രചന: രാഗേന്ദു ഇന്ദു
അതിനിടക്ക് വീട്ടിലും ഒന്ന് പോകണം അമ്പാട്ടും ഒന്ന് പോകണം വീടൊന്നു വൃത്തിയാക്കി പറ്റിയാൽ വാടകക്ക് കൊടുക്കണം
അമ്പാട് പോയി വല്യച്ഛനോട് കാര്യങ്ങൾ പറയണം വന്നാൽ കൂടെ കൂട്ടണം
മാഡം....
പെട്ടന്ന് ചിന്തകളിൽ നിന്നുണർന്നപ്പോൾ ദേവിക ഞെട്ടിപ്പോയി
അർച്ചന ആണ് ഷോറൂമിൽ വരുന്നവരെ വെൽക്കം ചെയ്യാൻ,
ഇന്നലെ ലീവ് ആയിരുന്നല്ലോ... മാഡത്തിനെ കണ്ടിട്ട് കയറാം എന്നു കരുതി
ഹാ... ചടങ്ങുകളൊക്കെ കഴിഞ്ഞോ
ഓ... ഏറെ കാലത്തിനു ശേഷമാണ് നാട്ടിൽ പോയത് രണ്ടു ദിവസം നിൽക്കാതെ വരാൻ പറ്റില്ലായിരുന്നു അതാണ്
അതൊന്നും കുഴ്പ്പമില്ലെടോ നാട് എവിടെയാണ്
തെക്കേപ്പുഴ.... ടൗണിനടുത്താണ്
തെക്കേപ്പുഴ...... ഇതെവിടായോ കേട്ടിട്ടുണ്ടല്ലോ......വരുണിന്റെ നാടല്ലേ....
ദേവിക ഓർത്തു
പിറ്റേദിവസവും അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു
വരുണാണെങ്കിൽ സെറ്റിൽമെന്റ് കഴിഞ്ഞു വൈകി അതിനാൽ അവളെ കൂട്ടികൊണ്ട് പോകാനായി മാത്രമാണ് വന്നത്
അന്ന് രാത്രി റാം വന്നിരുന്നു
കേസിന്റെ അവസ്ഥകൾ പറയാനും ദേവികയുടെ അച്ഛന്റെ കേസ് റീഓപ്പൺ ചെയ്യാനുമെല്ലാമായി വന്നതാണ്
ദേവിക ഒരു പെറ്റിഷൻ കൂടി ഫയൽ ചെയ്തു അച്ഛന്റെയും അമ്മയുടെയും മരണത്തിനു ഉത്തരവാദികളെ തേടി
**
പിറ്റേന്ന് ആയിരുന്നു വരുൺ ഷോപ്പിലേക്ക് ഇറങ്ങുന്നത് രാവിലെ ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ ദേവിക ചോദിച്ചു
ആദ്യമായിട്ടല്ലേ അങ്ങോട്ട്
മം....
പേടിയുണ്ടോ....
എന്തിന്.... അവിടെ എനിക്ക് പേടിക്കാൻ എന്താ ഉള്ളത്
സ്വന്തം കമ്പനി ആയിട്ടും ഇതുവരെ അങ്ങോട്ടൊന്നു കയറാത്ത മനുഷ്യൻ നിങ്ങളെ ഉണ്ടാവു
വൈശാഖ് വരെ ഒരുപാട് തവണ വന്നിട്ടിട്ടുണ്ട്
ഓഹോ.....
എന്റെ പേടി അവിടെ നിൽക്കട്ടെ നീ
ഞൻ ആരാണെന്ന് പറയും
ദേവികയും അപ്പോഴാണ് അതോർത്തത്
ആരാണെന്ന് പറയും
കല്യാണം കഴിഞ്ഞത് ഇതുവരെ പറഞ്ഞിട്ടില്ല പെട്ടന്ന് പറയുമ്പോൾ....
ഇന്നക്ഗുറേഷൻ ന്റെ അന്നുംആരും ചോദിച്ചതും ഇല്ലാ പറഞ്ഞതും ഇല്ല അതുമാത്രമല്ല ഒരു റിസപ്ഷൻ നടത്തുക എന്നൊരു കുഞ്ഞു ആഗ്രഹം അവളുടെ മനസിലും ഉണ്ടായിരുന്നു അത് ഇടയ്ക്കിടെ വിളിക്കുന്ന വരുണിന്റെ അമ്മയുടെ ആഗ്രഹവും ആണ്
വരുൺ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്
"നിങ്ങളെന്റെ എല്ലാമല്ലേ "
അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ എണീറ്റു കൈകഴുകി
ശെരിക്കും??
മം
പിന്നിലെത്തിയവന്റെ സാമീപ്യം അറിഞ്ഞു നേർത്തുപോയിരുന്നു ദേവികയുടെ ശബ്ദം
വയറ്റിലൂടെ വന്ന കൈകളാലും കഴുത്തിൽ ഇക്കിളികൂട്ടുന്ന മുഖത്താലും ശ്വാസത്താലും അന്നങ്ങനാവാതെ നിന്നുപോയി ദേവിക
മാനേജർ ആണെന്ന് പറയാം
പേർസണൽ മാനേജർ
പറയുന്നതോടൊപ്പം അവളെ തിരിച്ചുനിർത്തി നെറ്റിയിൽ നെറ്റിമുട്ടിച്ചു നിന്നു
എത്ര നാളായി ഇങ്ങനെ അടുത്ത് കിട്ടിയിട്ട് മൂക്ക് മൂക്കിന്നിട്ടു ഉരസുമ്പോൾ വല്ലാത്തൊരു ശബ്ദത്തോടെ പറഞ്ഞു
അവളുടെ മുഖമാകെ അവന്റെ കണ്ണുകൾ ഓടി നടന്നു
തിരക്കോട് തിരക്ക്.....
നെറ്റിയിൽ നിന്നു തുടങ്ങിയ കൈകൾ ശരീരരമാകെ സഞ്ചാര പാത തീർക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു
നമുക്കൊരു റിസപ്ഷൻ നടത്തണ്ടേ
വീട്ടിലിന്ന് എല്ലാരും പറയുന്നുണ്ട്
മം.... വേണം
അത് തീരുമാനിച്ചിട്ടു പറയാം ആരാ എന്താ എന്നൊക്കെ അതുവരെ ഇങ്ങനെ അങ്ങ് പോകട്ടെ
മം
അവൻ ചെയ്യുന്ന പ്രവർത്തിയിൽ ലയിച്ചു അവളെങ്ങനെ നിന്നു
പോകാം
മം
അവന്റെ കൂടെ ബൈക്കിൽ ഇരിക്കുമ്പോഴും ദേവിക അകത്തു നടന്നതിന്റെ അലസ്യത്തിൽ ആയിരുന്നു
മാഡം ഇറങ്ങുന്നില്ലേ..... വരുൺ മിറർ നോക്കി കളിയാക്കിയവളെ
അവനെയൊന്നു കൂർപ്പിച്ചു നോക്കി ദേവിക ടെക്സ്റ്റയിൽസിനു ഉള്ളിലേക്ക് കയറി
വണ്ടി പാർക്ക് ചെയ്തു കഴിഞ്ഞാണ് വരുൺ വന്നത്
ഒരു ബ്ലാക്ക് ഷർട്ടും ക്രീം കളർ പാന്റും ഇട്ട് കയിലെ വാച്ച് തിരിച്ചുകൊണ്ട് അവൻ നടന്നുവരുന്നത് ,സെയിൽസ് ഗേളിനോട് സംസാരിച്ചുനിൽക്കുവായിരുന്ന ദേവിക കാണുന്നുണ്ടായിരുന്നു സ്വന്തം പ്രോപ്പർട്ടിയെ വായ നോക്കികൊണ്ടിരിക്കുന്നതിനിടയ്ക്ക്
അതിലും വാപൊളിച്ചു മറ്റൊരാൾ നോക്കുന്നത് അവളുടെ ശ്രെദ്ധയിൽ പെട്ടത്
"അർച്ചന "
ഭൂതത്തെ കണ്ടപോലെ വിളറി വെളുത്തു വരുണിനെ തന്നെ നോക്കി നിൽപ്പാണ്
ഇതെന്തു കഥയെന്ന് ഓർക്കുമ്പോൾ വരുണും അവളെയൊന്നു നോക്കുന്നതായി തോന്നി ദേവികയ്ക്ക്. അതോടെ തന്നെ ചെറിയൊരു കുശുമ്പ് ദേവികയിൽ കുമിഞ്ഞുകൂടി
എന്തോ പറഞ്ഞുകൊണ്ടിരുന്ന സെയിൽസ് ഗേൾനെ വകവെക്കാതെ നന്നായൊന്നു ചുമച്ചുകൊണ്ട് ദേവിക മുകളിലെ ഓഫീസിലേക്ക് നടന്നു
ഒരുപാട് വർക്ക് ഉണ്ടായിരുന്നു
തുടങ്ങിയപ്പോൾ കിട്ടിയ സെയിൽ പിന്നെ കിട്ടിയില്ലെങ്കിൽ അത് തങ്ങളെ നന്നായി ബാധിക്കും എന്ന് ദേവികയ്ക്ക് ഉറപ്പുണ്ടായിരുന്നു ആവശ്യങ്ങളും കടങ്ങളും കൂടുതലാണ് അതിനാൽ തന്നെ കടയിൽ ഓൺലൈൻ ആയി വില്പന കൂടി തുടങ്ങാൻ അവൾ ആലോചിച്ചു തുടങ്ങിയത് വരുന്നിനോട് പറഞ്ഞിട്ടില്ലെങ്കിലും ഏകദേശം ധാരണ അവൾ ഉണ്ടാക്കി എടുത്തിരുന്നു
ചെന്നപാടെ ദേവിക അതിന്റെ കാര്യങ്ങൾ ചെയ്തു തുടങ്ങി
എങ്കിലും പകുതി മനസ് താഴെ ആയിരുന്നു ഇടയ്ക്കിടയ്ക്ക് അവനെ തിരഞ്ഞു പോകുന്ന കണ്ണുകളെ അവൾക്ക് നിയന്ത്രിക്കാൻ ആയില്ല
കുറച്ചു സമയം കഴിഞ്ഞാണ് വരുൺ മുകളിലേക്ക് വന്നത് പ്രേത്യേകിച്ചു ഭാവമാറ്റമൊന്നുന്ന അവൾക്ക് തോന്നിയില്ല
അർച്ചനയെ കൂർപ്പിച്ചു നോക്കുന്നത് അവളു കണ്ടതാണല്ലോ
അറിയാത്ത ഭാവത്തിൽ ചോദിച്ചു
വെൽകം ചെയ്യുന്ന കുട്ടിയെ കണ്ടോ....
ഹാ...
എങ്ങനുണ്ട്
നല്ലതാണ്
നല്ലതാണോ.....അത്രക്കൊന്നും ഇല്ല
കാണാനൊക്കെ ഭംഗി ഉണ്ട് അവളിലെ കാമുകി ഉണർന്നു നല്ല അസ്സല് കുശുമ്പും
അവനെന്തെങ്കിലും പറയും എന്നു തന്നെ ദേവിക കരുതി എന്നാൽ വരുണിന് പ്രേത്യേകിച്ചു യാതൊരു ഭാവവും ഇല്ലാത്തതു അവളെ ചൊടിപ്പിച്ചു
അല്ലെങ്കിലും ഇത്രക്ക് അങ്ങ് കൊള്ളേണ്ട കാര്യം ഒന്നുമില്ല
പുതിയെ സ്റ്റാഫിനെ കണ്ടു നോക്കിയത് ആയാലും പോരെ
ഛെ.... ഞനിത്രക്ക് മോശമാണോ ഏതോ പെണ്ണിന്റെ കാര്യത്തിൽ ഇങ്ങനെ കുശുമ്പ് കാണിക്കാൻ
ദേവിക കുറെ മനസിനെ സമാധാനിപ്പിക്കാൻ നോക്കി
അപ്പോഴാണ് ചായ വേണോ മാഡം എന്നും ചോദിച്ചു അർച്ചന വരുന്നത്,
ഇടയ്ക്കിടെ വരുണിന്റെ അടുത്തേക്ക് പാളി പോകുന്ന അവളുടെ കണ്ണുകൾ കണ്ടപ്പോൾ
ഇന്നലെ ചായ വേണോ എന്നു ചോദിച്ചു ആരും വന്നില്ലാലോ എന്നാണ് ദേവിക ഓർത്തത്
ഹാ രണ്ടെണ്ണം എടുത്തോളൂ എന്നുപറഞ്ഞു വിടുമ്പോഴും ദേവികയുടെ മുഖം വീർത്തു താന്നേ ഇരുന്നു
നമ്മുടെ നായകനോ ഇതൊന്നും അറിയാതെ ലാപ്ടോപ്പിൽ കുത്തിയിരിപ്പാണ്
ചായ കിട്ടിയപ്പോൾ അവൾ വരുണിന്റെ അടുത്ത് ചെന്നിരുന്നാണ് കുടിച്ചത് പിന്നെയും ഒന്നുരണ്ടു വട്ടം അർച്ചന ഓരോ കാരണങ്ങളാൽ വന്നതോടെ
ഒരു മേശയ്ക്ക് ഇരു സൈഡ് ഇരുന്നവൾ അവനടുത്തു തന്നെ ഇരുന്നാണ് വൈകീട് വരെ വർക്ക് ചെയ്തത്
വൈകുന്നേരം പോകുന്നത് വരെ ദേവികയിൽ അതിന്റേതായ തരക്കേടുകൾ ഉണ്ടായിരുന്നു
സ്റ്റാഫുകൾ എല്ലാരും എട്ടുമണിയോടെ ഇറങ്ങിയെങ്കിലും അവരിരുവരും ഒൻപതു കഴിഞ്ഞാണ് ഇറങ്ങിയത് രണ്ടു കസ്റ്റമർ വന്നവർക്ക് ദേവിക തന്നെയാണ് സാധനം എടുത്തു കൊടുത്തത്
പോകും വഴി ഭക്ഷണവും കഴിച്ചു വരുൺ എന്തൊക്കയോ പറയുന്നുണ്ടെങ്കിലും അവളിൽ പിണക്കം തന്നെ ആയിരുന്നു
എന്തിനാണെന്ന് പോലും അവൾക്കറിയില്ല കാര്യമായി കാരണം ഇല്ലാതാനും വരുണിനോട് പറഞ്ഞിട്ടുമില്ല അവൾ പിണങ്ങിയതാണെന്ന് പറയാതെ അറിയണം എന്നാണോ???
വീട്ടിലെത്തി വരുന്നിനോട് ഒന്നും മിണ്ടാതെ പോയി ഫ്രഷായി കിടന്നവളോട് വരുണും ഒന്നും പറഞ്ഞില്ല
അവനും ഫ്രഷാവാൻ പോയി
ദേവികയ്ക്ക് ആകെ സങ്കടം വന്നു... ഇത്രേ ഉണ്ടായിരുന്നോ സ്നേഹം ഇത്രെയും സമയം കാര്യമൊന്നുമില്ലാതെ മിണ്ടാതിരുന്നിട്ട് ഒന്ന് ചോദിക്കുക പോലും ചെയ്തില്ലലോ
പിണക്കമാണോ എന്നുപോലും ചോദിച്ചില്ല
വല്ല വയ്യായികയും ഉണ്ടൊന്നും ചോദിച്ചില്ല
വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നി
തന്റെ മുഖമൊന്നു വാടിയാൽ തിരിച്ചറിയുന്നവരെ ഓർത്തു കണ്ണുനിറഞ്ഞു
വരുൺ കുളികഴിഞ്ഞു വന്നതും അരികിലായ് കിടന്നതുമെല്ലാം അറിഞ്ഞെങ്കിലും അവൾ ഉറങ്ങിയപോലെ കിടന്നതേ ഉള്ളു,
വരുൺ
അവളോട് ചേർന്നുകിടന്നു കാതിലെ കമ്മലോടെ നുണയുമ്പോൾ
ദേവികയ്ക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു
എന്താണ്.... മാഡത്തിനൊരു വാട്ടം എന്റെ ഭാര്യ വല്ലാതെ കുശുമ്പിയും പൊസ്സസ്സീവും ആവുന്നുണ്ടോ എന്നൊരു ഡൌട്ട്
എനിക്കൊരു കുശുമ്പും ഇല്ല.... ഉറക്കം നടിച്ചു കിടക്കുവാണെന്ന് മറന്നുകൊണ്ട് ദേവിക ചീറി
പൊട്ടിച്ചിരി ആയിരുന്നു വരുണിന്റെ മറുപടി
അതോടെ ദേവികയ്ക്ക് ഉള്ള കണ്ട്രോളും പോയി പല്ലും നഖവും വെച്ച് നന്നായി തന്നെ ആക്രമിച്ചു
ഏതോ പെണ്ണ് എന്നെ നോക്കിന്നും പറഞ്ഞു എന്നെത്തന്നെ പഞ്ഞിക്കിടുന്നോ പെണ്ണേ... അവൾ അവളുടെ കണ്ണുകൊണ്ടല്ലേ നോക്കിയത്
ആവുന്നപോലെ അവളെ തടുക്കാൻ നോക്കുന്നതിനിടയ്ക്ക് വരുൺ പറയുന്നുണ്ട്
ഏതോ പെണ്ണോ..... അവൾ നിങ്ങളുടെ പഴയ കാമുകി അല്ലെ..... അവനു മുകളിലായ് കയറി ഇരുന്നുകൊണ്ട് അവളതു ചോദിക്കുമ്പോഴും മനസ്സിൽ അവനതു നിഷേധിക്കാൻ പ്രാർത്ഥിച്ചിരുന്നു ഇന്നലെ അവരുടെ നാട് ഒരിടത്താണെന് പറഞ്ഞതും ഇന്നവളുടെ എക്സ്പ്രഷന്നും ആലോചിച്ചപ്പോൾ മനസ്സിൽ ഇപ്പോൾ തോന്നിയതാണ് പക്ഷെ വരുണിന്റെ മറുപടി ചിരി തന്നെയായിരുന്നു
ഒരു മറിച്ചിലിന് അവളെ അടിയിലാക്കി കഴുത്തിൽ മുഖമമർത്തി കടിച്ചു നുണഞ്ഞുകൊണ്ട് വരുൺ പറഞ്ഞു അപ്പോൾ വിചാരിച്ചപോലെ അല്ല IAS നു ബുദ്ധി ഉണ്ട്
അവളുടെ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തു വരുൺ അവളുടെ മുഖമാകെ ഉമ്മവെച്ചു
ചുണ്ടുകൾ കൂടി കവർന്നെടുക്കുമ്പോഴും
ദേവിക അനങ്ങാതെ കിടന്നതേ ഉള്ളു
മനസ് ശൂന്യമായിരുന്നു
ഒരുകാലത്തു അത്രയേറെ പ്രണയിച്ചവർ ആണ്
എന്നാലിപ്പോ തന്റെ പ്രാണനും ജീവനുമെല്ലാം ഇവനിലാണ്
വിശ്വാസക്കുറവ് അല്ല പക്ഷെ..... മറ്റൊരാളുപോലും തന്റെ കണ്ണിലൂടെ അവനെക്കാണുന്നത് അവൾക്ക് സഹിക്കാൻ ആവുന്നില്ല
എന്റേത് മാത്രമാണ്..... എനിക്കായ് മാത്രം