഷൻ ഉണ്ട്
ഇത്രെയും സന്തോഷത്തിൽ ഇരിക്കുമ്പോൾ ദേവികയോട് ഇത് പറയാനും തോന്നുന്നില്ല
എന്താ ഇന്നുതന്നെ രണ്ടും കൂടി അടി ആയോ
വൈശാഖ് അങ്ങോട്ടേക്ക് വന്നുകൊണ്ട് ചോദിച്ചു അവനും കണ്ടിരുന്നു വരുൺ ഫോണിൽ സംസാരിക്കുന്നതു അതിനു ശേഷം എന്തോ ടെൻഷൻ പോലെ തോന്നിയതിനാൽ വന്നതാണ്
ചോദിച്ചു നോക്ക്.... ദേവിക മുഖം കോട്ടി
എന്താ... ഡാ
അയാളില്ലേ.. ഭാസ്കരൻ അയാനിന്നു ജയിലുചാടി എന്നു ഹോസ്പിറ്റലിൽ ആയിരുന്നത്രെ അവിടുന്ന് രക്ഷപെട്ടു എന്നു
ഇന്നത്തെ പരിപാടിയെപ്പറ്റിയൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും ഇങ്ങോട്ടേക്കു ആയിരിക്കും ലക്ഷ്യം
വരുൺ ദേവിക കേൾക്കാതെ ശബ്ദം കുറച്ചു പറഞ്ഞു
അതോടെ വൈശാഖിന്നും ടെൻഷൻ ആയി
വരുണും ദേവികയും വർക്ക് ചെയ്തിടത്തുനിന്ന് മനാഫ് സർ അടക്കം എല്ലാവരും വന്നിരുന്നു
ഞനന്നെ... പറഞ്ഞതല്ലേ ഇവൻ ഇവളെ കെട്ടും എന്നു അപ്പോൾ നീയല്ലേടാ വൈശാകേ എന്തോ സന്യാസത്തിന്റെ കാര്യമൊക്കെ പറയുന്നത് കേട്ടത്
ഇരുവരെയും ആശംസിച്ചു മനാഫ്സാർ കളിയാക്കി കൂട്ടത്തിൽ വൈശാഖിനിട്ടു ഒരിടിയും കൊടുത്തു
എന്നാലും എന്റെ ദേവികേ.....
എന്തൊരു അടിയായിരുന്നു രണ്ടും കൂടി ആകാശും പ്രവീണും അതിനോട് യോജിച്ചു
കമ്പനിക്ക് നല്ലൊരു പണിയാണ് നിങ്ങളുടെ രണ്ടാളുടെയും വിടവ് എനിക്കും നല്ലോണം കിട്ടുന്നുണ്ട് എന്നാലും നിങ്ങക്ക് ഒരു ആഘോഷം ഉണ്ടാവുമ്പോൾ അതല്ലേ വലുത്
രണ്ടാളും അടിപൊളി ആയിരിക്കും അതെനിക്ക് ഉറപ്പാ
മനാഫ് അത് മനസ്സിൽ തട്ടി തന്നെ പറഞ്ഞതായിരുന്നു
അവരും കൊണ്ടുവന്ന ഗിഫ്റ്റ് എല്ലാം കൊടുത്തു ഫോട്ടോയും കൊടുത്തു തിരിച്ചിറങ്ങുമ്പോൾ വരുന്നിനോട് അവരുടെ കല്യാണത്തിന്റെ കാര്യമെല്ലാം ചോദിക്കുന്നുണ്ടായിരുന്നു കല്യാണം കഴിഞ്ഞിട്ടു രണ്ടു മാസത്തോളം ആയെന്നറിഞ്ഞപ്പോൾ അവരെല്ലാം അത്ഭുതപെട്ടു....പറയാതിരുന്നതിൽ പരിഭവവും പറഞ്ഞു
ആകാശാണ് മനു പാട്ടുകാരൻ അല്ലേയെന്ന് ചോദിച്ചത്
അപ്പോയെക്കും ആരെല്ലാമോ മൈക്ക് എല്ലാം കൊണ്ടുകൊടുത്തു മനുവിനെക്കൊണ്ട് ഒരു പാട്ടു പാടാൻ നിർബന്ധിച്ചു
"
ജീവംശമായ് താനെ...
ജീവംശമായ് താനെ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയെ....
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ ..
കാൽപ്പാടു തേടി അലഞ്ഞു ഞാൻ.."
മനു പാടിതുടങ്ങിയതോടെ ആളുകൾക്കും ആവേശമായി അങ്ങനെ അവർ അവനെക്കൊണ്ട് രണ്ടുമൂന്നു പാട്ടുകൾ പാടിച്ചു അവൻ അവസാനിപ്പിക്കാൻ ആയപ്പോയെക്കും ഹോൾ കരഘോഷം കൊണ്ടു നിറഞ്ഞിരുന്നു
മനു പാട്ടുപാടി അവസാനിച്ചപ്പോൾ ആണ് ദേവിക പറഞ്ഞത്
ഞാനൊന്നും വാഷിംറൂമിൽ പോയിട്ട്
വരാം
ഞനും വരാം
വരുണിന്റെ മറുപടി കേട്ടു ദേവികയൊന്നു പകച്ചുപോയി
എങ്ങോട്ട് വാഷ്‌റൂമിലേക്കോ
അപ്പോഴാണ് പറഞ്ഞുപോയത് എന്താണെന്ന് ബോധം വന്നത്
അല്ല.... വാഷ്റൂം ഇതിന്റെ പിന്നിൽ എവിടെയോ ആണ് ഒറ്റയ്ക്ക് പോവേണ്ടന്ന് പറഞ്ഞതാ....
ആരതിയും ഉണ്ട്.... ഞങ്ങൾ പോയ്കോളാം ഇല്ലെങ്കിൽ ഇവിടെ ആരും ഇല്ലാതായിപ്പോവില്ലേ
സമ്മതം മൂളിയെങ്കിലും വരുൺ പേടികൊണ്ട് വൈശാഖനോട് പറഞ്ഞു കൂടെ ചെല്ലാൻ മനുവിനെയും
അവന്മാർ പിന്നോട്ട് പോയപ്പോയേക്കും വരുണിന്റെ ഫ്രണ്ട്‌സ് കുറച്ചുപേര് വന്നു നാട്ടിലുള്ളവർ, അവരുടെ കൂടെ ഫോട്ടോ എടുത്തപ്പോയെക്കും കേട്ടു പിന്നിൽ നിന്നും ബഹളം അതോടെ വരുൺ അങ്ങോട്ട് ഓടിയിരുന്നു