രചന : പ്രവീണ സുജിത്ത്
'ഇതിൽ ഏത് ബുക്ക് എടുക്കാൻ ആടാ..... നീ നെറ്റിൽ ഒന്നും നോക്കിയില്ലേ'. ലൈബ്രറിയിൽ ബുക്ക് തിരയുന്നതിനു ഇടയ്ക്ക് രാഹുൽ കാർത്തിക്കിനോട് ചോദിച്ചു.
'ഞാൻ ഒന്നും നോക്കിയില്ല, ഏതെങ്കിലും ചെറുത് എടുത്തു താ....'. കാർത്തിക്ക് താല്പര്യം ഇല്ലാതെ പറഞ്ഞു.
'ഞാൻ ഇവിടെ നോക്കാം നീ അപ്പുറത്തെ സെക്ഷൻ നോക്ക് കിച്ചാ നീ സൈഡിൽ ഉള്ളത് നോക്ക് '. രാഹുൽ ഓരോരുത്തർക്കും ഓരോ സെക്ഷൻ കൊടുത്ത് തിരചിൽ തുടർന്ന്.
ഓരോ ബുക്കും എടുത്തു ആമുഖം വായിച്ചു നോക്കി തിരയുക ആയിരുന്നു രാഹുലും കിഷോറും, ആവശ്യം തന്റേത് ആയിട്ട് പോലും ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു കാർത്തിക്കിന്റെ തിരച്ചിൽ വെറുതെ ബുക്ക് ഒക്കെ തൊട്ട് തൊട്ട് പോവുമ്പോ ആയിരുന്നു പെട്ടന്ന് ബ്ലോക്ക് വന്ന പോലെ അവൻ നിന്നു പിന്നെ രാഹുലിന്റെ അടുത്തേക്ക് ഓടി.
*------*-----*-----*------*-------*-------*------*-------*--------*------*
'നീ വെറുതെ എടുത്തു ചാടി ഓരോന്ന് ചെയ്യല്ലേ കാത്തു '. ലക്ഷ്മി കാർത്തികയെ ശാസിച്ചു.
'കാത്തു.... കിച്ചൂന് ചിലപ്പോ ഒരിഷ്ടം വന്നിട്ടുണ്ടാവും എന്നും വെച്ച് ആ കുട്ടിക്ക് കൂടി തോന്നണ്ടേ...... നമുക്ക് അന്ന് കണ്ടതല്ലാതെ പേര് ഒഴിച്ച് ഒരു വിവരോം അറിയില്ല... ആരാ എന്താ എവിടുന്നാ എന്നൊന്നും അറിയില്ല..... നിന്റെ മനസ്സിൽ കിച്ചുവിന്റെ കാര്യം മാത്രം ആണ് അത് മാത്രം ആലോചിച്ചാൽ പോരാ '. ലക്ഷ്മി പറഞ്ഞത് ശെരി വെച്ചുകൊണ്ട് അനൂപ് പറഞ്ഞു.
'ആയിക്കോട്ടെ എന്നും വെച്ച് നമുക്ക് അന്വേഷിക്കാതിരിക്കാൻ പറ്റുമോ...... ഇന്ന് എന്തായാലും കിച്ചു വരുമ്പോൾ കല്യാണക്കാര്യം ഞാൻ ഒന്നുടെ പറയും. അവന്റെ തീരുമാനം അറിയാല്ലോ '. കാർത്തിക എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ പറഞ്ഞു.
'അത് ന്യായം അവൻ എന്ത് പറയും എന്ന് നോക്കാം എന്നിട്ട് ബാക്കി, അപ്പച്ചി വെറുതെ അങ്ങ് പറ മാളവിക കൊള്ളാല്ലേ കിച്ചൂന് ആലോചിച്ചാലോ എന്ന്...,' അനൂപ് ലക്ഷ്മിയോടായി പറഞ്ഞു.
'അത് ഞാൻ പറയാം. ഈശ്വരാ ഇതൊന്ന് നടന്നു കിട്ടിയാൽ മതിയായിരുന്നു....മനസ് അത്രത്തോളം ആഗ്രഹിച്ചു പോകുന്നു.... ഒന്ന് കൊതിച്ചിട്ട് നഷ്ടപ്പെട്ടതാ.... ഇനിയും കരയിക്കല്ലേ.....'. പൂജമുറിയിലേക്ക് നോക്കി തൊഴുകയ്യോടെ ലക്ഷ്മി പറഞ്ഞു.
*-------*-----*------*-------*-------*-------*------*------*-----*-----*
'എവിടെ ആടാ നിനക്ക് തോന്നിയതാണോ '.
'ഒന്ന് പോടോ രാക്കു, ഞാൻ കണ്ടതാ ആ മൂന്നാമത്തെ റോയിൽ '. കാർത്തിക്ക് രാഹുലിനെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
രാഹുൽ അവൻ കാണിച്ചിടത്തേക്ക് നീങ്ങി പിന്നെ പെട്ടെന്ന് എന്തോ ആലോചിച്ച പോലെ തിരിഞ്ഞു കിഷോറിനെ വിളിച്ചു.
'എടാ നീ ആ 2,3 റോ ഒന്ന് നോക്കിയേ...'.
'എന്തിനാടാ ഇവിടുന്ന് കിട്ടില്ലേ....' കിഷോർ രാഹുലിനോട് സംശയം പ്രേകടിപ്പിച്ചു..
'അവിടെ ചെറിയ ബുക്ക് ഉണ്ടെന്ന് ഇവൻ പറഞ്ഞു, ആവശ്യം അവന്റെ ആണേലും പണി നമുക്ക് ആണല്ലോ. നീ നോക്ക് ഞാൻ ഈ പുറകിലെ റോ നോക്കട്ടെ '. രാഹുൽ കാർത്തിക്കിനെ നോക്കി കണ്ണടച്ചു കാണിച്ചിട്ട് തിരയുന്ന പോലെ കാണിച്ചു.
കിഷോർ കാർത്തിക്കിനെ ഒന്ന് ഇരുത്തി നോക്കിയിട്ട് 3 മത്തെ റോ നോക്കാൻ പോയി.
ബുക്ക് തിരയുന്നതിനു ഇടയ്ക്ക് പെട്ടെന്ന് അവൻ എന്തോ കണ്ടു ഞെട്ടിയപോലെ നിന്നു. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു, കണ്ണുകളിൽ സന്തോഷം നിറഞ്ഞു. അവന്റെ ഭാവമാറ്റം ശ്രെദ്ധിച്ച് കൊണ്ട് രാഹുലും കാർത്തിക്കും മാറി നിന്നു......
(തുടരും.....)