കൊലുസ് PART-8

Valappottukal



രചന : പ്രവീണ സുജിത്ത്


'എന്താ ഇവിടെ ഒരു കമ്മിറ്റി'. 
പുറകിൽ നിന്നുള്ള ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി......
എല്ലാവരുടെയും മുഖത്തു പരിഭ്രമം നിറഞ്ഞു. 
കിഷോർ ചോദ്യം ആവർത്തിച്ചു ' എന്താ ഇവിടെ '.
ആരു മറുപടി പറയും എന്നും പറഞ്ഞു എല്ലാവരും പരസ്പരം നോക്കി.
'ഞങ്ങൾ ഈ ...'. എന്തോ പറയാൻ തുടങ്ങിയ കാർത്തിക്കിന്റെ കയ്യിൽ ഒരു തട്ട് കൊടുത്ത് രാഹുൽ പറഞ്ഞു...
'എടാ അതെ കണ്ണടച്ച് പാൽ കുടിക്കുന്ന പൂച്ചയെ കുറിച്ച് പറയുവായിരുന്നു.....'.
'ഇതായിരുന്നോ ഈ അന്താരാഷ്ട്ര ചർച്ച.... നിനക്ക് എന്താടാ വട്ടായോ'. കിഷോർ ദേഷ്യത്തോടെ ചോദിച്ചു.
'പിന്നെ ഞങ്ങൾ നിന്റെ കല്ല്യാണകാര്യം പറയണോ'.
'എന്റെ പൊന്ന് കാത്തു ചേച്ചി തന്നോട് ഞാൻ ഒന്നും തർക്കിക്കാൻ ഇല്ല '. പെട്ടെന്ന് അവൻ രാഹുലിന്റെ ഫോണിലെ ഫോട്ടോ നോക്കി.
'ഇത് ആ മാളവികയുടെ അല്ലെ '. കിഷോർ സംശയ ഭാവത്തിൽ നോക്കി.
'അതെങ്ങനെ നിനക്ക് ഇത്ര കൃത്യമായി അറിയാം. ആ കൊച്ചിന്റെ കൈ മാത്രം അല്ലെ ഉള്ളൂ....'. അഭിജിത്ത് കിഷോറിനെ ചോദ്യം ചെയ്യാൻ തുടങ്ങി.
'ഞാൻ..... അത്.... ഫോട്ടോ..... വള....'. കിഷോർ വാക്കുകൾക്കായി തപ്പി തടഞ്ഞു.
'ആ എന്നിട്ട് എന്നിട്ട്..... പൂച്ച എങ്ങനെ പാൽ കുടിച്ചെന്ന്'. കാർത്തിക് കിഷോറിനെ കളിയാക്കി.
പെട്ടെന്ന് ഒരു ഗൗരവം മുഖത്തു വരുത്തി കിഷോർ കാർത്തിക്കിനെ കണ്ണുരുട്ടി പേടിപ്പിച്ചു.
'ആ മാളവികയുടെ തന്നെ ആണ് രാക്കുന് ആ കൊച്ചിനെ ഇഷ്ടം ആയെന്ന്... അപ്പൊ അത് പറയുവായിരുന്നു '. കിഷോറിന്റെ മുഖത്തെ മാറ്റം അറിയാൻ അനൂപ് പെട്ടെന്ന് പറഞ്ഞു. കിഷോറിനെക്കാൾ കൂടുതൽ മുഖത്തു ഞെട്ടൽ വന്നത് ബാക്കി ഉള്ളവർക്ക് ആയിരുന്നു. കിഷോർ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നിട്ട് രാഹുലിനെ നോക്കി. രാഹുൽ എവിടെ നിന്നോ ഒരു ചിരി വരുത്തി.
'ആണോടാ '...കിഷോറിന്റെ ചോദ്യം കേട്ട് പെട്ടന്ന് എന്താ പറയേണ്ടത് എന്ന് അറിയാതെ രാഹുൽ നിന്നു.
'ആ നീ അത് വിട് ഈ അനൂപേട്ടൻ വെറുതെ പറയുന്നേ ആണ്. ഞങ്ങൾ ആ കൊച്ചിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അത്രേം ഉള്ളൂ അല്ലാതെ ഒന്നും ഇല്ല'. കാർത്തിക കാര്യങ്ങൾ വ്യക്തമാക്കി.
കിഷോറിന്റെ മുഖത്തു ഒരു ആശ്വാവാസ ചിരി പടരുന്നത് എല്ലാവരും കണ്ടു. അവൻ റൂമിലേക്ക് പോയി കണ്ണാടിയുടെ മുൻപിൽ നിന്ന് അവൻ ഒന്ന് സ്വയം പുഞ്ചിരി നൽകി.
അവൻ കട്ടിലിൽ വന്നു കിടന്നു മുകളിൽ കറങ്ങുന്ന ഫാൻ നോക്കി കിടന്നു അവൻ ചിന്തിച്ചു.
'തനിക്ക് ഇതെന്താണ് പറ്റിയത്, ഞാൻ എന്തിനാ ആ പെൺകുട്ടിയെ ഓർത്ത് ഇരിക്കുന്നെ. ആതു അല്ലാതെ ആരോടും തോന്നാത്ത ഒരു പ്രേത്യേക ഇഷ്ടം ആ കുട്ടിയോട്........'
ഓരോന്ന് ആലോചിച്ചു കിഷോർ അങ്ങനെ കിടന്നു.

*----*----*-----*-----*----*------*----*------*-----*----*----*----*---*

'കാത്തുവിന് തോന്നിയതാവോ മോനെ '. സുധാമണി സംശയത്തോടെ ചോദിച്ചു.
'അമ്മേ കാർത്തി ഫോണിൽ കിച്ചു ഫോട്ടോ നോക്കുന്നെ ഒക്കെ കാണിച്ചു തന്നെ അല്ലെ'. അഭിജിത്ത് പറഞ്ഞു.
'അവനു ഇഷ്ടം ആയിട്ടുണ്ടെങ്കിൽ ഇത് എങ്ങനെ എങ്കിലും നടത്തി കൊടുക്കണം. അവൻ ഒരു തവണ അത്രയും സങ്കടപ്പെട്ടതാ......'. സുധാമണിയുടെ വാക്കുകൾ ഇടറി.
'മ്മ് ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. രാക്കുവിന്റെ അമ്മ വീടിന്റെ അവിടെ എവിടെയോ ആണ് വീടെന്ന് തോന്നുന്നു. ഓർഫനേജിൽ അന്വേഷിച്ചപ്പോ കാര്യം ആയിട്ട് ഒന്നും അറിയാൻ പറ്റിയില്ല '. അഭിജിത്ത് കാര്യങ്ങൾ വിവരിച്ചു. 
സുധാമണി ഒന്ന് മൂളിയിട്ട് റൂമിലേക്ക് എണീറ്റു പോയി. അഭിജിത്ത് ഹാളിലെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ആതിരയുടെ ഫോട്ടോ നോക്കി കണ്ണ് തുടച്ചു.

*------*-----*----*-----*---*-----*---*-----*-----*-----*-----*-----*--*
'ദെയ് അനൂപേട്ടാ ഞാൻ ഒന്നും പറയുന്നില്ല എന്നെ കൊണ്ട് പോയി പെടുത്തൽ ആയിട്ട് '. രാഹുൽ അനൂപിനോട് ദേഷ്യപ്പെട്ടു.
'എടാ വിട്ട് കള, ഞാൻ അവന്റെ റിയാക്ഷൻ അറിയാൻ വേണ്ടി ചെയ്തേ അല്ലെ '. അനൂപ് രാഹുലിന്റെ തോളിൽ കൈ ഇട്ട് പറഞ്ഞു.
'ഓഹ് നോ....'. പെട്ടെന്ന് ഫോൺ നോക്കി കാർത്തിക് പറഞ്ഞു.
'എന്താടാ ഇനി അടുത്തത് '. രാഹുൽ അവന്റെ ഞെട്ടൽ കണ്ടു ചോദിച്ചു.
'മറ്റന്നാൾ സെമിനാർ വെക്കണം, നോവൽ റിവ്യൂ '. അവൻ ഫോൺ കാണിച്ചുകൊണ്ട് പറഞ്ഞു.
'ബികോം കാരന് എന്തിനാ നോവൽ റിവ്യൂ '. അനൂപ് സംശയം പറഞ്ഞു.
'അത് പിന്നെ...... മലയാളം ഡിപ്പാർട്മെന്റിൽ വായ്‌നോക്കാൻ പോയപ്പോ HOD തന്നതാ...' കാർത്തിക് ഒരു അളിഞ്ഞ ചിരിയോടെ പറഞ്ഞു.
'ആ അപ്പൊ പണിഷ്മെന്റ് ആണ്'. അനൂപ് അവനെ ഒന്ന് ഇരുത്തി നോക്കി.
'രാക്കു ബ്രോ നാളെ എന്റെയൊപ്പം ലൈബ്രറി വരോ, കോളേജ് ലൈബ്രറിയിൽ നിന്നും അല്ലാതെ പുറത്ത് നിന്നും ബുക്ക്‌ എടുക്കണം എന്ന് പറഞ്ഞു. ബുക്ക്‌ കൊണ്ടുപോയി കാണിക്കണം. അല്ലാരുന്നേൽ ഞാൻ നെറ്റിൽ നോക്കി എഴുതിയേനെ.....'. കാർത്തിക്ക് രാഹുലിനോട് കെഞ്ചി.
'അപ്പൊ പൊന്ന് മോൻ പഠിക്കാൻ അല്ലെ പോകുന്നെ '. കിഷോറിന്റെ ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞ് നോക്കി.
'സീ mr. കിഷോർ ഇതൊക്കെ കോളേജ് ലൈഫിൽ സർവസാധാരണം ആണ്. പിന്നെ താങ്കളും പഠിക്കാൻ മാത്രം കോളേജിൽ പോയ ആൾ ഒന്നും അല്ലല്ലോ '.കാർത്തിക്ക് കിഷോറിനു മറുപടി നൽകി.
'ഡാ ഡാ മതി അടുത്ത ദിവസം സെമിനാർ കൊണ്ടേ വെക്കാൻ നോക്ക് '. അനൂപ് രംഗം നിയന്ത്രിച്ചു.
'ഡാ കിച്ചാ നീയും വാ എന്റെ മെമ്പർഷിപ്പ് കാർഡ് കാണാൻ ഇല്ല, എന്തായാലും പോകുന്നെ അല്ലെ എനിക്കും ബുക്ക്‌ എടുക്കണം '. രാഹുൽ കിഷോറിനെയും കൂടെ വിളിച്ചു.
'ഓക്കേ സെറ്റ് അപ്പൊ നാളെ വൈകിട്ട് 4 മണിക്ക് പബ്ലിക് ലൈബ്രറി'. കാർത്തിക്ക് പറഞ്ഞു ഉറപ്പിച്ചു.


                                  (തുടരും.......)


To Top