ഒരിക്കൽ കൂടി.... Part 3

Valappottukal


രചന: വാക
ഒരിക്കൽ കൂടി   

                  ( കഥ , തേർഡ് പാർട്ട്‌  )

        അങ്ങനെ കാത്തുകാത്തിരുന്നു ആ സ്വപ്നയാത്രക്കുള്ള ദിവസം അടുത്തു . പക്ഷേ ജോലി സംബന്ധമായ ചില കാരണങ്ങൾകൊണ്ട് ആനന്ദ് വൈകുന്നേരം എത്തുകയുള്ളു എന്നറിയിച്ചു. അങ്ങനെ ഒരുമിച്ചു പ്ലാൻ ചെയ്ത ഒരു യാത്ര രണ്ടുപേരും  രണ്ടുവഴിയിൽ നിന്നും തുടങ്ങി. ഹോട്ടലും വണ്ടിയുമെല്ലാം ആനന്ദ് തന്നെ ബുക്ക്‌ ചെയ്യുകയും  വൈകുന്നേരം എത്തുകയുള്ളുയെന്ന്  പറയുകയും ചെയ്തത് കൊണ്ട്  ഞാനും ഏകദേശം ആ സമയം കണക്കാക്കി എത്താൻ പാകത്തിന് ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
 
         തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും ബുക്ക്‌ ചെയ്ത കാബിൽ നേരെ കന്യാകുമാരിക്ക്. നല്ലൊരു സമയം എവിടെയെത്താൻ ഉണ്ടായിരുന്നു. ഇടക്ക് മയങ്ങിയും എണീറ്റും വഴിയോരകാഴ്ചകൾ കണ്ടും ഏകദേശം നാല് മണിയോടെ ബുക്ക്‌ ചെയ്ത temple city ഹോട്ടലിന് മുൻപിൽ കാർ എത്തിച്ചേർന്നു. വണ്ടി പറഞ്ഞുവിട്ടു നേരെ ബാഗുമെടുത്ത റീസെപ്ഷനിൽ ചെന്നു പേരും അഡ്രസ്സും പറഞ്ഞു. നേരത്തെ ബുക്ക്‌ ചെയ്തതുകൊണ്ട് വേഗം തന്നെ താക്കോൽ കിട്ടി, അതും വാങ്ങി നേരെ റൂം നമ്പർ 202 ലേക്ക് നടന്നു.

      റൂം തുറന്ന് അകത്തു കയറി ലൈറ്റ് ഓൺ ചെയ്ത് ,  ബാഗും അവിടെ വച്ചു,  ഡോർ ലോക്ക് ചെയ്ത ശേഷം വേഗംതന്നെ ആനന്ദിനെ വിളിച്ചു. കാൾ അറ്റൻഡ് ചെയ്ത ആനന്ദ് പറഞ്ഞത് അപ്പോൾ ഇറങ്ങിയിട്ടേയൊള്ളു എന്നാണ്. അങ്ങനെ ആണേൽ ഏകദേശം 5 മണിക്കൂറെങ്കിലും എടുക്കും ഇവിടെയെത്താൻ.. എനിക്കാണേൽ ദേഷ്യവും സങ്കടവും എല്ലാംകൂടെ ആകെ വല്ലാത്ത അവസ്ഥയിലായി.. ഞാനൊന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്തു. പിന്നെയെന്നെ വിളിച്ചെങ്കിലും ഞാൻ ഫോണെടുത്തില്ല . 

      അപ്പോൾ എന്തായാലും അസ്തമയം കാണാൻ പറ്റില്ല എന്നുറപ്പായി. നാളെ ഉച്ചക്ക് മുൻപായി ഇറങ്ങുകയും വേണം. എനിക്ക് ശരിക്കും നിരാശ തോന്നിതുടങ്ങിയിരുന്നു. ആകെ വട്ട് പിടിക്കും എന്നായപ്പോളാണ് ഒന്ന് പുറത്തേക്കിറങ്ങാൻ തോന്നിയത്. വേഗം കുളിച്ചു ഡ്രസ്സ്‌ മാറി. റൂം പൂട്ടി താഴെ ഇറങ്ങി. നേരെ ഹോട്ടൽ റെസ്റ്റോറന്റിൽ പോയി ഒരു ചായ കുടിച്ചു  കഴിഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നി. ഓപ്പൺ റെസ്റ്റോറന്റ് ആയതിന്നാൽ കുറച്ചു നേരം പുറത്തെ കാഴ്ചകളൊക്കെ കണ്ടപ്പോൾ മൈൻഡ് ഒന്നൂടെ ഓക്കേ ആയപോലെ തോന്നി. അങ്ങനെ ബിൽ കൊടുത്തു നേരെ റൂമിലേക്ക് പോയി.
 
       റൂമിലെത്തി പതിയെ കർട്ടൻ മാറ്റി ജനൽ തുറന്ന്നോക്കി. അങ്ങ് ദൂരെ സൂര്യൻ കടലിൽ മുങ്ങി താഴുന്ന കാഴ്ച, ചുറ്റും ചുവന്ന നിറത്തിൽ ആകാശവും മേഘങ്ങളും. ഇത്ര ദൂരെനിന്നും ഇത്ര മനോഹരമായ കാഴ്ച ആണെങ്കിൽ അടുത്ത് അതെങ്ങനെ ആയിരിക്കും. ഇനി ഒരിക്കൽ ആകാമെന്നു  മനസിനെ പറഞ്ഞു പഠിപ്പിച്ചു. 

     അങ്ങനെ നിൽക്കുന്നതിനിടയിലാണ് ഫോണിൽ റെയിൽവേ സ്റ്റേഷൻ എത്തിയെന്നുള്ള ആനന്ദിന്റെ മെസ്സേജ് വന്നത്.മറുപടി ഒന്നും കൊടുക്കാതെ ഫോൺ അവിടെ തന്നെ വച്ചു. എല്ലാമറിയാമെങ്കിലും എവിടെയോ ഒരു നീരസം ബാക്കി നിൽക്കുന്നുണ്ടായിരുന്നു. അത്രയും നേരം സമയം കളയാൻവേണ്ടി ടീവി ഓൺ ചെയ്തു ഒരു സിനിമ കണ്ടു.നല്ല വിശപ്പ് ഉണ്ടായിരുന്നു. വന്നിട്ടു ഒരുമിച്ചു കഴിക്കാൻ ഇരുന്നതാണ്. ഇനിയതും നടക്കില്ല. ഉച്ചക്ക് ട്രെയിനിൽ നിന്ന് എന്തോ കഴിച്ചതാണ്. ഇടക്ക് അച്ഛൻ വിളിച്ചപ്പോൾ ആനന്ദ് എത്തിയിട്ടില്ലയെന്നത് പറഞ്ഞില്ല. പിന്നെ അത് മതി. അനന്ദിനെ ചോദിച്ചപ്പോൾ ഒരു ഓൺലൈൻ മീറ്റിംഗിൽ ആണെന്ന് നുണയും പറയേണ്ടി വന്നു.

           പിന്നെ വീണ്ടും ടീവി ക്ക് മുൻപിലേക്ക്. ഏകദേശം ആ സിനിമ തീരാറായപ്പോൾ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. നോക്കിയപ്പോൾ ആനന്ദ് ആണ്. ഗൗരവത്തോടെ ഫോൺ എടുത്തു എന്തായെന്ന് ചോദിച്ചപ്പോൾ 
റൂമിനു പുറത്തുണ്ടെന്നും വാതിൽ തുറക്കുവാനും പറഞ്ഞു. ഞാൻ ഫോൺ കാൾ കട്ട്‌ ചെയ്തു വാതിൽ തുറന്ന് നോക്കിയപ്പോൾ പുറത്ത് കൈ രണ്ടും പിണച്ചുകെട്ടി ആനന്ദ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഞാൻ വാതിലിൽ നിന്നും മാറാതെ എന്താ കാര്യമെന്ന് ചോദിച്ചു. കാര്യമൊക്കെ അകത്തു വന്നിട്ട് പറയാമെന്ന് പറഞ്ഞവൻ എന്നെ നീക്കി നിർത്തി അകത്തേക്ക് കയറി.....

                                         ( തുടരും )

To Top