രചന: രാഗേന്ദു ഇന്ദു
പിന്നെ മറ്റൊരു കാര്യം കൂടി ഉണ്ട്
എന്താണെന്ന് അറിയാൻ എല്ലാവരും ദേവികയെ നോക്കി
വരുന്ന സൺഡേ ചെറിയൊരു ഫങ്ക്ഷന് വെച്ചിട്ടുണ്ട് റിസപ്ഷൻ
ഇവിടെ വച്ചല്ല തെക്കേപ്പുഴ ടൗണിൽ ഒരു ഓഡിറ്റോറിയം ഉണ്ട് അവിടെ വെച്ചാണ് എല്ലാവരും വരണം
പറയുമ്പോൾ അടുത്തുനിന്ന വരുണിന്റെ കയ്യിൽ കോർത്തുപിടിച്ചിരുന്നു ദേവിക
സർ അപ്പോൾ.....
ഹസ്‌ബെൻഡ് ആണ്
ചില പ്രത്യേക സാഹചര്യം കൊണ്ടു റിസപ്ഷൻ കുറച്ചു വൈകി
വളരെ നിസാരമായി പറയുമ്പോളും ഞെട്ടിത്തരിച്ചു നില്കുന്നവളെ ഒന്നു നോക്കാൻ ദേവിക മറന്നില്ല ഒന്നുടെ വരുണിന്റെ കെകളിൽ ചുറ്റിപ്പിടിച്ചു
എന്റേതാണെന്ന പോലെ
വരുൺ അവളുടെ കാട്ടിക്കൂട്ടലുകൾ അറിയുന്നുണ്ടായിരുന്നു എന്നിട്ടും ചിരി അടക്കിപിടിച്ചു നിന്നതേ ഉള്ളു വരുണിനും വല്ലാത്തൊരു ആത്മ സംതൃപ്തി തോന്നി ഒരു ചെറിയ പ്രതികാരം
ദൈവം എല്ലാം കാണുന്നുണ്ട് അല്ലാതെ ഇങ്ങനെ ഒരു സാഹചര്യത്തിൽ തങ്ങളെ കൊണ്ടുവന്നു നിർത്തില്ലലോ
മീറ്റിംഗ് കഴിഞ്ഞതോടെ ആകെ കിളി പോയത് അർച്ചനയുടേത് ആയിരുന്നു
വരുണിനെ കാണുന്നത് വരെ തനിക്കു നല്ലൊരു ജീവിതം കിട്ടി എന്നുതന്നെ ആയിരുന്നു അവൾക്ക് എന്നാൽ അവനു കീഴിൽ തൊഴിലാളിയായാണ് ഇപ്പോൾ ജോലി ചെയ്യുന്നത് എന്നോർത്തപ്പോൾ അവളിൽ വല്ലാതെ കുശുമ്പ് കയറി
തകർന്നുപോകും എന്നു കരുതിയാവന്റെ ഉയർച്ച അവളെ അസൂയാലുവാക്കി എന്നുതന്നെ പറയാം
ദേവിക ആണെങ്കിൽ തന്നെക്കാൾ സുന്ദരിയും വിദ്യാഭ്യാസവും ഉള്ളവൾ മാത്രമല്ല നല്ല പണക്കാരിയും ഒരുകാലത്തും തന്റെതായിരുന്നത് മറ്റൊരാളുടേതു അതും തന്നെക്കാൾ ഉയർന്നത് വരുൺ ദേവികയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അവന്റെ കണ്ണുകളിൽ അർച്ചന കണ്ടു അവിടെ നില്കുന്നതിനനുസരിച്ചു വല്ലാതെ വീർപ്പുമുട്ടൽ തോന്നി തുടങ്ങി അർച്ചനയ്ക്ക്
വരുന്ന കസ്റ്റമറോട് ഒന്ന് പുഞ്ചിരിക്കാൻ പോലും പറ്റുന്നില്ല
ദേവികയും വരുണും അവരുടേതായ തിരക്കിൽ ആയിരുന്നു വീട്ടിലുള്ളവർക്ക് വസ്ത്രമെടുക്കൽ ഫങ്ക്ഷന് ന്റെ തയ്യാറെടുപ്പ് അങ്ങനെ...അങ്ങനെ....
അതിലാൽ ഷോപ്പിലെ മിക്ക ജോലികളും വൈശാഖ് നോക്കി നടത്തി
മനുവിന്റെ കല്യാണത്തിന് ദേവികയും വരുണും വൈശാഖും ആണ് പോയത് ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ടൽ വളരെ അടുത്ത റിലേറ്റീവ് മാത്രം അടങ്ങിയ ഒരു ഫങ്ക്ഷൻ
നല്ലപോലെ കസവുള്ള ഒരു സെറ്റ്മുണ്ട് ആയിരുന്നു ആരതി അണിഞ്ഞത് കഴുത്തിലായി മനുവിന്റെ അമ്മ നൽകിയ ഒരു മുല്ലമൊട്ടുമാലയും കയ്യിൽ കുറച്ചു വളകളും വലിയൊരു ജിമുകിയുമായിരുന്നു ധരിച്ചത് പിന്നെ മുല്ലപ്പൂവും നെറ്റിയിലായ് കുഞ്ഞൊരു പൊട്ടും മാത്രം അധികം മേക്കപ്പ് ഒന്നുമില്ലാതെ വളരെ സിംപിലായി എന്നാൽ അതിൽ തന്നെ അതി സുന്ദരിയും ആയിതോന്നും വിധമായിരുന്നു ഒരുക്കം
മനുവും അതുപോലെ തന്നെ ഒരു മുണ്ടും അതിനൊത്ത മേൽമുണ്ടും ആയിരുന്നു വേഷം
മനുവിന് പെങ്ങന്മാർ ആരും ഇല്ലാത്തതിനാൽ ദേവികയായിരുന്നു താലികെട്ടുമ്പോൾ പിന്നിലായ് നിന്നത്
അത് പെങ്ങൾക്ക് അവകാശപ്പെട്ടത് ആണല്ലോ....
രാവിലെ പത്തുമണിയോടെ താലികെട്ടു കഴിഞ്ഞു അവർ മനുവിന്റെ വീട്ടിലേക്ക് തിരിച്ചു അവിടെ അടുത്തുതന്നെയുള്ള ഒരു ഹോളിൽ വെച്ചായിരുന്നു റിസപ്ഷൻ വെച്ചത്
അതിൽ ഒരുപാടാളുകൾ പങ്കെടുത്തു ആൽബം മേക്കിങ് മുതൽ അവന്റെ കൂടെ ഉള്ളവർ, ഫിലിം രംഗത്തും പിന്നണിരംഗത്തും പിന്നെ ഫ്രണ്ട്‌സ് ഫാമിലി എല്ലാം കൂടി ആയതോടെ വലിയൊരു ജനാവലം തന്നെ ഉണ്ടായി അഭിയുടെ ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു ചെറിയ രീതിയിൽ ഒരു ഡാൻസ് പ്രോഗ്രാമും
വലിയച്ഛൻ വീട്ടിൽ വന്നപ്പോൾ തന്നിരുന്ന ലഹങ്ക ആയിരുന്നു ദേവിക ധരിച്ചത് അന്ന് വീട്ടിൽ പോയപ്പോൾ എടുത്തിട്ട് വന്നിരുന്നു അതിട്ടൊന്നു കാണാൻ തന്റെ അച്ഛനും അമ്മയ്ക്കും പറ്റിയില്ല
ഒരു പക്ഷെ ആ ഡ്രസ്സ് മനുവിന്റെ കല്യാണത്തിന് ധരിക്കാൻ ആകും യോഗം അതിനു പറ്റിയ ഒരു ഷേർവാനി വരുണിനും അവൾ സെലക്ട് ചെയ്തിരുന്നു അന്ന് മനു പറഞ്ഞപോലെ ഡെസ്സ് മാച്ചിങ് ആക്കാൻ വേണ്ടി
Made for each other
വൈശാഖ് പറഞ്ഞപോലെ തന്നെ അവിടെ വന്നവരൊക്കെ അവരെകണ്ടു പറഞ്ഞു... ഫങ്ക്ഷന് കഴിഞ്ഞു ഒരുപാട് വൈകിയാണ് വരുണും ദേവികയും തിരിച്ചു പോന്നത്
ഫങ്ക്ഷന് ന്റെ ഒരു ദിവസം മുൻപെങ്കിലും വരുണിന്റെ വീട്ടിലേക്ക് പോകാതിരിക്കുന്നത് എങ്ങനെയാണ്
അന്നു രാത്രി തന്നെ അവർ നാട്ടിലെത്തി
ദേവികയുടെ വീട്ടിൽ നിന്നും 7കിലോമീറ്റർ വ്യതാസമുണ്ട് വരുണിന്റെ വീട്ടിലേക്ക്
പിറ്റേന്ന് പുലർച്ചെ അവരൊന്നിച്ഛ് അമ്പലത്തിൽ പോയി വന്നു ബ്രേക്ഫാസ്റ് കഴിച്ചതിൽ പിന്നെ കമ്പനിയിലും ദേവികയുടെ വീട്ടിലും പോയി അടുത്ത അയൽവക്കത്തുള്ളവരോടും പ്രിയപെട്ടവരോടും റിസപ്ഷൻ ഷെണിച്ചു ഉച്ചയോടെ ആണ് തിരിച്ചു വന്നത്.ഫങ്ക്ഷന് ഹോളിൽ നിന്നായതിനാൽ വീട്ടിൽ അധികം ഒരുക്കങ്ങൾ ഒന്നുമില്ലായിരുന്നു
എങ്കിലും ആദ്യമായി വരുണിന്റെ വീട്ടിൽ നില്കുന്നതിന്റെ എല്ലാ ടെൻഷനും ദേവികയ്ക്ക് ഉണ്ടായിരുന്നു
വരുണും ദേവികയും ഒരുമിച്ചു നിൽകുമ്പോലെ അല്ലാലോ ഒരു കുടുംബത്തിൽ നിൽകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം കല്യാണം കഴിഞ്ഞിട്ട് ഇത്രേം നാളായിട്ടും ഇങ്ങോട്ടൊന്നു വന്നിട്ടുപോലും ഇല്ല
ടെസ്റ്റയിൽസ് ന്റെ പിന്നാലെ ഉള്ള ഓട്ടം ആയിരുന്നു
അതിനാൽ തന്നെ അമ്മയുടെ പിന്നിൽ നിന്നും മാറാതെ ഓരോ കാര്യങ്ങൾക്കും അവൾ ഉണ്ടായിരുന്നു
പെൺകുട്ടികൾ ഇല്ലാതിരുന്ന അവർക്ക് അവളിൽ യാതൊരു പരിഭവവും ഉണ്ടായതും ഇല്ല അന്ന് ദേവികയും വരുണും വരുമ്പോളേക്കും അവര്ക്കിഷ്ടപെട്ടതെല്ലാം ആ അമ്മ ഒരുക്കി വെച്ചിരുന്നു
പിറ്റേ ദിവസം ആവും വിധം ഒരു പായസമൊക്കെ ദേവികയും ഉണ്ടാക്കി
അമ്മയും അച്ഛനും അവളോട് കാണിക്കുന്ന കരുതലും സ്നേഹവും കണ്ടാസ്വദിച്ചു വരുണും ഇരുന്നു
ഫങ്ക്ഷന് ന്റെ അന്ന് ദേവികയെ സാരി ഉടുപ്പിച്ചതു അമ്മ തന്നെ ആയിരുന്നു ഞെറിയെല്ലാം ഒതുക്കി വളരെ ഭംഗിയായി അവരാ സാരി ദേവികയ്ക്ക് ഉടുപ്പിച്ചു അപ്പോയെക്കും മനുവും ആരതിയും വന്നിരുന്നു പിന്നെ മേക്കപ്പ് എല്ലാം ആരതി ആയിരുന്നു ചെയ്തത്
മനുവിന്റെ അമ്മ എടുത്ത സാരിയിൽ ദേവിക അതി സുന്ദരി ആയിരുന്നു വരുൺ സമ്മാനിച്ച ചെറിയൊരു ചെയിനും താലിമാലയും ഒരു നെക്‌ളേസ് മാത്രമായിരുന്നു ദേവിക ധരിച്ചത്
അതി സുന്ദരിയായിരിക്കുന്നു എന്റെ പെണ്ണെന്നും പറഞ്ഞു വരുൺ കൊടുത്ത ചുംബനം കൂടി ആയതോടെ ആ കവിളുകൾക്ക് ചോരചുവപ്പേറി
ഹാളിലേക്ക് പോകും മുൻപ് അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി ദേവിക ഒരുപാട് സമയം നിന്നു. വരുൺ വന്നു വിളിച്ചപ്പോയാണ് അവൾ അറിയുന്നത് അവരൊന്നിച് ആ ഫോട്ടോക്ക് മുൻപിൽ നമസ്കരിച്ചു പ്രാർത്ഥിച്ചു എത്ര ദാരിദ്ര്യത്തിൽ അയാലും ഏതൊരു അച്ഛനും അമ്മയും ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് മക്കളുടെ കല്യാണം ഇതുപോലെ ഒരു ഫങ്ക്ഷനും അതിൽ സുമംഗലിയായി സന്തോഷത്തോടെ നിൽക്കുന്ന മകളും മരണശേഷം ഒരു ലോകം ഉണ്ടെങ്കിൽ അവിടിരുന്നു അവരിപ്പോൾ സന്തോഷിക്കുന്നുണ്ടാകും എന്നാണ് വരുൺ പറഞ്ഞത്
ശെരിയാണ്
അവർ അവിടിരുന്നു തന്റെ മകളിൽ അഭിമാനം കൊള്ളുന്നുണ്ടാകും അനുഗ്രഹവും നൽകികാണും
കുറച്ചധികം ആളുകളെ വിളിച്ചിരുന്നു വരുണിന്റെ വീട്ടുകാരും
മൂന്നു മണിമുതൽ ആയിരുന്നു ഫങ്ക്ഷന്
നിറയെ പൂക്കൾ കൊണ്ടു അലങ്കരിച്ച ഇരിപ്പിടത്തിൽ ദേവികയും വരുണും ഇരുന്നു വളരെ സൗമ്യമായി സംഗീതം ഒഴുകുന്നുണ്ടായിരുന്നു
അയൽക്കാരും പരിചയക്കാരും അടക്കം ആളുകൾ വന്നു അവരെ ആശംസിച്ചു ഓരോരുത്തരെയും വരുൺ അവൾക്ക് പരിചയപെടുത്തിയും കൊടുത്തു
അതിനിടയ്ക്കാണ് വരുണിന് ഒരു കാൾ വന്നത്